വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിയമി​ത​പു​രു​ഷ​ന്മാ​രേ, തിമൊ​ഥെ​യൊ​സിൽനിന്ന് പഠിക്കുക

നിയമി​ത​പു​രു​ഷ​ന്മാ​രേ, തിമൊ​ഥെ​യൊ​സിൽനിന്ന് പഠിക്കുക

കഴിഞ്ഞ വർഷം ലോക​മെ​മ്പാ​ടു​മാ​യി ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​ര​ന്മാ​രെ​യാ​ണു മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും ആയി നിയമി​ച്ചത്‌. ഈ പ്രിയ​ങ്ക​ര​രായ സഹോ​ദ​ര​ങ്ങ​ളിൽ ഒരാളാ​ണോ നിങ്ങൾ? എങ്കിൽ, നിങ്ങൾക്കു കിട്ടിയ ഈ പുതിയ സേവന​പ​ദ​വി​യിൽ നിങ്ങൾ സന്തോ​ഷി​ക്കു​ന്നു​ണ്ടാ​യി​രി​ക്കും.

എങ്കിലും നിങ്ങൾക്ക് അൽപ്പം ഉത്‌ക​ണ്‌ഠ​യും തോന്നു​ന്നു​ണ്ടാ​കും. ഒരു യുവമൂ​പ്പ​നായ ജേസൺ സഹോ​ദരൻ പറയുന്നു: “എന്നെ മൂപ്പനാ​യി നിയമി​ച്ച​പ്പോൾ പുതിയ ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ക്കു​റിച്ച് ഓർത്ത്‌ എനിക്ക് ആകെ ആശങ്ക തോന്നി.” യഹോ​വ​യിൽനിന്ന് നിയമ​നങ്ങൾ കിട്ടി​യ​പ്പോൾ മോശ​യ്‌ക്കും യിരെ​മ്യ​ക്കും തങ്ങൾക്ക് അതിനുള്ള പ്രാപ്‌തി​യി​ല്ലെന്ന് ആദ്യ​മൊ​ക്കെ തോന്നി​യി​രു​ന്നു. (പുറ. 4:10; യിരെ. 1:6) ഇത്തരം ഉത്‌ക​ണ്‌ഠകൾ നിങ്ങ​ളെ​യും അലട്ടു​ന്നെ​ങ്കിൽ അവ മറിക​ട​ക്കാ​നും പുരോ​ഗതി വരുത്തു​ന്ന​തിൽ തുടരാ​നും എങ്ങനെ കഴിയും? ക്രിസ്‌തു​ശി​ഷ്യ​നായ തിമൊ​ഥെ​യൊ​സി​ന്‍റെ മാതൃക നമുക്കു ചിന്തി​ക്കാം.​—പ്രവൃ. 16:1-3.

തിമൊ​ഥെ​യൊ​സി​ന്‍റെ മാതൃക അനുക​രി​ക്കു​ക

പൗലോസ്‌ അപ്പോ​സ്‌തലൻ തന്നോ​ടൊ​പ്പം മിഷന​റി​വേ​ല​യ്‌ക്കു തിമൊ​ഥെ​യൊ​സി​നെ ക്ഷണിച്ച​പ്പോൾ തിമൊ​ഥെ​യൊസ്‌ കൗമാ​ര​ത്തി​ന്‍റെ അവസാ​ന​ത്തി​ലോ 20-കളുടെ തുടക്ക​ത്തി​ലോ ആയിരു​ന്നി​രി​ക്കാം. ചെറു​പ്പ​മാ​യി​രു​ന്ന​തു​കൊണ്ട് അദ്ദേഹ​ത്തിന്‌ ആത്മവി​ശ്വാ​സ​ക്കു​റവ്‌ അനുഭ​വ​പ്പെ​ട്ടു​കാ​ണും. പുതിയ നിയമനം ചെയ്യാൻ ആദ്യം അത്ര ധൈര്യം തോന്നി​ക്കാ​ണ​ണ​മെ​ന്നു​മില്ല. (1 തിമൊ. 4:11, 12; 2 തിമൊ. 1:1, 2, 7) എങ്കിലും പത്തു വർഷത്തി​നു ശേഷം പൗലോ​സി​നു ഫിലി​പ്പി​യി​ലെ സഭയ്‌ക്ക് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “കർത്താ​വായ യേശു​വിന്‌ ഇഷ്ടമെ​ങ്കിൽ തിമൊ​ഥെ​യൊ​സി​നെ വേഗം നിങ്ങളു​ടെ അടു​ത്തേക്ക് അയയ്‌ക്കാ​നാ​കു​മെ​ന്നാണ്‌ എന്‍റെ പ്രതീക്ഷ. . . . നിങ്ങളു​ടെ കാര്യ​ത്തിൽ ഇത്ര ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കു​മെന്ന് എനിക്ക് ഉറപ്പുള്ള മറ്റാരും ഇവി​ടെ​യില്ല.”​—ഫിലി. 2:19, 20.

ഇതു​പോ​ലെ മാതൃ​കാ​യോ​ഗ്യ​നായ ഒരു മൂപ്പനാ​കാൻ തിമൊ​ഥെ​യൊ​സിന്‌ എങ്ങനെ​യാ​ണു കഴിഞ്ഞത്‌? അദ്ദേഹ​ത്തിൽനിന്ന് പഠിക്കാൻ കഴിയുന്ന ആറു പാഠങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാം.

1. തിമൊ​ഥെ​യൊ​സിന്‌ ആളുക​ളിൽ ആഴമായ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങ​ളോ​ടു പൗലോസ്‌ പറഞ്ഞു: ‘തിമൊ​ഥെ​യൊസ്‌ നിങ്ങളു​ടെ കാര്യ​ത്തിൽ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കും.’ (ഫിലി. 2:20) അതെ, തിമൊ​ഥെ​യൊ​സിന്‌ ആളുക​ളെ​ക്കു​റിച്ച് ആഴമായ ചിന്തയു​ണ്ടാ​യി​രു​ന്നു. അവരുടെ ആത്മീയ​ക്ഷേ​മ​ത്തിൽ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കു​ക​യും തന്നെത്തന്നെ മനസ്സോ​ടെ അവർക്കു​വേണ്ടി വിട്ടു​കൊ​ടു​ക്കു​ക​യും ചെയ്‌തു.

യാത്ര​ക്കാ​രെ കയറ്റു​ന്ന​തി​നു പകരം ബസ്റ്റോ​പ്പു​ക​ളിൽ കൃത്യ​സ​മ​യത്ത്‌ എത്തുന്ന​തിൽ മാത്രം ശ്രദ്ധി​ക്കുന്ന ഒരു ബസ്സ് ഡ്രൈ​വ​റെ​പ്പോ​ലെ​യാ​ക​രുത്‌ നമ്മൾ. 20 വർഷത്തി​ല​ധി​ക​മാ​യി ഒരു മൂപ്പനാ​യി​രി​ക്കുന്ന വില്യം സഹോ​ദരൻ പുതു​താ​യി നിയമി​ക്ക​പ്പെട്ട മൂപ്പന്മാ​രോ​ടു പറയു​ന്നത്‌ ഇതാണ്‌: “സഹോദരങ്ങളെ സ്‌നേഹിക്കുക. സഭയുടെ നടത്തി​പ്പി​ലും മേൽനോ​ട്ട​ത്തി​ലും ശ്രദ്ധി​ക്കു​ന്ന​തി​നെ​ക്കാൾ സഹോ​ദ​ര​ങ്ങ​ളു​ടെ ആവശ്യ​ങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടു​ക്കുക.”

2. തിമൊഥെയൊസ്‌ ശുശ്രൂ​ഷ​യ്‌ക്കു ഒന്നാം സ്ഥാനം കൊടു​ത്തു. തിമൊ​ഥെ​യൊ​സി​ന്‍റെ മാതൃ​കയെ മറ്റുള്ള​വ​രു​ടേ​തു​മാ​യി താരത​മ്യ​പ്പെ​ടു​ത്തി​ക്കൊണ്ട് പൗലോസ്‌ പറഞ്ഞു: “മറ്റുള്ള​വ​രെ​ല്ലാം യേശു​ക്രി​സ്‌തു​വി​ന്‍റെ താത്‌പ​ര്യ​മല്ല, സ്വന്തം താത്‌പ​ര്യ​മാ​ണു നോക്കു​ന്നത്‌.” (ഫിലി. 2:21) പൗലോസ്‌ റോമിൽനി​ന്നാണ്‌ ഇത്‌ എഴുതു​ന്നത്‌. അവി​ടെ​യുള്ള സഹോ​ദ​ര​ന്മാർക്കു സ്വന്തം കാര്യ​ങ്ങ​ളി​ലാ​യി​രു​ന്നു കൂടുതൽ ശ്രദ്ധ​യെന്നു പൗലോസ്‌ നിരീ​ക്ഷി​ച്ചു. ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യാൻ അവർ ഒരുക്ക​മ​ല്ലാ​യി​രു​ന്നു. എന്നാൽ തിമൊ​ഥെ​യൊ​സോ? സന്തോ​ഷ​വാർത്ത വ്യാപി​പ്പി​ക്കാ​നുള്ള അവസരങ്ങൾ കിട്ടി​യ​പ്പോൾ “ഇതാ ഞാൻ, എന്നെ അയച്ചാ​ലും” എന്നു പറഞ്ഞ യശയ്യ പ്രവാ​ച​കന്‍റെ മനോ​ഭാ​വ​മാ​ണു തിമൊ​ഥെ​യൊസ്‌ കാണി​ച്ചത്‌.​—യശ. 6:8.

നിങ്ങൾക്കു വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളും ആത്മീയ ഉത്തരവാ​ദി​ത്വ​ങ്ങ​ളും എങ്ങനെ സമനി​ല​യിൽ കൊണ്ടു​പോ​കാൻ കഴിയും? ഒന്ന്, മുൻഗ​ണ​നകൾ വെക്കുക. “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പു​വ​രു​ത്താൻ” പൗലോസ്‌ ആവശ്യ​പ്പെട്ടു. (ഫിലി. 1:10) ദൈവ​ത്തി​ന്‍റെ മുൻഗ​ണ​നകൾ നിങ്ങളു​ടെ മുൻഗ​ണ​ന​ക​ളാ​ക്കുക. രണ്ട്, ജീവിതം ലളിത​മാ​ക്കുക. സമയവും ഊർജ​വും അപഹരി​ക്കുന്ന കാര്യങ്ങൾ പാടേ ഉപേക്ഷി​ക്കുക. പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “യൗവന​ത്തി​ന്‍റേ​തായ മോഹങ്ങൾ വിട്ടോ​ടി, . . . നീതി, വിശ്വാ​സം, സ്‌നേഹം, സമാധാ​നം എന്നിവ പിന്തു​ട​രുക.”​—2 തിമൊ. 2:22.

3. തിമൊ​ഥെ​യൊസ്‌ വിശു​ദ്ധ​സേ​വ​ന​ത്തി​നാ​യി കഠിനാ​ധ്വാ​നം ചെയ്‌തു. ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങളെ പൗലോസ്‌ ഇങ്ങനെ ഓർമി​പ്പി​ച്ചു: “തിമൊ​ഥെ​യൊസ്‌, ഒരു മകൻ അപ്പന്‍റെ​കൂ​ടെ എന്നപോ​ലെ എന്‍റെകൂ​ടെ സന്തോ​ഷ​വാർത്ത​യു​ടെ വളർച്ച​യ്‌ക്കു​വേണ്ടി അധ്വാ​നി​ച്ചു​കൊണ്ട് യോഗ്യത തെളി​യി​ച്ചതു നിങ്ങൾക്ക് അറിയാ​മ​ല്ലോ.” (ഫിലി. 2:22) തിമൊ​ഥെ​യൊസ്‌ അലസനാ​യി​രു​ന്നില്ല, പൗലോ​സി​നോ​ടൊ​പ്പം കഠിനാ​ധ്വാ​നം ചെയ്‌തു. ഇത്‌ അവർക്കി​ട​യി​ലുള്ള സ്‌നേ​ഹ​ബന്ധം കരുത്തു​റ്റ​താ​ക്കി.

ദൈവ​ത്തി​ന്‍റെ സംഘട​ന​യിൽ ഇന്നും ധാരാളം കാര്യങ്ങൾ ചെയ്യാ​നുണ്ട്. അതു ചെയ്യു​മ്പോൾ നിങ്ങൾക്കു വളരെ​യ​ധി​കം സംതൃ​പ്‌തി ലഭിക്കും. കൂടാതെ, അതു നിങ്ങളെ സഹോ​ദ​ര​ങ്ങ​ളു​മാ​യി കൂടുതൽ അടുപ്പി​ക്കു​ക​യും ചെയ്യും. അതു​കൊണ്ട് ‘കർത്താ​വി​ന്‍റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രി​ക്കാൻ’ ലക്ഷ്യം​വെ​ക്കുക.​—1 കൊരി. 15:58.

4. തിമൊ​ഥെ​യൊസ്‌ പഠിച്ച കാര്യങ്ങൾ ബാധക​മാ​ക്കി. പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ എഴുതി: “നീ എന്‍റെ പഠിപ്പി​ക്കൽ, ജീവി​ത​രീ​തി, ലക്ഷ്യം, വിശ്വാ​സം, ക്ഷമ, സ്‌നേഹം, സഹനശക്തി . . . എന്നിവയെല്ലാം അടുത്ത​റി​ഞ്ഞി​ട്ടു​ണ്ട​ല്ലോ.” (2 തിമൊ. 3:10, 11) പഠിച്ച കാര്യങ്ങൾ ബാധക​മാ​ക്കി​യ​തു​കൊണ്ട് കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾക്കു തിമൊ​ഥെ​യൊസ്‌ യോഗ്യത നേടി.​—1 കൊരി. 4:17.

നിങ്ങൾക്ക് ഒരു ആത്മീയ​വ​ഴി​കാ​ട്ടി​യു​ണ്ടോ? ഇല്ലെങ്കിൽ നിങ്ങൾക്കു കണ്ടെത്താ​നാ​കു​മോ? അനേക​വർഷ​ങ്ങ​ളാ​യി ഒരു മൂപ്പനാ​യി​രി​ക്കുന്ന ടോം സഹോ​ദരൻ പറയുന്നു: “അനുഭ​വ​സ​മ്പ​ന്ന​നായ ഒരു മൂപ്പൻ തന്‍റെ ‘ചിറകിൻകീ​ഴിൽ’ എന്നെ കൊണ്ടു​ന​ടന്ന് എനിക്കു നല്ല പരിശീ​ലനം തന്നു. സഹോ​ദ​ര​നോ​ടു ഞാൻ എപ്പോ​ഴും ഉപദേശം ചോദി​ക്കു​മാ​യി​രു​ന്നു, സഹോ​ദരൻ പറയുന്ന കാര്യ​ങ്ങ​ളെ​ല്ലാം ഞാൻ ബാധക​മാ​ക്കു​ക​യും ചെയ്യും. അങ്ങനെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാ​നുള്ള എന്‍റെ ആത്മവി​ശ്വാ​സം വളരെ വേഗം വർധിച്ചു.”

5. തിമൊ​ഥെ​യൊസ്‌ തന്നെത്തന്നെ പരിശീ​ലി​പ്പി​ച്ചു. പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ ഈ ബുദ്ധി​യു​പ​ദേശം കൊടു​ത്തു: “ദൈവ​ഭ​ക്ത​നാ​കുക എന്ന ലക്ഷ്യം​വെച്ച് നിന്നെ​ത്തന്നെ പരിശീ​ലി​പ്പി​ക്കുക.” (1 തിമൊ. 4:7) കായി​ക​മ​ത്സ​ര​ങ്ങ​ളിൽ പങ്കെടു​ക്കുന്ന ഒരാൾക്ക് ഒരു പരിശീ​ല​ക​നു​ണ്ടാ​യി​രി​ക്കും. അതിനു പുറമേ അദ്ദേഹം സ്വയം പരിശീ​ലി​ക്കു​ക​യും വേണം. പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു: “വിശു​ദ്ധ​ലി​ഖി​തങ്ങൾ പരസ്യ​മാ​യി വായി​ക്കു​ന്ന​തി​ലും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​നാ​യി​രി​ക്കുക. . . . ഇവയെക്കുറിച്ചെല്ലാം ധ്യാനി​ക്കുക. ഇവയിൽ മുഴു​കി​യി​രി​ക്കുക. അങ്ങനെ നിന്‍റെ പുരോ​ഗതി എല്ലാവ​രും വ്യക്തമാ​യി കാണട്ടെ.”​—1 തിമൊ. 4:13-15.

നിങ്ങളു​ടെ വൈദ​ഗ്‌ധ്യ​ങ്ങൾ മെച്ച​പ്പെ​ടു​ത്താൻ നിങ്ങളും ശ്രമി​ക്കണം. ഉത്സാഹ​ത്തോ​ടെ പഠിച്ചു​കൊണ്ട് ആത്മീയ​മാ​യി വളർന്നു​കൊ​ണ്ടി​രി​ക്കുക. സഭാ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പുതിയ വിവര​ങ്ങ​ളു​മാ​യി പരിചി​ത​രാ​കുക. അമിത ആത്മവി​ശ്വാ​സം പാടില്ല. അനുഭ​വ​പ​രി​ച​യ​മു​ള്ള​തു​കൊണ്ട് വേണ്ടത്ര ഗവേഷണം ചെയ്യാതെ ഏതു സാഹച​ര്യ​വും കൈകാ​ര്യം ചെയ്യാൻ നിങ്ങൾക്കു കഴിയും എന്നു ചിന്തി​ക്ക​രുത്‌. തിമൊ​ഥെ​യൊ​സി​നെ അനുക​രി​ച്ചു​കൊണ്ട് ‘നിങ്ങൾക്കും നിങ്ങളു​ടെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക.’​—1 തിമൊ. 4:16.

