വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം

യേശു യാതനകൾ സഹിച്ച്‌ മരിച്ചത്‌ എന്തു​കൊണ്ട്‌?

യേശു യാതനകൾ സഹിച്ച്‌ മരിച്ചത്‌ എന്തു​കൊണ്ട്‌?

“ഏകമനു​ഷ്യ​നി​ലൂ​ടെ (ആദാമി​ലൂ​ടെ) പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു.”—റോമർ 5:12.

“നിങ്ങൾക്ക്‌ എന്നേക്കും ജീവി​ക്കാൻ ആഗ്രഹ​മു​ണ്ടോ” എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ നിങ്ങൾ എന്ത്‌ പറയും? ‘ആഗ്രഹ​മുണ്ട്‌’ എന്ന്‌ മിക്കവ​രും പറയു​മെ​ങ്കി​ലും അത്‌ നടപ്പുള്ള കാര്യ​മാ​യി കരുത​ണ​മെ​ന്നില്ല. ‘ജനിച്ചാൽ ഒരിക്കൽ മരിക്കണം, അത്‌ ജീവി​ത​ത്തി​ന്റെ ഭാഗമാണ്‌’ എന്ന്‌ അവർ പറഞ്ഞേ​ക്കാം.

അതേ ചോദ്യം​തന്നെ നേരെ​തി​രിച്ച്‌, “നിങ്ങൾ മരിക്കാൻ തയാറാ​ണോ” എന്ന്‌ ചോദി​ച്ചാൽ സാധാ​ര​ണ​ഗ​തി​യിൽ ‘അല്ല’ എന്നേ ആളുകൾ പറയൂ. എന്താണ്‌ അതിന്റെ അർഥം? ജീവി​ത​ത്തിൽ എന്തെല്ലാം കഷ്ടപ്പാ​ടു​ക​ളും ദുരി​ത​ങ്ങ​ളും ഉണ്ടായാ​ലും എല്ലാവ​രു​ടെ​യും ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം ജീവി​ക്കണം എന്നുത​ന്നെ​യാണ്‌. ബൈബിൾ പറയു​ന്നത്‌, ജീവി​ക്കാ​നുള്ള അഭിലാ​ഷ​ത്തോ​ടെ ദൈവം മനുഷ്യ​രെ സൃഷ്ടിച്ചു എന്നാണ്‌. “നിത്യ​ത​യും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു” എന്ന്‌ അത്‌ വ്യക്തമാ​യി പറയുന്നു.—സഭാ​പ്ര​സം​ഗി 3:11.

എന്നാൽ, മനുഷ്യർ എന്നേക്കും ജീവി​ക്കു​ന്നില്ല എന്നതാണ്‌ വസ്‌തുത. അങ്ങനെ​യെ​ങ്കിൽ, എന്ത്‌ കുഴപ്പ​മാണ്‌ സംഭവി​ച്ചത്‌? ഇത്‌ പരിഹ​രി​ക്കാൻ ദൈവം എന്തെങ്കി​ലും ചെയ്‌തി​ട്ടു​ണ്ടോ? അതെക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ ഉത്തരങ്ങൾ ആശ്വാ​സ​ദാ​യ​ക​മാ​ണെന്ന്‌ മാത്രമല്ല യേശു യാതനകൾ സഹിച്ച്‌ മരിച്ചത്‌ എന്തിനാണ്‌ എന്നതു​മാ​യി അതിന്‌ നേരിട്ട്‌ ബന്ധവു​മുണ്ട്‌.

കുഴപ്പ​ങ്ങ​ളു​ടെ തുടക്കം എങ്ങനെ?

ബൈബി​ളി​ന്റെ ആദ്യപുസ്‌ത​ക​മായ ഉൽപത്തി​യു​ടെ തുടക്ക​ത്തി​ലെ മൂന്നു അധ്യാ​യ​ങ്ങ​ളിൽ കാണു​ന്നത്‌, ആദ്യ മനുഷ്യ ജോഡി​ക​ളായ ആദാമി​നും ഹവ്വായ്‌ക്കും എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാശ ദൈവം വെച്ചു​നീ​ട്ടി​യെ​ന്നും അത്‌ നേടാൻ എന്ത്‌ ചെയ്യണ​മെന്ന്‌ അവരോട്‌ പറഞ്ഞി​രു​ന്നെ​ന്നും ആണ്‌. ദൈവത്തെ അനുസ​രി​ക്കു​ന്ന​തിൽ അവർ പരാജ​യ​പ്പെ​ട്ട​തും അങ്ങനെ ജീവി​ക്കാ​നുള്ള പ്രത്യാശ നഷ്ടപ്പെ​ടു​ത്തി​യ​തും എങ്ങനെ​യാ​ണെന്ന്‌ വിവരണം തുടർന്നു​പ​റ​യു​ന്നു. ലളിത​മാ​യി​ട്ടാണ്‌ ഈ സംഭവങ്ങൾ വിവരി​ച്ചി​രി​ക്കു​ന്നത്‌; അത്ര ലളിത​മാ​യ​തു​കൊണ്ട്‌ ചിലർ ഇത്‌ ഒരു കെട്ടു​ക​ഥ​യാ​ണെന്ന്‌ പറഞ്ഞ്‌ തള്ളിക്ക​ള​യു​ന്നു. പക്ഷെ, ഉൽപത്തി​വി​വ​രണം സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ പോ​ലെ​തന്നെ വസ്‌തു​ത​കളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള ചരി​ത്ര​രേ​ഖ​യാ​ണെ​ന്ന​തിന്‌ എല്ലാ തെളി​വു​ക​ളു​മുണ്ട്‌. a

ആദാം അനുസ​ര​ണ​ക്കേട്‌ കാണി​ച്ച​തി​ന്റെ ഫലം എന്തായി​രു​ന്നു? ബൈബിൾ ഇങ്ങനെ പറയുന്നു: “ഏകമനു​ഷ്യ​നി​ലൂ​ടെ (ആദാമി​ലൂ​ടെ) പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ, എല്ലാവ​രും പാപം ചെയ്‌ത​തി​നാൽ മരണം സകലമ​നു​ഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.” (റോമർ 5:12) അതെ, ആദാം ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ച്ചു​കൊണ്ട്‌ പാപം ചെയ്‌തു. അങ്ങനെ, എന്നേക്കും ജീവി​ക്കാ​നുള്ള പ്രതീക്ഷ നഷ്ടപ്പെ​ടു​ത്തു​ക​യും കാല​ക്ര​മേണ മരിക്കു​ക​യും ചെയ്‌തു. ആദാമി​ന്റെ പിൻത​ല​മു​റ​ക്കാ​രെന്ന നിലയിൽ നമ്മൾ പാപം അവകാ​ശ​പ്പെ​ടു​ത്തി. അതിന്റെ ഫലമായി രോഗ​വും വാർധ​ക്യ​വും മരണവും അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നു. മനുഷ്യൻ മരിക്കു​ന്ന​തി​ന്റെ കാരണം സംബന്ധിച്ച ഈ വിശദീ​ക​രണം, പാരമ്പ​ര്യ​ത്തെ​ക്കു​റിച്ച്‌—കുട്ടികൾ മാതാ​പി​താ​ക്ക​ളു​ടെ സ്വഭാ​വ​ത്തി​ലെ ചില ഘടകങ്ങൾ അവകാ​ശ​മാ​ക്കു​ന്നുണ്ട്‌ എന്നത്‌—നമ്മുടെ ഇന്നത്തെ അറിവു​മാ​യി പൂർണ​യോ​ജി​പ്പി​ലാണ്‌. എന്നാൽ, ഈ പ്രശ്‌നം പരിഹ​രി​ക്കാൻ ദൈവം എന്തെങ്കി​ലും ചെയ്‌തി​ട്ടു​ണ്ടോ?

ദൈവം ചെയ്‌തി​രി​ക്കു​ന്നത്‌ എന്ത്‌?

ഉണ്ട്‌. ആദാം തന്റെ പിൻഗാ​മി​കൾക്ക്‌ നഷ്ടപ്പെ​ടു​ത്തി​യത്‌ അതായത്‌, നിത്യ​മാ​യി ജീവി​ക്കാ​നുള്ള പ്രത്യാശ തിരി​ച്ചു​നൽകാൻ ദൈവം ക്രമീ​ക​ര​ണങ്ങൾ ചെയ്‌തി​ട്ടുണ്ട്‌. ദൈവം അത്‌ എങ്ങനെ സാധ്യ​മാ​ക്കും?

“പാപത്തി​ന്റെ ശമ്പളം മരണം” ആണെന്ന്‌ റോമർ 6:23-ൽ കാണാം. ഇതിന്റെ അർഥം പാപത്തി​ന്റെ ഫലമാണ്‌ മരണം എന്നാണ്‌. ആദാം മരിച്ചത്‌ പാപം ചെയ്‌ത​തു​കൊ​ണ്ടാണ്‌. നമ്മളും പാപം ചെയ്യുന്നു. അതു​കൊണ്ട്‌, പാപത്തി​ന്റെ ശമ്പളമായ മരണത്തിന്‌ അർഹരാണ്‌. എന്നാൽ, നമ്മൾ പാപാ​വ​സ്ഥ​യിൽ ജനിച്ചത്‌ നമ്മു​ടെ​തന്നെ കുറ്റം കൊണ്ടല്ല. അതിനാൽ, നമുക്കു​വേണ്ടി പാപത്തി​ന്റെ ശമ്പളം കൈപ്പ​റ്റാൻ ദൈവം സ്‌നേ​ഹ​പൂർവം തന്റെ മകനായ യേശു​വി​നെ അയച്ചു. ഇത്‌, എങ്ങനെ​യാണ്‌ നമ്മുടെ പാപത്തെ നീക്കി​ക്ക​ള​യു​ന്നത്‌?

യേശുവിന്റെ മരണം ഒരിക്ക​ലും അവസാ​നി​ക്കാത്ത, സന്തോ​ഷ​മുള്ള ജീവി​ത​ത്തി​ലേക്കു വഴിതു​റ​ക്കു​ന്നു

ഒരു മനുഷ്യൻ അതായത്‌, പൂർണ​മ​നു​ഷ്യ​നായ ആദാം അനുസ​ര​ണ​ക്കേ​ടി​ലൂ​ടെ പാപവും മരണവും ലോക​ത്തി​ലേക്ക്‌ കടത്തി​വി​ട്ട​തു​കൊണ്ട്‌ നമ്മളെ പാപഭാ​ര​ത്തിൽനിന്ന്‌ വിടു​വി​ക്കാൻ മരണ​ത്തോ​ളം അനുസ​രണം പാലി​ക്കുന്ന ഒരു പൂർണ​മ​നു​ഷ്യൻ ആവശ്യ​മാ​യി​വന്നു. ഇക്കാര്യം ബൈബിൾ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഏകമനു​ഷ്യ​ന്റെ അനുസ​ര​ണ​ക്കേ​ടി​ലൂ​ടെ അനേകർ പാപി​ക​ളാ​യി​ത്തീർന്ന​തു​പോ​ലെ ഏകന്റെ അനുസ​ര​ണ​ത്തി​ലൂ​ടെ അനേകർ നീതി​മാ​ന്മാ​രാ​യി​ത്തീ​രും.” (റോമർ 5:19) യേശു​വാ​യി​രു​ന്നു ആ ‘ഏകൻ.’ യേശു സ്വർഗം വിട്ട്‌ ഭൂമി​യി​ലേക്ക്‌ വന്ന്‌ ഒരു പൂർണമനുഷ്യനായി b ജീവി​ക്കു​ക​യും നമുക്കു​വേണ്ടി മരിക്കു​ക​യും ചെയ്‌തു. അതിന്റെ ഫലമായി, മനുഷ്യർക്ക്‌ ദൈവ​ത്തി​ന്റെ മുമ്പാകെ നീതി​നിഷ്‌ഠ​മായ ഒരു നില ഉണ്ടായി​രി​ക്കാ​നും അനന്തമായ ജീവന്റെ പ്രത്യാശ നേടാ​നും സാധിച്ചു.

യേശു യാതനകൾ സഹിച്ച്‌ മരിച്ചത്‌ എന്തു​കൊണ്ട്‌?

എന്നിരു​ന്നാ​ലും, മനുഷ്യ​രെ പാപത്തിൽനിന്ന്‌ വിടു​വി​ക്കാൻ യേശു മരി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നോ? ആദാമി​ന്റെ പിൻമു​റ​ക്കാ​രെ എന്നേക്കും ജീവി​ക്കാൻ അനുവ​ദി​ച്ചു​കൊണ്ട്‌ സർവശ​ക്ത​നായ ദൈവ​ത്തിന്‌ വെറും ഒരു ഉത്തരവി​ട്ടാൽ മതിയാ​യി​രു​ന്നി​ല്ലേ? മതിയാ​യി​രു​ന്നു. ദൈവ​ത്തിന്‌ അതിനുള്ള അധികാ​ര​വു​മുണ്ട്‌. എന്നാൽ അങ്ങനെ ചെയ്യു​ന്നത്‌ പാപത്തി​ന്റെ ശമ്പളം മരണം എന്ന ദൈവ​ത്തി​ന്റെ പ്രഖ്യാ​പിത നിയമത്തെ അവഗണി​ക്കു​ന്ന​താ​കു​മാ​യി​രു​ന്നു. അവരവ​രു​ടെ സൗകര്യ​ത്തി​നു​വേണ്ടി റദ്ദ്‌ ചെയ്യാ​വു​ന്ന​തോ മാറ്റം വരുത്താ​വു​ന്ന​തോ ആയ ഒരു ലഘുനി​യമം ആയിരു​ന്നില്ല അത്‌. അത്‌ യഥാർഥ​നീ​തി​യു​ടെ അടിസ്ഥാ​ന​ശി​ല​യാണ്‌.—സങ്കീർത്ത​നങ്ങൾ 37:28.

ഈ ഒരു വിഷയ​ത്തിൽ ദൈവം തന്റെ നീതി​യു​ടെ മാനദണ്ഡം മാറ്റി​യി​രു​ന്നെ​ങ്കിൽ മറ്റു കാര്യ​ങ്ങ​ളി​ലും ദൈവം ഇതു​പോ​ലെ വിട്ടു​വീഴ്‌ച ചെയ്യു​മെന്ന്‌ ആളുകൾ ചിന്തി​ക്കി​ല്ലേ? ഉദാഹ​ര​ണ​ത്തിന്‌, ആദാമി​ന്റെ സന്തതി​ക​ളിൽ നിത്യം ജീവി​ക്കാൻ യോഗ്യ​ത​യു​ള്ളത്‌ ആർക്കൊ​ക്കെ​യാണ്‌ എന്ന കാര്യ​ത്തിൽ ന്യായ​പൂർവം തീരു​മാ​ന​മെ​ടു​ക്കാൻ ദൈവ​ത്തിന്‌ കഴിയു​മോ? താൻ നൽകി​യി​രി​ക്കുന്ന വാഗ്‌ദാ​നങ്ങൾ പാലി​ക്കു​മെന്ന കാര്യ​ത്തിൽ ദൈവത്തെ വിശ്വ​സി​ക്കാ​നാ​കു​മോ? നമ്മുടെ രക്ഷ സാധ്യ​മാ​ക്കു​ന്ന​തി​നാ​യി ദൈവം നീതി​യോട്‌ പറ്റിനി​ന്നത്‌, താൻ എല്ലായ്‌പോ​ഴും ശരിയാ​യതു മാത്രമേ ചെയ്യു​ക​യു​ള്ളൂ എന്ന കാര്യ​ത്തിന്‌ നമുക്കുള്ള ഉറപ്പാണ്‌.

യേശു​വി​ന്റെ ബലിമ​ര​ണ​ത്തി​ലൂ​ടെ ദൈവം പറുദീ​സാ​ഭൂ​മി​യി​ലെ അനന്തമായ ജീവി​ത​ത്തിന്‌ വഴിതു​റന്നു. യോഹ​ന്നാൻ 3:16-ലെ യേശു​വി​ന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തിന്‌ അവനെ നൽകു​വാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേ​ഹി​ച്ചു.” അങ്ങനെ, യേശു​വി​ന്റെ മരണം ദൈവ​ത്തി​ന്റെ പിഴവി​ല്ലാത്ത നീതി​യു​ടെ മാത്രമല്ല, അതി​ലേറെ മനുഷ്യ​രോ​ടുള്ള ദൈവ​ത്തി​ന്റെ മഹത്തായ സ്‌നേ​ഹ​ത്തി​ന്റെ​യും തെളി​വാണ്‌.

എന്നിരു​ന്നാ​ലും, സുവി​ശേ​ഷ​ങ്ങ​ളിൽ വിവരി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ യേശു യാതന​ക​ളും വേദന​ക​ളും സഹിച്ച്‌ മരി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നോ? അങ്ങേയറ്റം കടുത്ത പരി​ശോ​ധ​നയ്‌ക്ക്‌ വിധേ​യ​നാ​കു​ക​യും വിശ്വസ്‌ത​നാ​യി നിൽക്കു​ക​യും ചെയ്‌ത​തി​ലൂ​ടെ, പരി​ശോ​ധ​ന​യിൻകീ​ഴിൽ മനുഷ്യൻ ദൈവ​ത്തോട്‌ വിശ്വസ്‌ത​നാ​യി നിൽക്കു​ക​യില്ല എന്ന സാത്താന്റെ വാദം യേശു എന്നേക്കു​മാ​യി ഖണ്ഡിച്ചു. (ഇയ്യോബ്‌ 2:4, 5) പൂർണ​നാ​യി​രുന്ന ആദാമി​നെ പാപം ചെയ്യി​ച്ച​തി​ലൂ​ടെ സാത്താന്റെ ആ വാദം ശരിയാ​ണെന്ന്‌ കാണ​പ്പെട്ടു. എന്നാൽ ആദാമി​നോട്‌ എല്ലാവി​ധ​ത്തി​ലും തുല്യ​നാ​യി​രുന്ന യേശു കടുത്ത പരി​ശോ​ധ​ന​യി​ലാ​യ​പ്പോൾപോ​ലും അനുസ​രണം പാലിച്ചു. (1 കൊരി​ന്ത്യർ 15:45) മനസ്സു​വെ​ച്ചി​രു​ന്നെ​ങ്കിൽ ആദാമി​നും ദൈവത്തെ അനുസ​രി​ക്കാ​മാ​യി​രു​ന്നെന്ന്‌ യേശു അങ്ങനെ തെളി​യി​ച്ചു. പരി​ശോ​ധ​നകൾ സഹിച്ചു​നി​ന്നു​കൊണ്ട്‌ യേശു നമുക്ക്‌ പിന്തു​ട​രാൻ ഒരു മാതൃക വെച്ചു. (1 പത്രോസ്‌ 2:21) സ്വർഗ​ത്തി​ലെ അമർത്യ​ജീ​വൻ സമ്മാനി​ച്ചു​കൊണ്ട്‌ ദൈവം തന്റെ പുത്രന്റെ പരിപൂർണ​മായ അനുസ​ര​ണ​ത്തിന്‌ പ്രതി​ഫലം നൽകു​ക​യും ചെയ്‌തു.

നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം

യേശു​വി​ന്റെ മരണം യഥാർഥ​ത്തിൽ സംഭവിച്ച ഒന്നാണ്‌. അവസാ​നി​ക്കാത്ത ജീവി​ത​ത്തി​ലേ​ക്കുള്ള പാത തുറന്നു​കി​ട​ക്കു​ന്നു. എന്നേക്കും ജീവി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? നമ്മൾ ചെയ്യേ​ണ്ടത്‌ എന്താ​ണെന്ന്‌ സൂചി​പ്പി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ച യേശു​ക്രിസ്‌തു​വി​നെ​യും അവർ അറിയു​ന്ന​ത​ല്ലോ നിത്യ​ജീ​വൻ.”—യോഹ​ന്നാൻ 17:3.

ഈ മാസി​ക​യു​ടെ പ്രസാ​ധകർ സത്യ​ദൈ​വ​മായ യഹോ​വ​യെ​ക്കു​റി​ച്ചും പുത്ര​നായ യേശു​വി​നെ​ക്കു​റി​ച്ചും കൂടുതൽ കാര്യങ്ങൾ അറിയാൻ നിങ്ങളെ ക്ഷണിക്കു​ന്നു. നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നിങ്ങളെ സഹായി​ക്കാൻ സന്തോ​ഷ​മേ​യു​ള്ളൂ. ഞങ്ങളുടെ വെബ്‌സൈ​റ്റായ www.pr418.com സന്ദർശി​ച്ചു​കൊ​ണ്ടും നിങ്ങൾക്കു മുഴുവൻ വിവരങ്ങൾ അറിയാൻ കഴിയും.▪(w16-E No.2)

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ പേജ്‌ 922-ലെ “ഉൽപത്തി​യു​ടെ ചരി​ത്ര​പ​ര​മായ കൃത്യത” എന്ന ഭാഗം കാണുക.

b ദൈവം തന്റെ പുത്രന്റെ ജീവൻ സ്വർഗ​ത്തിൽനിന്ന്‌ മറിയ​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്ക്‌ മാറ്റി​യ​തി​ലൂ​ടെ യേശു ഉരുവാ​യി. കൂടാതെ, മറിയ​യു​ടെ അപൂർണത യേശു​വി​നെ ബാധി​ക്കാ​തി​രി​ക്കാൻ ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ വേണ്ട നടപടി​കൾ സ്വീക​രി​ച്ചു.—ലൂക്കോസ്‌ 1:31, 35.