പഠനലേഖനം 26
“എന്റെ അടുത്തേക്കു മടങ്ങിവരൂ”
“എന്റെ അടുത്തേക്കു മടങ്ങിവരൂ; അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കും മടങ്ങിവരാം”—മലാ. 3:7.
ഗീതം 102 ‘ബലഹീനരെ സഹായിക്കുക’
പൂർവാവലോകനം *
1. കൂട്ടംവിട്ടുപോയ ഒരാൾ മടങ്ങിവരുമ്പോൾ യഹോവയ്ക്ക് എന്താണു തോന്നുന്നത്?
തന്റെ ഓരോ ആടിനെയും ആർദ്രതയോടെ പരിപാലിക്കുന്ന ഒരു നല്ല ഇടയനോടാണ് യഹോവ തന്നെത്തന്നെ താരതമ്യപ്പെടുത്തിയിരിക്കുന്നത് എന്നു കഴിഞ്ഞ ലേഖനത്തിൽ പഠിച്ചു. കൂട്ടംവിട്ട് പോകുന്ന ഓരോരുത്തരെയും യഹോവ അന്വേഷിക്കുന്നു. തന്നെ വിട്ടുപോയ ഇസ്രായേല്യരോട് യഹോവ പറഞ്ഞു: “എന്റെ അടുത്തേക്കു മടങ്ങിവരൂ; അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കും മടങ്ങിവരാം.” ഇന്നും യഹോവയ്ക്ക് അങ്ങനെയാണു തോന്നുന്നത്. കാരണം യഹോവ പറയുന്നു: “ഞാൻ . . . മാറ്റമില്ലാത്തവൻ.” (മലാ. 3:6, 7) കൂട്ടംവിട്ടുപോയിട്ട് തിരിച്ചുവരുന്നത് ഒരാളാണെങ്കിൽപ്പോലും യഹോവയും ദൂതന്മാരും വളരെയധികം സന്തോഷിക്കുമെന്ന് യേശു പറഞ്ഞു.—ലൂക്കോ. 15:10, 32.
2. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
2 നമുക്ക് ഇപ്പോൾ യേശു പറഞ്ഞ മൂന്നു ദൃഷ്ടാന്തങ്ങൾ പരിശോധിക്കാം. യഹോവയിൽനിന്ന് അകന്നുപോയവരെ സഹായിക്കാൻ കഴിയുന്ന ചില പ്രധാനപ്പെട്ട വിധങ്ങൾ നമുക്ക് അതിൽനിന്ന് പഠിക്കാം. കാണാതെപോയ ആടിനെ യഹോവയുടെ അടുത്തേക്കു തിരിച്ചുകൊണ്ടുവരുന്നതിനു സഹായിക്കാൻ നമുക്ക് ആവശ്യമായിരിക്കുന്ന ചില പ്രത്യേകഗുണങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. ബലഹീനരായ അവരെ സഹായിക്കാൻ നമ്മൾ ചെയ്യുന്ന അധ്വാനം ശ്രമത്തിനു തക്ക മൂല്യമുള്ളതാണെന്നും കാണും.
കാണാതെപോയ നാണയത്തിനുവേണ്ടിയുള്ള അന്വേഷണം
3-4. ലൂക്കോസ് 15:8-10-ലെ സ്ത്രീ കാണാതെപോയ ദ്രഹ്മയ്ക്കുവേണ്ടി ശ്രദ്ധയോടെ തിരഞ്ഞത് എന്തുകൊണ്ടാണ്?
3 യഹോവയുടെ അടുത്തേക്കു മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്താൻ നമ്മൾ നല്ല ശ്രമം നടത്തണം. നമുക്ക് ഇപ്പോൾ ലൂക്കോസിന്റെ സുവിശേഷത്തിൽ യേശു പറഞ്ഞ ഒരു ദൃഷ്ടാന്തം നോക്കാം. കാണാതെപോയ വിലയേറിയ വസ്തു, ഒരു ദ്രഹ്മനാണയം, കണ്ടെത്തുന്നതിനുവേണ്ടി ഒരു സ്ത്രീ എങ്ങനെയാണു തിരയുന്നതെന്ന് അവിടെ യേശു പറയുന്നുണ്ട്. ഈ ദൃഷ്ടാന്തത്തിലെ സ്ത്രീ നാണയം കണ്ടെത്തുന്നതിനു നടത്തുന്ന തീവ്രമായ അന്വേഷണമാണു നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന മുഖ്യസംഗതി.—ലൂക്കോസ് 15:8-10 വായിക്കുക.
4 കാണാതെപോയ തന്റെ ദ്രഹ്മനാണയം കണ്ടെത്തിയപ്പോൾ സ്ത്രീക്കുണ്ടായ സന്തോഷം യേശു വിവരിക്കുന്നു. യേശുവിന്റെ കാലത്ത് ഇസ്രായേലിൽ ഒരു സ്ത്രീ വിവാഹിതയാകുമ്പോൾ അവളുടെ അമ്മ ചിലപ്പോൾ പത്തു ദ്രഹ്മനാണയങ്ങളുടെ ഒരു സെറ്റ് അവൾക്കു കൊടുക്കുമായിരുന്നു.
അങ്ങനെയുള്ള കൂട്ടത്തിലെ ഒരു നാണയത്തെപ്പറ്റിയായിരിക്കാം ദൃഷ്ടാന്തത്തിൽ പറയുന്നത്. നാണയം തറയിൽ വീണെന്നാണു സ്ത്രീ കരുതുന്നത്. അതുകൊണ്ട് ആ സ്ത്രീ വിളക്കു കത്തിച്ച് ചുറ്റും നോക്കുന്നു. പക്ഷേ ഒന്നും കാണുന്നില്ല. ആ സ്ത്രീയുടെ എണ്ണവിളക്കിന്റെ വെളിച്ചത്തിൽ ആ ചെറിയ വെള്ളിനാണയം കണ്ടെത്താൻ കഴിയുന്നില്ല. അവസാനം അവൾ വീടു മുഴുവൻ ശ്രദ്ധയോടെ അടിച്ചുവാരുന്നു. അടിച്ചുകൂട്ടിയ പൊടിയിൽ അതാ, വെള്ളിനാണയം! വിളക്കിന്റെ വെളിച്ചത്തിൽ അതു തിളങ്ങുന്നുണ്ട്. സ്ത്രീ കൂട്ടുകാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി ഈ സന്തോഷവാർത്ത അവരോടു പറയുന്നു.5. സഭ വിട്ടുപോയവരെ കണ്ടെത്തുന്നതു ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്?
5 യേശുവിന്റെ ദൃഷ്ടാന്തത്തിൽ കാണുന്നതുപോലെ, കാണാതെപോയ എന്തെങ്കിലും കണ്ടെത്തണമെങ്കിൽ നല്ല ശ്രമം ആവശ്യമാണ്. സമാനമായി, സഭ വിട്ടുപോയ ആരെയെങ്കിലും കണ്ടെത്താനും നല്ല ശ്രമം വേണ്ടിവന്നേക്കാം. അവർ നമ്മുടെകൂടെ സഹവസിക്കുന്നതു നിറുത്തിയിട്ട് ഒരുപക്ഷേ വർഷങ്ങളായിക്കാണും. അല്ലെങ്കിൽ മറ്റൊരു പ്രദേശത്തേക്കു താമസം മാറ്റിക്കാണും. അവിടെയുള്ള സഹോദരങ്ങൾക്ക് അവരെ അറിയുകയുമില്ലായിരിക്കും. പക്ഷേ നിഷ്ക്രിയരായ ഈ സഹോദരങ്ങളിൽ ചിലർ യഹോവയുടെ അടുത്തേക്കു മടങ്ങിവരാൻ ഇപ്പോൾ ഉറപ്പായും ആഗ്രഹിക്കുന്നുണ്ടാകും. തങ്ങളുടെ സഹോദരങ്ങളുടെകൂടെ വീണ്ടും യഹോവയെ സേവിക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ അവർക്കു നമ്മുടെ സഹായം വേണം.
6. നിഷ്ക്രിയരെ കണ്ടെത്താൻ സഭയിലെ എല്ലാവർക്കും എങ്ങനെ സഹായിക്കാൻ കഴിയും?
