ബൈബിൾ എന്താണ് പറയുന്നത്?
ഭൂമിയിൽ എന്നെങ്കിലും സമാധാനം ഉണ്ടാകുമോ?
നിങ്ങൾ എന്തു പറയുന്നു?
ഉവ്വ്
ഇല്ല
ചിലപ്പോൾ
ബൈബിൾ പറയുന്നത്
യേശുക്രിസ്തുവിന്റെ ഭരണകാലത്ത് “നീതിമാന്മാർ തഴച്ചുവളരും; ചന്ദ്രനുള്ള കാലത്തോളം സമാധാനസമൃദ്ധിയുണ്ടാകും.” അതായത് എക്കാലത്തേക്കും.—സങ്കീർത്തനം 72:7.
ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ
ദുഷ്ടമനുഷ്യരെ ഭൂമിയിൽനിന്ന് നീക്കിക്കളയും. നല്ലവരായ ആളുകൾ ‘സമാധാനസമൃദ്ധിയിൽ അത്യധികം ആനന്ദിക്കും.’—സങ്കീർത്തനം 37:10, 11.
യുദ്ധങ്ങൾ ദൈവം നിർത്തും.—സങ്കീർത്തനം 46:8, 9.
യഥാർഥമനസ്സമാധാനം ഇപ്പോൾ ലഭിക്കുമോ?
ചിലർ വിശ്വസിക്കുന്നത്. . . ഈ ലോകത്ത് കഷ്ടതയും അനീതിയും ഉള്ളിടത്തോളം കാലം യഥാർഥമനസ്സമാധാനം ലഭിക്കില്ല. നിങ്ങൾ എന്തു വിചാരിക്കുന്നു?
ബൈബിൾ പറയുന്നത്
ഇപ്പോൾപ്പോലും, ദൈവത്തോട് അടുത്തിരിക്കുന്നവർക്ക് “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” ലഭിക്കും.—ഫിലിപ്പിയർ 4:6, 7.
ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ
അനീതിയും കഷ്ടതയും ദൈവം ഇല്ലാതാക്കുമെന്നും ‘എല്ലാം പുതിയതാക്കുമെന്നും’ ദൈവം ഉറപ്പു തരുന്നു.—വെളിപാട് 21:4, 5.
നമ്മൾ ‘ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നെങ്കിൽ’ ആന്തരിക സമാധാനം നേടാനാകും.—മത്തായി 5:3.