വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ആത്മീയ​വ്യ​ക്തി​യാ​യി മുന്നേ​റുക!

ഒരു ആത്മീയ​വ്യ​ക്തി​യാ​യി മുന്നേ​റുക!

“എപ്പോ​ഴും ദൈവാ​ത്മാ​വി​നെ അനുസ​രിച്ച് നടക്കുക.”​—ഗലാ. 5:16.

ഗീതങ്ങൾ: 22, 75

1, 2. ആത്മീയ​മാ​യി തനിക്ക് എന്തു കുറവു​ള്ള​താ​യി​ട്ടാണ്‌ ഒരു സഹോ​ദരൻ മനസ്സി​ലാ​ക്കി​യത്‌, മാറ്റം വരുത്താൻ സഹോ​ദരൻ എന്തു ചെയ്‌തു?

കൗമാ​ര​പ്രാ​യ​ത്തിൽ സ്‌നാ​ന​മേ​റ്റ​യാ​ളാ​ണു റോബർട്ട്. പക്ഷേ യഥാർഥ​ത്തിൽ അദ്ദേഹം സത്യത്തി​നു പ്രാധാ​ന്യം കൊടു​ത്തി​രു​ന്നില്ല. റോബർട്ട് പറയുന്നു: “ഞാൻ തെറ്റൊ​ന്നും ചെയ്‌തി​രു​ന്നില്ല. പക്ഷേ എല്ലാം വെറുതേ ചടങ്ങു​പോ​ലെ​യാ​ണു ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌. ഞാൻ എല്ലാ മീറ്റി​ങ്ങു​കൾക്കും പോകും, വർഷത്തിൽ ചില മാസങ്ങ​ളിൽ സഹായ മുൻനി​ര​സേ​വനം ചെയ്യും. അങ്ങനെ ആത്മീയ​മാ​യി ശക്തനായി തോന്നി​ച്ചി​രു​ന്നെ​ങ്കി​ലും എന്തോ ഒരു കുറവ്‌ എനിക്ക് അനുഭ​വ​പ്പെട്ടു.”

2 വിവാഹം കഴിഞ്ഞ​പ്പോ​ഴാണ്‌ ആ കുറവ്‌ എന്താ​ണെന്നു റോബർട്ടി​നു മനസ്സി​ലാ​യത്‌. പലപ്പോ​ഴും റോബർട്ടും ഭാര്യ​യും ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച് അങ്ങോ​ട്ടും ഇങ്ങോ​ട്ടും ചോദ്യ​ങ്ങൾ ചോദി​ക്കു​മാ​യി​രു​ന്നു. ആത്മീയ​വി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച് നല്ല അറിവുണ്ടായിരുന്ന ഭാര്യക്ക് ഉത്തരം പറയാൻ ഒരു പ്രയാ​സ​വു​മു​ണ്ടാ​യില്ല. പക്ഷേ, പലപ്പോ​ഴും ചോദ്യ​ങ്ങൾക്ക് ഉത്തരമി​ല്ലാ​തി​രുന്ന റോബർട്ടി​നു ലജ്ജതോ​ന്നി. അദ്ദേഹം പറയുന്നു: “എനിക്ക് ഒന്നി​നെ​ക്കു​റി​ച്ചും ഒരു അറിവു​മി​ല്ലെന്നു തോന്നി​പ്പോ​യി. ഒരു കാര്യം ഞാൻ മനസ്സി​ലാ​ക്കി, ‘എന്‍റെ ഭാര്യ​യു​ടെ ആത്മീയ​ശി​ര​സ്സാ​ക​ണ​മെ​ങ്കിൽ ഞാൻ എന്തെങ്കി​ലും ചെയ്‌തേ മതിയാ​കൂ!’” റോബർട്ട് വേണ്ടതു ചെയ്‌തു. അദ്ദേഹം തുടരു​ന്നു: “ഞാൻ ബൈബിൾ നന്നായി പഠിക്കാൻ തുടങ്ങി, കൂടു​തൽക്കൂ​ടു​തൽ പഠിച്ചു. അങ്ങനെ കാര്യ​ങ്ങ​ളു​ടെ ഒരു ആകമാ​ന​ചി​ത്രം തെളി​ഞ്ഞു​വ​രാൻ തുടങ്ങി. എന്‍റെ ഗ്രാഹ്യം വർധിച്ചു, അതിലു​പരി, യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ എനിക്കു സാധിച്ചു.”

3. (എ) റോബർട്ടി​ന്‍റെ അനുഭ​വ​ത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) പ്രധാ​ന​പ്പെട്ട ഏതെല്ലാം ചോദ്യ​ങ്ങൾ നമ്മൾ ചർച്ച ചെയ്യും?

3 റോബർട്ടി​ന്‍റെ അനുഭവം നമ്മളെ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളും പഠിപ്പി​ക്കു​ന്നുണ്ട്. നമുക്കു ബൈബി​ളി​നെ​ക്കു​റിച്ച് കുറ​ച്ചൊ​ക്കെ അറിവു​ണ്ടാ​യി​രി​ക്കാം, മീറ്റി​ങ്ങു​കൾക്കു ക്രമമാ​യി പോകു​ന്നു​ണ്ടാ​യി​രി​ക്കാം. പക്ഷേ, അതു​കൊ​ണ്ടൊ​ന്നും നമ്മൾ ഒരു ആത്മീയ​വ്യ​ക്തി​യാ​ണെന്നു പറയാ​നാ​കില്ല. ഇനി, നല്ല പുരോ​ഗതി വരുത്തി​യി​ട്ടുള്ള ആളുക​ളാ​ണെ​ങ്കിൽത്തന്നെ സ്വയം ഒന്നു പരി​ശോ​ധി​ച്ചു​നോ​ക്കി​യാൽ നമ്മൾ ഇനിയും ആത്മീയ​മാ​യി മെച്ച​പ്പെ​ടാ​നു​ണ്ടെന്നു മനസ്സി​ലാ​കും. (ഫിലി. 3:16) ആത്മീയ​മാ​യി പുരോ​ഗ​മി​ക്കു​ന്ന​തിൽ തുടരു​ന്ന​തി​നു നമ്മളെ സഹായി​ക്കുന്ന മൂന്നു ചോദ്യ​ങ്ങൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും: (1) നമ്മൾ ആത്മീയ​മ​ന​സ്‌ക​രാ​ണോ എന്നു പരി​ശോ​ധി​ച്ച​റി​യാൻ എന്തു സഹായി​ക്കും? (2) നമുക്ക് എങ്ങനെ ആത്മീയ​മാ​യി ശക്തരാ​കാം? (3) ആത്മീയ​മാ​യി ശക്തരാ​യി​രി​ക്കു​ന്നത്‌ അനുദി​ന​ജീ​വി​ത​ത്തിൽ നമ്മളെ എങ്ങനെ സഹായി​ക്കും?

നമ്മളെ​ത്തന്നെ പരി​ശോ​ധി​ച്ചു​നോ​ക്കുക

4. എഫെസ്യർ 4:23, 24-ൽ കാണുന്ന ഉപദേശം കൊടു​ത്തി​രി​ക്കു​ന്നത്‌ ആർക്കാണ്‌?

4 ദൈവ​ത്തി​ന്‍റെ ദാസരാ​യ​പ്പോൾ നമ്മൾ ജീവി​ത​ത്തി​ന്‍റെ എല്ലാ വശങ്ങളി​ലും വേണ്ട മാറ്റങ്ങൾ വരുത്തി. എന്നാൽ സ്‌നാ​ന​ത്തോ​ടെ ഇത്‌ അവസാ​നി​ക്കു​ന്നില്ല. “ചിന്താ​രീ​തി പുതു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കുക” എന്നാണു ബൈബിൾ നമ്മളോ​ടു പറഞ്ഞി​രി​ക്കു​ന്നത്‌. (എഫെ. 4:23, 24) അതെ, അപൂർണ​രാ​യ​തു​കൊണ്ട് നമ്മൾ തുടർന്നും മാറ്റങ്ങൾ വരുത്തണം. യഹോ​വയെ ദീർഘ​കാ​ല​മാ​യി സേവി​ക്കു​ന്ന​വർപോ​ലും തങ്ങളുടെ ആത്മീയത ശക്തമായി നിലനി​റു​ത്താൻ ശ്രദ്ധി​ക്കണം.​—ഫിലി. 3:12.

5. ആത്മപരി​ശോ​ധന നടത്താൻ ഏതൊക്കെ ചോദ്യ​ങ്ങൾ നമ്മളെ സഹായി​ക്കും?

5 നമ്മുടെ ആത്മീയത മെച്ച​പ്പെ​ടു​ത്താ​നും കാത്തു​സൂ​ക്ഷി​ക്കാ​നും നമ്മൾ സത്യസ​ന്ധ​മായ ഒരു ആത്മപരി​ശോ​ധന നടത്തണം. ചെറു​പ്പ​ക്കാ​രാ​ണെ​ങ്കി​ലും പ്രായം ചെന്നവ​രാ​ണെ​ങ്കി​ലും നമുക്കു നമ്മളോ​ടു​തന്നെ ഈ ചോദ്യ​ങ്ങൾ ചോദി​ക്കാം: ‘എന്നിലെ മാറ്റങ്ങൾ ഞാൻ ആത്മീയ​മ​ന​സ്സുള്ള ഒരാളാ​യി വളരു​ന്നു​ണ്ടെന്നു തെളി​യി​ക്കു​ന്ന​താ​ണോ? എന്‍റെ വ്യക്തി​ത്വം ക്രിസ്‌തു​വി​ന്‍റെ വ്യക്തി​ത്വം​പോ​ലെ ആയിത്തീ​രു​ന്നു​ണ്ടോ? ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കു​മ്പോൾ എന്‍റെ മനോ​ഭാ​വ​വും പ്രവൃ​ത്തി​ക​ളും എന്‍റെ ആത്മീയ​ത​യെ​ക്കു​റിച്ച് എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌? എന്‍റെ ആഗ്രഹങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നാണ്‌ എന്‍റെ സംസാരം തെളി​യി​ക്കു​ന്നത്‌? എന്‍റെ പഠനശീ​ലങ്ങൾ, വസ്‌ത്ര​ധാ​രണം, ചമയം, തിരു​ത്ത​ലു​കൾ കിട്ടു​മ്പോ​ഴുള്ള പ്രതി​ക​രണം തുടങ്ങി​യവ എന്നെക്കു​റിച്ച് എന്താണു കാണി​ച്ചു​ത​രു​ന്നത്‌? പ്രലോ​ഭ​ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ അവയെ നേരി​ടു​ന്ന​തി​നു പകരം ഞാൻ അവയ്‌ക്കു വഴങ്ങി​ക്കൊ​ടു​ക്കു​ക​യാ​ണോ? ഞാൻ പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്നി​ട്ടു​ണ്ടോ?’ (എഫെ. 4:13) ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ആത്മീയ​മാ​യി എത്ര​ത്തോ​ളം പുരോ​ഗ​മി​ച്ചി​ട്ടു​ണ്ടെന്നു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും.

6. നമ്മുടെ ആത്മീയത അളക്കു​ന്ന​തിന്‌ എന്തു സഹായം​കൂ​ടെ ആവശ്യ​മാ​യി​വ​ന്നേ​ക്കാം?

6 നമ്മുടെ ആത്മീയ​ത​യു​ടെ നിലവാ​രം അളക്കു​ന്ന​തി​നു ചില​പ്പോൾ മറ്റുള്ള​വ​രു​ടെ സഹായം ആവശ്യ​മാ​യി​വ​ന്നേ​ക്കാം. തന്‍റെ ജീവി​ത​രീ​തി ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാ​ത്ത​താ​ണെന്ന കാര്യം ഒരു ജഡിക​മ​നു​ഷ്യ​നു തിരി​ച്ച​റി​യാ​നാ​കി​ല്ലെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി. നേരെ മറിച്ച്, ഒരു ആത്മീയ​വ്യ​ക്തി​ക്കു ദൈവ​ത്തി​ന്‍റെ വീക്ഷണം മനസ്സി​ലാ​ക്കാ​നും ജഡിക​മ​നു​ഷ്യ​ന്‍റെ തെറ്റായ ജീവി​ത​രീ​തി തിരി​ച്ച​റി​യാ​നും ആകും. (1 കൊരി. 2:14-16; 3:1-3) മൂപ്പന്മാർ ക്രിസ്‌തു​വി​ന്‍റെ മനസ്സു​ള്ള​വ​രാ​യ​തു​കൊണ്ട് ജഡിക​ചി​ന്താ​ഗ​തി​യു​ടെ അപകട​സൂ​ച​നകൾ അവർക്കു പെട്ടെന്നു കണ്ണിൽപ്പെ​ട്ടേ​ക്കാം. അക്കാര്യം അവർ ശ്രദ്ധയിൽപ്പെ​ടു​ത്തി​യാൽ നമ്മൾ അവരുടെ ഉപദേശം സ്വീക​രി​ക്കു​ക​യും അത്‌ അനുസ​രി​ക്കു​ക​യും ചെയ്യു​മോ? അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ആത്മീയ​വ്യ​ക്തി​ക​ളാ​കാ​നുള്ള നമ്മുടെ ആഗ്രഹ​മാണ്‌ അതു കാണി​ക്കു​ന്നത്‌.​—സഭാ. 7:5, 9.

ആത്മീയത വളർത്തി​യെ​ടു​ക്കുക

7. ആത്മീയ​മ​ന​സ്സുള്ള ഒരാളാ​യി​ത്തീ​രു​ന്ന​തി​നു ബൈബിൾപ​രി​ജ്ഞാ​നം മാത്രം പോരാ​ത്തത്‌ എന്തു​കൊണ്ട്?

7 ഒരു ആത്മീയ​വ്യ​ക്തി​യാ​കു​ന്ന​തി​നു ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള അറിവ്‌ മാത്രം പോ​രെന്ന് ഓർക്കുക. പുരാ​ത​ന​കാ​ലത്തെ ശലോ​മോൻ രാജാ​വിന്‌ യഹോ​വ​യു​ടെ വഴിക​ളെ​ക്കു​റിച്ച് നല്ല അറിവു​ണ്ടാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്‍റെ ജ്ഞാന​മൊ​ഴി​കൾ പിന്നീടു ബൈബി​ളി​ന്‍റെ ഭാഗമാ​യി. പക്ഷേ, യഹോ​വ​യോ​ടു വിശ്വ​സ്‌ത​നായ ഒരു ആത്മീയ​വ്യ​ക്തി​യാ​യി ജീവി​താ​വ​സാ​നം​വരെ തുടരാൻ ശലോ​മോ​നു കഴിഞ്ഞില്ല. (1 രാജാ. 4:29, 30; 11:4-6) അതു​കൊണ്ട്, ബൈബിൾപ​രി​ജ്ഞാ​ന​ത്തോ​ടൊ​പ്പം മറ്റ്‌ എന്തും​കൂ​ടെ ആവശ്യ​മാണ്‌? നമ്മൾ ആത്മീയ​പു​രോ​ഗതി വരുത്തി​ക്കൊ​ണ്ടേ​യി​രി​ക്കണം. (കൊലോ. 2:6, 7) നമുക്ക് അത്‌ എങ്ങനെ ചെയ്യാം?