6 നിഷ്ക്രിയരെ കണ്ടുപിടിക്കുന്നതിന് ആർക്കൊക്കെ സഹായിക്കാൻ കഴിയും? മൂപ്പന്മാർക്കും മുൻനിരസേവകർക്കും നിഷ്ക്രിയരുടെ കുടുംബാംഗങ്ങൾക്കും സഭയിലെ മറ്റു പ്രചാരകർക്കും അവരെ കണ്ടെത്തുന്നതിനു സഹായിക്കാൻ കഴിയും. നിങ്ങളുടെ ഒരു സുഹൃത്തോ കുടുംബാംഗമോ നിഷ്ക്രിയനായിത്തീർന്നിട്ടുണ്ടോ? ഇനി, വീടുതോറുമുള്ള ശുശ്രൂഷയിലായിരിക്കുമ്പോഴോ പരസ്യസാക്ഷീകരണത്തിൽ ഏർപ്പെടുമ്പോഴോ നിഷ്ക്രിയരായ ആരെയെങ്കിലും കണ്ടുമുട്ടിയാലോ? ആരെങ്കിലും തന്നെ സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അഡ്രസ്സും ഫോൺ നമ്പരും സഭയിലെ മൂപ്പന്മാർക്കു കൊടുക്കാമെന്നു നിങ്ങൾക്ക് അദ്ദേഹത്തോടു പറയാം.
7. ഒരു മൂപ്പനായ തോമസ് സഹോദരന്റെ അനുഭവത്തിൽനിന്ന് നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ പഠിക്കാൻ കഴിയും?
7 യഹോവയുടെ അടുത്തേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്ന നിഷ്ക്രിയരെ കണ്ടെത്താനുള്ള മുഖ്യ ഉത്തരവാദിത്വം മൂപ്പന്മാർക്കാണ്. അവർക്ക് അത് എങ്ങനെ ചെയ്യാം? സ്പെയിനിൽ താമസിക്കുന്ന ഒരു മൂപ്പനായ തോമസ് * സഹോദരന്റെ അനുഭവം നോക്കാം. 40-ലധികം നിഷ്ക്രിയരായ സഹോദരങ്ങളെ സഭയിലേക്കു മടങ്ങിവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്. തോമസ് സഹോദരൻ പറയുന്നു: “ആദ്യം, നിഷ്ക്രിയരായ വ്യക്തികൾ എവിടെയാണു താമസിക്കുന്നതെന്ന് അറിയാമോ എന്നു സഹോദരങ്ങളോടു ഞാൻ തിരക്കും. അല്ലെങ്കിൽ, ഇപ്പോൾ മീറ്റിങ്ങിനു വരുന്നില്ലാത്ത ആരെയെങ്കിലും ഓർക്കുന്നുണ്ടോ എന്നു ഞാൻ പ്രചാരകരോടു ചോദിക്കും. നിഷ്ക്രിയരെ അന്വേഷിക്കുന്ന പ്രവർത്തനത്തിൽ തങ്ങളും ഉൾപ്പെടുകയാണെന്നു മനസ്സിലാക്കുന്ന പ്രചാരകരിൽ മിക്കവരും ഉത്സാഹത്തോടെ സഹകരിക്കും. പിന്നീട്, നിഷ്ക്രിയരായ സഹോദരങ്ങളെ സന്ദർശിക്കുമ്പോൾ ഞാൻ മക്കളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും അവരോടു തിരക്കും. അവരിൽ ചിലർ മുമ്പ് തങ്ങളുടെ മക്കളെ മീറ്റിങ്ങുകൾക്കു കൊണ്ടുവന്നിരുന്നവരാണ്. ആ മക്കളിൽ പലരും പ്രചാരകർപോലുമായിരുന്നു. യഹോവയുടെ അടുത്തേക്കു മടങ്ങിവരാൻ അവരെയും സഹായിക്കാൻ കഴിയും.”
യഹോവയുടെ കാണാതെപോയ മക്കളെ തിരിച്ചുകൊണ്ടുവരുക
8. ലൂക്കോസ് 15:17-24-ൽ കാണുന്ന, കാണാതെപോയ മകനെക്കുറിച്ചുള്ള കഥയിലെ അപ്പൻ, പശ്ചാത്തപിച്ച് തിരിച്ചുവന്ന മകനോട് എങ്ങനെയാണ് ഇടപെട്ടത്?
