വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വയെ സേവി​ക്കു​ന്ന​വ​രും സേവി​ക്കാ​ത്ത​വ​രും തമ്മിലുള്ള വ്യത്യാ​സം

യഹോ​വയെ സേവി​ക്കു​ന്ന​വ​രും സേവി​ക്കാ​ത്ത​വ​രും തമ്മിലുള്ള വ്യത്യാ​സം

‘നീതി​മാ​നും ദുഷ്ടനും തമ്മിലുള്ള വ്യത്യാ​സം നിങ്ങൾ കാണും.’​—മലാ. 3:18.

ഗീതങ്ങൾ: 127, 101

1, 2. ഇന്നു ദൈവ​ജനം നേരി​ടുന്ന വെല്ലു​വി​ളി എന്താണ്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.)

ആരോ​ഗ്യ​പ​രി​പാ​ല​ന​രം​ഗത്ത്‌ പ്രവർത്തി​ക്കുന്ന ഡോക്‌ടർമാ​രും നഴ്‌സു​മാ​രും പകർച്ച​വ്യാ​ധി​ക​ളുള്ള ആളുക​ളു​മാ​യി ഇടപെ​ടേ​ണ്ടി​വ​രാ​റുണ്ട്. രോഗി​കളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട് അവർ അവരെ പരിച​രി​ക്കു​ന്നു. പക്ഷേ അങ്ങനെ ചെയ്യു​മ്പോൾ ആ രോഗി​ക​ളിൽനിന്ന് രോഗം തങ്ങളി​ലേക്കു പകരാ​തി​രി​ക്കാൻ അവർ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്. സമാന​മായ ഒരു പ്രശ്‌നം നമ്മളും നേരി​ടു​ന്നു. ദൈവി​ക​ഗു​ണ​ങ്ങൾക്കു വിരു​ദ്ധ​മായ മനോ​ഭാ​വ​ങ്ങ​ളും സ്വഭാ​വ​രീ​തി​ക​ളും ഉള്ള ആളുക​ളു​ടെ ഇടയി​ലാ​ണു നമ്മൾ ജീവി​ക്കു​ക​യോ ജോലി ചെയ്യു​ക​യോ ചെയ്യു​ന്നത്‌.

2 ധാർമി​ക​മൂ​ല്യ​ങ്ങൾക്കു യാതൊ​രു വിലയും കല്‌പി​ക്കാത്ത ഒരു കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. ദൈവ​വു​മാ​യി ബന്ധമി​ല്ലാത്ത ആളുക​ളു​ടെ സ്വഭാ​വ​വി​ശേ​ഷ​തകൾ പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സിന്‌ എഴുതിയ രണ്ടാമത്തെ കത്തിൽ വിവരി​ക്കു​ന്നുണ്ട്. ഈ അവസാ​ന​കാ​ലത്ത്‌ അത്തരം സ്വഭാ​വ​രീ​തി​കൾ ഓരോ ദിവസം കഴിയും​തോ​റും കൂടുതൽ പ്രകട​മാ​യി വരും. (2 തിമൊ​ഥെ​യൊസ്‌ 3:1-5, 13 വായി​ക്കുക.) ലോക​മെ​ങ്ങും ഇത്തരം ദുർഗു​ണങ്ങൾ ഇത്രയ​ധി​കം വ്യാപ​ക​മാ​യി​രി​ക്കു​ന്നതു നമ്മളെ ഞെട്ടി​ച്ചേ​ക്കാം. എങ്കിൽപ്പോ​ലും, അങ്ങനെ​യുള്ള ആളുക​ളു​ടെ സ്വഭാ​വ​വും മനോ​ഭാ​വ​ങ്ങ​ളും നമ്മളെ സ്വാധീ​നി​ക്കാൻ സാധ്യ​ത​യുണ്ട്. (സുഭാ. 13:20) അവസാ​ന​കാ​ലത്തെ ആളുകൾ കാണി​ക്കുന്ന ഗുണങ്ങ​ളും ദൈവ​ജനം പ്രകടി​പ്പി​ക്കുന്ന ഗുണങ്ങ​ളും തമ്മിലുള്ള വ്യത്യാ​സം നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും. മറ്റുള്ള​വരെ ആത്മീയ​മാ​യി സഹായി​ക്കു​മ്പോൾത്തന്നെ അവരുടെ മോശം ഗുണങ്ങൾ നമ്മളെ ബാധി​ക്കാ​തി​രി​ക്കാൻ എന്തു ചെയ്യാ​മെ​ന്നും നമ്മൾ പഠിക്കും.

3. 2 തിമൊഥെയൊസ്‌ 3:2-5-ൽ പറഞ്ഞി​രി​ക്കുന്ന ദുർഗു​ണ​ങ്ങ​ളു​ടെ പട്ടിക ആർക്കാണു ബാധക​മാ​കു​ന്നത്‌?

3 “അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്ന്” അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. അതിനു​ശേഷം പൗലോസ്‌ 19 മോശം ഗുണങ്ങ​ളു​ടെ ഒരു പട്ടിക നിരത്തു​ന്നു. ഇക്കാലത്തെ ആളുകളെ തിരി​ച്ച​റി​യി​ക്കു​ന്ന​വ​യാണ്‌ ഇവ. ഇവിടെ പറഞ്ഞി​രി​ക്കുന്ന ചില പദങ്ങൾ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മറ്റൊ​രി​ട​ത്തും കാണാ​ത്ത​വ​യാണ്‌. ഈ പട്ടിക റോമർ 1:29-31-ൽ കാണുന്ന പട്ടിക​യോ​ടു സമാന​മാണ്‌. തിമൊ​ഥെ​യൊ​സി​നുള്ള കത്തിൽ, അഭക്തമായ ഗുണങ്ങ​ളു​ടെ പട്ടിക പൗലോസ്‌ പറഞ്ഞു​തു​ട​ങ്ങു​ന്നത്‌ “കാരണം മനുഷ്യർ. . . ” എന്ന വാക്കു​ക​ളോ​ടെ​യാ​ണെന്നു ശ്രദ്ധി​ക്കുക. എങ്കിലും എല്ലാവ​രും ഈ ഗുണങ്ങൾ കാണി​ക്കു​ന്ന​വരല്ല. ക്രിസ്‌ത്യാ​നി​കൾ തികച്ചും വ്യത്യ​സ്‌ത​മായ ഗുണങ്ങൾ പ്രകടി​പ്പി​ക്കു​ന്ന​വ​രാണ്‌.​—മലാഖി 3:18 വായി​ക്കുക.

നമ്മളെ​ത്തന്നെ വീക്ഷി​ക്കുന്ന വിധം

4. അഹങ്കാ​ര​ത്താൽ ചീർത്ത​വരെ നിങ്ങൾ എങ്ങനെ വർണി​ക്കും?

4 ആളുകൾ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും ആയിരി​ക്കു​മെന്നു പറഞ്ഞതി​നു ശേഷം പലരും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ആയിരി​ക്കു​മെ​ന്നും പൗലോസ്‌ എഴുതി. കഴിവു​ക​ളോ സൗന്ദര്യ​മോ സമ്പത്തോ സ്ഥാനമാ​ന​ങ്ങ​ളോ കാരണം ഒരു വ്യക്തിക്കു തോന്നി​യേ​ക്കാ​വുന്ന ഉന്നതഭാ​വ​ത്തെ​യാണ്‌ ഈ മോശം ഗുണങ്ങൾ ചിത്രീ​ക​രി​ക്കു​ന്നത്‌. ഇത്തരം ഗുണങ്ങ​ളുള്ള ആളുകൾ മറ്റുള്ള​വ​രു​ടെ അംഗീ​കാ​ര​ത്തി​നും ആദരവി​നും വേണ്ടി ദാഹി​ക്കു​ന്നു. അഹങ്കാ​രം​കൊണ്ട് മൂടി​നിൽക്കുന്ന ഒരു വ്യക്തി എങ്ങനെ​യാ​യി​രി​ക്കു​മെന്ന് ഒരു പണ്ഡിതൻ പറയുന്നു: “അയാളു​ടെ ഹൃദയ​ത്തിൽ തന്നെത്തന്നെ പ്രതി​ഷ്‌ഠി​ച്ചി​രി​ക്കുന്ന ഒരു ചെറിയ അൾത്താ​ര​യുണ്ട്, അവിടെ അയാൾ അയാൾക്കു മുമ്പിൽത്തന്നെ കുമ്പി​ടു​ന്നു!” അഹങ്കാരം അത്ര അരോ​ച​ക​മാ​യ​തു​കൊണ്ട് ആ ഗുണമു​ള്ള​വർക്കു​പോ​ലും മറ്റുള്ളവർ അഹങ്കാ​ര​ത്തോ​ടെ പ്രവർത്തി​ക്കു​ന്നതു കാണു​മ്പോൾ രസിക്കില്ല.

5. വിശ്വ​സ്‌ത​രാ​യ​വ​രെ​പ്പോ​ലും അഹങ്കാരം ബാധി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

5 അഹങ്കാരം യഹോവ അങ്ങേയറ്റം വെറു​ക്കു​ന്നു. “അഹങ്കാരം നിറഞ്ഞ കണ്ണുകൾ” യഹോ​വ​യ്‌ക്കു വെറു​പ്പാ​ണെന്നു ബൈബിൾ പറയുന്നു. (സുഭാ. 6:16, 17) ദൈവത്തെ സമീപി​ക്കു​ന്ന​തിൽനിന്ന് അത്‌ ഒരുവനെ തടയുന്നു. (സങ്കീ. 10:4) അഹങ്കാരം സാത്താന്‍റെ ഒരു സ്വഭാ​വ​വി​ശേ​ഷ​ത​യാണ്‌. (1 തിമൊ. 3:6) യഹോ​വ​യു​ടെ ചില വിശ്വ​സ്‌ത​രായ ദാസന്മാ​രെ​പ്പോ​ലും അഹങ്കാരം ബാധി​ച്ചി​ട്ടുണ്ട് എന്നതു സങ്കടക​ര​മാണ്‌. യഹൂദ​യു​ടെ രാജാ​വാ​യി​രുന്ന ഉസ്സീയ വർഷങ്ങ​ളോ​ളം വിശ്വ​സ്‌ത​നാ​യി​രു​ന്നു. പക്ഷേ, പിന്നീട്‌ എന്തു സംഭവി​ച്ചെന്നു ബൈബിൾ പറയുന്നു: “ശക്തനാ​യി​ത്തീർന്ന​പ്പോൾ സ്വന്തം നാശത്തി​നാ​യി ഉസ്സീയ​യു​ടെ ഹൃദയം അഹങ്കരി​ച്ചു. യാഗപീ​ഠ​ത്തിൽ സുഗന്ധ​ക്കൂട്ട് അർപ്പി​ക്കാ​നാ​യി യഹോ​വ​യു​ടെ ആലയത്തി​നു​ള്ളി​ലേക്കു കയറി​ച്ചെ​ന്നു​കൊണ്ട് ഉസ്സീയ തന്‍റെ ദൈവ​മായ യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ചു.” കുറച്ച് കാല​ത്തേ​ക്കാ​ണെ​ങ്കിൽക്കൂ​ടി, ഹിസ്‌കിയ രാജാ​വി​നെ​യും അഹങ്കാരം പിടി​കൂ​ടി.​—2 ദിന. 26:16; 32:25, 26.

6. അഹങ്കാരം തോന്നാൻ ദാവീ​ദിന്‌ എന്തൊക്കെ കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു, പക്ഷേ അങ്ങനെ സംഭവി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്?

6 സൗന്ദര്യ​മോ പ്രശസ്‌തി​യോ സംഗീ​ത​ത്തി​ലുള്ള പ്രാവീ​ണ്യ​മോ കായി​ക​ബ​ല​മോ സ്ഥാനമാ​ന​ങ്ങ​ളോ അങ്ങനെ എന്തെങ്കി​ലു​മു​ണ്ടെ​ങ്കിൽത്തന്നെ ആളുകൾക്ക് അഹങ്കാരം തോന്നാ​റുണ്ട്. ഇപ്പറഞ്ഞ​വ​യിൽ എല്ലാം​ത​ന്നെ​യുള്ള ആളായി​രു​ന്നു ദാവീദ്‌. പക്ഷേ, ദാവീദ്‌ എപ്പോ​ഴും താഴ്‌മ​യു​ള്ള​വ​നാ​യി​രു​ന്നു. ഗൊല്യാ​ത്തി​നെ കൊന്ന​തി​നു ശേഷം ശൗൽ രാജാ​വി​ന്‍റെ മകളെ വിവാഹം ചെയ്യാ​നുള്ള അവസരം ലഭിച്ച​പ്പോൾ ദാവീദ്‌ പറഞ്ഞത്‌ ഇതാണ്‌: “രാജാ​വി​ന്‍റെ മരുമ​ക​നാ​കാൻ ഞാൻ ആരാണ്‌? ഇസ്രാ​യേ​ലിൽ, എന്‍റെ അപ്പന്‍റെ കുടും​ബ​ക്കാ​രായ എന്‍റെ ബന്ധുക്കൾക്ക് എന്തു സ്ഥാനമാ​ണു​ള്ളത്‌?” (1 ശമു. 18:18) താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കാൻ ദാവീ​ദി​നെ എന്താണു സഹായി​ച്ചത്‌? തനിക്കുള്ള ഗുണങ്ങ​ളും കഴിവു​ക​ളും പദവി​ക​ളും എല്ലാം ‘ദൈവം കുനിഞ്ഞു നോക്കി​യ​തു​കൊണ്ട്’ അഥവാ താഴ്‌മ​യോ​ടെ തന്നെ ശ്രദ്ധി​ച്ച​തു​കൊ​ണ്ടാണ്‌ എന്ന കാര്യം ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. (സങ്കീ. 113:5-8) തനിക്കുള്ള നല്ലതെ​ല്ലാം യഹോ​വ​യിൽനിന്ന് ലഭിച്ച​താ​ണെ​ന്നും സ്വന്തമാ​യി തനിക്ക് ഒന്നും അവകാ​ശ​പ്പെ​ടാ​നി​ല്ലെ​ന്നും ദാവീദ്‌ മനസ്സി​ലാ​ക്കി.​—1 കൊരി​ന്ത്യർ 4:7 താരത​മ്യം ചെയ്യുക.

7. താഴ്‌മ കാണി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

7 ദാവീ​ദി​നെ​പ്പോ​ലെ ഇക്കാലത്തെ യഹോ​വ​യു​ടെ ജനവും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ കഠിന​ശ്രമം ചെയ്യുന്നു. ഒന്നു ചിന്തി​ക്കുക: ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും ഉന്നതനായ യഹോവ താഴ്‌മ എന്ന മനോ​ഹ​ര​ഗു​ണം പ്രകടി​പ്പി​ക്കു​ന്നു. ഈ അറിവ്‌ നമ്മളെ അതിശ​യി​പ്പി​ക്കു​ന്നി​ല്ലേ? (സങ്കീ. 18:35) പിൻവ​രുന്ന ഈ ഉപദേശം നമ്മൾ ഹൃദയ​ത്തോ​ടു ചേർത്തു​വെ​ക്കാൻ പ്രേരി​ത​രാ​കു​ന്നു: “നിങ്ങൾ . . . ആർദ്ര​പ്രി​യം, അനുകമ്പ, ദയ, താഴ്‌മ, സൗമ്യത, ക്ഷമ എന്നിവ ധരിക്കുക.” (കൊലോ. 3:12) സ്‌നേഹം “വീമ്പി​ള​ക്കു​ന്നില്ല; വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല” എന്ന കാര്യ​വും ഓർക്കുക. (1 കൊരി. 13:4) നമ്മുടെ താഴ്‌മ യഹോ​വ​യി​ലേക്ക് ആളുകളെ ആകർഷി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഭാര്യ​മാ​രു​ടെ നല്ല പെരു​മാ​റ്റം ഭർത്താ​ക്ക​ന്മാ​രെ ഒരു വാക്കും കൂടാതെ സത്യം സ്വീക​രി​ക്കാൻ പ്രേരി​പ്പി​ച്ചേ​ക്കാം. അതു​പോ​ലെ, ദൈവ​ജനം താഴ്‌മ കാണി​ക്കു​മ്പോൾ അതു മറ്റുള്ള​വരെ ദൈവ​ത്തി​ലേക്ക് ആകർഷി​ക്കും.​—1 പത്രോ. 3:1.

മറ്റുള്ള​വ​രോട്‌ എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌?

8. (എ) മാതാ​പി​താ​ക്ക​ളോ​ടുള്ള അനുസ​ര​ണ​ക്കേ​ടി​നെ ഇന്നു ചിലർ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? (ബി) എന്തു ചെയ്യാ​നാ​ണു തിരു​വെ​ഴു​ത്തു​കൾ കുട്ടി​ക​ളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌?

8 അവസാ​ന​കാ​ലത്ത്‌ ജീവി​ക്കുന്ന ആളുകൾ എങ്ങനെ​യാ​ണു പരസ്‌പരം ഇടപെ​ടു​ക​യെന്നു പൗലോസ്‌ വിശദീ​ക​രി​ച്ചു. കുട്ടികൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രാ​യി​രി​ക്കും എന്ന് അദ്ദേഹം എഴുതി. ഇക്കാലത്തെ പുസ്‌ത​ക​ങ്ങ​ളും ചലച്ചി​ത്ര​ങ്ങ​ളും ടെലി​വി​ഷൻ പരിപാ​ടി​ക​ളും മിക്ക​പ്പോ​ഴും ഇത്തരം പെരു​മാ​റ്റത്തെ യാതൊ​രു കുഴപ്പ​വു​മി​ല്ലാ​ത്ത​താ​യി അവതരി​പ്പി​ക്കു​ന്നു, അതിനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​പോ​ലും ചെയ്യുന്നു. എന്നാൽ, അനുസ​ര​ണ​ക്കേട്‌ സമൂഹ​ത്തി​ന്‍റെ അടിസ്ഥാ​ന​ശി​ല​യായ കുടും​ബത്തെ ദുർബ​ല​മാ​ക്കു​ന്നു. പണ്ടുകാ​ലം​മു​തലേ ഈ വസ്‌തുത എല്ലാവർക്കും അറിയാ​വു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഗ്രീസിൽ ഒരു മനുഷ്യൻ മാതാ​പി​താ​ക്കളെ അടിച്ചാൽ അയാൾക്കുള്ള പൗരാ​വ​കാ​ശ​ങ്ങ​ളെ​ല്ലാം നഷ്ടമാ​കു​മാ​യി​രു​ന്നു. ഒരാൾ പിതാ​വി​നെ തല്ലിയാൽ റോമൻനി​യമം അതിനെ കൊല​പാ​ത​ക​ത്തി​നു തുല്യ​മായ തെറ്റാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളും ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളും മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കാൻ മക്കളെ ഉപദേ​ശി​ച്ചി​രി​ക്കു​ന്നു.​—പുറ. 20:12; എഫെ. 6:1-3.

9. മാതാപിതാക്കളോട്‌ അനുസരണമുള്ളവരായിരിക്കാൻ മക്കളെ എന്തു സഹായി​ക്കും?

9 മാതാ​പി​താ​ക്കൾ തങ്ങൾക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​ന്നത്‌, ഇന്നു ലോക​ത്തുള്ള അനുസ​ര​ണ​ക്കേ​ടി​ന്‍റെ ആത്മാവ്‌ ബാധി​ക്കാ​തി​രി​ക്കാൻ കുട്ടി​കളെ സഹായി​ക്കും. സർവരു​ടെ​യും പിതാ​വാ​യി​രി​ക്കുന്ന ദൈവം, മാതാ​പി​താ​ക്കളെ അനുസ​രി​ക്കാൻ കുട്ടി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു​ണ്ടെന്ന കാര്യം കുട്ടികൾ ഓർക്കണം. മാതാ​പി​താ​ക്ക​ളു​ടെ നല്ല ഗുണങ്ങ​ളെ​ക്കു​റിച്ച് കൂട്ടു​കാ​രോ​ടു സംസാ​രി​ക്കു​ന്നത്‌ ആ കൂട്ടു​കാർക്ക് സ്വന്തം മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച് ഒരു നല്ല വീക്ഷണം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കും. മാതാ​പി​താ​ക്കൾക്കു മക്കളോ​ടു സഹജസ്‌നേഹം ഇല്ലെങ്കിൽ മക്കൾക്ക് അവരെ മനസ്സോ​ടെ അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും എന്നതു ശരിയാണ്‌. നേരെ​മ​റിച്ച്, മാതാ​പി​താ​ക്കൾ തന്നെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നെന്ന് ഒരു കുട്ടിക്കു ബോധ്യ​പ്പെ​ടു​ന്നെ​ങ്കിൽ അനുസ​ര​ണ​ക്കേടു കാണി​ക്കാ​നുള്ള പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോ​ഴും മാതാ​പി​താ​ക്കളെ സന്തോ​ഷി​പ്പി​ക്കാൻ അവനു തോന്നും. ഓസ്റ്റിൻ പറയുന്നു: “മിക്ക​പ്പോ​ഴും എന്‍റെ ഇഷ്ടം​പോ​ലെ കാര്യങ്ങൾ ചെയ്യാൻ എനിക്കു തോന്നാ​റുണ്ട്. എന്നാൽ മാതാ​പി​താ​ക്കൾ ന്യായ​മായ നിയ​ന്ത്ര​ണങ്ങൾ വെച്ച​തോ​ടൊ​പ്പം അതിന്‍റെ കാരണ​ങ്ങ​ളും എനിക്കു വിശദീ​ക​രി​ച്ചു​തന്നു. എപ്പോ​ഴും ഏതു കാര്യ​വും അവരോ​ടു സംസാ​രി​ക്കാ​നുള്ള സ്വാത​ന്ത്ര്യം തരുക​യും ചെയ്‌തു. അങ്ങനെ അവരെ അനുസ​രി​ക്കു​ന്നത്‌ എനിക്ക് എളുപ്പ​മാ​യി​ത്തീർന്നു. അവർ എനിക്കു​വേണ്ടി കരുതു​ന്നത്‌ എനിക്ക് കാണാ​നും അനുഭ​വി​ച്ച​റി​യാ​നും കഴിഞ്ഞു. അതു​കൊണ്ട് അവരെ സന്തോ​ഷി​പ്പി​ക്കാ​നുള്ള ആഗ്രഹ​വും എനിക്കു​ണ്ടാ​യി.”

10, 11. (എ) ആളുകൾക്ക് അന്യോ​ന്യം സ്‌നേ​ഹ​മി​ല്ലെന്ന് അവരുടെ ഏതെല്ലാം മോശം ഗുണങ്ങൾ കാണി​ക്കു​ന്നു? (ബി) സത്യ​ക്രി​സ്‌ത്യാ​നി​കൾ സഹമനു​ഷ്യ​രെ ഏത്‌ അളവോ​ളം സ്‌നേ​ഹി​ക്കു​ന്നു?

10 ആളുകൾക്കു തമ്മിൽത്ത​മ്മി​ലുള്ള സ്‌നേ​ഹ​ത്തി​ന്‍റെ അഭാവം വെളി​പ്പെ​ടു​ത്തുന്ന മോശ​മായ മറ്റു ഗുണങ്ങൾ പൗലോസ്‌ അടുത്ത​താ​യി പറയുന്നു. ‘മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രെ​ക്കു​റിച്ച്’ പറഞ്ഞതി​നു​ശേഷം, ആളുകൾ ‘നന്ദിയി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും’ എന്നു പൗലോസ്‌ പറഞ്ഞു. മറ്റുള്ളവർ തങ്ങളോ​ടു കാണിച്ച ദയാ​പ്ര​വൃ​ത്തി​കൾക്കു യാതൊ​രു വിലമ​തി​പ്പു​മി​ല്ലാ​ത്ത​വ​രാണ്‌ ഇന്നുള്ള മിക്കവ​രും. ആളുകൾ വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രു​മാ​യി​രി​ക്കും. അവർ ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രു​മാണ്‌, വിള്ളൽവീണ ബന്ധങ്ങൾ വിളക്കി​ച്ചേർക്കാൻ അവർ തീരെ താത്‌പ​ര്യം കാണി​ക്കില്ല. ആളുകൾ ദൈവ​നി​ന്ദ​ക​രും ചതിയ​ന്മാ​രും ആയിരി​ക്കും. ആളുകളെ മുറി​പ്പെ​ടു​ത്തുന്ന വിധത്തിൽ സംസാ​രി​ക്കാൻ അവർക്കു യാതൊ​രു മടിയു​മില്ല. എന്തിന്‌, ദൈവ​ത്തിന്‌ എതി​രെ​പോ​ലും അവർ മോശ​മായ കാര്യങ്ങൾ സംസാ​രി​ക്കും. മറ്റുള്ള​വ​രു​ടെ സത്‌പേ​രി​നു കളങ്കം​ചാർത്താൻ മോശ​മായ കാര്യങ്ങൾ പറഞ്ഞു​ന​ട​ക്കുന്ന പരദൂ​ഷണം പറയു​ന്ന​വ​രും ഇക്കാലത്തെ ആളുകൾക്കി​ട​യി​ലുണ്ട്. *

11 ഇന്ന് ആളുകൾ പൊതു​വേ സഹജസ്‌നേഹം പ്രകടി​പ്പി​ക്കാ​ത്ത​വ​രാ​ണെ​ങ്കി​ലും യഹോ​വയെ ആരാധി​ക്കു​ന്ന​വർക്കു സഹമനു​ഷ്യ​രോട്‌ ആത്മാർഥ​മായ സ്‌നേ​ഹ​മുണ്ട്. ഇത്‌ എക്കാല​ത്തും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നി​ട്ടുണ്ട്. മോശ​യു​ടെ നിയമ​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട രണ്ടാമത്തെ കല്‌പ​ന​യാണ്‌, അഗാ​പെ​യു​ടെ ഒരു രൂപമായ അയൽക്കാ​ര​നോ​ടുള്ള സ്‌നേഹം എന്നു യേശു പറഞ്ഞു. ദൈവ​ത്തോ​ടുള്ള സ്‌നേഹം മാത്രമേ അതി​നെ​ക്കാൾ പ്രധാ​ന​മാ​യി​ട്ടു​ള്ളൂ. (മത്താ. 22:38, 39) കൂടാതെ, അന്യോ​ന്യ​മുള്ള സ്‌നേഹം സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന ഗുണമാ​ണെ​ന്നും യേശു പറഞ്ഞു. (യോഹ​ന്നാൻ 13:34, 35 വായി​ക്കുക.) ശത്രു​ക്ക​ളെ​പ്പോ​ലും അവർ സ്‌നേ​ഹി​ക്കു​ന്നു.​—മത്താ. 5:43, 44.

12. യേശു ആളുകളെ സ്‌നേ​ഹി​ച്ചത്‌ എങ്ങനെ?

12 യേശു ആളുകളെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ആളുകളെ അറിയി​ക്കാൻ യേശു പട്ടണം​തോ​റും സഞ്ചരിച്ചു. അന്ധരെ​യും ബധിര​രെ​യും മുടന്ത​രെ​യും കുഷ്‌ഠ​രോ​ഗി​ക​ളെ​യും സുഖ​പ്പെ​ടു​ത്തി, മരിച്ച​വരെ ഉയിർപ്പി​ച്ചു. (ലൂക്കോ. 7:22) പലയാ​ളു​ക​ളും യേശു​വി​നെ വെറു​ത്തി​രു​ന്നെ​ങ്കി​ലും, മനുഷ്യ​വർഗ​ത്തി​നു​വേണ്ടി ജീവൻപോ​ലും നൽകാൻ യേശു തയ്യാറാ​യി. ഇങ്ങനെ​യെ​ല്ലാം ചെയ്‌ത​പ്പോൾ പിതാ​വി​ന്‍റെ സ്‌നേ​ഹ​മാ​ണു യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചത്‌. ഭൂമി​യി​ലെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട് മറ്റുള്ള​വ​രോ​ടു ദൈവി​ക​സ്‌നേഹം പ്രകട​മാ​ക്കു​ന്നു.

13. നമ്മൾ മറ്റുള്ള​വ​രോ​ടു കാണി​ക്കുന്ന സ്‌നേഹം യഹോ​വ​യി​ലേക്ക് അവരെ ആകർഷി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

13 നമ്മൾ മറ്റുള്ള​വ​രോ​ടു കാണി​ക്കുന്ന സ്‌നേഹം ആളുകളെ നമ്മുടെ സ്വർഗീ​യ​പി​താ​വി​ലേക്ക് അടുപ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തായ്‌ലൻഡി​ലുള്ള ഒരാൾ ഒരു മേഖലാ കൺ​വെൻ​ഷ​നിൽ പങ്കെടു​ത്ത​പ്പോൾ സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ സ്‌നേഹം കാണാ​നി​ട​യാ​യി. അത്‌ അദ്ദേഹ​ത്തി​ന്‍റെ ഹൃദയത്തെ സ്‌പർശി​ച്ചു. വീട്ടിൽ തിരി​ച്ചെ​ത്തിയ അദ്ദേഹം ഒരു ബൈബിൾപ​ഠനം ആവശ്യ​പ്പെട്ടു, അതും ആഴ്‌ച​യിൽ രണ്ടു തവണ. അദ്ദേഹം തന്‍റെ ബന്ധുക്കളോടെല്ലാം പഠിച്ചുകൊണ്ടിരുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് സംസാ​രി​ച്ചു. കൺ​വെൻ​ഷൻ കഴിഞ്ഞ് ആറു മാസമാ​യ​പ്പോ​ഴേ​ക്കും അദ്ദേഹം രാജ്യ​ഹാ​ളിൽ ബൈബിൾവാ​യ​ന​യു​ടെ ആദ്യത്തെ നിയമനം നടത്തി. നമ്മൾ മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ എന്ന് അറിയാൻ നമുക്കു പിൻവ​രുന്ന ചോദ്യ​ങ്ങൾ നമ്മളോ​ടു​തന്നെ ചോദി​ക്കാം: ‘എന്‍റെ കുടും​ബ​ത്തി​ലു​ള്ള​വ​രെ​യും സഭയി​ലു​ള്ള​വ​രെ​യും ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടു​ന്ന​വ​രെ​യും സഹായി​ക്കാൻ ഞാൻ മുൻ​കൈ​യെ​ടു​ക്കു​ന്നു​ണ്ടോ? യഹോവ ആളുകളെ കാണു​ന്ന​തു​പോ​ലെ ഞാൻ ആളുകളെ കാണാൻ ശ്രമി​ക്കു​ന്നു​ണ്ടോ?’

ചെന്നാ​യും കുഞ്ഞാ​ടും

14, 15. പലരും മൃഗങ്ങ​ളു​ടേ​തു​പോ​ലുള്ള ഏതു സ്വഭാ​വ​വി​ശേ​ഷ​ത​ക​ളാ​ണു പ്രകടി​പ്പി​ക്കു​ന്നത്‌, എന്നാൽ ചിലർ എന്തു നല്ല മാറ്റം വരുത്തി​യി​രി​ക്കു​ന്നു?

14 അവസാ​ന​കാ​ലത്തെ ആളുകൾ പ്രകടി​പ്പി​ക്കുന്ന മറ്റു ചില മോശം ഗുണങ്ങൾ അവരു​മാ​യി അകലം പാലി​ക്കേ​ണ്ട​തി​ന്‍റെ കൂടു​ത​ലായ കാരണങ്ങൾ നമുക്കു തരുന്നു. ദൈവ​ഭ​ക്തി​യി​ല്ലാത്ത ആളുകൾ നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രാ​യി​രി​ക്കും എന്നു ബൈബിൾ പറയുന്നു. ‘നന്മയെ വെറു​ക്കു​ന്നവർ’ അല്ലെങ്കിൽ ‘നന്മയോ​ടു ശത്രു​ത​യു​ള്ളവർ’ എന്നാണു ചില ഭാഷാ​ന്ത​രങ്ങൾ പറയു​ന്നത്‌. മറ്റു ചിലർ ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും ആയിരി​ക്കും. ചിലരാ​കട്ടെ, തന്നിഷ്ട​ക്കാ​രും. അവർ എടുത്തു​ചാ​ട്ട​ക്കാ​രും തങ്ങൾ ചെയ്യു​ന്ന​തി​ന്‍റെ അനന്തര​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച് ഒട്ടും ചിന്തയി​ല്ലാ​ത്ത​വ​രും ആയിരി​ക്കും.

15 മുമ്പ് മൃഗങ്ങ​ളു​ടേ​തു​പോ​ലുള്ള അത്തരം സ്വഭാ​വ​വി​ശേ​ഷ​തകൾ കാണി​ച്ചി​രുന്ന പലരും ജീവി​ത​ത്തിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ വരുത്തി​യി​രി​ക്കു​ന്നു. ഈ മാറ്റ​ത്തെ​ക്കു​റിച്ച് ഒരു ബൈബിൾപ്ര​വ​ച​ന​ത്തിൽ മനോ​ഹ​ര​മാ​യി വർണി​ച്ചി​ട്ടുണ്ട്. (യശയ്യ 11:6, 7 വായി​ക്കുക.) ഈ ബൈബിൾഭാ​ഗത്ത്‌ ചെന്നാ​യും സിംഹ​വും പോലുള്ള വന്യമൃ​ഗങ്ങൾ കുഞ്ഞാ​ടും പശുക്കി​ടാ​വും പോലുള്ള വളർത്തു​മൃ​ഗ​ങ്ങ​ളോ​ടൊത്ത്‌ സമാധാ​ന​ത്തിൽ കഴിയു​ന്ന​താ​യി വിവരി​ക്കു​ന്നു. ഇങ്ങനെ​യുള്ള സമാധാ​ന​പൂർണ​മായ അവസ്ഥകൾ നിലനിൽക്കു​ന്ന​തി​ന്‍റെ കാരണം ഇതാണ്‌: “ഭൂമി മുഴുവൻ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും.” (യശ. 11:9) മൃഗങ്ങൾക്ക് യഹോ​വ​യെ​ക്കു​റിച്ച് പഠിക്കാൻ കഴിയില്ല. അതു​കൊണ്ട് ഈ പ്രവചനം ആത്മീയാർഥ​ത്തിൽ മനുഷ്യർക്കാ​ണു ബാധക​മാ​കു​ന്നത്‌.

ബൈബിൾതത്ത്വങ്ങൾ അനുസ​രി​ക്കു​ന്നത്‌ ആളുകൾക്കു മാറ്റം വരുത്തു​ന്നു! (16-‍ാ‍ം ഖണ്ഡിക കാണുക)

16. വ്യക്തി​ത്വ​ത്തി​നു മാറ്റം വരുത്താൻ ബൈബിൾ ആളുകളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

16 ഒരു കാലത്ത്‌ ചെന്നാ​യ്‌ക്ക​ളെ​പ്പോ​ലെ ക്രൂര​ന്മാ​രാ​യി​രുന്ന അനേകർ ഇന്നു മറ്റാളു​ക​ളു​മാ​യി നല്ല സമാധാ​ന​ത്തിൽ ജീവി​ക്കു​ന്നു. jw.org-ൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന “ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” എന്ന പരമ്പര​യിൽ അവരിൽ ചിലരു​ടെ അനുഭ​വങ്ങൾ വായി​ക്കാൻ കഴിയും. ഭക്തിയു​ടെ വേഷം കെട്ടു​ന്നെ​ങ്കി​ലും അതിന്‍റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവി​ക്കാ​ത്ത​വ​രെ​പ്പോ​ലെയല്ല, യഹോവയെ അറിയാ​നും സേവി​ക്കാ​നും ഇടയാ​യി​രി​ക്കു​ന്നവർ. അതായത്‌, ദൈവത്തെ ആരാധി​ക്കു​ന്നെന്ന് അവകാ​ശ​പ്പെ​ടു​ക​യും എന്നാൽ അതിനു വിരു​ദ്ധ​മാ​യി പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​വ​രെ​പ്പോ​ലെയല്ല. പകരം, മുമ്പ് ക്രൂര​ന്മാ​രാ​യി​രുന്ന ആളുകൾ “ശരിയായ നീതി​ക്കും വിശ്വ​സ്‌ത​ത​യ്‌ക്കും ചേർച്ച​യിൽ ദൈവ​ത്തി​ന്‍റെ ഇഷ്ടമനു​സ​രിച്ച് സൃഷ്ടി​ച്ചി​രി​ക്കുന്ന പുതിയ വ്യക്തി​ത്വം” ധരിച്ചി​രി​ക്കു​ന്നു. (എഫെ. 4:23, 24) ആളുകൾ ദൈവ​ത്തെ​ക്കു​റിച്ച് പഠിക്കു​മ്പോൾ ദൈവി​ക​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കേ​ണ്ട​തി​ന്‍റെ ആവശ്യം മനസ്സി​ലാ​ക്കു​ന്നു. അപ്പോൾ അവർ തങ്ങളുടെ വിശ്വാ​സ​ത്തി​ലും മനോ​ഭാ​വ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും മാറ്റം വരുത്താൻ പ്രേരി​ത​രാ​കു​ന്നു. അത്തരം മാറ്റങ്ങൾ വരുത്തുക എളുപ്പമല്ല എന്നതു ശരിതന്നെ. പക്ഷേ, ദൈവ​ത്തി​ന്‍റെ ഇഷ്ടം ചെയ്യാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വരെ പരിശു​ദ്ധാ​ത്മാവ്‌ സഹായി​ക്കും.

“ഇവരിൽനിന്ന് അകന്നു​മാ​റുക”

17. മോശ​മായ സ്വഭാ​വ​വി​ശേ​ഷ​ത​ക​ളുള്ള ആളുകൾ നമ്മളെ സ്വാധീ​നി​ക്കു​ന്നതു നമുക്ക് എങ്ങനെ ഒഴിവാ​ക്കാം?

17 ദൈവത്തെ സേവി​ക്കു​ന്ന​വ​രും സേവി​ക്കാ​ത്ത​വ​രും തമ്മിലുള്ള വ്യത്യാ​സം കൂടു​തൽക്കൂ​ടു​തൽ പ്രകട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ദൈവത്തെ സേവി​ക്കു​ന്ന​വ​രായ നമ്മൾ മറ്റുള്ള​വ​രു​ടെ ഭക്തികെട്ട മനോ​ഭാ​വം നമ്മളെ സ്വാധീ​നി​ക്കാ​തി​രി​ക്കാൻ നല്ല ശ്രദ്ധ കൊടു​ക്കണം. 2 തിമൊ​ഥെ​യൊസ്‌ 3:2-5-ലെ ഇവരിൽനിന്ന് അകന്നു​മാ​റുക എന്ന ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കു​ന്നതു ജ്ഞാനമാ​യി​രി​ക്കും. മോശ​മായ സ്വഭാ​വ​വി​ശേ​ഷ​ത​ക​ളുള്ള ആളുകളെ പൂർണ​മാ​യി ഒഴിവാ​ക്കാൻ നമുക്കു കഴിയില്ല. ജോലി​സ്ഥ​ല​ത്തും സ്‌കൂ​ളി​ലും താമസ​സ്ഥ​ല​ത്തും ഒക്കെ അവരു​മാ​യി ഇടപെ​ടേ​ണ്ടി​വ​ന്നേ​ക്കാം. പക്ഷേ, അവരുടെ ചിന്താ​ഗ​തി​കൾ നമ്മളെ സ്വാധീ​നി​ക്കു​ന്ന​തും അവരുടെ സ്വഭാവം അനുക​രി​ക്കു​ന്ന​തും ഒഴിവാ​ക്കാം. നമുക്ക് ഇത്‌ എങ്ങനെ ചെയ്യാം? ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ​യും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​മാ​യുള്ള സഹവാ​സ​ത്തി​ലൂ​ടെ​യും ആത്മീയത ശക്തി​പ്പെ​ടു​ത്തി​ക്കൊണ്ട് അതു ചെയ്യാം.

18. നമ്മുടെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും യഹോ​വയെ അറിയാൻ ആളുകളെ പ്രേരി​പ്പി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

18 എന്നാൽ, യഹോ​വയെ അറിയാൻ നമ്മൾ മറ്റുള്ള​വരെ സഹായി​ക്കണം. സാക്ഷ്യം കൊടു​ക്കാ​നുള്ള അവസര​ങ്ങൾക്കാ​യി നോക്കി​യി​രി​ക്കുക. ഉചിത​മായ സമയത്ത്‌ ശരിയാ​യി സംസാ​രി​ക്കാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. നമ്മൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു മറ്റുള്ളവർ അറിയാൻ ഇടയാ​കട്ടെ. അപ്പോൾ നമ്മുടെ നല്ല പെരു​മാ​റ്റം നമുക്കല്ല, മറിച്ച് യഹോ​വ​യ്‌ക്കു മഹത്ത്വം കൈവ​രു​ത്തും. “അഭക്തി​യും ലൗകി​ക​മോ​ഹ​ങ്ങ​ളും തള്ളിക്ക​ളഞ്ഞ് സുബോ​ധ​ത്തോ​ടെ​യും നീതി​നി​ഷ്‌ഠ​യോ​ടെ​യും ദൈവ​ഭ​ക്തി​യോ​ടെ​യും ഈ വ്യവസ്ഥി​തി​യിൽ ജീവി​ക്കാൻ” നമുക്കു പരിശീ​ലനം ലഭിച്ചി​രി​ക്കു​ന്നു. (തീത്തോ. 2:11-14) നമ്മൾ ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കു​ക​യാ​ണെ​ങ്കിൽ അതു മറ്റുള്ള​വ​രു​ടെ ശ്രദ്ധയിൽപ്പെ​ടും. ചിലർ ഇങ്ങനെ പറയു​ക​പോ​ലും ചെയ്‌തേ​ക്കാം: “ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടെന്നു ഞങ്ങൾ കേട്ടു. അതു​കൊണ്ട് ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.”​—സെഖ. 8:23.

^ ഖ. 10 “പരദൂ​ഷണം പറയു​ന്നവർ” എന്നതി​നുള്ള ഗ്രീക്കു പദം ഡിയാ​ബൊ​ലൊസ്‌ ആണ്‌. ദൈവത്തെ ദുഷി​ച്ചു​പറഞ്ഞ സാത്താനെ കുറി​ക്കാ​നുള്ള ഒരു പദമായി ബൈബിൾ ഇത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.