വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2020 ഏപ്രില്‍
ഈ ലക്കത്തിൽ 2020 ജൂൺ 1 മുതൽ ജൂലൈ 5 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
വടക്കുനിന്നുള്ള ഒരു ആക്രമണം
പഠനലേഖനം 14: 2020 ജൂൺ 1-7. യോവേൽ 1, 2 അധ്യായങ്ങൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന് ഒരു മാറ്റം ആവശ്യമാണെന്നു കാണിക്കുന്ന നാലു കാരണങ്ങൾ ഏതെല്ലാം?
നിങ്ങളുടെ പ്രദേശത്തെ ആളുകളെ നിങ്ങൾ എങ്ങനെയാണു കാണുന്നത് ?
പഠനലേഖനം 15: 2020 ജൂൺ 8-14. ആളുകളുടെ വിശ്വാസങ്ങളും താത്പര്യങ്ങളും കണക്കിലെടുത്തുകൊണ്ടും നമ്മളെ ശ്രദ്ധിക്കുന്നവർ ശിഷ്യരായിത്തീരുമെന്നു പ്രതീക്ഷിച്ചുകൊണ്ടും നമുക്ക് എങ്ങനെ യേശുവിനെയും അപ്പോസ്തലനായ പൗലോസിനെയും അനുകരിക്കാമെന്നു പഠിക്കാം.
സഹോദരങ്ങളെ മനസ്സിലാക്കി അവരോട് അനുകമ്പ കാണിക്കുക
പഠനലേഖനം 16: 2020 ജൂൺ 15-21. യോന, ഏലിയ, ഹാഗാർ, ലോത്ത് എന്നിവരെ യഹോവ സ്നേഹത്തോടെ സഹായിച്ചു. മറ്റുള്ളവരോട് ഇടപെടുമ്പോൾ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാമെന്നു കാണുക.
“ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു”
പഠനലേഖനം 17: 2020 ജൂൺ 22-28. യേശുവുമായി ഒരു അടുത്ത സൗഹൃദം ഉണ്ടാക്കുന്നതിനും നിലനിറുത്തുന്നതിനും പല ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. എങ്കിലും നമുക്ക് അവ മറികടക്കാനാകും.
‘ഓട്ടം പൂർത്തിയാക്കുക’
പഠനലേഖനം 18: 2020 ജൂൺ 29–ജൂലൈ 5. പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ശരീരത്തിന്റെ ശക്തി ചോർത്തിക്കളയുന്ന ആരോഗ്യപ്രശ്നങ്ങളും ഉള്ളവരും ഉൾപ്പെടെ നമുക്കെല്ലാവർക്കും എങ്ങനെ ജീവനുവേണ്ടിയുള്ള ഓട്ടമത്സരത്തിൽ വിജയിക്കാനാകും?