വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏലാ താഴ്‌വര

ദാവീ​ദും ഗൊല്യാ​ത്തും​—അത്‌ യഥാർഥ​ത്തിൽ സംഭവി​ച്ച​തോ?

ദാവീ​ദും ഗൊല്യാ​ത്തും​—അത്‌ യഥാർഥ​ത്തിൽ സംഭവി​ച്ച​തോ?

ദാവീദിനെയും ഗൊല്യാ​ത്തി​നെ​യും കുറി​ച്ചുള്ള വിവരണം യഥാർഥ​ത്തിൽ നടന്നതു​ത​ന്നെ​യാ​ണോ എന്നു ചിലർക്കു സംശയം തോന്നാ​റുണ്ട്‌. മുൻലേ​ഖനം വായി​ച്ച​പ്പോൾ നിങ്ങൾക്കും അങ്ങനെ തോന്നി​യോ? എങ്കിൽ താഴെ കൊടു​ത്തി​രി​ക്കുന്ന മൂന്നു ചോദ്യ​ങ്ങൾ ദയവായി പരിചി​ന്തി​ക്കുക.

1 | ഒരു മനുഷ്യ​നു ശരിക്കും ഒമ്പതര അടി (2.9 മീ.) ഉയരം വരുമോ?

ഗൊല്യാ​ത്തി​ന്റെ ഉയരം “ആറു മുഴവും ഒരു ചാണും” ആയിരു​ന്നെന്നു ബൈബിൾ പറയുന്നു. (1 ശമുവേൽ 17:4) ഇവിടെ പറയുന്ന മുഴം 17.5 ഇഞ്ച്‌ (44.5 സെ.മീ.) വരും, ചാൺ 8.75 ഇഞ്ചും (22.2 സെ.മീ.). അപ്പോൾ ആകെ ഉയരം ഏകദേശം ഒമ്പത്‌ അടി ആറ്‌ ഇഞ്ച്‌ (2.9 മീ.). ഗൊല്യാ​ത്തിന്‌ അത്രയും ഉയര​മൊ​ന്നു​മു​ണ്ടാ​കാൻ സാധ്യ​ത​യി​ല്ലെ​ന്നാ​ണു ചിലരു​ടെ വാദം. പക്ഷേ ഇതു ചിന്തി​ക്കുക: രേഖക​ള​നു​സ​രിച്ച്‌ ആധുനി​ക​കാ​ലത്തെ ഏറ്റവും വലിയ ഉയരക്കാ​രന്‌ 8 അടി 11 ഇഞ്ചില​ധി​കം (2.7 മീ.) പൊക്ക​മു​ണ്ടാ​യി​രു​ന്നു. ഗൊല്യാ​ത്തിന്‌ ഇതി​നെ​ക്കാൾ ആറ്‌ ഇഞ്ചും​കൂ​ടെ (15 സെ.മീ.) പൊക്ക​മു​ണ്ടാ​യി​രു​ന്നു എന്ന കാര്യം അവിശ്വ​സ​നീ​യ​മാ​യി തോന്നു​ന്നു​ണ്ടോ? ഗൊല്യാത്ത്‌ രെഫാ​യീം വംശജ​നാ​യി​രു​ന്നു. അസാധാ​ര​ണ​മായ വലിപ്പ​ത്തി​നു പേരു​കേ​ട്ട​വ​രാ​യി​രു​ന്നു അക്കൂട്ടർ. കനാൻ പ്രദേ​ശത്ത്‌ എട്ട്‌ അടിയി​ലേറെ (2.4 മീ.) ഉയരമുള്ള വീരന്മാ​രായ ചില പോരാ​ളി​ക​ളു​ണ്ടെന്നു ബി.സി. 13-ാം നൂറ്റാ​ണ്ടി​ലെ ഒരു ഈജി​പ്‌ഷ്യൻ രേഖ പറയു​ന്നുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ഗൊല്യാ​ത്തി​ന്റെ ഉയരം അസാധാ​ര​ണ​മാ​ണെ​ങ്കി​ലും അത്‌ അസംഭ​വ്യ​മായ ഒരു കാര്യമല്ല.

2 | ദാവീദ്‌ ശരിക്കും ജീവി​ച്ചി​രു​ന്ന​യാ​ളാ​ണോ?

ദാവീദ്‌ രാജാവ്‌ ഒരു ഭാവനാ​സൃ​ഷ്ടി​യാ​ണെന്നു വരുത്തി​ത്തീർക്കാൻ പണ്ഡിത​ന്മാർ ശ്രമിച്ച ഒരു കാലമു​ണ്ടാ​യി​രു​ന്നു. പക്ഷേ ഇന്ന്‌ അവർക്ക്‌ അതിനു കഴിയില്ല. കാരണം, “ദാവീ​ദു​ഗൃ​ഹം” എന്ന്‌ എഴുതിയ ഒരു പുരാ​ത​ന​ലി​ഖി​തം പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​ന്മാർ കണ്ടെത്തി. ദാവീദ്‌ ജീവി​ച്ചി​രുന്ന ഒരു വ്യക്തി​യാ​ണെന്നു യേശു​ക്രി​സ്‌തു​വി​ന്റെ വാക്കു​ക​ളും സൂചി​പ്പി​ക്കു​ന്നു. (മത്തായി 12:3; 22:43-45) യേശു മിശി​ഹ​യാ​ണെന്നു തെളി​യി​ക്കുന്ന രണ്ടു വംശാ​വ​ലി​കൾ അദ്ദേഹം ദാവീദ്‌ രാജാ​വി​ന്റെ പിന്മു​റ​ക്കാ​ര​നാ​ണെന്നു സൂചി​പ്പി​ക്കു​ന്നു. (മത്തായി 1:6-16; ലൂക്കോസ്‌ 3:23-31) അതെ, ദാവീദ്‌ ജീവി​ച്ചി​രുന്ന ഒരു വ്യക്തി​തന്നെ.

3 | ആ വിവര​ണ​ത്തി​ലെ സംഭവങ്ങൾ നടന്ന സ്ഥലം യഥാർഥ​ത്തി​ലു​ള്ള​താ​ണോ?

യുദ്ധം നടന്നത്‌ ഏലാ താഴ്‌വ​ര​യിൽവെ​ച്ചാ​ണെന്നു ബൈബിൾ പറയുന്നു. ആ സ്ഥലത്തെ​പ്പറ്റി കുറെ​ക്കൂ​ടെ വിശദാം​ശങ്ങൾ ബൈബിൾ തരുന്നുണ്ട്‌. സോഖോ, അസേക്ക എന്നീ പട്ടണങ്ങൾക്കി​ട​യി​ലുള്ള കുന്നിൻചെ​രി​വി​ലാ​ണു ഫെലി​സ്‌ത്യർ പാളയ​മ​ടി​ച്ച​തെന്ന്‌ അതു പറയുന്നു. നേരെ എതിർവ​ശ​ത്താ​യി താഴ്‌വ​ര​യ്‌ക്ക​പ്പു​റത്തെ കുന്നിൻചെ​രി​വി​ലാ​യി​രു​ന്നു ഇസ്രാ​യേ​ല്യർ. ഇത്‌ യഥാർഥ​ത്തി​ലുള്ള സ്ഥലങ്ങളാ​യി​രു​ന്നോ?

അടുത്തി​ടെ അവിടം സന്ദർശിച്ച ഒരാൾ പറയു​ന്നതു ശ്രദ്ധിക്കൂ: “ഗൈഡ്‌ ഞങ്ങളെ ഏലാ താഴ്‌വ​ര​യി​ലേക്കു കൊണ്ടു​പോ​യി. അദ്ദേഹ​മൊ​രു ദൈവ​വി​ശ്വാ​സി​യൊ​ന്നു​മ​ല്ലാ​യി​രു​ന്നു. ഞങ്ങളെ​ല്ലാ​വ​രും​കൂ​ടെ ഒരു കുന്നു കയറാൻ തുടങ്ങി. കയറി​ക്ക​യറി ഞങ്ങൾ അതിന്റെ തുഞ്ചത്ത്‌ എത്തി. താഴെ കാണുന്ന താഴ്‌വ​ര​യി​ലേക്കു നോക്കി​നിൽക്കെ, അദ്ദേഹം ഞങ്ങളെ​ക്കൊണ്ട്‌ 1 ശമുവേൽ 17:1-3 വായി​പ്പി​ച്ചു. എന്നിട്ട്‌ താഴ്‌വ​ര​യ്‌ക്ക​പ്പു​റ​ത്തേക്കു ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ പറഞ്ഞു: ‘അവിടെ നിങ്ങളു​ടെ ഇടതു​വ​ശ​ത്താ​ണു സോ​ഖോ​യു​ടെ നാശാ​വ​ശി​ഷ്ടങ്ങൾ.’ അൽപ്പം തിരി​ഞ്ഞിട്ട്‌ അദ്ദേഹം പറഞ്ഞു: ‘ദാ അവിടെ നിങ്ങളു​ടെ വലതു​വ​ശ​ത്താണ്‌ അസേക്ക​യു​ടെ നാശാ​വ​ശി​ഷ്ടങ്ങൾ. ഫെലി​സ്‌ത്യർ താവള​മ​ടി​ച്ചത്‌ ആ രണ്ടു പട്ടണങ്ങ​ളു​ടെ​യും ഇടയി​ലാണ്‌. അതു നിങ്ങൾക്ക്‌ അഭിമു​ഖ​മാ​യുള്ള കുന്നിൻചെ​രി​വു​ക​ളിൽ എവി​ടെ​യോ ആയിരി​ക്കും. അതു​വെച്ച്‌ നോക്കു​മ്പോൾ നമ്മൾ നിൽക്കു​ന്നി​ട​ത്താ​യി​രി​ക്കാം ഇസ്രാ​യേ​ല്യർ താവള​മ​ടി​ച്ചത്‌.’ ഞാൻ ഇപ്പോൾ നിൽക്കു​ന്നി​ട​ത്താ​യി ശൗലും ദാവീ​ദും നിൽക്കു​ന്നതു ഞാൻ ഭാവന​യിൽ കണ്ടു. പിന്നെ ഞങ്ങൾ കുന്നി​റങ്ങി. താഴ്‌വ​ര​യിൽ ഞങ്ങൾ ഒരു അരുവി കുറുകെ കടന്നു. അത്‌ ഏതാണ്ട്‌ ഉണങ്ങി​ക്കി​ട​പ്പാണ്‌. നിറയെ കല്ലുക​ളുണ്ട്‌. ദാവീദ്‌ കുനിഞ്ഞ്‌ ഇവി​ടെ​നിന്ന്‌ മിനു​സ​മുള്ള അഞ്ചു കല്ലു പെറു​ക്കി​യെ​ടു​ക്കുന്ന ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു. അതിൽ ഒന്നാണ​ല്ലോ ഗൊല്യാ​ത്തി​നെ കൊന്നത്‌.” മറ്റു പലരെ​യും​പോ​ലെ ആ സന്ദർശ​ക​നും ബൈബിൾവി​വ​ര​ണ​ങ്ങ​ളി​ലെ വിശദാം​ശ​ങ്ങ​ളു​ടെ ആധികാ​രി​ക​ത​യിൽ വലിയ മതിപ്പു തോന്നി.

ഈ ചരി​ത്ര​വി​വ​ര​ണ​ത്തി​ന്റെ വിശ്വാ​സ്യ​തയെ സംശയി​ക്കാൻ യാതൊ​രു അടിസ്ഥാ​ന​വു​മില്ല. അതിലുള്ള വ്യക്തി​ക​ളും സ്ഥലങ്ങളും യഥാർഥ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താണ്‌. ഏറെ പ്രധാ​ന​മാ​യി അതു ദൈവാ​ത്മാ​വി​ന്റെ പ്രചോ​ദ​ന​ത്താൽ എഴുത​പ്പെട്ട വചനത്തി​ന്റെ ഭാഗമാണ്‌. അതു​കൊ​ണ്ടു​തന്നെ അതു “ഭോഷ്‌കു പറയാൻ കഴിയാത്ത” സത്യത്തി​ന്റെ ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌.—തീത്തോസ്‌ 1:1; 2 തിമൊ​ഥെ​യൊസ്‌ 3:16. ▪ (wp16-E No. 5)