വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 10

സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​യെ എല്ലാവർക്കും സഹായി​ക്കാം

സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​യെ എല്ലാവർക്കും സഹായി​ക്കാം

അവയവങ്ങൾ ഓരോ​ന്നും ശരിയായ വിധത്തിൽ പ്രവർത്തി​ക്കു​മ്പോൾ ശരീരം വളരും.’—എഫെ. 4:16.

ഗീതം 85 അന്യോന്യം സ്വീക​രി​ക്കാം

പൂർവാവലോകനം *

1-2. ബൈബിൾവി​ദ്യാർഥി​യെ സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ആർക്കൊ​ക്കെ സഹായി​ക്കാൻ കഴിയും?

“ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ മനസ്സി​ലാ​ക്കിയ കാര്യ​ങ്ങ​ളൊ​ക്കെ എനിക്ക്‌ വളരെ ഇഷ്ടമാ​യി​രു​ന്നു. അതാണ്‌ സത്യം എന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഇടപഴ​കാൻ തുടങ്ങി​യ​ശേഷം മാത്ര​മാണ്‌ ഞാൻ മാറ്റങ്ങൾ വരുത്തു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തത്‌.” ഫിജി​യിൽ താമസി​ക്കുന്ന ആമി പറഞ്ഞതാണ്‌ ഇത്‌. ഒരു ബൈബിൾവി​ദ്യാർഥി​യെ സഭയിലെ എല്ലാവ​രും സഹായി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​മല്ലേ ഈ അനുഭവം കാണി​ക്കു​ന്നത്‌? അങ്ങനെ ചെയ്‌താൽ ആ വിദ്യാർഥി സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌.

2 അതെ, ബൈബിൾവി​ദ്യാർഥി​കളെ സഭയുടെ ഭാഗമാ​കാൻ സഹായി​ക്കു​ന്ന​തിന്‌ സഭയിലെ ഓരോ​രു​ത്തർക്കും ചിലത്‌ ചെയ്യാൻ കഴിയും. (എഫെ. 4:16) വന്വാ​ട്ടു​വി​ലുള്ള ലാലാനി എന്ന മുൻനി​ര​സേ​വിക പറയുന്നു: “ഒരു പഴഞ്ചൊ​ല്ലുണ്ട്‌. ഒരു ഗ്രാമം മുഴു​വ​നും​കൂ​ടി​യാണ്‌ ഒരു കുട്ടിയെ വളർത്തു​ന്നത്‌. ആളുകളെ ശിഷ്യ​രാ​ക്കുന്ന കാര്യ​ത്തി​ലും ഇത്‌ സത്യമാ​ണെന്ന്‌ എനിക്ക്‌ തോന്നു​ന്നു. സഭയിലെ എല്ലാവ​രും ചേർന്നാണ്‌ ഒരാളെ സത്യത്തി​ലേക്ക്‌ കൊണ്ടു​വ​രു​ന്നത്‌.” ഒരു കുട്ടി വളർന്ന്‌ ഒരു നല്ല വ്യക്തി​യാ​യി​ത്തീ​രാൻ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും കൂട്ടു​കാ​രു​ടെ​യും അധ്യാ​പ​ക​രു​ടെ​യും എല്ലാം സഹായം ആവശ്യ​മുണ്ട്‌. കുട്ടിയെ നല്ല കാര്യങ്ങൾ പഠിപ്പി​ച്ചു​കൊ​ണ്ടും പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടും ആണ്‌ അവർ അത്‌ ചെയ്യു​ന്നത്‌. അതു​പോ​ലെ എല്ലാ പ്രചാ​ര​കർക്കും ബൈബിൾവി​ദ്യാർഥി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അവർക്ക്‌ കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ക​യും നല്ല മാതൃക വെക്കു​ക​യും ഒക്കെ ചെയ്യാം. അങ്ങനെ അവരെ സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ സഹായി​ക്കാം.—സുഭാ. 15:22.

3. അന്ന, ഡോറിൻ, ലാലാനി എന്നിവ​രു​ടെ അഭി​പ്രാ​യ​ങ്ങ​ളിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

3 ബൈബിൾപ​ഠനം നടത്തുന്ന പ്രചാ​രകൻ മറ്റു പ്രചാ​ര​ക​രു​ടെ സഹായം സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? മൊൾഡോ​വ​യി​ലെ ഒരു പ്രത്യേക മുൻനി​ര​സേ​വി​ക​യായ അന്ന പറയു​ന്നത്‌ ശ്രദ്ധി​ക്കുക: “ഒരു ബൈബിൾവി​ദ്യാർഥിക്ക്‌ പലപല കാര്യ​ങ്ങ​ളിൽ സഹായം ആവശ്യ​മാണ്‌, ബൈബിൾ പഠിപ്പി​ക്കുന്ന ആൾക്കു​തന്നെ അതെല്ലാം നൽകാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല.” അതേ രാജ്യ​ത്തു​ത​ന്നെ​യുള്ള ഡോറിൻ എന്ന പ്രത്യേക മുൻനി​ര​സേ​വകൻ പറയുന്നു: “പലപ്പോ​ഴും മറ്റു പ്രചാ​രകർ പറയുന്ന ചില കാര്യങ്ങൾ വിദ്യാർഥി​യു​ടെ ഉള്ളിൽ തട്ടാറുണ്ട്‌. ഞാൻ ചിന്തി​ച്ചി​ട്ടു​പോ​ലു​മി​ല്ലാത്ത ആശയമാ​യി​രി​ക്കും അവർ പറഞ്ഞത്‌.” ലാലാ​നിക്ക്‌ പറയാ​നു​ള്ളത്‌ മറ്റൊരു കാര്യ​മാണ്‌: “സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേ​ഹ​വും കരുത​ലും അനുഭ​വി​ക്കു​മ്പോൾ ഇതുത​ന്നെ​യാണ്‌ യഹോ​വ​യു​ടെ ജനമെന്ന്‌ വിദ്യാർഥി തിരി​ച്ച​റി​യും.”—യോഹ. 13:35.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

4 ‘ബൈബിൾപ​ഠനം നടത്തു​ന്നത്‌ ഞാൻ അല്ലെങ്കി​ലും എനിക്ക്‌ എങ്ങനെ ഒരു ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കാം?’ എന്ന്‌ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കാം. നമുക്ക്‌ ഇപ്പോൾ ഒരു ബൈബിൾപ​ഠ​ന​ത്തിന്‌ കൂടെ​പോ​കു​മ്പോൾ എന്തു ചെയ്യാ​നാ​കു​മെ​ന്നും വിദ്യാർഥി മീറ്റി​ങ്ങി​നു വരു​മ്പോൾ എങ്ങനെ സഹായി​ക്കാ​മെ​ന്നും നോക്കാം. കൂടാതെ, സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ വിദ്യാർഥി​കളെ മൂപ്പന്മാർക്ക്‌ എങ്ങനെ സഹായി​ക്കാ​മെ​ന്നും പഠിക്കും.

ബൈബിൾപ​ഠ​ന​ങ്ങൾക്ക്‌ കൂടെ​യി​രി​ക്കു​മ്പോൾ

ഒരു ബൈബിൾപ​ഠ​ന​ത്തിന്‌ നിങ്ങൾ കൂടെ​പോ​കു​ന്നെ​ങ്കിൽ പഠിക്കാ​നുള്ള ഭാഗം നന്നായി തയ്യാറാ​കു​ക (5-7ഖണ്ഡികകൾ കാണുക)

5. ബൈബിൾപ​ഠ​ന​ത്തിന്‌ കൂടെ​പോ​കു​ന്നവർ എന്ത്‌ ഓർക്കണം?

5 ഒരു ബൈബിൾപ​ഠനം നടത്തു​മ്പോൾ വിദ്യാർഥിക്ക്‌ ദൈവ​വ​ച​ന​ത്തി​ലെ കാര്യങ്ങൾ മനസ്സി​ലാ​ക്കി കൊടു​ക്കാ​നുള്ള മുഖ്യ ഉത്തരവാ​ദി​ത്വം ബൈബിൾപ​ഠനം നടത്തുന്ന ആൾക്കാണ്‌. നിങ്ങളെ ആരെങ്കി​ലും ഒരു ബൈബിൾപ​ഠ​ന​ത്തിന്‌ കൂടെ​യി​രി​ക്കാൻ ക്ഷണിച്ചാൽ ഓർക്കുക, ആ സഹോ​ദ​രനെ സഹായി​ക്കാ​നാണ്‌ നിങ്ങൾ പോകു​ന്നത്‌. (സഭാ. 4:9, 10) അതിനു നിങ്ങൾക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയും?

6. ഒരു ബൈബിൾപ​ഠ​ന​ത്തിന്‌ കൂടെ​പോ​കു​മ്പോൾ നിങ്ങൾക്ക്‌ എങ്ങനെ സുഭാ​ഷി​തങ്ങൾ 20:18-ലെ തത്ത്വമ​നു​സ​രിച്ച്‌ പ്രവർത്തി​ക്കാം?

6 ബൈബിൾപ​ഠ​ന​ത്തി​നാ​യി ഒരുങ്ങുക. ആദ്യം​തന്നെ, പഠിപ്പി​ക്കുന്ന ആളോട്‌ വിദ്യാർഥി​യെ​ക്കു​റിച്ച്‌ ചില കാര്യങ്ങൾ ചോദി​ച്ച​റി​യുക. (സുഭാ​ഷി​തങ്ങൾ 20:18 വായി​ക്കുക.) നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാം: “വിദ്യാർഥി​യു​ടെ സാഹച​ര്യ​ങ്ങ​ളും പശ്ചാത്ത​ല​വും എന്തൊ​ക്കെ​യാണ്‌? ഏതു ഭാഗമാണ്‌ ഇപ്പോൾ പഠിക്കു​ന്നത്‌? ആ ഭാഗത്തു​നിന്ന്‌ വിദ്യാർഥി പ്രധാ​ന​മാ​യും എന്തു മനസ്സി​ലാ​ക്കാ​നാണ്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌? വിദ്യാർഥി​യോ​ടൊ​പ്പം ആയിരി​ക്കു​മ്പോ​ഴും സംസാ​രി​ക്കു​മ്പോ​ഴും ഞാൻ ശ്രദ്ധി​ക്കേണ്ട എന്തെങ്കി​ലും കാര്യ​മു​ണ്ടോ? വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിന്‌ എനിക്ക്‌ എന്തു ചെയ്യാ​നാ​കും?” ഇങ്ങനെ​യൊ​ക്കെ ചോദി​ച്ച​റി​യു​ന്നത്‌ പ്രയോ​ജനം ചെയ്യു​മോ? തീർച്ച​യാ​യും! ജോയ്‌ എന്ന മിഷന​റി​സ​ഹോ​ദരി തന്റെകൂ​ടെ ബൈബിൾപ​ഠ​ന​ത്തിന്‌ വരുന്ന​വ​രോട്‌ വിദ്യാർഥി​യെ​ക്കു​റിച്ച്‌ നേര​ത്തേ​തന്നെ സംസാ​രി​ക്കാ​റുണ്ട്‌. സഹോ​ദരി പറയുന്നു: “ഇങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ കൂടെ​വ​രുന്ന ആൾക്ക്‌ വിദ്യാർഥി​യെ സഹായി​ക്കാൻ ഒരാ​ഗ്രഹം തോന്നും. ബൈബിൾപ​ഠനം നടത്തുന്ന സമയത്ത്‌ എന്തു പറയണ​മെന്നു മനസ്സി​ലാ​ക്കാ​നും കഴിയും.” എന്നാൽ വിദ്യാർഥി​യെ​ക്കു​റിച്ച്‌ രഹസ്യ​മാ​യി വെക്കേണ്ട കാര്യങ്ങൾ അധ്യാ​പകൻ ആരോ​ടും പറയില്ല.

7. ബൈബിൾപ​ഠ​ന​ത്തിന്‌ കൂടെ പോകു​ന്ന​യാൾ പാഠഭാ​ഗം നേരത്തേ തയ്യാറാ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7 നിങ്ങളെ ആരെങ്കി​ലും ഒരു ബൈബിൾപ​ഠ​ന​ത്തിന്‌ വിളി​ച്ചാൽ പഠിക്കാൻ പോകുന്ന ഭാഗം നേര​ത്തേ​തന്നെ തയ്യാറാ​കു​ന്നത്‌ നല്ലതാ​യി​രി​ക്കും. (എസ്ര 7:10) മൂന്നാ​മത്തെ ഖണ്ഡിക​യിൽ നമ്മൾ കണ്ട ഡോറിൻ സഹോ​ദരൻ പറയുന്നു: “ബൈബിൾപ​ഠ​ന​ത്തിന്‌ കൂടെ വരുന്ന​യാൾ നന്നായി തയ്യാറാ​യി വരുന്നതു കാണു​മ്പോൾ എനിക്ക്‌ വളരെ സന്തോഷം തോന്നാ​റുണ്ട്‌. അപ്പോൾ അദ്ദേഹ​ത്തി​നും നല്ലനല്ല അഭി​പ്രാ​യങ്ങൾ പറയാ​നാ​കും. കൂടാതെ, രണ്ടു​പേ​രും നന്നായി തയ്യാറാ​യി വന്നിരി​ക്കു​ന്നത്‌ വിദ്യാർഥി കാണു​മ്പോൾ അത്‌ അദ്ദേഹ​ത്തിന്‌ നല്ലൊരു മാതൃ​ക​യാ​യി​രി​ക്കും.” പഠിക്കാൻ പോകുന്ന ഭാഗം നന്നായി തയ്യാറാ​കാൻ പറ്റിയി​ല്ലെ​ങ്കി​ലും അതിലെ പ്രധാന ആശയങ്ങൾ എങ്കിലും മനസ്സി​ലാ​ക്കാൻ അൽപ്പസ​മയം എടുക്കുക.

8. ബൈബിൾപ​ഠ​ന​ത്തി​ന്റെ സമയത്ത്‌ നന്നായി പ്രാർഥി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

8 ബൈബിൾപ​ഠ​ന​ത്തി​ലെ വളരെ പ്രധാ​ന​പ്പെട്ട ഭാഗമാണ്‌ പ്രാർഥന. അതു​കൊണ്ട്‌ ബൈബിൾ പഠിപ്പി​ക്കുന്ന ആൾ നിങ്ങ​ളോട്‌ പ്രാർഥി​ക്കാൻ പറഞ്ഞാൽ പ്രാർഥ​ന​യിൽ എന്തു പറയണ​മെന്ന്‌ നേരത്തേ ചിന്തി​ക്കുക. അപ്പോൾ നിങ്ങൾക്ക്‌ വിദ്യാർഥി​യു​ടെ സാഹച​ര്യ​ങ്ങൾ മനസ്സിൽക്കണ്ട്‌ പ്രാർഥി​ക്കാ​നാ​കും. (സങ്കീ. 141:2) തന്റെ അധ്യാ​പി​ക​യു​ടെ കൂടെ​വ​ന്നി​രുന്ന സഹോ​ദ​രി​യു​ടെ പ്രാർഥന ജപ്പാനിൽ താമസി​ക്കുന്ന ഹനായ്‌ ഇപ്പോ​ഴും ഓർക്കു​ന്നു. ഹനായ്‌ പറയുന്നു: “ആ സഹോ​ദ​രിക്ക്‌ യഹോ​വ​യു​മാ​യി നല്ല അടുപ്പ​മു​ണ്ടെന്ന്‌ എനിക്ക്‌ മനസ്സി​ലാ​യി. ഈ സഹോ​ദ​രി​യെ​പ്പോ​ലെ ആകണ​മെന്ന്‌ അന്നേരം ഞാൻ ഓർത്തു. സഹോ​ദരി പ്രാർഥി​ക്കു​മ്പോൾ എന്റെ പേര്‌ പറഞ്ഞ്‌ പ്രാർഥി​ക്കു​മാ​യി​രു​ന്നു. ഞാൻ വേണ്ട​പ്പെ​ട്ട​വ​ളാ​ണെന്ന്‌ എനിക്ക്‌ അപ്പോൾ തോന്നി.”

9. യാക്കോബ്‌ 1:19 അനുസ​രിച്ച്‌ ബൈബിൾപ​ഠ​ന​ത്തി​ന്റെ സമയത്ത്‌ നല്ലൊരു സഹായി​യാ​യി​രി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

9 ബൈബിൾപ​ഠനം നടത്തു​ന്ന​യാ​ളെ സഹായി​ക്കുക. നൈജീ​രി​യ​യി​ലെ പ്രത്യേക മുൻനി​ര​സേ​വി​ക​യായ ഒമാമു​യോ​ബി സഹോ​ദരി പറയുന്നു: “ഒരു നല്ല സഹായി ബൈബിൾപ​ഠ​ന​ത്തി​ന്റെ സമയത്ത്‌ ശ്രദ്ധി​ച്ചി​രി​ക്കും. അങ്ങനെ​യുള്ള ഒരാൾ നല്ല ആശയങ്ങൾ ഒക്കെ പറയും. പക്ഷേ ഒത്തിരി സംസാ​രി​ക്കില്ല. കാരണം ചർച്ച നടത്തു​ന്നത്‌ ബൈബിൾ പഠിപ്പി​ക്കുന്ന ആളാ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാം.” പക്ഷേ എപ്പോൾ, എന്തു പറയണം എന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ അറിയാൻ പറ്റും? (സുഭാ. 25:11) അധ്യാ​പ​ക​നും വിദ്യാർഥി​യും സംസാ​രി​ക്കു​മ്പോൾ ശ്രദ്ധിച്ച്‌ കേൾക്കുക. (യാക്കോബ്‌ 1:19 വായി​ക്കുക.) എങ്കിൽ മാത്രമേ ആവശ്യ​മുള്ള സമയത്ത്‌ സഹായം നൽകാൻ സാധിക്കൂ. എന്നാൽ നമ്മൾ സംസാ​രി​ക്കു​മ്പോൾ വിവേകം കാണി​ക്കണം. കാരണം നമ്മൾ ഒരുപാ​ടു സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല. അധ്യാ​പകൻ ഒരു കാര്യം വിശദീ​ക​രി​ക്കു​മ്പോൾ അതിനി​ട​യിൽ കയറാ​നോ മറ്റൊരു വിഷയം എടുത്തി​ടാ​നോ നമ്മൾ ശ്രമി​ക്കില്ല. എന്നാൽ ചെറിയ ഒരു അഭി​പ്രാ​യ​മോ ഉദാഹ​ര​ണ​മോ ചോദ്യ​മോ ഉപയോ​ഗിച്ച്‌, പഠിപ്പി​ക്കുന്ന വിഷയം വ്യക്തമാ​ക്കാൻ നിങ്ങൾക്കു സഹായി​ക്കാ​നാ​യേ​ക്കും. ചില​പ്പോൾ പഠിക്കുന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലൊ​ന്നും പറയാ​നി​ല്ലെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​കും. പക്ഷേ വിദ്യാർഥി​യെ അഭിന​ന്ദി​ക്കാ​നും അവരോട്‌ സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടാ​നും കഴിയും. അങ്ങനെ ചെയ്യു​ന്ന​തു​തന്നെ പുരോ​ഗ​മി​ക്കാൻ വിദ്യാർഥി​യെ വളരെ​യ​ധി​കം സഹായി​ക്കും.

10. നിങ്ങളു​ടെ അനുഭ​വങ്ങൾ ഒരു ബൈബിൾവി​ദ്യാർഥി​യെ എങ്ങനെ സഹായി​ച്ചേ​ക്കാം?

10 നിങ്ങളു​ടെ അനുഭ​വങ്ങൾ പറയുക. വിദ്യാർഥിക്ക്‌ പ്രയോ​ജനം ചെയ്യും എന്ന്‌ തോന്നു​ന്നെ​ങ്കിൽ നിങ്ങൾ എങ്ങനെ​യാണ്‌ സത്യം പഠിച്ചത്‌, പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോൾ നിങ്ങൾ എങ്ങനെ​യാണ്‌ അതിനെ നേരി​ട്ടത്‌, നിങ്ങൾ യഹോ​വ​യു​ടെ സഹായം തിരി​ച്ച​റിഞ്ഞ ചില സംഭവങ്ങൾ ഏതൊ​ക്കെ​യാണ്‌ എന്നൊക്കെ ചുരു​ക്ക​മാ​യി വിദ്യാർഥി​യോട്‌ പറയാ​നാ​കും. (സങ്കീ. 78:4, 7) ചില​പ്പോൾ ഇത്തരം അനുഭ​വ​ങ്ങ​ളാ​യി​രി​ക്കും വിദ്യാർഥിക്ക്‌ ശരിക്കും വേണ്ടി​യി​രു​ന്നത്‌. അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം ശക്തമാ​കാ​നും സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാ​നും അത്‌ ഇടയാ​ക്കി​യേ​ക്കാം. താൻ അനുഭ​വി​ക്കുന്ന ഒരു പ്രശ്‌നം എങ്ങനെ നേരി​ട​ണ​മെന്ന്‌ മനസ്സി​ലാ​ക്കാ​നും അത്‌ അദ്ദേഹത്തെ സഹായി​ച്ചേ​ക്കാം. (1 പത്രോ. 5:9) ബൈബിൾ പഠിച്ചി​രുന്ന സമയത്ത്‌, തന്നെ സഹായിച്ച ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ ബ്രസീ​ലി​ലുള്ള ഗബ്രി​യേൽ എന്ന മുൻനി​ര​സേ​വകൻ പറയുന്നു. “സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വങ്ങൾ കേട്ട​പ്പോൾ യഹോവ നമ്മുടെ പ്രശ്‌ന​ങ്ങ​ളൊ​ക്കെ കാണു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ മനസ്സി​ലാ​യി. അവർക്ക്‌ ആ പ്രശ്‌ന​ങ്ങളെ നേരി​ടാൻ കഴി​ഞ്ഞെ​ങ്കിൽ എനിക്കും അതിനു പറ്റുമ​ല്ലോ എന്ന്‌ ഞാൻ ചിന്തിച്ചു.”

ബൈബിൾവി​ദ്യാർഥി സഭാ​യോ​ഗ​ങ്ങൾക്കു വരു​മ്പോൾ

തുടർന്നും യോഗ​ങ്ങൾക്കു വരാൻ നമുക്ക്‌ എല്ലാവർക്കും വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാം (11-ാം ഖണ്ഡിക കാണുക)

11-12. ബൈബിൾവി​ദ്യാർഥി യോഗ​ങ്ങൾക്കു വരു​മ്പോൾ നമ്മൾ അവരെ സന്തോ​ഷ​ത്തോ​ടെ സ്വാഗതം ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

11 ഒരു ബൈബിൾവി​ദ്യാർഥി സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കു​ന്ന​തിന്‌ അദ്ദേഹം ക്രമമാ​യി യോഗ​ങ്ങൾക്ക്‌ വരുക​യും അതിൽനിന്ന്‌ പ്രയോ​ജനം നേടു​ക​യും വേണം. (എബ്രാ. 10:24, 25) സാധ്യ​ത​യ​നു​സ​രിച്ച്‌ അധ്യാ​പകൻ ക്ഷണിച്ചി​ട്ടാ​യി​രി​ക്കും വിദ്യാർഥി ആദ്യമാ​യി മീറ്റി​ങ്ങി​നു വരുന്നത്‌. എന്നാൽ രാജ്യ​ഹാ​ളിൽ വന്നുക​ഴി​യു​മ്പോൾ ക്രമമാ​യി യോഗ​ങ്ങൾക്ക്‌ വരാൻ നമുക്ക്‌ എല്ലാവർക്കും അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും. നമുക്ക്‌ എങ്ങനെ​യൊ​ക്കെ അത്‌ ചെയ്യാം?

12 വിദ്യാർഥി​യെ സന്തോ​ഷ​ത്തോ​ടെ സ്വാഗതം ചെയ്യുക. (റോമ. 15:7) വിദ്യാർഥി മീറ്റി​ങ്ങി​നു വരു​മ്പോൾ നമ്മൾ അവരെ സന്തോ​ഷ​ത്തോ​ടെ സ്വാഗതം ചെയ്യു​ന്നെ​ങ്കിൽ അവർ തുടർന്നും യോഗ​ങ്ങൾക്ക്‌ വരാൻ താത്‌പ​ര്യം കാണി​ച്ചേ​ക്കാം. പക്ഷേ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധി​ക്കണം. നമ്മൾ ചെന്ന്‌ വിദ്യാർഥി​യെ പരിച​യ​പ്പെ​ടു​ക​യോ മറ്റുള്ള​വർക്കു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യോ ചെയ്യു​മ്പോൾ വിദ്യാർഥിക്ക്‌ അസ്വസ്ഥ​ത​യൊ​ന്നും തോന്നാൻ ഇടയാ​ക​രുത്‌. അദ്ദേഹ​ത്തി​ന്റെ അധ്യാ​പകൻ ചില​പ്പോൾ എത്തിയി​ട്ടു​ണ്ടാ​കില്ല. അല്ലെങ്കിൽ സഭയിലെ മറ്റേ​തെ​ങ്കി​ലും ഉത്തരവാ​ദി​ത്വ​ത്തി​ന്റെ തിരക്കി​ലാ​യി​രി​ക്കാം. അതു​കൊണ്ട്‌ നമ്മൾ മടിച്ചു​നിൽക്കാ​തെ ആ ബൈബിൾവി​ദ്യാർഥി​യു​ടെ അടുത്ത്‌ ചെന്ന്‌ സംസാ​രി​ക്കണം. വിദ്യാർഥി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച്‌ കേൾക്കു​ക​യും അവരുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്ന്‌ കാണി​ക്കു​ക​യും ചെയ്യുക. ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്ന​തു​കൊണ്ട്‌ വിദ്യാർഥിക്ക്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ? നമുക്ക്‌ ഡിമി​ട്രി സഹോ​ദ​രന്റെ അനുഭവം നോക്കാം. ഇപ്പോൾ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കുന്ന അദ്ദേഹം സ്‌നാ​ന​മേ​റ്റിട്ട്‌ അധികം വർഷങ്ങ​ളാ​യില്ല. ആദ്യമാ​യി മീറ്റി​ങ്ങി​നു പോയത്‌ ഓർത്തു​കൊണ്ട്‌ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “അൽപ്പം പരി​ഭ്ര​മ​ത്തോ​ടെ ഞാൻ രാജ്യ​ഹാ​ളിന്‌ പുറത്ത്‌ കാത്തു​നിൽക്കു​ന്നതു കണ്ടപ്പോൾ ഒരു സഹോ​ദരൻ എന്നെ അകത്തേക്ക്‌ കൂട്ടി​ക്കൊ​ണ്ടു​പോ​യി. കുറെ പേർ വന്ന്‌ എന്നെ പരിച​യ​പ്പെട്ടു. ഞാനാകെ അതിശ​യി​ച്ചു​പോ​യി. എനിക്ക്‌ അത്‌ ഒത്തിരി ഇഷ്ടപ്പെട്ടു. ആഴ്‌ച​യിൽ എല്ലാ ദിവസ​വും മീറ്റി​ങ്ങു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്ന്‌ ഞാൻ ആഗ്രഹി​ച്ചു. ഇങ്ങനെ ഒരു അനുഭവം എനിക്ക്‌ ഇതിനു മുമ്പ്‌ ഉണ്ടായി​ട്ടേ ഇല്ല.”

13. നിങ്ങളു​ടെ നല്ല മാതൃക ബൈബിൾവി​ദ്യാർഥി​യെ എന്തിനു സഹായി​ക്കും?

13 നല്ല മാതൃ​ക​യാ​യി​രി​ക്കുക. താൻ കണ്ടെത്തി​യി​രി​ക്കു​ന്നത്‌ സത്യമാ​ണെന്ന്‌ തിരി​ച്ച​റി​യാൻ നമ്മുടെ നല്ല പെരു​മാ​റ്റം ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കും. (മത്താ. 5:16) മൊൾഡോ​വ​യി​ലെ ഒരു മുൻനി​ര​സേ​വി​ക​യായ വിറ്റാലി പറയുന്നു: “സഭയി​ലു​ള്ള​വ​രു​ടെ ജീവി​ത​രീ​തി​യും മനോ​ഭാ​വ​വും പെരു​മാ​റ്റ​വും എല്ലാം ഞാൻ ശ്രദ്ധിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടേ​താണ്‌ സത്യമ​ത​മെന്ന്‌ അപ്പോൾ എനിക്ക്‌ ഉറപ്പായി.”

14. സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ നമ്മുടെ മാതൃക ഒരു ബൈബിൾവി​ദ്യാർഥി​യെ എങ്ങനെ സഹായി​ച്ചേ​ക്കാം?

14 പഠിക്കുന്ന കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ച്ചാ​ലേ ഒരു വിദ്യാർഥിക്ക്‌ സ്‌നാ​ന​ത്തി​നുള്ള യോഗ്യത നേടാൻ കഴിയു​ക​യു​ള്ളൂ. എന്നാൽ അത്‌ അത്ര എളുപ്പമല്ല. ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്കുള്ള പ്രയോ​ജ​നങ്ങൾ വിദ്യാർഥി കാണു​മ്പോൾ അതു​പോ​ലെ ചെയ്യാൻ അദ്ദേഹ​ത്തി​നും തോന്നി​യേ​ക്കാം. (1 കൊരി. 11:1) നേരത്തേ പറഞ്ഞ ഹനായി​യു​ടെ അനുഭവം നോക്കുക. സഹോ​ദരി പറയുന്നു: “പഠിച്ചു​കൊ​ണ്ടി​രുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്കാ​മെന്ന്‌ സഭയിലെ സഹോ​ദ​ര​ങ്ങളെ നോക്കി​യ​പ്പോൾ എനിക്ക്‌ മനസ്സി​ലാ​യി. മറ്റുള്ള​വരെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാം, എങ്ങനെ ക്ഷമിക്കുന്ന ഒരാളാ​യി​രി​ക്കാം, എങ്ങനെ​യൊ​ക്കെ സ്‌നേഹം കാണി​ക്കാം എന്നെല്ലാം ഞാൻ അവരെ കണ്ട്‌ പഠിച്ചു. അവർ എപ്പോ​ഴും മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ നല്ലതു മാത്രമേ പറഞ്ഞി​രു​ന്നു​ള്ളൂ. അവരെ​പ്പോ​ലെ​യാ​കാൻ ഞാൻ ആഗ്രഹി​ച്ചു.”

15. സുഭാ​ഷി​തങ്ങൾ 27:17 അനുസ​രിച്ച്‌ ബൈബിൾവി​ദ്യാർഥി ക്രമമാ​യി മീറ്റി​ങ്ങു​കൾക്കു വരാൻ തുടങ്ങു​മ്പോൾ നമ്മൾ അവരുടെ നല്ലൊരു സുഹൃ​ത്താ​യി​ത്തീ​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

15 വിദ്യാർഥി​യു​ടെ കൂട്ടു​കാ​രാ​കുക. വിദ്യാർഥി ക്രമമാ​യി മീറ്റി​ങ്ങിന്‌ വരാൻ തുടങ്ങി​യാ​ലും തുടർന്നും വ്യക്തി​പ​ര​മായ താത്‌പ​ര്യം കാണി​ക്കുക. (ഫിലി. 2:4) നിങ്ങൾക്ക്‌ അദ്ദേഹത്തെ കൂടുതൽ അടുത്ത​റി​യാൻ ശ്രമി​ക്കാം. ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ അദ്ദേഹം വരുത്തിയ മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞ്‌ അഭിന​ന്ദി​ക്കാം. അദ്ദേഹ​ത്തി​ന്റെ ബൈബിൾപ​ഠ​ന​ത്തെ​ക്കു​റി​ച്ചോ കുടും​ബം, ജോലി എന്നിവ​യെ​ക്കു​റി​ച്ചോ ഒക്കെ നിങ്ങൾക്ക്‌ ചോദി​ക്കാം. എന്നാൽ അദ്ദേഹത്തെ ബുദ്ധി​മു​ട്ടി​ക്കുന്ന തരം ചോദ്യ​ങ്ങൾ ഒഴിവാ​ക്കുക. ഇത്തരത്തി​ലുള്ള സംഭാ​ഷണം നിങ്ങളെ പരസ്‌പരം അടുപ്പി​ക്കും. വിദ്യാർഥി​യു​മാ​യുള്ള നിങ്ങളു​ടെ സൗഹൃദം സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ അദ്ദേഹത്തെ സഹായി​ക്കും. (സുഭാ​ഷി​തങ്ങൾ 27:17 വായി​ക്കുക.) ഹനായ്‌ ഇപ്പോൾ ഒരു സാധാരണ മുൻനി​ര​സേ​വി​ക​യാണ്‌. താൻ മീറ്റി​ങ്ങു​കൾക്കു പോകാൻ തുടങ്ങി​യ​തി​നെ​ക്കു​റിച്ച്‌ സഹോ​ദരി പറയുന്നു: “സഭയിൽ കൂട്ടു​കാ​രെ​യൊ​ക്കെ കിട്ടി​യ​പ്പോൾ മീറ്റി​ങ്ങുള്ള ദിവസ​ങ്ങൾക്കാ​യി ഞാൻ കാത്തി​രി​ക്കാൻ തുടങ്ങി. എത്ര ക്ഷീണമു​ണ്ടെ​ങ്കി​ലും ഞാൻ മീറ്റി​ങ്ങു​കൾ മുടക്കാ​റില്ല. പുതിയ കൂട്ടു​കാ​രെ എനിക്ക്‌ ഒത്തിരി ഇഷ്ടമായി. യഹോ​വയെ ആരാധി​ക്കാ​ത്ത​വ​രു​മൊ​ത്തുള്ള ചങ്ങാത്തം നിറു​ത്താൻ അത്‌ എന്നെ സഹായി​ച്ചു. യഹോ​വ​യോ​ടും സഹോ​ദ​ര​ങ്ങ​ളോ​ടും കൂടുതൽ അടുക്കാൻ ഞാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടാൻ ഞാൻ തീരു​മാ​നി​ച്ചു.”

16. താനും സഭയുടെ ഭാഗമാ​ണെന്ന്‌ ഒരു ബൈബിൾവി​ദ്യാർഥി​ക്കു തോന്നു​ന്ന​തിന്‌ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാൻ കഴിയും?

16 ഒരു വിദ്യാർഥി പഠിച്ച്‌ പുരോ​ഗതി പ്രാപി​ക്കു​മ്പോൾ താനും സഭയുടെ ഒരു ഭാഗമാ​ണെന്ന്‌ അദ്ദേഹ​ത്തി​നു തോന്നണം. അതിനു നമുക്ക്‌ എന്തു ചെയ്യാ​നാ​കും? ആതിഥ്യം കാണി​ക്കു​ന്ന​താണ്‌ ഒരു വഴി. (എബ്രാ. 13:2) മൊൾഡോ​വ​യിൽ സേവി​ക്കുന്ന ഡെനിസ്‌ എന്ന സഹോ​ദരൻ താൻ ബൈബിൾ പഠിച്ചി​രുന്ന കാല​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ ഓർമി​ക്കു​ന്നു: “പലപ്പോ​ഴും സഹോ​ദ​രങ്ങൾ എന്നെയും ഭാര്യ​യെ​യും അവരോ​ടൊത്ത്‌ കൂടി​വ​രാൻ ക്ഷണിക്കാ​റു​ണ്ടാ​യി​രു​ന്നു. യഹോവ ആ സഹോ​ദ​ര​ങ്ങളെ സഹായിച്ച കാര്യ​ത്തെ​ക്കു​റി​ച്ചെ​ല്ലാം ആ സമയത്ത്‌ അവർ ഞങ്ങളോട്‌ പറഞ്ഞു. അത്‌ ഞങ്ങൾക്ക്‌ ഒരു പ്രോ​ത്സാ​ഹ​ന​മാ​യി. ഞങ്ങൾ യഹോ​വയെ സേവി​ക്ക​ണ​മെ​ന്നും അങ്ങനെ ചെയ്‌താൽ നല്ലൊരു ഭാവി ഞങ്ങൾക്ക്‌ ലഭിക്കു​മെ​ന്നും മനസ്സി​ലാ​ക്കാൻ ഇത്തരം അവസരങ്ങൾ സഹായി​ച്ചു.” ഒരു വിദ്യാർഥി പ്രചാ​ര​ക​നാ​യി കഴിഞ്ഞാൽ ശുശ്രൂ​ഷ​യ്‌ക്ക്‌ പോകു​മ്പോൾ നമുക്ക്‌ അദ്ദേഹ​ത്തെ​യും കൊണ്ടു​പോ​കാ​നാ​കും. ബ്രസീ​ലി​ലെ ഡീഗോ എന്ന പ്രചാ​രകൻ പറയുന്നു: “ശുശ്രൂ​ഷ​യ്‌ക്ക്‌ പോകു​മ്പോൾ പല സഹോ​ദ​ര​ങ്ങ​ളും എന്നെ വിളി​ക്കു​മാ​യി​രു​ന്നു. അവരെ അടുത്ത​റി​യാ​നുള്ള നല്ലൊരു അവസര​മാ​യി​രു​ന്നു അത്‌. അവരു​ടെ​കൂ​ടെ പോയ​പ്പോൾ എനിക്ക്‌ ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. യഹോ​വ​യോ​ടും യേശു​വി​നോ​ടും എനിക്ക്‌ നല്ലൊരു അടുപ്പം തോന്നി.”

മൂപ്പന്മാർക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കും?

മൂപ്പന്മാരേ, നിങ്ങൾ കാണി​ക്കുന്ന ആത്മാർഥ​മായ താത്‌പ​ര്യം ബൈബിൾവി​ദ്യാർഥി​കളെ പുരോ​ഗ​മി​ക്കാൻ സഹായി​ക്കും (17-ാം ഖണ്ഡിക കാണുക)

17. മൂപ്പന്മാർക്ക്‌ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?

17 ബൈബിൾവി​ദ്യാർഥി​കൾക്കാ​യി സമയം മാറ്റി​വെ​ക്കുക. മൂപ്പന്മാ​രേ, നിങ്ങൾ ബൈബിൾവി​ദ്യാർഥി​ക​ളോട്‌ സ്‌നേ​ഹ​ത്തോ​ടെ​യും കരുത​ലോ​ടെ​യും ഇടപെ​ടു​മ്പോൾ സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ നിങ്ങൾ അവരെ സഹായി​ക്കു​ക​യാ​യി​രി​ക്കും. ബൈബിൾവി​ദ്യാർഥി​കൾ മീറ്റി​ങ്ങു​കൾക്കു വരു​മ്പോ​ഴെ​ല്ലാം അവരോട്‌ സംസാ​രി​ക്കാൻ കഴിയു​മോ? നിങ്ങൾ അവരുടെ പേര്‌ ഓർത്തി​രി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ അവരിൽ താത്‌പ​ര്യ​മു​ണ്ടെന്ന്‌ അവർക്കു മനസ്സി​ലാ​കും, പ്രത്യേ​കിച്ച്‌ അവർ ഉത്തരം പറയാ​നാ​യി കൈകൾ ഉയർത്തു​മ്പോൾ. ബൈബിൾപ​ഠനം നടത്തു​ന്ന​തി​നാ​യി പ്രചാ​രകൻ പോകു​മ്പോൾ അദ്ദേഹ​ത്തോ​ടൊ​പ്പം പോകാൻ നിങ്ങൾക്ക്‌ സമയം കണ്ടെത്താ​നാ​കു​മോ? നിങ്ങൾ ചിന്തി​ക്കു​ന്ന​തി​നെ​ക്കാൾ അധികം ഫലം അതിനു​ണ്ടാ​യേ​ക്കാം. നൈജീ​രി​യ​യി​ലുള്ള ജാക്കി എന്ന മുൻനി​ര​സേ​വിക പറയുന്നു: “ഒരു മൂപ്പനാണ്‌ ബൈബിൾപ​ഠ​ന​ത്തിന്‌ കൂടെ​വ​ന്നി​രി​ക്കു​ന്നത്‌ എന്ന്‌ അറിഞ്ഞ​പ്പോൾ പല ബൈബിൾവി​ദ്യാർഥി​കൾക്കും ഒരു അത്ഭുത​മാ​യി​രു​ന്നു.” ഒരു വിദ്യാർഥി ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പാസ്റ്റർ ഒരിക്ക​ലും അങ്ങനെ വരാറില്ല. പണക്കാ​രു​ടെ അടുത്തും കാശ്‌ തരുന്ന​വ​രു​ടെ അടുത്തും മാത്രമേ അദ്ദേഹം പോകാ​റു​ള്ളൂ.” ആ വിദ്യാർഥി ഇപ്പോൾ മീറ്റി​ങ്ങു​കൾക്കു വരാൻ തുടങ്ങി.

18. പ്രവൃ​ത്തി​കൾ 20:28-നു ചേർച്ച​യിൽ മൂപ്പന്മാർക്ക്‌ എങ്ങനെ തങ്ങളുടെ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കാ​നാ​കും?

18 ബൈബിൾപ​ഠ​നങ്ങൾ നടത്തു​ന്ന​വരെ പരിശീ​ലി​പ്പി​ക്കുക, പ്രോ​ത്സാ​ഹി​പ്പി​ക്കുക. മൂപ്പന്മാ​രേ, പ്രചാ​രകർ നല്ല ശുശ്രൂ​ഷ​ക​രും അധ്യാ​പ​ക​രും ആയിത്തീ​രു​ന്ന​തിന്‌ അവരെ പരിശീ​ലി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നിങ്ങൾക്കുണ്ട്‌. (പ്രവൃ​ത്തി​കൾ 20:28 വായി​ക്കുക.) ആർക്കെ​ങ്കി​ലും നിങ്ങളു​ടെ മുന്നിൽവെച്ച്‌ ബൈബിൾപ​ഠനം നടത്താൻ മടി തോന്നു​ന്നു​ണ്ടെ​ങ്കിൽ നിങ്ങൾ അത്‌ നടത്താ​മെന്നു പറയുക. നേരത്തേ പറഞ്ഞ ജാക്കി​യു​ടെ വാക്കുകൾ ഇതാണ്‌: “എന്റെ ബൈബിൾവി​ദ്യാർഥി​ക​ളെ​ക്കു​റിച്ച്‌ മൂപ്പന്മാർ എപ്പോ​ഴും തിരക്കാ​റുണ്ട്‌. ബൈബിൾപ​ഠ​ന​ത്തിന്‌ എനിക്ക്‌ എന്തെങ്കി​ലും സഹായം ആവശ്യ​മു​ണ്ടെ​ങ്കിൽ അവർ അത്‌ നൽകും.” ബൈബിൾ പഠിപ്പി​ക്കു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിൽ മൂപ്പന്മാർക്ക്‌ വലി​യൊ​രു പങ്കുണ്ട്‌. (1 തെസ്സ. 5:11) ജാക്കി പറയുന്നു: “മൂപ്പന്മാർ എന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും എന്റെ കഠിനാ​ധ്വാ​നത്തെ വിലമ​തി​ക്കു​ന്നു എന്ന്‌ പറയു​ക​യും ചെയ്യു​മ്പോൾ എനിക്ക്‌ സന്തോഷം തോന്നാ​റുണ്ട്‌. നല്ല ചൂടുള്ള സമയത്ത്‌ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം നൽകുന്ന നവോ​ന്മേ​ഷം​പോ​ലെ​യാണ്‌ എനിക്ക്‌ ആ വാക്കുകൾ. അവർ പ്രോ​ത്സാ​ഹി​പ്പി​ച്ച​പ്പോൾ എനിക്ക്‌ കൂടുതൽ ആത്മവി​ശ്വാ​സം തോന്നി. ബൈബിൾപ​ഠനം കൂടുതൽ ആസ്വദി​ക്കാ​നും കഴിഞ്ഞു.”—സുഭാ. 25:25.

19. സന്തോഷം നൽകുന്ന ഏതു കാര്യം നമു​ക്കെ​ല്ലാം ചെയ്യാ​നാ​കും?

19 നിങ്ങൾക്ക്‌ ഇപ്പോൾ ഒരു ബൈബിൾപ​ഠനം നടത്താൻ കഴിയു​ന്നി​ല്ലെ​ങ്കി​ലും മറ്റുള്ള​വരെ സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ നിങ്ങൾക്ക്‌ സഹായി​ക്കാ​നാ​കും. ബൈബിൾപ​ഠ​ന​ത്തി​ന്റെ സമയത്ത്‌ അധിക​മൊ​ന്നും സംസാ​രി​ച്ചി​ല്ലെ​ങ്കി​ലും നന്നായി തയ്യാറായ ചെറി​യ​ചെ​റിയ അഭി​പ്രാ​യ​ങ്ങ​ളൊ​ക്കെ പറഞ്ഞു​കൊണ്ട്‌ നമുക്ക്‌ അധ്യാ​പ​കനെ സഹായി​ക്കാം. ബൈബിൾവി​ദ്യാർഥി​കൾ രാജ്യ​ഹാ​ളിൽ വരു​മ്പോൾ അവരുടെ സുഹൃ​ത്താ​യി​രി​ക്കുക, അവർക്ക്‌ നല്ല മാതൃ​ക​യാ​യി​രി​ക്കുക. മൂപ്പന്മാർ ബൈബിൾവി​ദ്യാർഥി​ക​ളോട്‌ സംസാ​രി​ക്കാൻ സമയം മാറ്റി​വെ​ക്കണം. ഒപ്പം അധ്യാ​പ​കരെ പരിശീ​ലി​പ്പി​ക്കു​ക​യും അഭിന​ന്ദി​ക്കു​ക​യും വേണം. ഇങ്ങനെ​യെ​ല്ലാം അവർക്ക്‌ ബൈബിൾവി​ദ്യാർഥി​ക​ളെ​യും അവരുടെ അധ്യാ​പ​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും. യഹോ​വയെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും ഒരാളെ സഹായി​ക്കു​ന്ന​തിന്‌ എന്തെങ്കി​ലും ചെയ്യാ​നാ​യാൽ അത്‌ എത്ര ചെറു​താ​ണെ​ങ്കിൽപ്പോ​ലും അതിൽനിന്ന്‌ ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്‌.

ഗീതം 79 ഉറച്ചു​നിൽക്കാൻ അവരെ പഠിപ്പി​ക്കു​ക

^ ഖ. 5 നമുക്ക്‌ എല്ലാവർക്കും ഇപ്പോൾ സ്വന്തമാ​യി ഒരു ബൈബിൾപ​ഠനം ഇല്ലായി​രി​ക്കാം. എങ്കിലും സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിന്‌ നമുക്കു കഴിയും. അതിനു​വേണ്ടി നമുക്ക്‌ ഓരോ​രു​ത്തർക്കും എന്തൊക്കെ ചെയ്യാൻ കഴിയു​മെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും.