വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2020 ജൂണ്‍ 

ഈ ലക്കത്തിൽ 2020 ആഗസ്റ്റ്‌ 3 മുതൽ 30 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

“അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ”

പഠന​ലേ​ഖനം 23: 2020 ആഗസ്റ്റ്‌ 3-9. ബുദ്ധി​ശ​ക്തി​യുള്ള എല്ലാ സൃഷ്ടി​ക​ളു​ടെ​യും മുന്നിൽ ചോദ്യ​ചി​ഹ്ന​മാ​യി നിൽക്കുന്ന വിവാ​ദ​വി​ഷയം എന്താണ്‌? അത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌, അതിൽ നമ്മൾ എങ്ങനെ​യാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ഈ ചോദ്യ​ങ്ങൾക്കും ഇതി​നോ​ടു ബന്ധപ്പെട്ട മറ്റു ചോദ്യ​ങ്ങൾക്കും ഉള്ള ഉത്തരം നന്നായി മനസ്സി​ലാ​ക്കു​ന്നത്‌, യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം ശക്തമാ​ക്കും.

“അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ”

പഠന​ലേ​ഖനം 24: 2020 ആഗസ്റ്റ്‌ 10-16. സങ്കീർത്തനം 86:11, 12-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദാവീദ്‌ രാജാ​വി​ന്റെ പ്രാർഥ​ന​യി​ലെ ചില വാക്കു​ക​ളാണ്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യു​ന്നത്‌. യഹോ​വ​യു​ടെ പേര്‌ ഭയപ്പെ​ടുക എന്നു പറയു​മ്പോൾ എന്താണ്‌ അതിന്റെ അർഥം? ആ മഹത്തായ നാമ​ത്തോ​ടു ഭയാദ​രവ്‌ തോന്നാൻ എന്തെല്ലാം കാരണ​ങ്ങ​ളാ​ണു നമുക്കുള്ളത്‌? തെറ്റായ ഒരു കാര്യം ചെയ്യാൻ പ്രലോ​ഭനം തോന്നു​മ്പോൾ ദൈവ​ഭയം നമുക്കു സംരക്ഷ​ണ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഗലാത്യർ 5:22, 23-ലെ ഗുണങ്ങൾ മാത്ര​മാ​ണോ ‘ദൈവാ​ത്മാ​വി​ന്റെ ഫലത്തിൽ’ ഉൾപ്പെട്ടിരിക്കുന്നത്‌?

“എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കും”

പഠന​ലേ​ഖനം 25: 2020 ആഗസ്റ്റ്‌ 17-23. വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കുന്ന ചിലർ എന്തു​കൊ​ണ്ടാണ്‌ സഭയിൽനിന്ന്‌ അകന്നുപോകുന്നത്‌? അവരെ​ക്കു​റിച്ച്‌ ദൈവ​ത്തിന്‌ എന്താണു തോന്നുന്നത്‌? ഇവയ്‌ക്കുള്ള ഉത്തരം ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. യഹോ​വ​യിൽനിന്ന്‌ അകന്നു​പോയ ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ചിലരെ യഹോവ എങ്ങനെ​യാ​ണു സഹായി​ച്ച​തെ​ന്നും അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​മെ​ന്നും നമ്മൾ ചിന്തി​ക്കും.

“എന്റെ അടു​ത്തേക്കു മടങ്ങി​വരൂ”

പഠന​ലേ​ഖനം 26: 2020 ആഗസ്റ്റ്‌ 24-30. മീറ്റി​ങ്ങു​കൾക്ക്‌ വരുക​യോ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കു​ക​യോ ചെയ്യാത്ത ആളുകൾ സഭയി​ലേക്കു മടങ്ങി​വ​ര​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. ‘എന്റെ അടു​ത്തേക്കു മടങ്ങി​വരൂ’ എന്ന യഹോ​വ​യു​ടെ ക്ഷണം സ്വീക​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു നമുക്കു പല കാര്യ​ങ്ങ​ളും ചെയ്യാൻ കഴിയും. ആ ക്ഷണം സ്വീക​രി​ക്കു​ന്ന​തി​നു നിഷ്‌ക്രി​യ​രാ​യ​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാൻ കഴിയു​മെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ ചിന്തി​ക്കും.