8, 9. (എ) ആത്മീയ​മാ​യി ഉറച്ചു​നിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും? (ബി) പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ എന്തായി​രി​ക്കണം നമ്മുടെ ലക്ഷ്യം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

8 “പക്വത​യി​ലേക്കു വളരാൻ” പൗലോസ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (എബ്രാ. 6:1) പൗലോ​സി​ന്‍റെ ഈ ഉപദേശം അനുസ​രി​ക്കു​ന്ന​തി​നു നമ്മൾ എന്തൊക്കെ ചെയ്യണം? എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുകഎന്ന പുസ്‌തകം പഠിക്കു​ന്ന​താ​ണു പ്രധാ​ന​പ്പെട്ട ഒരു കാര്യം. ബൈബിൾത​ത്ത്വ​ങ്ങൾ ജീവി​ത​ത്തിൽ എങ്ങനെ ബാധക​മാ​ക്കാ​മെന്നു മനസ്സി​ലാ​ക്കാൻ ഈ പുസ്‌തകം പഠിച്ചു​തീർക്കു​ന്നതു നിങ്ങളെ സഹായി​ക്കും. അതു പഠിച്ചു​ക​ഴി​ഞ്ഞെ​ങ്കിൽ, വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കാൻ സഹായി​ക്കുന്ന മറ്റു പ്രസി​ദ്ധീ​ക​ര​ണങ്ങൾ പഠിക്കാ​നാ​കു​മോ? (കൊലോ. 1:23) പഠിക്കുന്ന കാര്യങ്ങൾ ജീവി​ത​ത്തിൽ എങ്ങനെ ബാധക​മാ​ക്കാ​മെന്നു പ്രാർഥ​നാ​പൂർവം നിങ്ങൾ ധ്യാനി​ക്കാ​റു​ണ്ടോ?

9 യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നും ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കാ​നും ഉള്ള ആത്മാർഥ​മായ ആഗ്രഹം വളർത്തി​യെ​ടു​ക്കുക എന്നതാ​യി​രി​ക്കണം പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്‍റെ ലക്ഷ്യം. (സങ്കീ. 40:8; 119:97) കൂടാതെ, ആത്മീയ​വ​ളർച്ച​യ്‌ക്കു തടസ്സമാ​യി നിൽക്കുന്ന കാര്യങ്ങൾ തള്ളിക്ക​ള​യാ​നും നമ്മൾ പ്രവർത്തി​ക്കണം.​—തീത്തോ. 2:11, 12.

10. ആത്മീയത ശക്തി​പ്പെ​ടു​ത്താൻ ചെറു​പ്പ​ക്കാർക്ക് എന്തു ചെയ്യാം?

10 നിങ്ങൾ ഒരു ചെറു​പ്പ​ക്കാ​ര​നാ​ണെ​ങ്കിൽ, നിങ്ങ​ളോട്‌ ഒരു ചോദ്യം—നിങ്ങൾക്കു വ്യക്തമായ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ? ബഥേലിൽ സേവി​ക്കുന്ന ഒരു സഹോ​ദ​രനു സർക്കിട്ട് സമ്മേള​ന​ങ്ങ​ളിൽ പങ്കെടു​ക്കു​മ്പോൾ പരിപാ​ടി​കൾക്കു മുമ്പ് സ്‌നാ​നാർഥി​ക​ളു​മാ​യി സംസാ​രി​ക്കുന്ന പതിവുണ്ട്. അതിൽ പലരും ചെറു​പ്പ​ക്കാ​രാ​യി​രി​ക്കും. അവരുടെ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റിച്ച് സഹോ​ദരൻ അവരോ​ടു ചോദി​ക്കും. ചിലർ മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്‍റെ ഏതെങ്കി​ലും മേഖല​യി​ലേക്കു കടക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ ഒക്കെ പറയും. ഭാവി​യിൽ യഹോ​വയെ സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് അവർ കാര്യ​മാ​യി ചിന്തിച്ച് ലക്ഷ്യങ്ങൾ വെച്ചി​ട്ടു​ണ്ടെന്ന് അവരുടെ മറുപ​ടി​കൾ തെളി​യി​ക്കു​ന്നു. എന്നാൽ വേറെ ചില ചെറു​പ്പ​ക്കാർക്ക് ആ ചോദ്യ​ത്തി​നു വ്യക്തമായ ഉത്തരമി​ല്ലാ​യി​രു​ന്നു. ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കണ​മെന്ന ഒരു ഉറച്ച തീരു​മാ​നം അവർ അതേവരെ എടുത്തി​രു​ന്നില്ല എന്നല്ലേ അതു കാണി​ക്കു​ന്നത്‌? നിങ്ങൾ ഒരു ചെറു​പ്പ​ക്കാ​ര​നാ​ണെ​ങ്കിൽ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘എന്‍റെ മാതാ​പി​താ​ക്കൾ പറയു​ന്ന​തു​കൊണ്ട് മാത്ര​മാ​ണോ ഞാൻ ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നത്‌? ദൈവ​വു​മാ​യുള്ള എന്‍റെ ബന്ധം ശക്തമാ​ക്കാൻ വേണ്ട​തെ​ല്ലാം ചെയ്‌തു​കൊണ്ട് ഞാൻ ദൈവ​ത്തോ​ടു കൂടുതൽ അടുക്കു​ന്നു​ണ്ടോ?’ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കാ​നുള്ള ഉപദേശം ചെറു​പ്പ​ക്കാർക്കു മാത്ര​മു​ള്ളതല്ല. യഹോ​വ​യു​ടെ എല്ലാ ദാസരു​ടെ​യും ആത്മീയത ശക്തി​പ്പെ​ടു​ത്താൻ ലക്ഷ്യങ്ങൾ വെക്കു​ന്നതു സഹായി​ക്കും.​—സഭാ. 12:1, 13.

11. (എ) ആത്മീയ​മാ​യി പുരോ​ഗ​മി​ക്കു​ന്ന​തി​നു നമ്മൾ എന്തു ചെയ്യണം? (ബി) ബൈബി​ളി​ലെ ഏതു കഥാപാ​ത്ര​ത്തി​ന്‍റെ മാതൃക നമുക്ക് അനുക​രി​ക്കാം?

11 മെച്ച​പ്പെ​ടേണ്ട വശങ്ങൾ തിരി​ച്ച​റി​ഞ്ഞാൽ നമ്മൾ പുരോ​ഗ​മി​ക്കാൻ ആവശ്യ​മായ പടികൾ സ്വീക​രി​ക്കണം. കാരണം ഒരു ആത്മീയ​വ്യ​ക്തി​യാ​കു​ന്നതു വളരെ പ്രധാ​ന​മാണ്‌. യഥാർഥ​ത്തിൽ നമ്മുടെ ജീവൻ അതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു. (റോമ. 8:6-8) എന്നിരു​ന്നാ​ലും, ആത്മീയ​മാ​യി പക്വത​യു​ള്ള​വ​രാ​കുക എന്നാൽ പൂർണ​രാ​കുക എന്നല്ല അർഥം. ആവശ്യ​മായ പുരോ​ഗതി വരുത്താൻ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കും. എങ്കിലും നമ്മളും അതിനു​വേണ്ടി നല്ല ശ്രമം നടത്തണം. ലൂക്കോസ്‌ 13:24-നെക്കു​റിച്ച് ഭരണസം​ഘാം​ഗ​മാ​യി​രുന്ന ജോൺ ബാർ സഹോ​ദരൻ കുറച്ച് വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ പറഞ്ഞു: “ശക്തി പ്രാപി​ക്കാൻ ഉത്സാഹി​ക്കാ​ത്ത​തു​കൊ​ണ്ടാണ്‌ പലരും ഇക്കാര്യ​ത്തിൽ പരാജ​യ​പ്പെ​ടു​ന്നത്‌.” അനു​ഗ്രഹം കിട്ടു​ന്ന​തു​വരെ ഒരു ദൈവ​ദൂ​ത​നു​മാ​യി മല്‌പി​ടു​ത്തം നടത്തിയ യാക്കോ​ബി​നെ​പ്പോ​ലെ​യാ​യി​രി​ക്കണം നമ്മൾ. (ഉൽപ. 32:26-28) രസിപ്പി​ക്കാ​നാ​യി എഴുതി​യി​രി​ക്കുന്ന ഒരു നോവൽ വായി​ക്കു​ന്ന​തു​പോ​ലെയല്ല നമ്മൾ ബൈബിൾ വായി​ക്കേ​ണ്ടത്‌. ബൈബിൾപ​ഠനം രസകര​മാ​യി​രി​ക്കാ​മെ​ങ്കി​ലും നമ്മളെ സഹായി​ക്കുന്ന ആത്മീയ​ര​ത്‌നങ്ങൾ കുഴി​ച്ചെ​ടു​ക്കാൻ നമ്മൾ കഠിന​ശ്രമം നടത്തണം.

12, 13. (എ) റോമർ 15:5 ബാധക​മാ​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? (ബി) പത്രോ​സി​ന്‍റെ മാതൃ​ക​യും ഉപദേ​ശ​വും നമ്മളെ എങ്ങനെ സഹായി​ക്കും? (സി) ആത്മീയത നട്ടുവ​ളർത്താൻ നിങ്ങൾക്ക് എന്തു ചെയ്യാ​നാ​കും? (“ ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ നിങ്ങൾക്കു ചെയ്യാ​വുന്ന കാര്യങ്ങൾ” എന്ന ചതുരം കാണുക.)

12 ആത്മീയത നട്ടുവ​ളർത്താൻ ശ്രമി​ക്കു​മ്പോൾ നമ്മുടെ മനസ്സിനെ രൂപാ​ന്ത​ര​പ്പെ​ടു​ത്താ​നുള്ള ശക്തി പരിശു​ദ്ധാ​ത്മാവ്‌ നൽകും. ദൈവാ​ത്മാ​വി​ന്‍റെ സഹായ​ത്തോ​ടെ ക്രമേണ നമ്മൾ ക്രിസ്‌തു ചിന്തി​ച്ച​തു​പോ​ലെ ചിന്തി​ക്കാൻ പഠിക്കും. (റോമ. 15:5) കൂടാതെ, തെറ്റായ മോഹങ്ങൾ വേരോ​ടെ പിഴു​തു​ക​ള​യാ​നും ദൈവ​ത്തിന്‌ ഇഷ്ടമുള്ള ഗുണങ്ങൾ നട്ടുവ​ളർത്താ​നും പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കും. (ഗലാ. 5:16, 22, 23) നമ്മുടെ മനസ്സു പണത്തെ​യും വസ്‌തു​വ​ക​ക​ളെ​യും കുറി​ച്ചുള്ള ചിന്തക​ളി​ലേ​ക്കും ജഡികാ​ഭി​ലാ​ഷ​ങ്ങ​ളി​ലേ​ക്കും തിരി​യു​ന്ന​താ​യി അനുഭ​വ​പ്പെ​ടു​ന്നെ​ങ്കിൽ നമ്മൾ മടുത്ത്‌ പിന്മാ​റ​രുത്‌. ദൈവാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക. ശരിയായ കാര്യ​ങ്ങ​ളി​ലേക്കു നിങ്ങളു​ടെ ചിന്തകളെ തിരി​ച്ചു​വി​ടാൻ യഹോവ നിങ്ങളെ സഹായി​ക്കും. (ലൂക്കോ. 11:13) പത്രോസ്‌ അപ്പോ​സ്‌ത​ല​നെ​ക്കു​റിച്ച് ചിന്തി​ക്കുക. ഒരു ആത്മീയ​വ്യ​ക്തി​യാ​യി പ്രവർത്തി​ക്കാൻ പത്രോസ്‌ പലവട്ടം പരാജ​യ​പ്പെട്ടു. (മത്താ. 16:22, 23; ലൂക്കോ. 22:34, 54-62; ഗലാ. 2:11-14) പക്ഷേ പത്രോസ്‌ പിന്മാ​റി​യില്ല. യഹോ​വ​യു​ടെ സഹായ​ത്താൽ അദ്ദേഹം പതു​ക്കെ​പ്പ​തു​ക്കെ ക്രിസ്‌തു​വി​നെ​പ്പോ​ലെ ചിന്തി​ക്കാൻ പഠിച്ചു. നമുക്കും അതിനു കഴിയും.

13 നമ്മൾ ശ്രമം ചെയ്‌ത്‌ പുരോ​ഗ​മി​ക്കേണ്ട ചില പ്രത്യേ​ക​വ​ശ​ങ്ങ​ളെ​ക്കു​റിച്ച് പത്രോ​സു​തന്നെ പിന്നീടു പറഞ്ഞു. (2 പത്രോസ്‌ 1:5-8 വായി​ക്കുക.) ആത്മനി​യ​ന്ത്രണം, സഹനശക്തി, സഹോ​ദ​ര​പ്രി​യം എന്നിവ​പോ​ലുള്ള ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ ‘കഠിന​ശ്രമം ചെയ്യു​മ്പോൾ’ ആത്മീയ​മ​ന​സ്സുള്ള വ്യക്തി​ക​ളാ​യി മുന്നേ​റാൻ നമുക്കു കഴിയും. ഓരോ ദിവസ​വും നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക, ‘ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ ഇന്ന് എനിക്ക് എന്തൊക്കെ ചെയ്യാം?’

അനുദി​ന​ജീ​വി​ത​ത്തിൽ ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കു​ക

14. ആത്മീയ​മ​ന​സ്‌ക​രാ​യി​രി​ക്കു​ന്നതു നമ്മുടെ ജീവി​തത്തെ എങ്ങനെ സ്വാധീ​നി​ക്കും?

14 നമ്മൾ ക്രിസ്‌തു​വി​നെ​പ്പോ​ലെ ചിന്തി​ക്കു​ന്നെ​ങ്കിൽ നമ്മുടെ സംസാ​ര​ത്തി​ലും ജോലി​സ്ഥ​ല​ത്തെ​യും സ്‌കൂ​ളി​ലെ​യും പെരു​മാ​റ്റ​ത്തി​ലും അനുദി​ന​ജീ​വി​ത​ത്തി​ലെ തീരു​മാ​ന​ങ്ങ​ളി​ലും അതു വ്യക്തമാ​യി​രി​ക്കും. നമ്മൾ എടുക്കുന്ന തീരു​മാ​നങ്ങൾ ക്രിസ്‌തു​വി​ന്‍റെ അനുഗാ​മി​ക​ളാ​കാൻ നമ്മൾ കഠിന​മാ​യി ശ്രമി​ക്കു​ന്നു​ണ്ടെന്നു വെളി​പ്പെ​ടു​ത്തും. ആത്മീയ​വ്യ​ക്തി​ക​ളെന്ന നിലയിൽ സ്വർഗീ​യ​പി​താ​വു​മാ​യുള്ള ബന്ധത്തെ തകരാ​റി​ലാ​ക്കാൻ നമ്മൾ ഒന്നി​നെ​യും അനുവ​ദി​ക്കില്ല. പ്രലോ​ഭ​നങ്ങൾ നേരി​ടു​മ്പോൾ, അവയെ ചെറു​ത്തു​നിൽക്കാൻ നമ്മുടെ ആത്മീയത സഹായി​ക്കും. തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേണ്ട അവസര​ങ്ങ​ളിൽ പിൻവ​രുന്ന ചോദ്യ​ങ്ങൾ സമയ​മെ​ടുത്ത്‌ നമ്മൾ ചിന്തി​ക്കും: ‘ഇക്കാര്യ​ത്തിൽ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ ഏതു ബൈബിൾത​ത്ത്വ​ങ്ങൾ എന്നെ സഹായി​ക്കും? ഈ സാഹച​ര്യ​ത്തിൽ ക്രിസ്‌തു​വാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്യു​മാ​യി​രു​ന്നു? ഞാൻ ഏതു തീരു​മാ​ന​മെ​ടു​ത്താ​ലാണ്‌ യഹോവ സന്തോ​ഷി​ക്കുക?’ ഈ വിധത്തിൽ ചിന്തി​ക്കാൻ പഠിപ്പി​ക്കുന്ന ചില സാഹച​ര്യ​ങ്ങൾ നോക്കാം. ഓരോ സാഹച​ര്യ​ത്തി​ലും ജ്ഞാനപൂർവ​മായ തീരു​മാ​ന​മെ​ടു​ക്കാൻ സഹായി​ക്കുന്ന ഒരു ബൈബിൾത​ത്ത്വം നമ്മൾ ചിന്തി​ക്കും.

15, 16. (എ) ക്രിസ്‌തു​വി​നെ​പ്പോ​ലെ ചിന്തി​ക്കു​ന്നതു വിവാ​ഹ​യി​ണയെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ എങ്ങനെ സഹായി​ക്കും? (ബി) ക്രിസ്‌തു​വി​നെ​പ്പോ​ലെ ചിന്തി​ക്കു​ന്നവർ ആരുമാ​യി ഇടപഴ​കില്ല?

15 വിവാ​ഹ​യി​ണയെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ. ഈ സാഹച​ര്യ​ത്തിൽ 2 കൊരി​ന്ത്യർ 6:14, 15-ൽ (വായി​ക്കുക.) കാണുന്ന തത്ത്വം നമ്മളെ സഹായി​ക്കും. ഒരു ആത്മീയ​വ്യ​ക്തി​ക്കു ജഡിക​വ്യ​ക്തി​യോ​ടു പൂർണ​മാ​യി ഒത്തു​പോ​കാൻ കഴിയി​ല്ലെന്നു പൗലോ​സി​ന്‍റെ വാക്കുകൾ തെളി​യി​ക്കു​ന്നു. ഒരു വിവാ​ഹ​യി​ണയെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ഈ തത്ത്വം എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌?

16 നിങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നവർ. 1 കൊരി​ന്ത്യർ 15:33-ലെ (വായി​ക്കുക.) തത്ത്വം നോക്കുക. ഒരു ആത്മീയ​വ്യ​ക്തി തന്‍റെ ആത്മീയത അപകട​ത്തി​ലാ​ക്കാൻ സാധ്യ​ത​യുള്ള ആളുക​ളു​മാ​യി ഇടപഴ​കില്ല. ഈ തത്ത്വം ബാധക​മാ​ക്കാൻ ഏതു ചോദ്യ​ങ്ങൾ നിങ്ങളെ സഹായി​ക്കും? ഉദാഹ​ര​ണ​ത്തിന്‌, സോഷ്യൽ നെറ്റ്‌വർക്ക് ഉപയോ​ഗി​ക്കു​മ്പോൾ ഈ തത്ത്വം എങ്ങനെ ബാധക​മാ​ക്കാം? പരിച​യ​മി​ല്ലാത്ത ആളുകൾ ഓൺലൈൻ ഗെയി​മു​കൾ കളിക്കാൻ ഇന്‍റർനെ​റ്റി​ലൂ​ടെ ക്ഷണിക്കു​ന്നെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യണം?

ഞാൻ എടുക്കുന്ന തീരു​മാ​നങ്ങൾ ആത്മീയ​മാ​യി വളരാ​ൻ എന്നെ സഹായി​ക്കു​മോ? (17-‍ാ‍ം ഖണ്ഡിക കാണുക)

17-19. ഒരു ആത്മീയകാഴ്‌ചപ്പാടുണ്ടായിരിക്കുന്നതു പിൻവ​രുന്ന സാഹച​ര്യ​ങ്ങ​ളിൽ നിങ്ങളെ എങ്ങനെ സഹായി​ക്കും, (എ) ആത്മീയ​വ​ളർച്ച തടസ്സ​പ്പെ​ടു​ത്തുന്ന പ്രവർത്ത​നങ്ങൾ ഒഴിവാ​ക്കാൻ? (ബി) ജീവി​ത​ത്തിൽ ലക്ഷ്യങ്ങൾ വെക്കാൻ? (സി) തർക്കങ്ങൾ കൈകാ​ര്യം ചെയ്യാൻ?

17 ആത്മീയ​വ​ളർച്ച തടസ്സ​പ്പെ​ടു​ത്തുന്ന പ്രവർത്ത​നങ്ങൾ. എബ്രായർ 6:1-ലെ (വായി​ക്കുക.) പൗലോ​സി​ന്‍റെ വാക്കു​ക​ളിൽ സഹക്രി​സ്‌ത്യാ​നി​കൾക്കുള്ള ഒരു മുന്നറി​യിപ്പ് അടങ്ങി​യി​രി​ക്കു​ന്നു. നമ്മൾ ഒഴിവാ​ക്കേണ്ട ‘പ്രയോ​ജ​ന​മി​ല്ലാത്ത പ്രവൃ​ത്തി​കൾ’ ഏതൊ​ക്കെ​യാണ്‌? ആത്മീയ​മാ​യി നമുക്ക് ഒരു പ്രയോ​ജ​ന​വും ചെയ്യാത്ത, വ്യർഥ​വും നിഷ്‌ഫ​ല​വും ആയ പ്രവൃ​ത്തി​ക​ളാണ്‌ അവ. പിൻവ​രു​ന്ന​തു​പോ​ലുള്ള ചോദ്യ​ങ്ങൾ ജീവി​ത​ത്തി​ലു​ണ്ടാ​കു​മ്പോൾ ഈ തത്ത്വം നമ്മളെ സഹായി​ക്കും: ഈ കാര്യം ജഡത്തിന്‍റെ പ്രവൃ​ത്തി​ക​ളിൽ ഉൾപ്പെ​ടു​ന്ന​താ​ണോ? പണമു​ണ്ടാ​ക്കാ​നുള്ള ഈ സംരം​ഭ​ത്തിൽ ഞാൻ ഉൾപ്പെ​ട​ണോ? ലോക​ത്തി​ന്‍റെ അവസ്ഥകൾ മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ക്കുന്ന ഒരു സംഘട​ന​യിൽ ഞാൻ ചേരരു​താ​ത്തത്‌ എന്തു​കൊണ്ട്?

ഞാൻ എടുക്കുന്ന തീരു​മാ​നങ്ങൾ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കാ​ൻ എന്നെ സഹായി​ക്കു​മോ? (18-‍ാ‍ം ഖണ്ഡിക കാണുക)

18 ആത്മീയ​ല​ക്ഷ്യ​ങ്ങൾ: ലക്ഷ്യങ്ങൾ വെക്കു​ന്ന​തി​നുള്ള നല്ല മാർഗ​നിർദേ​ശങ്ങൾ യേശു​വി​ന്‍റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ കാണാം. (മത്താ. 6:33) ഒരു ആത്മീയ​വ്യ​ക്തി തന്‍റെ ജീവി​ത​ത്തിൽ ആത്മീയ​കാ​ര്യ​ങ്ങ​ളോ​ടു ബന്ധപ്പെട്ട ലക്ഷ്യങ്ങൾ വെക്കും. ഈ തത്ത്വം മനസ്സിൽപ്പി​ടി​ക്കു​ന്നതു പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമ്മളെ സഹായി​ക്കും: ഉന്നതവി​ദ്യാ​ഭ്യാ​സം നേടാൻ ഞാൻ ലക്ഷ്യംവെക്കണോ? ഈ ജോലി ഞാൻ സ്വീക​രി​ക്ക​ണോ?

ഞാൻ എടുക്കുന്ന തീരു​മാ​നങ്ങൾ ‘എല്ലാവ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​ൻ’ എന്നെ സഹായി​ക്കു​മോ? (19-‍ാ‍ം ഖണ്ഡിക കാണുക)

19 തർക്കങ്ങൾ: ഇക്കാര്യത്തിൽ റോമി​ലെ സഭയ്‌ക്കുള്ള പൗലോ​സി​ന്‍റെ ബുദ്ധി​യു​പ​ദേശം നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? (റോമ. 12:18) ക്രിസ്‌തു​വി​ന്‍റെ അനുഗാ​മി​ക​ളായ നമ്മൾ “എല്ലാവ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ” ശ്രമി​ക്കു​ന്നു. ഭിന്നത​ക​ളു​ണ്ടാ​കു​മ്പോൾ നമ്മൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌? വഴക്കം കാണി​ക്കാൻ വിഷമം തോന്നാ​റു​ണ്ടോ? അതോ ‘സമാധാ​നം ഉണ്ടാക്കു​ന്നവർ’ എന്നാണോ നമ്മൾ അറിയ​പ്പെ​ടു​ന്നത്‌?​—യാക്കോ. 3:18.

20. ആത്മീയ​വ്യ​ക്തി​യാ​യി മുന്നേ​റാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

20 അതെ, ഒരു ആത്മീയ​വ്യ​ക്തി​ക്കു ചേർന്ന വിധത്തിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ദൈവി​ക​ത​ത്ത്വ​ങ്ങൾക്കു നമ്മളെ സഹായി​ക്കാൻ കഴിയും. അത്‌ എങ്ങനെ​യെന്നു കാണി​ക്കുന്ന ഏതാനും ഉദാഹ​ര​ണ​ങ്ങ​ളാ​ണു നമ്മൾ പരി​ശോ​ധി​ച്ചത്‌. ആത്മീയ​മ​ന​സ്‌ക​രാ​യി​രി​ക്കു​ന്നതു നമ്മുടെ അനുദി​ന​ജീ​വി​തം കൂടുതൽ സന്തോ​ഷ​ഭ​രി​ത​വും സംതൃ​പ്‌തി​ക​ര​വും ആക്കും. ഈ ലേഖന​ത്തി​ന്‍റെ തുടക്ക​ത്തിൽ പറഞ്ഞ റോബർട്ട് പറയുന്നു: “യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധം വളർത്തി​യെ​ടു​ത്ത​പ്പോൾ ഞാൻ കുറെ​ക്കൂ​ടെ നല്ല ഒരു ഭർത്താ​വും പിതാ​വും ആയി. ഞാൻ സന്തുഷ്ട​നും സംതൃ​പ്‌ത​നും ആണ്‌.” ആത്മീയ​മാ​യി പുരോ​ഗ​മി​ക്കു​ന്ന​തി​നു ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം കൊടു​ക്കു​ന്നെ​ങ്കിൽ നമ്മളും സമാന​മായ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കും. ഒരു ആത്മീയ​ജ​ന​ത​യെന്ന നിലയിൽ ഇപ്പോൾ സംതൃ​പ്‌തി​ദാ​യ​ക​മായ ജീവിതം നയിക്കാ​നും ഭാവി​യി​ലെ ‘യഥാർഥ​ജീ​വൻ’ ആസ്വദി​ക്കാ​നും നമുക്കു കഴിയും.​—1 തിമൊ. 6:19.