വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്ന​തിൽ യഹോ​വയെ അനുക​രി​ക്കാം

പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്ന​തിൽ യഹോ​വയെ അനുക​രി​ക്കാം

‘നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന ദൈവം വാഴ്‌ത്ത​പ്പെ​ടട്ടെ.’​—2 കൊരി. 1:3, 4, അടിക്കു​റിപ്പ്.

ഗീതങ്ങൾ: 7, 3

1. ഏദെനിൽ ആദാമി​ന്‍റെ​യും ഹവ്വയു​ടെ​യും ധിക്കാ​ര​ത്തി​നു ശേഷം യഹോവ മനുഷ്യ​വർഗ​ത്തിന്‌ എന്തു പ്രോ​ത്സാ​ഹ​ന​മാ​ണു കൊടു​ത്തത്‌?

മനുഷ്യർ പാപത്തി​ലേ​ക്കും അപൂർണ​ത​യി​ലേ​ക്കും വഴുതി​വീ​ണ​പ്പോൾമു​തൽ ഇന്നുവരെ പ്രോ​ത്സാ​ഹനം കൊടു​ക്കുന്ന ദൈവ​മാ​ണു താനെന്ന് യഹോവ തെളി​യി​ച്ചി​ട്ടുണ്ട്. ഏദെനി​ലെ ധിക്കാ​രത്തെ തുടർന്ന് ഉടൻതന്നെ യഹോവ ആദാമി​ന്‍റെ ഭാവി​സ​ന്ത​തി​കൾക്കു ധൈര്യം പകരുന്ന ഒരു പ്രവചനം ഉച്ചരിച്ചു. ‘പഴയ പാമ്പായ’ സാത്താനെ നശിപ്പി​ക്കു​ക​യും അവന്‍റെ ദുഷ്‌പ്ര​വൃ​ത്തി​കളെ തകർക്കു​ക​യും ചെയ്യു​മെന്ന പ്രത്യാശ അതു മനുഷ്യ​വർഗ​ത്തി​നു നൽകി. ഉൽപത്തി 3:15-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആ പ്രവച​ന​ത്തി​ന്‍റെ അർഥം പിന്നീ​ടാ​ണു മനസ്സി​ലാ​യ​തെ​ങ്കി​ലും മനുഷ്യ​വർഗ​ത്തി​ന്‍റെ ഭാവി ഇരുള​ട​ഞ്ഞ​ത​ല്ലെന്നു ദൈവം ഇതിലൂ​ടെ ഉറപ്പു കൊടു​ത്തു.​—വെളി. 12:9; 1 യോഹ. 3:8.

യഹോവ മുൻകാ​ലത്തെ തന്‍റെ ദാസന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു

2. യഹോവ എങ്ങനെ​യാ​ണു നോഹയെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌?

2 യഹോ​വ​യു​ടെ ദാസനായ നോഹ ജീവി​ച്ചി​രു​ന്നത്‌ അഭക്തമായ ഒരു ലോക​ത്താ​യി​രു​ന്നു. നോഹ​യു​ടെ കുടും​ബാം​ഗങ്ങൾ മാത്രമേ യഹോ​വയെ ആരാധി​ച്ചി​രു​ന്നു​ള്ളൂ. എങ്ങും അക്രമ​വും പ്രകൃ​തി​വി​രുദ്ധ ലൈം​ഗി​ക​ത​യും! മനുഷ്യ​വർഗ​ത്തി​ന്‍റെ ഭാവി ഇരുള​ട​ഞ്ഞ​താ​യി നോഹ കരുതി​യി​രി​ക്കാം. (ഉൽപ. 6:4, 5, 11; യൂദ 6) ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ നോഹ​യ്‌ക്കു നിരു​ത്സാ​ഹം തോന്നാ​നുള്ള സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. എന്നാൽ, മടുത്തു​പോ​കാ​തെ ‘ദൈവ​ത്തോ​ടു​കൂ​ടെ നടക്കാ​നുള്ള’ ധൈര്യം യഹോവ നോഹ​യ്‌ക്കു കൊടു​ത്തു. (ഉൽപ. 6:9) താൻ ഈ ദുഷ്ട​ലോ​ക​ത്തിന്‌ അന്ത്യം വരുത്താൻ പോകു​ക​യാ​ണെന്ന് യഹോവ നോഹ​യോ​ടു പറഞ്ഞു. കുടും​ബ​ത്തി​ന്‍റെ രക്ഷയ്‌ക്കാ​യി എന്തു ചെയ്യണ​മെ​ന്നുള്ള നിർദേ​ശ​ങ്ങ​ളും കൊടു​ത്തു. (ഉൽപ. 6:13-18) യഹോവ പ്രോ​ത്സാ​ഹനം പകരുന്ന ഒരു ദൈവ​മാ​ണെന്നു നോഹ​യ്‌ക്ക് അങ്ങനെ മനസ്സി​ലാ​യി.

3. യോശു​വ​യ്‌ക്ക് എന്തു പ്രോ​ത്സാ​ഹ​ന​മാ​ണു ലഭിച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 പിന്നീട്‌, ദൈവ​ജ​നത്തെ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു നയിക്കാ​നുള്ള നിയമനം യോശു​വ​യ്‌ക്കു ലഭിച്ചു. അത്‌ അത്ര എളുപ്പ​മുള്ള ഒന്നായി​രു​ന്നില്ല. കാരണം ആ ദേശത്ത്‌ വസിച്ചി​രുന്ന ജനതക​ളു​ടെ ശക്തമായ സൈന്യ​ങ്ങളെ കീഴട​ക്ക​ണ​മാ​യി​രു​ന്നു. സ്വാഭാ​വി​ക​മാ​യും ആശങ്ക തോന്നാ​വുന്ന ഒരു നിയമനം. ഇതു മനസ്സി​ലാ​ക്കിയ യഹോവ യോശു​വ​യ്‌ക്കു ധൈര്യം കൊടു​ക്കാൻ മോശ​യോട്‌ ആവശ്യ​പ്പെട്ടു. ദൈവം പറഞ്ഞു: “നീ യോശു​വയെ നിയോ​ഗിച്ച് അവനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും വേണം. യോശു​വ​യാ​യി​രി​ക്കും അവി​ടേക്ക് ഈ ജനത്തെ നയിച്ചു​കൊ​ണ്ടു​പോ​കു​ന്നത്‌. നീ കാണാൻപോ​കുന്ന ആ ദേശം ജനത്തിന്‌ അവകാ​ശ​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തും യോശു​വ​യാ​യി​രി​ക്കും.” (ആവ. 3:28) യോശുവ തന്‍റെ നിയമനം ആരംഭി​ക്കു​ന്ന​തി​നു മുമ്പ് യഹോവ നേരിട്ട് യോശു​വയെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട് ഇങ്ങനെ പറഞ്ഞു: “ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കാൻ ഞാൻ നിന്നോ​ടു കല്‌പി​ച്ചി​ട്ടു​ള്ള​തല്ലേ? പേടി​ക്കു​ക​യോ ഭയപര​വ​ശ​നാ​കു​ക​യോ അരുത്‌. കാരണം നീ എവിടെ പോയാ​ലും നിന്‍റെ ദൈവ​മായ യഹോവ നിന്‍റെ​കൂ​ടെ​യുണ്ട്.” (യോശു. 1:1, 9) എത്ര പ്രോ​ത്സാ​ഹനം പകരുന്ന വാക്കുകൾ!

4, 5. (എ) പുരാ​ത​ന​കാ​ലത്ത്‌ യഹോവ തന്‍റെ ജനതയ്‌ക്ക് എന്തു പ്രോ​ത്സാ​ഹ​ന​മാ​ണു കൊടു​ത്തത്‌? (ബി) യഹോവ തന്‍റെ പുത്രനെ എങ്ങനെ​യാ​ണു പ്രോ​ത്സാ​ഹി​ച്ചത്‌?

4 യഹോവ വ്യക്തി​കളെ മാത്രമല്ല, തന്‍റെ ജനത്തെ ഒരു കൂട്ടമെന്ന നിലയി​ലും പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടുണ്ട്. ജൂതന്മാർ ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി കഴിയു​മ്പോൾ അവർക്ക് ആശ്വാസം പകരു​മാ​യി​രുന്ന ചില വാക്കുകൾ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “പേടി​ക്കേണ്ടാ, ഞാൻ നിന്‍റെ​കൂ​ടെ​യുണ്ട്. ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്‍റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും, എന്‍റെ നീതി​യുള്ള വല​ങ്കൈ​കൊണ്ട് ഞാൻ നിന്നെ മുറുകെ പിടി​ക്കും.” (യശ. 41:10) ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്ക് ഇതേ ഉറപ്പു​ണ്ടാ​യി​രു​ന്നു. ഇന്നത്തെ ദൈവ​ജ​ന​ത്തി​നും ഈ വാക്കുകൾ ധൈര്യ​മേ​കു​ന്നു.​—2 കൊരി​ന്ത്യർ 1:3, 4 വായി​ക്കുക.

