വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 21

ദൈവം തന്ന സമ്മാനങ്ങൾ നിങ്ങൾ വിലമ​തി​ക്കു​ന്നു​ണ്ടോ?

ദൈവം തന്ന സമ്മാനങ്ങൾ നിങ്ങൾ വിലമ​തി​ക്കു​ന്നു​ണ്ടോ?

“എന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ എത്രയോ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു! അങ്ങയുടെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളും ഞങ്ങളെ​ക്കു​റി​ച്ചുള്ള ചിന്തക​ളും എത്രയ​ധി​കം!”​—സങ്കീ. 40:5.

ഗീതം 5 ദൈവത്തിന്റെ അത്ഭുത​ചെ​യ്‌തി​കൾ

പൂർവാവലോകനം *

1-2. സങ്കീർത്തനം 40:5 അനുസ​രിച്ച്‌, യഹോവ ഉദാര​നായ ദൈവ​മാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌, ഈ ലേഖന​ത്തിൽ നമ്മൾ ദൈവ​ത്തി​ന്റെ ചില സമ്മാന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോവ ഉദാര​നായ ദൈവ​മാണ്‌. ദൈവം തന്നിട്ടുള്ള ചില സമ്മാന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: മനോ​ഹ​ര​വും വിശി​ഷ്ട​വും ആയ നമ്മുടെ ഈ ഭൂമി, സങ്കീർണ​മാ​യി രൂപക​ല്‌പന ചെയ്‌തി​രി​ക്കുന്ന നമ്മുടെ തലച്ചോറ്‌, ദൈവ​ത്തി​ന്റെ സ്വന്തം വചനമായ ബൈബിൾ. ഈ മൂന്നു സമ്മാന​ങ്ങ​ളി​ലൂ​ടെ യഹോവ നമുക്കു താമസി​ക്കാൻ ഒരു ഇടവും ചിന്തി​ക്കാ​നും ആശയവി​നി​മയം ചെയ്യാ​നും ഉള്ള കഴിവും നമ്മൾ ചോദി​ക്കാൻ സാധ്യ​ത​യുള്ള പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള ഉത്തരവും തന്നിരി​ക്കു​ന്നു.​—സങ്കീർത്തനം 40:5 വായി​ക്കുക.

2 ഈ ലേഖന​ത്തിൽ നമ്മൾ ഈ മൂന്നു സമ്മാന​ങ്ങ​ളെ​ക്കു​റിച്ച്‌ ചുരു​ക്ക​മാ​യി ചിന്തി​ക്കും. എത്ര കൂടുതൽ നമ്മൾ അവയെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നോ, അത്ര കൂടുതൽ നമ്മൾ അവയെ വിലമ​തി​ക്കും. സ്‌നേ​ഹ​മുള്ള നമ്മുടെ സ്രഷ്ടാ​വായ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള നമ്മുടെ ആഗ്രഹ​വും അതനു​സ​രിച്ച്‌ ശക്തമാ​കും. (വെളി. 4:11) പരിണാ​മം എന്ന തെറ്റായ ആശയത്തിൽ വിശ്വ​സി​ക്കു​ന്ന​വരെ സഹായി​ക്കാ​നുള്ള നമ്മുടെ കഴിവ്‌ വർധി​ക്കു​ക​യും ചെയ്യും.

നമ്മുടെ മനോ​ഹ​ര​മായ ഭൂമി

3. ഭൂമി മറ്റ്‌ എല്ലാ ഗ്രഹങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

3 നമ്മുടെ ഭവനമായ ഭൂമിയെ സൃഷ്ടി​ച്ചി​രി​ക്കുന്ന വിധം നോക്കി​യാൽ, ദൈവ​ത്തി​ന്റെ ജ്ഞാനം നമുക്കു വ്യക്തമാ​യി കാണാം. (റോമ. 1:20; എബ്രാ. 3:4) നമ്മുടെ ഭൂമി മാത്രമല്ല സൂര്യനെ ചുറ്റി സഞ്ചരി​ക്കു​ന്നത്‌, മറ്റ്‌ ഗ്രഹങ്ങ​ളു​മുണ്ട്‌. എന്നാൽ മനുഷ്യർക്ക്‌ ജീവി​ക്കാൻ വേണ്ട​തെ​ല്ലാം ഇവിടെ ഭൂമി​യിൽ മാത്രമേ ഉള്ളൂ.

4. ഭൂമിയെ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തിൽ ദൈവ​ത്തി​ന്റെ ജ്ഞാനം കാണാൻ കഴിയു​ന്നത്‌ എങ്ങനെ? ഒരു ദൃഷ്ടാന്തം പറയുക.

4 ഒരർഥ​ത്തിൽ, പ്രപഞ്ചം എന്ന വിശാ​ല​മായ സമു​ദ്ര​ത്തി​ലൂ​ടെ നീങ്ങുന്ന ഒരു കപ്പൽപോ​ലെ​യാണ്‌ ഭൂമി. നിറയെ യാത്ര​ക്കാ​രു​മാ​യി പോകുന്ന മനുഷ്യ​നിർമി​ത​മായ ഒരു കപ്പലും നമ്മുടെ ഭൂമി​യും തമ്മിൽ പ്രധാ​ന​പ്പെട്ട പല വ്യത്യാ​സ​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു കപ്പലിലെ ആളുകൾക്ക്‌ ആവശ്യ​മായ ഓക്‌സി​ജ​നും ഭക്ഷണവും വെള്ളവും അവർ തന്നെ ഉണ്ടാക്ക​ണ​മെന്നു കരുതുക. പാഴ്‌വ​സ്‌തു​ക്കൾ പുറത്തു​ക​ള​യാൻ നിർവാ​ഹ​വു​മില്ല. അങ്ങനെ​യെ​ങ്കിൽ, അവർക്ക്‌ എത്രകാ​ലം അതിൽ ജീവൻ നിലനി​റു​ത്താൻ കഴിയും? ആ കപ്പലി​ലു​ള്ളവർ അധികം കാലം ജീവി​ക്കില്ല. എന്നാൽ ഭൂമി​യോ? അത്‌ അതിലെ കോടി​ക്ക​ണ​ക്കിന്‌ ജീവജാ​ല​ങ്ങളെ പോറ്റി​പ്പു​ലർത്തു​ന്നു. അവയ്‌ക്കെ​ല്ലാം വേണ്ട ഓക്‌സി​ജ​നും ഭക്ഷണവും വെള്ളവും ഭൂമി തനിയെ ഉണ്ടാക്കു​ന്നു. അവ ഒന്നും തീർന്നു​പോ​കു​ന്നില്ല. അതേസ​മയം ഭൂമി പാഴ്‌വ​സ്‌തു​ക്കൾ ശൂന്യാ​കാ​ശ​ത്തേക്ക്‌ കളയു​ന്നു​മില്ല. എന്നിട്ടും ഭൂമി താമസ​യോ​ഗ്യ​മാണ്‌, സുന്ദര​മാണ്‌! ഇത്‌ എങ്ങനെ നടക്കുന്നു? മാലി​ന്യ​ങ്ങളെ പ്രയോ​ജ​ന​മുള്ള വസ്‌തു​ക്ക​ളാ​ക്കി മാറ്റാ​നുള്ള കഴി​വോ​ടെ​യാണ്‌ യഹോവ ഭൂമിയെ രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്നത്‌. അതിനു​വേണ്ടി യഹോവ ചെയ്‌തി​രി​ക്കുന്ന അത്ഭുത​ക​ര​മായ ചില പരിവൃ​ത്തി​ക​ളിൽ രണ്ടെണ്ണ​മാണ്‌ ഓക്‌സി​ജൻ പരിവൃ​ത്തി​യും ജലപരി​വൃ​ത്തി​യും. നമുക്ക്‌ അവ ഒന്ന്‌ പഠിക്കാം.

5. എന്താണ്‌ ഓക്‌സി​ജൻ പരിവൃ​ത്തി, അത്‌ ഏതു വസ്‌തുത ശരി​വെ​ക്കു​ന്നു?

5 മനുഷ്യൻ ഉൾപ്പെ​ടെ​യുള്ള മിക്ക ജീവജാ​ല​ങ്ങൾക്കും ജീവൻ നിലനി​റു​ത്താൻ ആവശ്യ​മായ ഒരു വാതക​മാണ്‌ ഓക്‌സി​ജൻ. ഓരോ വർഷവും ജീവജാ​ലങ്ങൾ ഏകദേശം പതിനാ​യി​രം കോടി ടൺ ഓക്‌സി​ജൻ ശ്വസി​ക്കു​ന്നെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. എന്നിട്ട്‌, ഇതേ ജീവജാ​ലങ്ങൾ കാർബൺ ഡൈ ഓക്‌​സൈഡ്‌ എന്ന വാതകം പുറ​ത്തേക്കു വിടുന്നു. എങ്കിലും അവ ഈ ഓക്‌സി​ജൻ മുഴുവൻ ഉപയോ​ഗി​ച്ചു​തീർക്കു​ന്നില്ല. അതു​പോ​ലെ അവ പുറന്ത​ള്ളുന്ന കാർബൺ ഡൈ ഓക്‌​സൈഡ്‌ വാതകം​കൊണ്ട്‌ അന്തരീക്ഷം നിറയു​ന്നു​മില്ല. എന്തു​കൊണ്ട്‌? കാരണം യഹോവ വലിയ മരങ്ങൾമു​തൽ വെള്ളത്തിൽ വളരുന്ന ചെറിയ ആൽഗവ​രെ​യുള്ള സസ്യങ്ങളെ സൃഷ്ടി​ച്ചി​ട്ടുണ്ട്‌. അതു കാർബൺ ഡൈ ഓക്‌​സൈഡ്‌ സ്വീക​രിച്ച്‌ ഓക്‌സി​ജൻ പുറത്ത്‌ വിടും. ഈ ഓക്‌സി​ജൻ പരിവൃ​ത്തി നമുക്കു ശ്വസി​ക്കാൻ ആവശ്യ​മായ വായു തരുന്ന​തു​കൊണ്ട്‌ പ്രവൃ​ത്തി​കൾ 17:24, 25-ലെ വാക്കു​ക​ളോ​ടു നമ്മൾ പൂർണ​മാ​യി യോജി​ക്കും: “ദൈവ​മാണ്‌ എല്ലാവർക്കും ജീവനും ശ്വാസ​വും മറ്റു സകലവും നൽകുന്നത്‌.”

6. ജലപരി​വൃ​ത്തി എന്താണ്‌, അത്‌ എന്താണു തെളി​യി​ക്കു​ന്നത്‌? (“ ജലപരി​വൃ​ത്തി എന്ന സമ്മാനം” എന്ന ചതുരം കാണുക.)

6 സൂര്യ​നിൽനിന്ന്‌ കൃത്യ​മായ അകലത്തിൽ ഭൂമി നിൽക്കു​ന്ന​തു​കൊ​ണ്ടാ​ണു ദ്രാവ​ക​രൂ​പ​ത്തിൽ ഭൂമി​യിൽ വെള്ളം ഉള്ളത്‌. ഭൂമി സൂര്യ​നോട്‌ അൽപ്പം​കൂ​ടി അടുത്താ​യി​രു​ന്നെ​ങ്കിൽ ഭൂമി​യി​ലെ വെള്ളം മുഴുവൻ ആവിയാ​യി​പ്പോ​കു​ക​യും യാതൊ​രു ജീവജാ​ല​ങ്ങ​ളു​മി​ല്ലാ​തെ ചുട്ടു​പ​ഴുത്ത ഒരു പാറ​ക്കെ​ട്ടാ​യി​ത്തീ​രു​ക​യും ചെയ്‌തേനേ. ഭൂമി അൽപ്പം​കൂ​ടി അകലെ​യാ​യി​രു​ന്നെ​ങ്കിൽ അതിലെ വെള്ളം തണുത്തു​റഞ്ഞ്‌ ഒരു മഞ്ഞു​ഗോ​ള​മാ​യി മാറു​മാ​യി​രു​ന്നു. യഹോവ ഭൂമിയെ കൃത്യ​മായ സ്ഥാനത്ത്‌ ഉറപ്പി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌, ഭൂമി​യി​ലെ ജലപരി​വൃ​ത്തിക്ക്‌ ഇവിടെ ജീവൻ നിലനി​റു​ത്താൻ കഴിയു​ന്നു. സൂര്യ​പ്ര​കാ​ശ​ത്തി​ന്റെ ചൂടു​കൊണ്ട്‌ സമു​ദ്ര​ങ്ങ​ളി​ലെ​യും ഭൂമി​യു​ടെ ഉപരി​ത​ല​ത്തി​ലെ​യും വെള്ളം ബാഷ്‌പീ​ക​രി​ക്ക​പ്പെട്ട്‌ മേഘങ്ങ​ളു​ണ്ടാ​കു​ന്നു. ലോകത്ത്‌ എല്ലായി​ട​ത്തു​മുള്ള തടാക​ങ്ങ​ളി​ലെ വെള്ള​ത്തെ​ക്കാൾ കൂടുതൽ വെള്ളമാണ്‌ ഓരോ വർഷവും സൂര്യ​പ്ര​കാ​ശ​മേറ്റ്‌ നീരാ​വി​യാ​യി പോകു​ന്നത്‌. ബാഷ്‌പീ​ക​രി​ക്ക​പ്പെട്ട ഈ വെള്ളം ഏകദേശം പത്തു ദിവസ​ത്തോ​ളം അന്തരീ​ക്ഷ​ത്തിൽ തങ്ങിനി​ന്ന​തി​നു ശേഷമാണ്‌ മഴയാ​യോ മഞ്ഞായോ പെയ്യു​ന്നത്‌. അങ്ങനെ സമു​ദ്ര​ങ്ങ​ളി​ലും മറ്റു ജലാശ​യ​ങ്ങ​ളി​ലും തിരികെ വെള്ളം എത്തുന്നു. ഭൂമി​യിൽ എന്നും വെള്ളം കിട്ടത്തക്ക രീതി​യിൽ യഹോവ ഈ ജലപരി​വൃ​ത്തി ക്രമീ​ക​രി​ച്ചു. അത്‌ യഹോ​വ​യു​ടെ ജ്ഞാനവും ശക്തിയും തെളി​യി​ക്കു​ന്നു.​—ഇയ്യോ. 36:27, 28; സഭാ. 1:7.

7. സങ്കീർത്തനം 115:16-ൽ പറഞ്ഞി​രി​ക്കുന്ന സമ്മാനം വിലമ​തി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ​യെ​ല്ലാം കാണി​ക്കാം?

7 അത്ഭുത​ക​ര​മായ ഈ ഗ്രഹത്തി​നും അതിലുള്ള നല്ല കാര്യ​ങ്ങൾക്കെ​ല്ലാ​ത്തി​നും നമുക്കു നന്ദി തോന്ന​ണ​മെ​ങ്കിൽ എന്തു ചെയ്യണം? (സങ്കീർത്തനം 115:16 വായി​ക്കുക.) യഹോവ ഉണ്ടാക്കി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക എന്നതാണു നമുക്കു ചെയ്യാ​വുന്ന ഒരു കാര്യം. നമുക്കു തന്നിരി​ക്കുന്ന നല്ല കാര്യ​ങ്ങൾക്ക്‌ യഹോ​വ​യോ​ടു നന്ദി പറയാൻ അപ്പോൾ നമുക്കു തോന്നും. നമ്മുടെ ചുറ്റു​പാ​ടു​കൾ വൃത്തി​യാ​യി സൂക്ഷി​ച്ചു​കൊ​ണ്ടും ഭൂമി എന്ന സമ്മാനത്തെ വിലമ​തി​ക്കു​ന്നെന്നു നമുക്കു കാണി​ക്കാം.

അതുല്യ​മായ നമ്മുടെ മസ്‌തി​ഷ്‌കം

8. നമ്മുടെ മസ്‌തി​ഷ്‌കം അത്ഭുത​ക​ര​മാ​യി രൂപകൽപ്പന ചെയ്‌ത​താ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

8 മനുഷ്യ​മ​സ്‌തി​ഷ്‌കം അത്ഭുത​ക​ര​മാ​യി രൂപകൽപ്പന ചെയ്‌ത​താണ്‌. നിങ്ങൾ അമ്മയുടെ ഗർഭപാ​ത്ര​ത്തി​ലാ​യി​രു​ന്ന​പ്പോൾ വളരെ ക്രമീ​കൃ​ത​മായ ഒരു വിധത്തിൽ തലച്ചോറ്‌ വികസി​ക്കാൻ തുടങ്ങി. ഓരോ മിനി​ട്ടി​ലും പതിനാ​യി​ര​ക്ക​ണ​ക്കി​നു പുതിയ നാഡീ​കോ​ശ​ങ്ങ​ളാ​ണു നിർമി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. ഗവേഷകർ പറയു​ന്നത്‌, മുതിർന്ന ഒരാളു​ടെ തലച്ചോ​റിൽ പതിനാ​യി​രം കോടി​യോ​ളം നാഡീ​കോ​ശങ്ങൾ ഉണ്ടെന്നാണ്‌. ഈ കോശ​ങ്ങ​ളെ​യെ​ല്ലാം ഭംഗി​യാ​യി ക്രമീ​ക​രി​ച്ചി​ട്ടു​മുണ്ട്‌. ഏതാണ്ട്‌ ഒന്നര കിലോ ഭാരമുള്ള നമ്മുടെ തലച്ചോ​റി​ന്റെ അതിശ​യ​ക​ര​മായ ഏതാനും ചില സവി​ശേ​ഷ​തകൾ മാത്രം നമുക്ക്‌ ഒന്നു നോക്കാം.

9. സംസാ​ര​പ്രാ​പ്‌തി ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

9 സംസാ​രി​ക്കാ​നുള്ള നമ്മുടെ പ്രാപ്‌തി ശരിക്കും ഒരു അത്ഭുത​മാണ്‌. നമ്മൾ സംസാ​രി​ക്കു​മ്പോൾ നമ്മുടെ ഉള്ളിൽ എന്തെല്ലാം പ്രവർത്ത​നങ്ങൾ നടക്കു​ന്നെന്ന്‌ ഒരു നിമിഷം ഒന്നു ചിന്തി​ക്കുക. നിങ്ങൾ ഓരോ വാക്കും പറയു​മ്പോൾ നിങ്ങളു​ടെ നാവി​ലെ​യും തൊണ്ട​യി​ലെ​യും ചുണ്ടി​ലെ​യും താടി​യെ​ല്ലി​ലെ​യും നെഞ്ചി​ലെ​യും നൂറോ​ളം പേശി​ക​ളു​ടെ ചലനങ്ങൾ നിങ്ങളു​ടെ തലച്ചോറ്‌ ഏകോ​പി​പ്പി​ക്കു​ന്നുണ്ട്‌. ഈ പേശി​ക​ളെ​ല്ലാം ഒരു നിർദി​ഷ്ട​ക്ര​മ​ത്തിൽ ചലി​ച്ചെ​ങ്കി​ലേ പറയുന്ന കാര്യം വ്യക്തമാ​കൂ. ഇനി ഒരു ഭാഷ സംസാ​രി​ക്കാ​നുള്ള നമ്മുടെ കഴിവി​നെ​ക്കു​റിച്ച്‌ നോക്കാം. 2019-ലെ ഒരു പഠനം കാണി​ക്കു​ന്നത്‌, നവജാ​ത​ശി​ശു​ക്കൾക്കു വാക്കുകൾ വേറിട്ട്‌ തിരി​ച്ച​റി​യാൻ കഴിയും എന്നാണ്‌. ഇതു കാലങ്ങ​ളാ​യി ഗവേഷകർ വിശ്വ​സി​ക്കുന്ന ഒരു കാര്യ​ത്തി​നു കൂടുതൽ ബലം പകർന്നു, അതായത്‌ ഭാഷകൾ മനസ്സി​ലാ​ക്കാ​നും പഠിക്കാ​നും ഉള്ള പ്രാപ്‌തി​യോ​ടെ​യാണ്‌ നമ്മൾ ജനിക്കു​ന്നത്‌. അതെ നമ്മുടെ സംസാ​ര​പ്രാ​പ്‌തി ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാനം​ത​ന്നെ​യാണ്‌.​—പുറ. 4:11.

10. ദൈവം നമുക്കു തന്നിരി​ക്കുന്ന സംസാ​ര​പ്രാ​പ്‌തി വിലമ​തി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

10 നമ്മൾ സംസാ​ര​പ്രാ​പ്‌തി വിലമ​തി​ക്കു​ന്നെന്നു കാണി​ക്കാ​നുള്ള ഒരു വിധം ഏതാണ്‌? പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രോട്‌, എല്ലാം ദൈവം ഉണ്ടാക്കി​യ​താ​ണെന്നു നമ്മൾ വിശ്വ​സി​ക്കു​ന്ന​തി​ന്റെ കാരണം നമുക്കു പറഞ്ഞു​കൊ​ടു​ക്കാം. (സങ്കീ. 9:1; 1 പത്രോ. 3:15) ഭൂമി​യും അതിലു​ള്ള​തും യാദൃ​ച്ഛി​ക​മാ​യി ഉണ്ടായ​താ​ണെന്നു നമ്മൾ വിശ്വ​സി​ക്കാ​നാ​ണു പരിണാ​മ​വാ​ദ​ത്തി​ന്റെ വക്താക്കൾ ആഗ്രഹി​ക്കു​ന്നത്‌. ബൈബി​ളും ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്‌ത ചില ആശയങ്ങ​ളും ഉപയോ​ഗിച്ച്‌ നമ്മുടെ സ്വർഗീ​യ​പി​താ​വി​നു​വേണ്ടി നമുക്കു സംസാ​രി​ക്കാം. അതു​പോ​ലെ കേൾക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രോട്‌, യഹോ​വ​യാണ്‌ ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വെന്നു നമുക്ക്‌ ഇത്ര ഉറപ്പു​ള്ളത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും വിശദീ​ക​രി​ക്കാം.​—സങ്കീ. 102:25; യശ. 40:25, 26.

11. നമ്മുടെ തലച്ചോ​റി​ന്റെ അപാര​മായ മറ്റൊരു പ്രാപ്‌തി എന്താണ്‌?

11 ഓർത്തി​രി​ക്കാ​നുള്ള നമ്മുടെ പ്രാപ്‌തി അപാര​മാണ്‌. രണ്ടു കോടി പുസ്‌ത​ക​ങ്ങ​ളി​ലുള്ള അത്രയും വിവരങ്ങൾ ഓർത്തി​രി​ക്കാ​നുള്ള കഴിവ്‌ നമുക്കു​ണ്ടെ​ന്നാണ്‌ മുമ്പ്‌ ഒരു എഴുത്തു​കാ​രൻ പറഞ്ഞി​രു​ന്നത്‌. എന്നാൽ അതിലും കൂടുതൽ വിവരങ്ങൾ ഓർത്തി​രി​ക്കാ​നുള്ള കഴിവു​ണ്ടെ​ന്നാണ്‌ ഇപ്പോൾ കരുത​പ്പെ​ടു​ന്നത്‌. ഓർത്തി​രി​ക്കാ​നുള്ള പ്രാപ്‌തി മനുഷ്യർക്കു മറ്റൊരു കഴിവ്‌ തരുന്നു. എന്താണ്‌ അത്‌?

12. ജീവി​ത​പാ​ഠങ്ങൾ പഠിക്കാ​നുള്ള പ്രാപ്‌തി മൃഗങ്ങ​ളിൽനിന്ന്‌ നമ്മളെ വ്യത്യ​സ്‌ത​രാ​ക്കു​ന്നത്‌ എങ്ങനെ?

12 പഴയ സംഭവങ്ങൾ ഓർത്തി​രി​ക്കാ​നും വിശക​ലനം ചെയ്യാ​നും അതിന്റെ വെളി​ച്ച​ത്തിൽ ജീവി​ത​പാ​ഠങ്ങൾ പഠിക്കാ​നും ഉള്ള കഴിവ്‌ ഭൂമി​യിൽ മനുഷ്യർക്കു മാത്രമേ ഉള്ളൂ. അങ്ങനെ ചിന്തയി​ലും പ്രവൃ​ത്തി​യി​ലും മാറ്റങ്ങൾ വരുത്താ​നും കുറെ​ക്കൂ​ടെ നല്ല വ്യക്തി​ക​ളാ​കാ​നും നമുക്കു കഴിയു​ന്നു. (1 കൊരി. 6:9-11; കൊലോ. 3:9, 10) ശരിയും തെറ്റും തിരി​ച്ച​റി​യാൻ നമ്മുടെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കാ​നും നമുക്കു സാധി​ക്കു​ന്നു. (എബ്രാ. 5:14) സ്‌നേഹം, അനുകമ്പ, കരുണ പോലുള്ള ഗുണങ്ങൾ കാണി​ക്കാ​നും നമുക്കു കഴിയും. നീതി​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാ​നും നമുക്കു സാധി​ക്കും.

13. സങ്കീർത്തനം 77:11, 12 അനുസ​രിച്ച്‌, ഓർത്തി​രി​ക്കാ​നുള്ള കഴിവ്‌ നമ്മൾ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌?

13 ഓർത്തി​രി​ക്കാ​നുള്ള കഴിവ്‌ വിലമ​തി​ക്കാ​നുള്ള ഒരു മാർഗം മുൻകാ​ല​ങ്ങ​ളിൽ യഹോവ നമ്മളെ സഹായി​ച്ച​തും ആശ്വസി​പ്പി​ച്ച​തും ആയ എല്ലാ സന്ദർഭ​ങ്ങ​ളും ഓർക്കാൻ ശ്രമി​ക്കു​ന്ന​താണ്‌. അങ്ങനെ ചെയ്യു​ന്നത്‌, ഭാവി​യിൽ യഹോവ നമ്മളെ സഹായി​ക്കും എന്ന നമ്മുടെ ബോധ്യം ശക്തമാ​ക്കും. (സങ്കീർത്തനം 77:11, 12 വായി​ക്കുക; സങ്കീ. 78:4, 7) മറ്റുള്ളവർ നമുക്കു​വേണ്ടി ചെയ്‌ത കാര്യങ്ങൾ ഓർത്തി​രി​ക്കു​ന്ന​തും അതി​നോ​ടു നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തും ആണ്‌ മറ്റൊരു വിധം. നന്ദിയുള്ള ആളുകൾ മറ്റുള്ള​വ​രെ​ക്കാൾ കൂടുതൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും എന്നു ഗവേഷകർ കണ്ടെത്തി​യി​ട്ടുണ്ട്‌. യഹോവ മറന്നു​ക​ള​യുന്ന കാര്യ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും നമ്മൾ യഹോ​വയെ അനുക​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യ്‌ക്ക്‌ എല്ലാം ഓർത്തി​രി​ക്കാൻ കഴിയും, എന്നിട്ടും നമ്മൾ പശ്ചാത്താ​പം കാണി​ക്കു​ന്നെ​ങ്കിൽ നമ്മുടെ തെറ്റുകൾ ക്ഷമിക്കാ​നും അതു മറന്നു​ക​ള​യാ​നും യഹോവ തീരു​മാ​നി​ക്കു​ന്നു. (സങ്കീ. 25:7; 130:3, 4) മറ്റുള്ളവർ നമ്മളെ വേദനി​പ്പി​ക്കുന്ന എന്തെങ്കി​ലും തെറ്റു ചെയ്‌താൽ നമ്മളും ക്ഷമിക്ക​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.​—മത്താ. 6:14; ലൂക്കോ. 17:3, 4

യഹോവയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന രീതി​യിൽ നമ്മുടെ മസ്‌തി​ഷ്‌കം ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോവ തന്ന ആ സമ്മാനം വിലമ​തി​ക്കു​ന്നെന്നു നമുക്കു കാണി​ക്കാം (14-ാം ഖണ്ഡിക കാണുക) *

14. മസ്‌തി​ഷ്‌കം എന്ന അത്ഭുത​ക​ര​മായ സമ്മാന​ത്തി​നു നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

14 മസ്‌തി​ഷ്‌കം എന്ന അതുല്യ​മായ സമ്മാനം നമുക്കു നൽകിയ വ്യക്തിയെ ആദരി​ക്കുന്ന രീതി​യിൽ അത്‌ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമുക്ക്‌ ആ സമ്മാന​ത്തോ​ടുള്ള വിലമ​തി​പ്പു കാണി​ക്കാം. ചിലർ തങ്ങളുടെ മസ്‌തി​ഷ്‌കം സ്വാർഥ​മായ കാര്യ​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കു​ന്നു, അതായത്‌ തെറ്റും ശരിയും സംബന്ധിച്ച്‌ അവർ തങ്ങളു​ടേ​തായ നിലവാ​രങ്ങൾ വെക്കുന്നു. എന്നാൽ യഹോവ നമ്മുടെ സ്രഷ്ടാ​വാ​യ​തു​കൊണ്ട്‌ നമ്മൾ സ്വന്തമാ​യി വെക്കുന്ന ഏതു നിലവാ​ര​ങ്ങ​ളെ​ക്കാ​ളും ശ്രേഷ്‌ഠ​മാ​യി​രി​ക്കും യഹോ​വ​യു​ടെ നിലവാ​രങ്ങൾ. (റോമ. 12:1, 2) യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കു​മ്പോൾ നമുക്കു സമാധാ​ന​മു​ണ്ടാ​യി​രി​ക്കും. (യശ. 48:17, 18) കൂടാതെ നമ്മുടെ ജീവി​ത​ത്തി​നു വ്യക്തമായ ഒരു ലക്ഷ്യമു​ണ്ടാ​യി​രി​ക്കും, നമ്മുടെ സ്രഷ്ടാ​വും പിതാ​വും ആയ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യുക എന്ന മഹത്തായ ലക്ഷ്യം.​—സുഭാ. 27:11.

ബൈബിൾ​—അനുപ​മ​മായ ഒരു സമ്മാനം

15. ബൈബിൾ എന്ന സമ്മാനം മനുഷ്യ​വർഗ​ത്തോ​ടുള്ള യഹോ​വ​യു​ടെ സ്‌നേഹം വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

15 ദൈവം സ്‌നേ​ഹ​ത്തിൽ പൊതിഞ്ഞ്‌ മനുഷ്യർക്കു തന്ന ഒരു സമ്മാന​മാ​ണു ബൈബിൾ. ഭൂമി​യി​ലെ തന്റെ മക്കളെ​ക്കു​റിച്ച്‌ നമ്മുടെ സ്വർഗീ​യ​പി​താ​വി​നു ചിന്തയു​ള്ള​തു​കൊ​ണ്ടാണ്‌ ബൈബിൾ എഴുതാൻ ദൈവം മനുഷ്യ​രെ പ്രചോ​ദി​പ്പി​ച്ചത്‌. ബൈബി​ളി​ലൂ​ടെ നമ്മൾ ചോദി​ക്കാൻ സാധ്യ​ത​യുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ യഹോവ നമുക്കു തരുന്നു. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ എവി​ടെ​നി​ന്നാ​ണു വന്നത്‌? ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌? ഭാവി​യിൽ എന്തു സംഭവി​ക്കും? തന്റെ മക്കളെ​ല്ലാ​വ​രും ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അറിയ​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ കഴിഞ്ഞു​പോയ നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം ബൈബിൾ പല ഭാഷക​ളി​ലേക്കു പരിഭാഷ ചെയ്യാൻ യഹോവ മനുഷ്യ​രെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഇന്ന്‌, ബൈബിൾ മുഴു​വ​നു​മോ അതിന്റെ ഭാഗങ്ങ​ളോ ഏതാണ്ട്‌ 3,000-ത്തിലധി​കം ഭാഷക​ളിൽ ലഭ്യമാണ്‌. ഇത്രയ​ധി​കം പരിഭാഷ ചെയ്‌തി​ട്ടുള്ള മറ്റൊരു പുസ്‌ത​ക​മില്ല. ഇത്രയ​ധി​കം വിതരണം ചെയ്‌തി​ട്ടുള്ള പുസ്‌ത​ക​വും വേറൊ​ന്നില്ല. എവിടെ ജീവി​ക്കു​ന്ന​വ​രാ​യാ​ലും, ഏതു ഭാഷ സംസാ​രി​ക്കു​ന്ന​വ​രാ​യാ​ലും ബൈബി​ളി​ന്റെ സന്ദേശം സ്വന്തം ഭാഷയിൽ മനസ്സി​ലാ​ക്കാ​നുള്ള അവസരം ഇന്ന്‌ അനേകർക്കു​മുണ്ട്‌.​—“ ആഫ്രി​ക്ക​യി​ലെ ഭാഷക​ളിൽ ബൈബിൾ ലഭ്യമാ​ക്കു​ന്നു” എന്ന ചതുരം കാണുക.

16. മത്തായി 28:19, 20-ന്റെ അടിസ്ഥാ​ന​ത്തിൽ ബൈബി​ളി​നെ വിലമ​തി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

16 ദിവസ​വും ബൈബിൾ വായി​ച്ചു​കൊ​ണ്ടും അതു പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ച്ചു​കൊ​ണ്ടും അതിൽനിന്ന്‌ മനസ്സി​ലാ​ക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ നന്നായി ശ്രമി​ച്ചു​കൊ​ണ്ടും ബൈബി​ളി​നെ വിലമ​തി​ക്കു​ന്നെന്നു നമുക്കു തെളി​യി​ക്കാം. കഴിയു​ന്നത്ര ആളുക​ളോട്‌ അതിലെ സന്ദേശം അറിയി​ക്കാൻ പരമാ​വധി ശ്രമി​ച്ചു​കൊ​ണ്ടും നമുക്കു ദൈവ​ത്തോ​ടുള്ള നന്ദി കാണി​ക്കാം.​—സങ്കീ. 1:1-3; മത്താ. 24:14; മത്തായി 28:19, 20 വായി​ക്കുക.

17. ഏതെല്ലാം സമ്മാന​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിച്ചത്‌, അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

17 ഈ ലേഖന​ത്തിൽ ദൈവം തന്ന മൂന്നു സമ്മാന​ങ്ങ​ളെ​ക്കു​റിച്ച്‌ കണ്ടു: നമ്മുടെ ഭവനമായ ഭൂമി, അത്ഭുത​ക​ര​മാ​യി രൂപകൽപ്പന ചെയ്‌ത നമ്മുടെ മസ്‌തി​ഷ്‌കം, ദൈവ​ത്തി​ന്റെ വചനമായ ബൈബിൾ. കണ്ടറി​യാ​നോ തൊട്ട​റി​യാ​നോ പറ്റാത്ത ചില സമ്മാന​ങ്ങ​ളും യഹോവ നമുക്കു തന്നിട്ടുണ്ട്‌. ആ സമ്മാന​ങ്ങ​ളെ​ക്കു​റിച്ച്‌ അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കും.

ഗീതം 12 യഹോവ മഹാ​ദൈ​വം

^ ഖ. 5 ഈ ലേഖനം യഹോ​വ​യെ​യും യഹോവ തന്നിട്ടുള്ള മൂന്നു സമ്മാന​ങ്ങ​ളെ​യും വിലമ​തി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കും. കൂടാതെ ദൈവ​മു​ണ്ടോ എന്നു സംശയി​ക്കു​ന്ന​വ​രു​മാ​യി ന്യായ​വാ​ദം ചെയ്യാ​നും ഇതു സഹായി​ക്കും.

^ ഖ. 64 ചിത്രക്കുറിപ്പ്‌: കുടി​യേ​റ്റ​ക്കാ​രെ ദൈവ​വ​ച​ന​ത്തി​ലെ സത്യം പഠിപ്പി​ക്കു​ന്ന​തിന്‌ ഒരു സഹോ​ദരി ഒരു വിദേ​ശ​ഭാഷ പഠിക്കു​ന്നു.