വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 18

‘ഓട്ടം പൂർത്തി​യാ​ക്കുക’

‘ഓട്ടം പൂർത്തി​യാ​ക്കുക’

“ഞാൻ ഓട്ടം പൂർത്തിയാക്കി.”​—2 തിമൊ. 4:7.

ഗീതം 129 നമ്മൾ എന്നും സഹിച്ചു​നിൽക്കും

പൂർവാവലോകനം *

1. നമ്മൾ എല്ലാവ​രും എന്താണു ചെയ്യേ​ണ്ടത്‌?

വളരെ ബുദ്ധി​മു​ട്ടാ​ണെന്നു നിങ്ങൾക്ക്‌ അറിയാ​വുന്ന ഒരു ഓട്ടമ​ത്സ​ര​ത്തിൽ നിങ്ങൾ പങ്കെടു​ക്കു​മോ? സാധ്യ​ത​യ​നു​സ​രിച്ച്‌ ഇല്ല. പ്രത്യേ​കിച്ച്‌ നിങ്ങൾക്ക്‌ എന്തെങ്കി​ലും രോഗ​മോ ക്ഷീണമോ ഉണ്ടെങ്കിൽ ഒട്ടും​തന്നെ സാധ്യ​ത​യില്ല. എന്നാൽ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഒരു ഓട്ടമ​ത്സ​ര​ത്തി​ലാ​ണെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു. (എബ്രാ. 12:1) നമ്മൾ ചെറു​പ്പ​ക്കാ​രാ​യി​രി​ക്കും, അല്ലെങ്കിൽ നമുക്കു പ്രായ​മാ​യി​ക്കാ​ണും. നമുക്കു നല്ല ആരോ​ഗ്യ​മു​ണ്ടാ​യി​രി​ക്കും, അല്ലെങ്കിൽ വലിയ ആരോ​ഗ്യ​മി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും. സാഹച​ര്യ​ങ്ങൾ എന്തായാ​ലും യഹോവ തരു​മെന്നു പറഞ്ഞി​ട്ടുള്ള സമ്മാനം കിട്ടണ​മെ​ങ്കിൽ നമ്മൾ എല്ലാവ​രും അവസാ​നം​വരെ മടുത്തു​പോ​കാ​തെ ഓടണം.​—മത്താ. 24:13.

2. 2 തിമൊ​ഥെ​യൊസ്‌ 4:7, 8-ൽ കാണു​ന്ന​തു​പോ​ലെ, തളർന്നു​പോ​കാ​തെ ഓടാ​നുള്ള ഉപദേശം പൗലോ​സി​നു കൊടു​ക്കാൻ കഴിഞ്ഞത്‌ എന്തു​കൊണ്ട്‌?

2 വിജയ​ക​ര​മാ​യി ‘ഓട്ടം പൂർത്തി​യാ​ക്കിയ ആളായി​രു​ന്നു’ പൗലോസ്‌. അതു​കൊണ്ട്‌ പൗലോ​സിന്‌ അതെക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 4:7, 8 വായി​ക്കുക.) പക്ഷേ പൗലോസ്‌ ഇവിടെ പറഞ്ഞ ഓട്ടമ​ത്സരം എന്താണ്‌?

എന്താണ്‌ ആ ഓട്ടമ​ത്സരം?

3. പൗലോസ്‌ പറഞ്ഞ ഓട്ടമ​ത്സരം എന്താണ്‌?

3 പ്രധാ​ന​പ്പെട്ട പാഠങ്ങൾ പഠിപ്പി​ക്കാൻ പൗലോസ്‌ പലപ്പോഴും പുരാതന ഗ്രീസിൽ നടന്നി​രുന്ന കായി​ക​മ​ത്സ​ര​ങ്ങ​ളു​ടെ ചില സവി​ശേ​ഷ​തകൾ ഉപയോ​ഗി​ച്ചി​രു​ന്നു. (1 കൊരി. 9:25-27; 2 തിമൊ. 2:5) ചില അവസര​ങ്ങ​ളിൽ, ക്രിസ്‌ത്യാ​നി​യാ​യുള്ള ഒരാളു​ടെ ജീവി​തത്തെ പൗലോസ്‌ ഓട്ടമ​ത്സ​ര​ത്തോ​ടു താരത​മ്യം ചെയ്‌തി​ട്ടുണ്ട്‌. (1 കൊരി. 9:24; ഗലാ. 2:2; ഫിലി. 2:16) തന്നെത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​മ്പോ​ഴാണ്‌ ഒരാൾ ഈ ‘ഓട്ടമ​ത്സ​ര​ത്തിൽ’ ഓടാൻ തുടങ്ങു​ന്നത്‌. (1 പത്രോ. 3:21) യഹോവ നിത്യ​ജീ​വൻ എന്ന സമ്മാനം കൊടു​ക്കു​മ്പോൾ ആ വ്യക്തി ഫിനി​ഷിങ്‌ ലൈനി​ലെ​ത്തും.​—മത്താ. 25:31-34, 46; 2 തിമൊ. 4:8.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

4 ദീർഘ​ദൂര ഓട്ടമ​ത്സ​ര​വും ക്രിസ്‌ത്യാ​നി​യാ​യുള്ള ഒരാളു​ടെ ജീവി​ത​വും തമ്മിൽ താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം ഇതു തമ്മിൽ പല സാമ്യ​ങ്ങ​ളുണ്ട്‌. അതിൽ മൂന്നെണ്ണം നമുക്കു നോക്കാം. ഒന്ന്‌, നമ്മൾ ശരിയായ വഴിയി​ലൂ​ടെ ഓടണം. രണ്ട്‌, നമ്മുടെ മനസ്സ്‌ എപ്പോ​ഴും ഫിനി​ഷിങ്‌ ലൈനിൽ, അതായത്‌ ലക്ഷ്യത്തിൽ ആയിരി​ക്കണം. മൂന്ന്‌, ഓട്ടത്തി​നി​ട​യിൽ വരുന്ന തടസ്സങ്ങൾ നമ്മൾ മറിക​ട​ക്കണം.

