വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവസാ​ന​കാ​ലത്തെ വടക്കേ രാജാ​വും തെക്കേ രാജാ​വും

അവസാ​ന​കാ​ലത്തെ വടക്കേ രാജാ​വും തെക്കേ രാജാ​വും

ഈ പ്രവച​ന​ങ്ങ​ളിൽ ചിലത്‌ ഒരേ സമയത്ത്‌ നടക്കു​ന്ന​താണ്‌. നമ്മൾ ജീവി​ക്കു​ന്നത്‌ ‘അവസാ​ന​കാ​ല​ത്താ​ണെന്ന്‌’ അവയെ​ല്ലാം തെളി​യി​ക്കു​ന്നു.​—ദാനി. 12:4.

  • തിരു​വെ​ഴു​ത്തു​കൾ വെളി. 11:7; 12:13, 17; 13:1-8, 12

    പ്രവചനം അനേകം നൂറ്റാ​ണ്ടു​ക​ളാ​യി “കാട്ടു​മൃ​ഗം” ഭൂമി​യിൽ ചുറ്റി​ത്തി​രി​യു​ന്നു. അവസാ​ന​കാ​ലത്ത്‌, അതിന്റെ ഏഴാമത്തെ തലയ്‌ക്കു മുറി​വേൽക്കു​ന്നു. പിന്നീട്‌ ആ തലയുടെ മുറിവ്‌ ഉണങ്ങു​ക​യും “ഭൂമി മുഴുവൻ” കാട്ടു​മൃ​ഗ​ത്തി​ന്റെ പിന്നാലെ ചെല്ലു​ക​യും ചെയ്യുന്നു. “സ്‌ത്രീ​യു​ടെ സന്തതി​യിൽ ബാക്കി​യു​ള്ള​വ​രോ​ടു യുദ്ധം ചെയ്യാൻ” സാത്താൻ മൃഗത്തെ ഉപയോ​ഗി​ക്കു​ന്നു.

    നിവൃത്തി പ്രളയ​ത്തി​നു ശേഷം, യഹോ​വയെ എതിർക്കുന്ന മനുഷ്യ ഗവൺമെ​ന്റു​കൾ രംഗത്ത്‌ വന്നു. നൂറ്റാ​ണ്ടു​കൾക്കു ശേഷം, ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ബ്രിട്ടീഷ്‌ സാമ്രാ​ജ്യ​ത്തി​ന്റെ ശക്തി കുറഞ്ഞു. എന്നാൽ ഐക്യ​നാ​ടു​ക​ളു​മാ​യി സഖ്യം ചേർന്ന​പ്പോൾ അതു ശക്തി വീണ്ടെ​ടു​ത്തു. അവസാ​ന​കാ​ലത്ത്‌ ദൈവ​ജ​നത്തെ ഉപദ്ര​വി​ക്കാൻ സാത്താൻ അവന്റെ മുഴുവൻ രാഷ്‌ട്രീ​യ​വ്യ​വ​സ്ഥി​തി​യെ​യും ഉപയോ​ഗി​ക്കു​ന്നു.

  • തിരു​വെ​ഴുത്ത്‌ ദാനി. 11:25-45

    പ്രവചനം വടക്കേ രാജാ​വും തെക്കേ രാജാ​വും തമ്മിലുള്ള പോരാ​ട്ടം.

    നിവൃത്തി ജർമനി​യും ആംഗ്ലോ-അമേരി​ക്ക​യും തമ്മിൽ പോരാ​ടി. 1945-ൽ സോവി​യറ്റ്‌ യൂണി​യ​നും സഖ്യക​ക്ഷി​ക​ളും വടക്കേ രാജാ​വാ​യി. 1991-ൽ സോവി​യറ്റ്‌ യൂണിയൻ തകർന്നു. പിന്നീട്‌ റഷ്യയും സഖ്യക​ക്ഷി​ക​ളും വടക്കേ രാജാ​വാ​യി.

  • തിരു​വെ​ഴു​ത്തു​കൾ യശ. 61:1; മലാ. 3:1; ലൂക്കോ. 4:18

    പ്രവചനം മിശി​ഹൈക രാജ്യം സ്ഥാപി​ക്കു​ന്ന​തി​നു മുമ്പ്‌ ‘വഴി തെളി​ക്കാൻ’ യഹോവ തന്റെ ‘സന്ദേശ​വാ​ഹ​കനെ’ അയയ്‌ക്കു​ന്നു. ഈ കൂട്ടം “സൗമ്യ​രോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ” തുടങ്ങു​ന്നു.