8 യഹോവയുടെ അടുത്തേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ആളുകളെ സഹായിക്കാൻ കഴിയണമെങ്കിൽ നമുക്ക് ഏതെല്ലാം ഗുണങ്ങളുണ്ടായിരിക്കണം? വീടു വിട്ടുപോയ, വഴിപിഴച്ച മകനെക്കുറിച്ചുള്ള യേശുവിന്റെ കഥയിൽനിന്ന് ചില കാര്യങ്ങൾ നമുക്കു പഠിക്കാം. (ലൂക്കോസ് 15:17-24 വായിക്കുക.) ആ മകൻ എങ്ങനെയാണ് അവസാനം സുബോധത്തിലേക്കു വന്നതെന്നും വീട്ടിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചതെന്നും യേശു വിശദീകരിക്കുന്നു. മകൻ വരുന്നതു കണ്ട അപ്പൻ ഓടിച്ചെന്ന് അവനെ മുറുകെ കെട്ടിപ്പിടിച്ചു. അങ്ങനെ അവനോടുള്ള സ്നേഹം അപ്പൻ കാണിച്ചു. എങ്കിലും കുറ്റബോധം കാരണം തനിക്ക് ആ വീട്ടിലെ ഒരു മകൻ എന്ന് അറിയപ്പെടാനുള്ള യോഗ്യതയില്ലെന്ന് അവനു തോന്നിപ്പോയി. ഹൃദയത്തിലുള്ളതെല്ലാം തുറന്നുപറഞ്ഞ തന്റെ മകനോട് അപ്പനു സഹാനുഭൂതി തോന്നി. എന്നിട്ട് പശ്ചാത്തപിച്ച് തിരിച്ചുവന്ന മകനുവേണ്ടി അപ്പൻ വിരുന്ന് ഒരുക്കി, അവന് ഏറ്റവും നല്ല വസ്ത്രങ്ങളും കൊടുത്തു. അങ്ങനെ ഇപ്പോഴും അവനെ തന്റെ പ്രിയപ്പെട്ട മകനായിട്ടാണു കാണുന്നതെന്നും അല്ലാതെ ഒരു കൂലിക്കാരനായിട്ടല്ലെന്നും അപ്പൻ ഉറപ്പു കൊടുത്തു.
9. നിഷ്ക്രിയരെ യഹോവയുടെ അടുത്തേക്കു തിരികെ കൊണ്ടുവരുന്നതിനു നമുക്ക് ഏതെല്ലാം ഗുണങ്ങളുണ്ടായിരിക്കണം? (“ തിരികെ വരാൻ ആഗ്രഹിക്കുന്നവരെ എങ്ങനെ സഹായിക്കാം?” എന്ന ചതുരം കാണുക.)
9 ആ കഥയിലെ അപ്പനെപ്പോലെയാണ് യഹോവ. യഹോവ നിഷ്ക്രിയരായ സഹോദരങ്ങളെ സ്നേഹിക്കുന്നു. അവർ തന്റെ അടുത്തേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. യഹോവയെ അനുകരിച്ചുകൊണ്ട് നമുക്ക് അതിന് അവരെ സഹായിക്കാം. അതിനു നമുക്കു ക്ഷമയും സഹാനുഭൂതിയും സ്നേഹവും വേണം. നമുക്ക് ഈ ഗുണങ്ങൾ വേണമെന്നു പറയുന്നത് എന്തുകൊണ്ടാണ്? നമുക്ക് അത് എങ്ങനെ കാണിക്കാം?
10. യഹോവയിലേക്കു തിരിച്ചുവരാൻ ഒരാളെ സഹായിക്കുന്നതിനു ക്ഷമയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
10 നമ്മൾ ക്ഷമയുള്ളവരായിരിക്കണം. കാരണം ഒരു വ്യക്തി യഹോവയുടെ അടുത്തേക്കു തിരിച്ചുവരാൻ സമയമെടുക്കും. മൂപ്പന്മാരും സഭയിലെ മറ്റു സഹോദരങ്ങളും പല പ്രാവശ്യം തങ്ങളെ സന്ദർശിച്ചതിനു ശേഷമാണ് യഹോവയുടെ അടുത്തേക്കു തിരിച്ചുവരാൻ തോന്നിയതെന്ന്, മുമ്പു നിഷ്ക്രിയരായിരുന്ന പല സഹോദരങ്ങളും സമ്മതിക്കുന്നുണ്ട്. തെക്കുകിഴക്കേ ഏഷ്യയിൽനിന്നുള്ള നാൻസി എന്ന സഹോദരി എഴുതുന്നു: “സഭയിലെ എന്റെ ഒരു അടുത്ത കൂട്ടുകാരി എന്നെ ഒരുപാടു സഹായിച്ചു. ഒരു മൂത്ത ചേച്ചിയെപ്പോലെ കണ്ട് അവൾ എന്നെ സ്നേഹിച്ചു. മുമ്പ് ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച നല്ല സമയങ്ങളെക്കുറിച്ച് ഇടയ്ക്കിടയ്ക്കെല്ലാം എന്നെ ഓർമിപ്പിക്കുമായിരുന്നു. ഞാൻ എന്റെ മനസ്സിലുള്ള കാര്യങ്ങൾ പറയുമ്പോൾ അവൾ ക്ഷമയോടെ കേട്ടിരിക്കും. ആവശ്യമായ ഉപദേശം തരാൻ ഒരു മടിയും കാണിച്ചില്ല. എപ്പോൾ വേണമെങ്കിലും സഹായിക്കാൻ തയ്യാറുള്ള ഒരു യഥാർഥ സുഹൃത്താണെന്ന് അവൾ തെളിയിച്ചു.”
11. മനസ്സിനു മുറിവേറ്റ് വിഷമിച്ചിരിക്കുന്ന ഒരാളെ ആശ്വസിപ്പിക്കുന്നതിനു സഹാനുഭൂതി ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
11 വേദന ശമിപ്പിക്കാനായി മുറിവിൽ പുരട്ടുന്ന ശക്തിയുള്ള ഒരു മരുന്നുപോലെയാണു സഹാനുഭൂതിയെന്നു പറയാം. ചിലർ നിഷ്ക്രിയരാകുന്നതിന്റെ കാരണം, വർഷങ്ങൾക്കു മുമ്പ് സഭയിലെ ആരെങ്കിലും അവരെ വേദനിപ്പിച്ചതായിരിക്കും. അതിന്റെ വേദനയും പരിഭവവും അവർക്ക് ഇപ്പോഴും കാണും. അതുകാരണം അവർ യഹോവയുടെ അടുത്തേക്കു തിരിച്ചുവരാൻ യാക്കോ. 1:19) ഒരിക്കൽ നിഷ്ക്രിയയായിരുന്ന മരിയ എന്ന സഹോദരി പറയുന്നു: “കേൾക്കുന്ന ഒരു കാത്, ചാഞ്ഞുകരയാൻ ഒരു ചുമൽ, വേണ്ട നിർദേശവും സഹായവും തരാൻ അരികിൽ ഒരാൾ, ഇതായിരുന്നു എനിക്കു വേണ്ടിയിരുന്നത്.”
മനസ്സു കാണിക്കുന്നില്ല. തങ്ങൾ അനീതിക്ക് ഇരയായെന്ന് ചിലർ കരുതുന്നുണ്ടാകും. അവരുടെ വികാരങ്ങൾ മനസ്സിലാക്കുന്ന, അവരെ ശ്രദ്ധിച്ച് കേൾക്കുന്ന ഒരാളെയായിരിക്കാം അവർക്ക് ആവശ്യം. (12. യഹോവയുടെ സ്നേഹം നിഷ്ക്രിയരെ തന്റെ ജനത്തിലേക്ക് ആകർഷിക്കുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.
12 യഹോവയ്ക്കു തന്റെ ജനത്തോടുള്ള സ്നേഹം ഒരു ചരട്, അല്ലെങ്കിൽ ഒരു കയർ, പോലെയാണെന്നു ബൈബിൾ പറയുന്നുണ്ട്. അത് ഏത് അർഥത്തിലാണ്? ഒരു ഉദാഹരണം നോക്കാം. ഇളകിമറിയുന്ന ഒരു കടലിൽ നിങ്ങൾ മുങ്ങിത്താഴുകയാണ് എന്നു വിചാരിക്കുക. വെള്ളത്തിനു നല്ല തണുപ്പാണ്. ഇപ്പോൾ ഒരാൾ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന ഒരു ഉടുപ്പ് നിങ്ങൾക്ക് എറിഞ്ഞുതരുന്നു. നിങ്ങൾക്ക് അദ്ദേഹത്തോടു തീർച്ചയായും നന്ദി തോന്നും. പക്ഷേ ജീവൻ നിലനിറുത്താൻ നിങ്ങൾക്ക് അതു മാത്രം പോരാ. വെള്ളത്തിനു മരവിപ്പിക്കുന്ന തണുപ്പായതുകൊണ്ട് ഒരു ലൈഫ് ബോട്ടിൽ കയറിയില്ലെങ്കിൽ നിങ്ങൾക്ക് അധികം സമയം പിടിച്ചുനിൽക്കാൻ കഴിയില്ല. അതുകൊണ്ട് ആരെങ്കിലും നിങ്ങൾക്ക് ഒരു കയർ എറിഞ്ഞുതരണം. നിങ്ങളെ ലൈഫ് ബോട്ടിലേക്കു വലിച്ചുകയറ്റുകയും വേണം. വഴിതെറ്റിപ്പോയ ഇസ്രായേല്യരെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞു: “സ്നേഹത്തിന്റെ ചരടുകൾകൊണ്ട്, ഞാൻ അവരെ നടത്തി.” (ഹോശേ. 11:4) തന്നെ സേവിക്കുന്നത് അവസാനിപ്പിക്കുകയും പ്രശ്നങ്ങളിലും ഉത്കണ്ഠകളിലും മുങ്ങിത്താഴുകയും ചെയ്യുന്നവരെക്കുറിച്ച് ദൈവത്തിന് ഇന്നും അതേപോലെതന്നെയാണു തോന്നുന്നത്. താൻ അവരെ സ്നേഹിക്കുന്നുണ്ടെന്നും അവരെ തന്നിലേക്ക് അടുപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും നിഷ്ക്രിയരായവർ അറിയണമെന്നാണു ദൈവത്തിന്റെ ആഗ്രഹം. നമ്മളെ ഉപയോഗിച്ചുകൊണ്ട് തന്റെ സ്നേഹം അവരെ അറിയിക്കാൻ യഹോവയ്ക്കു കഴിയും.
13. സഹോദരസ്നേഹത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു അനുഭവം വിവരിക്കുക.
13 യഹോവ നിഷ്ക്രിയരെ സ്നേഹിക്കുന്നുണ്ടെന്ന് അവരോടു കൂടെക്കൂടെ പറയേണ്ടതു പ്രധാനമാണ്. കൂടാതെ നമ്മളും അവരെ സ്നേഹിക്കുന്നുണ്ടെന്നു
കാണിച്ചുകൊടുക്കണം. കഴിഞ്ഞ ലേഖനത്തിൽ കണ്ട പാബ്ലോ എന്ന സഹോദരൻ 30 വർഷത്തിലധികമായി നിഷ്ക്രിയനായിരുന്നു. അദ്ദേഹം പറയുന്നു: “ഒരു ദിവസം രാവിലെ ഞാൻ വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു. അപ്പോൾ പ്രായമുള്ള ഒരു സഹോദരി എന്നെ കണ്ട് അടുത്ത് വന്ന് എന്നോടു ദയയോടെയും സ്നേഹത്തോടെയും സംസാരിച്ചു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഞാൻ കരയാൻ തുടങ്ങി. എന്നെ സഹായിക്കാനായി യഹോവ ആ സഹോദരിയെ അയച്ചതാണെന്ന് എനിക്കു തോന്നി, ഞാൻ അക്കാര്യം സഹോദരിയോടു പറയുകയും ചെയ്തു. ആ നിമിഷംതന്നെ യഹോവയുടെ അടുത്തേക്കു മടങ്ങിവരാൻ ഞാൻ തീരുമാനിച്ചു.”ബലഹീനർക്കു സ്നേഹത്തോടെ പിന്തുണ കൊടുക്കുക
14. ലൂക്കോസ് 15:4, 5-ലെ ദൃഷ്ടാന്തത്തിൽ, കാണാതെപോയ ആടിനെ കണ്ടുകിട്ടുമ്പോൾ ഇടയൻ എന്താണു ചെയ്യുന്നത്?
14 നിഷ്ക്രിയരായവർക്കു നമ്മുടെ തുടർച്ചയായ പിന്തുണയും സഹായവും ആവശ്യമാണ്. യേശുവിന്റെ കഥയിലെ കാണാതെപോയ മകനെപ്പോലെ, ഇവരുടെയും മനസ്സിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ടായിരിക്കും. അതു സുഖമാകാൻ കാലങ്ങൾ എടുത്തേക്കാം. ഇത്രയും കാലം സാത്താന്റെ ലോകത്തിലായിരുന്നതുകൊണ്ട് അവർ ആത്മീയമായും ദുർബലരായിരിക്കും. യഹോവയിലുള്ള വിശ്വാസം ശക്തിപ്പെടുത്താൻ നമ്മൾ അവരെ സഹായിക്കണം. കാണാതെപോയ ആടിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ ആട്ടിടയൻ ആടിനെ തോളിലേറ്റി ചുമന്നുകൊണ്ട് കൂട്ടത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത് എങ്ങനെയാണെന്നു യേശു വിവരിക്കുന്നുണ്ട്. കാണാതെപോയ ആടിനെ കണ്ടുപിടിക്കാൻ ഇടയൻ ഇപ്പോൾത്തന്നെ കുറെ സമയവും ആരോഗ്യവും ഒക്കെ ചെലവഴിച്ചിട്ടുണ്ട്. പക്ഷേ അതിനു തനിയെ ആട്ടിൻകൂട്ടത്തിലേക്കു തിരിച്ചുവരാനുള്ള ശക്തിയില്ലെന്നും താൻ അതിനെ ചുമന്നുകൊണ്ടുവരണമെന്നും ഇടയൻ മനസ്സിലാക്കുന്നു.—ലൂക്കോസ് 15:4, 5 വായിക്കുക.
15. യഹോവയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ബലഹീനരെ നമുക്ക് എങ്ങനെ സഹായിക്കാം? (“ വിലയേറിയ ഒരു ഉപകരണം” എന്ന ചതുരം കാണുക.)
15 തങ്ങളുടെ തടസ്സങ്ങൾ മറികടക്കാൻ നിഷ്ക്രിയരെ സഹായിക്കുന്നതിനു നമ്മൾ നല്ല ശ്രമം ചെയ്യേണ്ടതുണ്ടായിരിക്കാം, കുറച്ച് സമയവും ചെലവഴിക്കേണ്ടിവന്നേക്കാം. എങ്കിലും യഹോവയുടെ ആത്മാവിൽ ആശ്രയിക്കുകയും ദൈവവചനവും സംഘടനയിലൂടെ തരുന്ന പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കുകയും ചെയ്തുകൊണ്ട് റോമ. 15:1) ഇത് എങ്ങനെ ചെയ്യാം? അനുഭവപരിചയമുള്ള ഒരു മൂപ്പൻ പറയുന്നു: “യഹോവയെ വീണ്ടും സേവിക്കാൻ തീരുമാനിക്കുന്ന മിക്ക നിഷ്ക്രിയർക്കും ഒരു ബൈബിൾപഠനം ആവശ്യമായിരിക്കും.” * അതുകൊണ്ട് നിഷ്ക്രിയനായ ഒരാളുടെകൂടെ ഒരു ബൈബിൾപഠനം നടത്താൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ, സാധിക്കുമെങ്കിൽ ആ നിയമനം സന്തോഷത്തോടെ സ്വീകരിക്കുക. ആ മൂപ്പൻ മറ്റൊരു കാര്യംകൂടെ പറയുന്നു: “ബൈബിൾപഠനം നടത്തുന്ന പ്രചാരകൻ നല്ല ഒരു സുഹൃത്തുമായിരിക്കണം, നിഷ്ക്രിയനായ വ്യക്തിക്ക് എല്ലാം തുറന്നുപറയാൻ കഴിയുന്ന ഒരാൾ.”
വീണ്ടും ആത്മീയമായി ശക്തരാകുന്നതിനു നമുക്ക് അവരെ സഹായിക്കാൻ കഴിയും. (സ്വർഗത്തിലും ഭൂമിയിലും സന്തോഷം
16. ദൂതന്മാർ നമ്മളെ സഹായിക്കുമെന്നു നമുക്ക് എങ്ങനെ അറിയാം?
16 യഹോവയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്ന നിഷ്ക്രിയരെ കണ്ടെത്തുന്നതിന് ദൂതന്മാരും നമ്മുടെകൂടെ പ്രവർത്തിക്കുന്നുണ്ടെന്നു പല അനുഭവങ്ങളും തെളിയിക്കുന്നു. (വെളി. 14:6) ഒരു ഉദാഹരണം നോക്കാം. സഭയിലേക്കു തിരിച്ചുവരാനുള്ള സഹായത്തിനായി ഇക്വഡോറിലെ സിൽവിയോ ആത്മാർഥമായി പ്രാർഥിച്ചു. പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ആരോ വീടിന്റെ കോളിങ് ബെല്ലടിച്ചു. രണ്ടു മൂപ്പന്മാരായിരുന്നു അത്. ആ സന്ദർശനത്തിൽത്തന്നെ ആവശ്യമായ സഹായം അവർ സന്തോഷത്തോടെ സിൽവിയോയ്ക്കു നൽകാൻ തുടങ്ങി.
17. ആത്മീയമായി ബലഹീനരായവരെ സഹായിക്കുന്നതുകൊണ്ട് നമുക്ക് എന്തു പ്രയോജനമാണുള്ളത്?
17 യഹോവയിലേക്കു തിരിച്ചുവരാൻ ആത്മീയമായി ബലഹീനരായവരെ സഹായിക്കുന്നതു വളരെയധികം സന്തോഷം തരുന്ന കാര്യമാണ്. നിഷ്ക്രിയരെ സഹായിക്കാൻ പ്രത്യേകശ്രമം ചെയ്യുന്ന സാൽവഡോർ എന്ന മുൻനിരസേവകൻ പറയുന്നു: “ചിലപ്പോഴൊക്കെ സന്തോഷംകൊണ്ട് എന്റെ കണ്ണു നിറഞ്ഞുപോകാറുണ്ട്. യഹോവ തന്റെ പ്രിയപ്പെട്ട ഒരു ആടിനെ സാത്താന്റെ ലോകത്തുനിന്ന് രക്ഷിച്ചെന്നും അതിന് യഹോവയോടൊപ്പം പ്രവർത്തിക്കാൻ എനിക്കും കഴിഞ്ഞല്ലോ എന്നും ഓർക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.”—പ്രവൃ. 20:35.
18. നിങ്ങൾ നിഷ്ക്രിയനാണെങ്കിൽ, ഏതു കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം?
18 യഹോവയുടെ ജനത്തോടൊത്ത് സഹവസിക്കുന്നതു നിറുത്തിയ ഒരാളാണോ നിങ്ങൾ? യഹോവ ഇപ്പോഴും നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കുക. നിങ്ങൾ തിരിച്ചുവരാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. അതിനു നിങ്ങൾ ചില കാര്യങ്ങൾ ചെയ്യണമെന്നതു ശരിയാണ്. പക്ഷേ ഓർക്കുക, യേശുവിന്റെ ദൃഷ്ടാന്തത്തിലെ അപ്പനെപ്പോലെ, യഹോവയും നിങ്ങളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. നിങ്ങൾ തിരിച്ചുവരുമ്പോൾ യഹോവ നിങ്ങളെ സന്തോഷത്തോടെ സ്വീകരിക്കും.
ഗീതം 103 ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
^ ഖ. 5 മീറ്റിങ്ങുകൾക്കു വരുകയോ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുകയോ ചെയ്യാത്ത ആളുകൾ സഭയിലേക്കു മടങ്ങിവരണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. “എന്റെ അടുത്തേക്കു മടങ്ങിവരൂ” എന്ന യഹോവയുടെ ക്ഷണം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു നമുക്കു പല കാര്യങ്ങളും ചെയ്യാൻ കഴിയും. ആ ക്ഷണം സ്വീകരിക്കുന്നതിനു നിഷ്ക്രിയരായവരെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ഈ ലേഖനത്തിൽ നമ്മൾ ചിന്തിക്കും.
^ ഖ. 7 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
^ ഖ. 15 നിഷ്ക്രിയരായ ചിലരുടെ കാര്യത്തിൽ, ദൈവസ്നേഹത്തിൽ എങ്ങനെ നിലനിൽക്കാം? എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും ഗുണം ചെയ്യുന്നത്. എന്നാൽ മറ്റു ചിലരുടെ കാര്യത്തിൽ, യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങളാണ് പ്രയോജനം ചെയ്തിട്ടുള്ളത്. നിഷ്ക്രിയനായ ഒരാൾക്ക് ആരാണു ബൈബിൾപഠനം നടത്തേണ്ടത് എന്നു തീരുമാനിക്കുന്നതു സഭാസേവനക്കമ്മിറ്റിയാണ്.
^ ഖ. 68 ചിത്രക്കുറിപ്പ്: സഭയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഒരു സഹോദരനെ മൂന്നു വ്യത്യസ്തസഹോദരങ്ങൾ സഹായിക്കുന്നു. അതിനായി അവർ അദ്ദേഹത്തോടു കൂടെക്കൂടെ ബന്ധപ്പെടുന്നു, അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു കൊടുക്കുന്നു, അദ്ദേഹത്തെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.