വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യഹോവയുടെ സാക്ഷികൾ പൗലോസ്‌ അപ്പോ​സ്‌ത​ലനെ കഷണ്ടി​യുള്ള ആളായി​ട്ടോ മുടി തീരെ കുറവുള്ള ആളായി​ട്ടോ ചിത്രീ​ക​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

സത്യത്തിൽ, പൗലോസ്‌ കാഴ്‌ച​യ്‌ക്ക് എങ്ങനെ​യാ​യി​രു​ന്നെന്നു കൃത്യ​മാ​യി പറയാൻ ഇന്നുള്ള ആർക്കും കഴിയില്ല. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വരുന്ന പൗലോസ്‌ അപ്പോ​സ്‌ത​ലന്‍റെ രേഖാ​ചി​ത്ര​ങ്ങ​ളും പെയി​ന്‍റി​ങ്ങു​ക​ളും കലാര​ച​നകൾ മാത്ര​മാണ്‌, അല്ലാതെ, പുരാ​വ​സ്‌തു​ശാ​സ്‌ത്രം പ്രദാനം ചെയ്യുന്ന തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലു​ള്ളതല്ല.

എന്നിരു​ന്നാ​ലും, പൗലോ​സി​ന്‍റെ ആകാരം സംബന്ധിച്ച് ചില സൂചനകൾ ലഭ്യമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 1902 മാർച്ച് 1 ലക്കം സീയോ​ന്‍റെ വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) ഇങ്ങനെ പറഞ്ഞു: “പൗലോ​സി​ന്‍റെ ആകാര​ത്തെ​പ്പറ്റി: . . . ഏതാണ്ട് എ.ഡി. 150-ൽ എഴുത​പ്പെട്ട പൗലോ​സി​ന്‍റെ​യും തെക്ലയു​ടെ​യും പ്രവൃ​ത്തി​കൾ (എന്ന പുസ്‌ത​ക​ത്തിൽ) ഒരു നല്ല വിവരണം കാണു​ന്നുണ്ട്. അതു വിശ്വാ​സ​യോ​ഗ്യ​മാ​ണെന്നു പരമ്പരാ​ഗ​ത​മാ​യി കരുതി​പ്പോ​രു​ന്നു. ഈ പുസ്‌ത​ക​ത്തിൽ അദ്ദേഹത്തെ ‘ഉറച്ച ശരീര​വും പൊക്കം കുറഞ്ഞ്, കാലുകൾ അൽപ്പം അകത്തി നടക്കുന്ന, നീണ്ട മൂക്കും കൂട്ടു​പു​രി​ക​വും കഷണ്ടി​യും ഉള്ള’ ഒരാളാ​യി​ട്ടാ​ണു വിവരി​ച്ചി​രി​ക്കു​ന്നത്‌.”

പൗലോ​സി​ന്‍റെ​യും തെക്ലയു​ടെ​യും പ്രവൃ​ത്തി​കൾ എന്ന പുസ്‌ത​ക​ത്തെ​ക്കു​റിച്ച് ഒരു ഡിക്‌ഷ​ണറി [The Oxford Dictionary of the Christian Church (1997 edition)] ഇങ്ങനെ പറയുന്നു: “ഈ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ചില കാര്യങ്ങൾ ചരി​ത്ര​പ​ര​മാ​യി സത്യമാ​യി​രി​ക്കാ​നുള്ള സാധ്യത തള്ളിക്ക​ള​യാ​നാ​കില്ല.” പുസ്‌തകം എഴുതി​യ​തി​നു ശേഷമുള്ള ചില നൂറ്റാ​ണ്ടു​ക​ളിൽ ഇതിനു നല്ല മതിപ്പു​ണ്ടാ​യി​രു​ന്നു. പുസ്‌ത​ക​ത്തി​ന്‍റെ 80-ഓളം ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും അതു​പോ​ലെ മറ്റു ഭാഷക​ളി​ലുള്ള വിവർത്ത​ന​ങ്ങ​ളും അതിന്‍റെ തെളി​വാണ്‌. അതു​കൊണ്ട് നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ പൗലോ​സി​ന്‍റെ ചിത്രങ്ങൾ വിശ്വ​സ​നീ​യ​മായ ചില പുരാ​ത​ന​വി​വ​ര​ണ​ങ്ങൾക്കു ചേർച്ച​യി​ലു​ള്ള​താണ്‌.

