വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൗമ്യത​—നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

സൗമ്യത​—നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

“ഒതുങ്ങി​ക്കൂ​ടുന്ന സ്വഭാ​വ​ക്കാ​രി​യാ​ണു ഞാൻ. വലിയ ആത്മവി​ശ്വാ​സ​വു​മില്ല. അതു​കൊണ്ട്‌ സ്വന്തം ആശയങ്ങൾക്കു​വേണ്ടി വാദി​ക്കുന്ന, കർക്കശ​രായ ആളുക​ളോ​ടൊ​പ്പം ആയിരി​ക്കു​ന്നത്‌ എനിക്കു ബുദ്ധി​മു​ട്ടാണ്‌. അതേസ​മയം സൗമ്യ​രായ, താഴ്‌മ​യുള്ള ആളുക​ളു​ടെ കൂടെ​യാ​യി​രി​ക്കു​ന്നത്‌ എനിക്കു വലിയ ആശ്വാ​സ​മാണ്‌. അങ്ങനെ​യു​ള്ള​വ​രോ​ടു തുറന്ന്‌ സംസാ​രി​ക്കാ​നും എന്റെ പ്രശ്‌ന​ങ്ങ​ളെ​പ്പറ്റി പറയാ​നും എനിക്കു കഴിയും. ഇങ്ങനെ​യു​ള്ള​വ​രാണ്‌ എന്റെ അടുത്ത കൂട്ടു​കാർ.” സാറ * എന്ന സഹോ​ദ​രി​യു​ടെ വാക്കു​ക​ളാ​ണിത്‌.

നമുക്കു സൗമ്യ​ത​യു​ണ്ടെ​ങ്കിൽ, ആളുകൾക്കു നമ്മളോട്‌ അടുക്കാൻ തോന്നും എന്നാണു സാറയു​ടെ വാക്കുകൾ കാണി​ക്കു​ന്നത്‌. സൗമ്യത യഹോ​വ​യെ​യും സന്തോ​ഷി​പ്പി​ക്കും. ദൈവ​ത്തി​ന്റെ വചനം നമ്മളെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “സൗമ്യത . . . ധരിക്കുക.” (കൊലോ. 3:12) എന്താണു സൗമ്യത? യേശു എങ്ങനെ​യാ​ണു സൗമ്യത കാണി​ച്ചത്‌? ഈ ഗുണം നമ്മുടെ ജീവിതം കൂടുതൽ സന്തോ​ഷ​മു​ള്ള​താ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

എന്താണു സൗമ്യത?

“സൗമ്യത” എന്നത്‌ ഒരാളു​ടെ ശാന്തസ്വ​ഭാ​വ​മാ​ണെന്നു പറയാം. സൗമ്യ​നായ ഒരു വ്യക്തി ആർദ്ര​ത​യോ​ടെ, ദയയോ​ടെ ഇടപെ​ടും. ജീവി​ത​ത്തിൽ അസ്വസ്ഥ​ത​ക​ളു​ണ്ടാ​കു​മ്പോൾ അദ്ദേഹം ശാന്തത​യും ആത്മനി​യ​ന്ത്ര​ണ​വും കൈവി​ടില്ല.

മനക്കരു​ത്തി​ന്റെ ലക്ഷണമാ​ണു സൗമ്യത. സൗമ്യത എന്നതി​നുള്ള ഗ്രീക്കു പദം മെരു​ക്കി​യെ​ടുത്ത കാട്ടു​കു​തി​രയെ വർണി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. മെരു​ക്കി​യെ​ടു​ത്തു എന്നതു​കൊണ്ട്‌ അതിന്റെ ശക്തിക്കു കുറവ്‌ ഒന്നും വന്നിട്ടില്ല. പക്ഷേ ആ ശക്തി നിയ​ന്ത്രി​ക്കാൻ അതിന്‌ ഇപ്പോൾ കഴിയു​ന്നു. സമാന​മാ​യി, സൗമ്യ​ത​യുള്ള ഒരാൾ ദുർബ​ലനല്ല, ശക്തനാണ്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം, പരുക്കൻ സ്വഭാവം നിയ​ന്ത്രിച്ച്‌ മറ്റുള്ള​വ​രോ​ടു ശാന്തത​യോ​ടെ ഇടപെ​ടാൻ ആ വ്യക്തിക്കു കഴിയു​ന്നു.