    നിവൃത്തി 1870 മുതൽ സി. റ്റി. റസ്സലും സഹകാ​രി​ക​ളും ബൈബിൾ ശരിക്കും എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു കണ്ടെത്താൻ ഉത്സാഹ​ത്തോ​ടെ ശ്രമിച്ചു. ദൈവ​ദാ​സർ പ്രസം​ഗ​പ്ര​വർത്തനം ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം 1881-ൽ അവർ തിരി​ച്ച​റി​ഞ്ഞു. “1,000 പ്രസം​ഗ​കരെ ആവശ്യ​മുണ്ട്‌,” “പ്രസം​ഗി​ക്കു​ന്ന​തിന്‌ അഭി​ഷേകം ചെയ്യ​പ്പെ​ട്ടവർ” എന്നതു​പോ​ലുള്ള ലേഖനങ്ങൾ അവർ പ്രസി​ദ്ധീ​ക​രി​ച്ചു.

  • തിരു​വെ​ഴു​ത്തു​കൾ മത്താ. 13:24-30, 36-43

    പ്രവചനം ഗോതമ്പ്‌ വിതച്ച ഒരു വയലിൽ ശത്രു കളയും വിതയ്‌ക്കു​ന്നു. കൊയ്‌ത്തു​കാ​ലം​വരെ രണ്ടും ഒരുമിച്ച്‌ വളരാ​നും കളകൾ ഗോത​മ്പി​നെ മറയ്‌ക്കാ​നും അനുവ​ദി​ക്കു​ന്നു. അതുക​ഴിഞ്ഞ്‌ കളകൾ ഗോത​മ്പിൽനിന്ന്‌ വേർതി​രി​ക്കു​ന്നു.

    നിവൃത്തി 1870 മുതൽ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളും തമ്മിലുള്ള വ്യത്യാ​സം കൂടു​തൽക്കൂ​ടു​തൽ വ്യക്തമാ​കാൻ തുടങ്ങി. അവസാ​ന​കാ​ലത്ത്‌ വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളിൽനിന്ന്‌ സത്യ​ക്രി​സ്‌ത്യാ​നി​കളെ വേർതി​രി​ക്കു​ക​യും ശേഖരി​ക്കു​ക​യും ചെയ്യുന്നു.

  • തിരു​വെ​ഴു​ത്തു​കൾ ദാനി. 2:31-33, 41-43

    പ്രവചനം വ്യത്യ​സ്‌ത​ലോ​ഹ​ങ്ങൾകൊണ്ട്‌ ഉണ്ടാക്കിയ ഒരു പ്രതി​മ​യു​ടെ ഇരുമ്പും കളിമ​ണ്ണും കൊണ്ടുള്ള പാദം.

    നിവൃത്തി ബ്രിട്ട​ന്റെ​യും അമേരി​ക്ക​യു​ടെ​യും ഭരണത്തിൻകീ​ഴിൽ കഴിയുന്ന, അതേസ​മയം ആ ഗവൺമെ​ന്റു​കൾക്ക്‌ എതിരെ പ്രക്ഷോ​ഭം നടത്തുന്ന സാധാ​ര​ണ​ജ​ന​മാ​ണു കളിമണ്ണ്‌. ഇരുമ്പി​ന്റെ ശക്തി കാണി​ക്കാൻ ഇവർ ഈ ലോക​ശ​ക്തി​യെ അനുവ​ദി​ക്കു​ന്നില്ല.

  • തിരു​വെ​ഴു​ത്തു​കൾ മത്താ. 13:30; 24:14, 45; 28:19, 20

    പ്രവചനം “ഗോതമ്പ്‌” “സംഭര​ണ​ശാ​ല​യിൽ” ശേഖരി​ക്കു​ന്നു. ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ ‘വീട്ടു​ജോ​ലി​ക്കാ​രു​ടെ മേൽ’ നിയമി​ക്കു​ന്നു. “ഭൂലോ​ക​ത്തെ​ങ്ങും” “ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത” വ്യാപി​ക്കാൻ തുടങ്ങു​ന്നു.

    നിവൃത്തി 1919-ൽ ദൈവ​ജ​ന​ത്തി​നു മേൽ വിശ്വ​സ്‌ത​നായ അടിമയെ നിയമി​ച്ചു. ആ സമയം​മു​തൽ ബൈബിൾവി​ദ്യാർഥി​കൾ കൂടുതൽ ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ക്കാൻ തുടങ്ങി. ഇന്ന്‌, യഹോ​വ​യു​ടെ സാക്ഷികൾ 200-ലേറെ ദേശങ്ങ​ളിൽ പ്രസം​ഗി​ക്കു​ക​യും 1000-ത്തിലധി​കം ഭാഷക​ളിൽ ബൈബിൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കു​ക​യും ചെയ്യുന്നു.

  • തിരു​വെ​ഴു​ത്തു​കൾ ദാനി. 12:11; വെളി. 13:11, 14, 15

    പ്രവചനം ഏഴു തലയുള്ള “കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതിമ” ഉണ്ടാക്കാൻ രണ്ടു കൊമ്പുള്ള ഒരു കാട്ടു​മൃ​ഗം നേതൃ​ത്വ​മെ​ടു​ക്കു​ന്നു. അതു ‘പ്രതി​മ​യ്‌ക്കു ജീവശ്വാ​സം’ കൊടു​ക്കു​ന്നു.

    നിവൃത്തി സർവരാ​ജ്യ​സ​ഖ്യം രൂപീ​ക​രി​ക്കാൻ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി നേതൃ​ത്വ​മെ​ടു​ത്തു. ഈ സംഘട​നയെ മറ്റു രാഷ്‌ട്രങ്ങൾ പിന്തു​ണച്ചു. 1926 മുതൽ 1933 വരെ വടക്കേ രാജാ​വും സർവരാ​ജ്യ​സ​ഖ്യ​ത്തി​ലെ ഒരു അംഗമാ​യി​രു​ന്നു. ദൈവ​രാ​ജ്യ​ത്തി​നു മാത്രം അർഹത​പ്പെട്ട മഹത്ത്വം ആളുകൾ ഈ സഖ്യത്തി​നു കൊടു​ത്തു. പിന്നീടു വന്ന ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യു​ടെ (യുഎൻ) കാര്യ​ത്തി​ലും ആളുകൾ അതുതന്നെ ചെയ്‌തു.

  • തിരു​വെ​ഴുത്ത്‌ ദാനി. 8:23, 24

    പ്രവചനം കണ്ടാൽ പേടി തോന്നുന്ന ഒരു രാജാവ്‌ “അസാധാ​ര​ണ​മായ വിധത്തിൽ നാശം വിതയ്‌ക്കും.”

    നിവൃത്തി ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി വലിയ അളവിൽ നാശം വിതച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ, ഐക്യ​നാ​ടു​കൾ ശത്രു​രാ​ജ്യത്ത്‌ രണ്ട്‌ അണു​ബോം​ബു​കൾ വർഷി​ച്ചു​കൊണ്ട്‌ അതുവ​രെ​യു​ണ്ടാ​യി​ട്ടി​ല്ലാ​ത്തത്ര നാശം വിതച്ചു.

  • തിരു​വെ​ഴു​ത്തു​കൾ ദാനി. 11:31; വെളി. 17:3, 7-11

    പ്രവചനം പത്തു കൊമ്പുള്ള, “കടുഞ്ചു​വപ്പു നിറമുള്ള” കാട്ടു​മൃ​ഗം അഗാധ​ത്തിൽനിന്ന്‌ കയറി​വ​രു​ന്നു. അത്‌ എട്ടാമത്തെ രാജാ​വാണ്‌. ഈ രാജാ​വി​നെ ദാനി​യേൽ പുസ്‌തകം “നാശം വിതയ്‌ക്കുന്ന മ്ലേച്ഛവ​സ്‌തു” എന്നു വിളി​ക്കു​ന്നു.

    നിവൃത്തി രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ സർവരാ​ജ്യ​സ​ഖ്യം നിഷ്‌ക്രി​യ​മാ​യി. യുദ്ധത്തി​നു ശേഷം, ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​നയെ ‘പ്രതി​ഷ്‌ഠി​ച്ചു.’ സർവരാ​ജ്യ​സ​ഖ്യ​ത്തി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ദൈവ​രാ​ജ്യ​ത്തി​നു കൊടു​ക്കേണ്ട മഹത്ത്വം ആളുകൾ അതിനു കൊടു​ക്കു​ന്നു. ഭാവി​യിൽ യുഎൻ മതങ്ങളെ ആക്രമി​ക്കും.

  • തിരു​വെ​ഴു​ത്തു​കൾ 1 തെസ്സ. 5:3; വെളി. 17:16

    പ്രവചനം രാഷ്‌ട്രങ്ങൾ “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്നു പ്രഖ്യാ​പി​ക്കും. “പത്തു കൊമ്പും കാട്ടു​മൃ​ഗ​വും” വേശ്യയെ ആക്രമിച്ച്‌ അവളെ നശിപ്പി​ക്കും. അതിനു ശേഷം രാഷ്‌ട്രങ്ങൾ നശിപ്പി​ക്ക​പ്പെ​ടും.

    നിവൃത്തി സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൈവ​രി​ച്ചെന്നു രാഷ്‌ട്രങ്ങൾ അവകാ​ശ​പ്പെ​ടും. അതു കഴിഞ്ഞ്‌, യുഎന്നി​നെ പിന്തു​ണ​യ്‌ക്കുന്ന രാഷ്‌ട്രങ്ങൾ വ്യാജ​മ​ത​സം​ഘ​ട​ന​കളെ നശിപ്പി​ക്കും. ഈ സംഭവ​ത്തോ​ടെ​യാ​ണു മഹാകഷ്ടത തുടങ്ങു​ന്നത്‌. അർമ​ഗെ​ദോ​നിൽ സാത്താന്റെ ലോകത്തെ മുഴു​വ​നാ​യി നശിപ്പി​ക്കു​ന്ന​തോ​ടെ മഹാകഷ്ടത അവസാ​നി​ക്കും.

  • തിരു​വെ​ഴു​ത്തു​കൾ യഹ. 38:11, 14-17; മത്താ. 24:31

    പ്രവചനം ഗോഗ്‌ ദൈവ​ജ​ന​ത്തി​ന്റെ ദേശത്തി​നു നേരെ വരും. അതിനു ശേഷം, ദൂതന്മാർ “തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വരെ” കൂട്ടി​ച്ചേർക്കും.

    നിവൃത്തി വടക്കേ രാജാവ്‌ മറ്റു രാഷ്ട്ര​ങ്ങ​ളു​ടെ​കൂ​ടെ ദൈവ​ജ​നത്തെ ആക്രമി​ക്കും. ഈ ആക്രമണം തുടങ്ങി കുറച്ച്‌ കഴിഞ്ഞ്‌, അഭിഷി​ക്ത​രിൽ ശേഷി​ക്കു​ന്ന​വരെ സ്വർഗ​ത്തി​ലേക്കു കൂട്ടി​ച്ചേർക്കും. 

  • തിരു​വെ​ഴു​ത്തു​കൾ യഹ. 38:18-23; ദാനി. 2:34, 35, 44, 45; വെളി. 6:2; 16:14, 16; 17:14; 19:20

    പ്രവചനം ‘ഒരു വെള്ളക്കു​തി​ര​പ്പു​റത്ത്‌ ഇരിക്കു​ന്നവൻ’ ഗോഗി​നെ​യും അവന്റെ സൈന്യ​ത്തെ​യും നശിപ്പി​ച്ചു​കൊണ്ട്‌ സമ്പൂർണ​മാ​യി ‘കീഴട​ക്കും.’ “കാട്ടു​മൃ​ഗത്തെ” “തീത്തടാ​ക​ത്തി​ലേക്ക്‌” എറിയും. വലിയ പ്രതി​മ​യും തകരുന്നു.

    നിവൃത്തി ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു ദൈവ​ജ​ന​ത്തി​ന്റെ രക്ഷയ്‌ക്ക്‌ എത്തും. 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളു​ടെ​യും ദൂത​സൈ​ന്യ​ത്തി​ന്റെ​യും കൂടെ വന്ന്‌ യേശു രാഷ്‌ട്ര​ങ്ങ​ളു​ടെ കൂട്ടത്തെ നശിപ്പി​ക്കും. അങ്ങനെ സാത്താന്റെ ലോകത്തെ പൂർണ​മാ​യി ഇല്ലാതാ​ക്കും.