വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2020 മെയ് 

ഈ ലക്കത്തിൽ 2020 ജൂലൈ 6 മുതൽ ആഗസ്റ്റ്‌ 2 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

അവസാ​ന​കാ​ലത്തെ ‘വടക്കേ രാജാവ്‌’

പഠന​ലേ​ഖനം 19: 2020 ജൂലൈ 6-12. ‘വടക്കേ രാജാ​വി​നെ​യും’ ‘തെക്കേ രാജാ​വി​നെ​യും’ കുറി​ച്ചുള്ള ദാനി​യേ​ലി​ന്റെ പ്രവചനം ഇപ്പോ​ഴും നിറ​വേ​റു​ന്ന​തി​ന്റെ തെളി​വു​കൾ നമ്മൾ കാണു​ന്നുണ്ട്‌. എന്തു​കൊ​ണ്ടാണ്‌ നമുക്ക്‌ അത്‌ അത്ര ഉറപ്പിച്ച്‌ പറയാൻ കഴിയുന്നത്‌ ? ഈ പ്രവച​ന​ത്തി​ന്റെ വിശദാം​ശങ്ങൾ നമ്മൾ മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്തുകൊണ്ട്‌ ?

അവസാ​ന​കാ​ലത്തെ വടക്കേ രാജാ​വും തെക്കേ രാജാ​വും

വടക്കേ രാജാ​വി​നെ​യും തെക്കേ രാജാ​വി​നെ​യും കുറിച്ചുള്ള പ്രവചനം മറ്റു ചില പ്രവച​നങ്ങൾ നടക്കുന്ന സമയത്ത്‌ തന്നെയാണ്‌ നടക്കു​ന്നത്‌. ഈ വ്യവസ്ഥി​തി​യു​ടെ അവസാനം അടു​ത്തെന്ന്‌ ഈ പ്രവച​നങ്ങൾ തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

ഇന്ന്‌ ആരാണ്‌ ‘വടക്കേ രാജാവ്‌ ?’

പഠന​ലേ​ഖനം 20: 2020 ജൂലൈ 13-19. ഇന്ന്‌ ആരാണ്‌ ‘വടക്കേ രാജാവ്‌,’ അവൻ എങ്ങനെ​യാ​യി​രി​ക്കും ‘അന്തരിക്കുന്നത്‌ ?’ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അറിയു​ന്നതു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും, പെട്ടെ​ന്നു​തന്നെ സംഭവി​ക്കാ​നി​രി​ക്കുന്ന പരി​ശോ​ധ​ന​കൾക്കാ​യി അതു നമ്മളെ ഒരുക്കും.

ദൈവം തന്ന സമ്മാനങ്ങൾ നിങ്ങൾ വിലമ​തി​ക്കു​ന്നു​ണ്ടോ?

പഠന​ലേ​ഖനം 21: 2020 ജൂലൈ 20-26. ഈ ലേഖനം യഹോ​വ​യെ​യും യഹോവ തന്നിട്ടുള്ള ചില സമ്മാന​ങ്ങ​ളെ​യും വിലമ​തി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കും. കൂടാതെ ദൈവ​മു​ണ്ടോ എന്നു സംശയി​ക്കു​ന്ന​വ​രു​മാ​യി ന്യായ​വാ​ദം ചെയ്യാ​നും ഇതു സഹായി​ക്കും.

അദൃശ്യം എങ്കിലും അമൂല്യ​മായ നിക്ഷേ​പങ്ങൾ

പഠന​ലേ​ഖനം 22: 2020 ജൂലൈ 27–ആഗസ്റ്റ്‌ 2. കഴിഞ്ഞ ലേഖന​ത്തിൽ, ദൈവം നമുക്കു തന്ന കാണാൻ കഴിയുന്ന ചില നിക്ഷേ​പ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ചു. നമുക്കു കാണാൻ കഴിയാത്ത ചില നിക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചും അതി​നോട്‌ എങ്ങനെ വിലമ​തി​പ്പു കാണി​ക്കാ​മെ​ന്നും ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. ആ നിക്ഷേ​പങ്ങൾ നമുക്കു തന്ന ദൈവ​മായ യഹോ​വ​യോ​ടുള്ള നമ്മുടെ വിലമ​തി​പ്പു വർധി​പ്പി​ക്കാ​നും ഈ ലേഖനം സഹായി​ക്കും.