ശരിയായ വഴിയി​ലൂ​ടെ ഓടുക

നമ്മൾ എല്ലാവ​രും ക്രിസ്‌തീയ ജീവിതരീതി പിൻപ​റ്റ​ണം (5-7 ഖണ്ഡികകൾ കാണുക) *

5. ഏതു വഴിയി​ലൂ​ടെ​യാ​ണു നമ്മൾ ഓടേ​ണ്ടത്‌, എന്തു​കൊണ്ട്‌?

5 ഓട്ടമ​ത്സ​ര​ത്തിൽ സമ്മാനം കിട്ടണ​മെ​ങ്കിൽ അതിന്റെ സംഘാ​ടകർ പറയുന്ന വഴിയി​ലൂ​ടെ​തന്നെ ഓട്ടക്കാർ ഓടണം. അതു​പോ​ലെ നിത്യ​ജീ​വൻ എന്ന സമ്മാനം കിട്ടണ​മെ​ങ്കിൽ നമ്മൾ ക്രിസ്‌തീയ ജീവി​ത​രീ​തി പിൻപ​റ്റണം. (പ്രവൃ. 20:24; 1 പത്രോ. 2:21) പക്ഷേ സാത്താ​നും അവനെ അനുഗ​മി​ക്കു​ന്ന​വർക്കും നമ്മൾ അങ്ങനെ ചെയ്യു​ന്നത്‌ ഇഷ്ടമല്ല. അവർ പൊയ്‌ക്കൊ​ണ്ടി​രി​ക്കുന്ന വഴിയി​ലൂ​ടെ അവരോ​ടൊ​പ്പം നമ്മൾ ഓടാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌. (1 പത്രോ. 4:4) നമ്മൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ജീവി​ത​പാ​തയെ അവർ കളിയാ​ക്കു​ന്നു. അവരുടെ വഴിയാ​ണു നല്ലതെ​ന്നും അതാണു സ്വാത​ന്ത്ര്യ​ത്തി​ലേ​ക്കുള്ള വഴി​യെ​ന്നും അവർ അവകാ​ശ​പ്പെ​ടു​ന്നു. പക്ഷേ അവരുടെ ഈ അവകാ​ശ​വാ​ദ​ങ്ങ​ളെ​ല്ലാം തെറ്റാണ്‌.​—2 പത്രോ. 2:19.

6. ബ്രയാന്റെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

6 സാത്താന്റെ ലോകം പറയുന്ന വഴിയി​ലൂ​ടെ​യാണ്‌ ഇന്ന്‌ അനേക​രും ഓടു​ന്നത്‌. പക്ഷേ അതു സ്വാത​ന്ത്ര്യ​ത്തി​ലേ​ക്കുള്ള വഴിയ​ല്ലെന്ന്‌ അവരോ​ടൊ​പ്പം ഓടാൻ തീരു​മാ​നി​ക്കു​ന്ന​വർക്കു പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​കും. (റോമ. 6:16) പകരം അവർ സാത്താ​ന്റെ​യും സ്വന്തം മോഹ​ങ്ങ​ളു​ടെ​യും അടിമ​ക​ളാ​കും. അതിന്‌ ഉദാഹ​ര​ണ​മാ​ണു ബ്രയാന്റെ ജീവിതം. ക്രിസ്‌തീയ ജീവി​ത​രീ​തി പിൻപ​റ്റാ​നാണ്‌ അച്ഛനും അമ്മയും ബ്രയാനെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. പക്ഷേ ആ വഴിയേ പോയാൽ തനിക്കു സന്തോഷം കിട്ടി​ല്ലെന്നു കൗമാ​ര​ക്കാ​ലത്ത്‌ ബ്രയാനു തോന്നി. സാത്താന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​വ​രു​ടെ​കൂ​ടെ ഓടാൻ ബ്രയാൻ തീരു​മാ​നി​ച്ചു. ബ്രയാൻ പറയുന്നു: “തന്നിഷ്ട​പ്ര​കാ​ര​മുള്ള ജീവിതം വാസ്‌ത​വ​ത്തിൽ എന്റെ സ്വാത​ന്ത്ര്യം കവർന്നു​ക​ള​യു​മെന്നു ഞാൻ ചിന്തി​ച്ചി​രു​ന്നതേ ഇല്ല. അത്‌ എന്നെ ലഹരി​യു​ടെ അടിമ​യാ​ക്കി. ക്രമേണ മദ്യവും മയക്കു​മ​രു​ന്നും ജീവി​ത​ത്തി​ന്റെ ഭാഗമാ​യി. അധാർമി​ക​ജീ​വി​ത​മാ​യി​രു​ന്നു എന്റേത്‌. തുടർന്നുള്ള വർഷങ്ങ​ളിൽ പതി​യെ​പ്പ​തി​യെ വീര്യം​കൂ​ടിയ ലഹരി​വ​സ്‌തു​ക്കൾ ഞാൻ ഉപയോ​ഗി​ച്ചു​തു​ടങ്ങി. പലതി​നും അടിമ​യാ​യി എന്നു പറയാം. . . . ലഹരി​യു​ടെ വലയിൽപ്പെട്ട ഞാൻ പണത്തിനായി ലഹരി​വ​സ്‌തു​ക്കൾ വിൽക്കാൻ തുടങ്ങി.” പക്ഷേ പിന്നീടു ബ്രയാൻ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ തീരു​മാ​നി​ച്ചു, ഓടി​ക്കൊ​ണ്ടി​രുന്ന വഴി ഉപേക്ഷി​ക്കു​ക​യും 2001-ൽ സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു. ക്രിസ്‌തീ​യ​പാ​ത​യി​ലൂ​ടെ​യാ​ണു ബ്രയാൻ ഇപ്പോൾ ഓടു​ന്നത്‌. അദ്ദേഹ​ത്തിന്‌ ഇപ്പോൾ ശരിക്കുള്ള സന്തോ​ഷ​മുണ്ട്‌. *

7. മത്തായി 7:13, 14 പറയു​ന്ന​ത​നു​സ​രിച്ച്‌, നമ്മുടെ മുമ്പി​ലുള്ള രണ്ടു വഴികൾ ഏതൊ​ക്കെ​യാണ്‌?

7 നമ്മൾ ശരിയായ വഴിയി​ലൂ​ടെ​തന്നെ ഓടേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌! “ജീവനി​ലേക്ക്‌” പോകുന്ന ഇടുക്ക​മുള്ള വഴിയി​ലൂ​ടെ​യുള്ള ഓട്ടം നിറു​ത്തി​യിട്ട്‌ ഈ ലോക​ത്തി​ലെ മിക്കവ​രും യാത്ര ചെയ്യുന്ന വിശാ​ല​മായ വഴിയി​ലൂ​ടെ നമ്മൾ പോകാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. എളുപ്പ​മുള്ള ആ വഴിയി​ലൂ​ടെ പോകാ​നാണ്‌ എല്ലാവർക്കും താത്‌പ​ര്യം. പക്ഷേ അതു ‘നാശത്തി​ലേ​ക്കുള്ള വഴിയാ​ണെന്ന്‌’ ഓർക്കുക. (മത്തായി 7:13, 14 വായി​ക്കുക.) വഴി തെറ്റാതെ ശരിയായ വഴിയി​ലൂ​ടെ​തന്നെ പോക​ണ​മെ​ങ്കിൽ നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും യഹോവ പറയു​ന്നതു കേൾക്കു​ക​യും വേണം.

എപ്പോ​ഴും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക

നമ്മൾ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും മറ്റുള്ള​വരെ വീഴി​ക്കാ​തി​രി​ക്കു​ക​യും വേണം (8-12 ഖണ്ഡികകൾ കാണുക) *

8. ഒരു ഓട്ടക്കാ​രൻ വീണു​പോ​യാൽ അയാൾ എന്തു ചെയ്യും?

8 ദീർഘ​ദൂര ഓട്ടമ​ത്സ​ര​ത്തി​ലെ ഓട്ടക്കാർ വഴിയിൽ നോക്കി​യാണ്‌ ഓടു​ന്നത്‌, അല്ലെങ്കിൽ അവർ എവി​ടെ​യെ​ങ്കി​ലും തട്ടിവീ​ഴാൻ സാധ്യ​ത​യുണ്ട്‌. എന്നാലും ചില​പ്പോൾ അവർ കൂടെ ഓടു​ന്ന​യാ​ളെ തട്ടിവീ​ഴു​ക​യോ അറിയാ​തെ കുഴി​യിൽ ചവിട്ടി കാലി​ട​റു​ക​യോ ചെയ്‌തേ​ക്കാം. വീണു​പോ​യാൽ എഴു​ന്നേ​റ്റിട്ട്‌ അവർ ഓട്ടം തുടരും. തങ്ങൾ എങ്ങനെ വീണു എന്നല്ല അവർ നോക്കു​ന്നത്‌. പകരം ഫിനി​ഷിങ്‌ ലൈനി​ലും കിട്ടാ​നി​രി​ക്കുന്ന സമ്മാന​ത്തി​ലും ആണ്‌ അവരുടെ ശ്രദ്ധ.

9. നമ്മൾ വീണു​പോ​യാൽ എന്തു ചെയ്യണം?

9 നമ്മുടെ ഓട്ടത്തി​നി​ട​യിൽ നമ്മൾ ഇടയ്‌ക്കി​ടെ വീണു​പോ​യേ​ക്കാം. എങ്ങനെ? ചില​പ്പോൾ വാക്കി​ലും പ്രവൃ​ത്തി​യി​ലും നമുക്കു തെറ്റുകൾ പറ്റും. അല്ലെങ്കിൽ നമ്മു​ടെ​കൂ​ടെ ഓടു​ന്ന​വ​രു​ടെ തെറ്റുകൾ നമ്മളെ മുറി​പ്പെ​ടു​ത്തി​യേ​ക്കാം. അങ്ങനെ സംഭവി​ച്ചാൽ അതിൽ അതിശ​യി​ക്കേണ്ട കാര്യ​മില്ല. കാരണം നമ്മൾ എല്ലാം അപൂർണ​രാണ്‌. ജീവനി​ലേക്കു പോകുന്ന ഞെരു​ക്ക​മുള്ള ഒരേ വഴിയി​ലൂ​ടെ​യാ​ണു നമ്മൾ എല്ലാവ​രും ഓടു​ന്നത്‌. അതു​കൊണ്ട്‌ ചില​പ്പോൾ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ‘തട്ടാനും മുട്ടാ​നും’ ഒക്കെ സാധ്യ​ത​യുണ്ട്‌. ചില​പ്പോ​ഴൊ​ക്കെ നമ്മുടെ ഒരു വാക്കോ പ്രവൃ​ത്തി​യോ മറ്റൊ​രാൾക്കു ‘പരാതി​ക്കു കാരണ​മാ​കു​മെന്ന്‌’ പൗലോസ്‌ പറഞ്ഞു. (കൊലോ. 3:13) നമ്മൾ വീണു​പോ​യാൽ എന്തിൽ തട്ടിയാ​ണു നമ്മൾ വീണ​തെന്നു ചിന്തിച്ച്‌ സമയം കളയു​ന്ന​തി​നു പകരം കിട്ടാൻപോ​കുന്ന സമ്മാന​ത്തെ​ക്കു​റിച്ച്‌ നമുക്കു ചിന്തി​ക്കാം, എഴു​ന്നേറ്റ്‌ നമ്മുടെ ഓട്ടം തുടരാം. അല്ലാതെ നീരസ​പ്പെട്ട്‌ വീണി​ട​ത്തു​തന്നെ കിടന്നാൽ നമ്മൾ ഫിനി​ഷിങ്‌ ലൈനിൽ എത്തുക​യു​മില്ല, നമുക്കു സമ്മാനം കിട്ടു​ക​യു​മില്ല. അതു മാത്രമല്ല, ഞെരു​ക്ക​മുള്ള വഴിയി​ലൂ​ടെ ഓടാൻ ശ്രമി​ക്കുന്ന മറ്റുള്ള​വർക്കു നമ്മൾ ഒരു തടസ്സമാ​കു​ക​യും ചെയ്‌തേ​ക്കാം.

10. നമ്മൾ കാരണം മറ്റുള്ളവർ ‘ഇടറി​വീ​ഴു​ന്നത്‌’ ഒഴിവാ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

10 മറ്റൊരു വിധത്തി​ലും നമ്മൾ കാരണം മറ്റുള്ളവർ ‘ഇടറി​വീ​ഴു​ന്നത്‌’ നമുക്ക്‌ ഒഴിവാ​ക്കാം. നമ്മുടെ ഇഷ്ടത്തിന്‌ അനുസ​രിച്ച്‌ കാര്യങ്ങൾ ചെയ്യണ​മെന്നു വാശി പിടി​ക്കു​ന്ന​തി​നു പകരം നമ്മു​ടെ​കൂ​ടെ ഓടു​ന്ന​വ​രു​ടെ താത്‌പ​ര്യ​ങ്ങൾക്കു മുൻഗണന കൊടു​ത്തു​കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാം. (റോമ. 14:13, 19-21; 1 കൊരി. 8:9, 13) പക്ഷേ അക്കാര്യ​ത്തിൽ നമ്മൾ ഒരു ഓട്ടമ​ത്സ​ര​ത്തി​ലെ ഓട്ടക്കാ​രെ​പ്പോ​ലെയല്ല. അവർ മറ്റ്‌ ഓട്ടക്കാ​രു​മാ​യി മത്സരി​ക്കു​ക​യാണ്‌. അവർ ഓരോ​രു​ത്ത​രും തനിക്ക്‌ എങ്ങനെ ഒന്നാം സ്ഥാനത്ത്‌ എത്താം എന്നു മാത്രമേ ചിന്തി​ക്കു​ന്നു​ള്ളൂ. അതു​കൊണ്ട്‌ എങ്ങനെ​യും മറ്റുള്ള​വരെ പിന്നി​ലാ​ക്കി മുന്നി​ലെ​ത്താൻ അവർ ശ്രമി​ക്കു​ന്നു. ആ ഓട്ടക്കാർക്കു സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രമേ ചിന്തയു​ള്ളൂ. എന്നാൽ നമ്മുടെ ഓട്ടമ​ത്സ​ര​ത്തിൽ നമ്മൾ പരസ്‌പരം മത്സരി​ക്കു​ന്നില്ല. (ഗലാ. 5:26; 6:4) മറ്റുള്ളവർ നമ്മളോ​ടൊ​പ്പം ഫിനി​ഷിങ്‌ ലൈനിൽ എത്താനും ജീവന്റെ സമ്മാനം നേടാ​നും ആണ്‌ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. കഴിയു​ന്നത്ര ആളുകളെ അതിനു സഹായി​ക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. അതു​കൊണ്ട്‌ “സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യം​കൂ​ടെ” നോക്കാ​നുള്ള പൗലോ​സി​ന്റെ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കാൻ നമ്മൾ ശ്രമി​ക്കു​ന്നു.​—ഫിലി. 2:4.

11. ഒരു ഓട്ടക്കാ​രന്റെ മനസ്സിൽ എപ്പോ​ഴും എന്തുണ്ടാ​യി​രി​ക്കും, എന്തു​കൊണ്ട്‌?

11 ഒരു ഓട്ടമ​ത്സ​ര​ത്തി​ലെ ഓട്ടക്കാർ വഴിയിൽ നോക്കി​യാണ്‌ ഓടു​ന്ന​തെ​ങ്കി​ലും അവരുടെ മനസ്സിൽ എപ്പോ​ഴും ആ ഫിനി​ഷിങ്‌ ലൈനുണ്ട്‌. ആ ലൈൻ അവർക്കു നേരിട്ട്‌ കാണാൻ കഴിയില്ല. എന്നാലും ഫിനി​ഷിങ്‌ ലൈനിൽ എത്തി സമ്മാനം ലഭിക്കു​ന്നത്‌ അവർക്കു ഭാവന​യിൽ കാണാൻ കഴിയും. അതു മടുത്തു​പോ​കാ​തെ ഓടാൻ അവർക്ക്‌ ഒരു പ്രചോ​ദ​ന​മാണ്‌.

12. യഹോവ നമുക്ക്‌ ഏതു സമ്മാനം ഉറപ്പു തന്നിട്ടുണ്ട്‌?

12 നമ്മൾ പങ്കെടു​ക്കുന്ന ഓട്ടമ​ത്സ​ര​ത്തിൽ ഓട്ടം പൂർത്തി​യാ​ക്കു​ന്ന​വർക്കെ​ല്ലാം സമ്മാനം കൊടു​ക്കു​മെന്ന്‌ യഹോവ സ്‌നേ​ഹ​ത്തോ​ടെ ഉറപ്പു തന്നിട്ടുണ്ട്‌. സ്വർഗ​ത്തി​ലെ​യോ ഭൂമി​യി​ലെ പറുദീ​സ​യി​ലെ​യോ നിത്യ​ജീ​വ​നാണ്‌ അത്‌. ഈ സമ്മാനം എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ തിരു​വെ​ഴു​ത്തു​കൾ വിവരി​ക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ ഭാവി​യിൽ നമ്മുടെ ജീവിതം എത്ര മനോ​ഹ​ര​മാ​യി​രി​ക്കു​മെന്ന്‌ നമുക്കു സങ്കൽപ്പി​ച്ചു​നോ​ക്കാൻ കഴിയും. നമ്മുടെ സമ്മാനം ഒളി മങ്ങാതെ മനസ്സിൽ സൂക്ഷി​ക്കു​ന്നെ​ങ്കിൽ ഓട്ടം നിറു​ത്തി​ക്ക​ള​യാ​നുള്ള സാധ്യത കുറവാ​യി​രി​ക്കും.

തടസ്സങ്ങൾ ഉണ്ടായാ​ലും ഓടുക

പ്രശ്‌നങ്ങളുണ്ടെങ്കിലും ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തിൽ നമ്മൾ ഓടിക്കൊണ്ടിരിക്കണം (13-20 ഖണ്ഡികകൾ കാണുക) *

13. ഓട്ടമ​ത്സ​ര​ത്തി​ലെ ഓട്ടക്കാർക്കി​ല്ലാത്ത എന്താണ്‌ നമുക്കു​ള്ളത്‌?

13 പുരാതന ഗ്രീസി​ലെ ഓട്ടക്കാർക്കു ക്ഷീണവും ശരീര​വേ​ദ​ന​യും പോലുള്ള പല പ്രശ്‌ന​ങ്ങ​ളും മറിക​ട​ക്ക​ണ​മാ​യി​രു​ന്നു. അവർക്കു കിട്ടിയ പരിശീ​ല​ന​വും അവരുടെ ആരോ​ഗ്യ​വും ആയിരു​ന്നു അവർക്ക്‌ ആകെയു​ണ്ടാ​യി​രുന്ന കൈമു​തൽ. ആ ഓട്ടക്കാ​രെ​പ്പോ​ലെ നമുക്കും പരിശീ​ലനം കിട്ടു​ന്നുണ്ട്‌. പക്ഷേ അതു മാത്രമല്ല, ആവശ്യ​മായ ശക്തിയും നമുക്കു ലഭിക്കും. എങ്ങനെ? യഹോവ അപരി​മി​ത​മായ ശക്തിയു​ടെ ഉറവാണ്‌. യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ നമ്മളെ പരിശീ​ലി​പ്പി​ക്കു​മെന്നു മാത്രമല്ല, ശക്തരാ​ക്കു​മെ​ന്നും യഹോവ ഉറപ്പു തന്നിട്ടുണ്ട്‌.​—1 പത്രോ. 5:10.

14. 2 കൊരി​ന്ത്യർ 12:9, 10 പ്രശ്‌നങ്ങൾ നേരി​ടാൻ നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

14 പൗലോ​സി​നു പല പ്രശ്‌ന​ങ്ങ​ളും നേരി​ടേ​ണ്ടി​വന്നു. മറ്റുള്ള​വ​രു​ടെ പരിഹാ​സ​വും ഉപദ്ര​വ​വും ആയിരു​ന്നു അതി​ലൊന്ന്‌. കൂടാതെ പലപ്പോ​ഴും തനിക്കു വേണ്ടത്ര ബലമി​ല്ലാ​ത്ത​തു​പോ​ലെ പൗലോ​സി​നു തോന്നി. ഇനി ‘ജഡത്തിലെ മുള്ള്‌’ എന്നു വിളിച്ച ഒരു പ്രശ്‌ന​വും പൗലോ​സി​നു​ണ്ടാ​യി​രു​ന്നു. (2 കൊരി. 12:7) പക്ഷേ ഈ പ്രശ്‌നങ്ങൾ ഓട്ടം നിറു​ത്തി​ക്ക​ള​യാ​നുള്ള കാരണ​ങ്ങ​ളാ​യി കാണു​ന്ന​തി​നു പകരം യഹോ​വ​യിൽ ആശ്രയി​ക്കാ​നുള്ള അവസര​ങ്ങ​ളാ​യാ​ണു പൗലോസ്‌ കണ്ടത്‌. (2 കൊരി​ന്ത്യർ 12:9, 10 വായി​ക്കുക.) ഇങ്ങനെ​യൊ​രു മനോ​ഭാ​വ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ പരി​ശോ​ധ​ന​ക​ളു​ടെ സമയ​ത്തെ​ല്ലാം യഹോവ പൗലോ​സി​നെ സഹായി​ച്ചു.

15. പൗലോ​സി​നെ അനുക​രി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ എന്ത്‌ അനുഭ​വി​ച്ച​റി​യാ​നാ​കും?

15 വിശ്വാ​സ​ത്തി​ന്റെ പേരിൽ നമുക്കും പരിഹാ​സ​വും ഉപദ്ര​വ​വും ഒക്കെ നേരി​ട്ടേ​ക്കാം. നമുക്കും ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും ക്ഷീണവും തളർച്ച​യും ഒക്കെ അനുഭ​വി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. എന്നാൽ നമ്മൾ പൗലോ​സി​നെ അനുക​രി​ക്കു​ന്നെ​ങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ യഹോ​വ​യു​ടെ സഹായം അനുഭ​വി​ച്ച​റി​യാ​നുള്ള അവസര​ങ്ങ​ളാ​യി മാറും. അതെ, അത്തരം സാഹച​ര്യ​ങ്ങ​ളിൽ യഹോവ സ്‌നേ​ഹ​ത്തോ​ടെ നമ്മളെ സഹായി​ക്കും.

16. ആരോ​ഗ്യ​മി​ല്ലെ​ങ്കി​ലും നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

16 നിങ്ങൾ കിടപ്പി​ലാ​ണോ? അതോ വീൽച്ചെ​യ​റി​നെ ആശ്രയി​ച്ചാ​ണോ നിങ്ങൾ കഴിയു​ന്നത്‌? നിങ്ങൾക്കു നടക്കാൻ ബുദ്ധി​മു​ട്ടു​ണ്ടോ? നിങ്ങളു​ടെ കാഴ്‌ച മങ്ങിവ​രു​ക​യാ​ണോ? അങ്ങനെ​യെ​ങ്കിൽ ചെറു​പ്പ​ക്കാ​രു​ടെ​യും ആരോ​ഗ്യ​മു​ള്ള​വ​രു​ടെ​യും കൂടെ ഓടാൻ നിങ്ങൾക്കു കഴിയു​മോ? തീർച്ച​യാ​യും നിങ്ങൾക്കു കഴിയും. പ്രായം​ചെ​ന്ന​വർക്കും ആരോ​ഗ്യ​മി​ല്ലാ​ത്ത​വർക്കും സ്വന്തം ശക്തി​കൊണ്ട്‌ ഇതു ചെയ്യാൻ കഴിയില്ല എന്നതു ശരിയാണ്‌. പക്ഷേ അങ്ങനെ ചെയ്യുന്ന പലരു​മുണ്ട്‌. യഹോ​വ​യു​ടെ ശക്തിയിൽ ആശ്രയി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അവർക്ക്‌ അതു കഴിയു​ന്നത്‌. എങ്ങനെ​യാണ്‌ അവർ അതു ചെയ്യു​ന്നത്‌? ഫോണി​ലൂ​ടെ​യോ വെബ്‌​സൈറ്റ്‌ (JW Streaming) വഴിയോ ക്രിസ്‌തീ​യ​യോ​ഗങ്ങൾ അവർ ശ്രദ്ധി​ക്കു​ന്നു. ഡോക്ടർമാ​രോ​ടും നഴ്‌സു​മാ​രോ​ടും ബന്ധുക്ക​ളോ​ടും സാക്ഷീ​ക​രി​ച്ചു​കൊണ്ട്‌ അവർ ശിഷ്യ​രാ​ക്കൽവേ​ല​യിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്നു.

17. നല്ല ആരോ​ഗ്യ​മി​ല്ലാത്ത തന്റെ ദാസ​രെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌?

17 നിങ്ങളു​ടെ ശരീര​ത്തി​ന്റെ പരിമി​തി​കൾ കാരണം മനസ്സു മടുത്തു​പോ​യിട്ട്‌ ജീവനു​വേ​ണ്ടി​യുള്ള ഓട്ടം ഓടി​ത്തീർക്കാ​നുള്ള ശേഷി നിങ്ങൾക്കി​ല്ലെന്നു ചിന്തി​ക്ക​രുത്‌. ഇത്രയും കാലം നിങ്ങൾ യഹോ​വ​യിൽ അർപ്പിച്ച വിശ്വാ​സ​വും യഹോ​വ​യ്‌ക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളും യഹോവ മറന്നി​ട്ടില്ല. യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. മുമ്പെ​ന്ന​ത്തെ​ക്കാ​ളും ഇപ്പോൾ നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സഹായം വേണം. യഹോവ നിങ്ങളെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല. (സങ്കീ. 9:10) എന്നു മാത്രമല്ല, ഈ സമയത്ത്‌ യഹോവ നിങ്ങ​ളോ​ടു കൂടുതൽ അടുക്കു​ക​യും ചെയ്യും. ഗുരു​ത​ര​മായ ചില ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളുള്ള ഒരു സഹോ​ദരി പറഞ്ഞതു ശ്രദ്ധി​ക്കുക: “ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കൂടു​ന്ന​ത​നു​സ​രിച്ച്‌, സത്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ എനിക്കു കിട്ടുന്ന അവസരങ്ങൾ കുറഞ്ഞു​വ​രു​ക​യാണ്‌. പക്ഷേ ഞാൻ ചെയ്യുന്ന ചെറിയ കാര്യ​ങ്ങൾപോ​ലും യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം. അത്‌ ഓർക്കു​മ്പോൾ എനിക്കും സന്തോഷം തോന്നു​ന്നു.” നിങ്ങളു​ടെ മനസ്സു തളരു​ന്നെ​ങ്കിൽ ഓർക്കുക: യഹോവ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌. പൗലോ​സി​ന്റെ മാതൃക നോക്കുക. അദ്ദേഹ​ത്തി​ന്റെ ഈ വാക്കുകൾ തീർച്ച​യാ​യും നിങ്ങൾക്കു പ്രോ​ത്സാ​ഹനം പകരും: “ബലഹീ​ന​തകൾ . . . സഹിക്കു​ന്ന​തിൽ എനിക്കു സന്തോ​ഷമേ ഉള്ളൂ. കാരണം ബലഹീ​ന​നാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ ശക്തനു​മാണ്‌.”​—2 കൊരി. 12:10.

18. ചിലർ അനുഭ​വി​ക്കുന്ന ഒരു പ്രത്യേ​ക​പ്ര​ശ്‌നം എന്താണ്‌?

18 ജീവനി​ലേ​ക്കുള്ള വഴിയിൽ ഓടുന്ന ചിലർ അനുഭ​വി​ക്കു​ന്നതു വേറൊ​രു പ്രശ്‌ന​മാണ്‌. മറ്റുള്ള​വർക്കു കാണാൻ കഴിയാത്ത ചില വ്യക്തി​പ​ര​മായ പ്രശ്‌നങ്ങൾ അവർക്കുണ്ട്‌. അത്‌ ആർക്കും മനസ്സി​ലാ​ക്കാൻ കഴി​ഞ്ഞെ​ന്നും​വ​രില്ല. ഉദാഹ​ര​ണ​ത്തിന്‌, അവർ കടുത്ത വിഷാ​ദ​മോ ഉത്‌ക​ണ്‌ഠ​യോ സമ്മർദ​മോ അനുഭ​വി​ക്കു​ന്നു​ണ്ടാ​കും. യഹോ​വ​യു​ടെ ഈ പ്രിയ​പ്പെട്ട ദാസർ നേരി​ടുന്ന പ്രശ്‌നം കൂടുതൽ ബുദ്ധി​മു​ട്ടു​ള്ള​താ​ക്കു​ന്നത്‌ എന്താണ്‌? ഒരാളു​ടെ കൈ ഒടിഞ്ഞി​രി​ക്കു​ന്ന​തോ ഒരാൾ വീൽച്ചെ​യ​റി​ന്റെ സഹായ​ത്തോ​ടെ കഴിയു​ന്ന​തോ എല്ലാവർക്കും കാണാ​നാ​കും. അങ്ങനെ​യു​ള്ള​വരെ സഹായി​ക്കാ​നും മറ്റുള്ള​വർക്കു തോന്നും. എന്നാൽ മാനസി​ക​സ​മ്മർദ​മോ അതു​പോ​ലെ​യുള്ള ബുദ്ധി​മു​ട്ടു​ക​ളോ അനുഭ​വി​ക്കു​ന്ന​വരെ പുറ​മേ​നിന്ന്‌ നോക്കി​യാൽ എന്തെങ്കി​ലും പ്രശ്‌ന​മു​ള്ള​താ​യി തോന്ന​ണ​മെ​ന്നില്ല. പക്ഷേ കാലോ കൈയോ ഒടിഞ്ഞ​വർക്കു​ള്ള​തു​പോ​ലെ​തന്നെ ഇവർക്കും വേദന​യും പ്രയാ​സ​വും ഒക്കെയുണ്ട്‌. എന്നാൽ മറ്റുള്ള​വർക്ക്‌ അതു കാണാൻ കഴിയാ​ത്ത​തു​കൊണ്ട്‌ അവർക്ക്‌ ആവശ്യ​മായ സ്‌നേ​ഹ​വും ശ്രദ്ധയും മറ്റുള്ളവർ കൊടു​ത്തെ​ന്നു​വ​രില്ല.

19. മെഫി​ബോ​ശെ​ത്തി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

19 നിങ്ങൾക്ക്‌ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടോ? മറ്റുള്ളവർ നിങ്ങളെ മനസ്സി​ലാ​ക്കു​ന്നി​ല്ലെന്നു തോന്നു​ന്നു​ണ്ടോ? എങ്കിൽ മെഫി​ബോ​ശെ​ത്തി​ന്റെ മാതൃക നിങ്ങൾക്ക്‌ ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കും. (2 ശമു. 4:4) മെഫി​ബോ​ശെ​ത്തി​നു ശാരീ​രി​ക​വൈ​ക​ല്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ദാവീദ്‌ രാജാവ്‌ മെഫി​ബോ​ശെ​ത്തി​നെ തെറ്റി​ദ്ധ​രി​ക്കു​ക​യും അദ്ദേഹ​ത്തോട്‌ അന്യാ​യ​മാ​യി പെരു​മാ​റു​ക​യും ചെയ്‌തു. മെഫി​ബോ​ശെ​ത്തി​ന്റെ എന്തെങ്കി​ലും തെറ്റു​കൊ​ണ്ടല്ല ഇതൊക്കെ സംഭവി​ച്ചത്‌. എങ്കിലും ഇതി​ന്റെ​യൊ​ന്നും പേരിൽ മെഫി​ബോ​ശെ​ത്തിന്‌ ആരോ​ടും നീരസം തോന്നി​യില്ല. പകരം ജീവി​ത​ത്തി​ലെ നല്ല കാര്യ​ങ്ങൾക്കു അദ്ദേഹം നന്ദിയു​ള്ള​വ​നാ​യി​രു​ന്നു. മുമ്പ്‌ ദാവീദ്‌ കാണിച്ച ദയ അദ്ദേഹം മറന്നില്ല. (2 ശമു. 9:6-10) അതു​കൊണ്ട്‌ ദാവീദ്‌ കാര്യം മുഴുവൻ മനസ്സി​ലാ​ക്കാ​തെ തന്നോട്‌ ഇടപെ​ട്ട​പ്പോൾ മെഫി​ബോ​ശെത്ത്‌ ദേഷ്യ​പ്പെ​ടു​ക​യോ നീരസ​പ്പെ​ടു​ക​യോ ചെയ്‌തില്ല. ദാവീദ്‌ ചെയ്‌ത തെറ്റിന്‌ യഹോ​വയെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം യഹോവ നിയമിച്ച രാജാ​വി​നെ എങ്ങനെ പിന്തു​ണ​യ്‌ക്കാ​മെ​ന്നാ​ണു മെഫി​ബോ​ശെത്ത്‌ ചിന്തി​ച്ചത്‌. (2 ശമു. 16:1-4; 19:24-30) നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി യഹോവ തന്റെ വചനത്തിൽ മെഫി​ബോ​ശെ​ത്തി​ന്റെ ഈ നല്ല മാതൃക രേഖ​പ്പെ​ടു​ത്തി.​—റോമ. 15:4.

20. ഉത്‌കണ്‌ഠ ചിലരെ എങ്ങനെ ബാധി​ച്ചേ​ക്കാം, പക്ഷേ ഏതു കാര്യ​ത്തിൽ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

20 കടുത്ത ഉത്‌കണ്‌ഠ കാരണം ചില സഹോ​ദ​ര​ങ്ങൾക്കു മറ്റുള്ള​വ​രു​ടെ​കൂ​ടെ​യാ​യി​രി​ക്കു​മ്പോൾ വല്ലാത്ത പരി​ഭ്ര​മ​വും പിരി​മു​റു​ക്ക​വും ഒക്കെ തോന്നാ​റുണ്ട്‌. വലി​യൊ​രു കൂട്ടത്തി​ന്റെ​കൂ​ടെ​യാ​യി​രി​ക്കു​ന്നത്‌ അവർക്കു ബുദ്ധി​മു​ട്ടാണ്‌, എങ്കിലും അവർ മീറ്റി​ങ്ങു​കൾക്കും സമ്മേള​ന​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കും പോകു​ന്നു. പരിച​യ​മി​ല്ലാത്ത ആളുക​ളോ​ടു സംസാ​രി​ക്കു​ന്നത്‌ അവർക്ക്‌ ഒരു പ്രശ്‌ന​മാണ്‌. എങ്കിലും അവർ വയൽസേ​വ​ന​ത്തി​നു പോകു​ക​യും മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ക​യും ചെയ്യുന്നു. നിങ്ങൾക്ക്‌ ഇങ്ങനെ​യൊ​രു പ്രശ്‌ന​മു​ണ്ടെ​ങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. പലരും ഇത്തരം പ്രശ്‌നങ്ങൾ നേരി​ടു​ന്നുണ്ട്‌. മുഴു​ഹൃ​ദ​യ​ത്തോ​ടെ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ കാണു​മ്പോൾ യഹോവ സന്തോ​ഷി​ക്കു​ന്നു​ണ്ടെന്ന്‌ ഓർക്കുക. യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്ന​തു​കൊ​ണ്ടും നിങ്ങൾക്ക്‌ ആവശ്യ​മായ ശക്തി തരുന്ന​തു​കൊ​ണ്ടും ആണ്‌ നിങ്ങൾ ഇത്രയും കാലം പിടി​ച്ചു​നി​ന്നത്‌. * (ഫിലി. 4:6, 7; 1 പത്രോ. 5:7) ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളോ മാനസി​ക​സ​മ്മർദ​മോ ഒക്കെ ഉണ്ടെങ്കി​ലും യഹോ​വയെ സേവി​ക്കു​ന്നെ​ങ്കിൽ അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.

21. യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്ക്‌ എല്ലാവർക്കും എന്തു ചെയ്യാൻ കഴിയും?

21 അതെ, ഒരു സാധാരണ ഓട്ടമ​ത്സ​ര​വും പൗലോസ്‌ പറഞ്ഞ ഓട്ടമ​ത്സ​ര​വും തമ്മിൽ ചില വ്യത്യാ​സ​ങ്ങ​ളുണ്ട്‌. ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ഓട്ടമ​ത്സ​ര​ങ്ങ​ളിൽ ഒരാൾക്കേ സമ്മാനം കിട്ടി​യി​രു​ന്നു​ള്ളൂ. എന്നാൽ ക്രിസ്‌ത്യാ​നി​ക​ളായ നമ്മുടെ ഓട്ടത്തിൽ അവസാ​നം​വരെ വിശ്വ​സ്‌ത​മാ​യി പിടി​ച്ചു​നിൽക്കു​ന്ന​വർക്കെ​ല്ലാം നിത്യ​ജീ​വൻ എന്ന സമ്മാനം കിട്ടും. (യോഹ. 3:16) ഇനി, ഒരു ഓട്ടമ​ത്സ​ര​ത്തിൽ ഓട്ടക്കാർക്കെ​ല്ലാം നല്ല ആരോ​ഗ്യ​മു​ണ്ടാ​യി​രി​ക്കണം. അല്ലെങ്കിൽ അവർ ജയിക്കാ​നുള്ള സാധ്യത വളരെ കുറവാ​യി​രി​ക്കും. എന്നാൽ നമ്മളിൽ പലർക്കും നല്ല ആരോ​ഗ്യ​മി​ല്ലാ​യി​രി​ക്കും. എങ്കിലും നമ്മൾ മടുത്തു​പോ​കാ​തെ ഓടുന്നു. (2 കൊരി. 4:16) യഹോ​വ​യു​ടെ സഹായ​ത്താൽ നമ്മൾ ഫിനി​ഷിങ്‌ ലൈൻവരെ ഓടു​ക​തന്നെ ചെയ്യും!

ഗീതം 144 സമ്മാന​ത്തിൽ കണ്ണു നട്ടിരി​ക്കുക!

^ ഖ. 5 യഹോ​വ​യു​ടെ ദാസന്മാ​രിൽ പലരും പ്രായ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കു​ന്ന​വ​രാണ്‌. മറ്റു പലർക്കും ശരീര​ത്തി​ന്റെ ശക്തി ചോർത്തി​ക്ക​ള​യുന്ന ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളുണ്ട്‌. ഇനി, ചില സമയത്ത്‌ നമുക്ക്‌ എല്ലാവർക്കും ക്ഷീണം തോന്നാ​റുണ്ട്‌. അതു​കൊണ്ട്‌ ഒരു ഓട്ടമ​ത്സ​ര​ത്തിൽ പങ്കെടു​ക്കുന്ന കാര്യം നമുക്കു ചിന്തി​ക്കാ​നേ പറ്റില്ലാ​യി​രി​ക്കും. പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞ ജീവനു​വേ​ണ്ടി​യുള്ള ഓട്ടം നമുക്ക്‌ എങ്ങനെ മടുത്തു​പോ​കാ​തെ ഓടാ​മെ​ന്നും ആ ഓട്ടത്തിൽ എങ്ങനെ വിജയി​ക്കാ​മെ​ന്നും ഈ ലേഖനം ചർച്ച ചെയ്യും.

^ ഖ. 6 2013 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” എന്ന ലേഖനം കാണുക.

^ ഖ. 20 ഉത്‌കണ്‌ഠയുള്ളവരെ സഹായി​ക്കുന്ന ചില പ്രാ​യോ​ഗി​ക​നിർദേ​ശ​ങ്ങൾക്കാ​യും അതുമാ​യി പൊരു​ത്ത​പ്പെട്ട്‌ ജീവി​ക്കുന്ന ചിലരു​ടെ അനുഭ​വ​ങ്ങൾക്കാ​യും jw.org®-ലെ 2019 മെയ്‌ മാസത്തെ പ്രതി​മാ​സ​പ​രി​പാ​ടി കാണുക. ലൈ​ബ്രറി > JW പ്രക്ഷേ​പണം എന്നതിനു കീഴിൽ നോക്കുക.

^ ഖ. 63 ചിത്രക്കുറിപ്പ്‌: ശുശ്രൂ​ഷ​യിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നത്‌ ശരിയായ വഴിയി​ലൂ​ടെ ഓടാൻ പ്രായ​മുള്ള ഈ സഹോ​ദ​രനെ സഹായി​ക്കു​ന്നു.

^ ഖ. 65 ചിത്രക്കുറിപ്പ്‌: മദ്യം കൂടുതൽ കുടി​ക്കാൻ മറ്റുള്ള​വരെ നിർബ​ന്ധി​ക്കു​ക​യോ നമ്മൾതന്നെ അമിത​മാ​യി കുടി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ അതു മറ്റുള്ള​വരെ ഇടറി​ച്ചേ​ക്കാം.

^ ഖ. 67 ചിത്രക്കുറിപ്പ്‌: ആശുപ​ത്രി​ക്കി​ട​ക്ക​യി​ലാ​ണെ​ങ്കി​ലും ഒരു സഹോ​ദരൻ തന്നെ പരിച​രി​ക്കു​ന്ന​വ​രോ​ടു സാക്ഷീ​ക​രി​ച്ചു​കൊണ്ട്‌ ക്രിസ്‌തീ​യ​പാ​ത​യി​ലൂ​ടെ ഓടുന്നു.