6. തിമൊ​ഥെ​യൊസ്‌ പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ച്ചു. തിമൊ​ഥെ​യൊ​സി​ന്‍റെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച് അദ്ദേഹത്തെ പൗലോസ്‌ ഇങ്ങനെ ഓർമി​പ്പി​ച്ചു: “നിന്നെ വിശ്വ​സിച്ച് ഏൽപ്പി​ച്ചി​രി​ക്കുന്ന ആ നിക്ഷേപം, നമ്മളിൽ വസിക്കുന്ന പരിശു​ദ്ധാ​ത്മാ​വി​ന്‍റെ സഹായ​ത്തോ​ടെ കാത്തു​കൊ​ള്ളുക.” (2 തിമൊ. 1:14) ശുശ്രൂഷ കാത്തു​കൊ​ള്ളു​ന്ന​തിന്‌, അതായത്‌ ശുശ്രൂ​ഷയെ വില​യേ​റി​യ​താ​യി കണ്ട് അതു സ്ഥിരോ​ത്സാ​ഹ​ത്തോ​ടെ ചെയ്യു​ന്ന​തിന്‌, തിമൊ​ഥെ​യൊസ്‌ പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ക്ക​ണ​മാ​യി​രു​ന്നു.

അനേക​വർഷ​ങ്ങ​ളാ​യി ഒരു മൂപ്പനാ​യി​രി​ക്കുന്ന ഡൊണാൾഡ്‌ സഹോ​ദരൻ പറയുന്നു: “നിയമി​ത​പു​രു​ഷ​ന്മാർ ദൈവ​വു​മാ​യുള്ള തങ്ങളുടെ ബന്ധത്തെ വളരെ വില​യേ​റി​യ​താ​യി കാണണം. അങ്ങനെ ചെയ്യു​ന്നവർ കൂടു​തൽക്കൂ​ടു​തൽ ‘ശക്തിയാർജി​ക്കും.’ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും ആത്മാവി​ന്‍റെ ഫലം നട്ടുവ​ളർത്തു​ക​യും ചെയ്യുന്ന നിയമി​ത​പു​രു​ഷ​ന്മാർ സഹോ​ദ​ര​ങ്ങൾക്ക് ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും.”​—സങ്കീ. 84:7; 1 പത്രോ. 4:11.

നിങ്ങളു​ടെ പദവി വില​യേ​റി​യ​താ​യി കാണുക

നിങ്ങളു​ടെ​യും മറ്റു പുതിയ നിയമി​ത​പു​രു​ഷ​ന്മാ​രു​ടെ​യും ആത്മീയ​പു​രോ​ഗതി കാണു​ന്നതു വളരെ പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌. ലേഖന​ത്തി​ന്‍റെ തുടക്ക​ത്തിൽ കണ്ട ജേസൺ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “മൂപ്പനാ​യ​പ്പോൾമു​തൽ ഞാൻ വളരെ​യ​ധി​കം കാര്യങ്ങൾ പഠിച്ചി​രി​ക്കു​ന്നു. എന്‍റെ ആത്മവി​ശ്വാ​സം വർധിച്ചു. ഇപ്പോൾ ഞാൻ എന്‍റെ നിയമനം നന്നായി ആസ്വദി​ക്കു​ന്നു, അതിനെ വില​യേ​റിയ ഒരു പദവി​യാ​യി ഞാൻ കാണുന്നു.”

ആത്മീയ​പു​രോ​ഗതി വരുത്തു​ന്ന​തിൽ നിങ്ങൾ തുടരു​മോ? തിമൊ​ഥെ​യൊ​സി​ന്‍റെ മാതൃ​ക​യിൽനിന്ന് പഠിക്കുക. അപ്പോൾ നിങ്ങളും ദൈവ​ജ​ന​ത്തിന്‌ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും.