വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഭൂമി അതിന്റെ ഫലം തരും. ദൈവം, നമ്മുടെ ദൈവം, നമ്മെ അനു​ഗ്ര​ഹി​ക്കും.”​—സങ്കീർത്തനം 67:6

ദൈവ​ത്തിൽനി​ന്നുള്ള അനു​ഗ്ര​ഹങ്ങൾ എന്നും ആസ്വദി​ക്കാം

ദൈവ​ത്തിൽനി​ന്നുള്ള അനു​ഗ്ര​ഹങ്ങൾ എന്നും ആസ്വദി​ക്കാം

പ്രവാ​ച​ക​നായ അബ്രാ​ഹാ​മി​ന്റെ ഒരു സന്തതി​യി​ലൂ​ടെ “ഭൂമി​യി​ലെ സകല ജനതക​ളും” അനു​ഗ്ര​ഹി​ക്ക​പ്പെ​ടും എന്നു ദൈവം അബ്രാ​ഹാ​മി​നു വാക്കു​കൊ​ടു​ത്തു. (ഉൽപത്തി 22:18) ആരായി​രു​ന്നു ആ സന്തതി?

ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ്‌ അബ്രാ​ഹാ​മി​ന്റെ സന്തതി​പ​ര​മ്പ​ര​യി​ലൂ​ടെ വന്ന യേശു​വിന്‌ അത്ഭുതങ്ങൾ ചെയ്യാ​നുള്ള പ്രാപ്‌തി ദൈവം കൊടു​ത്തു. അബ്രാ​ഹാ​മി​നു ദൈവം കൊടുത്ത വാഗ്‌ദാ​നങ്ങൾ ജനതകൾക്കു ലഭിക്കു​ന്നതു യേശു​വി​ലൂ​ടെ ആയിരി​ക്കു​മെന്ന്‌ ആ അത്ഭുതങ്ങൾ വ്യക്തമാ​ക്കി.​—ഗലാത്യർ 3:14.

മനുഷ്യ​കു​ടും​ബത്തെ അനു​ഗ്ര​ഹി​ക്കാൻ ദൈവം തിര​ഞ്ഞെ​ടുത്ത വ്യക്തി യേശു​വാ​ണെന്ന്‌ ആ അത്ഭുത​ങ്ങ​ളി​ലൂ​ടെ ആളുകൾക്കു തിരി​ച്ച​റി​യാ​നാ​യി. കൂടാതെ യേശു​വി​നെ ഉപയോ​ഗി​ച്ചു​കൊ​ണ്ടു​തന്നെ ദൈവം മാനവ​കു​ടും​ബത്തെ നിത്യ​മാ​യി അനു​ഗ്ര​ഹി​ക്കു​മെ​ന്നും അതു കാണിച്ചു. യേശു ചെയ്‌ത അത്ഭുതങ്ങൾ യേശു​വി​ന്റെ ചില വിശേ​ഷ​പ്പെട്ട ഗുണങ്ങൾ എടുത്തു​കാ​ണി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു നോക്കാം.

ആർദ്രത​—യേശു രോഗി​കളെ സുഖ​പ്പെ​ടു​ത്തി.

ഒരിക്കൽ ഒരു കുഷ്‌ഠ​രോ​ഗി തന്നെ സുഖ​പ്പെ​ടു​ത്താ​മോ എന്നു യേശു​വി​നോട്‌ യാചിച്ചു. അപ്പോൾ യേശു ആ വ്യക്തിയെ തൊട്ടു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “എനിക്കു മനസ്സാണ്‌.” ഉടനെ അയാളു​ടെ അസുഖം മാറി.​—മർക്കോസ്‌ 1:40-42.

ഉദാരത​—യേശു വിശന്നി​രു​ന്ന​വർക്ക്‌ ആഹാരം കൊടു​ത്തു.

ആളുകൾ വിശന്നി​രി​ക്കാൻ യേശു ആഗ്രഹി​ച്ചില്ല. ഒന്നില​ധി​കം തവണ യേശു ഏതാനും അപ്പവും മീനും അത്ഭുത​ക​ര​മാ​യി വർധി​പ്പി​ച്ചു​കൊണ്ട്‌ അനേകാ​യി​ര​ങ്ങൾക്കു ഭക്ഷണം നൽകി. (മത്തായി 14:17-21; 15:32-38) അവർ അതു കഴിച്ച്‌ തൃപ്‌ത​രാ​യി, ധാരാളം ഭക്ഷണം ബാക്കി​യും ഉണ്ടായി​രു​ന്നു.

അനുകമ്പ​—യേശു മരിച്ച​വരെ ഉയിർപ്പി​ച്ചു.

ഒരിക്കൽ ഒരു വിധവ​യു​ടെ ഏകമകൻ മരിച്ച​പ്പോൾ യേശു ‘മനസ്സ്‌ അലിഞ്ഞ്‌’ അവനെ ഉയിർപ്പി​ച്ചു. ആ വിധവയെ നോക്കാൻ മറ്റാരും ഉണ്ടായി​രു​ന്നില്ല.​—ലൂക്കോസ്‌ 7:12-15.