വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചാവുകടൽ ചുരു​ളി​ലെ യശയ്യ പ്രവച​ന​ത്തി​ലെ ഒരു ഭാഗവും അതിന്റെ അറബി​യി​ലുള്ള പരിഭാ​ഷ​യും. ദൈവ​വ​ച​ന​ത്തി​ന്റെ സന്ദേശ​ത്തിന്‌ യാതൊ​രു മാറ്റവും സംഭവി​ച്ചി​ട്ടി​ല്ല

ദൈവ​ത്തി​ന്റെ വചനത്തിന്‌ എന്തെങ്കി​ലും മാറ്റം വന്നിട്ടു​ണ്ടോ?

ദൈവ​ത്തി​ന്റെ വചനത്തിന്‌ എന്തെങ്കി​ലും മാറ്റം വന്നിട്ടു​ണ്ടോ?

‘ദൈവ​ത്തി​ന്റെ വചനത്തിൽ എന്തെങ്കി​ലും മാറ്റം വരുത്തി​യി​ട്ടു​ണ്ടാ​കു​മോ’ എന്നു ചിലർ സംശയി​ക്കു​ന്നു. പ്രവാ​ച​ക​നായ യശയ്യ പറയുന്നു ‘ദൈവ​ത്തി​ന്റെ വചനം എന്നും നിലനിൽക്കു​ന്നു’ എന്ന്‌. (യശയ്യ 40:8) അതു നമുക്ക്‌ എങ്ങനെ ഉറപ്പി​ക്കാം?

തന്റെ വചനം കാത്തു​സൂ​ക്ഷി​ക്കാ​നും അതിൽ എന്തെങ്കി​ലും മാറ്റം വരുത്തു​ന്നതു തടയാ​നും ഉള്ള ശക്തി ദൈവ​ത്തി​നുണ്ട്‌. പുരാ​ത​ന​കാ​ല​ങ്ങ​ളിൽ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ തയ്യാറാ​ക്കു​മ്പോൾ പകർപ്പെ​ഴു​ത്തു​കാർ വിശു​ദ്ധ​ഗ്ര​ന്ഥ​ത്തി​ലെ ഓരോ അക്ഷരങ്ങ​ളും എണ്ണി​നോ​ക്കു​മാ​യി​രു​ന്നു. അങ്ങനെ എന്തെങ്കി​ലും കൂട്ടി​ച്ചേർക്കു​ക​യോ മാറ്റം വരുത്തു​ക​യോ എടുത്തു​ക​ള​യു​ക​യോ ചെയ്‌തി​ട്ടി​ല്ലെന്ന്‌ അവർ ഉറപ്പാക്കി. എന്നാൽ പകർപ്പെ​ഴു​ത്തു​കാർക്കും ചെറിയ ചില പിശകു​കൾ സംഭവി​ച്ചി​ട്ടുണ്ട്‌. കാരണം, മനുഷ്യർക്കു തെറ്റു​പ​റ്റു​മ​ല്ലോ.

വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​ത്തി​ന്റെ സന്ദേശ​മാണ്‌ ഉള്ളതെന്ന്‌ എങ്ങനെ ഉറപ്പാ​ക്കാം?

വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ആയിര​ക്ക​ണ​ക്കി​നു പകർപ്പു​ക​ളുണ്ട്‌. ലഭ്യമായ വ്യത്യസ്‌ത പകർപ്പു​കൾ താരത​മ്യം ചെയ്‌തു​നോ​ക്കി​യാൽ എന്തെങ്കി​ലും പിശകു​കൾ വന്നിട്ടു​ണ്ടോ എന്ന്‌ എളുപ്പം കണ്ടെത്താ​നാ​കും. ഇതെക്കു​റിച്ച്‌ കൂടുതൽ അറിയാൻ jw.org വെബ്‌​സൈ​റ്റി​ലെ “ബൈബി​ളിൽ എന്തെങ്കി​ലും മാറ്റങ്ങ​ളോ തിരി​മ​റി​ക​ളോ വരുത്തി​യി​ട്ടു​ണ്ടോ?” എന്ന ലേഖനം കാണുക.

1947-ൽ ചാവു​ക​ട​ലിന്‌ അടുത്തുള്ള ഗുഹക​ളിൽനിന്ന്‌ ചില ചുരു​ളു​കൾ കണ്ടെടു​ക്ക​പ്പെട്ടു. അതിനെ ചാവു​കടൽ ചുരു​ളു​കൾ എന്നാണു വിളി​ക്കു​ന്നത്‌. അതിൽ വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇവയ്‌ക്കു 2,000 വർഷ​ത്തോ​ളം പഴക്കമുണ്ട്‌. നമ്മുടെ കൈവ​ശ​മുള്ള വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​കളെ ഈ പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​മാ​യി പണ്ഡിത​ന്മാർ താരത​മ്യം ചെയ്‌തു​നോ​ക്കി. അവർ എന്താണ്‌ കണ്ടെത്തി​യത്‌?

ആദ്യത്തെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഉണ്ടായി​രുന്ന അതേ വിവര​ങ്ങൾത​ന്നെ​യാണ്‌ ഇന്നു നമ്മുടെ കൈവ​ശ​മുള്ള ദൈവ​വ​ച​ന​ത്തി​ലും ഉള്ളതെന്നു പണ്ഡിത​ന്മാർ കണ്ടെത്തി. * വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉള്ളത്‌ ദൈവ​ത്തി​ന്റെ സന്ദേശ​മാ​ണെന്ന കാര്യം ഇത്‌ വ്യക്തമാ​ക്കു​ന്നു. തിരു​വെ​ഴു​ത്തു​ക​ളു​ടെ കൃത്യ​ത​യ്‌ക്കു ഒരു കോട്ട​വും സംഭവി​ക്കാ​തെ ദൈവം സംരക്ഷി​ച്ചി​രി​ക്കു​ന്നു എന്നല്ലേ ഇതു കാണി​ക്കു​ന്നത്‌!

അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ വചനത്തി​ലെ വിവരങ്ങൾ കൃത്യ​മാ​ണെന്ന കാര്യ​ത്തിൽ സംശയം വേണ്ടാ. നമുക്കു പൂർണ​വി​ശ്വാ​സ​ത്തോ​ടും ബോധ്യ​ത്തോ​ടും കൂടെ അതു വായി​ക്കാം. അടുത്ത ലേഖന​ത്തിൽ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രിൽനിന്ന്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ എന്തു പഠിക്കാ​മെന്നു നോക്കാം.

^ ഖ. 7 ഗേസാ വെർമെ​ഷി​ന്റെ മുഴുവൻ ചാവു​കടൽ ചുരു​ളു​ക​ളും ഇംഗ്ലീ​ഷിൽ, പേജ്‌ 16.