വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 9

ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്ക്‌ എങ്ങനെ മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടാം?

ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്ക്‌ എങ്ങനെ മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടാം?

“മഞ്ഞുതു​ള്ളി​കൾപോ​ലെ . . . യുവാ​ക്ക​ളു​ടെ ഒരു സേന അങ്ങയ്‌ക്കുണ്ട്‌!”—സങ്കീ. 110:3.

ഗീതം 39 ദൈവമുമ്പാകെ സത്‌പേര്‌ നേടാം

പൂർവാവലോകനം *

1. നമുക്കി​ട​യി​ലെ ചെറു​പ്പ​ക്കാ​രെ​ക്കു​റിച്ച്‌ എന്തു പറയാൻ കഴിയും?

ചെറു​പ്പ​ക്കാ​രേ, സഭയ്‌ക്കു​വേണ്ടി നിങ്ങൾക്ക്‌ ഒരുപാട്‌ കാര്യങ്ങൾ ചെയ്യാൻ കഴിയും. നിങ്ങൾ കരുത്ത​രും ഊർജ​സ്വ​ല​രും ആണ്‌. (സുഭാ. 20:29) നിങ്ങളു​ടെ സഭയ്‌ക്ക്‌ നിങ്ങൾ ശരിക്കും ഒരു മുതൽക്കൂ​ട്ടാണ്‌. സഭയിൽ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ? നിങ്ങൾ ചെറു​പ്പ​മാ​ണെ​ന്നും പ്രധാ​ന​പ്പെട്ട ജോലി​കൾ ഏൽപ്പി​ക്കാൻമാ​ത്രം ആയിട്ടി​ല്ലെ​ന്നും മറ്റുള്ളവർ കരുതു​ന്ന​താ​യി നിങ്ങൾ ചിന്തി​ച്ചേ​ക്കാം. നിങ്ങൾ ചെറു​പ്പ​മാ​ണെ​ങ്കി​ലും സഭയി​ലു​ള്ള​വ​രു​ടെ വിശ്വാ​സ​വും ആദരവും നേടി​യെ​ടു​ക്കാൻ നിങ്ങൾക്ക്‌ പലതും ചെയ്യാ​നാ​കും.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തെല്ലാ​മാണ്‌ പഠിക്കാൻപോ​കു​ന്നത്‌?

2 ഈ ലേഖന​ത്തിൽ നമ്മൾ പ്രധാ​ന​മാ​യും ദാവീദ്‌ രാജാ​വി​നെ​ക്കു​റി​ച്ചാണ്‌ പഠിക്കാൻപോ​കു​ന്നത്‌. യഹൂദാ​രാ​ജാ​ക്ക​ന്മാ​രാ​യി​രുന്ന ആസയെ​യും യഹോ​ശാ​ഫാ​ത്തി​നെ​യും കുറി​ച്ചും ചുരു​ക്ക​മാ​യി ചിന്തി​ക്കും. ഈ മൂന്നു രാജാ​ക്ക​ന്മാർ നേരിട്ട ചില പ്രശ്‌ന​ങ്ങ​ളും അവർ അതി​നോട്‌ പ്രതി​ക​രിച്ച വിധവും അവരിൽനിന്ന്‌ ഇന്നത്തെ ചെറു​പ്പ​ക്കാർക്ക്‌ എന്ത്‌ പഠിക്കാ​മെ​ന്നും നമ്മൾ മനസ്സി​ലാ​ക്കും.

ദാവീദ്‌ രാജാ​വിൽനിന്ന്‌ പഠിക്കുക

3. ചെറു​പ്പ​ക്കാർക്ക്‌ സഭയിലെ പ്രായ​മാ​യ​വരെ സഹായി​ക്കാൻ കഴിയുന്ന ഒരു വിധം ഏത്‌?

3 ചെറു​പ്പം​മു​തൽത്തന്നെ യഹോ​വ​യു​മാ​യി ദാവീ​ദിന്‌ ഒരു അടുത്ത സൗഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. കൂടാതെ, മറ്റുള്ള​വർക്കു പ്രയോ​ജനം ചെയ്യുന്ന കഴിവു​ക​ളും ദാവീദ്‌ വളർത്തി​യെ​ടു​ത്തു. സംഗീ​ത​ത്തിൽ പ്രാവീ​ണ്യം നേടാൻ ദാവീദ്‌ നന്നായി അധ്വാ​നി​ച്ചു. ദൈവം നിയമിച്ച രാജാ​വായ ശൗലിനെ സഹായി​ക്കാൻ തന്റെ ആ കഴിവ്‌ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. (1 ശമു. 16:16, 23) സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ പ്രയോ​ജനം ചെയ്യുന്ന ഏതെങ്കി​ലു​മൊ​ക്കെ കഴിവു​കൾ നിങ്ങൾക്കു​മി​ല്ലേ? തീർച്ച​യാ​യും ഉണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വ്യക്തി​പ​ര​മായ പഠനത്തി​നും മീറ്റി​ങ്ങു​കൾക്കും തങ്ങളുടെ ടാബു​ക​ളും ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളും നന്നായി ഉപയോ​ഗി​ക്കു​ന്ന​തിന്‌ സഭയിലെ പ്രായ​മായ പലർക്കും സഹായം ആവശ്യ​മാണ്‌. ഇക്കാര്യ​ത്തിൽ നിങ്ങൾ ചെയ്‌ത സഹായം അവർക്ക്‌ പ്രയോ​ജനം ചെയ്യു​ന്ന​തും അവർ വിലമ​തി​ക്കു​ന്ന​തും നിങ്ങൾ കണ്ടിട്ടി​ല്ലേ? അതെ, സാങ്കേ​തി​ക​വി​ദ്യ​യിൽ നിങ്ങൾക്കുള്ള ഈ അറിവ്‌ സഭയിലെ പ്രായ​മു​ള്ള​വർക്ക്‌ വളരെ​യ​ധി​കം പ്രയോ​ജനം ചെയ്യും.

അപ്പന്റെ ആടുകളെ മേയ്‌ക്കുന്ന സമയത്ത്‌ കരടിയുടെ ആക്രമണത്തിൽനിന്നുപോലും ആടുകളെ സംരക്ഷി​ച്ചു​കൊണ്ട്‌ ദാവീദ്‌ ഉത്തരവാദിത്വബോധമുള്ളവനും ആശ്രയയോഗ്യനും ആണെന്നു തെളി​യി​ച്ചു (4-ാം ഖണ്ഡിക കാണുക)

4. ദാവീ​ദി​നെ​പ്പോ​ലെ ചെറു​പ്പ​ക്കാ​രായ സഹോ​ദ​രങ്ങൾ ഏതു ഗുണങ്ങൾ വളർത്തി​യെ​ടു​ക്കണം? (പുറം​താ​ളി​ലെ ചിത്രം കാണുക.)

4 താൻ ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​നും ആശ്രയ​യോ​ഗ്യ​നും ആണെന്ന്‌ ദാവീദ്‌ തന്റെ പ്രവർത്ത​ന​ങ്ങ​ളി​ലൂ​ടെ തെളി​യി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ ദാവീദ്‌ തന്റെ അപ്പന്റെ ആടുകളെ നോക്കുന്ന ജോലി വളരെ ശ്രദ്ധ​യോ​ടെ​യും ഉത്തരവാ​ദി​ത്വ​ത്തോ​ടെ​യും ചെയ്‌തു. അതൊരു അപകടം​പി​ടിച്ച ജോലി​യാ​യി​രു​ന്നു. പിന്നീട്‌ ഒരിക്കൽ ദാവീദ്‌ അതെക്കു​റിച്ച്‌ ശൗൽ രാജാ​വി​നോട്‌ ഇങ്ങനെ പറഞ്ഞു. “അങ്ങയുടെ ഈ ദാസൻ അപ്പന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കു​മ്പോൾ ഒരിക്കൽ ഒരു സിംഹ​വും മറ്റൊ​രി​ക്കൽ ഒരു കരടി​യും വന്ന്‌ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ആടിനെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. ഞാൻ പുറകേ ചെന്ന്‌ അതിനെ അടിച്ചു​വീ​ഴ്‌ത്തി അതിന്റെ വായിൽനിന്ന്‌ ആടിനെ രക്ഷിച്ചു.” (1 ശമു. 17:34, 35) ആടുകളെ താൻ സംരക്ഷി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ ധൈര്യ​ത്തോ​ടെ വന്യമൃ​ഗ​ങ്ങ​ളോ​ടു​പോ​ലും പോരാ​ടി. അതു​പോ​ലെ, ചെറു​പ്പ​ക്കാ​രായ സഹോ​ദ​ര​ന്മാർക്ക്‌ ദാവീ​ദി​നെ അനുക​രി​ച്ചു​കൊണ്ട്‌ തങ്ങളെ ഏൽപ്പി​ക്കുന്ന നിയമ​നങ്ങൾ ഉത്സാഹ​ത്തോ​ടെ​യും ഉത്തരവാ​ദി​ത്വ​ത്തോ​ടെ​യും ചെയ്യാൻ കഴിയും.

5. സങ്കീർത്തനം 25:14 അനുസ​രിച്ച്‌ ചെറു​പ്പ​ക്കാർക്ക്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാ​ന​കാ​ര്യം എന്താണ്‌?

5 ചെറു​പ്പ​ത്തി​ലേ​തന്നെ ദാവീദ്‌ യഹോ​വ​യു​മാ​യി വളരെ അടുത്ത ബന്ധം വളർത്തി​യെ​ടു​ത്തി​രു​ന്നു. ആ ബന്ധമാ​യി​രു​ന്നു ദാവീ​ദിന്‌ തന്റെ ധൈര്യ​ത്തെ​ക്കാ​ളും കിന്നരം വായി​ക്കാ​നുള്ള കഴിവി​നെ​ക്കാ​ളും ഒക്കെ പ്രധാനം. ദാവീ​ദിന്‌ യഹോവ ദൈവം മാത്ര​മാ​യി​രു​ന്നില്ല, ഒരു സുഹൃ​ത്തും കൂടി​യാ​യി​രു​ന്നു, ഉറ്റസു​ഹൃത്ത്‌. (സങ്കീർത്തനം 25:14 വായി​ക്കുക.) അതു​കൊണ്ട്‌ ചെറു​പ്പ​ക്കാ​രേ, യഹോ​വ​യു​മാ​യി ഒരു അടുത്ത​ബന്ധം വളർത്തി​യെ​ടു​ക്കുക. അതാണ്‌ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം. അപ്പോൾ കൂടു​ത​ലായ പല നിയമ​ന​ങ്ങ​ളും നിങ്ങളെ തേടി​യെ​ത്തി​യേ​ക്കാം.

6. ചിലർക്ക്‌ ദാവീ​ദി​നെ​ക്കു​റിച്ച്‌ എന്തൊക്കെ തെറ്റി​ദ്ധാ​ര​ണകൾ ഉണ്ടായി​രു​ന്നു?

6 മറ്റുള്ള​വർക്ക്‌ തന്നെക്കു​റി​ച്ചു​ണ്ടാ​യി​രുന്ന തെറ്റായ ധാരണകൾ ദാവീ​ദിന്‌ മറിക​ട​ക്കേ​ണ്ടി​വന്നു. ഉദാഹ​ര​ണ​ത്തിന്‌, ഗൊല്യാ​ത്തി​നെ നേരി​ടാൻ ദാവീദ്‌ സ്വമന​സ്സാ​ലെ മുന്നോ​ട്ടു​വ​ന്ന​പ്പോൾ “നീ ഒരു കൊച്ചു​പ​യ്യ​നല്ലേ” എന്ന്‌ പറഞ്ഞ്‌ ശൗൽ രാജാവ്‌ ദാവീ​ദി​നെ പിന്തി​രി​പ്പി​ക്കാൻ ശ്രമിച്ചു. (1 ശമു. 17:31-33) അതിനു തൊട്ടു​മു​മ്പാണ്‌ സ്വന്തം ചേട്ടൻപോ​ലും ദാവീദ്‌ ഉത്തരവാ​ദി​ത്വ​ബോ​ധം ഇല്ലാത്ത​വ​നാ​ണെന്ന്‌ ആരോ​പി​ച്ചത്‌. (1 ശമു. 17:26-30) പക്ഷേ, വെറും ഒരു കൊച്ചു​പ​യ്യ​നാ​യി​ട്ടോ ഉത്തരവാ​ദി​ത്വ​ബോ​ധം ഇല്ലാത്ത​വ​നാ​യി​ട്ടോ അല്ല യഹോവ ദാവീ​ദി​നെ കണ്ടത്‌. യഹോ​വ​യ്‌ക്ക്‌ ആ ചെറു​പ്പ​ക്കാ​രനെ നന്നായി അറിയാ​മാ​യി​രു​ന്നു. ശക്തിക്കാ​യി തന്റെ സുഹൃ​ത്തായ യഹോ​വ​യിൽ ആശ്രയിച്ച ദാവീദ്‌ ഗൊല്യാ​ത്തി​നെ കീഴട​ക്കു​ക​യും ചെയ്‌തു.—1 ശമു. 17:45, 48-51.

7. ദാവീ​ദി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്തെല്ലാം പഠിച്ചു?

7 ദാവീ​ദി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ ക്ഷമയോ​ടെ കാത്തി​രി​ക്കാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കണം. വളരെ ചെറു​പ്പം​മു​തലേ നിങ്ങളെ അറിയാ​വുന്ന ഒരാൾക്ക്‌ നിങ്ങളെ ഒരു മുതിർന്ന ആളായി കാണാൻ സമയം എടു​ത്തേ​ക്കാം. എന്നാൽ യഹോവ നിങ്ങളു​ടെ പുറ​മേ​യുള്ള കാര്യങ്ങൾ മാത്രമല്ല നോക്കു​ന്നത്‌, നിങ്ങൾ എങ്ങനെ​യുള്ള ആളാ​ണെ​ന്നും നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാൻ കഴിയു​മെ​ന്നും യഹോ​വ​യ്‌ക്ക്‌ നന്നായി അറിയാം. (1 ശമു. 16:7) ദാവീ​ദി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ പഠിക്കാ​നാ​കുന്ന മറ്റൊരു പാഠം യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ശക്തമാ​ക്കുക എന്നതാണ്‌. ദാവീദ്‌ അതിനാ​യി യഹോ​വ​യു​ടെ സൃഷ്ടി​കളെ അടുത്ത്‌ നിരീ​ക്ഷി​ച്ചു. അതെല്ലാം സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ എന്തൊ​ക്കെ​യാണ്‌ പഠിപ്പി​ക്കു​ന്ന​തെന്ന്‌ ദാവീദ്‌ സമയ​മെ​ടുത്ത്‌ ചിന്തിച്ചു. (സങ്കീ. 8:3, 4; 139:14; റോമ. 1:20) ഇനി, നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യം ശക്തിക്കാ​യി യഹോ​വ​യിൽ ആശ്രയി​ക്കുക എന്നതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങ​ളൊ​രു യഹോ​വ​യു​ടെ സാക്ഷി​യാ​യ​തു​കൊണ്ട്‌ കൂട്ടു​കാർ നിങ്ങളെ കളിയാ​ക്കാ​റു​ണ്ടോ? ആ പ്രശ്‌നം നേരി​ടു​ന്ന​തി​നാ​യി യഹോ​വ​യോട്‌ സഹായം ചോദി​ക്കുക. കൂടാതെ, ദൈവ​വ​ച​ന​ത്തിൽനി​ന്നും ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനി​ന്നും വീഡി​യോ​ക​ളിൽനി​ന്നും ഒക്കെ നിങ്ങൾ കണ്ടെത്തുന്ന നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുക. ഓരോ പ്രാവ​ശ്യ​വും പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം വർധി​ക്കും, നിങ്ങൾ യഹോ​വയെ കൂടുതൽ ആശ്രയി​ക്കും. നിങ്ങൾ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നത്‌ മറ്റുള്ളവർ കാണു​മ്പോൾ അവർ നിങ്ങളെ കൂടുതൽ വിശ്വ​സി​ക്കും.

ചെറുപ്പക്കാർക്ക്‌ താഴ്‌മയുള്ളവർ ആയിരു​ന്നു​കൊണ്ട്‌ പല വിധങ്ങ​ളിൽ മറ്റുള്ള​വരെ സഹായി​ക്കാം (8-9 ഖണ്ഡികകൾ കാണുക)

8-9. രാജാ​വാ​കു​ന്ന​തു​വരെ ക്ഷമയോ​ടെ കാത്തി​രി​ക്കാൻ ദാവീ​ദി​നെ എന്തു സഹായി​ച്ചു? അതിൽനിന്ന്‌ ഇന്നത്തെ ചെറു​പ്പ​ക്കാർക്ക്‌ എന്തു പഠിക്കാം?

8 ദാവീദ്‌ നേരിട്ട മറ്റൊരു സാഹച​ര്യം നോക്കാം. ഭാവി​രാ​ജാ​വാ​യി അഭി​ഷേകം ചെയ്യ​പ്പെ​ട്ടെ​ങ്കി​ലും യഹൂദ​യു​ടെ രാജാ​വാ​കാൻ ദാവീ​ദി​നു വർഷങ്ങ​ളോ​ളം കാത്തി​രി​ക്കേ​ണ്ടി​വന്നു. (1 ശമു. 16:13; 2 ശമു. 2:3, 4) ക്ഷമയോ​ടെ കാത്തി​രി​ക്കാൻ ദാവീ​ദി​നെ എന്താണ്‌ സഹായി​ച്ചത്‌? നിരു​ത്സാ​ഹ​പ്പെട്ട്‌ തളർന്നു​പോ​കു​ന്ന​തി​നു പകരം തന്നെ​ക്കൊണ്ട്‌ ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളിൽ ദാവീദ്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. ഫെലി​സ്‌ത്യ​രു​ടെ ദേശത്ത്‌ ഒരു അഭയാർഥി​യാ​യി​രു​ന്ന​പ്പോൾ ഇസ്രാ​യേ​ല്യ​രു​ടെ ശത്രു​ക്ക​ളോട്‌ പോരാ​ടാ​നാ​യി ദാവീദ്‌ ആ സമയം ഉപയോ​ഗി​ച്ചു. അങ്ങനെ ദാവീദ്‌ യഹൂദാ​ദേ​ശ​ത്തി​ന്റെ അതിർത്തി സംരക്ഷി​ച്ചു.—1 ശമു. 27:1-12.

9 ദാവീ​ദി​ന്റെ ഈ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം? സഹോ​ദ​ര​ങ്ങളെ സേവി​ക്കാൻ നിങ്ങൾക്ക്‌ ലഭിക്കുന്ന എല്ലാ അവസര​ങ്ങ​ളും നന്നായി ഉപയോ​ഗി​ക്കുക. റിക്കാർഡോ എന്ന സഹോ​ദ​രന്റെ അനുഭവം നോക്കാം. * ഒരു സാധാരണ മുൻനി​ര​സേ​വ​ക​നാ​ക​ണ​മെ​ന്നത്‌ ചെറു​പ്പം​തൊ​ട്ടേ റിക്കാർഡോ​യു​ടെ ആഗ്രഹ​മാ​യി​രു​ന്നു. പക്ഷേ റിക്കാർഡോ കുറച്ചു​കൂ​ടെ പുരോ​ഗ​മി​ക്കാ​നു​ണ്ടെന്നു മൂപ്പന്മാർ പറഞ്ഞു. എന്നാൽ മൂപ്പന്മാർ അങ്ങനെ പറഞ്ഞതി​ന്റെ പേരിൽ റിക്കാർഡോ ദേഷ്യ​പ്പെ​ടു​ക​യോ തന്റെ ആഗ്രഹം വിട്ടു​ക​ള​യു​ക​യോ ചെയ്‌തില്ല. പകരം ശുശ്രൂ​ഷ​യിൽ കൂടുതൽ സമയം ഏർപ്പെ​ടാൻ തീരു​മാ​നി​ച്ചു. റിക്കാർഡോ പറയുന്നു: “അങ്ങനെ ചെയ്‌തത്‌ നന്നാ​യെന്ന്‌ എനിക്ക്‌ ഇപ്പോൾ തോന്നു​ന്നു. കാരണം എനിക്ക്‌ പല കാര്യ​ങ്ങ​ളി​ലും പുരോ​ഗ​മി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. താത്‌പ​ര്യം കാണി​ക്കുന്ന എല്ലാവ​രു​ടെ​യും അടുത്ത്‌ മടങ്ങി​പ്പോ​കാൻ ഞാൻ ലക്ഷ്യം​വെച്ചു. ഒപ്പം മടക്കസ​ന്ദർശ​ന​ങ്ങൾക്ക്‌ നന്നായി തയ്യാറാ​യി പോകാ​നും തുടങ്ങി. അങ്ങനെ ആദ്യമാ​യിട്ട്‌ ഒരു ബൈബിൾപ​ഠനം തുടങ്ങാ​നും എനിക്ക്‌ കഴിഞ്ഞു. എത്ര കൂടുതൽ ഞാൻ ശുശ്രൂ​ഷ​യ്‌ക്ക്‌ പോയോ അതിന​നു​സ​രിച്ച്‌ എന്റെ പേടി​യും മാറി.” റിക്കാർഡോ ഇപ്പോൾ ഒരു മുൻനി​ര​സേ​വ​ക​നും ശുശ്രൂ​ഷാ​ദാ​സ​നും ആണ്‌.

10. ഒരു അവസര​ത്തിൽ പ്രധാ​ന​പ്പെട്ട തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ദാവീദ്‌ എന്തു ചെയ്‌തു?

10 ദാവീ​ദി​ന്റെ ജീവി​ത​ത്തി​ലെ മറ്റൊരു അനുഭവം നോക്കാം. ദാവീ​ദും കൂട്ടരും അഭയാർഥി​ക​ളാ​യി കഴിഞ്ഞ സമയത്ത്‌ അവർ തങ്ങളുടെ കുടും​ബത്തെ വിട്ട്‌ യുദ്ധത്തി​നാ​യി പോയി. പുരു​ഷ​ന്മാ​രൊ​ക്കെ ദൂരെ​യാ​യി​രി​ക്കെ ശത്രുക്കൾ ഒരു മിന്നലാ​ക്ര​മണം നടത്തു​ക​യും വീട്ടിൽ ഉണ്ടായി​രു​ന്ന​വ​രെ​യെ​ല്ലാം പിടി​ച്ചു​കൊണ്ട്‌ പോകു​ക​യും ചെയ്‌തു. ‘ഞാൻ നല്ല യുദ്ധപ​രി​ച​യ​മുള്ള ഒരു യോദ്ധാ​വാ​ണ​ല്ലോ; അതു​കൊണ്ട്‌ എളുപ്പം ഒരു തന്ത്രം ഉപയോ​ഗിച്ച്‌ പിടി​ച്ചു​കൊ​ണ്ടു​പോ​യ​വരെ എനിക്ക്‌ രക്ഷിക്കാ​നാ​കും’ എന്ന്‌ ദാവീ​ദി​നു വേണ​മെ​ങ്കിൽ ചിന്തി​ക്കാ​മാ​യി​രു​ന്നു. എന്നാൽ ദാവീദ്‌ അങ്ങനെ ചെയ്‌തില്ല. പകരം മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യി​ലേക്ക്‌ നോക്കി. അബ്യാ​ഥാർ പുരോ​ഹി​തന്റെ സഹായ​ത്തോ​ടെ ദാവീദ്‌ യഹോ​വ​യോട്‌ ഇങ്ങനെ ചോദി​ച്ചു. “ഞാൻ ഈ കവർച്ച​പ്പ​ടയെ പിന്തു​ടർന്ന്‌ ചെല്ലണോ?” അവരെ പിന്തു​ടർന്ന്‌ ചെല്ലാൻ യഹോവ ദാവീ​ദി​നോട്‌ ആവശ്യ​പ്പെട്ടു. അവർ കൊണ്ടു​പോ​യത്‌ എല്ലാം വീണ്ടെ​ടു​ക്കാ​നാ​കും എന്ന്‌ ഉറപ്പും കൊടു​ത്തു. (1 ശമു. 30:7-10) ഈ സംഭവ​ത്തിൽനിന്ന്‌ എന്തു പഠിക്കാ​നാ​കും?

ചെറുപ്പക്കാരായ സഹോദരന്മാർ മൂപ്പന്മാർ നൽകുന്ന സഹായം സ്വീക​രി​ക്ക​ണം (11-ാം ഖണ്ഡിക കാണുക)

11. തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ എന്തു ചെയ്യണം?

11 തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ മറ്റുള്ള​വ​രു​ടെ ഉപദേശം തേടുക. മാതാ​പി​താ​ക്കൾക്ക്‌ നിങ്ങളെ സഹായി​ക്കാ​നാ​കും. അനുഭ​വ​പ​രി​ച​യ​മുള്ള മൂപ്പന്മാർക്കും നിങ്ങൾക്ക്‌ നല്ല നിർദേ​ശങ്ങൾ തരാനാ​കും. യഹോ​വ​യ്‌ക്ക്‌ ഈ നിയമി​ത​പു​രു​ഷ​ന്മാ​രെ വിശ്വാ​സ​മാണ്‌. നിങ്ങൾക്കും അവരെ വിശ്വ​സി​ക്കാം. യഹോവ അവരെ സഭയ്‌ക്കുള്ള “സമ്മാന​ങ്ങ​ളാ​യി” നൽകി​യി​രി​ക്കു​ന്നു. (എഫെ. 4:8) അവരുടെ വിശ്വാ​സം അനുക​രി​ക്കു​ക​യും അവർ നൽകുന്ന നിർദേ​ശങ്ങൾ ശ്രദ്ധി​ക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയും. ഇനി, നമുക്ക്‌ ആസ രാജാ​വിൽനിന്ന്‌ എന്തു പഠിക്കാം എന്നു നോക്കാം.

ആസ രാജാ​വിൽനിന്ന്‌ പഠിക്കുക

12. ഭരണം ആരംഭി​ച്ച​പ്പോൾ ആസ രാജാ​വിന്‌ ഉണ്ടായി​രുന്ന നല്ല ഗുണങ്ങൾ ഏതൊ​ക്കെ​യാണ്‌?

12 ചെറു​പ്പ​ക്കാ​ര​നാ​യി​രുന്ന ആസ രാജാവ്‌ താഴ്‌മ​യു​ള്ള​വ​നും ധൈര്യ​ശാ​ലി​യും ആയിരു​ന്നു. അപ്പനായ അബീയ​യു​ടെ മരണത്തി​നു ശേഷം രാജാ​വായ ആസ വിഗ്ര​ഹാ​രാ​ധന നീക്കം​ചെ​യ്യാൻ ശക്തമായ നടപടി​കൾ സ്വീക​രി​ച്ചു. കൂടാതെ, “ആസ യഹൂദ​യി​ലെ ആളുക​ളോട്‌, അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കാ​നും ദൈവ​ത്തി​ന്റെ നിയമ​വും കല്‌പ​ന​യും ആചരി​ക്കാ​നും ആവശ്യ​പ്പെട്ടു.” (2 ദിന. 14:1-7) എത്യോ​പ്യ​ക്കാ​ര​നായ സേരഹ്‌ പത്തു ലക്ഷം പടയാ​ളി​ക​ളു​മാ​യി യഹൂദയെ ആക്രമി​ക്കാൻ വന്നപ്പോൾ ആസ ജ്ഞാനപൂർവം യഹോ​വ​യോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “യഹോവേ, അങ്ങ്‌ സഹായി​ക്കു​ന്നവർ ആൾബല​മു​ള്ള​വ​രാ​ണോ ശക്തിയി​ല്ലാ​ത്ത​വ​രാ​ണോ എന്നതൊ​ന്നും അങ്ങയ്‌ക്കൊ​രു പ്രശ്‌ന​മ​ല്ല​ല്ലോ. ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ സഹായി​ക്കേ​ണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയി​ക്കു​ന്നു.” തന്നെയും തന്റെ ജനത്തെ​യും രക്ഷിക്കാ​നുള്ള യഹോ​വ​യു​ടെ കഴിവിൽ ആസയ്‌ക്ക്‌ എത്രമാ​ത്രം വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു എന്ന്‌ ഈ മനോ​ഹ​ര​മായ വാക്കുകൾ തെളി​യി​ക്കു​ന്നു. അതെ, ആസ തന്റെ സ്വർഗീ​യ​പി​താ​വിൽ ആശ്രയി​ച്ചു. യഹോവ എത്യോ​പ്യ​രെ തോൽപ്പിച്ച്‌ ഓടിച്ചു.—2 ദിന. 14:8-12.

13. ആസ എന്തു ചെയ്യു​ന്ന​തിൽ പരാജ​യ​പ്പെട്ടു? എന്തായി​രു​ന്നു അതിന്റെ പരിണ​ത​ഫലം?

13 പത്തു ലക്ഷം പടയാ​ളി​ക​ളുള്ള ഒരു സേനയെ നേരി​ടുക എന്നത്‌ ആർക്കും പേടി തോന്നുന്ന ഒരു കാര്യം​ത​ന്നെ​യാ​യി​രു​ന്നു. പക്ഷേ യഹോ​വ​യിൽ ആശ്രയി​ച്ച​തു​കൊണ്ട്‌ ആസ അതിൽ വിജയി​ച്ചു. എന്നാൽ ഇസ്രാ​യേ​ലി​ലെ ദുഷ്ടരാ​ജാ​വായ ബയെശ ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ ആസ യഹോ​വ​യിൽ ആശ്രയി​ച്ചില്ല. പകരം, സിറി​യ​യി​ലെ രാജാ​വി​നോ​ടാ​ണു സഹായം ചോദി​ച്ചത്‌. ആ തീരു​മാ​നം ഒരു ദുരന്ത​ത്തിൽ കലാശി​ക്കു​ക​യും ചെയ്‌തു. പ്രവാ​ച​ക​നായ ഹനാനി​യി​ലൂ​ടെ യഹോവ ആസയോട്‌ പറഞ്ഞു: “നീ നിന്റെ ദൈവ​മായ യഹോ​വ​യിൽ ആശ്രയി​ക്കാ​തെ സിറി​യ​യി​ലെ രാജാ​വിൽ ആശ്രയി​ച്ച​തു​കൊണ്ട്‌ സിറി​യ​യി​ലെ രാജാ​വി​ന്റെ സൈന്യം നിന്റെ കൈയിൽനിന്ന്‌ രക്ഷപ്പെ​ട്ടി​രി​ക്കു​ന്നു.” അന്നുമു​തൽ ആസയ്‌ക്ക്‌ പല യുദ്ധങ്ങ​ളും നേരി​ടേ​ണ്ടി​വന്നു. (2 ദിന. 16:7, 9; 1 രാജാ. 15:32) എന്താണ്‌ നിങ്ങൾക്കുള്ള പാഠം?

14. നിങ്ങൾക്ക്‌ എങ്ങനെ യഹോ​വ​യിൽ ആശ്രയി​ക്കാൻ കഴിയും? 1 തിമൊ​ഥെ​യൊസ്‌ 4:12 അനുസ​രിച്ച്‌ അങ്ങനെ ചെയ്യു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​ന​മെന്ത്‌?

14 എപ്പോ​ഴും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക, എപ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കുക. സ്‌നാ​ന​പ്പെട്ട സമയത്ത്‌ നിങ്ങൾ യഹോ​വ​യിൽ വലിയ വിശ്വാ​സം കാണിച്ചു, യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും ചെയ്‌തു. യഹോവ സന്തോ​ഷ​ത്തോ​ടെ തന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാ​നുള്ള പദവി​യും നിങ്ങൾക്ക്‌ നൽകി. യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തിൽ തുടരുക, അതാണ്‌ ഇനി നിങ്ങൾ ചെയ്യേ​ണ്ടത്‌. ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ യഹോ​വ​യിൽ ആശ്രയി​ക്കാൻ എളുപ്പ​മാ​യി​രി​ക്കാം. എന്നാൽ മറ്റ്‌ അവസര​ങ്ങ​ളി​ലോ? ജീവി​ത​ത്തി​ലെ ചെറു​തോ വലുതോ ആയ ഏത്‌ തീരു​മാ​ന​മെ​ടു​ക്കു​മ്പോ​ഴും, അത്‌ വിനോ​ദ​മാ​യാ​ലും ജോലി​യാ​യാ​ലും ജീവി​ത​ത്തി​ലെ ലക്ഷ്യങ്ങ​ളാ​യാ​ലും എല്ലായ്‌പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ടത്‌ പ്രധാ​ന​മല്ലേ? നിങ്ങൾ ഒരിക്ക​ലും സ്വന്തം ജ്ഞാനത്തിൽ ആശ്രയി​ക്ക​രുത്‌. പകരം ഓരോ സാഹച​ര്യ​ത്തി​ലും അതി​നോട്‌ ബന്ധപ്പെട്ട ബൈബിൾത​ത്ത്വ​ങ്ങൾ കണ്ടെത്തുക, അതിന​നു​സ​രിച്ച്‌ പ്രവർത്തി​ക്കുക. (സുഭാ. 3:5, 6) അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും, സഭയിലെ മറ്റുള്ള​വ​രു​ടെ ആദരവ്‌ നേടി​യെ​ടു​ക്കാ​നും നിങ്ങൾക്ക്‌ കഴിയും.—1 തിമൊ​ഥെ​യൊസ്‌ 4:12 വായി​ക്കുക.

യഹോ​ശാ​ഫാത്ത്‌ രാജാ​വിൽനിന്ന്‌ പഠിക്കുക

15. 2 ദിനവൃ​ത്താ​ന്തം 18:1-3; 19:2 വാക്യ​ങ്ങ​ള​നു​സ​രിച്ച്‌ യഹോ​ശാ​ഫാത്ത്‌ രാജാ​വിന്‌ എന്തൊക്കെ തെറ്റു​ക​ളാണ്‌ പറ്റിയത്‌?

15 നമ്മൾ എല്ലാവ​രും അപൂർണ​രാണ്‌. നമു​ക്കെ​ല്ലാം തെറ്റുകൾ പറ്റാറുണ്ട്‌. പക്ഷേ അത്‌ യഹോ​വയെ സേവി​ക്കു​ന്ന​തി​നു നിങ്ങൾക്ക്‌ ഒരു തടസ്സമാ​ക​രുത്‌. യഹോ​ശാ​ഫാത്ത്‌ രാജാ​വി​ന്റെ അനുഭവം നോക്കുക. അദ്ദേഹ​ത്തിന്‌ ധാരാളം നല്ല ഗുണങ്ങൾ ഉണ്ടായി​രു​ന്നു. തന്റെ ഭരണത്തി​ന്റെ തുടക്കം​മു​തൽത്തന്നെ അദ്ദേഹം “അപ്പന്റെ ദൈവത്തെ അന്വേ​ഷിച്ച്‌ ദൈവ​ത്തി​ന്റെ കല്‌പന അനുസ​രിച്ച്‌ നടന്നു.” കൂടാതെ, അദ്ദേഹം പ്രഭു​ക്ക​ന്മാ​രെ അയച്ച്‌ യഹൂദാ​ന​ഗ​ര​ങ്ങ​ളിൽ ഉള്ളവരെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചു. (2 ദിന. 17:4, 7) ഇത്ര​യൊ​ക്കെ ആത്മാർത്ഥ​ത​യുള്ള ആളായി​രു​ന്നി​ട്ടും യഹോ​ശാ​ഫാത്ത്‌ ചില സമയങ്ങ​ളിൽ തെറ്റായ തീരു​മാ​ന​ങ്ങ​ളെ​ടു​ത്തു. അങ്ങനെ ഒരു തെറ്റായ തീരു​മാ​ന​മെ​ടു​ത്ത​പ്പോൾ യഹോ​ശാ​ഫാ​ത്തിന്‌ യഹോ​വ​യു​ടെ ഒരു പ്രതി​നി​ധി​യിൽനിന്ന്‌ താക്കീത്‌ കിട്ടു​ക​പോ​ലും ചെയ്‌തു. (2 ദിനവൃ​ത്താ​ന്തം 18:1-3; 19:2 വായി​ക്കുക.) ഇതിൽനിന്ന്‌ എന്തു പഠിക്കാം?

കഠിനാധ്വാനം ചെയ്യുന്ന ആശ്രയ​യോ​ഗ്യ​രായ ചെറു​പ്പ​ക്കാർ മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കും (16-ാം ഖണ്ഡിക കാണുക)

16. രാജീ​വി​ന്റെ അനുഭ​വ​ത്തിൽനി​ന്നും നിങ്ങൾക്ക്‌ എന്തു പഠിക്കാ​നാ​കും?

16 ബുദ്ധി​യു​പ​ദേശം ലഭിക്കു​മ്പോൾ അത്‌ സ്വീക​രി​ക്കുക, അതനു​സ​രിച്ച്‌ പ്രവർത്തി​ക്കുക. മിക്ക ചെറു​പ്പ​ക്കാ​രെ​യും​പോ​ലെ ദൈവ​സേ​വനം ഒന്നാമതു വെക്കാൻ നിങ്ങളും ബുദ്ധി​മു​ട്ടു​ന്നു​ണ്ടാ​കും. അതിൽ നിരാ​ശ​പ്പെ​ടേണ്ട. ചെറു​പ്പ​ക്കാ​ര​നായ രാജീ​വി​ന്റെ അനുഭവം നോക്കുക. തന്റെ കൗമാ​ര​കാ​ല​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “ആ വർഷങ്ങ​ളിൽ പലപ്പോ​ഴും ഒരു തീരു​മാ​ന​മെ​ടു​ക്കാൻ പറ്റാത്ത​തു​പോ​ലെ തോന്നു​മാ​യി​രു​ന്നു. മിക്ക ചെറു​പ്പ​ക്കാ​രെ​യും​പോ​ലെ മീറ്റി​ങ്ങി​നും ശുശ്രൂ​ഷ​യ്‌ക്കും പോകു​ന്ന​തി​നെ​ക്കാൾ എനിക്ക്‌ ഇഷ്ടം സ്‌പോർട്‌സും കൂട്ടു​കാ​രു​ടെ കൂടെ​യാ​യി​രി​ക്കു​ന്ന​തും ഒക്കെയാ​യി​രു​ന്നു.” രാജീ​വിന്‌ എന്ത്‌ സഹായം ലഭിച്ചു? രാജീ​വിന്‌ സഹായം ആവശ്യ​മാ​ണെന്ന്‌ മനസ്സി​ലാ​ക്കിയ ഒരു മൂപ്പൻ വേണ്ട ഉപദേശം നൽകി. രാജീവ്‌ പറയുന്നു: “1 തിമൊ​ഥെ​യൊസ്‌ 4:8-ൽ കാണുന്ന ബൈബിൾത​ത്ത്വ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ അദ്ദേഹം എന്നെ സഹായി​ച്ചു.” രാജീവ്‌ താഴ്‌മ​യോ​ടെ ആ ഉപദേശം സ്വീക​രി​ച്ചു. തന്റെ ജീവി​ത​ത്തിൽ ഏതു കാര്യ​ത്തിന്‌ മുൻതൂ​ക്കം കൊടു​ക്ക​ണ​മെന്ന്‌ ചിന്തി​ക്കു​ക​യും ചെയ്‌തു. അത്‌ രാജീ​വിന്‌ എങ്ങനെ ഗുണം ചെയ്‌തു? അദ്ദേഹ​ത്തി​ന്റെ വാക്കുകൾ ഇതാണ്‌: “ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകാൻ ഞാൻ തീരു​മാ​നി​ച്ചു. കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞ​പ്പോൾ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നും എനിക്ക്‌ കഴിഞ്ഞു.”

സ്വർഗീ​യ​പി​താവ്‌ നിങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അഭിമാ​നി​ക്കട്ടെ!

17. ചെറു​പ്പ​ക്കാർ യഹോ​വയെ സേവി​ക്കു​ന്നതു കാണു​മ്പോൾ പ്രായ​മാ​യ​വർക്ക്‌ എന്തു തോന്നു​ന്നു?

17 തങ്ങളോ​ടൊ​പ്പം “തോ​ളോ​ടു​തോൾ ചേർന്ന്‌” യഹോ​വയെ സേവി​ക്കുന്ന ചെറു​പ്പ​ക്കാ​രായ നിങ്ങളെ പ്രായ​മു​ള്ളവർ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു. (സെഫ. 3:9) നിങ്ങളെ ഏൽപ്പി​ച്ചി​രി​ക്കുന്ന നിയമ​നങ്ങൾ ചെയ്യാൻ നിങ്ങൾ കാണി​ക്കുന്ന ചുറു​ചു​റു​ക്കും ഉത്സാഹ​വും അവർ വളരെ​യ​ധി​കം ഇഷ്ടപ്പെ​ടു​ന്നു. അതെ, നിങ്ങൾ അവർക്ക്‌ പ്രിയ​പ്പെ​ട്ട​വ​രാണ്‌.—1 യോഹ. 2:14.

18. സുഭാ​ഷി​തങ്ങൾ 27:11 അനുസ​രിച്ച്‌ ചെറു​പ്പ​ക്കാർ തന്നെ സേവി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നു​ന്നു?

18 ചെറു​പ്പ​ക്കാ​രേ, യഹോ​വ​യ്‌ക്ക്‌ നിങ്ങളെ വളരെ ഇഷ്ടമാണ്‌. യഹോവ നിങ്ങളെ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. അത്‌ നിങ്ങൾ ഒരിക്ക​ലും മറക്കരുത്‌. അവസാ​ന​കാ​ലത്ത്‌ തങ്ങളെ​ത്തന്നെ സ്വമന​സ്സാ​ലെ വിട്ടു​കൊ​ടു​ക്കുന്ന യുവാ​ക്ക​ളു​ടെ ഒരു സേന തനിക്കു​ണ്ടാ​യി​രി​ക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (സങ്കീ. 110:1-3) നിങ്ങൾ യഹോ​വയെ ഒരുപാട്‌ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും നിങ്ങളു​ടെ പരമാ​വധി ദൈവത്തെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാം. അതു​കൊണ്ട്‌ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്നവർ ആയിരി​ക്കുക. തെറ്റുകൾ പറ്റു​മ്പോൾ ലഭിക്കുന്ന ശിക്ഷണം യഹോ​വ​യിൽനി​ന്നു​ള്ള​താ​ണെന്ന്‌ മനസ്സി​ലാ​ക്കി അത്‌ സ്വീക​രി​ക്കുക, ആ ഉപദേ​ശ​ങ്ങൾക്ക്‌ ചേർച്ച​യിൽ പ്രവർത്തി​ക്കുക. (എബ്രാ. 12:6) നിങ്ങൾക്ക്‌ ലഭിക്കുന്ന നിയമ​നങ്ങൾ ഉത്സാഹ​ത്തോ​ടെ​യും ഉത്തരവാ​ദി​ത്വ​ത്തോ​ടെ​യും ചെയ്യുക. ഏറ്റവും പ്രധാ​ന​മാ​യി, നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വിന്‌ അഭിമാ​നം തോന്നുന്ന രീതി​യിൽ ആയിരി​ക്കട്ടെ നിങ്ങളു​ടെ പ്രവർത്ത​നങ്ങൾ.—സുഭാ​ഷി​തങ്ങൾ 27:11 വായി​ക്കുക.

ഗീതം 135 യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനി​യാ​യി​രിക്ക’

^ ഖ. 5 ചെറു​പ്പ​ക്കാർ യഹോ​വ​യോട്‌ ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു​വേണ്ടി കൂടുതൽ ചെയ്യാൻ അവർക്ക്‌ ആഗ്രഹം തോന്നും. ശുശ്രൂ​ഷാ​ദാ​സ​ന്മാ​രാ​യി യോഗ്യത നേടു​ന്ന​തിന്‌ അവർ സഭയുടെ ആദരവ്‌ നേടു​ക​യും നിലനി​റു​ത്തു​ക​യും വേണം. അതിന്‌ അവർക്ക്‌ എന്തൊക്കെ ചെയ്യാൻ കഴിയും?

^ ഖ. 9 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.