വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 17

“ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു”

“ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു”

“ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു. കാരണം എന്റെ പിതാവിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു.”​—യോഹ. 15:15.

ഗീതം 13 നമ്മുടെ മാതൃ​കാ​പു​രു​ഷൻ, ക്രിസ്‌തു

പൂർവാവലോകനം *

1. ഒരാളു​ടെ അടുത്ത സുഹൃ​ത്താ​ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

ഒരാളു​ടെ അടുത്ത സുഹൃ​ത്താ​ക​ണ​മെ​ങ്കിൽ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം എന്താണ്‌? ആ വ്യക്തി​യു​മാ​യി നമ്മൾ സമയം ചെലവ​ഴി​ക്കണം. നിങ്ങളു​ടെ കാഴ്‌ച​പ്പാ​ടു​ക​ളും താത്‌പ​ര്യ​ങ്ങ​ളും എല്ലാം പരസ്‌പരം തുറന്ന്‌ സംസാ​രി​ക്കു​മ്പോൾ നിങ്ങൾ നല്ല സുഹൃ​ത്തു​ക്ക​ളാ​കും. അങ്ങനെ നോക്കു​മ്പോൾ യേശു​വി​ന്റെ ഒരു അടുത്ത സുഹൃ​ത്താ​കു​ന്നത്‌ അത്ര എളുപ്പമല്ല. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

2. യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കു​ന്നത്‌ എളുപ്പ​മ​ല്ലാ​ത്ത​തി​ന്റെ ഒരു കാരണം എന്താണ്‌?

2 അതിന്റെ ഒരു കാരണം നമ്മളാ​രും യേശു​വി​നെ നേരിട്ട്‌ കണ്ടിട്ടില്ല എന്നതാണ്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ മിക്ക ക്രിസ്‌ത്യാ​നി​കൾക്കും ഇതേ പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. അവരും യേശു​വി​നെ നേരിട്ട്‌ കണ്ടില്ല. എങ്കിലും പത്രോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ പറഞ്ഞു: ‘ക്രിസ്‌തു​വി​നെ നിങ്ങൾ കണ്ടിട്ടി​ല്ലെ​ങ്കി​ലും സ്‌നേ​ഹി​ക്കു​ന്നു. നിങ്ങൾ ഇപ്പോൾ ക്രിസ്‌തു​വി​നെ കാണു​ന്നി​ല്ലെ​ങ്കി​ലും ക്രിസ്‌തു​വിൽ വിശ്വ​സി​ക്കു​ന്നു.’ (1 പത്രോ. 1:8) അതു​കൊണ്ട്‌ യേശു​വി​നെ നേരിട്ട്‌ കണ്ടിട്ടി​ല്ലെ​ങ്കി​ലും യേശു​വി​ന്റെ ഒരു അടുത്ത സുഹൃ​ത്താ​കാൻ നമുക്കു കഴിയും.

3. യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കു​ന്നത്‌ എളുപ്പ​മ​ല്ലാ​ത്ത​തി​ന്റെ രണ്ടാമത്തെ കാരണം എന്താണ്‌?

3 നമുക്കു യേശു​വി​നോ​ടു സംസാ​രി​ക്കാൻ കഴിയില്ല എന്നതാണു രണ്ടാമത്തെ കാരണം. പ്രാർഥി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യോ​ടാ​ണു സംസാ​രി​ക്കു​ന്നത്‌. യേശു​വി​ന്റെ നാമത്തി​ലാ​ണു പ്രാർഥി​ക്കു​ന്ന​തെ​ങ്കി​ലും, യേശു​വി​നോ​ടു നമ്മൾ നേരിട്ട്‌ സംസാ​രി​ക്കു​ന്നില്ല. നമ്മൾ ഒരിക്ക​ലും തന്നോടു പ്രാർഥി​ക്കാൻ യേശു ആഗ്രഹി​ക്കു​ന്നു​മില്ല. എന്തു​കൊണ്ട്‌? കാരണം പ്രാർഥന ആരാധ​ന​യു​ടെ ഭാഗമാണ്‌, യഹോവ മാത്ര​മാണ്‌ ആരാധ​ന​യ്‌ക്ക്‌ അർഹൻ. (മത്താ. 4:10) എങ്കിലും യേശു​വി​നോ​ടുള്ള സ്‌നേഹം കാണി​ക്കാൻ നമുക്കു കഴിയും.

4. യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കു​ന്നത്‌ എളുപ്പ​മ​ല്ലാ​ത്ത​തി​ന്റെ മൂന്നാ​മത്തെ കാരണം എന്താണ്‌, ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

4 യേശു സ്വർഗ​ത്തി​ലാണ്‌ എന്നതാണു മൂന്നാ​മത്തെ കാരണം. അതു​കൊണ്ട്‌ യേശു​വി​നോ​ടൊ​പ്പം നമുക്കു സമയം ചെലവ​ഴി​ക്കാൻ കഴിയില്ല. അങ്ങനെ​യാ​ണെ​ങ്കി​ലും യേശു​വി​നെ​പ്പറ്റി ധാരാളം കാര്യങ്ങൾ നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും. യേശു​വു​മാ​യുള്ള സൗഹൃദം ശക്തമാ​ക്കാൻ സഹായി​ക്കുന്ന നാലു കാര്യങ്ങൾ നമ്മൾ ചിന്തി​ക്കും. എന്നാൽ അതിനു മുമ്പ്‌, ക്രിസ്‌തു​വി​ന്റെ അടുത്ത ഒരു സുഹൃ​ത്താ​യി​രി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം നമുക്കു നോക്കാം.

യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

5. നമ്മൾ യേശു​വി​ന്റെ സുഹൃ​ത്തു​ക്ക​ളാ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (“ യേശു​വു​മാ​യുള്ള സൗഹൃദം​—യഹോ​വ​യോട്‌ അടുക്കാ​നുള്ള വഴി,” “ യേശു​വി​ന്റെ സ്ഥാന​ത്തെ​ക്കു​റി​ച്ചുള്ള ഉചിത​മായ വീക്ഷണം” എന്നീ ചതുരങ്ങൾ കാണുക.)

5 യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധമു​ണ്ടാ​യി​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ യേശു​വി​ന്റെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കണം. എന്തു​കൊണ്ട്‌? രണ്ടു കാരണങ്ങൾ നോക്കാം. ഒന്ന്‌, യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ എന്നെ സ്‌നേ​ഹി​ച്ച​തു​കൊണ്ട്‌ പിതാവ്‌ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു.’ (യോഹ. 16:27) യേശു ഇങ്ങനെ​യും പറഞ്ഞു: “എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.” (യോഹ. 14:6) യേശു​വു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാ​തെ യഹോ​വ​യു​ടെ ഒരു സുഹൃ​ത്താ​കാൻ ശ്രമി​ക്കു​ന്നത്‌, വാതി​ലി​ലൂ​ടെ​യ​ല്ലാ​തെ ഒരു വീടി​നു​ള്ളിൽ പ്രവേ​ശി​ക്കാൻ ശ്രമി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. “ആടുക​ളു​ടെ വാതിൽ ഞാനാണ്‌” എന്നു പറഞ്ഞ​പ്പോൾ യേശു സമാന​മായ ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു. (യോഹ. 10:7) പിതാ​വി​ന്റെ ഗുണങ്ങൾ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു എന്നതാണു രണ്ടാമത്തെ കാരണം. യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു.” (യോഹ. 14:9) അതു​കൊണ്ട്‌ യഹോ​വയെ അടുത്ത്‌ അറിയാ​നുള്ള ഒരു നല്ല വഴി, യേശു​വി​ന്റെ ജീവി​ത​ത്തെ​പ്പറ്റി പഠിക്കു​ന്ന​താണ്‌. യേശു​വി​നെ​പ്പറ്റി കൂടുതൽ പഠിക്കു​മ്പോൾ യേശു​വി​നോ​ടുള്ള നമ്മുടെ സ്‌നേഹം കൂടും. അങ്ങനെ യേശു​വി​നോ​ടു കൂടുതൽ അടുക്കു​മ്പോൾ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും വർധി​ക്കും.

6. യേശു​വു​മാ​യി ഒരു നല്ല ബന്ധമു​ണ്ടാ​യി​രി​ക്കേ​ണ്ട​തി​ന്റെ മറ്റൊരു കാരണം എന്താണ്‌? വിശദീ​ക​രി​ക്കുക.

6 നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടണ​മെ​ങ്കിൽ നമുക്കു യേശു​വു​മാ​യി ഒരു നല്ല ബന്ധമു​ണ്ടാ​യി​രി​ക്കണം. അതിന്‌, പ്രാർഥ​ന​യു​ടെ അവസാനം “യേശു​വി​ന്റെ നാമത്തിൽ” എന്നു വെറുതേ പറഞ്ഞാൽ മാത്രം പോരാ. നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരാൻ യഹോവ യേശു​വി​നെ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെന്നു നമ്മൾ അറിയണം. യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞു: “നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദി​ച്ചാ​ലും ഞാൻ അതു ചെയ്‌തു​ത​രും.” (യോഹ. 14:13) നമ്മുടെ പ്രാർഥന കേട്ടിട്ട്‌ അതിന്‌ എന്ത്‌ ഉത്തരം തരണ​മെന്നു തീരു​മാ​നി​ക്കു​ന്നത്‌ യഹോ​വ​യാ​ണെ​ങ്കി​ലും അതു നടപ്പി​ലാ​ക്കാ​നുള്ള അധികാ​രം യഹോവ യേശു​വി​നു കൊടു​ത്തി​ട്ടുണ്ട്‌. (മത്താ. 28:18) അതു​കൊണ്ട്‌ നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുന്ന​തി​നു മുമ്പ്‌ യേശു പറഞ്ഞ കാര്യ​ങ്ങ​ളൊ​ക്കെ നമ്മൾ അനുസ​രി​ക്കു​ന്നു​ണ്ടോ എന്ന്‌ യഹോവ നോക്കും. ഉദാഹ​ര​ണ​ത്തിന്‌, യേശു പറഞ്ഞു: “നിങ്ങൾ മറ്റുള്ള​വ​രു​ടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ നിങ്ങ​ളോ​ടും ക്ഷമിക്കും. എന്നാൽ നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാ​തി​രു​ന്നാൽ നിങ്ങളു​ടെ പിതാവ്‌ നിങ്ങളു​ടെ തെറ്റു​ക​ളും ക്ഷമിക്കില്ല.” (മത്താ. 6:14, 15) യഹോ​വ​യും യേശു​വും നമ്മളോ​ടു ദയ കാണി​ക്കു​ന്ന​തു​പോ​ലെ, നമ്മൾ മറ്റുള്ള​വ​രോ​ടു ദയയോ​ടെ പെരു​മാ​റേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!

7. യേശു​വി​ന്റെ മോച​ന​വി​ല​യു​ടെ പൂർണ​പ്ര​യോ​ജനം കിട്ടു​ന്നത്‌ ആർക്കാണ്‌?

7 യേശു​വി​ന്റെ മോച​ന​വി​ല​യു​ടെ പൂർണ​പ്ര​യോ​ജനം കിട്ടണ​മെ​ങ്കിൽ നമുക്കു യേശു​വു​മാ​യി അടുത്ത ബന്ധമു​ണ്ടാ​യി​രി​ക്കണം. നമുക്ക്‌ അത്‌ എങ്ങനെ അറിയാം? ‘സ്‌നേ​ഹി​തർക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​മെ​ന്നാണ്‌’ യേശു പറഞ്ഞത്‌. (യോഹ. 15:13) യേശു​വി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന വിശ്വ​സ്‌ത​രായ ആളുകൾ യേശു​വി​നെ​ക്കു​റിച്ച്‌ പഠിക്കു​ക​യും യേശു​വു​മാ​യി സ്‌നേ​ഹ​ബ​ന്ധ​ത്തിൽ വരുക​യും വേണം. അബ്രാ​ഹാ​മും സാറയും മോശ​യും രാഹാ​ബും എല്ലാം പുനരു​ത്ഥാ​ന​ത്തിൽ വരും. പക്ഷേ എന്നേക്കും ജീവി​ക്ക​ണ​മെ​ങ്കിൽ നീതി​മാ​ന്മാ​രായ ഈ ദൈവ​ദാ​സ​ന്മാ​രും യേശു​വി​ന്റെ സുഹൃ​ത്തു​ക്ക​ളാ​കണം.​—യോഹ. 17:3; പ്രവൃ. 24:15; എബ്രാ. 11:8-12, 24-26, 31.

8-9. യോഹ​ന്നാൻ 15:4, 5 പറയു​ന്ന​തു​പോ​ലെ നമ്മൾ യേശു​വി​ന്റെ സുഹൃ​ത്തു​ക്ക​ളാ​ണെ​ങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും, എന്നാൽ നമ്മൾ യേശു​വു​മാ​യി യോജി​പ്പി​ല​ല്ലെ​ങ്കിൽ എന്തായി​രി​ക്കും അതിന്റെ ഫലം?

8 യേശു​വി​നോ​ടൊ​പ്പം ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള വില​യേ​റിയ അവസരം നമുക്കുണ്ട്‌. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ഒരു അധ്യാ​പ​ക​നാ​യി​രു​ന്നു. സ്വർഗ​ത്തി​ലേക്കു പോയ​തി​നു ശേഷം സഭയുടെ തലയായ യേശു പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​ങ്ങൾക്കു നേതൃ​ത്വം കൊടു​ക്കു​ന്നു. യേശു​വി​നെ​യും പിതാ​വി​നെ​യും പറ്റി അറിയാൻ, കഴിയു​ന്നത്ര ആളുകളെ സഹായി​ക്കു​ന്ന​തി​നു നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ യേശു ശ്രദ്ധി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. സത്യത്തിൽ, യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും സഹായ​മു​ണ്ടെ​ങ്കി​ലേ ഈ പ്രവർത്തനം നന്നായി ചെയ്യാൻ നമുക്കു കഴിയൂ.​—യോഹ​ന്നാൻ 15:4, 5 വായി​ക്കുക.

9 യഹോ​വയെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ യേശു​വി​നോ​ടു നമുക്കു സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്ക​ണ​മെന്നു ദൈവ​വ​ചനം വളരെ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു. യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കാൻ നമ്മൾ ചെയ്യേണ്ട നാലു കാര്യങ്ങൾ നമുക്ക്‌ ഇനി നോക്കാം.

എങ്ങനെ യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കാം?

(1) യേശു​വി​നെ അറിയു​ക​യും (2) യേശു​വി​നെ​പ്പോ​ലെ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും (3) ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ പിന്തു​ണ​യ്‌ക്കു​ക​യും (4) സംഘട​ന​യു​ടെ ക്രമീ​ക​ര​ണ​ങ്ങളെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്കു യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കാം. (10-14 ഖണ്ഡികകൾ കാണുക) *

10. യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കാൻ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം എന്താണ്‌?

10 (1) യേശു​വി​നെ അറിയുക. മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നീ ബൈബിൾപു​സ്‌ത​കങ്ങൾ വായി​ച്ചു​കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാം. യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ആ ബൈബിൾവി​വ​ര​ണങ്ങൾ ധ്യാനി​ക്കു​മ്പോൾ, യേശു ആളുക​ളോട്‌ എത്ര ദയയോ​ടെ​യാണ്‌ ഇടപെ​ട്ട​തെന്നു നമുക്കു മനസ്സി​ലാ​കും. അപ്പോൾ യേശു​വി​നോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും ആദരവും കൂടും. ഉദാഹ​ര​ണ​ത്തിന്‌, യേശു ശിഷ്യ​ന്മാ​രു​ടെ യജമാ​ന​നാ​യി​രു​ന്നെ​ങ്കി​ലും അടിമ​ക​ളോ​ടു പെരു​മാ​റു​ന്ന​തു​പോ​ലെയല്ല അവരോട്‌ ഇടപെ​ട്ടത്‌. പകരം, യേശു തന്റെ ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ അവരോ​ടു പറഞ്ഞു. (യോഹ. 15:15) അവർ ദുഃഖി​ച്ച​പ്പോൾ യേശു​വി​നും ദുഃഖം തോന്നി, അവരു​ടെ​കൂ​ടെ കരയു​ക​പോ​ലും ചെയ്‌തു. (യോഹ. 11:32-36) യേശു​വി​ന്റെ സന്ദേശം ശ്രദ്ധി​ച്ചവർ യേശു​വി​ന്റെ സുഹൃ​ത്തു​ക്ക​ളാ​യെന്ന്‌ എതിരാ​ളി​കൾപോ​ലും സമ്മതിച്ചു. (മത്താ. 11:19) യേശു ശിഷ്യ​ന്മാ​രോട്‌ ഇടപെട്ട അതേ വിധത്തിൽ നമ്മൾ മറ്റുള്ള​വ​രോട്‌ ഇടപെ​ടു​ന്നെ​ങ്കിൽ അവരു​മാ​യുള്ള നമ്മുടെ ബന്ധം മെച്ച​പ്പെ​ടും, നമ്മൾ കൂടുതൽ സന്തോ​ഷ​മു​ള്ള​വ​രാ​കും, അപ്പോൾ ക്രിസ്‌തു​വി​നോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും ആദരവും പിന്നെ​യും വർധി​ക്കും.

11. യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കാൻ നമ്മൾ ചെയ്യേണ്ട രണ്ടാമത്തെ കാര്യം എന്താണ്‌, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 (2) യേശു​വി​നെ​പ്പോ​ലെ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുക. യേശു ചിന്തി​ക്കുന്ന വിധം മനസ്സി​ലാ​ക്കി അത്‌ അനുക​രി​ക്കുക. എത്ര നന്നായി നമ്മൾ അതു ചെയ്യു​ന്നോ, അത്ര കൂടുതൽ നമ്മൾ യേശു​വി​നോട്‌ അടുക്കും. (1 കൊരി. 2:16) നമുക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാം? ഒരു ഉദാഹ​രണം മാത്രം ഒന്നു നോക്കാം. തന്നെത്തന്നെ പ്രീതി​പ്പെ​ടു​ത്തു​ന്ന​തി​നു പകരം മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാ​മെ​ന്നാ​ണു യേശു കൂടുതൽ ചിന്തി​ച്ചത്‌. (മത്താ. 20:28; റോമ. 15:1-3) എപ്പോ​ഴും ഈ രീതി​യിൽ ചിന്തി​ച്ച​തു​കൊ​ണ്ടാണ്‌, സ്വയം ത്യജി​ക്കാ​നും മറ്റുള്ള​വ​രോ​ടു ക്ഷമിക്കാ​നും യേശു​വി​നു കഴിഞ്ഞത്‌. മറ്റുള്ളവർ തന്നെക്കു​റിച്ച്‌ മോശ​മായ കാര്യങ്ങൾ പറഞ്ഞ​പ്പോൾ യേശു മുഷി​ഞ്ഞില്ല. (യോഹ. 1:46, 47) കൂടാതെ, മുമ്പ്‌ ചെയ്‌ത തെറ്റു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ യേശു ആരെയും മോശം വ്യക്തി​ക​ളാ​യി കണ്ടില്ല. (1 തിമൊ. 1:12-14) യേശു ആളുകളെ കണ്ടതു​പോ​ലെ നമ്മൾ മറ്റുള്ള​വരെ കാണേ​ണ്ടതു പ്രധാ​ന​മാണ്‌. കാരണം യേശു പറഞ്ഞു: “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.” (യോഹ. 13:35) അതു​കൊണ്ട്‌ സ്വയം ഇങ്ങനെ ചോദി​ക്കു​ന്നതു നല്ലതാണ്‌, ‘എന്റെ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ല്ലാം ഞാൻ ചെയ്യു​ന്നു​ണ്ടോ, അങ്ങനെ യേശു​വി​ന്റെ മാതൃക ഞാൻ അനുക​രി​ക്കു​ന്നു​ണ്ടോ?’

12. യേശു​വി​ന്റെ ഒരു സുഹൃ​ത്താ​കാൻ നമ്മൾ ചെയ്യേണ്ട മൂന്നാ​മത്തെ കാര്യം എന്താണ്‌, അതു നമുക്ക്‌ എങ്ങനെ ചെയ്യാം?

12 (3) ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ പിന്തു​ണ​യ്‌ക്കുക. തന്റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർക്കു​വേണ്ടി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തനിക്കു​വേണ്ടി ചെയ്യു​ന്ന​തു​പോ​ലെ​യാ​ണു യേശു കാണു​ന്നത്‌. (മത്താ. 25:34-40) യേശു തന്റെ അനുഗാ​മി​കൾക്കു പ്രസം​ഗി​ക്കാ​നും ശിഷ്യ​രാ​ക്കാ​നും ഉള്ള നിയമനം കൊടു​ത്തി​ട്ടുണ്ട്‌. അതിൽ കഴിവി​ന്റെ പരമാ​വധി ഏർപ്പെ​ടു​ന്ന​താ​ണു ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ പിന്തു​ണ​യ്‌ക്കാ​നുള്ള ഏറ്റവും നല്ല വഴി. (മത്താ. 28:19, 20; പ്രവൃ. 10:42) ‘വേറെ ആടുക​ളു​ടെ’ സഹായം​കൊണ്ട്‌ മാത്രമേ ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാർക്കു ലോക​വ്യാ​പ​ക​മാ​യി ഇന്നു നടന്നു​കൊ​ണ്ടി​രി​ക്കുന്ന പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ കഴിയു​ക​യു​ള്ളൂ. (യോഹ. 10:16) നിങ്ങൾ വേറെ ആടുക​ളിൽപ്പെട്ട ഒരാളാ​ണെ​ങ്കിൽ ഈ പ്രവർത്ത​ന​ത്തിൽ പങ്കെടു​ക്കുന്ന ഓരോ തവണയും അഭിഷി​ക്ത​രോ​ടു മാത്രമല്ല, യേശു​വി​നോ​ടും ഉള്ള സ്‌നേ​ഹ​മാ​ണു നിങ്ങൾ കാണി​ക്കു​ന്നത്‌.

13. ലൂക്കോസ്‌ 16:9-ലെ യേശു​വി​ന്റെ ഉപദേശം നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാം?

13 യഹോ​വ​യും യേശു​വും നയിക്കുന്ന പ്രവർത്ത​ന​ത്തി​നു സംഭാ​വ​നകൾ കൊടു​ത്തു​കൊ​ണ്ടും നമുക്ക്‌ അവരെ സുഹൃ​ത്തു​ക്ക​ളാ​ക്കാം. (ലൂക്കോസ്‌ 16:9 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന പ്രവർത്ത​ന​ത്തി​നു നമുക്കു സംഭാവന കൊടു​ക്കാം. ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളിൽ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും സത്യാ​രാ​ധ​ന​യ്‌ക്കു​വേ​ണ്ടി​യുള്ള കെട്ടി​ടങ്ങൾ പണിയാ​നും പരിപാ​ലി​ക്കാ​നും ദുരന്ത​ങ്ങൾക്കി​ര​യാ​കു​ന്ന​വർക്കു വേണ്ട സഹായം കൊടുക്കാനും ഈ സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നു. ഇനി, നമ്മുടെ സഭയുടെ ചെലവു​കൾക്കു​വേണ്ടി നമുക്കു സംഭാവന കൊടു​ക്കാം. സഹായം ആവശ്യ​മു​ണ്ടെന്നു നമുക്കു നേരിട്ട്‌ അറിയാ​വു​ന്ന​വ​രെ​യും സഹായി​ക്കാം. (സുഭാ. 19:17) ഇങ്ങനെ​യെ​ല്ലാം നമുക്കു ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ പിന്തു​ണ​യ്‌ക്കാം.

14. എഫെസ്യർ 4:15, 16 അനുസ​രിച്ച്‌, യേശു​വി​ന്റെ സുഹൃ​ത്താ​കാൻ നമ്മൾ ചെയ്യേണ്ട നാലാ​മത്തെ കാര്യം എന്താണ്‌?

14 (4) സംഘട​ന​യു​ടെ ക്രമീ​ക​ര​ണ​ങ്ങളെ പിന്തു​ണ​യ്‌ക്കുക. നമ്മളെ പരിപാ​ലി​ക്കാൻ നിയമി​ച്ചി​രി​ക്കു​ന്ന​വ​രോ​ടു നമ്മൾ സഹകരി​ക്കു​മ്പോൾ സഭയുടെ തലയായ യേശു​വി​നോ​ടു നമ്മൾ കൂടുതൽ അടുക്കും. (എഫെസ്യർ 4:15, 16 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, എല്ലാ രാജ്യ​ഹാ​ളു​ക​ളും പരമാ​വധി ഉപയോ​ഗി​ക്കാൻ നമ്മൾ ഇപ്പോൾ ശ്രദ്ധി​ക്കു​ന്നു. അതിനു​വേണ്ടി ചില സഭകൾ മറ്റു സഭകളു​മാ​യി ലയിപ്പി​ച്ചു, സഭയുടെ പ്രദേ​ശ​ത്തി​നു മാറ്റം വരുത്തു​ക​യും ചെയ്‌തു. ഇങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ സംഭാ​വ​ന​യാ​യി കിട്ടുന്ന പണം കുറെ​യ​ധി​കം ലാഭി​ക്കാൻ നമുക്കു കഴിയു​ന്നു. എന്നാൽ അതേസ​മയം ഇതു​കൊണ്ട്‌ ചില പ്രചാ​ര​ക​രു​ടെ സാഹച​ര്യ​ങ്ങ​ളി​ലും മാറ്റം വരുന്നുണ്ട്‌. വിശ്വ​സ്‌ത​രായ ആ പ്രചാ​രകർ കുറെ വർഷങ്ങ​ളാ​യി ഒരു സഭയു​ടെ​കൂ​ടെ സേവി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. അവിടു​ത്തെ സഹോ​ദ​ര​ങ്ങ​ളു​മാ​യി അവർക്ക്‌ ഒരു അടുത്ത ബന്ധവു​മു​ണ്ടാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ അവരുടെ സഭ മാറി. വിശ്വ​സ്‌ത​രായ തന്റെ ഈ ശിഷ്യ​ന്മാർ ഈ പുതിയ ക്രമീ​ക​ര​ണ​ത്തോ​ടു സഹകരി​ക്കു​ന്നതു കാണു​മ്പോൾ യേശു എത്ര സന്തോ​ഷി​ക്കു​ന്നു​ണ്ടാ​കും!

എന്നെന്നും യേശു​വി​ന്റെ സ്‌നേ​ഹി​തർ

15. യേശു​വു​മാ​യുള്ള സൗഹൃദം ഭാവി​യിൽ എങ്ങനെ മെച്ച​പ്പെ​ടും?

15 പരിശു​ദ്ധാ​ത്മാ​വി​ന്റെ അഭി​ഷേകം ലഭിച്ചവർ ദൈവ​രാ​ജ്യ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കും. അവർക്ക്‌ എന്നെന്നും യേശു​വി​ന്റെ​കൂ​ടെ​യാ​യി​രി​ക്കാ​നുള്ള പ്രത്യാ​ശ​യുണ്ട്‌. അവർക്കു യേശു​വി​നെ കാണാ​നും യേശു​വി​നോ​ടു സംസാ​രി​ക്കാ​നും യേശു​വി​ന്റെ​കൂ​ടെ സമയം ചെലവ​ഴി​ക്കാ​നും കഴിയും. (യോഹ. 14:2, 3) ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വർക്കും യേശു​വി​ന്റെ സ്‌നേ​ഹ​വും ശ്രദ്ധയും കിട്ടും. അവർ യേശു​വി​നെ ഒരിക്ക​ലും കാണി​ല്ലെ​ങ്കി​ലും, യഹോ​വ​യും യേശു​വും അവർക്കാ​യി ഒരുക്കിയ ജീവിതം ആസ്വദി​ക്കു​മ്പോൾ യേശു​വി​നോ​ടുള്ള സ്‌നേ​ഹ​വും അടുപ്പ​വും കൂടും.​—യശ. 9:6, 7.

16. യേശു​വി​ന്റെ സ്‌നേ​ഹി​തർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കിട്ടും?

16 തന്റെ സ്‌നേ​ഹി​ത​രാ​കാ​നുള്ള യേശു​വി​ന്റെ ക്ഷണം നമ്മൾ സ്വീക​രി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ അനേകം അനു​ഗ്ര​ഹങ്ങൾ ലഭിക്കും. നമുക്ക്‌ ഇപ്പോൾത്തന്നെ യേശു​വി​ന്റെ സ്‌നേ​ഹ​വും കരുത​ലും അനുഭ​വി​ച്ച​റി​യാ​നാ​കും. നമുക്ക്‌ എന്നേക്കും ജീവി​ക്കാ​നുള്ള അവസര​വു​മുണ്ട്‌. ഏറ്റവും പ്രധാ​ന​മാ​യി യേശു​വി​ന്റെ സുഹൃ​ത്തു​ക്കൾക്ക്‌ യഹോ​വ​യു​മാ​യി ഒരു ഉറ്റ ബന്ധത്തിൽ വരാൻ കഴിയും. അതല്ലേ നമുക്കു ലഭിക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം! ശരിക്കും യേശു​വി​ന്റെ ഒരു സുഹൃ​ത്താ​യി അറിയ​പ്പെ​ടുക എന്നത്‌ എത്ര വലി​യൊ​രു ബഹുമ​തി​യാണ്‌!

ഗീതം 17 “എനിക്കു മനസ്സാണ്‌”

^ ഖ. 5 അപ്പോ​സ്‌ത​ല​ന്മാർ കുറച്ച്‌ വർഷങ്ങൾ യേശു​വി​ന്റെ​കൂ​ടെ ചെലവ​ഴി​ച്ചു. ആ സമയത്ത്‌ അവർ യേശു​വി​നോ​ടു സംസാ​രി​ക്കു​ക​യും യേശു​വി​നോ​ടൊ​പ്പം പ്രവർത്തി​ക്കു​ക​യും ചെയ്‌തു. അങ്ങനെ അവർ നല്ല സുഹൃ​ത്തു​ക്ക​ളാ​യി. നമ്മളും തന്റെ സുഹൃ​ത്തു​ക്ക​ളാ​ക​ണ​മെ​ന്നാ​ണു യേശു​വി​ന്റെ ആഗ്രഹം. എന്നാൽ അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ നമുക്ക്‌ അത്‌ അത്ര എളുപ്പമല്ല. അങ്ങനെ പറയു​ന്ന​തി​ന്റെ ചില കാരണങ്ങൾ നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും. കൂടാതെ, യേശു​വി​ന്റെ സുഹൃ​ത്തു​ക്ക​ളാ​കാ​നും ആ സുഹൃ​ദ്‌ബന്ധം നഷ്ടമാ​കാ​തെ സൂക്ഷി​ക്കാ​നും എങ്ങനെ കഴിയു​മെ​ന്നും നമ്മൾ ചർച്ച ചെയ്യും.

^ ഖ. 55 ചിത്രക്കുറിപ്പുകൾ: (1) കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌, യേശു​വി​ന്റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറിച്ച്‌ നമുക്കു പഠിക്കാ​നാ​കും. (2) സഭയിൽ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തിൽ പോകാൻ നമുക്കു നല്ല ശ്രമം ചെയ്യാം. (3) ശുശ്രൂ​ഷ​യിൽ പരമാ​വധി ചെയ്‌തു​കൊണ്ട്‌, ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ നമുക്കു പിന്തു​ണ​യ്‌ക്കാം. (4) സഭകൾ ലയിപ്പി​ക്കു​മ്പോൾ മൂപ്പന്മാ​രു​ടെ തീരു​മാ​ന​ങ്ങ​ളോ​ടു നമുക്കു സഹകരി​ക്കാം.