വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്നത്തെ കാഹള​നാ​ദങ്ങൾ നിങ്ങൾ കേൾക്കു​ന്നു​ണ്ടോ?

ഇന്നത്തെ കാഹള​നാ​ദങ്ങൾ നിങ്ങൾ കേൾക്കു​ന്നു​ണ്ടോ?

ഈ “അവസാ​ന​കാ​ലത്ത്‌” യഹോവ തന്റെ ജനത്തെ ആത്മീയ​മാ​യി പരിപാ​ലി​ക്കു​ക​യും ശരിയായ വഴിയി​ലൂ​ടെ നടത്തു​ക​യും ചെയ്യു​ന്നെന്നു നമ്മൾ എല്ലാവ​രും വിശ്വ​സി​ക്കു​ന്നു. (2 തിമൊ. 3:1) പക്ഷേ, യഹോ​വ​യു​ടെ നിർദേശങ്ങൾ അനുസരിക്കേണ്ടത്‌ നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ചുമത​ല​യാണ്‌. ഒരു അർഥത്തിൽ വിജന​ഭൂ​മി​യി​ലാ​യി​രുന്ന ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ​യാണ്‌ നമ്മൾ എന്നു പറയാം. കാഹള​നാ​ദം കേൾക്കു​മ്പോൾ അവർ അതനു​സ​രിച്ച്‌ പ്രവർത്തി​ക്ക​ണ​മാ​യി​രു​ന്നു.

“സമൂഹത്തെ വിളി​ച്ചു​കൂ​ട്ടാ​നും പാളയ​മ​ഴിച്ച്‌ പുറ​പ്പെ​ടാ​നുള്ള അറിയി​പ്പു നൽകാ​നും” അടിച്ചു​പ​ര​ത്തിയ വെള്ളി​കൊണ്ട്‌ രണ്ടു കാഹളങ്ങൾ ഉണ്ടാക്കാൻ യഹോവ മോശ​യോ​ടു പറഞ്ഞു. (സംഖ്യ 10:2) വ്യത്യ​സ്‌ത​സ​ന്ദർഭ​ങ്ങ​ളിൽ ആളുകൾ എന്താണു ചെയ്യേ​ണ്ട​തെന്നു സൂചി​പ്പി​ക്കാൻ പുരോ​ഹി​ത​ന്മാർ കാഹളങ്ങൾ വ്യത്യ​സ്‌ത​ത​ര​ത്തിൽ ഊതണ​മാ​യി​രു​ന്നു. (സംഖ്യ 10:3-8) ഇന്നു ദൈവ​ജ​ന​ത്തി​നു വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളിൽ നിർദേശം ലഭിക്കു​ന്നുണ്ട്‌. നമുക്ക്‌ അതിൽ മൂന്നു വിധങ്ങൾ നോക്കാം. പുരാ​ത​ന​കാ​ലത്തെ കാഹള​നാ​ദ​ങ്ങ​ളു​മാ​യി നമുക്ക്‌ അവയെ താരത​മ്യം ചെയ്യാം. ഏതൊ​ക്കെ​യാണ്‌ അവ? (1) വലിയ കൂടി​വ​ര​വു​കൾക്കാ​യി ദൈവ​ജ​നത്തെ ക്ഷണിക്കു​ന്നു, (2) നിയമി​ത​പു​രു​ഷ​ന്മാർക്കു പരിശീ​ലനം കിട്ടുന്നു, (3) എല്ലാ സഭകൾക്കു​മുള്ള ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണങ്ങൾ പരിഷ്‌ക​രി​ക്കു​ക​യോ അവയ്‌ക്കു മാറ്റം വരുത്തു​ക​യോ ചെയ്യുന്നു.

വലിയ കൂടി​വ​ര​വു​കൾക്കാ​യി ക്ഷണിക്കു​മ്പോൾ

“സമൂഹം മുഴുവൻ” വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ കിഴക്കു​വ​ശത്തെ വാതിൽക്കൽ ഒരുമി​ച്ചു​കൂ​ടാൻ യഹോവ ആവശ്യ​പ്പെ​ടു​മ്പോൾ പുരോ​ഹി​ത​ന്മാർ രണ്ടു കാഹള​ങ്ങ​ളും ഊതു​മാ​യി​രു​ന്നു. (സംഖ്യ 10:3) വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു ചുറ്റും നാലു വിഭാ​ഗ​ങ്ങ​ളാ​യി പാളയ​മ​ടി​ച്ചി​രി​ക്കുന്ന എല്ലാ ഗോ​ത്ര​ങ്ങ​ളും ആ ശബ്ദം കേൾക്കു​ക​യും വാതിൽക്കൽ കൂടി​വ​രു​ക​യും ചെയ്യും. അടുത്ത്‌ പാളയ​മ​ടി​ച്ചി​ട്ടു​ള്ള​വർക്ക്‌ അവിടെ എളുപ്പം എത്തി​ച്ചേ​രാൻ കഴിയു​മാ​യി​രു​ന്നു. മറ്റുള്ളവർ താരത​മ്യേന അകലെ​യാ​യി​രു​ന്നു. അവർക്ക്‌ എത്തി​ച്ചേ​രു​ന്ന​തി​നു കൂടുതൽ സമയവും ശ്രമവും വേണ്ടി​വ​രു​മാ​യി​രു​ന്നു. എങ്ങനെ​യാ​യാ​ലും എല്ലാവ​രും ഒരുമിച്ച്‌ കൂടി​വന്ന്‌ തന്റെ നിർദേ​ശങ്ങൾ കേൾക്ക​ണ​മെന്ന്‌ യഹോവ ആഗ്രഹി​ച്ചു.

ഇന്നു നമ്മൾ ഒരു വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ കൂടി​വ​രു​ന്നില്ല. എങ്കിലും ഇപ്പോ​ഴും ദൈവ​ജ​നത്തെ വ്യത്യ​സ്‌ത​കൂ​ടി​വ​ര​വു​കൾക്കാ​യി ക്ഷണിക്കു​ന്നുണ്ട്‌. ഇതിൽ മേഖലാ​കൺ​വെൻ​ഷ​നു​ക​ളും മറ്റു പ്രത്യേക കൂടി​വ​ര​വു​ക​ളും ഉൾപ്പെ​ടു​ന്നു. അവിടെ നമുക്കു പ്രധാ​ന​പ്പെട്ട വിവര​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും ഒക്കെ ലഭിക്കു​ന്നു. ലോകത്ത്‌ എല്ലായി​ട​ത്തു​മുള്ള യഹോ​വ​യു​ടെ ജനം ഒരേ പരിപാ​ടി​യാണ്‌ ആസ്വദി​ക്കു​ന്നത്‌. അതു​കൊണ്ട്‌ കൂടി​വ​രാ​നുള്ള ക്ഷണം സ്വീക​രി​ക്കുന്ന എല്ലാവ​രും സന്തോ​ഷ​മുള്ള വലി​യൊ​രു കൂട്ടത്തി​ന്റെ ഭാഗമാണ്‌. ചിലർക്കു മറ്റുള്ള​വ​രെ​ക്കാൾ കൂടുതൽ ദൂരം യാത്ര ചെയ്യേ​ണ്ടി​വ​രാ​റുണ്ട്‌. എങ്കിലും ക്ഷണം സ്വീക​രിച്ച്‌ വരുന്നവർ തങ്ങൾ ചെയ്‌ത ശ്രമങ്ങൾക്കു പൂർണ​പ്ര​യോ​ജനം കിട്ടി​യെന്നു തറപ്പിച്ച്‌ പറയും.

വലിയ കൂടി​വ​ര​വു​കൾ നടക്കു​ന്നി​ടത്ത്‌ എത്തി​പ്പെ​ടാൻ കഴിയാ​ത്തത്ര ദൂരെ​യുള്ള ഒറ്റപ്പെട്ട കൂട്ടങ്ങ​ളു​ടെ കാര്യ​മോ? ആധുനിക സാങ്കേ​തി​ക​വി​ദ്യ​യു​ടെ സഹായ​മു​ള്ള​തു​കൊണ്ട്‌ അങ്ങനെ​യു​ള്ള​വർക്കും അതേ പരിപാ​ടി​തന്നെ ആസ്വദി​ക്കാൻ കഴിയു​ന്നു, ആ വലിയ കൂട്ടത്തി​ന്റെ ഭാഗമാ​യ​താ​യി അനുഭ​വ​പ്പെ​ടു​ക​യും ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, നൈജർ എന്ന രാജ്യത്തെ, സഹാറ മരുഭൂ​മി​യി​ലെ ഒരു ഖനന​പ്ര​ദേ​ശ​മായ ആർലി​റ്റിൽ നടന്ന ഒരു സംഭവം നോക്കാം. ഒരു ലോകാ​സ്ഥാ​ന​പ്ര​തി​നി​ധി​യു​ടെ സന്ദർശ​ന​സ​മ​യത്തെ ഒരു പരിപാ​ടി ബെനിൻ ബ്രാഞ്ച്‌ അവി​ടേക്കു പ്രക്ഷേ​പണം ചെയ്‌തു. സഹോ​ദ​ര​ങ്ങ​ളും താത്‌പ​ര്യ​ക്കാ​രും ഉൾപ്പെടെ 21 പേർ കൂടി​വന്നു. അവർ ദൂരെ​യാ​യി​രു​ന്നെ​ങ്കി​ലും പരിപാ​ടി​ക്കാ​യി കൂടിവന്ന 44,131 പേരുടെ ഭാഗമാ​ണു തങ്ങളെന്ന്‌ അവർക്കു തോന്നി. ഒരു സഹോ​ദരൻ ഇങ്ങനെ എഴുതി: “ഈ പരിപാ​ടി പ്രക്ഷേ​പണം ചെയ്‌ത​തി​നു ഹൃദയ​ത്തി​ന്റെ അടിത്ത​ട്ടിൽനിന്ന്‌ ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എത്ര​ത്തോ​ളം ചിന്തയു​ണ്ടെന്ന്‌ ഒരിക്കൽക്കൂ​ടി ബോധ്യ​മാ​യി.”

പരിശീ​ല​ന​ത്തി​നാ​യി മൂപ്പന്മാ​രെ ക്ഷണിക്കു​മ്പോൾ

ഇസ്രാ​യേ​ലി​ലെ പുരോ​ഹി​ത​ന്മാർ ഒരു കാഹളം മാത്ര​മാണ്‌ ഊതി​യി​രു​ന്ന​തെ​ങ്കിൽ “സഹസ്ര​ങ്ങൾക്ക്‌ അധിപ​ന്മാ​രായ തലവന്മാർ മാത്രം” സാന്നി​ധ്യ​കൂ​ടാ​ര​ത്തിന്‌ അടുത്ത്‌ കൂടി​വ​ര​ണ​മാ​യി​രു​ന്നു. (സംഖ്യ 10:4) അവി​ടെ​വെച്ച്‌ മോശ അവർക്കു നിർദേ​ശ​ങ്ങ​ളും പരിശീ​ല​ന​വും കൊടു​ത്തി​രു​ന്നു. തങ്ങളുടെ ഗോ​ത്ര​ങ്ങ​ളി​ലെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ അത്‌ അവരെ സഹായി​ച്ചു. നിങ്ങൾ ആ തലവന്മാ​രിൽ ഒരാളാ​യി​രു​ന്നെ​ങ്കിൽ ആ യോഗ​ത്തി​നു കൂടി​വ​രാ​നും അതിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം നേടാ​നും പരമാ​വധി ശ്രമി​ക്കി​ല്ലാ​യി​രു​ന്നോ?

ഇന്നു സഭയിലെ മൂപ്പന്മാർ ‘തലവന്മാ​രല്ല.’ തങ്ങളുടെ പരിപാ​ല​ന​ത്തി​ലുള്ള ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റ​ത്തി​നു മേൽ അവർ ആധിപ​ത്യം നടത്തു​ന്നു​മില്ല. (1 പത്രോ. 5:1-3) പക്ഷേ ഏറ്റവും നന്നായി ആട്ടിൻപ​റ്റത്തെ മേയി​ക്കാൻ അവർ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു. അതു​കൊണ്ട്‌ അവരെ രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂൾ പോ​ലെ​യുള്ള കൂടുതൽ പരിശീ​ല​ന​ത്തി​നു ക്ഷണിക്കു​മ്പോൾ അവർ സന്തോ​ഷ​ത്തോ​ടെ അതു സ്വീക​രി​ക്കു​ന്നു. സഭാകാ​ര്യ​ങ്ങൾ എങ്ങനെ നന്നായി ചെയ്യാ​മെന്ന്‌ ഈ പരിശീ​ല​ന​പ​രി​പാ​ടി​ക​ളിൽനിന്ന്‌ അവർ പഠിക്കു​ന്നു. ഈ പരിശീ​ലനം മൂപ്പന്മാ​രു​ടെ മാത്രമല്ല, സഭയി​ലുള്ള എല്ലാവ​രു​ടെ​യും ആത്മീയത ശക്തി​പ്പെ​ടു​ത്താൻ സഹായി​ക്കും. നിങ്ങൾ ഇങ്ങനെ​യുള്ള സ്‌കൂ​ളു​ക​ളിൽ പങ്കെടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും പങ്കെടു​ത്തി​ട്ടു​ള്ളവർ സഭയ്‌ക്കു​വേണ്ടി ചെയ്യുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ നിങ്ങൾക്കു പ്രയോ​ജനം കിട്ടു​ന്നു​ണ്ടാ​യി​രി​ക്കും.

മാറ്റങ്ങ​ളു​ടെ അറിയി​പ്പു വരു​മ്പോൾ

ചില​പ്പോൾ പുരോ​ഹി​ത​ന്മാർ ശബ്ദവ്യ​തി​യാ​നം വരുത്തി കാഹളം മുഴക്കി​യി​രു​ന്നു. പാളയം മുഴുവൻ മറ്റൊ​രി​ട​ത്തേക്കു മാറാൻ യഹോവ നിശ്ചയി​ക്കു​മ്പോ​ഴാ​യി​രു​ന്നു അത്‌. (സംഖ്യ 10:5, 6) പാളയം മുഴുവൻ സംഘടി​ത​മാ​യി നീങ്ങു​ന്നത്‌ അത്ഭുത​ക​ര​മായ ഒരു കാഴ്‌ച​ത​ന്നെ​യാ​യി​രു​ന്നു. പക്ഷേ ജനത്തിന്‌ അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല, ഓരോ​രു​ത്ത​രു​ടെ​യും ഭാഗത്ത്‌ നല്ല ശ്രമം വേണ്ടി​വന്നു. ചിലർക്കു മറ്റൊ​രി​ട​ത്തേക്കു മാറാൻ ചില​പ്പോൾ മടി തോന്നി​ക്കാ​ണും. എന്തു​കൊണ്ട്‌?

പാളയം നീക്കാൻ കൂടെ​ക്കൂ​ടെ ആവശ്യ​പ്പെ​ടു​ന്നെ​ന്നോ അല്ലെങ്കിൽ തീരെ പ്രതീ​ക്ഷി​ക്കാത്ത സമയത്താണ്‌ നീങ്ങാൻ ആവശ്യ​പ്പെ​ടു​ന്ന​തെ​ന്നോ ഒക്കെ ചിലർക്കു തോന്നി​ക്കാ​ണും. ഒരു സ്ഥലത്ത്‌ പാളയ​മ​ടി​ച്ചാൽ “ചില​പ്പോൾ, മേഘം വൈകു​ന്നേരം മുതൽ രാവിലെ വരെ മാത്രം (അവിടെ) നിൽക്കും.” എന്നാൽ മറ്റു ചില​പ്പോൾ അതു “രണ്ടു ദിവസ​മോ ഒരു മാസമോ അതി​ലേറെ കാലമോ” നീളും. (സംഖ്യ 9:21, 22) ഇങ്ങനെ എത്ര സ്ഥലത്ത്‌ ജനം മാറി​മാ​റി പാളയ​മ​ടി​ച്ചു? ഇസ്രാ​യേ​ല്യർ പാളയ​മ​ടിച്ച 40 സ്ഥലങ്ങ​ളെ​ക്കു​റിച്ച്‌ സംഖ്യ 33-ാം അധ്യായം പറയു​ന്നുണ്ട്‌.

ചില​പ്പോൾ ഇസ്രാ​യേ​ല്യർ നല്ല തണലുള്ള സ്ഥലത്താണു പാളയ​മ​ടി​ച്ചി​രു​ന്നത്‌. ‘വലുതും ഭയാന​ക​വും ആയ വിജന​ഭൂ​മി​യിൽ’ അങ്ങനെ​യൊ​രു സ്ഥലത്താ​യി​രി​ക്കു​ന്നത്‌ അവർക്കു സന്തോ​ഷ​മാ​യി​രു​ന്നു. (ആവ. 1:19) അവി​ടെ​നിന്ന്‌ മാറി​യാൽ അതു​പോ​ലെ തണലുള്ള സ്ഥലം കിട്ടാൻ സാധ്യ​ത​യില്ല എന്നു ചിലർ ചിന്തി​ച്ചു​കാ​ണു​മോ?

ഇനി, ഊഴമ​നു​സ​രി​ച്ചാണ്‌ ഗോ​ത്രങ്ങൾ നീങ്ങി​യി​രു​ന്നത്‌. തങ്ങളുടെ ഊഴം വരുന്ന​തു​വരെ കാത്തി​രി​ക്കു​ന്നതു ചില ഗോ​ത്ര​ങ്ങ​ളിൽപ്പെ​ട്ട​വർക്കു ബുദ്ധി​മു​ട്ടാ​യി തോന്നി​ക്കാ​ണും. ശബ്ദവ്യ​തി​യാ​നം വരുത്തി കാഹളം മുഴക്കു​ന്നത്‌ എല്ലാ ഗോ​ത്ര​ങ്ങ​ളും കേൾക്കും. പക്ഷേ എല്ലാവർക്കും ഒരേ സമയത്ത്‌ പുറ​പ്പെ​ടാൻ കഴിയി​ല്ലാ​യി​രു​ന്നു. ആദ്യത്തെ പ്രാവ​ശ്യം ശബ്ദവ്യ​തി​യാ​നം വരുത്തി കാഹളം മുഴക്കു​മ്പോൾ കിഴക്ക്‌ പാളയ​മ​ടി​ച്ചി​രുന്ന യഹൂദ, യിസ്സാ​ഖാർ, സെബു​ലൂൻ എന്നീ ഗോ​ത്രങ്ങൾ പുറ​പ്പെ​ടും. (സംഖ്യ 2:3-7; 10:5, 6) അവർ പോയി​ക്ക​ഴി​യു​മ്പോൾ തെക്ക്‌ പാളയ​മ​ടി​ച്ചി​രുന്ന മൂന്നു​ഗോ​ത്ര​വി​ഭാ​ഗ​ത്തി​നു പോകാൻ സമയമാ​യി എന്നു സൂചി​പ്പി​ച്ചു​കൊണ്ട്‌ പുരോ​ഹി​ത​ന്മാർ രണ്ടാമ​തും കാഹളം മുഴക്കും. പാളയം മുഴുവൻ പുറ​പ്പെ​ടു​ന്ന​തു​വരെ പുരോ​ഹി​ത​ന്മാർ ഇങ്ങനെ ചെയ്‌തി​രു​ന്നു.

സംഘടന വരുത്തുന്ന ചില മാറ്റങ്ങൾ ഉൾക്കൊ​ള്ളാൻ ചില​പ്പോൾ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നു​ണ്ടാ​കും. അപ്രതീ​ക്ഷി​ത​മായ പലപല മാറ്റങ്ങൾ വന്നതു കണ്ടപ്പോൾ നിങ്ങൾക്ക്‌ ഒരുപക്ഷേ ഉത്‌കണ്‌ഠ തോന്നി​ക്കാ​ണും. അല്ലെങ്കിൽ നേര​ത്തെ​യു​ണ്ടാ​യി​രുന്ന ചില രീതികൾ നിങ്ങൾക്ക്‌ ഇഷ്ടമാ​യി​രു​ന്നു, അതു മാറാൻ നിങ്ങൾ ആഗ്രഹി​ച്ചി​രു​ന്നു​മില്ല. നമുക്കു ബുദ്ധി​മു​ട്ടു തോന്നു​ന്ന​തി​ന്റെ കാരണം എന്തുത​ന്നെ​യാ​യാ​ലും, ആ മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ കുറച്ച്‌ സമയ​മെ​ടു​ത്തേ​ക്കാം. അതു നമ്മുടെ ക്ഷമയെ പരീക്ഷി​ക്കു​ക​യും ചെയ്യും. പക്ഷേ നമ്മൾ ആ മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടു​മ്പോൾ ആ മാറ്റം നല്ലതാ​ണെന്നു നമുക്കു മനസ്സി​ലാ​കും. യഹോവ നമ്മളെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും.

മോശ​യു​ടെ കാലത്ത്‌ യഹോവ ലക്ഷക്കണ​ക്കി​നു പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും വിജന​ഭൂ​മി​യി​ലൂ​ടെ വഴിന​യി​ച്ചു. യഹോ​വ​യു​ടെ കരുത​ലും മാർഗ​നിർദേ​ശ​വും ഇല്ലായി​രു​ന്നെ​ങ്കിൽ അവർ അതിജീ​വി​ക്കു​മാ​യി​രു​ന്നില്ല. ഇന്ന്‌ നമ്മൾ ആത്മീയ​മാ​യി പിടി​ച്ചു​നിൽക്കു​ന്നത്‌ യഹോവ വഴി നയിക്കു​ന്ന​തു​കൊ​ണ്ടാണ്‌, വാസ്‌ത​വ​ത്തിൽ നമ്മൾ തഴച്ചു​വ​ള​രു​ക​യാണ്‌. പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യർ വ്യത്യ​സ്‌ത​ത​ര​ത്തി​ലുള്ള കാഹള​നാ​ദ​ങ്ങ​ളോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു. നമുക്കും അവരെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം.