വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ബിസി​നെ​സ്സു​കാ​രൻ തനിക്കു​വേണ്ടി കത്തെഴു​താൻ സെക്ര​ട്ട​റി​യെ ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ ദൈവം വിശ്വ​സ്‌ത​രായ ചില മനുഷ്യ​രെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ദൈവ​വ​ചനം എഴുതി

എങ്ങനെ​യാണ്‌ സ്രഷ്ടാവ്‌ തന്റെ വാഗ്‌ദാ​നങ്ങൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

എങ്ങനെ​യാണ്‌ സ്രഷ്ടാവ്‌ തന്റെ വാഗ്‌ദാ​നങ്ങൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

മനുഷ്യ​രെ സൃഷ്ടി​ച്ച​തു​മു​തൽ ദൈവം അവരോ​ടു ദൂതന്മാ​രി​ലൂ​ടെ​യും പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ​യും ആശയവി​നി​മയം നടത്തി​യി​ട്ടുണ്ട്‌. അതുകൂ​ടാ​തെ, ദൈവ​ത്തി​ന്റെ സന്ദേശ​വും വാഗ്‌ദാ​ന​വും എഴുതി സൂക്ഷി​ച്ചി​ട്ടു​മുണ്ട്‌. ആ വാഗ്‌ദാ​ന​ങ്ങ​ളിൽ നിങ്ങളു​ടെ ഭാവി​യും ഉൾപ്പെ​ടു​ന്നു. എന്നാൽ ഈ വാഗ്‌ദാ​നങ്ങൾ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താൻ കഴിയും?

വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​ത്തി​ന്റെ ആ സന്ദേശം കണ്ടെത്താ​നാ​കും. (2 തിമൊ​ഥെ​യൊസ്‌ 3:16) തന്റെ സന്ദേശം എഴുതാൻ ദൈവം പ്രവാ​ച​ക​ന്മാ​രെ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌? (2 പത്രോസ്‌ 1:21) ദൈവം തന്റെ ചിന്തകൾ എഴുത്തു​കാ​രു​ടെ മനസ്സിൽ കൊടു​ത്തു. അവർ അത്‌ എഴുതി. അതിനെ നമുക്ക്‌ ഇങ്ങനെ ഉദാഹ​രി​ക്കാം. ഒരു ബിസി​നെ​സ്സു​കാ​രൻ സെക്ര​ട്ട​റി​യെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ തന്റെ മനസ്സി​ലുള്ള ആശയങ്ങൾ എഴുതി​ക്കു​ന്നു. ആ ആശയങ്ങൾ ആ ബിസി​നെ​സ്സു​കാ​ര​ന്റേ​താണ്‌ അല്ലാതെ സെക്ര​ട്ട​റി​യു​ടേതല്ല. അതു​പോ​ലെ ദൈവം തന്റെ സന്ദേശം എഴുതാൻ മനുഷ്യ​രെ ഉപയോ​ഗി​ച്ചെ​ങ്കി​ലും ആ സന്ദേശ​ത്തി​ന്റെ യഥാർഥ ഉറവിടം ദൈവ​മാണ്‌.

ദൈവ​വ​ചനം എല്ലാവർക്കും

ദൈവം തന്റെ സന്ദേശം എല്ലാം ആളുക​ളും വായി​ക്കാ​നും മനസ്സി​ലാ​ക്കാ​നും ആഗ്രഹി​ക്കു​ന്നു. ‘എന്നും നിലനിൽക്കുന്ന ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതകൾക്കും ഗോ​ത്ര​ക്കാർക്കും ഭാഷക്കാർക്കും’ ഇന്നു ലഭ്യമാണ്‌. (വെളി​പാട്‌ 14:6) ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്താൽ ഈ വിശുദ്ധ എഴുത്തു​കൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 3,000-ത്തിലധി​കം ഭാഷക​ളിൽ ഇന്നു പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു, മറ്റേതു പുസ്‌ത​ക​ത്തെ​ക്കാ​ളും അധികം!