വാസ്‌ത​വ​ത്തിൽ, പൗലോ​സി​ന്‍റെ ആകാര​ത്തെ​ക്കാൾ മറ്റു കാര്യ​ങ്ങൾക്കല്ലേ പ്രാധാ​ന്യം? പൗലോ​സി​ന്‍റെ ശുശ്രൂ​ഷ​ക്കാ​ല​ത്തു​തന്നെ ജഡിക​ചി​ന്താ​ഗ​തി​യുള്ള ചില വിമർശകർ പൗലോ​സി​നെ​പ്പറ്റി “നേരിൽ കാണു​മ്പോൾ അയാൾ ദുർബ​ല​നും അയാളു​ടെ സംസാരം കഴമ്പി​ല്ലാ​ത്ത​തും ആണ്‌” എന്നു കുറ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. (2 കൊരി. 10:10) പക്ഷേ, യേശു ഒരു അത്ഭുതം പ്രവർത്തി​ച്ചാ​ണു പൗലോസ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യ​തെന്ന കാര്യം മറക്കരുത്‌. ‘ജനതക​ളു​ടെ മുമ്പാകെ യേശു​വി​ന്‍റെ പേര്‌ വഹിക്കാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഒരു പാത്ര​മെന്ന’ നിലയിൽ പൗലോസ്‌ തന്‍റെ നിയമനം ശരിയായ വിധത്തിൽ നിറ​വേ​റ്റി​യ​തി​നെ​ക്കു​റി​ച്ചും നമുക്കു ചിന്തി​ക്കാ​വു​ന്ന​താണ്‌. (പ്രവൃ. 9:3-5, 15; 22:6-8) കൂടാതെ, പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രേരി​ത​നാ​യി പൗലോസ്‌ എഴുതിയ ബൈബിൾപു​സ്‌ത​ക​ങ്ങ​ളിൽനിന്ന് നമുക്ക് എത്രമാ​ത്രം പ്രയോ​ജ​ന​ങ്ങ​ളാ​ണു ലഭിക്കു​ന്ന​തെന്നു ചിന്തി​ക്കുക.

ഒരു ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തി​നു മുമ്പുള്ള തന്‍റെ നേട്ടങ്ങ​ളെ​പ്പറ്റി പൗലോസ്‌ വീമ്പി​ള​ക്കു​ക​യോ തന്‍റെ ആകാര​ത്തെ​പ്പറ്റി വിവരി​ക്കു​ക​യോ ചെയ്‌തില്ല. (പ്രവൃ. 26:4, 5; ഫിലി. 3:4-6) “ഞാൻ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും ചെറി​യ​വ​നാണ്‌. . . ഞാൻ അപ്പോ​സ്‌തലൻ എന്നു വിളി​ക്ക​പ്പെ​ടാൻപോ​ലും യോഗ്യ​നല്ല” എന്ന് അദ്ദേഹം സമ്മതി​ച്ചു​പ​റഞ്ഞു. (1 കൊരി. 15:9) പിന്നീട്‌ അദ്ദേഹം ഇങ്ങനെ എഴുതി: ‘ഞാൻ എല്ലാ വിശു​ദ്ധ​രി​ലും ഏറ്റവും ചെറി​യ​വ​നെ​ക്കാൾ താഴെ​യാ​യി​ട്ടും ദൈവം എന്നോട്‌ ഈ അനർഹദയ കാണി​ച്ചത്‌, ഞാൻ ക്രിസ്‌തു​വി​ന്‍റെ അളവറ്റ ധനത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ജനതക​ളിൽപ്പെ​ട്ട​വ​രോ​ടു ഘോഷി​ക്കാൻ വേണ്ടി​യാണ്‌.’ (എഫെ. 3:8, 9) പൗലോസ്‌ ഘോഷിച്ച ആ സന്തോ​ഷ​വാർത്ത​യല്ലേ അദ്ദേഹ​ത്തി​ന്‍റെ ആകാര​ത്തെ​ക്കു​റി​ച്ചുള്ള ഏതൊരു തർക്ക​ത്തെ​ക്കാ​ളും പ്രധാനം?