വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാവ്‌ നമുക്കു​വേണ്ടി കരുതു​ന്നു

സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാവ്‌ നമുക്കു​വേണ്ടി കരുതു​ന്നു

1. സൂര്യനെ ഉദിപ്പി​ക്കു​ന്നു

സൂര്യൻ ഇല്ലാത്ത ഭൂമി​യി​ലെ ഒരു ജീവി​ത​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്കു ചിന്തി​ക്കാ​നാ​കു​മോ? സൂര്യന്റെ ഊർജം ഉപയോ​ഗ​പ്പെ​ടു​ത്തി​യാ​ണു മരങ്ങളിൽ ഇലകളും പൂക്കളും പഴങ്ങളും കായ്‌ക​ളും വിത്തു​ക​ളും ഉണ്ടാകു​ന്നത്‌. മാത്രമല്ല മണ്ണിൽനിന്ന്‌ ജലം വേരു​ക​ളി​ലൂ​ടെ ഇലകളിൽ എത്താനും ഒടുവിൽ ഇലകളിൽ ബാഷ്‌പീ​ക​രണം നടക്കാ​നും ഈ ഊർജം സഹായി​ക്കു​ന്നു.

2. മഴ പെയ്യി​ക്കു​ന്നു

മഴ ദൈവ​ത്തിൽനി​ന്നുള്ള ഒരു അമൂല്യ​സ​മ്മാ​ന​മാണ്‌. നമുക്ക്‌ ആവശ്യ​മായ ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കാൻ മഴ സഹായി​ക്കു​ന്നു. ദൈവം ആകാശ​ത്തു​നിന്ന്‌ മഴയും പലപല കാലങ്ങ​ളും വേണ്ടത്ര ആഹാര​വും കൂടാതെ ഹൃദയം നിറയെ സന്തോ​ഷ​വും നമുക്കു തരുന്നു.

3. ഭക്ഷണവും വസ്‌ത്ര​വും തരുന്നു

ഇന്നു പല കുടും​ബ​നാ​ഥ​ന്മാ​രും സ്വന്തം കുടും​ബ​ത്തി​നു​വേണ്ടി ഭക്ഷണവും വസ്‌ത്ര​വും കരുതാൻ നെട്ടോ​ട്ട​മോ​ടു​ക​യാണ്‌. ദൈവ​വ​ചനം പറയു​ന്നതു ശ്രദ്ധിക്കൂ: “ആകാശ​ത്തി​ലെ പക്ഷികളെ അടുത്ത്‌ നിരീ​ക്ഷി​ക്കുക. അവ വിതയ്‌ക്കു​ന്നില്ല, കൊയ്യു​ന്നില്ല, സംഭര​ണ​ശാ​ല​ക​ളിൽ കൂട്ടി​വെ​ക്കു​ന്നു​മില്ല. എന്നിട്ടും നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ അവയെ പോറ്റു​ന്നു. അവയെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ?”​—മത്തായി 6:25, 26.

‘പറമ്പിലെ ലില്ലി​ച്ചെ​ടി​കളെ നോക്കി പഠിക്കൂ. അവ എങ്ങനെ​യാ​ണു വളരു​ന്നത്‌? എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോ​മോൻ (രാജാവ്‌) പ്രതാ​പ​ത്തി​ലി​രു​ന്ന​പ്പോൾപ്പോ​ലും അവയി​ലൊ​ന്നി​നോ​ളം അണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടില്ല. ദൈവം ഇവയെ ഇങ്ങനെ അണിയി​ച്ചൊ​രു​ക്കു​ന്നെ​ങ്കിൽ നിങ്ങളെ എത്രയ​ധി​കം!’​—മത്തായി 6:28-30.

നമുക്കു ഭക്ഷണവും വസ്‌ത്ര​വും തരാൻ ദൈവ​ത്തി​നു കഴിയു​മെ​ങ്കിൽ ജീവി​ത​ത്തി​ലെ മറ്റ്‌ ആവശ്യങ്ങൾ നടത്തി​ത്ത​രാ​നും ദൈവ​ത്തി​നു കഴിയും. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ നമ്മൾ ശ്രമി​ച്ചാൽ ജോലി കണ്ടെത്താ​നുള്ള ശ്രമ​ത്തെ​യോ നമ്മുടെ കൃഷി​യെ​യോ ദൈവം അനു​ഗ്ര​ഹി​ക്കും. അതിലൂ​ടെ നമുക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം ലഭിക്കും.​—മത്തായി 6:32, 33.

സൂര്യൻ, മഴ, പക്ഷികൾ, പൂക്കൾ എന്നിവ​യെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ദൈവത്തെ സ്‌നേ​ഹി​ക്കാൻ നമുക്കു നിരവധി കാരണ​ങ്ങ​ളി​ല്ലേ? അടുത്ത ലേഖന​ത്തിൽ, സ്രഷ്ടാവ്‌ മനുഷ്യ​രോട്‌ എങ്ങനെ​യാണ്‌ ആശയവി​നി​മയം നടത്തി​യ​തെന്നു ചർച്ച ചെയ്യും.