‘ഞാൻ സ്വതവേ സൗമ്യ​ത​യുള്ള ഒരാളല്ല’ എന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. എന്തിനും ഏതിനും വഴക്കു​ണ്ടാ​ക്കുന്ന, അക്ഷമരായ ആളുക​ളാ​ണു നമുക്കു ചുറ്റു​മു​ള്ളത്‌ എന്നതു ശരിയാണ്‌. അതു​കൊണ്ട്‌ സൗമ്യ​രാ​യി​രി​ക്കുക എന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. (റോമ. 7:19) അതെ, സൗമ്യത വളർത്തി​യെ​ടു​ക്കു​ന്ന​തി​നു നല്ല ശ്രമം വേണം. പക്ഷേ സൗമ്യ​രാ​യി​രി​ക്കാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ അതിനു സഹായി​ക്കും. (ഗലാ. 5:22, 23) ശരി, സൗമ്യത വളർത്തി​യെ​ടു​ക്കാൻ നമ്മൾ ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സൗമ്യത ആളുകളെ ആകർഷി​ക്കും. തുടക്ക​ത്തിൽ കണ്ട സാറ പറഞ്ഞതു​പോ​ലെ, സൗമ്യ​ത​യു​ള്ള​വ​രോ​ടൊ​പ്പം ആയിരി​ക്കാൻ നമ്മൾ ഇഷ്ടപ്പെ​ടു​ന്നു. സൗമ്യ​ത​യും ദയയും കാണി​ക്കു​ന്ന​തിൽ യേശു ഒരു മികച്ച മാതൃക വെച്ചി​ട്ടുണ്ട്‌. (2 കൊരി. 10:1) യേശു​വി​നെ നേരിട്ട്‌ പരിച​യ​മി​ല്ലാ​തി​രുന്ന കുട്ടി​കൾപോ​ലും യേശു​വി​നോ​ടൊ​പ്പ​മാ​യി​രി​ക്കാൻ ആഗ്രഹി​ച്ചു.​—മർക്കോ. 10:13-16.

സൗമ്യത നമുക്കും നമ്മുടെ കൂടെ​യു​ള്ള​വർക്കും ഗുണം ചെയ്യും. നമുക്കു സൗമ്യ​ത​യു​ണ്ടെ​ങ്കിൽ, നമ്മൾ എളുപ്പം ദേഷ്യ​പ്പെ​ടു​ക​യോ അസ്വസ്ഥ​രാ​കു​ക​യോ ഇല്ല. (സുഭാ. 16:32) അങ്ങനെ​യാ​കു​മ്പോൾ മറ്റൊ​രാ​ളെ, പ്രത്യേ​കി​ച്ചും നമുക്കു പ്രിയ​പ്പെട്ട ഒരാളെ, വേദനി​പ്പി​ച്ചു​പോ​യ​ല്ലോ എന്ന ദുഃഖം നമുക്ക്‌ ഒഴിവാ​ക്കാൻ കഴിയും. അതു​പോ​ലെ, നമ്മുടെ അനിയ​ന്ത്രി​ത​മായ പെരു​മാ​റ്റം കാരണം മറ്റുള്ള​വ​രും വേദനി​ക്കേ​ണ്ടി​വ​രില്ല.

സൗമ്യ​ത​യു​ടെ മികച്ച മാതൃക

ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങ​ളും തിരക്കു​ക​ളും ഒക്കെ ഉണ്ടായി​രു​ന്നി​ട്ടും യേശു എല്ലാവ​രോ​ടും സൗമ്യ​ത​യോ​ടെ ഇടപെട്ടു. യേശു​വി​ന്റെ കാലത്തെ മിക്കവ​രും കഷ്ടപ്പെ​ടു​ന്ന​വ​രും ഭാരങ്ങൾ ചുമന്ന്‌ വലയു​ന്ന​വ​രും ആയിരു​ന്നു. അവർക്ക്‌ ഉന്മേഷം ആവശ്യ​മാ​യി​രു​ന്നു. ‘എന്റെ അടുത്ത്‌ വരൂ, ഞാൻ സൗമ്യ​നും താഴ്‌മ​യു​ള്ള​വ​നും ആണ്‌’ എന്ന്‌ യേശു പറഞ്ഞ​പ്പോൾ അവർക്ക്‌ എത്ര ആശ്വാസം തോന്നി​ക്കാ​ണും!​—മത്താ. 11:28, 29.

യേശു കാണി​ച്ച​തു​പോ​ലുള്ള സൗമ്യത നമുക്ക്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം? ദൈവ​വ​ചനം പഠിച്ചു​കൊണ്ട്‌, യേശു ആളുക​ളോട്‌ എങ്ങനെ​യാണ്‌ ഇടപെ​ട്ട​തെ​ന്നും ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ എന്തു ചെയ്‌തെ​ന്നും മനസ്സി​ലാ​ക്കുക. സൗമ്യത കാണി​ക്കാൻ പ്രയാ​സ​മുള്ള സാഹച​ര്യ​ങ്ങ​ളിൽ യേശു​വി​നെ​പ്പോ​ലെ പ്രവർത്തി​ക്കാൻ ശ്രമി​ക്കുക. (1 പത്രോ. 2:21) സൗമ്യ​നാ​യി​രി​ക്കാൻ യേശു​വി​നെ സഹായിച്ച മൂന്നു കാര്യങ്ങൾ നമുക്ക്‌ ഇനി നോക്കാം.

യേശു​വിന്‌ യഥാർഥ താഴ്‌മ​യു​ണ്ടാ​യി​രു​ന്നു. താൻ “സൗമ്യ​നും താഴ്‌മ​യു​ള്ള​വ​നും” ആണെന്നു യേശു പറഞ്ഞു. (മത്താ. 11:29) സൗമ്യ​ത​യും താഴ്‌മ​യും അടുത്ത ബന്ധമുള്ള ഗുണങ്ങ​ളാ​യ​തു​കൊ​ണ്ടാണ്‌ ബൈബി​ളിൽ അവ രണ്ടും ഒരുമിച്ച്‌ പറയു​ന്നത്‌. (എഫെ. 4:1-3) എന്താണ്‌ ഇവ തമ്മിലുള്ള ബന്ധം?

മറ്റുള്ളവർ എന്തെങ്കി​ലും പറഞ്ഞെന്നു കരുതി, പെട്ടെന്നു മുറി​പ്പെ​ടു​ക​യോ പിണങ്ങു​ക​യോ ചെയ്യാ​തി​രി​ക്കാൻ താഴ്‌മ എന്ന ഗുണം നമ്മളെ സഹായി​ക്കും. താൻ “തീറ്റി​പ്രി​യ​നും വീഞ്ഞു​കു​ടി​യ​നും” ആണെന്ന്‌ ഒരു അടിസ്ഥാ​ന​വു​മി​ല്ലാ​തെ ആരോ​പി​ച്ച​വ​രോട്‌ യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? ഈ ആരോ​പ​ണ​ങ്ങൾക്കു യേശു തന്റെ മാതൃ​ക​യി​ലൂ​ടെ​യാ​ണു മറുപടി കൊടു​ത്തത്‌. “ജ്ഞാനം അതിന്റെ പ്രവൃ​ത്തി​ക​ളാൽ നീതി​യു​ള്ള​തെന്നു തെളി​യും” എന്ന്‌ യേശു സൗമ്യ​ത​യോ​ടെ പറഞ്ഞു.​—മത്താ. 11:19.

നിങ്ങളു​ടെ വംശ​ത്തെ​യോ സാമൂ​ഹിക പശ്ചാത്ത​ല​ത്തെ​യോ കുറിച്ച്‌ ആരെങ്കി​ലും ചിന്തി​ക്കാ​തെ എന്തെങ്കി​ലും പറഞ്ഞാൽ, സ്‌ത്രീ-പുരുഷ വ്യത്യാ​സ​ത്തി​ന്റെ പേരിൽ നിങ്ങൾക്കു മോശ​മായ എന്തെങ്കി​ലും കേൾക്കേ​ണ്ടി​വ​ന്നാൽ സൗമ്യ​ത​യോ​ടെ മറുപടി കൊടു​ക്കാൻ നിങ്ങൾക്കു ശ്രമി​ക്കാം. സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ഒരു മൂപ്പനായ പീറ്റർ സഹോ​ദരൻ പറയുന്നു: “ആരെങ്കി​ലും എനിക്ക്‌ ഇഷ്ടപ്പെ​ടാത്ത എന്തെങ്കി​ലും പറഞ്ഞാൽ ഞാൻ ഇങ്ങനെ ചിന്തി​ക്കും, ‘യേശു​വാ​യി​രു​ന്നെ​ങ്കിൽ ഇപ്പോൾ എന്തു ചെയ്‌തേനേ?’ നമ്മൾ എത്ര ചെറി​യ​വ​രാ​ണെന്ന്‌ ഓർക്ക​ണ​മെന്നു ഞാൻ പഠിച്ചു.”

മനുഷ്യ​രു​ടെ കുറവു​കൾ യേശു മനസ്സി​ലാ​ക്കി. യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ ശരി ചെയ്യണ​മെന്ന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ, അപൂർണ​രാ​യി​രു​ന്ന​തു​കൊണ്ട്‌ പലപ്പോ​ഴും അവർക്ക്‌ അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, യേശു മരിക്കു​ന്ന​തി​ന്റെ തലേ രാത്രി യേശു​വി​നെ പിന്തു​ണ​ച്ചു​കൊണ്ട്‌ യേശു​വി​നോ​ടൊ​പ്പം ഉണർന്നി​രി​ക്കാൻ പത്രോ​സി​നും യാക്കോ​ബി​നും യോഹ​ന്നാ​നും കഴിഞ്ഞില്ല. “ആത്മാവ്‌ തയ്യാറാ​ണെ​ങ്കി​ലും ശരീരം ബലഹീ​ന​മാണ്‌” എന്ന്‌ യേശു മനസ്സി​ലാ​ക്കി. (മത്താ. 26:40, 41) ഇക്കാര്യം ഓർത്ത​തു​കൊണ്ട്‌ യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ദേഷ്യ​പ്പെ​ട്ടില്ല.

മാൻഡി സഹോ​ദരി മുമ്പ്‌ ആളുക​ളു​ടെ കുറവു​ക​ളിൽ ആണ്‌ ശ്രദ്ധി​ച്ചി​രു​ന്നത്‌. പക്ഷേ ഇപ്പോൾ യേശു​വി​നെ​പ്പോ​ലെ മറ്റുള്ള​വ​രോട്‌ സൗമ്യ​ത​യോ​ടെ ഇടപെ​ടാൻ സഹോ​ദരി ശ്രമി​ക്കു​ന്നു. സഹോ​ദരി പറയുന്നു: “അപൂർണത മനുഷ്യ​രെ എത്ര​ത്തോ​ളം ബാധി​ക്കു​ന്നു​ണ്ടെന്ന്‌ ഞാൻ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു. യഹോ​വ​യെ​പ്പോ​ലെ മറ്റുള്ള​വ​രി​ലെ നന്മ കാണാ​നും ഞാൻ ശ്രമി​ക്കു​ന്നു.” യേശു​വി​നെ​പ്പോ​ലെ, അനുക​മ്പ​യോ​ടെ ആളുകൾക്കു കുറവു​ക​ളു​ണ്ടെന്നു മനസ്സി​ലാ​ക്കു​ന്നത്‌ അവരോട്‌ സൗമ്യ​ത​യോ​ടെ ഇടപെ​ടാൻ നിങ്ങളെ സഹായി​ക്കു​മോ?

യേശു കാര്യങ്ങൾ ദൈവ​ത്തിന്‌ വിട്ടു​കൊ​ടു​ത്തു. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വിന്‌ അന്യായം സഹി​ക്കേ​ണ്ടി​വന്നു. യേശു​വി​നെ ആളുകൾ തെറ്റി​ദ്ധ​രി​ച്ചു. കളിയാ​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്‌തു. എന്നിട്ടും യേശു സൗമ്യത കൈവി​ടാ​തെ “നീതി​യോ​ടെ വിധി​ക്കുന്ന ദൈവ​ത്തി​ന്റെ കൈയിൽ തന്റെ കാര്യം ഭരമേൽപ്പി​ച്ചു.” (1 പത്രോ. 2:23) തന്റെ സ്വർഗീ​യ​പി​താവ്‌ എല്ലാം സഹിച്ചു​നിൽക്കാൻ തന്നെ സഹായി​ക്കു​മെ​ന്നും തനിക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വന്ന അന്യാ​യ​ങ്ങൾക്കെ​ല്ലാം ഉചിത​മായ സമയത്ത്‌ പരിഹാ​രം കാണു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.

നമ്മളോട്‌ ആരെങ്കി​ലും അന്യായം കാണി​ക്കു​മ്പോൾ ദേഷ്യ​ത്തോ​ടെ പ്രതി​ക​രി​ച്ചാൽ കാര്യം കൂടുതൽ വഷളാ​യേ​ക്കാം. അതു​കൊ​ണ്ടാണ്‌ തിരു​വെ​ഴു​ത്തു​കൾ നമ്മളെ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നത്‌: “മനുഷ്യ​ന്റെ കോപം ദൈവ​ത്തി​ന്റെ നീതി നടപ്പാ​ക്കു​ന്നില്ല.” (യാക്കോ. 1:20) ദേഷ്യ​പ്പെ​ടാൻ നമുക്ക്‌ കാരണ​മു​ണ്ടെ​ങ്കി​ലും പ്രതി​ക​രി​ക്കാൻ പോയാൽ അപൂർണത കാരണം നമ്മൾ തെറ്റായി പ്രവർത്തി​ച്ചേ​ക്കാം.

ജർമനി​യി​ലെ കാത്തി എന്ന സഹോ​ദരി മുമ്പ്‌ ഇങ്ങനെ​യാണ്‌ ചിന്തി​ച്ചി​രു​ന്നത്‌: ‘നമുക്കു​വേണ്ടി നമ്മൾ അല്ലാതെ വേറെ ആരാണ്‌ പോരാ​ടാ​നു​ള്ളത്‌?’ പക്ഷേ, യഹോ​വ​യിൽ ആശ്രയി​ക്കാൻ സഹോ​ദരി പഠിച്ച​പ്പോൾ ആ മനോ​ഭാ​വ​ത്തിന്‌ മാറ്റം വന്നു. സഹോ​ദരി പറയുന്നു: “ഞാൻ അനുഭ​വി​ക്കുന്ന അനീതി​ക്കെ​തി​രെ ശബ്ദമു​യർത്താൻ ഞാൻ ഇപ്പോൾ ശ്രമി​ക്കാ​റില്ല. ഈ ലോകത്ത്‌ നടക്കുന്ന അനീതി എല്ലാം യഹോവ പരിഹ​രി​ക്കും എന്ന്‌ എനിക്ക്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ എപ്പോ​ഴും സൗമ്യ​ത​യോ​ടെ പ്രതി​ക​രി​ക്കാൻ എനിക്ക്‌ കഴിയു​ന്നു.” നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും അനീതി​യു​ടെ ഇരയാ​യി​ട്ടു​ണ്ടോ? യേശു​വി​നെ​പ്പോ​ലെ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നത്‌ സൗമ്യത നിലനി​റു​ത്താൻ നിങ്ങളെ സഹായി​ക്കും.

“സൗമ്യ​രാ​യവർ സന്തുഷ്ടർ”

ബുദ്ധിമുട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ സൗമ്യത നമ്മളെ എങ്ങനെ സഹായി​ക്കും?

നമ്മൾ സന്തോ​ഷ​മു​ള്ളവർ ആയിരി​ക്ക​ണ​മെ​ങ്കിൽ നമുക്ക്‌ സൗമ്യത വേണ​മെന്ന്‌ യേശു ചൂണ്ടി​ക്കാ​ണി​ച്ചു. യേശു പറഞ്ഞു: “സൗമ്യ​രാ​യവർ സന്തുഷ്ടർ.” (മത്താ. 5:5) താഴെ പറയുന്ന സാഹച​ര്യ​ങ്ങ​ളിൽ സൗമ്യത എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌ എന്ന്‌ നമുക്ക്‌ നോക്കാം.

ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ ശാന്തമാ​യി കൈകാ​ര്യം ചെയ്യാൻ സൗമ്യത സഹായി​ക്കും. ഓസ്‌​ട്രേ​ലി​യ​യി​ലുള്ള റോബർട്ട്‌ എന്ന സഹോ​ദരൻ പറയുന്നു: “ഭാര്യയെ വേദനി​പ്പി​ക്കുന്ന ഒത്തിരി കാര്യങ്ങൾ ഞാൻ പറഞ്ഞി​ട്ടുണ്ട്‌. ഒന്നും മനസ്സിൽവെച്ചല്ല ഞാൻ പറഞ്ഞത്‌. പക്ഷേ, ദേഷ്യ​ത്തോ​ടെ പറയുന്ന മൂർച്ച​യുള്ള വാക്കുകൾ തിരി​ച്ചെ​ടു​ക്കാൻ ആകില്ല​ല്ലോ. ഞാൻ അവളെ എത്രമാ​ത്രം വേദനി​പ്പി​ച്ചെന്ന്‌ ഇപ്പോൾ ഓർക്കു​മ്പോൾ വിഷമം തോന്നു​ന്നു.”

സംസാ​ര​ത്തിൽ നമു​ക്കെ​ല്ലാം ‘തെറ്റു പറ്റും.’ ചിന്തി​ക്കാ​തെ പറയുന്ന വാക്കുകൾ വിവാ​ഹ​ജീ​വി​ത​ത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടി​ച്ചേ​ക്കാം. (യാക്കോ. 3:2) അത്തരം സാഹച​ര്യ​ങ്ങ​ളിൽ ശാന്തരാ​യി​രി​ക്കാ​നും ശ്രദ്ധിച്ച്‌ സംസാ​രി​ക്കാ​നും സൗമ്യത സഹായി​ക്കും.​—സുഭാ. 17:27.

ശാന്തത​യും ആത്മനി​യ​ന്ത്ര​ണ​വും വളർത്തി​യെ​ടു​ക്കാൻ റോബർട്ട്‌ സഹോ​ദരൻ നല്ല ശ്രമം ചെയ്‌തു. എന്തായി​രു​ന്നു അതിന്റെ പ്രയോ​ജനം? സഹോ​ദരൻ പറയുന്നു: “ഇപ്പോൾ ഞങ്ങൾ തമ്മിൽ എന്തെങ്കി​ലും അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായാൽ അവൾ പറയു​ന്നത്‌ ശ്രദ്ധിച്ച്‌ കേൾക്കാ​നും സൗമ്യ​ത​യോ​ടെ സംസാ​രി​ക്കാ​നും പെട്ടെന്നു നീരസ​പ്പെ​ടാ​തി​രി​ക്കാ​നും ഞാൻ ബോധ​പൂർവം ഒരു ശ്രമം ചെയ്യും. ഭാര്യ​യു​മാ​യുള്ള എന്റെ ബന്ധം ഇപ്പോൾ വളരെ​യ​ധി​കം മെച്ച​പ്പെ​ട്ടി​ട്ടുണ്ട്‌.”

മറ്റുള്ള​വ​രു​മാ​യി ഒത്തു​പോ​കാൻ സൗമ്യത നമ്മളെ സഹായി​ക്കും. പെട്ടെന്നു പിണങ്ങുന്ന സ്വഭാ​വ​മു​ള്ള​വർക്ക്‌ അധികം സുഹൃ​ത്തു​ക്കൾ കാണില്ല. പക്ഷേ, നമ്മളെ ‘ഒന്നിച്ചു​നി​റു​ത്തുന്ന സമാധാ​ന​ബന്ധം കാത്തു​കൊ​ള്ളാൻ’ സൗമ്യത സഹായി​ക്കും. (എഫെ. 4:2, 3) നേരത്തേ കണ്ട കാത്തി സഹോ​ദരി പറയുന്നു: “ചില ആളുക​ളു​മാ​യി ഇടപെ​ടു​ന്നത്‌ അത്ര എളുപ്പമല്ല എന്നത്‌ ശരിയാണ്‌. പക്ഷേ സൗമ്യ​ത​യു​ള്ള​തു​കൊണ്ട്‌ ആരുമാ​യി ഇടപെ​ട്ടാ​ലും ആ സമയം സന്തോ​ഷ​ക​ര​മാ​ക്കാൻ എനിക്ക്‌ ഇപ്പോൾ കഴിയു​ന്നു.”

സൗമ്യത മനസ്സമാ​ധാ​നം തരും. ബൈബിൾ ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനത്തെ’ സൗമ്യ​ത​യും സമാധാ​ന​വു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നുണ്ട്‌. (യാക്കോ. 3:13, 17) സൗമ്യ​ത​യുള്ള ഒരാൾക്ക്‌ ഒരു “ശാന്തഹൃ​ദയം” ഉണ്ട്‌. (സുഭാ. 14:30) സൗമ്യത എന്ന ഗുണം വളർത്തി​യെ​ടു​ക്കാൻ നല്ല ശ്രമം ചെയ്‌ത മാർട്ടിൻ പറയുന്നു: “ഞാൻ പറയു​ന്ന​തു​പോ​ലെ കാര്യ​ങ്ങ​ളെ​ല്ലാം നടക്കണ​മെന്ന്‌ ഞാൻ ഇപ്പോൾ വാശി​പി​ടി​ക്കാ​റില്ല. എനിക്ക്‌ ഇപ്പോൾ കൂടുതൽ മനസ്സമാ​ധാ​ന​വും സന്തോ​ഷ​വും ഉണ്ട്‌.”

സൗമ്യത വളർത്തി​യെ​ടു​ക്കു​ന്നത്‌ നമുക്ക്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല എന്നത്‌ ശരിയാണ്‌. ഒരു സഹോ​ദരൻ പറയുന്നു: “സത്യം പറഞ്ഞാൽ ഇപ്പോൾപ്പോ​ലും എനിക്ക്‌ ചില നേരത്ത്‌ നല്ല ദേഷ്യം വരാറുണ്ട്‌.” നിങ്ങൾക്ക്‌ ഇങ്ങനെ ഒരു പ്രശ്‌ന​മു​ണ്ടെ​ങ്കിൽ, എപ്പോ​ഴും സൗമ്യത കാണി​ക്കാൻ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന യഹോവ തീർച്ച​യാ​യും സഹായി​ക്കും. (യശ. 41:10; 1 തിമൊ. 6:11) യഹോവ നമ്മുടെ “പരിശീ​ലനം പൂർത്തീ​ക​രി​ക്കും.” യഹോവ നമ്മളെ ‘ശക്തരാ​ക്കും.’ (1 പത്രോ. 5:10) അങ്ങനെ പതി​യെ​പ്പ​തി​യെ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ​പ്പോ​ലെ ‘ക്രിസ്‌തു​വി​ന്റേ​തു​പോ​ലുള്ള സൗമ്യ​ത​യും ദയയും’ കാണി​ക്കാൻ നമുക്ക്‌ കഴിയും.​—2 കൊരി. 10:1.

^ ഖ. 2 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.