വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുന്നറി​യി​പ്പു​കൾക്ക്‌ ചെവി​കൊ​ടു​ക്കു​ന്നത്‌ നിങ്ങളു​ടെ ജീവൻ രക്ഷിക്കും!

മുന്നറി​യി​പ്പു​കൾക്ക്‌ ചെവി​കൊ​ടു​ക്കു​ന്നത്‌ നിങ്ങളു​ടെ ജീവൻ രക്ഷിക്കും!

ഇന്തൊ​നീ​ഷ്യ​യി​ലെ സുമാ​ത്ര​യു​ടെ വടക്കു​പ​ടി​ഞ്ഞാ​റൻ ദ്വീപായ സീമലു​വ​യിൽ 2004 ഡിസംബർ 26-ന്‌ 9.1 തീവ്രത രേഖ​പ്പെ​ടു​ത്തിയ ഒരു ഭൂകമ്പം ഉണ്ടായി. ആ സമയത്ത്‌ കടപ്പു​റ​ത്തു​ണ്ടാ​യി​രുന്ന എല്ലാ കണ്ണുക​ളും കടലി​ലേക്ക്‌ ഉറ്റു​നോ​ക്കി. കടൽ പതിവി​ലേറെ ഉൾവലി​യു​ന്നത്‌ അവർ ശ്രദ്ധിച്ചു. ഉടനെ​തന്നെ, സ്‌മോങ്‌! സ്‌മോങ്‌! (അവരുടെ ഭാഷയിൽ സുനാമി) എന്ന്‌ വിളി​ച്ചു​കൂ​കി​ക്കൊണ്ട്‌ എല്ലാവ​രും കുന്നിൻമു​ക​ളി​ലേക്ക്‌ ഓടാൻ തുടങ്ങി. 30 മിനി​ട്ടു​കൾക്കകം, അതിന്റെ വഴിയി​ലു​ണ്ടാ​യി​രുന്ന സകലതും, വീടു​ക​ളും ഗ്രാമ​ങ്ങ​ളും തകർത്തെ​റി​ഞ്ഞു​കൊണ്ട്‌ രാക്ഷസ​ത്തി​രകൾ കരയി​ലേക്ക്‌ പാഞ്ഞു​ക​യറി.

നാശം വിതച്ച ആ സുനാ​മി​ത്തി​രകൾ ആദ്യം ആഞ്ഞടി​ച്ചത്‌ സീമലുവ ദ്വീപി​നെ​യാ​യി​രു​ന്നു. 78,000 വരുന്ന ദ്വീപ്‌ നിവാ​സി​ക​ളിൽ 7 പേരാണ്‌ മരണമ​ട​ഞ്ഞത്‌. എന്തു​കൊ​ണ്ടാണ്‌ മരണനി​രക്ക്‌ ഇത്ര കുറഞ്ഞത്‌? a സീമലു​വ​ക്കാ​രു​ടെ ഒരു പഴഞ്ചൊല്ല്‌ ഇങ്ങനെ പറയുന്നു: ‘ശക്തിയായ ഭൂമി​കു​ലു​ക്ക​ത്തോ​ടൊ​പ്പം കടൽ ഉൾവലി​ഞ്ഞു​ക​ണ്ടാൽ, കുന്നു​ക​ളി​ലേക്ക്‌ ഓടുക. കാരണം, പിൻവാ​ങ്ങിയ കടൽ അതി​വേഗം തിരി​ച്ചെ​ത്തും.’ കഴിഞ്ഞ​കാല അനുഭ​വ​ങ്ങ​ളിൽനിന്ന്‌ സീമലുവ നിവാ​സി​കൾ കടലിന്റെ ഭാവമാ​റ്റം കാണു​മ്പോൾത്തന്നെ ആസന്നമായ സുനാ​മി​യെ തിരി​ച്ച​റി​യാൻ പഠിച്ചി​ട്ടുണ്ട്‌. അതെ, മുന്നറി​യി​പ്പു​കൾക്ക്‌ ചെവി​കൊ​ടു​ത്തത്‌ അവരുടെ ജീവൻ രക്ഷിച്ചു.

“ലോകാ​രം​ഭം​മു​തൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും മേലാൽ സംഭവി​ക്കു​ക​യി​ല്ലാ​ത്ത​തു​മായ മഹാകഷ്ടം” മാനവ​രാ​ശി​യെ എതി​രേ​റ്റു​വ​രു​ന്ന​താ​യി ബൈബിൾ പറയുന്നു. (മത്തായി 24:21) എന്നാൽ ഇത്‌, മനുഷ്യ​ന്റെ നിരു​ത്ത​ര​വാ​ദ​പ​ര​മായ പെരു​മാ​റ്റ​ത്താൽ ഭൂഗ്ര​ഹ​ത്തി​നു​ണ്ടാ​കുന്ന നാശമോ ഏതെങ്കി​ലും വലിയ പ്രകൃ​തി​വി​പ​ത്തു​ക​ളാൽ ഉണ്ടാകുന്ന കെടു​തി​യോ അല്ല. കാരണം, ഭൂമി എന്നേക്കും നിലനിൽക്കണം എന്നുള്ളത്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാണ്‌. (സഭാ​പ്ര​സം​ഗി 1:4) പകരം, വരാൻപോ​കുന്ന ആ മഹാകഷ്ടം ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കാ​നുള്ള’ ദൈവ​ത്തി​ന്റെ ഇടപെ​ട​ലാ​യി​രി​ക്കും. അത്‌, ഭൂമി​യി​ലെ എല്ലാ ദുഷ്ടതയ്‌ക്കും കഷ്ടപ്പാ​ടി​നും അറുതി​വ​രു​ത്തും. (വെളി​പാട്‌ 11:18; സദൃശ​വാ​ക്യ​ങ്ങൾ 2:22) എത്ര വലിയ അനു​ഗ്ര​ഹ​മാ​യി​രി​ക്കും അത്‌!

ഇതുകൂ​ടാ​തെ, നിഷ്‌ക​ള​ങ്ക​രായ ആളുകൾപോ​ലും മരണത്തിന്‌ ഇരയാ​കുന്ന സുനാ​മി​കൾ, ഭൂമി​കു​ലു​ക്കങ്ങൾ, അഗ്നിപർവ​തസ്‌ഫോ​ട​നങ്ങൾ എന്നിവ​യിൽനി​ന്നു വ്യത്യസ്‌ത​മാ​യി​രി​ക്കും വരാൻപോ​കുന്ന നാശം. കാരണം, “ദൈവം സ്‌നേ​ഹ​മാ​കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. യഹോവ എന്ന നാമം വഹിക്കുന്ന ആ ദൈവം “നീതി​മാ​ന്മാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും” എന്ന്‌ വാഗ്‌ദാ​നം ചെയ്യുന്നു. (1 യോഹ​ന്നാൻ 4:8; സങ്കീർത്ത​നങ്ങൾ 37:29) അങ്ങനെ​യെ​ങ്കിൽ, ഈ മഹാക​ഷ്ടത്തെ അതിജീ​വി​ക്കാ​നും ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ നേടാ​നും നിങ്ങൾ എന്താണ്‌ ചെയ്യേ​ണ്ടത്‌? അതിനുള്ള ഉത്തരം ഇതാണ്‌: മുന്നറി​യി​പ്പു​കൾക്ക്‌ ചെവി​കൊ​ടു​ക്കുക!

‘കടൽ ഉൾവലി​യു​ന്ന​തിന്‌’ ശ്രദ്ധ കൊടു​ക്കു​ക

എല്ലാ ദുഷ്ടത​യും കഷ്ടപ്പാ​ടും അവസാ​നി​ക്കുന്ന കൃത്യ​മായ തീയതി​യോ സമയമോ നമുക്ക്‌ നിർണ​യി​ക്കാ​നാ​കില്ല. കാരണം, “ആ നാളും നാഴി​ക​യും പിതാ​വി​ന​ല്ലാ​തെ ആർക്കും, സ്വർഗ​ത്തി​ലെ ദൂതന്മാർക്കോ പുത്ര​നു​പോ​ലു​മോ അറിയില്ല” എന്ന്‌ യേശു പറഞ്ഞു. എന്നിരു​ന്നാ​ലും, ‘സദാ ജാഗരൂ​ക​രാ​യി​രി​ക്കാൻ’ യേശു നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (മത്തായി 24:36; 25:13) എന്തിനു​വേണ്ടി? ദൈവം ലോക​ത്തിന്‌ അവസാനം വരുത്തു​ന്ന​തി​നു മുമ്പ്‌ ഇവിടെ അവസ്ഥ എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ ബൈബിൾ വിവരി​ക്കു​ന്നു. കടൽ പെട്ടെന്ന്‌ ഉൾവലി​ഞ്ഞ​പ്പോൾ സുനാ​മി​യെ​ക്കു​റിച്ച്‌ ബോധ​വാ​ന്മാ​രായ സീമലുവ ദ്വീപു​കാ​രെ​പ്പോ​ലെ ഇന്ന്‌, ലോകാ​വ​സ്ഥ​ക​ളിൽ കാണുന്ന പ്രകട​മായ മാറ്റങ്ങൾ അന്ത്യത്തെ സൂചി​പ്പി​ക്കുന്ന അടയാ​ള​മാ​ണെന്ന്‌ നമ്മളും തിരി​ച്ച​റി​യണം. മുകളിൽ കൊടു​ത്തി​രി​ക്കുന്ന ചതുര​ത്തിൽ ലോക​ത്തിന്‌ സംഭവി​ച്ചി​രി​ക്കുന്ന നാടകീ​യ​മായ മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്നു.

ചതുര​ത്തിൽ പറഞ്ഞി​രി​ക്കുന്ന ചില സംഭവ​ങ്ങ​ളോ അവസ്ഥക​ളോ ഓരോ​ന്നാ​യി എടുത്താൽ അവ മുൻകാ​ല​ങ്ങ​ളിൽ ചെറി​യ​തോ​തിൽ ഉണ്ടായി​ട്ടു​ണ്ടെ​ന്നു​ള്ളത്‌ വാസ്‌ത​വ​മാണ്‌. എന്നാൽ യേശു പറഞ്ഞത്‌, “ഇവയെ​ല്ലാം കാണു​മ്പോൾ” അതായത്‌ ഈ സംഭവങ്ങൾ ഒരേ കാലഘ​ട്ട​ത്തിൽ നടക്കു​ന്നതു കാണു​മ്പോൾ അന്ത്യം വളരെ അടുത്ത്‌ എത്തിയി​രി​ക്കു​ന്നത്‌ നമ്മൾ മനസ്സി​ലാ​ക്കണം എന്നാണ്‌. (മത്തായി 24:33) നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക, ‘ചരി​ത്ര​ത്തിൽ എപ്പോ​ഴാണ്‌ ഇവ, (1) ലോക​വ്യാ​പ​ക​മാ​യി നടന്നത്‌? (2) ഒരേ കാലഘ​ട്ട​ത്തിൽ സംഭവി​ച്ചത്‌? (3) മുൻകൂ​ട്ടി കാണാ​നാ​കാ​ത്ത​വി​ധം വഷളാ​യത്‌?’ ഇതെല്ലാം നമ്മൾ അന്ത്യനാ​ളു​ക​ളി​ലാണ്‌ ജീവി​ക്കു​ന്ന​തെന്ന്‌ വ്യക്തമാ​ക്കു​ന്നു.

ദൈവസ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകടനം

“കാലേ​ക്കൂ​ട്ടി മുന്നറി​യിപ്പ്‌ നൽകുന്ന സംവി​ധാ​നങ്ങൾ . . . അനേക​രു​ടെ ജീവൻ രക്ഷിക്കു​ന്ന​താ​യി” ഐക്യ​നാ​ടു​ക​ളു​ടെ ഒരു മുൻ പ്രസി​ഡന്റ്‌ പറഞ്ഞു. 2004-ലെ സുനാ​മി​യെ​ത്തു​ടർന്ന്‌, ഭാവി​യിൽ ഇതു​പോ​ലെ​യുള്ള കനത്ത ആൾനാശം സംഭവി​ക്കാ​തി​രി​ക്കാൻ ദുരന്ത​ബാ​ധിത പ്രദേ​ശ​ങ്ങ​ളിൽ മുന്നറി​യി​ക്കാ​നുള്ള സംവി​ധാ​നങ്ങൾ ഏർപ്പെ​ടു​ത്തി. അതു​പോ​ലെ, ദൈവ​വും അന്ത്യത്തി​നു മുമ്പ്‌ വളരെ നേര​ത്തേ​തന്നെ അതെക്കു​റി​ച്ചുള്ള മുന്നറി​യിപ്പ്‌ നൽകാൻ ക്രമീ​ക​രണം ചെയ്‌തി​രി​ക്കു​ന്നു. “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യ​ത്തി​നാ​യി ഭൂലോ​ക​ത്തി​ലെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അന്ത്യം വരും” എന്ന്‌ ബൈബിൾ മുന്നറി​യിപ്പ്‌ നൽകുന്നു.—മത്തായി 24:14.

കഴിഞ്ഞ വർഷത്തിൽ മാത്രം യഹോ​വ​യു​ടെ സാക്ഷികൾ 240 ദേശങ്ങ​ളിൽ 700-ലധികം ഭാഷക​ളി​ലാ​യി ലോക​മെ​മ്പാ​ടും സുവി​ശേഷം അറിയി​ച്ചി​രു​ന്നു. 190 കോടി​യി​ല​ധി​കം മണിക്കൂ​റു​ക​ളാണ്‌ അവർ ഇതിനാ​യി ചെലവ​ഴി​ച്ചത്‌! ആധുനി​ക​നാ​ളി​ലെ ഈ സംഭവ​വി​കാ​സം അന്ത്യം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു എന്നതിന്‌ ഈടുറ്റ തെളിവ്‌ നൽകുന്നു. അയൽക്കാ​രോ​ടുള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി യഹോ​വ​യു​ടെ സാക്ഷികൾ അതി​വേഗം സമീപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന യഹോ​വ​യു​ടെ ന്യായ​വി​ധി​ദി​വ​സ​ത്തെ​ക്കു​റി​ച്ചുള്ള മുന്നറി​യിപ്പ്‌ നൽകാൻ സകല​ശ്ര​മ​വും ചെയ്യുന്നു. (മത്തായി 22:39) ഈ മുന്നറി​യി​പ്പിൻ സന്ദേശ​ത്തി​ലൂ​ടെ നിങ്ങൾ പ്രയോ​ജനം നേടണ​മെന്ന്‌ യഹോവ ആഗ്രഹി​ക്കു​ന്നു. നിങ്ങ​ളോ​ടുള്ള യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌ ഇത്‌. “ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​ത്തി​ലേക്കു വരാൻ” ദൈവം ഇച്ഛിക്കു​ന്നെന്ന്‌ ഓർക്കുക. (2 പത്രോസ്‌ 3:9) ആ സ്‌നേ​ഹ​ത്തോ​ടും മുന്നറി​യി​പ്പി​നോ​ടും നിങ്ങൾ പ്രതി​ക​രി​ക്കു​മോ?

സുരക്ഷി​ത​സ്ഥാ​ന​ത്തേക്ക്‌ ഓടുക!

കടൽ ഉൾവലി​യു​ന്നതു കണ്ടപ്പോൾ അത്‌ സുനാ​മി​യാ​യി തിരി​ച്ചു​വ​രു​ന്ന​തു​വരെ കാത്തി​രി​ക്കാ​തെ, സീമലുവ തീര​ദേ​ശ​വാ​സി​കൾ കുന്നിൻ മുകളി​ലേക്ക്‌ ഓടി രക്ഷപ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അവർ സത്വരം സ്വീക​രിച്ച നടപടി അവരുടെ രക്ഷയെ അർഥമാ​ക്കി. അതു​പോ​ലെ, മഹാക​ഷ്ടത്തെ അതിജീ​വി​ക്കു​ന്ന​തിന്‌ നിങ്ങളും അധികം വൈകു​ന്ന​തി​നു മുമ്പ്‌ ആലങ്കാ​രി​ക​മായ അർഥത്തിൽ ഉയർന്ന സ്ഥാന​ത്തേക്ക്‌ പോ​കേ​ണ്ട​തുണ്ട്‌. അത്‌ എങ്ങനെ ചെയ്യാം? നമ്മൾ ഇപ്പോൾ ജീവി​ക്കുന്ന ‘അന്ത്യകാ​ല​ത്തി​നു’ ചേരുന്ന ഹൃദയസ്‌പർശി​യായ ഒരു ക്ഷണം വെച്ചു​നീ​ട്ടു​ന്ന​തിന്‌ യശയ്യ പ്രവാ​ച​കനെ ദൈവം നിശ്വസ്‌ത​നാ​ക്കി. “നമുക്കു യഹോ​വ​യു​ടെ പർവ്വത​ത്തി​ലേക്കു . . . കയറി​ച്ചെ​ല്ലാം” “അവൻ നമുക്കു തന്റെ വഴികളെ ഉപദേ​ശി​ച്ചു​ത​രി​ക​യും നാം അവന്റെ പാതക​ളിൽ നടക്കയും ചെയ്യും” എന്ന്‌ അതു പറയുന്നു.—യശയ്യ 2:2, 3.

ഒരു കുന്നിന്റെ മുകളി​ലേക്കു പോകു​ന്നത്‌, കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു ഉയർന്ന വീക്ഷണം ഉണ്ടായി​രി​ക്കാ​നും ഒപ്പം സുരക്ഷി​ത​രാ​യി​രി​ക്കാ​നും സഹായി​ക്കു​ന്നു. സമാന​മാ​യി, ദൈവ​ത്തി​ന്റെ വഴിക​ളെ​ക്കു​റിച്ച്‌ ബൈബി​ളിൽനിന്ന്‌ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌, ലോക​മെ​മ്പാ​ടു​മുള്ള ദശലക്ഷ​ങ്ങൾക്ക്‌ തങ്ങളുടെ ജീവി​ത​ത്തിൽവേണ്ട മാറ്റങ്ങൾ വരുത്താൻ സഹായി​ച്ചി​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ അവർക്ക്‌ ‘(ദൈവ​ത്തി​ന്റെ) പാതക​ളിൽ നടക്കാ​നും’ ദൈവ​ത്തി​ന്റെ പ്രീതി​യും സംരക്ഷ​ണ​വും ആസ്വദി​ക്കാ​നും സാധി​ക്കും.

ഈ നിർണാ​യക നാളു​ക​ളിൽ ദൈവം നൽകുന്ന ക്ഷണം സ്വീക​രി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പൂർവ​ക​മായ സംരക്ഷണം ആസ്വദി​ക്കാൻ നിങ്ങൾ തയാറാ​കു​മോ? നമ്മുടെ ഈ നാളുകൾ ‘അന്ത്യനാ​ളു​കൾ’ ആണെന്ന​തിന്‌ ബൈബിൾ നൽകുന്ന തെളി​വു​ക​ളും ഈ ലേഖന​ത്തി​ലെ ചതുര​വും അടുത്തു​പ​രി​ശോ​ധി​ക്കാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അതിൽ പറഞ്ഞി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചോ അവ എങ്ങനെ പ്രാവർത്തി​ക​മാ​ക്കണം എന്നതി​നെ​ക്കു​റി​ച്ചോ നന്നായി മനസ്സി​ലാ​ക്കു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ സന്തോ​ഷ​മേ​യു​ള്ളൂ. അല്ലെങ്കിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾക്ക്‌ www.pr418.com എന്ന ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശി​ക്കുക. ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ എന്നതിനു കീഴിൽ ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരം എന്ന ഭാഗം കാണുക.▪ (w16-E No.2)

a 2004-ൽ ഉണ്ടായ ഈ സുനാ​മി​യിൽ മൊത്തം 2,20,000-ത്തിലേറെ ആളുകൾ മരിച്ചു. ചരി​ത്ര​ത്തി​ലെ ഏറ്റവും വിനാ​ശ​ക​ര​മായ സുനാ​മി​ക​ളിൽ ഒന്നായി​രു​ന്നു ഇത്‌.