വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ഫെബ്രുവരി
ഈ ലക്കത്തിൽ 2018 ഏപ്രിൽ 2 മുതൽ 29 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും മാതൃകകൾ—നോഹ, ദാനിയേൽ, ഇയ്യോബ്
നമ്മൾ ഇന്ന് നേരിടുന്നതിനു സമാനമായ ചില പ്രശ്നങ്ങളാണ് വിശ്വസ്തരായ ഈ മനുഷ്യരും നേരിട്ടത്. നിഷ്കളങ്കത കാത്തുസൂക്ഷിക്കാൻ അവരെ എന്താണു സഹായിച്ചത്?
യഹോവയെ അറിയുക—നോഹയെയും ദാനിയേലിനെയും ഇയ്യോബിനെയും പോലെ
ഇവർ സർവശക്തനെക്കുറിച്ച് അറിയാനിടയായത് എങ്ങനെ? ആ അറിവ് അവർക്കു പ്രയോജനം ചെയ്‌തത് എങ്ങനെ? നമുക്ക് അവരുടേതുപോലുള്ള വിശ്വാസം വളർത്തിയെടുക്കാൻ കഴിയുന്നത് എങ്ങനെ?
ജീവിതകഥ
യഹോവയ്ക്ക് എല്ലാം സാധ്യമാണ്
ബസ്സിൽ വെച്ച് കേട്ട കൗതുകരമായ ചില വാക്കുകൾ കിർഗിസ്ഥാനിലെ ഒരു ദമ്പതികളുടെ ജീവിതം മാറ്റിമറിച്ചു.
ആത്മീയവ്യക്തിയായിരിക്കുക എന്നാൽ എന്താണ് അർഥം?
ഒരു ‘ആത്മീയമനുഷ്യന്റെ’ സ്വഭാവസവിശേഷതകൾ എന്തെല്ലാമാണെന്നും ഒരു ‘ജഡികമനുഷ്യനിൽനിന്ന്’ അദ്ദേഹം എങ്ങനെയാണു വ്യത്യസ്തനായിരിക്കുന്നതെന്നും ബൈബിൾ വിശദീകരിക്കുന്നു.
ഒരു ആത്മീയവ്യക്തിയായി മുന്നേറുക!
ബൈബിൾ പരിജ്ഞാനമുണ്ടായിരിക്കുന്നതുകൊണ്ട് മാത്രം നിങ്ങൾ ഒരു ആത്മീയവ്യക്തിയാകുന്നില്ല. ഏതു കാര്യംകൂടെ ആവശ്യമാണ്?
സന്തോഷം—ദൈവത്തിൽനിന്നുള്ള ഒരു ഗുണം
ഓരോ ദിവസവും നേരിടുന്ന പ്രശ്‌നങ്ങൾ നിങ്ങളുടെ സന്തോഷം കവർന്നെടുക്കുന്നെങ്കിൽ അതു വീണ്ടെടുക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
ചരിത്രസ്മൃതികൾ
പൊതുപ്രസംഗങ്ങൾ അയർലൻഡിലെങ്ങും സന്തോഷവാർത്ത വ്യാപിപ്പിക്കുന്നു
അവിടത്തെ വയൽ ‘കൊയ്ത്തിനു പാകമായെന്ന്’ സി.റ്റി. റസ്സലിനു തോന്നിയത് എന്തുകൊണ്ടാണ്?