വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  4 2016 | ആശ്വസി​പ്പി​ക്കാൻ ആർക്കാ​കും?

നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

പലർക്കും ഈ ലോക​ത്തി​ലെ ജീവിതം വേദന നിറഞ്ഞ​താണ്‌. സഹായ​ത്തി​നും ആശ്വാ​സ​ത്തി​നും വേണ്ടി നമുക്ക്‌ എവി​ടേക്കു നോക്കാ​നാ​കും?

ബൈബിൾ പറയുന്നു: ‘മനസ്സലി​വുള്ള പിതാ​വും സർവാ​ശ്വാ​സ​ത്തി​ന്റെ​യും ദൈവ​വും ആയവൻ . . . നമ്മുടെ കഷ്ടതക​ളി​ലൊ​ക്കെ​യും നമ്മെ ആശ്വസി​പ്പി​ക്കു​ന്നു.’2 കൊരി​ന്ത്യർ 1:3, 4.

ദൈവം നമ്മളെ​യെ​ല്ലാം എങ്ങനെ​യാണ്‌ ആശ്വസി​പ്പി​ക്കു​ന്ന​തെന്നു വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഈ ലക്കം വിശദീ​ക​രി​ക്കു​ന്നു.

 

മുഖ്യലേഖനം

നമു​ക്കെ​ല്ലാം ആശ്വാസം വേണം

പ്രിയ​പ്പെട്ട ഒരാളു​ടെ മരണം നമ്മളെ തളർത്തു​മ്പോ​ഴോ ജോലി, വിവാഹം, ആരോ​ഗ്യം എന്നിവ​യു​മാ​യി ബന്ധപ്പെട്ട്‌ ഗുരു​ത​ര​പ്ര​ശ്‌നങ്ങൾ ഉണ്ടാകു​മ്പോ​ഴോ ആശ്വാസം എവി​ടെ​നിന്ന്‌ കിട്ടും?

മുഖ്യലേഖനം

ദൈവം എങ്ങനെ​യാണ്‌ ആശ്വസി​പ്പി​ക്കു​ന്നത്‌?

കഷ്ടപ്പെ​ടു​ന്ന​വർക്കു സഹായം ലഭിക്കുന്ന 4 വിധങ്ങൾ.

മുഖ്യലേഖനം

കഷ്ടതക​ളി​ലും ആശ്വാസം

സഹായം ഏറ്റവും ആവശ്യ​മാ​യി​രുന്ന സമയത്ത്‌ ചിലർക്കു കൈത്താ​ങ്ങാ​യത്‌ എന്താണ്‌?

അവരുടെ വിശ്വാസം അനുകരിക്കുക

‘യുദ്ധം യഹോ​വ​യ്‌ക്കു​ള്ളത്‌’

ദാവീ​ദിന്‌ എങ്ങനെ​യാ​ണു ഗൊല്യാ​ത്തി​നെ തോൽപ്പി​ക്കാ​നാ​യത്‌? ദാവീ​ദി​ന്റെ കഥയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

ദാവീ​ദും ഗൊല്യാ​ത്തും​—അത്‌ യഥാർഥ​ത്തിൽ സംഭവി​ച്ച​തോ?

ഈ വിവര​ണ​ത്തി​ന്റെ വിശ്വാ​സ്യ​തയെ ചില വിമർശകർ ചോദ്യം​ചെ​യ്യാ​റുണ്ട്‌. പക്ഷേ അതിന്‌ എന്തെങ്കി​ലും അടിസ്ഥാ​ന​മു​ണ്ടോ?

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

തോൽവി​ക​ളിൽ പതറാതെ വിജയ​ത്തി​ലേക്ക്‌

എങ്ങനെ​യാണ്‌ ഒരാൾ അശ്ലീലം എന്ന ദുശ്ശീ​ല​ത്തി​ന്റെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ട്ട​തെന്നു കാണുക. അദ്ദേഹ​ത്തിന്‌ എങ്ങനെ​യാ​ണു ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്ന മനസ്സമാ​ധാ​നം ലഭിച്ചത്‌?

ബൈബിൾ എന്താണു പറയു​ന്നത്‌?

ദൈവ​രാ​ജ്യത്തെ​ക്കു​റിച്ചുള്ള ആളുകളുടെ ധാരണകൾ പലതാണ്‌. എന്നാൽ തിരുവെഴുത്തുകൾ ശരിക്കും എന്താണു പഠിപ്പിക്കു​ന്നത്‌? ഉത്തരം നിങ്ങളെ അതിശയിപ്പിച്ചേക്കാം.