വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശിക്ഷണം​—ദൈവത്തിനു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ തെളിവ്‌

ശിക്ഷണം​—ദൈവത്തിനു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ തെളിവ്‌

“യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വർക്കു ശിക്ഷണം നൽകുന്നു.”​—എബ്രാ. 12:6.

ഗീതങ്ങൾ: 123, 86

1. ബൈബി​ളിൽ മിക്ക​പ്പോ​ഴും ശിക്ഷണത്തെ എങ്ങനെ​യാ​ണു ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌?

“ശിക്ഷണം” എന്ന വാക്കു കേൾക്കു​മ്പോൾ എന്താണു മനസ്സി​ലേക്കു വരുന്നത്‌? ശിക്ഷ​യെ​ക്കു​റി​ച്ചാ​ണോ? അതു മാത്രമല്ല ശിക്ഷണ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. ബൈബിൾ മിക്ക​പ്പോ​ഴും ശിക്ഷണത്തെ നല്ല രീതി​യി​ലാ​ണു ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. പലപ്പോ​ഴും അറിവ്‌, ജ്ഞാനം, സ്‌നേഹം, ജീവൻ എന്നീ കാര്യ​ങ്ങ​ളോ​ടൊ​പ്പ​മാണ്‌ അതെക്കു​റിച്ച് പറയു​ന്നത്‌. (സുഭാ. 1:2-7; 4:11-13) എന്തു​കൊണ്ട്? കാരണം ദൈവം നൽകുന്ന ശിക്ഷണം നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ​യും നമ്മൾ നിത്യ​ജീ​വൻ നേടണ​മെന്ന ആഗ്രഹ​ത്തി​ന്‍റെ​യും തെളി​വാണ്‌. (എബ്രാ. 12:6) അതിൽ ശിക്ഷ കൊടു​ക്കു​ന്നത്‌ ഉൾപ്പെ​ട്ടേ​ക്കാ​മെ​ങ്കി​ലും അത്‌ ഒരിക്ക​ലും ക്രൂര​മോ നാണം​കെ​ടു​ത്തുന്ന തരത്തി​ലോ അല്ല. വാസ്‌ത​വ​ത്തിൽ “ശിക്ഷണം” എന്ന വാക്കിന്‍റെ അർഥത്തി​നു വിദ്യാ​ഭ്യാ​സ​വു​മാ​യി ബന്ധമുണ്ട്, തന്‍റെ ഓമന​മ​കന്‌ ഒരു പിതാ​വോ മാതാ​വോ കൊടു​ക്കുന്ന പരിശീ​ല​നം​പോ​ലുള്ള ഒന്ന്.

2, 3. ശിക്ഷണ​ത്തിൽ പഠിപ്പി​ക്കു​ന്ന​തും ശിക്ഷ കൊടു​ക്കു​ന്ന​തും ഉൾപ്പെ​ട്ടേ​ക്കാ​വു​ന്നത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

2 ഒരു സാഹചര്യം നോക്കാം: ജോണി എന്ന ഒരു കൊച്ചു​കു​ട്ടി വീടിന്‌ അകത്ത്‌ പന്ത് എറിഞ്ഞ് കളിക്കു​ക​യാണ്‌. അവന്‍റെ അമ്മ പറയുന്നു: “ജോണീ, വീടിന്‌ അകത്ത്‌ പന്ത് എറിഞ്ഞ് കളിക്ക​രു​തെന്നു പറഞ്ഞി​ട്ടി​ല്ലേ? നീ എന്തെങ്കി​ലു​മൊ​ക്കെ പൊട്ടി​ക്കും.” എന്നാൽ അമ്മ പറഞ്ഞതു കൂട്ടാ​ക്കാ​തെ അവൻ പിന്നെ​യും എറിഞ്ഞ് കളിക്കു​ന്നു. പന്ത് ഒരു പൂപ്പാ​ത്ര​ത്തിൽ ചെന്നു​കൊണ്ട് അതു പൊട്ടി​പ്പോ​കു​ന്നു. അമ്മ ഇപ്പോൾ എങ്ങനെ ജോണി​ക്കു ശിക്ഷണം കൊടു​ക്കും? അതിൽ പഠിപ്പി​ക്കു​ന്ന​തും എന്തെങ്കി​ലും ശിക്ഷ കൊടു​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. പഠിപ്പി​ക്കു​മ്പോൾ, അവൻ ചെയ്‌ത​തി​ലെ തെറ്റ്‌ എന്താ​ണെന്ന് അമ്മ വിശദീ​ക​രി​ക്കും. മാതാ​പി​താ​ക്കൾ വെച്ചി​രി​ക്കുന്ന നിയമങ്ങൾ ന്യായ​മാ​ണെ​ന്നും അത്‌ ആവശ്യ​മാ​ണെ​ന്നും വിശദീ​ക​രി​ച്ചു​കൊണ്ട് അവരെ അനുസ​രി​ക്കു​ന്ന​തി​ന്‍റെ പ്രയോ​ജനം അവനു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കും. പറഞ്ഞ കാര്യങ്ങൾ ഓർത്തി​രി​ക്കു​ന്ന​തിന്‌ ഉചിത​മായ എന്തെങ്കി​ലും ശിക്ഷയും അവനു കൊടു​ത്തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, കുറച്ചു​നാ​ള​ത്തേക്ക് അമ്മ ജോണി​യു​ടെ കൈയിൽനിന്ന് പന്തു മേടി​ച്ചു​വെ​ച്ചെ​ന്നു​വ​രാം. അപ്പോൾ, അനുസ​ര​ണ​ക്കേടു കാണി​ച്ചാൽ അതിന്‍റെ ഫലം അനുഭ​വി​ക്കേ​ണ്ടി​വ​രു​മെന്ന കാര്യം അവന്‍റെ മനസ്സിൽ പതിയും.

3 ക്രിസ്‌തീ​യ​സ​ഭ​യി​ലെ അംഗങ്ങ​ളായ നമ്മൾ ദൈവ​ത്തി​ന്‍റെ വീട്ടു​കാ​രിൽപ്പെ​ട്ട​വ​രാണ്‌. (1 തിമൊ. 3:15) അതു​കൊണ്ട് ശരി​തെ​റ്റു​കൾ സംബന്ധിച്ച് നിലവാ​രങ്ങൾ വെക്കാ​നും അത്‌ അവഗണി​ച്ചാൽ ശിക്ഷണം തരാനും ഉള്ള സ്വർഗീ​യ​പി​താ​വി​ന്‍റെ അവകാ​ശത്തെ നമ്മൾ മാനി​ക്കു​ന്നു. കൂടാതെ, നമ്മുടെ പ്രവൃ​ത്തി​ക​ളു​ടെ കയ്‌പേ​റിയ പരിണ​ത​ഫ​ലങ്ങൾ അനുഭ​വി​ക്കു​മ്പോൾ സ്വർഗീ​യ​പി​താ​വി​നെ അനുസ​രി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്നു നമുക്കു മനസ്സി​ലാ​കും. പരിണ​ത​ഫ​ലങ്ങൾ അനുഭ​വി​ക്കാൻ അനുവ​ദി​ക്കു​ന്ന​തും ദൈവം ശിക്ഷണം തരുന്ന ഒരു വിധമാണ്‌. (ഗലാ. 6:7) ദൈവ​ത്തി​നു നമ്മളെ​ക്കു​റിച്ച് ചിന്തയു​ള്ള​തു​കൊണ്ട് നമ്മൾ കുഴപ്പ​ത്തിൽ ചെന്നു​ചാ​ടി വേദന അനുഭ​വി​ക്കു​ന്നതു കാണാൻ ആഗ്രഹി​ക്കു​ന്നില്ല.​—1 പത്രോ. 5:6, 7.

4. (എ) ഏതു തരത്തി​ലുള്ള പരിശീ​ല​ന​ത്തെ​യാണ്‌ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നത്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം കാര്യങ്ങൾ ചിന്തി​ക്കും?

4 ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ ശിക്ഷണം നൽകി​ക്കൊണ്ട് നമ്മുടെ കുട്ടി​യെ​യോ ബൈബിൾവി​ദ്യാർഥി​യെ​യോ ക്രിസ്‌തു​വി​ന്‍റെ അനുഗാ​മി​യാ​കുക എന്ന ലക്ഷ്യത്തി​ലേക്കു നയിക്കാൻ കഴിയും. പരിശീ​ല​ന​ത്തി​നുള്ള മുഖ്യ ഉപകര​ണ​മായ ദൈവ​വ​ചനം ‘നീതി​യിൽ ശിക്ഷണം നൽകാൻ’ നമ്മളെ സഹായി​ക്കു​ന്നു. അത്‌ ഉപയോ​ഗി​ച്ചു​കൊണ്ട് നമുക്ക് അവരെ പഠിപ്പി​ക്കാ​നും യേശു “കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ” സഹായി​ക്കാ​നും കഴിയും. (2 തിമൊ. 3:16; മത്താ. 28:19, 20) അങ്ങനെ​യുള്ള പരിശീ​ല​നത്തെ യഹോവ അനു​ഗ്ര​ഹി​ക്കും, മറ്റുള്ള​വരെ ക്രിസ്‌തു​ശി​ഷ്യ​രാ​ക്കാൻ ബൈബിൾവി​ദ്യാർഥി​കൾ സജ്ജരാ​കു​ക​യും ചെയ്യും. (തീത്തോസ്‌ 2:11-14 വായി​ക്കുക.) നമുക്ക് ഇപ്പോൾ മൂന്നു പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെത്താം: (1) നമ്മളോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാ​ണു ദൈവം നമുക്കു ശിക്ഷണം നൽകു​ന്ന​തെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്? (2) ദൈവം മുമ്പ് ശിക്ഷണം കൊടുത്ത ആളുക​ളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? (3) യഹോ​വ​യും യഹോ​വ​യു​ടെ മകനും ശിക്ഷണം കൊടു​ക്കുന്ന വിധം നമുക്ക് എങ്ങനെ അനുക​രി​ക്കാം?

ദൈവം സ്‌നേ​ഹ​ത്തോ​ടെ ശിക്ഷണം നൽകുന്നു

5. യഹോവ തരുന്ന ശിക്ഷണം യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

5 സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട് യഹോവ നമ്മളെ തിരു​ത്തു​ക​യും പഠിപ്പി​ക്കു​ക​യും പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യുന്നു. നമ്മൾ ദൈവ​ത്തോട്‌ അടുത്ത്‌ നിൽക്ക​ണ​മെ​ന്നും നിത്യ​ജീ​വന്‍റെ പാതയിൽ തുടര​ണ​മെ​ന്നും ആണ്‌ ദൈവ​ത്തി​ന്‍റെ ആഗ്രഹം. (1 യോഹ. 4:16) വില​കെ​ട്ട​വ​രാ​ണെന്നു തോന്നാൻ ഇടയാ​ക്കുന്ന രീതി​യിൽ ദൈവം നമ്മളെ ഒരിക്ക​ലും ഇടിച്ചു​താ​ഴ്‌ത്തു​ക​യോ അപമാ​നി​ക്കു​ക​യോ ചെയ്യില്ല. (സുഭാ. 12:18) പകരം, നമ്മുടെ നല്ല ഗുണങ്ങൾ ശ്രദ്ധി​ച്ചു​കൊ​ണ്ടും ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തെ ആദരി​ച്ചു​കൊ​ണ്ടും യഹോവ നമ്മളെ മാനി​ക്കു​ന്നു. ബൈബി​ളി​ലൂ​ടെ​യോ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യോ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്ക​ളി​ലൂ​ടെ​യോ മൂപ്പന്മാ​രി​ലൂ​ടെ​യോ ദൈവം ശിക്ഷണം തരു​മ്പോൾ നിങ്ങൾക്ക് അങ്ങനെ​യാ​ണോ തോന്നു​ന്നത്‌? ഒരുപക്ഷേ അറിയാ​തെ​പോ​ലും, നമ്മൾ “തെറ്റായ ഒരു ചുവടു” വെക്കു​മ്പോൾ മൂപ്പന്മാർ സ്‌നേ​ഹ​ത്തോ​ടെ​യും സൗമ്യ​ത​യോ​ടെ​യും നമ്മളെ നേരെ​യാ​ക്കാൻ ശ്രമി​ക്കും. വാസ്‌ത​വ​ത്തിൽ, അതിലൂ​ടെ യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​മാണ്‌ അവർ കാണി​ക്കു​ന്നത്‌.​—ഗലാ. 6:1.

6. ശിക്ഷണ​ത്തി​ന്‍റെ ഭാഗമാ​യി നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തി​യാൽ അത്‌ എങ്ങനെ​യാ​ണു ദൈവ​സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാ​യി​രി​ക്കു​ന്നത്‌?

6 എന്നാൽ ചില​പ്പോ​ഴൊ​ക്കെ ശിക്ഷണ​ത്തിൽ ഉപദേ​ശി​ക്കു​ന്ന​തി​ലും തിരുത്തൽ നൽകു​ന്ന​തി​ലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെ​ട്ടേ​ക്കാം. ഗുരു​ത​ര​മായ പാപങ്ങൾ ചെയ്‌തെ​ങ്കിൽ ഒരു വ്യക്തിക്കു സഭയിലെ സേവന​പ​ദ​വി​കൾ നഷ്ടപ്പെ​ട്ടെ​ന്നു​വ​രാം. പക്ഷേ അത്തരം ശിക്ഷണം​പോ​ലും ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു വ്യക്തിക്കു സേവന​പ​ദ​വി​കൾ നഷ്ടപ്പെ​ടു​മ്പോൾ, വ്യക്തി​പ​ര​മായ ബൈബിൾപ​ഠ​ന​ത്തി​നും ധ്യാന​ത്തി​നും പ്രാർഥ​ന​യ്‌ക്കും ആയി കൂടുതൽ സമയം മാറ്റി​വെ​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം അദ്ദേഹ​ത്തി​നു ബോധ്യ​മാ​യേ​ക്കാം. അങ്ങനെ പതു​ക്കെ​പ്പ​തു​ക്കെ ആത്മീയ​ബലം പ്രാപി​ക്കാൻ അദ്ദേഹ​ത്തി​നു കഴിയും. (സങ്കീ. 19:7) കാല​ക്ര​മ​ത്തിൽ അദ്ദേഹ​ത്തി​നു പദവികൾ തിരികെ ലഭി​ച്ചേ​ക്കാം. ഇനി, ശിക്ഷണ​ത്തി​ന്‍റെ ഭാഗമാ​യി ആരെ​യെ​ങ്കി​ലും പുറത്താ​ക്കു​ന്നെ​ങ്കി​ലോ? അതും യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാണ്‌. കാരണം അതു സഭയെ മോശ​മായ സ്വാധീ​ന​ങ്ങ​ളിൽനിന്ന് സംരക്ഷി​ക്കും. (1 കൊരി. 5:6, 7, 11) കൂടാതെ, ദൈവ​ത്തി​ന്‍റെ ശിക്ഷണം ന്യായ​മായ തോതി​ലാ​യ​തു​കൊണ്ട് പുറത്താ​ക്ക​പ്പെട്ട വ്യക്തി താൻ ചെയ്‌ത തെറ്റിന്‍റെ ഗൗരവം മനസ്സി​ലാ​ക്കി പശ്ചാത്ത​പിച്ച് തിരികെ വരാൻ പ്രേരി​ത​നാ​യേ​ക്കാം.​—പ്രവൃ. 3:19.

യഹോ​വ​യു​ടെ ശിക്ഷണം നമുക്കു പ്രയോ​ജനം ചെയ്യും

7. ആരായി​രു​ന്നു ശെബ്‌നെ, ഏതു മോശ​മായ ഗുണമാണ്‌ അദ്ദേഹ​ത്തിൽ വളർന്നു​വ​ന്നത്‌?

7 ശിക്ഷണ​ത്തി​ന്‍റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ യഹോവ ശിക്ഷണം കൊടുത്ത രണ്ടു വ്യക്തി​കളെ നമുക്ക് ഇപ്പോൾ പരിച​യ​പ്പെ​ടാം. ഒന്ന്, ഹിസ്‌കിയ രാജാ​വി​ന്‍റെ നാളിൽ ജീവി​ച്ചി​രുന്ന ശെബ്‌നെ. മറ്റെയാൾ ഇക്കാലത്തെ ഗ്രഹാം എന്ന ഒരു സഹോ​ദരൻ. ഹിസ്‌കി​യാ​വി​ന്‍റെ ‘ഭവനത്തി​ന്‍റെ ചുമത​ല​ക്കാ​ര​നെന്ന’ നിലയിൽ നല്ല അധികാ​ര​മുള്ള ആളായി​രു​ന്നു ശെബ്‌നെ. (യശ. 22:15) പക്ഷേ പിന്നീട്‌ അദ്ദേഹം അഹങ്കാ​രി​യാ​യി. പേരും പെരു​മ​യും നേടാൻ ശ്രമിച്ച അദ്ദേഹം ‘പ്രൗഢി​യുള്ള രഥങ്ങളിൽ’ സഞ്ചരി​ക്കു​ക​യും തനിക്കു​വേ​ണ്ടി​ത്തന്നെ അതിഗം​ഭീ​ര​മായ ഒരു കല്ലറ പണിയി​ക്കു​ക​യും ചെയ്‌തു.​—യശ. 22:16-18.

താഴ്‌മയോടെ നമ്മുടെ മനോ​ഭാ​വ​ത്തിൽവേണ്ട മാറ്റങ്ങൾ വരുത്തു​ന്നതു ദൈവ​ത്തി​ന്‍റെ അനു​ഗ്ര​ഹങ്ങൾ നേടി​ത്ത​രും (8-10 ഖണ്ഡികകൾ കാണുക)

8. യഹോവ ശെബ്‌നെ​യ്‌ക്ക് എന്തു ശിക്ഷണ​മാ​ണു കൊടു​ത്തത്‌, ശെബ്‌നെ അതിൽനിന്ന് പ്രയോ​ജനം നേടി​യി​രി​ക്കാ​മെന്നു നമുക്ക് എങ്ങനെ അറിയാം?

8 സ്വന്തം മഹത്ത്വ​ത്തി​നു​വേണ്ടി പ്രവർത്തി​ച്ച​തു​കൊണ്ട് ദൈവം ശെബ്‌നെയെ ആ സ്ഥാനത്തു​നിന്ന് നീക്കി, പകരം എല്യാ​ക്കീ​മി​നെ നിയമി​ച്ചു. (യശ. 22:19-21) അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ യരുശ​ലേ​മി​നെ ആക്രമി​ക്കാൻ പദ്ധതി​യി​ട്ടി​രുന്ന സമയത്താണ്‌ ഇതു സംഭവി​ച്ചത്‌. കുറച്ച് നാൾ കഴിഞ്ഞ് സൻഹെ​രീബ്‌ യരുശ​ലേ​മി​ലേക്കു തന്‍റെ ഉദ്യോ​ഗ​സ്ഥ​ന്മാ​രെ അയച്ചു, ഒപ്പം ഒരു വലിയ സൈന്യ​ത്തെ​യും. ജൂതന്മാ​രു​ടെ മനോ​വീ​ര്യം കെടു​ത്തു​ന്ന​തി​നും കീഴട​ങ്ങാൻ ഹിസ്‌കി​യയെ പ്രേരി​പ്പി​ക്കു​ന്ന​തി​നും ആയിരു​ന്നു അത്‌. (2 രാജാ. 18:17-25) ആ ഉദ്യോ​ഗ​സ്ഥ​ന്മാ​രോ​ടു സംസാ​രി​ക്കാൻ ഹിസ്‌കിയ എല്യാ​ക്കീ​മി​നെ​യും മറ്റു രണ്ടു പേരെ​യും അയച്ചു. അതി​ലൊ​ന്നു ശെബ്‌നെ​യാ​യി​രു​ന്നു. മുമ്പ് ഭവനത്തി​ന്‍റെ ചുമത​ല​ക്കാ​ര​നാ​യി​രുന്ന ശെബ്‌നെ ഇപ്പോൾ സെക്ര​ട്ട​റി​യാണ്‌. ശിക്ഷണം ലഭിച്ച​പ്പോൾ നിരാ​ശ​പ്പെ​ടു​ന്ന​തി​നോ നീരസ​പ്പെ​ടു​ന്ന​തി​നോ പകരം പ്രാധാ​ന്യം കുറഞ്ഞ ഉത്തരവാ​ദി​ത്വ​ങ്ങൾ ശെബ്‌നെ താഴ്‌മ​യോ​ടെ സ്വീക​രി​ച്ചെ​ന്നല്ലേ ഇതു കാണി​ക്കു​ന്നത്‌? ശെബ്‌നെ​യിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന മൂന്നു പാഠങ്ങ​ളുണ്ട്.

9-11. (എ) ശെബ്‌നെ​യു​ടെ അനുഭ​വ​ത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാ​നുണ്ട്? (ബി) യഹോവ ശെബ്‌നെ​യോട്‌ ഇടപെട്ട രീതി നിങ്ങൾക്കു പോത്സാ​ഹ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

9 ഒന്ന്, ശെബ്‌നെ​യ്‌ക്കു തന്‍റെ സ്ഥാനം നഷ്ടപ്പെട്ടു. ഇതു നമുക്ക് എന്തു മുന്നറി​യി​പ്പാ​ണു തരുന്നത്‌? “തകർച്ച​യ്‌ക്കു മുമ്പ് അഹങ്കാരം; വീഴ്‌ച​യ്‌ക്കു മുമ്പ് അഹംഭാ​വം.” (സുഭാ. 16:18) നിങ്ങൾക്കു സഭയിൽ സേവന​പ​ദ​വി​ക​ളു​ണ്ടെന്നു വിചാ​രി​ക്കുക. മറ്റുള്ളവർ നിങ്ങളെ പ്രധാ​ന​പ്പെട്ട ഒരാളാ​യി വീക്ഷി​ക്കു​ന്നു​ണ്ടാ​യി​രി​ക്കാം. അപ്പോ​ഴും നിങ്ങളു​ടെ പ്രാപ്‌തി​കൾക്കും നേട്ടങ്ങൾക്കും ഉള്ള ബഹുമതി യഹോ​വ​യ്‌ക്കു കൊടു​ത്തു​കൊണ്ട് താഴ്‌മ​യുള്ള ഒരു വ്യക്തി​യാ​ണു നിങ്ങ​ളെന്നു കാണി​ക്കു​മോ? (1 കൊരി. 4:7) പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി: ‘ഞാൻ നിങ്ങളിൽ ഓരോ​രു​ത്ത​രോ​ടും പറയുന്നു: നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌. സുബോ​ധ​ത്തോ​ടെ സ്വയം വിലയി​രു​ത്തുക.’​—റോമ. 12:3.

10 രണ്ട്, യഹോവ ശെബ്‌നെ​യ്‌ക്കു ശക്തമായ വാക്കുകൾ ഉപയോ​ഗിച്ച് ശാസന കൊടു​ത്തു. മാറ്റം വരുത്താൻ കഴിയാത്ത ഒരാളാ​യി യഹോവ ശെബ്‌നെയെ കണ്ടില്ല എന്നതിന്‍റെ സൂചന​യല്ലേ അത്‌? (സുഭാ. 3:11, 12) സഭയിൽ സേവന​പ​ദ​വി​കൾ നഷ്ടപ്പെ​ടു​ന്ന​വർക്ക് ഇത്‌ ഒരു നല്ല പാഠമാണ്‌. ശിക്ഷണം ലഭിക്കു​മ്പോൾ ദേഷ്യ​പ്പെ​ടു​ന്ന​തി​നോ നീരസ​പ്പെ​ടു​ന്ന​തി​നോ പകരം അതിനെ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാ​യി കാണാം. ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ അവർക്കു കഴിവി​ന്‍റെ പരമാ​വധി ദൈവത്തെ തുടർന്നും സേവി​ക്കാം. ഓർക്കുക: ദൈവ​മു​മ്പാ​കെ നമ്മളെ​ത്തന്നെ താഴ്‌ത്തു​ന്നെ​ങ്കിൽ പ്രതീ​ക്ഷ​യ്‌ക്കു വകയി​ല്ലാ​ത്ത​വ​രാ​യി നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമ്മളെ കാണില്ല. (1 പത്രോസ്‌ 5:6, 7 വായി​ക്കുക.) സ്‌നേ​ഹ​ത്തോ​ടെ​യുള്ള ദൈവ​ത്തി​ന്‍റെ ശിക്ഷണ​ത്തി​നു നമ്മളെ രൂപ​പ്പെ​ടു​ത്താൻ കഴിയും. അതു​കൊണ്ട് നമുക്കു ദൈവ​ത്തി​ന്‍റെ കൈക​ളിൽ കളിമ​ണ്ണു​പോ​ലെ വഴക്കമു​ള്ള​വ​രാ​യി​രി​ക്കാം.

11 മൂന്ന്, യഹോവ ശെബ്‌നെ​യോട്‌ ഇടപെട്ട രീതി​യിൽനിന്ന് മാതാ​പി​താ​ക്ക​ളെ​യും ക്രിസ്‌തീ​യ​മേൽവി​ചാ​ര​ക​ന്മാ​രെ​യും പോലെ ശിക്ഷണം കൊടു​ക്കാൻ അധികാ​ര​മു​ള്ള​വർക്ക് ഒരു നല്ല പാഠം പഠിക്കാ​നാ​കും. എന്താണ്‌ അത്‌? യഹോ​വ​യു​ടെ ശിക്ഷണം യഹോവ പാപത്തെ വെറു​ക്കു​ന്നെന്നു കാണി​ക്കു​ന്നു, അതേസ​മയം പാപം ചെയ്‌ത​യാ​ളെ​ക്കു​റിച്ച് യഹോ​വ​യ്‌ക്ക് ആഴമായ ചിന്തയു​ണ്ടെ​ന്നും അതു തെളി​യി​ക്കു​ന്നു. നിങ്ങൾ ഒരു മാതാ​വോ പിതാ​വോ ഒരു മേൽവി​ചാ​ര​ക​നോ ആണെങ്കിൽ ശിക്ഷണം കൊടു​ക്കു​മ്പോൾ നിങ്ങൾ യഹോ​വയെ അനുക​രി​ക്കു​മോ? തെറ്റിനെ വെറു​ക്കു​മ്പോൾത്തന്നെ തെറ്റു ചെയ്‌ത​വ​രി​ലെ നന്മ കാണാൻ നിങ്ങൾ ശ്രമി​ക്കു​മോ?​—യൂദ 22, 23.

12-14. (എ) ചിലർ എങ്ങനെ​യാ​ണു ദൈവ​ത്തി​ന്‍റെ ശിക്ഷണ​ത്തോ​ടു പ്രതി​ക​രി​ക്കു​ന്നത്‌? (ബി) ഒരു സഹോ​ദ​രന്‍റെ മനോ​ഭാ​വം മാറ്റാൻ ദൈവ​വ​ചനം എങ്ങനെ​യാ​ണു സഹായി​ച്ചത്‌, എന്തായി​രു​ന്നു ഫലം?

12 എന്നാൽ ശിക്ഷണം ലഭിച്ച ചിലർ നിരു​ത്സാ​ഹി​ത​രാ​യി ദൈവ​ത്തിൽനി​ന്നും ദൈവ​ജ​ന​ത്തിൽനി​ന്നും അകന്നകന്ന് പോയി​രി​ക്കു​ന്നു. (എബ്രാ. 3:12, 13) അത്തരം വ്യക്തി​കളെ സഹായി​ക്കാൻ ശ്രമി​ച്ചാ​ലും ഇനി പ്രയോ​ജ​ന​മി​ല്ലെന്നു കരുത​ണോ? ഗ്രഹാം സഹോ​ദ​രന്‍റെ കാര്യം നോക്കാം. അദ്ദേഹത്തെ സഭയിൽനിന്ന് പുറത്താ​ക്കി. പിന്നീട്‌ പുനഃ​സ്ഥി​തീ​ക​രി​ച്ചെ​ങ്കി​ലും അദ്ദേഹം കുറച്ചു​ക​ഴിഞ്ഞ് നിഷ്‌ക്രി​യ​നാ​യി​ത്തീർന്നു. അങ്ങനെ​യി​രി​ക്കെ സഭയിലെ ഒരു മൂപ്പൻ അദ്ദേഹ​വു​മാ​യി സൗഹൃ​ദ​ത്തി​ലാ​യി. ഏതാനും വർഷങ്ങൾ കഴിഞ്ഞ​പ്പോൾ തന്നെ ബൈബിൾ പഠിപ്പി​ക്കാൻ ഗ്രഹാം സഹോ​ദരൻ ആ മൂപ്പ​നോട്‌ ആവശ്യ​പ്പെട്ടു.

13 മൂപ്പൻ പറയുന്നു: “അഹങ്കാ​ര​മാ​യി​രു​ന്നു ഗ്രഹാ​മി​ന്‍റെ പ്രശ്‌നം. പുറത്താ​ക്കി​യ​തി​ന്‍റെ പേരിൽ ഗ്രഹാം മൂപ്പന്മാ​രെ വിമർശി​ച്ചി​രു​ന്നു. അതു​കൊണ്ട് തുടർന്നുള്ള ചില പഠനദി​വ​സ​ങ്ങ​ളിൽ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച് ഞങ്ങൾ അഹങ്കാ​ര​ത്തെ​ക്കു​റി​ച്ചും അതിന്‍റെ ദോഷ​ങ്ങ​ളെ​ക്കു​റി​ച്ചും ചർച്ച ചെയ്‌തു. ദൈവ​വ​ച​ന​മെന്ന കണ്ണാടി​യിൽ ഗ്രഹാം തന്നെത്തന്നെ നോക്കി​ക്കാ​ണാൻ തുടങ്ങി. തന്‍റെ അവസ്ഥ വളരെ മോശ​മാ​ണെന്ന് അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. അതിന്‍റെ ഫലം അതിശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. അഹങ്കാ​ര​മെന്ന ‘കഴു​ക്കോൽ’ തന്നെ അന്ധനാ​ക്കി​യെ​ന്നും തന്‍റെ വിമർശനമനോഭാവമാണു പ്രശ്‌ന​ങ്ങൾക്കെ​ല്ലാം കാരണമെന്നും മനസ്സിലാക്കിയ ഗ്രഹാം പെട്ടെ​ന്നു​തന്നെ മാറ്റങ്ങൾ വരുത്താൻതു​ടങ്ങി. അദ്ദേഹം ക്രമമാ​യി മീറ്റി​ങ്ങു​കൾക്കു വരാനും ഉത്സാഹ​ത്തോ​ടെ ബൈബിൾ പഠിക്കാ​നും ആരംഭി​ച്ചു, ദിവ​സേ​ന​യുള്ള പ്രാർഥന ശീലമാ​ക്കി. കുടും​ബ​ത്തി​ന്‍റെ തലയായ അദ്ദേഹം കുടും​ബാം​ഗ​ങ്ങൾക്കു​വേണ്ടി ആത്മീയ​മാ​യി കരുതാ​നുള്ള ഉത്തരവാ​ദി​ത്വം നന്നായി ചെയ്യാ​നും തുടങ്ങി. അത്‌ അദ്ദേഹ​ത്തി​ന്‍റെ ഭാര്യ​യെ​യും മക്കളെ​യും വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ച്ചു.”​—ലൂക്കോ. 6:41, 42; യാക്കോ. 1:23-25.

14 മൂപ്പൻ തുടർന്ന് പറയുന്നു: “ഒരു ദിവസം ഗ്രഹാം എന്നോടു പറഞ്ഞ ഒരു കാര്യം എന്‍റെ ഹൃദയത്തെ വളരെ​യ​ധി​കം സ്‌പർശി​ച്ചു. അദ്ദേഹം പറഞ്ഞത്‌ ഇതായി​രു​ന്നു: ‘ഞാൻ സത്യം പഠിച്ചു​തു​ട​ങ്ങി​യിട്ട് വർഷങ്ങ​ളാ​യി. ഒരു മുൻനി​ര​സേ​വ​ക​നാ​യി പ്രവർത്തി​ക്കു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്. പക്ഷേ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെന്ന് എനിക്ക് ഇപ്പോ​ഴാ​ണു സത്യസ​ന്ധ​മാ​യി പറയാൻ കഴിയു​ന്നത്‌.’ അധികം വൈകാ​തെ അദ്ദേഹ​ത്തി​നു മീറ്റി​ങ്ങു​ക​ളിൽ മൈക്കു കൈകാ​ര്യം ചെയ്യാ​നുള്ള ഉത്തരവാ​ദി​ത്വം ലഭിച്ചു. ഗ്രഹാം അതു വളരെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. അദ്ദേഹ​ത്തി​ന്‍റെ അനുഭവം എന്നെ പഠിപ്പിച്ച ഒരു കാര്യ​മുണ്ട്: ഒരു വ്യക്തി ശിക്ഷണം സ്വീക​രി​ച്ചു​കൊണ്ട് ദൈവ​മു​മ്പാ​കെ തന്നെത്തന്നെ താഴ്‌ത്തു​ന്നെ​ങ്കിൽ ദൈവം അനു​ഗ്ര​ഹങ്ങൾ കോരി​ച്ചൊ​രി​യും!”

ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും അനുക​രി​ച്ചു​കൊണ്ട്

15. ശിക്ഷണം നൽകു​മ്പോൾ അത്‌ ആ വ്യക്തി​യു​ടെ ഹൃദയ​ത്തി​ലെ​ത്ത​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

15 നല്ല അധ്യാ​പ​ക​രാ​ക​ണ​മെ​ങ്കിൽ ആദ്യം നമ്മൾ നല്ല വിദ്യാർഥി​ക​ളാ​കണം. (1 തിമൊ. 4:15, 16) സമാന​മാ​യി, ശിക്ഷണം കൊടു​ക്കാൻ ദൈവം അധികാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നവർ ആദ്യം​തന്നെ യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ങ്ങൾക്കു മനസ്സോ​ടെ കീഴ്‌പെ​ട്ടു​കൊണ്ട് ജീവി​ക്കണം. താഴ്‌മ​യോ​ടെ കീഴ്‌പെ​ട്ടി​രി​ക്കു​മ്പോൾ മറ്റുള്ള​വ​രു​ടെ ബഹുമാ​നം നേടി​യെ​ടു​ക്കാൻ അവർക്കു കഴിയും, പരിശീ​ലി​പ്പി​ക്കു​ക​യോ തിരു​ത്തു​ക​യോ ചെയ്യു​മ്പോൾ സംസാ​ര​സ്വാ​ത​ന്ത്ര്യ​വും ഉണ്ടായി​രി​ക്കും. ഇക്കാര്യ​ത്തിൽ നമുക്കു യേശു​വി​ന്‍റെ മാതൃക നോക്കാം.

16. ഉചിത​മാ​യി ശിക്ഷണം കൊടു​ക്കു​ന്ന​തി​നെ​യും ഫലകര​മാ​യി പഠിപ്പി​ക്കു​ന്ന​തി​നെ​യും കുറിച്ച് യേശു​വി​ന്‍റെ മാതൃ​ക​യിൽനിന്ന് എന്തു പഠിക്കാം?

16 യേശു എല്ലായ്‌പോ​ഴും പിതാ​വി​നെ അനുസ​രി​ച്ചു, അങ്ങനെ ചെയ്യു​ന്നതു ബുദ്ധി​മു​ട്ടാ​യി​രുന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും. (മത്താ. 26:39) തനിക്കുള്ള ജ്ഞാനത്തി​നും താൻ പഠിപ്പിച്ച കാര്യ​ങ്ങൾക്കും ഉള്ള ബഹുമതി യേശു പിതാ​വി​നു കൊടു​ത്തു. (യോഹ. 5:19, 30) യേശു​വി​ന്‍റെ താഴ്‌മ​യും അനുസ​ര​ണ​വും ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ യേശു​വി​ലേക്ക് അടുപ്പി​ച്ചു. അവരെ അനുക​മ്പ​യോ​ടെ, ഹൃദ്യ​മായ രീതി​യിൽ പഠിപ്പി​ക്കാൻ അതു യേശു​വി​നെ സഹായി​ച്ചു. (ലൂക്കോസ്‌ 4:22 വായി​ക്കുക.) ‘ചതഞ്ഞ ഈറ്റയും’ അണയാ​റായ വിളക്കി​ന്‍റെ ‘പുകയുന്ന തിരി​യും’ പോലെ ഹൃദയം തകർന്ന ആളുകൾക്കു യേശു​വി​ന്‍റെ ദയാവാ​ക്കു​കൾ സാന്ത്വ​ന​മേകി. (മത്താ. 12:20) ക്ഷമ പരി​ശോ​ധി​ക്ക​പ്പെട്ട സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും യേശു ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ആണ്‌ ഇടപെ​ട്ടത്‌. അപ്പോ​സ്‌ത​ല​ന്മാർ അധികാ​ര​മോ​ഹ​ത്തോ​ടെ പ്രവർത്തി​ച്ച​പ്പോൾ യേശു അവരെ തിരു​ത്തി​യ​തിൽനിന്ന് ഇതു മനസ്സി​ലാ​ക്കാം.​—മർക്കോ. 9:33-37; ലൂക്കോ. 22:24-27.

17. ദൈവ​ത്തി​ന്‍റെ ആട്ടിൻപ​റ്റ​ത്തി​ന്‍റെ നല്ല ഇടയന്മാ​രാ​കാൻ ഏതു ഗുണങ്ങൾ മൂപ്പന്മാ​രെ സഹായി​ക്കും?

17 തിരു​വെ​ഴു​ത്തു​ശി​ക്ഷണം കൊടു​ക്കാൻ അധികാ​ര​മു​ള്ളവർ ക്രിസ്‌തു​വി​ന്‍റെ മാതൃക അനുക​രി​ക്കു​ന്നതു ഗുണം ചെയ്യും. അതുവഴി ദൈവ​വും ദൈവ​ത്തി​ന്‍റെ പുത്ര​നും തങ്ങളെ വഴി നയിക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നാണ്‌ അവർ തെളി​യി​ക്കു​ന്നത്‌. പത്രോസ്‌ അപ്പോ​സ്‌തലൻ എഴുതി: “മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ച്ചു​കൊണ്ട് നിങ്ങളു​ടെ പരിപാ​ല​ന​ത്തി​ലുള്ള ദൈവ​ത്തി​ന്‍റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കുക. നിർബ​ന്ധ​ത്താ​ലല്ല ദൈവ​മു​മ്പാ​കെ മനസ്സോ​ടെ​യും, അന്യാ​യ​മാ​യി നേട്ടമു​ണ്ടാ​ക്കാ​നുള്ള മോഹ​ത്തോ​ടെയല്ല, അതീവ​താ​ത്‌പ​ര്യ​ത്തോ​ടെ​യും, ദൈവ​ത്തിന്‌ അവകാ​ശ​പ്പെ​ട്ട​വ​രു​ടെ മേൽ ആധിപ​ത്യം നടത്തി​ക്കൊ​ണ്ടല്ല, ആട്ടിൻപ​റ്റ​ത്തി​നു മാതൃ​ക​ക​ളാ​യി​ക്കൊ​ണ്ടും അതു ചെയ്യുക.” (1 പത്രോ. 5:2-4) മേൽവി​ചാ​ര​ക​ന്മാർ ദൈവ​ത്തി​നും സഭയുടെ തലയായ ക്രിസ്‌തു​വി​നും സന്തോ​ഷ​ത്തോ​ടെ കീഴ്‌പെ​ടു​മ്പോൾ അത്‌ അവർക്കും അവരുടെ പരിപാ​ല​ന​ത്തി​ലു​ള്ള​വർക്കും പ്രയോ​ജനം ചെയ്യു​മെന്ന് ഉറപ്പാണ്‌.​—യശ. 32:1, 2, 17, 18.

18. (എ) യഹോവ മാതാ​പി​താ​ക്ക​ളിൽനിന്ന് എന്തു പ്രതീ​ക്ഷി​ക്കു​ന്നു? (ബി) ഉത്തരവാ​ദി​ത്വ​ങ്ങൾ നന്നായി ചെയ്യാൻ ദൈവം മാതാ​പി​താ​ക്കളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

18 കുടും​ബ​ത്തി​ലും ഇതേ തത്ത്വങ്ങൾ ബാധക​മാണ്‌. കുടും​ബ​നാ​ഥ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “നിങ്ങളു​ടെ മക്കളെ പ്രകോ​പി​പ്പി​ക്കാ​തെ യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രുക.” (എഫെ. 6:4) ഇത്‌ എത്ര​ത്തോ​ളം ഗൗരവ​മുള്ള കാര്യ​മാണ്‌? സുഭാ​ഷി​തങ്ങൾ 19:18 പറയുന്നു: “പ്രതീ​ക്ഷ​യ്‌ക്കു വകയു​ള്ള​പ്പോൾ നിന്‍റെ മകനു ശിക്ഷണം കൊടു​ക്കുക; അവന്‍റെ മരണത്തിന്‌ ഉത്തരവാ​ദി​യാ​ക​രുത്‌.” അതെ, കുട്ടിക്ക് ആവശ്യ​മായ ശിക്ഷണം കൊടു​ക്കാത്ത മാതാ​പി​താ​ക്കൾ യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും. (1 ശമു. 3:12-14) എന്നാൽ, മാതാ​പി​താ​ക്കൾ താഴ്‌മ​യോ​ടെ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും മാർഗ​നിർദേ​ശ​ത്തി​നാ​യി ദൈവ​വ​ച​ന​ത്തിൽ ആശ്രയി​ക്കു​ക​യും ചെയ്യു​മ്പോൾ വേണ്ട ജ്ഞാനവും ശക്തിയും ദൈവം അവർക്കു കൊടു​ക്കും.​—യാക്കോബ്‌ 1:5 വായി​ക്കുക.

എന്നെന്നും സമാധാ​ന​ത്തിൽ ജീവി​ക്കാൻ പഠിക്കു​ന്നു

19, 20. (എ) ദൈവ​ത്തി​ന്‍റെ ശിക്ഷണം സ്വീക​രി​ക്കു​ന്ന​തു​കൊണ്ട് നമുക്ക് എന്തൊക്കെ അനു​ഗ്ര​ഹങ്ങൾ ലഭിക്കും? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

19 ദൈവ​ത്തി​ന്‍റെ ശിക്ഷണം സ്വീക​രി​ക്കു​ക​യും മറ്റുള്ള​വർക്കു ശിക്ഷണം കൊടു​ക്കു​മ്പോൾ യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമുക്കു ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ അളവറ്റ​താണ്‌. കുടും​ബ​ങ്ങ​ളി​ലും സഭകളി​ലും സമാധാ​നം കളിയാ​ടും. മറ്റുള്ളവർ തങ്ങളെ യഥാർഥ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും വിലയു​ള്ള​വ​രാ​യി കാണു​ന്നു​ണ്ടെ​ന്നും ഓരോ വ്യക്തി​ക്കും തോന്നും. എല്ലാവർക്കും സുരക്ഷി​ത​ത്വം അനുഭ​വ​പ്പെ​ടും. ഇതെല്ലാം വരാനി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ രുചി​ച്ചു​നോ​ക്കാൻ സഹായി​ക്കും. (സങ്കീ. 72:7) സ്വർഗീ​യ​പി​താ​വി​ന്‍റെ പരിപാ​ല​ന​ത്തിൽ ഒരു കുടും​ബ​മാ​യി എന്നെന്നും സമാധാ​ന​ത്തി​ലും സാഹോ​ദ​ര്യ​ത്തി​ലും ഒരുമിച്ച് ജീവി​ക്കാൻ യഹോ​വ​യു​ടെ ശിക്ഷണം നമ്മളെ പഠിപ്പി​ക്കു​ക​യാണ്‌. (യശയ്യ 11:9 വായി​ക്കുക.) ദൈവി​ക​ശി​ക്ഷ​ണത്തെ ആ വിധത്തിൽ നോക്കി​ക്കാ​ണു​മ്പോൾ അതു ദൈവ​ത്തി​നു നമ്മളോ​ടുള്ള അതുല്യ​മായ സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാ​ണെന്ന കാര്യം നമുക്കു കൂടുതൽ വ്യക്തമാ​കും.

20 അടുത്ത ലേഖന​ത്തിൽ കുടും​ബ​ത്തി​ലും സഭയി​ലും ശിക്ഷണം കൊടു​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കൂടു​ത​ലായ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ആത്മശി​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും പഠിക്കും. കൂടാതെ, ശിക്ഷണം ലഭിക്കു​മ്പോൾ ഉണ്ടാകുന്ന താത്‌കാ​ലി​ക​വേ​ദ​ന​യെ​ക്കാൾ വേദന​യേ​റിയ ഒന്നി​നെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും.