വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 12

ആളുകൾ വെറു​ക്കു​മ്പോൾ സഹിച്ചു​നിൽക്കാൻ സ്‌നേഹം സഹായി​ക്കും

ആളുകൾ വെറു​ക്കു​മ്പോൾ സഹിച്ചു​നിൽക്കാൻ സ്‌നേഹം സഹായി​ക്കും

“ഞാൻ നിങ്ങ​ളോട്‌ ഇതെല്ലാം കല്‌പി​ക്കു​ന്നതു നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാൻവേ​ണ്ടി​യാണ്‌. ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറു​ത്തെന്ന്‌ ഓർത്തു​കൊ​ള്ളുക.”—യോഹ. 15:17, 18.

ഗീതം 129 നമ്മൾ എന്നും സഹിച്ചു​നിൽക്കും

പൂർവാവലോകനം *

1. മത്തായി 24:9 അനുസ​രിച്ച്‌ ആളുകൾ നമ്മളെ വെറു​ക്കു​മ്പോൾ നമ്മൾ അതിശ​യി​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

സ്‌നേ​ഹി​ക്കാ​നും സ്‌നേ​ഹി​ക്ക​പ്പെ​ടാ​നും ഉള്ള ആഗ്രഹ​ത്തോ​ടെ​യാണ്‌ യഹോവ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ആരെങ്കി​ലും നമ്മളെ വെറു​ക്കു​മ്പോൾ നമുക്കു സങ്കടവും ഭയവും ഒക്കെ തോന്നും. ഉദാഹ​ര​ണ​ത്തിന്‌ യൂറോ​പ്പി​ലുള്ള ജോർജീന എന്ന സഹോ​ദരി പറയുന്നു: “14-ാം വയസ്സി​ലാ​ണു ഞാൻ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യത്‌. അപ്പോൾമു​തൽ എന്റെ അമ്മയ്‌ക്ക്‌ എന്നോടു ഭയങ്കര വെറു​പ്പാ​യി. എനിക്ക്‌ ആകെ സങ്കടമാ​യി. ഞാൻ ഒറ്റപ്പെ​ട്ട​തു​പോ​ലെ എനിക്കു തോന്നി. ‘ഞാനൊ​രു നല്ല വ്യക്തി​യല്ലേ’ എന്നു​പോ​ലും ഞാൻ ചിന്തിച്ചു.” * ഡാനി​ലോ എന്ന സഹോ​ദരൻ എഴുതി: “ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യ​തു​കൊണ്ട്‌ പട്ടാള​ക്കാർ എന്നെ അടിക്കു​ക​യും കളിയാ​ക്കു​ക​യും ഭീഷണി​പ്പെ​ടു​ത്തു​ക​യും ഒക്കെ ചെയ്‌ത​പ്പോൾ എനിക്കു വല്ലാത്ത പേടി​യും നാണ​ക്കേ​ടും ഒക്കെ തോന്നി.” ആളുകൾ വെറു​ക്കു​മ്പോൾ നമുക്കു സങ്കടം തോന്നു​മെ​ങ്കി​ലും നമ്മൾ അതിൽ അതിശ​യി​ക്കു​ന്നില്ല. കാരണം അങ്ങനെ​യു​ണ്ടാ​കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌.—മത്തായി 24:9 വായി​ക്കുക.

2-3. യേശു​വി​ന്റെ അനുഗാ​മി​കളെ ലോകം വെറു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

2 ലോകം യേശു​വി​ന്റെ അനുഗാ​മി​കളെ വെറു​ക്കു​ന്നു. എന്തു​കൊണ്ട്‌? യേശു​വി​നെ​പ്പോ​ലെ നമ്മളും ‘ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​കൊണ്ട്‌.’ (യോഹ. 15:17-19) ലോക​ത്തി​ലെ ഗവൺമെ​ന്റു​കളെ നമ്മൾ ബഹുമാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവയെ​യോ അവയെ പ്രതി​നി​ധീ​ക​രി​ക്കുന്ന ചിഹ്നങ്ങ​ളെ​യോ നമ്മൾ ആരാധി​ക്കു​ന്നില്ല. നമ്മൾ യഹോ​വയെ മാത്രമേ ആരാധി​ക്കു​ക​യു​ള്ളൂ. മനുഷ്യ​രെ ഭരിക്കാ​നുള്ള ദൈവ​ത്തി​ന്റെ അവകാ​ശത്തെ നമ്മൾ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യുന്നു. എന്നാൽ ആ അവകാ​ശ​ത്തെ​യാ​ണു സാത്താ​നും അവന്റെ ‘സന്തതി​യും’ ചോദ്യം ചെയ്‌തി​രി​ക്കു​ന്നത്‌. (ഉൽപ. 3:1-5, 15) മനുഷ്യ​രു​ടെ ഒരേ ഒരു പ്രത്യാശ ദൈവ​രാ​ജ്യ​മാ​ണെ​ന്നും ആ രാജ്യം പെട്ടെ​ന്നു​തന്നെ അതിനെ എതിർക്കു​ന്ന​വ​രെ​യെ​ല്ലാം തകർക്കു​മെ​ന്നും നമ്മൾ പ്രസം​ഗി​ക്കു​ന്നു. (ദാനി. 2:44; വെളി. 19:19-21) ദുഷ്ടന്മാർക്ക്‌ അതൊരു നല്ല വാർത്ത അല്ലെങ്കി​ലും സൗമ്യ​രാ​യ​വർക്ക്‌ അതൊരു സന്തോ​ഷ​വാർത്ത​യാണ്‌.—സങ്കീ. 37:10, 11.

3 നമ്മൾ ദൈവ​ത്തി​ന്റെ നിയമങ്ങൾ അനുസ​രി​ക്കു​ന്ന​തു​കൊ​ണ്ടും ലോകം നമ്മളെ വെറു​ക്കു​ന്നു. ശരിയും തെറ്റും സംബന്ധിച്ച ലോക​ത്തി​ന്റെ കാഴ്‌ച​പ്പാ​ടു ദൈവ​ത്തി​ന്റെ നിയമ​ങ്ങൾക്കു നേർവി​പ​രീ​ത​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ദൈവം നശിപ്പിച്ച സൊ​ദോ​മി​ലെ​യും ഗൊ​മോ​റ​യി​ലെ​യും ആളുകൾ ചെയ്‌ത​തു​പോ​ലുള്ള മോശ​മായ കാര്യങ്ങൾ ഒരു തെറ്റ​ല്ലെ​ന്നാണ്‌ ഇന്നു പലരും ചിന്തി​ക്കു​ന്നത്‌. (യൂദ 7) എന്നാൽ ഇത്തരം കാര്യ​ങ്ങ​ളിൽ നമ്മൾ ബൈബിൾനി​യ​മ​ങ്ങൾക്ക്‌ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​തു​കൊണ്ട്‌ ആളുകൾ നമ്മളെ കളിയാ​ക്കു​ക​യും നമ്മൾ കടും​പി​ടു​ത്ത​ക്കാ​രാ​ണെന്നു പറയു​ക​യും ചെയ്യുന്നു.—1 പത്രോ. 4:3, 4.

4. ആളുകൾ നമ്മളെ വെറു​ക്കു​മ്പോൾ ഏതെല്ലാം ഗുണങ്ങ​ളാ​ണു നമുക്കു ശക്തി തരുന്നത്‌?

4 ആളുകൾ നമ്മളെ വെറു​ക്കു​ക​യും പരിഹ​സി​ക്കു​ക​യും ചെയ്യു​മ്പോൾ സഹിച്ചു​നിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും? യഹോവ സഹായി​ക്കു​മെന്നു നമുക്കു ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം. ആ വിശ്വാ​സം ഒരു പരിച​പോ​ലെ നമു​ക്കൊ​രു സംരക്ഷ​ണ​മാ​യി​രി​ക്കും. അതു ‘ദുഷ്ടന്റെ തീയമ്പു​കളെ മുഴുവൻ കെടു​ത്തി​ക്ക​ള​യും.’ (എഫെ. 6:16) എന്നാൽ നമുക്കു വിശ്വാ​സം മാത്രം പോരാ, സ്‌നേ​ഹ​വു​മു​ണ്ടാ​യി​രി​ക്കണം. കാരണം, സ്‌നേഹം “പ്രകോ​പി​ത​മാ​കു​ന്നില്ല.” അത്‌ എല്ലാം സഹിക്കാ​നും എന്തു വന്നാലും പിടി​ച്ചു​നിൽക്കാ​നും നമ്മളെ സഹായി​ക്കും. (1 കൊരി. 13:4-7, 13) ലോകം നമ്മളെ വെറു​ക്കു​മ്പോൾ സഹിച്ചു​നിൽക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും ശത്രു​ക്ക​ളോ​ടുള്ള സ്‌നേ​ഹ​വും നമ്മളെ എങ്ങനെ സഹായി​ക്കു​മെന്നു നോക്കാം.

യഹോ​വ​യോ​ടുള്ള സ്‌നേഹം സഹിച്ചു​നിൽക്കാൻ സഹായി​ക്കു​ന്നു

5. യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു​വിന്‌ എന്തു ചെയ്യാൻ കഴിഞ്ഞു?

5 മരണത്തി​ന്റെ തലേ രാത്രി യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു. പിതാവ്‌ എന്നോടു കല്‌പി​ച്ച​തെ​ല്ലാം ഞാൻ അങ്ങനെ​തന്നെ ചെയ്യു​ക​യാണ്‌.” (യോഹ. 14:31) യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ കഠിന​മായ ആ പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാൻ യേശു​വി​നു കഴിഞ്ഞു. ദൈവ​ത്തോ​ടു സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നമുക്കും അതിനു കഴിയും.

6. റോമർ 5:3-5 അനുസ​രിച്ച്‌ ലോകം നമ്മളെ വെറു​ക്കു​മ്പോൾ നമുക്ക്‌ എന്താണു തോന്നു​ന്നത്‌?

6 ഉപദ്ര​വങ്ങൾ സഹിച്ചു​നിൽക്കാൻ ദൈവ​ത്തോ​ടുള്ള സ്‌നേഹം എന്നും ദൈവ​ദാ​സ​ന്മാ​രെ സഹായി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രസം​ഗ​പ്ര​വർത്തനം നിറു​ത്താൻ ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ടതി അപ്പോ​സ്‌ത​ല​ന്മാ​രോ​ടു കല്‌പി​ച്ച​പ്പോൾ ‘മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കാൻ’ അവരെ പ്രേരി​പ്പി​ച്ചത്‌ ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മാ​യി​രു​ന്നു. (പ്രവൃ. 5:29; 1 യോഹ. 5:3) അത്തരം അചഞ്ചല​മായ സ്‌നേ​ഹ​മാ​ണു ശക്തരും ക്രൂര​രും ആയ ഗവൺമെന്റ്‌ അധികാ​രി​ക​ളു​ടെ മുന്നിൽ പിടി​ച്ചു​നിൽക്കാൻ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്നത്‌. ലോകം നമ്മളെ വെറു​ക്കു​മ്പോൾ നമ്മൾ നിരാ​ശ​പ്പെ​ടു​ന്നില്ല, പകരം സന്തോ​ഷി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. കാരണം സഹിച്ചു​നിൽക്കു​ന്ന​തി​നെ ഒരു പദവി​യാ​യി നമ്മൾ കാണുന്നു.—പ്രവൃ. 5:41; റോമർ 5:3-5 വായി​ക്കുക.

7. കുടും​ബാം​ഗങ്ങൾ നമ്മളെ എതിർത്താൽ നമ്മൾ എന്തു ചെയ്യണം?

7 ഒരുപക്ഷേ കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ എതിർപ്പു​കൾ ഉണ്ടാകു​മ്പോ​ഴാ​യി​രി​ക്കാം സഹിച്ചു​നിൽക്കാൻ ഏറെ ബുദ്ധി​മുട്ട്‌. നമ്മൾ സത്യം പഠിക്കാൻതു​ട​ങ്ങു​മ്പോൾ ആരോ നമ്മളെ വഴി​തെ​റ്റി​ച്ചെ​ന്നാ​ണു ചില കുടും​ബാം​ഗങ്ങൾ ചിന്തി​ക്കു​ന്നത്‌. (മർക്കോസ്‌ 3:21 താരത​മ്യം ചെയ്യുക.) നമുക്കു ഭ്രാന്താ​ണെ​ന്നൊ​ക്കെ ചിലർ പറഞ്ഞേ​ക്കാം. ഇനി, അവർ നമ്മളെ ഉപദ്ര​വി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. ഇങ്ങനെ​യൊ​ക്കെ ഉണ്ടാകു​മ്പോൾ നമ്മൾ അതിശ​യി​ച്ചു​പോ​ക​രുത്‌. കാരണം യേശു പറഞ്ഞത്‌, “ഒരാളു​ടെ വീട്ടു​കാർതന്നെ അയാളു​ടെ ശത്രു​ക്ക​ളാ​കും” എന്നാണ്‌. (മത്താ. 10:36) ബന്ധുക്കൾ നമ്മളെ എന്തൊക്കെ ചെയ്‌താ​ലും നമ്മൾ ഒരിക്ക​ലും അവരെ വെറു​ക്കില്ല. പകരം, യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ആളുക​ളോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും വർധി​ക്കും. (മത്താ. 22:37-39) എന്നാൽ ആളുകളെ പ്രീതി​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി ബൈബിൾനി​യ​മ​ങ്ങ​ളും തത്ത്വങ്ങ​ളും അനുസ​രി​ക്കു​ന്ന​തിൽ നമ്മൾ ഒരിക്ക​ലും വിട്ടു​വീഴ്‌ച ചെയ്യില്ല.

കുറച്ച്‌ കാല​ത്തേക്കു കഷ്ടങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നാ​ലും നമ്മളെ ആശ്വസി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും യഹോവ എപ്പോ​ഴും നമ്മുടെ കൂടെ​യു​ണ്ടാ​യി​രി​ക്കും (8-10 ഖണ്ഡികകൾ കാണുക)

8-9. കടുത്ത എതിർപ്പു​ക​ളു​ണ്ടാ​യെ​ങ്കി​ലും പിടി​ച്ചു​നിൽക്കാൻ എന്താണ്‌ ഒരു സഹോ​ദ​രി​യെ സഹായി​ച്ചത്‌?

8 അമ്മയിൽനി​ന്നും കടുത്ത എതിർപ്പു​ക​ളു​ണ്ടാ​യി​ട്ടും പിടി​ച്ചു​നിൽക്കാൻ നേരത്തേ പറഞ്ഞ ജോർജീന സഹോ​ദ​രി​ക്കു കഴിഞ്ഞു. സഹോ​ദരി പറയുന്നു: “ഞാനും അമ്മയും ഒരുമി​ച്ചാ​ണു സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌. എന്നാൽ ആറു മാസം കഴിഞ്ഞ്‌ ഞാൻ മീറ്റി​ങ്ങു​കൾക്കു പോകാൻതു​ട​ങ്ങി​യ​പ്പോൾ പെട്ടെന്ന്‌ അമ്മയുടെ വിധം മാറി. അമ്മ വിശ്വാ​സ​ത്യാ​ഗി​ക​ളിൽനി​ന്നുള്ള വിവരങ്ങൾ വായി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. എന്നോടു സംസാ​രി​ക്കു​മ്പോ​ഴൊ​ക്കെ അവരുടെ വ്യാജാ​രോ​പ​ണ​ങ്ങ​ളാണ്‌ അമ്മ ഉപയോ​ഗി​ച്ചത്‌. അമ്മ എന്നെ ചീത്ത വിളി​ക്കു​ക​യും മുടി​യിൽ പിടിച്ച്‌ വലിക്കു​ക​യും കഴുത്തി​നു കുത്തി​പ്പി​ടി​ക്കു​ക​യും എന്റെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളൊ​ക്കെ വലി​ച്ചെ​റി​യു​ക​യും ചെയ്‌തു. 15-ാം വയസ്സിൽ ഞാൻ സ്‌നാ​ന​പ്പെട്ടു. ഞാൻ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്താൻവേണ്ടി സ്വഭാ​വ​വൈ​ക​ല്യ​മുള്ള കുട്ടി​കളെ താമസി​പ്പി​ക്കുന്ന ഒരു സ്ഥാപന​ത്തിൽ അമ്മ എന്നെ കൊണ്ടു​പോ​യി ആക്കി. മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ച്ചി​രു​ന്ന​വ​രും വലിയ കുറ്റകൃ​ത്യ​ങ്ങൾ ചെയ്‌തി​രു​ന്ന​വ​രും ഒക്കെ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമുക്കു​വേണ്ടി കരുതു​ക​യും ചെയ്യുന്ന ഒരാളിൽനിന്ന്‌ എതിർപ്പു​ക​ളു​ണ്ടാ​കു​മ്പോ​ഴാണ്‌ സഹിക്കാൻ ഏറെ ബുദ്ധി​മുട്ട്‌.”

9 ജോർജീ​ന​യ്‌ക്ക്‌ എങ്ങനെ​യാ​ണു പിടി​ച്ചു​നിൽക്കാ​നാ​യത്‌? ജോർജീന പറയുന്നു: “എന്റെ അമ്മ എന്നെ ഉപദ്ര​വി​ക്കാൻതു​ട​ങ്ങിയ ദിവസം ഞാൻ ബൈബിൾ മുഴുവൻ വായിച്ച്‌ തീർന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. ഇതാണു സത്യ​മെന്ന്‌ എനിക്കു നല്ല ബോധ്യ​മു​ണ്ടാ​യി​രു​ന്നു. എനിക്ക്‌ യഹോ​വ​യോ​ടു നല്ല അടുപ്പ​വും തോന്നി. ഞാൻ കൂടെ​ക്കൂ​ടെ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. യഹോവ എന്റെ പ്രാർഥന കേട്ടു. ഞാൻ ആ സ്ഥാപന​ത്തിൽ കഴിയു​മ്പോൾ ഒരു സഹോ​ദരി എന്നെ അവരുടെ വീട്ടി​ലേക്കു ക്ഷണിച്ചു. ആ സമയത്ത്‌ ഞങ്ങൾ ഒരുമി​ച്ചി​രുന്ന്‌ ബൈബിൾ പഠിച്ചു. കൂടാതെ, സഹോ​ദ​രങ്ങൾ എന്നെ ശരിക്കും ബലപ്പെ​ടു​ത്തി. അവരുടെ കുടും​ബ​ത്തി​ലെ ഒരംഗ​ത്തെ​പ്പോ​ലെ​യാണ്‌ അവർ എന്നെ കണ്ടത്‌. എതിരാ​ളി​കൾ എത്ര ശക്തരാ​ണെ​ങ്കി​ലും അവരെ​ക്കാ​ളെ​ല്ലാം ശക്തനാണ്‌ യഹോവ എന്ന്‌ എനിക്ക്‌ അനുഭ​വി​ച്ച​റി​യാ​നാ​യി.”

10. യഹോവ എല്ലായ്‌പോ​ഴും നമുക്കു​വേണ്ടി എന്തു ചെയ്യു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

10 “ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യുള്ള ദൈവ​സ്‌നേ​ഹ​ത്തിൽനിന്ന്‌ നമ്മളെ വേർപെ​ടു​ത്താൻ കഴിയില്ല” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (റോമ. 8:38, 39) കുറച്ച്‌ കാലം നമുക്കു കഷ്ടങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നാ​ലും നമ്മളെ ആശ്വസി​പ്പി​ക്കാ​നും ശക്തി​പ്പെ​ടു​ത്താ​നും യഹോവ എപ്പോ​ഴും നമ്മുടെ കൂടെ​യു​ണ്ടാ​യി​രി​ക്കും. ജോർജീ​ന​യു​ടെ അനുഭവം കാണി​ക്കു​ന്ന​തു​പോ​ലെ യഹോവ സഹോ​ദ​ര​കു​ടും​ബത്തെ ഉപയോ​ഗി​ച്ചും നമ്മളെ സഹായി​ക്കും.

സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം സഹിച്ചു​നിൽക്കാൻ സഹായി​ക്കു​ന്നു

11. യോഹ​ന്നാൻ 15:12, 13-ൽ യേശു പറഞ്ഞ സ്‌നേഹം യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ എങ്ങനെ സഹായി​ക്കും? ഒരു ഉദാഹ​രണം പറയുക.

11 തന്റെ മരണത്തി​ന്റെ തലേ രാത്രി യേശു തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാൻ ശിഷ്യ​ന്മാ​രെ ഓർമി​പ്പി​ച്ചു. (യോഹ​ന്നാൻ 15:12, 13 വായി​ക്കുക.) നിസ്സ്വാർഥ​സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ അവർക്കി​ട​യിൽ ഐക്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ലോകം അവരെ വെറു​ക്കു​മ്പോൾ അവർക്കു സഹിച്ചു​നിൽക്കാ​നാ​കു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. തെസ്സ​ലോ​നി​ക്യ​സ​ഭ​യു​ടെ കാര്യം നോക്കുക. ആ സഭ സ്ഥാപി​ത​മായ സമയം​മു​തൽ അവിടത്തെ സഹോ​ദ​ര​ങ്ങൾക്ക്‌ ഉപദ്ര​വങ്ങൾ നേരി​ടേ​ണ്ടി​വന്നു. എങ്കിലും ആ സഹോ​ദ​രങ്ങൾ സ്‌നേ​ഹ​ത്തി​ന്റെ​യും വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കു​ന്ന​തി​ന്റെ​യും നല്ല മാതൃ​ക​ക​ളാ​യി​രു​ന്നു. (1 തെസ്സ. 1:3, 6, 7) എന്നാൽ സ്‌നേഹം കാണി​ക്കു​ന്ന​തിൽ “ഇനിയും കൂടുതൽ പുരോ​ഗതി വരുത്താൻ” പൗലോസ്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 തെസ്സ. 4:9, 10) അത്തരം സ്‌നേഹം വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വരെ ആശ്വസി​പ്പി​ക്കാ​നും ബലഹീ​നർക്കു വേണ്ട പിന്തുണ കൊടു​ക്കാ​നും അവരെ പ്രേരി​പ്പി​ക്കു​മാ​യി​രു​ന്നു. (1 തെസ്സ. 5:14) പൗലോസ്‌ പറഞ്ഞത്‌ അവർ അങ്ങനെ​തന്നെ അനുസ​രി​ച്ചു. അതു​കൊ​ണ്ടാണ്‌ ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞ്‌ തന്റെ രണ്ടാമത്തെ കത്ത്‌ എഴുതി​യ​പ്പോൾ “നിങ്ങൾക്ക്‌ എല്ലാവർക്കും പരസ്‌പ​ര​മുള്ള സ്‌നേഹം” വർധി​ച്ചു​വ​രു​ക​യാണ്‌ എന്നു പൗലോ​സിന്‌ അവരെ​ക്കു​റിച്ച്‌ പറയാൻ കഴിഞ്ഞത്‌. (2 തെസ്സ. 1:3-5) അവർക്കി​ട​യി​ലു​ണ്ടാ​യി​രുന്ന ആ സ്‌നേഹം കഷ്ടതക​ളും ഉപദ്ര​വ​ങ്ങ​ളും ഒക്കെ ഉണ്ടായ​പ്പോൾ സഹിച്ചു​നിൽക്കാൻ അവരെ സഹായി​ച്ചു.

ആളുകൾ വെറു​ക്കു​മ്പോൾ സഹിച്ചു​നിൽക്കാൻ ക്രിസ്‌തീയസ്‌നേഹം നമ്മളെ സഹായി​ക്കും (12-ാം ഖണ്ഡിക കാണുക) *

12. ഒരു രാജ്യത്ത്‌ യുദ്ധം നടന്ന​പ്പോൾ അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേഹം കാണി​ച്ചത്‌ എങ്ങനെ​യാണ്‌?

12 നമ്മൾ നേരത്തേ പറഞ്ഞ ഡാനി​ലോ​യ്‌ക്കും അദ്ദേഹ​ത്തി​ന്റെ ഭാര്യ​ക്കും ഉണ്ടായ അനുഭവം നോക്കുക. അവരുടെ പ്രദേ​ശത്ത്‌ യുദ്ധം നടന്ന സമയത്തും അവർ മീറ്റി​ങ്ങു​കൾക്കു പോകു​ക​യും അവരെ​ക്കൊ​ണ്ടാ​കുന്ന വിധത്തിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ക​യും അവർക്കു​ണ്ടാ​യി​രുന്ന ഭക്ഷണം മറ്റു സഹോ​ദ​ര​ങ്ങ​ളു​മാ​യി പങ്കു​വെ​ക്കു​ക​യും ചെയ്‌തു. ഒരു ദിവസം ആയുധ​ധാ​രി​ക​ളായ പട്ടാള​ക്കാർ അവരുടെ വീട്ടിൽ വന്നിട്ട്‌ അദ്ദേഹം തന്റെ വിശ്വാ​സം ഉപേക്ഷി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെട്ടു. ഡാനി​ലോ പറയുന്നു: “ഞാൻ അതു സമ്മതി​ക്കാ​ഞ്ഞ​പ്പോൾ അവർ എന്നെ അടിച്ചു, എന്റെ നേരെ തോക്കു ചൂണ്ടി, എന്നിട്ട്‌ എന്നെ പേടി​പ്പി​ക്കാ​നാ​യി എന്റെ തലയുടെ മുകളി​ലൂ​ടെ വെടി​വെച്ചു. പോകു​ന്ന​തി​നു മുമ്പ്‌, അവർ ഇനി മടങ്ങി​വ​രു​മെ​ന്നും എന്റെ ഭാര്യയെ ബലാത്സം​ഗം ചെയ്യു​മെ​ന്നും പറഞ്ഞ്‌ ഭീഷണി​പ്പെ​ടു​ത്തി. ഇത്‌ അറിഞ്ഞ​പ്പോൾ സഹോ​ദ​രങ്ങൾ പെട്ടെ​ന്നു​തന്നെ ഞങ്ങളെ ഒരു ട്രെയി​നിൽ കയറ്റി മറ്റൊരു പട്ടണത്തി​ലേക്ക്‌ അയച്ചു. ആ പ്രിയ സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേഹം ഞാൻ ഒരിക്ക​ലും മറക്കില്ല. ഞങ്ങൾ ആ പുതിയ പട്ടണത്തിൽ എത്തിയ​പ്പോൾ അവിടത്തെ സഹോ​ദ​രങ്ങൾ ഞങ്ങൾക്ക്‌ ആഹാരം തന്നു, ജോലി​യും വീടും കണ്ടെത്താ​നും ഞങ്ങളെ സഹായി​ച്ചു. അതു​കൊ​ണ്ടു​തന്നെ യുദ്ധബാ​ധി​ത​പ്ര​ദേ​ശ​ത്തു​നിന്ന്‌ ഓടി​പ്പോ​രുന്ന മറ്റു സഹോ​ദ​ര​ങ്ങൾക്കു താമസ​സൗ​ക​ര്യം കൊടു​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.” ഇത്തരം അനുഭ​വങ്ങൾ നമ്മളെ ഒരു കാര്യം പഠിപ്പി​ക്കു​ന്നു: ലോകം വെറു​ക്കു​മ്പോ​ഴും സഹിച്ചു​നിൽക്കാൻ തമ്മിൽത്ത​മ്മി​ലുള്ള സ്‌നേഹം നമ്മളെ സഹായി​ക്കും.

സഹിച്ചു​നിൽക്കാൻ ശത്രു​ക്ക​ളോ​ടുള്ള സ്‌നേഹം സഹായി​ക്കും

13. ആളുകൾ നമ്മളെ വെറു​ക്കു​മ്പോ​ഴും യഹോ​വയെ സേവി​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ എങ്ങനെ സഹായി​ക്കും?

13 ശത്രു​ക്കളെ സ്‌നേ​ഹി​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. (മത്താ. 5:44, 45) പക്ഷേ അത്‌ അത്ര എളുപ്പ​മാ​ണോ? ഒരിക്ക​ലു​മല്ല. എന്നാൽ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​മു​ണ്ടെ​ങ്കിൽ നമുക്ക്‌ അതു പറ്റും. കാരണം ദൈവാ​ത്മാ​വി​ന്റെ ഫലമാണ്‌ സ്‌നേഹം, ക്ഷമ, ദയ, സൗമ്യത, ആത്മനി​യ​ന്ത്രണം എന്നിവ​യൊ​ക്കെ. (ഗലാ. 5:22, 23) ആളുകൾ വെറു​ക്കു​മ്പോൾ സഹിച്ചു​നിൽക്കാൻ ഈ ഗുണങ്ങൾ നമ്മളെ സഹായി​ക്കും. വിശ്വാ​സ​ത്തി​ലുള്ള ഭർത്താ​വോ ഭാര്യ​യോ കുട്ടി​യോ അയൽക്കാ​ര​നോ ഇത്തരം ദൈവി​ക​ഗു​ണങ്ങൾ പ്രകട​മാ​ക്കി​യ​തി​ന്റെ ഫലമായി അവരെ എതിർത്ത പലരു​ടെ​യും മനസ്സിനു മാറ്റം വന്നിട്ടുണ്ട്‌. അവരിൽ ചിലർ നമ്മുടെ സഹോ​ദ​ര​ങ്ങൾപോ​ലും ആയിത്തീർന്നി​ട്ടുണ്ട്‌. യഹോ​വയെ സേവി​ക്കു​ന്ന​തി​ന്റെ പേരിൽ നിങ്ങളെ വെറു​ക്കുന്ന ആരെ​യെ​ങ്കി​ലും സ്‌നേ​ഹി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കുക. (ലൂക്കോ. 11:13) യഹോ​വയെ അനുസ​രി​ക്കു​ന്ന​താണ്‌ എപ്പോ​ഴും ഏറ്റവും നല്ലത്‌, തീർച്ച!—സുഭാ. 3:5-7.

14-15. ഭർത്താവ്‌ ശക്തമായി എതിർത്ത​പ്പോ​ഴും സ്‌നേഹം കാണി​ക്കാൻ റോമർ 12:17-21 വാക്യങ്ങൾ യസ്‌മീ​നെ സഹായി​ച്ചത്‌ എങ്ങനെ?

14 യസ്‌മീൻ എന്ന സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. യസ്‌മീൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യ​പ്പോൾ ആരോ അവളെ വഴി​തെ​റ്റി​ച്ച​താ​ണെന്ന്‌ അവളുടെ ഭർത്താവ്‌ ചിന്തിച്ചു. അവളെ അതിൽനി​ന്നും പിന്തി​രി​പ്പി​ക്കാൻ അദ്ദേഹം നോക്കി. അദ്ദേഹം അവളെ ചീത്ത വിളിച്ചു, ബന്ധുക്ക​ളെ​യും മതപു​രോ​ഹി​ത​നെ​യും മന്ത്രവാ​ദി​യെ​യും ഒക്കെ ഉപയോ​ഗിച്ച്‌ അവളെ ഭീഷണി​പ്പെ​ടു​ത്താൻ നോക്കി. അവൾ കുടും​ബം തകർക്കു​ക​യാ​ണെ​ന്നു​പോ​ലും ആരോ​പി​ച്ചു. ഭർത്താവ്‌ മീറ്റി​ങ്ങി​ന്റെ സമയത്ത്‌ രാജ്യ​ഹാ​ളിൽ ചെന്ന്‌ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളെ​യും ചീത്ത വിളിച്ചു. തന്നോട്‌ ഇത്ര ക്രൂരത കാണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ യസ്‌മീൻ മിക്ക​പ്പോ​ഴും കരയു​മാ​യി​രു​ന്നു.

15 എന്നാൽ സഹോ​ദ​രങ്ങൾ അവളെ ആശ്വസി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു. റോമർ 12:17-21-ലെ (വായി​ക്കുക.) വാക്കുകൾ പ്രാവർത്തി​ക​മാ​ക്കാൻ മൂപ്പന്മാർ സഹോ​ദ​രി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. “അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല” എന്ന്‌ യസ്‌മീൻ പറയുന്നു. “അതു​കൊണ്ട്‌ എന്നെ സഹായി​ക്കണേ എന്നു ഞാൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. ബൈബിൾ പറയു​ന്നതു പ്രാവർത്തി​ക​മാ​ക്കാൻ ഞാൻ എന്റെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ക​യും ചെയ്‌തു. ഭർത്താവ്‌ അടുക്ക​ള​യി​ലേക്കു മണ്ണു വാരി​യെ​റി​ഞ്ഞ​പ്പോൾ ഞാൻ അതെല്ലാം വൃത്തി​യാ​ക്കി. അദ്ദേഹം എന്നെ ചീത്ത വിളി​ച്ച​പ്പോൾ ഞാൻ സൗമ്യ​ത​യോ​ടെ മറുപടി പറഞ്ഞു. അദ്ദേഹം സുഖമി​ല്ലാ​തെ കിടന്ന​പ്പോൾ ഞാൻ അദ്ദേഹത്തെ നന്നായി നോക്കി.”

നമ്മളെ ഉപദ്ര​വി​ക്കു​ന്ന​വ​രോ​ടു സ്‌നേഹം കാണി​ക്കു​മ്പോൾ അവരുടെ മനസ്സലിയാൻ അത്‌ ഇടയാ​ക്കി​യേ​ക്കാം (16-17 ഖണ്ഡികകൾ കാണുക) *

16-17. യസ്‌മീ​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 യസ്‌മീൻ തന്റെ ഭർത്താ​വി​നോട്‌ ഇത്രയ​ധി​കം സ്‌നേഹം കാണി​ച്ച​തു​കൊണ്ട്‌ പ്രയോ​ജ​ന​മു​ണ്ടാ​യി. യസ്‌മീൻ പറയുന്നു: “ഞാൻ എപ്പോ​ഴും സത്യമേ പറയു​ക​യു​ള്ളൂ എന്നു ഭർത്താ​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം എന്നെ കൂടു​തൽക്കൂ​ടു​തൽ വിശ്വ​സി​ക്കാൻതു​ടങ്ങി. മതപര​മായ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​പ്പോൾ അദ്ദേഹം ആദര​വോ​ടെ ശ്രദ്ധിച്ചു. ഇനി ഇതിന്റെ പേരിൽ വഴക്കു​ണ്ടാ​ക്കി​ല്ലെ​ന്നും സമ്മതിച്ചു. ഇപ്പോൾ മീറ്റി​ങ്ങി​നു പോകാൻ അദ്ദേഹം​ത​ന്നെ​യാണ്‌ എന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. ഞങ്ങൾക്കി​ട​യിൽ ഇപ്പോൾ നല്ല സ്‌നേ​ഹ​വും അടുപ്പ​വും ഉണ്ട്‌, അതു​പോ​ലെ വീട്ടിൽ നല്ല സമാധാ​ന​വും. ഒരു ദിവസം എന്റെ ഭർത്താ​വും സത്യം സ്വീക​രിച്ച്‌ യഹോ​വയെ സേവി​ക്കാൻതു​ട​ങ്ങും എന്നുത​ന്നെ​യാണ്‌ എന്റെ പ്രതീക്ഷ.”

17 സ്‌നേഹം ‘എല്ലാം സഹിക്കു​ന്നു; എല്ലാം പ്രത്യാ​ശി​ക്കു​ന്നു; എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു’ എന്നാണ്‌ യസ്‌മീ​ന്റെ ജീവിതം നമ്മളെ പഠിപ്പി​ക്കു​ന്നത്‌. (1 കൊരി. 13:4, 7) വെറുപ്പ്‌ ശക്തമാണ്‌, വേദനി​പ്പി​ക്കു​ന്ന​താണ്‌. എന്നാൽ അതി​നെ​ക്കാ​ളെ​ല്ലാം ശക്തമാണു സ്‌നേഹം. സ്‌നേഹം കാണി​ക്കു​ന്നെ​ങ്കിൽ ആളുക​ളു​ടെ മനസ്സു​തന്നെ മാറ്റി​യെ​ടു​ക്കാൻ നമുക്കാ​കും. അത്‌ യഹോ​വ​യു​ടെ ഹൃദയ​ത്തെ​യും സന്തോ​ഷി​പ്പി​ക്കും. എന്നാൽ ആളുകൾ നമ്മളോ​ടു തുടർന്ന്‌ വെറുപ്പു കാണി​ച്ചാ​ലും നമുക്കു സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും, എങ്ങനെ?

ആളുകൾ വെറു​ക്കു​മ്പോ​ഴും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം

18. മറ്റുള്ളവർ നമ്മളെ വെറു​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ​യാ​ണു സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌?

18 ‘ആളുകൾ നിങ്ങളെ വെറു​ക്കു​മ്പോൾ നിങ്ങൾ സന്തുഷ്ടർ’ എന്നാണു യേശു പറഞ്ഞത്‌. (ലൂക്കോ. 6:22) ആളുകൾ നമ്മളെ വെറു​ക്കാ​നോ വിശ്വാ​സ​ത്തി​നു​വേണ്ടി രക്തസാ​ക്ഷി​യാ​കാ​നോ ഒന്നും നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. അപ്പോൾപ്പി​ന്നെ എങ്ങനെ​യാ​ണു മറ്റുള്ളവർ നമ്മളെ വെറു​ക്കു​മ്പോൾ നമുക്കു സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌? മൂന്നു കാര്യങ്ങൾ നോക്കാം. ഒന്നാമ​താ​യി, നമ്മൾ സഹിച്ചു​നിൽക്കു​മ്പോൾ നമുക്കു ദൈവ​ത്തി​ന്റെ അംഗീ​കാ​രം കിട്ടും. (1 പത്രോ. 4:13, 14) രണ്ടാമ​താ​യി, നമ്മുടെ വിശ്വാ​സ​ത്തി​ന്റെ മാറ്റു തെളി​യു​ക​യും അതു കൂടുതൽ ശക്തമാ​കു​ക​യും ചെയ്യും. (1 പത്രോ. 1:7) മൂന്നാ​മ​താ​യി, നമുക്കു നിത്യ​ജീ​വൻ എന്ന അമൂല്യ​സ​മ്മാ​നം ലഭിക്കും.—റോമ. 2:6, 7.

19. അടി കിട്ടി​യ​പ്പോ​ഴും അപ്പോ​സ്‌ത​ല​ന്മാർ സന്തോ​ഷി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

19 യേശു​വി​ന്റെ പുനരു​ത്ഥാ​നം കഴിഞ്ഞ്‌ പെട്ടെ​ന്നു​തന്നെ യേശു പറഞ്ഞ വാക്കുകൾ തങ്ങളുടെ ജീവി​ത​ത്തിൽ നിറ​വേ​റു​ന്നത്‌ അപ്പോ​സ്‌ത​ല​ന്മാർ കണ്ടറിഞ്ഞു. അപ്പോ​സ്‌ത​ല​ന്മാ​രെ അടിക്കു​ക​യും മേലാൽ പ്രസം​ഗി​ക്ക​രു​തെന്ന്‌ ആജ്ഞാപി​ക്കു​ക​യും ചെയ്‌തെ​ങ്കി​ലും അവർ സന്തോ​ഷി​ച്ചു. എന്തു​കൊണ്ട്‌? “യേശു​വി​ന്റെ പേരി​നു​വേണ്ടി അപമാനം സഹിക്കാൻ പദവി” ലഭിച്ച​തു​കൊ​ണ്ടാണ്‌ അവർ സന്തോ​ഷി​ച്ചത്‌. (പ്രവൃ. 5:40-42) ശത്രുക്കൾ വെറു​ക്കു​മ​ല്ലോ എന്ന പേടി​യെ​ക്കാൾ ശക്തമാ​യി​രു​ന്നു അവർക്ക്‌ യജമാ​ന​നോ​ടുള്ള സ്‌നേഹം. നിറു​ത്താ​തെ സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ അവർ ആ സ്‌നേഹം കാണിച്ചു. കഷ്ടതക​ളൊ​ക്കെ സഹി​ക്കേ​ണ്ടി​വ​രു​ന്നെ​ങ്കി​ലും ഇന്നും പല സഹോ​ദ​ര​ങ്ങ​ളും വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വയെ സേവി​ക്കു​ന്നു. അവരുടെ പ്രവർത്ത​ന​വും ദൈവ​നാ​മ​ത്തോട്‌ അവർ കാണി​ക്കുന്ന സ്‌നേ​ഹ​വും യഹോവ ഒരിക്ക​ലും മറക്കി​ല്ലെന്ന്‌ അവർക്ക്‌ അറിയാം.—എബ്രാ. 6:10.

20. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

20 ഈ വ്യവസ്ഥി​തി നിലനിൽക്കു​ന്നി​ട​ത്തോ​ളം കാലം ലോകം നമ്മളെ വെറു​ക്കും. (യോഹ. 15:19) എന്നാൽ അത്‌ ഓർത്ത്‌ നമ്മൾ പേടി​ക്കേണ്ടാ. കാരണം, യഹോവ തന്റെ വിശ്വ​സ്‌ത​ദാ​സ​ന്മാ​രെ ‘ശക്തി​പ്പെ​ടു​ത്തു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യും.’ (2 തെസ്സ. 3:3) അതാണു നമ്മൾ അടുത്ത ലേഖന​ത്തിൽ കാണാൻപോ​കു​ന്നത്‌. അതു​കൊണ്ട്‌ നമുക്ക്‌ യഹോ​വ​യെ​യും സഹോ​ദ​ര​ങ്ങ​ളെ​യും നമ്മുടെ ശത്രു​ക്ക​ളെ​പ്പോ​ലും തുടർന്നും സ്‌നേ​ഹി​ക്കാം. ഈ ഉപദേശം അനുസ​രി​ക്കു​മ്പോൾ നമുക്കി​ട​യിൽ ഐക്യ​മു​ണ്ടാ​യി​രി​ക്കും, നമ്മുടെ വിശ്വാ​സം ശക്തമാ​യി​രി​ക്കും, നമ്മൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തും. സ്‌നേഹം, നമ്മൾ അനുഭ​വി​ക്കുന്ന വെറു​പ്പി​നെ​ക്കാൾ ശക്തമാ​ണെന്നു നമ്മൾ തെളി​യി​ക്കു​ക​യും ചെയ്യും.

ഗീതം 106 സ്‌നേഹം നട്ടുവ​ളർത്താം

^ ഖ. 5 ലോകം നമ്മളെ വെറു​ക്കു​മ്പോൾ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും കൂടാതെ, ശത്രു​ക്ക​ളോ​ടുള്ള സ്‌നേ​ഹ​വും സഹിച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. ആളുകൾ നമ്മളെ വെറു​ത്താ​ലും നമുക്കു സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയു​മെന്നു യേശു പറഞ്ഞു. അത്‌ എങ്ങനെ​യെ​ന്നും നമ്മൾ കാണും.

^ ഖ. 1 ഈ ലേഖന​ത്തി​ലേത്‌ യഥാർഥ​പേ​രു​കളല്ല.

^ ഖ. 58 ചിത്രക്കുറിപ്പ്‌: ഡാനി​ലോ​യെ പട്ടാള​ക്കാർ ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ സഹോ​ദ​രങ്ങൾ അദ്ദേഹ​ത്തെ​യും ഭാര്യ​യെ​യും മറ്റൊരു പട്ടണത്തി​ലേക്കു പറഞ്ഞയച്ചു. സഹോ​ദ​രങ്ങൾ അവരെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു.

^ ഖ. 60 ചിത്രക്കുറിപ്പ്‌: യസ്‌മീ​ന്റെ ഭർത്താവ്‌ അവളെ വെറുത്തു. മൂപ്പന്മാർ ബൈബി​ളിൽനി​ന്നുള്ള നല്ല ഉപദേ​ശങ്ങൾ സഹോ​ദ​രി​ക്കു കാണി​ച്ചു​കൊ​ടു​ത്തു. സഹോ​ദരി നല്ല ഒരു ഭാര്യ​യാ​യി​രി​ക്കാൻ ശ്രമിച്ചു, ഭർത്താ​വിന്‌ സുഖമി​ല്ലാ​താ​യ​പ്പോൾ അദ്ദേഹത്തെ പരിച​രി​ച്ചു.