5 യേശു​വി​നും പിതാ​വിൽനിന്ന് പ്രോ​ത്സാ​ഹനം ലഭിച്ചു. യേശു​വി​ന്‍റെ സ്‌നാ​ന​സ​മ​യത്ത്‌ സ്വർഗ​ത്തിൽനിന്ന് ഇങ്ങനെ​യൊ​രു ശബ്ദം കേട്ടു: “ഇവൻ എന്‍റെ പ്രിയ​പു​ത്രൻ, ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” (മത്താ. 3:17) ഭൂമി​യി​ലെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ ഉടനീളം ഈ വാക്കുകൾ യേശു​വിന്‌ എത്രമാ​ത്രം ധൈര്യം പകർന്നു​കാ​ണും!

യേശു മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു

6. താലന്തു​ക​ളെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം എങ്ങനെ​യാ​ണു പ്രോ​ത്സാ​ഹനം പകരു​ന്നത്‌?

6 പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്ന​തിൽ യേശു പിതാ​വി​ന്‍റെ മാതൃക അനുക​രി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​ന​ത്തിൽ യേശു പറഞ്ഞ താലന്തു​ക​ളു​ടെ ദൃഷ്ടാന്തം നോക്കാം. ആ ദൃഷ്ടാ​ന്ത​ത്തി​ലെ യജമാനൻ വിശ്വ​സ്‌ത​രായ അടിമ​ക​ളോ​ടു പറഞ്ഞ വാക്കുകൾ എല്ലാ ക്രിസ്‌തു​ശി​ഷ്യർക്കു​മുള്ള ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌: “കൊള്ളാം! നീ വിശ്വ​സ്‌ത​നായ ഒരു നല്ല അടിമ​യാണ്‌. കുറച്ച് കാര്യ​ങ്ങ​ളിൽ നീ വിശ്വ​സ്‌തത തെളി​യി​ച്ച​തു​കൊണ്ട് ഞാൻ നിന്നെ കൂടുതൽ കാര്യ​ങ്ങ​ളു​ടെ ചുമതല ഏൽപ്പി​ക്കും. നിന്‍റെ യജമാ​നന്‍റെ സന്തോ​ഷ​ത്തിൽ പങ്കു​ചേ​രുക.” (മത്താ. 25:21, 23) ഈ വാക്കുകൾ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ തുടരാ​നുള്ള പ്രോ​ത്സാ​ഹനം തരുന്നി​ല്ലേ?

7. യേശു അപ്പോ​സ്‌ത​ല​ന്മാർക്കും പ്രത്യേ​കിച്ച് പത്രോ​സി​നും എന്തു പ്രോ​ത്സാ​ഹ​ന​മാ​ണു കൊടു​ത്തത്‌?

7 തങ്ങളുടെ ഇടയിൽ ആരാണു വലിയവൻ എന്നതി​നെ​ച്ചൊ​ല്ലി യേശു​വി​ന്‍റെ അപ്പോ​സ്‌ത​ല​ന്മാർ മിക്ക​പ്പോ​ഴും തർക്കി​ക്കു​മാ​യി​രു​ന്നു. പക്ഷേ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാ​നും നേതാ​ക്ക​ന്മാ​രാ​കാൻ ശ്രമി​ക്കു​ന്ന​തി​നു പകരം ശുശ്രൂ​ഷ​ക​രാ​കാ​നും യേശു ക്ഷമയോ​ടെ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (ലൂക്കോ. 22:24-26) പലവട്ടം യേശു​വി​നെ നിരാ​ശ​പ്പെ​ടു​ത്തിയ ആളായി​രു​ന്നു പത്രോസ്‌. (മത്താ. 16:21-23; 26:31-35, 75) എന്നിട്ടും പത്രോ​സി​നെ ഉപേക്ഷി​ക്കു​ന്ന​തി​നു പകരം യേശു അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും തന്‍റെ സഹോ​ദ​ര​ന്മാ​രെ ശക്തീക​രി​ക്കാ​നുള്ള നിയമനം കൊടു​ക്കു​ക​യും ചെയ്‌തു.—യോഹ. 21:16.

പ്രോ​ത്സാ​ഹനം കൊടു​ത്ത​തി​ന്‍റെ മറ്റു മുൻകാ​ല​മാ​തൃ​കകൾ

8. ഹിസ്‌കിയ എങ്ങനെ​യാ​ണു യഹൂദാ​ജ​ന​ത​യെ​യും സൈനി​ക​മേ​ധാ​വി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌?

8 യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ തികവുറ്റ മാതൃക വെച്ചു. എന്നാൽ, പ്രോ​ത്സാ​ഹനം എത്ര പ്രധാ​ന​മാ​ണെന്ന് അതിനു മുമ്പ് ജീവി​ച്ചി​രുന്ന യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​ന്മാർക്കും അറിയാ​മാ​യി​രു​ന്നു. അസീറി​യ​ക്കാ​രിൽനി​ന്നുള്ള ഭീഷണി നേരി​ട്ട​പ്പോൾ ഹിസ്‌കിയ യഹൂദാ​ജ​ന​ത​യെ​യും സൈനി​ക​മേ​ധാ​വി​ക​ളെ​യും വിളി​ച്ചു​കൂ​ട്ടി അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്തായി​രു​ന്നു ഫലം? “ഹിസ്‌കി​യ​യു​ടെ . . . വാക്കുകൾ ജനത്തിനു ധൈര്യം പകർന്നു.”​—2 ദിനവൃ​ത്താ​ന്തം 32:6-8 വായി​ക്കുക.

9. പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന കാര്യ​ത്തിൽ ഇയ്യോ​ബി​ന്‍റെ പുസ്‌തകം എന്താണു പഠിപ്പി​ക്കു​ന്നത്‌?

9 അങ്ങേയറ്റം ആശ്വാസം ആവശ്യ​മാ​യി​രുന്ന അവസര​ത്തിൽ ഇയ്യോ​ബി​നെ കാണാൻ മൂന്നു ‘സ്‌നേ​ഹി​ത​ന്മാർ’ വന്നു. പ്രോ​ത്സാ​ഹനം കൊടു​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു ‘വേദനി​പ്പി​ക്കുന്ന ആ ആശ്വാ​സ​കർക്ക്’ ഇയ്യോബ്‌ പറഞ്ഞു​കൊ​ടു​ത്തു. ‘നിങ്ങളു​ടെ സ്ഥാനത്ത്‌ ഞാനാ​യി​രു​ന്നെ​ങ്കിൽ എന്‍റെ വായിലെ വാക്കു​കൾകൊണ്ട് ഞാൻ നിങ്ങളെ ബലപ്പെ​ടു​ത്തി​യേനേ; സാന്ത്വ​ന​വാ​ക്കു​കൾ പറഞ്ഞ് ആശ്വസി​പ്പി​ച്ചേനേ’ എന്ന് ഇയ്യോബ്‌ പറഞ്ഞു. (ഇയ്യോ. 16:1-5) പക്ഷേ ഒടുവിൽ ഇയ്യോ​ബി​നു പ്രോ​ത്സാ​ഹനം കിട്ടി. ആദ്യം എലീഹു​വിൽനിന്ന്, പിന്നെ യഹോ​വ​യിൽനിന്ന് നേരി​ട്ടും.​—ഇയ്യോ. 33:24, 25; 36:1, 11; 42:7, 10.

10, 11. (എ) യിഫ്‌താ​ഹി​ന്‍റെ മകൾക്കു പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്? (ബി) ഇന്ന് ആർക്കാണ്‌ ഇതു​പോ​ലുള്ള പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?

10 പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​രുന്ന മറ്റൊ​രാ​ളാ​ണു ന്യായാ​ധി​പ​നായ യിഫ്‌താ​ഹി​ന്‍റെ മകൾ. അമ്മോ​ന്യ​രോ​ടു യുദ്ധം ചെയ്യാൻ പോകു​ന്ന​തി​നു മുമ്പ് യിഫ്‌താഹ്‌ ഒരു നേർച്ച നേർന്നു. യഹോവ തനിക്കു വിജയം നൽകി​യാൽ തന്നെ വരവേൽക്കാൻ വീട്ടു​വാ​തിൽക്കൽനിന്ന് ആദ്യം വരുന്ന വ്യക്തിയെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ യഹോ​വ​യു​ടെ സേവന​ത്തി​നു സമർപ്പി​ക്കും എന്നതാ​യി​രു​ന്നു അത്‌. വിജയശ്രീലാളിതനായി മടങ്ങിവന്ന യിഫ്‌താ​ഹി​നെ വരവേൽക്കാൻ ആദ്യം ഓടി​യെ​ത്തി​യത്‌ ആരായി​രു​ന്നെ​ന്നോ? യിഫ്‌താ​ഹി​ന്‍റെ ഏകമകൾ! മകളെ കണ്ട യിഫ്‌താ​ഹി​ന്‍റെ ഹൃദയം തകർന്നു​പോ​യി. എന്നിട്ടും അദ്ദേഹം തന്‍റെ നേർച്ച നിറ​വേ​റ്റാ​തി​രു​ന്നില്ല. കന്യക​യായ മകളെ അവളുടെ ജീവി​ത​കാ​ലം മുഴുവൻ ശീലോ​യി​ലെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കു​ന്ന​തി​നു യിഫ്‌താഹ്‌ അയച്ചു.​—ന്യായാ. 11:30-35.

11 ഇതു യിഫ്‌താ​ഹി​ന്‍റെ ഹൃദയം തകർത്തെ​ങ്കിൽ തന്‍റെ പിതാ​വി​ന്‍റെ തീരു​മാ​ന​ത്തി​നു മനസ്സോ​ടെ കീഴ്‌പെട്ട മകളുടെ അവസ്ഥയോ? (ന്യായാ. 11:36, 37) വിവാഹം കഴിച്ച് കുടും​ബ​വും കുട്ടി​ക​ളും ആയി ജീവി​ക്കാൻ ഇനി അവൾക്കു കഴിയില്ല. കുടും​ബ​ത്തി​ന്‍റെ പേരും പാരമ്പ​ര്യ​വും നിലനി​റു​ത്താ​നും ആകില്ല. മറ്റാ​രെ​ക്കാ​ളും പ്രോ​ത്സാ​ഹ​ന​വും ആശ്വാ​സ​വും ആവശ്യ​മാ​യി​രുന്ന ഒരു സാഹച​ര്യം! അവൾക്ക് അതു കിട്ടി​യോ? ബൈബിൾ പറയുന്നു: “ഇസ്രാ​യേ​ലിൽ ഇങ്ങനെ​യൊ​രു പതിവ്‌ നിലവിൽ വന്നു: ഓരോ വർഷവും നാലു ദിവസം ഇസ്രാ​യേ​ലി​ലെ യുവതി​കൾ ഗിലെ​യാ​ദ്യ​നായ യിഫ്‌താ​ഹി​ന്‍റെ മകളെ അഭിന​ന്ദി​ക്കാൻ പോകു​മാ​യി​രു​ന്നു.” (ന്യായാ. 11:39, 40) ‘കർത്താ​വി​ന്‍റെ കാര്യ​ങ്ങ​ളിൽ’ കൂടുതൽ ചെയ്യു​ന്ന​തിന്‌ ഏകാകി​ത്വം ഉപയോ​ഗ​പ്പെ​ടു​ത്തുന്ന അവിവാ​ഹി​ത​രായ ക്രിസ്‌ത്യാ​നി​ക​ളും നമ്മുടെ അഭിന​ന്ദ​ന​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നും അർഹരല്ലേ?​—1 കൊരി. 7:32-35.

അപ്പോ​സ്‌ത​ല​ന്മാർ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു

12, 13. പത്രോസ്‌ ‘സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തി​യത്‌ എങ്ങനെ?’

12 മരണത്തി​ന്‍റെ തലേരാ​ത്രി​യിൽ യേശു പത്രോസ്‌ അപ്പോ​സ്‌ത​ല​നോ​ടു പറഞ്ഞു: “ശിമോ​നേ, ശിമോ​നേ, സാത്താൻ നിങ്ങ​ളെ​യെ​ല്ലാം ഗോതമ്പു പാറ്റു​ന്ന​തു​പോ​ലെ പാറ്റാൻ അനുവാ​ദം ചോദി​ച്ചി​രി​ക്കു​ന്നു. എന്നാൽ നിന്‍റെ വിശ്വാ​സം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ ഞാൻ നിനക്കു​വേണ്ടി പ്രാർഥി​ച്ചി​ട്ടുണ്ട്. നീ തിരി​ഞ്ഞു​വ​ന്ന​ശേഷം നിന്‍റെ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തണം.”​—ലൂക്കോ. 22:31, 32.

അപ്പോസ്‌തലന്മാരുടെ വിശുദ്ധ എഴുത്തു​കൾ ഒന്നാം നൂറ്റാ​ണ്ടി​ലെ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇന്നു നമ്മളെ​യും അതു ബലപ്പെ​ടു​ത്തു​ന്നു (12-17 ഖണ്ഡികകൾ കാണുക)

13 ആ വാക്കു​കൾക്കു ചേർച്ച​യിൽ പത്രോസ്‌ പ്രവർത്തി​ച്ചു. ആദ്യകാല ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഒരു തൂണാ​യി​രു​ന്നു പത്രോസ്‌. (ഗലാ. 2:9) പെന്തി​ക്കോ​സ്‌ത്‌ ദിവസ​വും അതിനു ശേഷവും ധീരത​യോ​ടെ പ്രവർത്തി​ച്ചു​കൊണ്ട് തന്‍റെ മാതൃ​ക​യി​ലൂ​ടെ പത്രോസ്‌ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അനേക​വർഷം നീണ്ട ശുശ്രൂ​ഷ​യു​ടെ അവസാ​ന​ഘ​ട്ട​ത്തിൽ പത്രോസ്‌ സഹക്രി​സ്‌ത്യാ​നി​കൾക്കു രണ്ടു കത്തുകൾ എഴുതി. അവയുടെ ഉദ്ദേശ്യം അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു: “ഇതാണു ദൈവ​ത്തി​ന്‍റെ യഥാർഥ​മായ അനർഹദയ എന്ന് ഉറപ്പു തരാനും നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേണ്ടി, . . . നിങ്ങൾക്കു ഞാൻ ചുരു​ക്ക​മാ​യി എഴുതി​യി​രി​ക്കു​ന്നു. ഇതിൽ ഉറച്ചു​നിൽക്കുക.” (1 പത്രോ. 5:12) ദൈവ​ത്താൽ പ്രചോ​ദി​ത​നാ​യി പത്രോസ്‌ എഴുതിയ കത്തുകൾ അന്നു​തൊട്ട് ഇന്നുവരെ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും പ്രോ​ത്സാ​ഹനം പകരു​ന്ന​താണ്‌. പ്രത്യേ​കിച്ച്, “ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യിൽ” ഉള്ള പുതിയ ലോകം തൊട്ട​ടുത്ത്‌ എത്തിയി​രി​ക്കുന്ന ഇക്കാലത്തെ ക്രിസ്‌ത്യാ​നി​കൾക്ക്.​—2 പത്രോ. 3:13.

14, 15. യോഹ​ന്നാൻ അപ്പോ​സ്‌തലൻ ദൈവപ്രചോദിതനായി എഴുതിയ ബൈബിൾപു​സ്‌ത​കങ്ങൾ നൂറ്റാ​ണ്ടു​ക​ളിൽ ഉടനീ​ള​മുള്ള ക്രിസ്‌ത്യാ​നി​കൾക്ക് ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

14 ആദ്യകാല ക്രിസ്‌തീ​യ​സ​ഭ​യു​ടെ മറ്റൊരു തൂണാ​യി​രു​ന്നു യോഹ​ന്നാൻ അപ്പോ​സ്‌തലൻ. യേശു​വി​ന്‍റെ ശുശ്രൂഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആവേശ​ക​ര​മായ സുവി​ശേ​ഷ​വി​വ​രണം നൂറ്റാ​ണ്ടു​ക​ളിൽ ഉടനീളം ക്രിസ്‌ത്യാ​നി​കൾക്കു പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഒരു ഉറവാ​യി​രു​ന്നു, ഇന്നും അങ്ങനെ​തന്നെ. തന്‍റെ യഥാർഥ​ശി​ഷ്യ​രെ തിരി​ച്ച​റി​യി​ക്കുന്ന അടയാളം സ്‌നേ​ഹ​മാണ്‌ എന്ന യേശു​വി​ന്‍റെ വാക്കുകൾ യോഹ​ന്നാ​ന്‍റെ സുവി​ശേ​ഷ​ത്തിൽ മാത്ര​മാ​ണു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—യോഹ​ന്നാൻ 13:34, 35 വായി​ക്കുക.

15 യോഹ​ന്നാൻ എഴുതിയ മൂന്നു കത്തുക​ളി​ലും സത്യത്തി​ന്‍റെ അമൂല്യ​നി​ധി​കൾ അടങ്ങി​യി​രി​ക്കു​ന്നു. പാപഭാ​രം നമ്മളെ തളർത്തു​മ്പോൾ “യേശു​വി​ന്‍റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്നു” എന്ന വാക്കുകൾ വായി​ക്കു​ന്നത്‌ ആശ്വാസം തരുന്നി​ല്ലേ? (1 യോഹ. 1:7) ഹൃദയം നമ്മളെ തുടർന്നും കുറ്റ​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ, ‘ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയ​വ​നാ​ണെന്ന്’ അറിയു​ന്നതു നമുക്കു സാന്ത്വനം പകരു​ന്നി​ല്ലേ, നമ്മുടെ കണ്ണുകളെ ഈറന​ണി​യി​ക്കു​ന്നി​ല്ലേ? (1 യോഹ. 3:20) “ദൈവം സ്‌നേ​ഹ​മാണ്‌” എന്ന് എഴുതി​യി​രി​ക്കു​ന്നതു യോഹ​ന്നാൻ മാത്ര​മാണ്‌. (1 യോഹ. 4:8, 16) യോഹ​ന്നാ​ന്‍റെ രണ്ടാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും കത്തുകൾ ‘സത്യത്തിൽ നടക്കു​ന്ന​തിൽ’ തുടരുന്ന ക്രിസ്‌ത്യാ​നി​കളെ അഭിന​ന്ദി​ക്കു​ന്ന​വ​യാണ്‌.​—2 യോഹ. 4; 3 യോഹ. 3, 4.

16, 17. ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്കു പൗലോസ്‌ അപ്പോ​സ്‌തലൻ എന്തു പ്രോ​ത്സാ​ഹനം കൊടു​ത്തു?

16 ഒന്നാം നൂറ്റാ​ണ്ടിൽ സഹോ​ദ​ര​ങ്ങളെ ഏറ്റവും അധികം പ്രോ​ത്സാ​ഹി​പ്പി​ച്ചതു പൗലോസ്‌ അപ്പോ​സ്‌ത​ല​നാ​യി​രി​ക്കാം. തെളി​വ​നു​സ​രിച്ച്, ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്‍റെ ആദ്യനാ​ളു​ക​ളിൽ മിക്ക അപ്പോ​സ്‌ത​ല​ന്മാ​രും ഭരണസം​ഘ​ത്തി​ന്‍റെ ആസ്ഥാന​മായ യരുശ​ലേ​മി​ലാ​യി​രു​ന്നു. (പ്രവൃ. 8:14; 15:2) യഹൂദ്യ​യി​ലുള്ള ക്രിസ്‌ത്യാ​നി​കൾ, ഏക​ദൈ​വ​വി​ശ്വാ​സി​ക​ളാ​യി​രുന്ന ആളുക​ളോ​ടു ക്രിസ്‌തു​വി​നെ​ക്കു​റിച്ച് പ്രസം​ഗി​ച്ചു. നേരെ മറിച്ച്, ബഹു​ദൈ​വ​ങ്ങളെ ആരാധി​ച്ചി​രുന്ന ഗ്രീക്കു​കാ​രോ​ടും റോമാ​ക്കാ​രോ​ടും മറ്റുള്ള​വ​രോ​ടും പ്രസം​ഗി​ക്കാൻ ലോക​ത്തി​ന്‍റെ പല ഭാഗങ്ങ​ളി​ലേക്കു പരിശു​ദ്ധാ​ത്മാവ്‌ പൗലോ​സി​നെ നിയോ​ഗിച്ച് അയച്ചു.​—ഗലാ. 2:7-9; 1 തിമൊ. 2:7.

17 ഇപ്പോ​ഴത്തെ തുർക്കി​യു​ടെ ഭാഗമായ പ്രദേ​ശ​ങ്ങ​ളി​ലും ഗ്രീസി​ലും ഇറ്റലി​യി​ലും ഒക്കെ പോയി പൗലോസ്‌ ജൂതന്മാ​ര​ല്ലാ​ത്ത​വ​രോ​ടു സാക്ഷീ​ക​രി​ച്ചു, അവി​ടെ​യൊ​ക്കെ സഭകൾ സ്ഥാപിച്ചു. ആ സഭകളി​ലെ പുതിയ ശിഷ്യർക്കു സ്വന്തം നാട്ടു​കാ​രിൽനിന്ന് ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വന്നു. തീർച്ച​യാ​യും അവർക്കു പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​രു​ന്നു. (1 തെസ്സ. 2:14) ഏതാണ്ട് എ.ഡി. 50-ൽ തെസ്സ​ലോ​നി​ക്യ​യിൽ പുതു​താ​യി രൂപം​കൊണ്ട സഭയ്‌ക്കു പൗലോസ്‌ ഇങ്ങനെ എഴുതി: ‘നിങ്ങളെ എല്ലാവ​രെ​യും പ്രാർഥ​ന​യിൽ ഓർക്കു​മ്പോ​ഴെ​ല്ലാം ഞങ്ങൾ ദൈവ​ത്തി​നു നന്ദി പറയാ​റുണ്ട്. വിശ്വ​സ്‌ത​ത​യോ​ടെ​യുള്ള നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളും സ്‌നേ​ഹ​ത്തോ​ടെ നിങ്ങൾ ചെയ്യുന്ന കഠിനാ​ധ്വാ​ന​വും നിങ്ങൾ കാണി​ക്കുന്ന സഹനശ​ക്തി​യും ഞങ്ങൾ എപ്പോ​ഴും ഓർക്കു​ന്നു.’ (1 തെസ്സ. 1:2, 3) സഹോ​ദ​രങ്ങൾ തമ്മിൽത്ത​മ്മി​ലും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. പൗലോസ്‌ അവരോട്‌ ഇങ്ങനെ പറഞ്ഞു: “പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്യുക.”​—1 തെസ്സ. 5:11.

പ്രോ​ത്സാ​ഹനം പകരുന്ന ഭരണസം​ഘം

18. ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘം ഫിലി​പ്പോ​സി​നെ എങ്ങനെ​യാ​ണു പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌?

18 ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘം, നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വർക്കും മറ്റു സഹോ​ദ​ര​ങ്ങൾക്കും പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഒരു ഉറവാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സുവി​ശേ​ഷ​ക​നായ ഫിലി​പ്പോസ്‌ ശമര്യ​ക്കാ​രോ​ടു ക്രിസ്‌തു​വി​നെ​ക്കു​റിച്ച് പ്രസം​ഗി​ച്ച​പ്പോൾ ഭരണസം​ഘം അദ്ദേഹത്തെ പൂർണ​മാ​യി പിന്തു​ണച്ചു. ആ പുതിയ ശിഷ്യർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കാൻവേണ്ടി പ്രാർഥി​ക്കാൻ ഭരണസം​ഘം പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും അവി​ടേക്ക് അയച്ചു. (പ്രവൃ. 8:5, 14-17) ഭരണസം​ഘ​ത്തി​ലെ രണ്ടു പേരെ അയച്ചു​കൊണ്ട് അവർ നൽകിയ ഈ പിന്തുണ ഫിലി​പ്പോ​സി​നെ​യും പുതു​താ​യി ശിഷ്യ​രാ​യ​വ​രെ​യും എത്രയ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കണം!

19. സഭകൾക്കു ഭരണസം​ഘം അയച്ച കത്തിന്‍റെ ഫലം എന്തായി​രു​ന്നു?

19 പിന്നീട്‌ ഒരവസ​ര​ത്തിൽ ഭരണസം​ഘം വളരെ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​നം എടുത്തു. മോശ​യു​ടെ നിയമ​പ്ര​കാ​രം ജൂതന്മാർ ചെയ്യേ​ണ്ടി​യി​രുന്ന പരി​ച്ഛേദന, ജൂതര​ല്ലാത്ത ക്രിസ്‌ത്യാ​നി​കൾക്കും ബാധക​മാ​ണോ എന്ന ചോദ്യം വന്നപ്പോ​ഴാ​യി​രു​ന്നു അത്‌. (പ്രവൃ. 15:1, 2) ഭരണസം​ഘം പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും ചെയ്‌തിട്ട്, ഇനി പരി​ച്ഛേ​ദ​ന​യു​ടെ ആവശ്യ​മില്ല എന്ന തീരു​മാ​ന​ത്തി​ലെത്തി. തങ്ങളുടെ തീരു​മാ​നം അറിയി​ച്ചു​കൊ​ണ്ടുള്ള കത്തുമാ​യി ഭരണസം​ഘം പ്രതി​നി​ധി​കളെ സഭകളി​ലേക്ക് അയച്ചു. എന്തായി​രു​ന്നു ഫലം? “അതു വായിച്ച് പ്രോ​ത്സാ​ഹനം ലഭിച്ച ശിഷ്യ​ന്മാർ അതിയാ​യി സന്തോ​ഷി​ച്ചു.”​—പ്രവൃ. 15:27-32.

20. (എ) ഇന്നു ഭരണസം​ഘം എങ്ങനെ​യാ​ണു നമ്മളെ ഓരോ​രു​ത്ത​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌? (ബി) അടുത്ത ലേഖന​ത്തിൽ ഏതു ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്തും?

20 ഇന്ന് യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം, ബഥേൽകു​ടും​ബാം​ഗ​ങ്ങ​ളും പ്രത്യേക മുഴു​സ​മ​യ​സേ​വ​ന​ത്തി​ലാ​യി​രി​ക്കുന്ന മറ്റുള്ള​വ​രും ഉൾപ്പെടെ ലോക​മെ​മ്പാ​ടു​മുള്ള എല്ലാ സഹോ​ദ​ര​ങ്ങൾക്കും പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഒരു ഉറവാണ്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ​പ്പോ​ലെ​തന്നെ ഭരണസം​ഘ​ത്തിൽനിന്ന് പ്രോ​ത്സാ​ഹനം ലഭിക്കു​മ്പോൾ ഇന്നും സഹോ​ദ​രങ്ങൾ സന്തോ​ഷി​ക്കു​ന്നു. കൂടാതെ, 2015-ൽ ഭരണസം​ഘം യഹോ​വ​യു​ടെ അടുക്ക​ലേക്ക് മടങ്ങി​വരൂ. . . എന്ന ലഘുപ​ത്രിക പ്രസി​ദ്ധീ​ക​രി​ച്ചു. ലോക​മെ​ങ്ങു​മുള്ള പലരെ​യും അതു പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്നാൽ പ്രോ​ത്സാ​ഹനം കൊടു​ക്കുന്ന കാര്യ​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ മാത്ര​മാ​ണോ യഹോ​വയെ അനുക​രി​ക്കേ​ണ്ടത്‌? ഇതിനുള്ള ഉത്തരം അടുത്ത ലേഖന​ത്തിൽ കാണാം.