വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ എന്നും ആസ്വദി​ക്കാം

ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ എന്നും ആസ്വദി​ക്കാം
  • യുദ്ധവും കലഹവും അക്രമ​വും ഒന്നും ഇല്ലാത്ത ഒരു ലോകം വന്നുകാ​ണാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ?

  • ‘രോഗ​വും മരണവും ദുരി​ത​വും ഒന്നും ഇല്ലായി​രു​ന്നെ​ങ്കിൽ’ എന്നു നിങ്ങൾ ആശിച്ചി​ട്ടു​ണ്ടോ?

  • ‘വേവലാ​തി​ക​ളും ഉത്‌ക​ണ്‌ഠ​ക​ളും ഇല്ലാതെ ഒന്നു ജീവി​ക്കാൻ പറ്റിയി​രു​ന്നെ​ങ്കിൽ’ എന്നു നിങ്ങൾ ആഗ്രഹി​ച്ചി​ട്ടു​ണ്ടോ?

  • പ്രകൃ​തി​ദു​ര​ന്തങ്ങൾ ഒന്നും സംഭവി​ക്കാത്ത ഒരിടത്ത്‌ ജീവി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ?

മനോഹരമായ ഈ ഭൂമി​യു​ടെ സ്രഷ്ടാവ്‌, നമ്മുടെ സ്‌നേ​ഹ​വാ​നായ ദൈവം, സമാധാ​ന​വും സന്തോ​ഷ​വും നിറഞ്ഞ ഒരു അവസ്ഥയിൽ മനുഷ്യ​കു​ടും​ബ​ത്തിന്‌ എന്നേക്കും ജീവി​ക്കാ​നാ​കു​മെന്ന്‌ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. ഇതൊരു സ്വപ്‌നമല്ല.

ഇനിവരുന്ന ലേഖന​ങ്ങ​ളി​ലുള്ള വിഷയങ്ങൾ ശ്രദ്ധി​ക്കുക:

  • മനുഷ്യ​രെ​ക്കു​റിച്ച്‌ സ്രഷ്ടാ​വിന്‌ എന്താണു തോന്നു​ന്നത്‌?

  • ദൈവ​ത്തി​നു നമ്മളോ​ടു പറയാ​നുള്ള സന്ദേശം എന്താണ്‌?

  • ദൈവം മനുഷ്യർക്കു കൊടു​ക്കാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രവാ​ച​ക​ന്മാർ എന്താണ്‌ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

  • ഇപ്പോ​ഴും ഭാവി​യി​ലും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ ദൈവം നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

ആദ്യം നമുക്കു, സ്രഷ്ടാ​വി​നു മനുഷ്യ​രോ​ടുള്ള കരുത​ലി​നെ​ക്കു​റിച്ച്‌ നോക്കാം.