വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 41

സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 1

സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 1

“ശുശ്രൂ​ഷകർ എന്ന നിലയിൽ ഞങ്ങൾ എഴുതിയ ക്രിസ്‌തു​വി​ന്റെ കത്താണു നിങ്ങൾ എന്നതു വ്യക്തമാണ്‌.”—2 കൊരി. 3:3.

ഗീതം 78 ‘ദൈവ​ത്തി​ന്റെ വചനം പഠിപ്പി​ക്കു​ന്നു’

പൂർവാവലോകനം *

തങ്ങൾ സ്‌നേ​ഹി​ക്കുന്ന ഒരു ബൈബിൾവി​ദ്യാർഥി പുരോ​ഗ​മിച്ച്‌ സ്‌നാ​ന​പ്പെ​ടു​ന്നതു കാണു​മ്പോൾ സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ എത്ര സന്തോ​ഷ​മാ​യി​രി​ക്കും തോന്നുക! (ഖണ്ഡിക 1 കാണുക)

1. ഒരാളെ സ്‌നാ​ന​പ്പെ​ടാൻ സഹായി​ക്കു​ന്നത്‌ വില​യേ​റിയ ഒരു പദവി​യാ​ണെന്നു മനസ്സി​ലാ​ക്കാൻ 2 കൊരി​ന്ത്യർ 3:1-3 സഹായി​ക്കു​ന്നത്‌ എങ്ങനെ? (പുറം​താ​ളി​ലെ ചിത്രം കാണുക.)

നിങ്ങളു​ടെ സഭയിൽ വന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരു ബൈബിൾവി​ദ്യാർഥി സ്‌നാ​ന​മേൽക്കു​മ്പോൾ നിങ്ങളു​ടെ വികാരം എന്തായി​രി​ക്കും? നിങ്ങൾക്ക്‌ വളരെ​യ​ധി​കം സന്തോഷം തോന്നും, അല്ലേ? (മത്താ. 28:19) നിങ്ങളാണ്‌ ആ വ്യക്തിക്ക്‌ ബൈബിൾപ​ഠനം നടത്തി​യ​തെ​ങ്കിൽ അദ്ദേഹം സ്‌നാ​ന​പ്പെ​ടു​ന്നത്‌ കാണു​മ്പോൾ നിങ്ങൾക്കു​ണ്ടാ​കുന്ന സന്തോഷം പറഞ്ഞറി​യി​ക്കാ​നാ​കി​ല്ലാ​യി​രി​ക്കും. (1 തെസ്സ. 2:19, 20) അദ്ദേഹ​ത്തി​ന്റെ ആത്മീയ​പു​രോ​ഗ​തി​യും സ്‌നാ​ന​വും നിങ്ങളും സഭയിലെ മറ്റു സഹോ​ദ​ര​ങ്ങ​ളും അദ്ദേഹ​ത്തി​നു​വേണ്ടി ചെയ്‌ത കഠിനാ​ധ്വാ​ന​ത്തി​ന്റെ തെളി​വാണ്‌. അതു​കൊണ്ട്‌ ഈ പുതിയ ശിഷ്യരെ അവരു​ടെ​കൂ​ടെ ബൈബിൾ പഠിച്ച​വ​രു​ടെ​യും മുഴു​സ​ഭ​യു​ടെ​യും “ശുപാർശ​ക്ക​ത്തു​കൾ” എന്നു വിളി​ക്കാം.2 കൊരി​ന്ത്യർ 3:1-3 വായി​ക്കുക.

2. (എ) നമ്മൾ ഏതു പ്രധാ​ന​പ്പെട്ട ചോദ്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കണം, എന്തു​കൊണ്ട്‌? (ബി) എന്താണ്‌ ഒരു ബൈബിൾപ​ഠനം? (അടിക്കു​റിപ്പ്‌ കാണുക.)

2 കഴിഞ്ഞ നാലു വർഷമാ​യി ഓരോ മാസവും ഒരു കോടി ബൈബിൾപ​ഠ​നങ്ങൾ നടക്കു​ന്നു​ണ്ടെ​ന്നാണ്‌ റിപ്പോർട്ടു​കൾ കാണി​ക്കു​ന്നത്‌. * ആ ഓരോ വർഷവും ശരാശരി 2,80,000-ത്തിലധി​കം ആളുക​ളാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​കു​ക​യും ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​യി സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​ന്നത്‌. ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​കാൻ യഹോവ ക്ഷമയോ​ടെ ആളുകൾക്ക്‌ ഇപ്പോ​ഴും സമയവും അവസര​വും കൊടു​ത്തി​ട്ടുണ്ട്‌. പക്ഷേ ആ സമയം വളരെ പെട്ടെന്ന്‌ തീർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ നമ്മു​ടെ​കൂ​ടെ ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വരെ എത്രയും പെട്ടെന്ന്‌ സ്‌നാ​ന​ത്തി​ലേക്കു നയിക്കാൻ കഴിയു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യണം. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?—1 കൊരി. 7:29എ; 1 പത്രോ. 4:7.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്ത്‌ ചർച്ച ചെയ്യും?

3 ആളുകളെ ശിഷ്യ​രാ​ക്കാൻ ശേഷി​ച്ചി​രി​ക്കുന്ന സമയം കുറവാ​യ​തു​കൊണ്ട്‌ ഭരണസം​ഘം ഇതെക്കു​റിച്ച്‌ ബ്രാ​ഞ്ചോ​ഫീ​സു​ക​ളോട്‌ സംസാ​രി​ച്ചു. കൂടുതൽ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സ്‌നാ​ന​മെന്ന പടിയി​ലേക്ക്‌ നയിക്കാൻ കഴിയും എന്നതി​നെ​ക്കു​റിച്ച്‌ ചോദി​ച്ചു. ഇക്കാര്യ​ത്തിൽ ബൈബിൾ പഠിപ്പി​ക്കു​ന്ന​വർക്കും വിദ്യാർഥി​കൾക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ അനുഭ​വ​സ​മ്പ​ന്ന​രായ മുൻനി​ര​സേ​വ​കർക്കും മിഷന​റി​മാർക്കും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർക്കും പറയാ​നുണ്ട്‌. * (സുഭാ. 11:14; 15:22) അവർ പങ്കുവെച്ച ചില ആശയങ്ങൾ ഈ ലേഖന​ത്തി​ലും അടുത്ത ലേഖന​ത്തി​ലും ചിന്തി​ക്കും. സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ വിദ്യാർഥി ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. ബൈബിൾ പഠിപ്പി​ക്കു​ന്ന​വ​രെന്ന നിലയിൽ, ഈ അഞ്ചു കാര്യങ്ങൾ ചെയ്യാൻ നമ്മൾ വിദ്യാർഥി​കളെ സഹായി​ക്കണം.

എല്ലാ ആഴ്‌ച​യും പഠിക്കുക

ബൈബിൾചർച്ചകൾ എവി​ടെ​യെ​ങ്കി​ലും ഇരുന്ന്‌ നടത്താൻ കഴിയു​മോ എന്ന്‌ വിദ്യാർഥി​യോട്‌ ചോദി​ക്കു​ക (4-6 ഖണ്ഡികകൾ കാണുക)

4. വീട്ടു​വാ​തിൽക്കൽ വെച്ച്‌ നടത്തുന്ന ബൈബിൾപ​ഠ​ന​ത്തെ​ക്കു​റിച്ച്‌ നമ്മൾ ഏതു കാര്യം ഓർക്കണം?

4 നമ്മുടെ ചില സഹോ​ദ​രങ്ങൾ വീട്ടു​വാ​തിൽക്കൽനിന്ന്‌ ബൈബിൾപ​ഠ​നങ്ങൾ നടത്താ​റുണ്ട്‌. ഇതൊരു നല്ല തുടക്ക​മാണ്‌. ബൈബി​ളിൽ താത്‌പ​ര്യം വളർത്താൻ ഇത്‌ ആളുകളെ സഹായി​ക്കും. പക്ഷേ ഇങ്ങനെ​യുള്ള ചർച്ചകൾ പലപ്പോ​ഴും അധികം ദൈർഘ്യ​മു​ള്ള​താ​യി​രി​ക്കില്ല, എല്ലാ ആഴ്‌ച​യും നടക്കണ​മെ​ന്നു​മില്ല. താത്‌പ​ര്യം വളർത്താൻ ചില സഹോ​ദ​രങ്ങൾ ഒരു കാര്യം​കൂ​ടെ ചെയ്യും. വീട്ടു​കാ​രന്റെ ഫോൺ നമ്പർ മേടി​ച്ചിട്ട്‌ ഒരു തിരു​വെ​ഴു​ത്താ​ശയം പങ്കു​വെ​ക്കു​ന്ന​തിന്‌ ഇടയ്‌ക്ക്‌ ഫോൺ ചെയ്യു​ക​യോ മെസ്സേജ്‌ അയയ്‌ക്കു​ക​യോ ചെയ്യും. ഇങ്ങനെ​യുള്ള ഹ്രസ്വ​മായ ചർച്ചകൾ മാസങ്ങ​ളോ​ളം തുടർന്നേ​ക്കാം. എന്നാൽ ദൈവ​വ​ചനം പഠിക്കു​ന്ന​തിന്‌ ഒരു വിദ്യാർഥി * കുറച്ചു​കൂ​ടെ സമയ​മെ​ടു​ക്കാ​നോ ശ്രമം ചെയ്യാ​നോ തയ്യാറാ​കു​ന്നി​ല്ലെ​ങ്കിൽ ആ വ്യക്തി പുരോ​ഗ​മിച്ച്‌ സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​മോ? സാധ്യ​ത​യില്ല.

5. ലൂക്കോസ്‌ 14:27-33 അനുസ​രിച്ച്‌, എന്ത്‌ ചെയ്യാൻ നമ്മൾ വിദ്യാർഥി​കളെ സഹായി​ക്കണം?

5 ഒരിക്കൽ യേശു ഒരു ഗോപു​രം പണിയാൻ ആഗ്രഹിച്ച ഒരാളു​ടെ​യും യുദ്ധത്തി​നു പുറ​പ്പെ​ടാൻ ഒരുങ്ങുന്ന ഒരു രാജാ​വി​ന്റെ​യും ദൃഷ്ടാന്തം പറഞ്ഞു. ഗോപു​രം പണിയാൻ ഉദ്ദേശി​ക്കു​ന്ന​യാൾ അത്‌ പൂർത്തീ​ക​രി​ക്കാൻ കഴിയു​മോ എന്ന്‌ “ആദ്യം ഇരുന്ന്‌ ചെലവ്‌ കണക്കു​കൂ​ട്ടി” നോക്കണം. അതു​പോ​ലെ തന്റെ സൈന്യ​ത്തി​നു വിജയി​ക്കാൻ കഴിയു​മോ എന്ന്‌ രാജാ​വും ‘ആദ്യം തന്നെ ഉപദേശം ചോദി​ക്ക​ണ​മെ​ന്നും’ യേശു പറഞ്ഞു. (ലൂക്കോസ്‌ 14:27-33 വായി​ക്കുക.) സമാന​മാ​യി, തന്റെ ശിഷ്യ​നാ​കാൻ ആഗ്രഹി​ക്കുന്ന ഒരാൾ തന്റെ അനുഗാ​മി​യാ​കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി ആലോ​ചി​ച്ചു​നോ​ക്കണം എന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ആ കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ എല്ലാ ആഴ്‌ച​യും നമ്മു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ നമ്മൾ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കണം. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

6. വിദ്യാർഥി​കൾ കൂടുതൽ പുരോ​ഗതി വരുത്തു​ന്ന​തിന്‌ നമുക്ക്‌ എന്ത്‌ ചെയ്യാൻ ശ്രമി​ക്കാം?

6 വീട്ടു​വാ​തിൽക്കൽവെച്ച്‌ നടത്തുന്ന ബൈബിൾപ​ഠ​ന​ങ്ങ​ളു​ടെ സമയം കൂട്ടി​ക്കൊണ്ട്‌ നമുക്കു തുടങ്ങാം. ഒരുപക്ഷേ ഓരോ പ്രാവ​ശ്യ​വും അദ്ദേഹത്തെ സന്ദർശി​ക്കു​മ്പോൾ ഒരു തിരു​വെ​ഴു​ത്താ​ശയം ചർച്ച ചെയ്യു​ന്ന​തി​നു പകരം രണ്ട്‌ ആശയങ്ങൾ ചർച്ച ചെയ്യാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. കൂടുതൽ സമയം പഠിക്കു​ന്ന​തി​നു വിദ്യാർഥി​ക്കു ബുദ്ധി​മു​ട്ടി​ല്ലാ​ത്ത​താ​യി തോന്നു​മ്പോൾ, എവി​ടെ​യെ​ങ്കി​ലും ഇരുന്ന്‌ പഠിച്ചാ​ലോ എന്ന്‌ നമുക്ക്‌ വീട്ടു​കാ​ര​നോട്‌ ചോദി​ക്കാം. വീട്ടു​കാ​രന്റെ അപ്പോ​ഴത്തെ മറുപടി കേൾക്കു​മ്പോൾ, ബൈബിൾ പഠിക്കു​ന്നത്‌ അദ്ദേഹം ഗൗരവ​മാ​യി എടുക്കു​ന്നു​ണ്ടോ എന്നു നമുക്ക്‌ മനസ്സി​ലാ​കും. കുറച്ചു​നാൾ കഴിഞ്ഞ്‌, ആഴ്‌ച​യിൽ രണ്ടു പ്രാവ​ശ്യം പഠിക്കാൻ താത്‌പ​ര്യ​മു​ണ്ടോ എന്ന്‌ നമുക്ക്‌ വിദ്യാർഥി​യോട്‌ ചോദി​ക്കാം. അതു കുറച്ചു​കൂ​ടെ വേഗത്തിൽ പുരോ​ഗതി വരുത്താൻ അദ്ദേഹത്തെ സഹായി​ക്കും. എങ്കിലും ആഴ്‌ച​യിൽ എത്ര തവണ പഠിക്കു​ന്നു എന്നത്‌ മാത്രമല്ല കാര്യം.

ഓരോ ബൈബിൾപ​ഠ​ന​ത്തിന്‌ മുമ്പും തയ്യാറാ​കു​ക

ബൈബിൾപഠനത്തിനായി നിങ്ങൾതന്നെ നന്നായി തയ്യാറാ​കുക. എങ്ങനെ തയ്യാറാ​ക​ണ​മെന്ന്‌ വിദ്യാർഥിക്ക്‌ കാണി​ച്ചു​കൊ​ടു​ക്കുക (7-9 ഖണ്ഡികകൾ കാണുക)

7. ഓരോ പ്രാവ​ശ്യ​വും ബൈബിൾപ​ഠനം നടത്തു​ന്ന​തി​നു മുമ്പ്‌ നിങ്ങൾക്ക്‌ എങ്ങനെ തയ്യാറാ​കാം?

7 അധ്യാ​പകൻ എന്ന നിലയിൽ നിങ്ങൾ ഓരോ ബൈബിൾപ​ഠ​ന​ത്തി​നു മുമ്പും നന്നായി തയ്യാറാ​കണം. ചർച്ച ചെയ്യാ​നുള്ള ഭാഗം വായി​ക്കു​ക​യും തിരു​വെ​ഴു​ത്തു​കൾ എടുത്തു​നോ​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തുടങ്ങാം. അതിലെ മുഖ്യ ആശയങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ വ്യക്തമാ​യി മനസ്സി​ലാ​ക്കുക. പാഠത്തി​ന്റെ വിഷയം, ഉപതല​ക്കെ​ട്ടു​കൾ, പഠന​ചോ​ദ്യ​ങ്ങൾ, “വായി​ക്കുക” എന്നു കൊടു​ത്തി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ, ചിത്രങ്ങൾ, ആ വിഷയം വിശദീ​ക​രി​ക്കുന്ന വീഡി​യോ​കൾ എന്നിവ​യെ​ക്കു​റി​ച്ചൊ​ക്കെ ചിന്തി​ക്കുക. അതു കഴിഞ്ഞ്‌ നിങ്ങളു​ടെ വിദ്യാർഥി​യെ മനസ്സിൽക്കാ​ണുക. അദ്ദേഹ​ത്തിന്‌ എളുപ്പ​ത്തിൽ മനസ്സി​ലാ​ക്കാ​നും ബാധക​മാ​ക്കാ​നും കഴിയുന്ന വിധത്തിൽ വിവരങ്ങൾ ലളിത​മാ​യും വ്യക്തമാ​യും എങ്ങനെ അവതരി​പ്പി​ക്കാം എന്ന്‌ ആലോ​ചി​ക്കുക.—നെഹ. 8:8; സുഭാ. 15:28എ.

8. കൊ​ലോ​സ്യർ 1:9, 10-ലെ പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ വാക്കുകൾ നമ്മുടെ ബൈബിൾവി​ദ്യാർഥി​കൾക്കു​വേണ്ടി പ്രാർഥി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നമ്മളെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

8 വിദ്യാർഥി​ക്കും അദ്ദേഹ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കും വേണ്ടി പ്രാർഥി​ക്കു​ന്നത്‌ തയ്യാറാ​കു​ന്ന​തി​ന്റെ ഭാഗമാണ്‌. വിദ്യാർഥി​യെ പ്രചോ​ദി​പ്പി​ക്കുന്ന രീതി​യിൽ ബൈബിൾ പഠിപ്പി​ക്കാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. (കൊ​ലോ​സ്യർ 1:9, 10 വായി​ക്കുക.) അദ്ദേഹ​ത്തി​നു മനസ്സി​ലാ​ക്കാ​നോ അംഗീ​ക​രി​ക്കാ​നോ ബുദ്ധി​മു​ട്ടുള്ള ഭാഗങ്ങൾ ഏതായി​രി​ക്കും എന്നു മുൻകൂ​ട്ടി​ക്കാ​ണാൻ ഒരു ശ്രമം നടത്തുക. സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക എന്നതാണ്‌ നിങ്ങളു​ടെ ലക്ഷ്യം. അത്‌ എപ്പോ​ഴും ഓർക്കുക.

9. ബൈബിൾപ​ഠ​ന​ത്തി​നു തയ്യാറാ​കാൻ അധ്യാ​പ​കനു വിദ്യാർഥി​യെ എങ്ങനെ സഹായി​ക്കാം?

9 ക്രമമായ ഒരു ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ വിദ്യാർഥിക്ക്‌ യഹോ​വ​യും യേശു​വും ചെയ്‌ത കാര്യ​ങ്ങ​ളോ​ടു നന്ദി തോന്നും. അങ്ങനെ കൂടുതൽ പഠിക്കാ​നുള്ള ആഗ്രഹ​മു​ണ്ടാ​കും എന്നാണ്‌ നമ്മുടെ പ്രതീക്ഷ. (മത്താ. 5:3, 6) ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌ ശരിക്കും പ്രയോ​ജനം കിട്ടണ​മെ​ങ്കിൽ വിദ്യാർഥി പഠിക്കുന്ന കാര്യ​ങ്ങൾക്കു പൂർണ​ശ്രദ്ധ കൊടു​ക്കണം. പാഠഭാ​ഗം വായി​ക്കു​ക​യും അതു തനിക്ക്‌ എങ്ങനെ​യാണ്‌ ബാധക​മാ​കു​ന്നത്‌ എന്ന്‌ ചിന്തി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നേരത്തേ തയ്യാറാ​കു​ന്നത്‌ ഇതിനു വിദ്യാർഥി​യെ സഹായി​ക്കും. അതു​കൊണ്ട്‌ മുന്നമേ പഠിച്ചി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം വിദ്യാർഥി​ക്കു പറഞ്ഞു​കൊ​ടു​ക്കുക. തയ്യാറാ​കാൻ അധ്യാ​പ​കനു വിദ്യാർഥി​യെ എങ്ങനെ സഹായി​ക്കാം? വിദ്യാർഥി​യു​ടെ​കൂ​ടെ ഒരു പാഠഭാ​ഗം തയ്യാറാ​യി​ക്കൊണ്ട്‌ അത്‌ എങ്ങനെ ചെയ്യാം എന്ന്‌ കാണി​ച്ചു​കൊ​ടു​ക്കുക. * ചോദ്യ​ത്തി​ന്റെ നേരി​ട്ടുള്ള ഉത്തരം എങ്ങനെ കണ്ടെത്താ​മെ​ന്നും പ്രധാ​ന​പ്പെട്ട വാക്കു​ക​ളു​ടെ അടിയിൽ മാത്രം വരയ്‌ക്കു​ന്നത്‌ ഉത്തരം ഓർത്തു​വെ​ക്കാൻ എങ്ങനെ സഹായി​ക്കു​മെ​ന്നും വിശദീ​ക​രി​ക്കുക. എന്നിട്ട്‌ സ്വന്തം വാക്കു​ക​ളിൽ ഉത്തരം നൽകാൻ അദ്ദേഹ​ത്തോട്‌ പറയുക. പാഠഭാ​ഗം അദ്ദേഹ​ത്തിന്‌ എത്ര നന്നായി മനസ്സി​ലാ​യെന്ന്‌ അതിലൂ​ടെ നമുക്കു നിർണ​യി​ക്കാൻ പറ്റും. പുരോ​ഗ​മി​ക്കാൻ നിങ്ങളു​ടെ വിദ്യാർഥി ചെയ്യേണ്ട മറ്റൊരു പ്രധാ​ന​പ്പെട്ട കാര്യ​ത്തെ​ക്കു​റിച്ച്‌ നോക്കാം.

എല്ലാ ദിവസ​വും യഹോ​വ​യു​മാ​യി സംസാ​രി​ക്കാൻ വിദ്യാർഥി​യെ പഠിപ്പി​ക്കു​ക

യഹോവയുമായി എങ്ങനെ സംസാ​രി​ക്കാം എന്ന്‌ വിദ്യാർഥി​യെ പഠിപ്പി​ക്കു​ക (10-11 ഖണ്ഡികകൾ കാണുക)

10. ഓരോ ദിവസ​വും ബൈബിൾ വായി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ബൈബിൾവാ​യ​ന​യിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം കിട്ടു​ന്ന​തിന്‌ എന്തു ചെയ്യണം?

10 ഓരോ ആഴ്‌ച​യും അധ്യാ​പ​ക​ന്റെ​കൂ​ടെ ബൈബിൾ പഠിക്കു​ന്ന​തി​നു പുറമേ ഓരോ ദിവസ​വും വിദ്യാർഥി സ്വന്തമാ​യി ചെയ്യേണ്ട ചില കാര്യ​ങ്ങ​ളു​മുണ്ട്‌. അദ്ദേഹം യഹോ​വ​യു​മാ​യി ആശയവി​നി​മയം ചെയ്യണം. യഹോവ പറയു​ന്നത്‌ ശ്രദ്ധി​ച്ചു​കൊ​ണ്ടും യഹോ​വ​യോട്‌ സംസാ​രി​ച്ചു​കൊ​ണ്ടും അത്‌ ചെയ്യാം. ദിവസ​വും ബൈബിൾ വായി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​നു പറയാ​നു​ള്ളത്‌ അദ്ദേഹ​ത്തിന്‌ ശ്രദ്ധി​ക്കാം. (യോശു. 1:8; സങ്കീ. 1:1-3) jw.org-ലെ പ്രിന്റ്‌ എടുക്കാൻ പറ്റുന്ന “ബൈബിൾവാ​യ​ന​യ്‌ക്കുള്ള പട്ടിക” എങ്ങനെ ഉപയോ​ഗി​ക്കാം എന്ന്‌ അദ്ദേഹ​ത്തി​നു കാണി​ച്ചു​കൊ​ടു​ക്കുക. * ബൈബിൾവാ​യ​ന​യിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം കിട്ടു​ന്ന​തിന്‌ ഓരോ പ്രാവ​ശ്യ​വും ബൈബിൾ വായി​ക്കു​മ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ അത്‌ എന്താണ്‌ പഠിപ്പി​ക്കു​ന്ന​തെ​ന്നും അത്‌ സ്വന്തം ജീവി​ത​ത്തിൽ എങ്ങനെ ബാധക​മാ​ക്കാ​മെ​ന്നും ചിന്തി​ക്കാൻ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.—പ്രവൃ. 17:11; യാക്കോ. 1:25.

11. ശരിയായ രീതി​യിൽ പ്രാർഥി​ക്കാൻ വിദ്യാർഥിക്ക്‌ എങ്ങനെ പഠിക്കാം, അദ്ദേഹം കൂടെ​ക്കൂ​ടെ യഹോ​വ​യോട്‌ പ്രാർഥി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 എല്ലാ ദിവസ​വും പ്രാർഥി​ച്ചു​കൊണ്ട്‌ യഹോ​വ​യോ​ടു സംസാ​രി​ക്കാൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. ഓരോ പ്രാവ​ശ്യം ബൈബിൾപ​ഠനം തുടങ്ങു​ന്ന​തി​നു മുമ്പും അതിനു ശേഷവും പ്രാർഥി​ക്കുക. ഹൃദയ​സ്‌പർശി​യായ ആ പ്രാർഥ​ന​ക​ളിൽ വിദ്യാർഥി​യു​ടെ കാര്യ​വും ഉൾപ്പെ​ടു​ത്തുക. നിങ്ങളു​ടെ പ്രാർഥ​നകൾ ശ്രദ്ധി​ക്കു​മ്പോൾ ഉള്ളിന്റെ ഉള്ളിൽനിന്ന്‌ എങ്ങനെ​യാ​ണു പ്രാർഥി​ക്കേ​ണ്ട​തെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​കും. യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ യഹോ​വ​യോ​ടാ​ണു പ്രാർഥി​ക്കേ​ണ്ട​തെ​ന്നും അദ്ദേഹ​ത്തി​നു ബോധ്യ​മാ​കും. (മത്താ. 6:9; യോഹ. 15:16) എല്ലാ ദിവസ​വും ബൈബിൾ വായി​ക്കു​ക​യും (യഹോ​വയെ ശ്രദ്ധി​ക്കു​ക​യും) പ്രാർഥി​ക്കു​ക​യും (യഹോ​വ​യോ​ടു സംസാ​രി​ക്കു​ക​യും) ചെയ്‌താൽ വിദ്യാർഥി ദൈവ​ത്തോട്‌ എത്രയ​ധി​കം അടുക്കു​മെന്ന്‌ ഒന്നാ​ലോ​ചിച്ച്‌ നോക്കൂ. (യാക്കോ. 4:8) ഇതൊരു ശീലമാ​ക്കു​ന്നത്‌ സമർപ്പ​ണ​ത്തി​ലേ​ക്കും സ്‌നാ​ന​ത്തി​ലേ​ക്കും പുരോ​ഗ​മി​ക്കാൻ അദ്ദേഹത്തെ സഹായി​ക്കും. വിദ്യാർഥി ചെയ്യേണ്ട മറ്റൊരു കാര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാം.

യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കു​ക

12. യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ ഒരു അധ്യാ​പ​കനു വിദ്യാർഥി​യെ എങ്ങനെ സഹായി​ക്കാം?

12 പഠിക്കുന്ന കാര്യങ്ങൾ വിദ്യാർഥിക്ക്‌ മനസ്സി​ലാ​യാൽ മാത്രം പോരാ. അത്‌ അദ്ദേഹ​ത്തി​ന്റെ ഹൃദയത്തെ സ്‌പർശി​ക്കു​ക​യും വേണം. എങ്കിൽ മാത്രമേ പഠിക്കുന്ന കാര്യ​ങ്ങൾക്ക്‌ അനുസ​രിച്ച്‌ പ്രവർത്തി​ക്കാൻ അദ്ദേഹ​ത്തിന്‌ പ്രചോ​ദനം തോന്നു​ക​യു​ള്ളൂ. ആളുകൾക്ക്‌ വ്യക്തമാ​യി മനസ്സി​ലാ​കുന്ന രീതി​യിൽ യുക്തി​സ​ഹ​മാ​യി പഠിപ്പി​ച്ചി​രുന്ന ആളായി​രു​ന്നു യേശു. ആളുകൾ യേശു​വി​നെ അനുഗ​മി​ച്ചതു പക്ഷേ, യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ അവരുടെ ഹൃദയത്തെ സ്‌പർശി​ച്ച​തു​കൊ​ണ്ടും​കൂ​ടി​യാണ്‌. (ലൂക്കോ. 24:15, 27, 32) യഹോ​വയെ ഒരു യഥാർഥ വ്യക്തി​യാ​യി കാണാൻ നിങ്ങളു​ടെ വിദ്യാർഥിക്ക്‌ കഴിയണം. യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ കഴിയു​മെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​കണം. യഹോ​വയെ തന്റെ പിതാ​വും തന്റെ ദൈവ​വും തന്റെ സ്‌നേ​ഹി​ത​നും ആയി കാണാ​നും നമ്മൾ വിദ്യാർഥി​യെ സഹായി​ക്കണം. (സങ്കീ. 25:4, 5) ബൈബിൾ പഠിപ്പി​ക്കുന്ന സമയത്ത്‌ ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ എടുത്തു​പ​റ​യുക. (പുറ. 34:5, 6; 1 പത്രോ. 5:6, 7) ഏതു വിഷയ​മാണ്‌ നമ്മൾ പഠിക്കു​ന്ന​തെ​ങ്കി​ലും നമുക്ക്‌ അതു ചെയ്യാം. യഹോ​വ​യു​ടെ സ്‌നേഹം, ദയ, അനുകമ്പ പോലുള്ള മനോ​ഹ​ര​മായ ഗുണങ്ങൾ നന്നായി മനസ്സി​ലാ​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക. ‘നിന്റെ ദൈവ​മായ യഹോ​വയെ സ്‌നേ​ഹി​ക്കണം’ എന്നതാണ്‌ “ഏറ്റവും വലിയ​തും ഒന്നാമ​ത്തേ​തും ആയ കല്‌പന” എന്ന്‌ യേശു പറഞ്ഞു. (മത്താ. 22:37, 38) വിദ്യാർഥി​യു​ടെ ഉള്ളിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളർന്നു​വ​രാൻ സഹായി​ക്കു​ന്ന​തിന്‌ എപ്പോ​ഴും ശ്രമി​ക്കുക.

13. യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ വിദ്യാർഥി​യെ എങ്ങനെ സഹായി​ക്കാം എന്നതിന്‌ ഒരു ഉദാഹ​രണം പറയുക.

13 വിദ്യാർഥി​യോട്‌ സംസാ​രി​ക്കു​മ്പോൾ യഹോ​വ​യോട്‌ നിങ്ങൾക്ക്‌ തോന്നുന്ന ആഴമായ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ പറയുക. തനിക്കും ഇതു​പോ​ലെ ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കണം എന്ന ആഗ്രഹം തോന്നാൻ വിദ്യാർഥി​യെ ഇത്‌ സഹായി​ച്ചേ​ക്കും. (സങ്കീ. 73:28) പഠിപ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലോ ഏതെങ്കി​ലു​മൊ​രു തിരു​വെ​ഴു​ത്തി​ലോ യഹോ​വ​യു​ടെ സ്‌നേഹം, ജ്ഞാനം, നീതി, ശക്തി എന്നീ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്ന എന്തെങ്കി​ലു​മൊ​രു കാര്യം നിങ്ങളു​ടെ ഹൃദയത്തെ സ്‌പർശി​ച്ചോ? എങ്കിൽ ആ ആശയം വിദ്യാർഥി​യു​മാ​യി ചർച്ച ചെയ്യുക. നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ നിങ്ങൾ സ്‌നേ​ഹി​ക്കു​ന്ന​തി​ന്റെ പല കാരണ​ങ്ങ​ളിൽ ഒന്നാണ്‌ ഇതെന്ന്‌ വിദ്യാർഥി മനസ്സി​ലാ​ക്കട്ടെ. പുരോ​ഗതി വരുത്തി സ്‌നാ​ന​പ്പെ​ടാൻ ഓരോ ബൈബിൾവി​ദ്യാർഥി​യും ചെയ്യേണ്ട മറ്റൊരു പ്രധാ​ന​പ്പെട്ട കാര്യ​മുണ്ട്‌.

സഭാ​യോ​ഗ​ങ്ങൾക്കു വരാൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക

മീറ്റിങ്ങുകൾക്ക്‌ ഹാജരാ​കാൻ നിങ്ങളു​ടെ വിദ്യാർഥി​യെ ആദ്യം​മു​തലേ പ്രോ​ത്സാ​ഹി​പ്പി​ക്കുക (14-15 ഖണ്ഡികകൾ കാണുക)

14. മീറ്റി​ങ്ങു​കൾക്കു വന്നാൽ അത്‌ വിദ്യാർഥിക്ക്‌ എങ്ങനെ​യെ​ല്ലാം പ്രയോ​ജനം ചെയ്യു​മെ​ന്നാണ്‌ എബ്രായർ 10:24, 25 പറയു​ന്നത്‌?

14 നമ്മുടെ വിദ്യാർഥി​കൾ പുരോ​ഗ​മിച്ച്‌ സ്‌നാ​ന​പ്പെ​ടണം എന്നാണ്‌ നമ്മുടെ എല്ലാവ​രു​ടെ​യും ആഗ്രഹം. അതിന്‌ അവരെ സഹായി​ക്കാൻ കഴിയുന്ന ഒരു പ്രധാ​ന​വി​ധം സഭാ​യോ​ഗ​ങ്ങൾക്ക്‌ വരാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താണ്‌. വിദ്യാർഥി​കൾ മീറ്റി​ങ്ങു​ക​ളിൽ ഹാജരാ​കാൻ തുടങ്ങു​മ്പോൾമു​തൽ അവർ അതി​വേഗം പുരോ​ഗ​മി​ക്കു​ന്നെന്ന്‌ അനുഭ​വ​പ​രി​ച​യ​മുള്ള അധ്യാ​പകർ കണ്ടെത്തി​യി​രി​ക്കു​ന്നു. (സങ്കീ. 111:1) ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌ പഠിക്കാൻ കഴിയു​ന്ന​തി​നെ​ക്കാൾ കൂടുതൽ കാര്യങ്ങൾ മീറ്റി​ങ്ങു​കൾക്കു വന്നാൽ പഠിക്കാ​മെന്ന്‌ ചില അധ്യാ​പകർ വിദ്യാർഥി​ക​ളോട്‌ പറയുന്നു. വിദ്യാർഥി​യോ​ടൊത്ത്‌ എബ്രായർ 10:24, 25 വായി​ക്കുക, എന്നിട്ട്‌ മീറ്റി​ങ്ങു​കൾക്കു വന്നാൽ കിട്ടുന്ന പ്രയോ​ജ​നങ്ങൾ അദ്ദേഹ​ത്തിന്‌ പറഞ്ഞു​കൊ​ടു​ക്കുക. രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ അദ്ദേഹത്തെ കാണി​ക്കുക. * ക്രമമാ​യി മീറ്റി​ങ്ങു​കൾക്കു വരുന്നത്‌ ജീവി​ത​ത്തി​ന്റെ ഒരു പ്രധാ​ന​പ്പെട്ട ഭാഗമാ​ക്കി മാറ്റാൻ വിദ്യാർഥി​യെ സഹായി​ക്കുക.

15. ക്രമമാ​യി മീറ്റി​ങ്ങു​കൾക്കു വരാൻ നമുക്ക്‌ എങ്ങനെ വിദ്യാർഥി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കും?

15 നിങ്ങളു​ടെ വിദ്യാർഥി ഇതേവരെ മീറ്റി​ങ്ങി​നു വന്നിട്ടി​ല്ലെ​ങ്കി​ലോ ക്രമമാ​യി വരുന്നി​ല്ലെ​ങ്കി​ലോ നിങ്ങൾക്ക്‌ എന്ത്‌ ചെയ്യാം? അടുത്തി​ടെ മീറ്റി​ങ്ങിൽ പഠിച്ച ഒരു കാര്യം അദ്ദേഹ​ത്തോട്‌ പറയുക. ഉത്സാഹ​ത്തോ​ടെ അങ്ങനെ ഒരു ആശയം പങ്കു​വെ​ക്കു​ന്നത്‌ മീറ്റി​ങ്ങു​കൾക്ക്‌ വെറുതേ ക്ഷണിക്കു​ന്ന​തി​നെ​ക്കാ​ളും ഗുണം ചെയ്യും. നിലവിൽ മീറ്റി​ങ്ങിൽ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന വീക്ഷാ​ഗോ​പു​ര​മോ ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യോ അദ്ദേഹ​ത്തിന്‌ കൊടു​ക്കുക. അടുത്ത മീറ്റി​ങ്ങിൽ പഠിക്കാൻ പോകുന്ന ഭാഗം അദ്ദേഹ​ത്തിന്‌ കാണി​ച്ചു​കൊ​ടു​ക്കുക. അതിൽ അദ്ദേഹത്തെ ആകർഷി​ച്ചത്‌ ഏത്‌ ഭാഗമാ​ണെന്ന്‌ വിദ്യാർഥി​യോട്‌ ചോദി​ക്കുക. അദ്ദേഹം പോയി​ട്ടുള്ള മതപര​മായ മറ്റേതു കൂടി​വ​ര​വി​ലും ലഭിച്ചി​ട്ടി​ല്ലാത്ത ഒരു അനുഭ​വ​മാ​യി​രി​ക്കും ആദ്യമാ​യി മീറ്റി​ങ്ങി​നു വരു​മ്പോൾ അദ്ദേഹ​ത്തിന്‌ ലഭിക്കുക. (1 കൊരി. 14:24, 25) തനിക്ക്‌ അനുക​രി​ക്കാൻ കഴിയുന്ന പലരെ​യും അദ്ദേഹ​ത്തിന്‌ അവി​ടെ​വെച്ച്‌ പരിച​യ​പ്പെ​ടാൻ കഴിയും. സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ അവർ അദ്ദേഹത്തെ സഹായി​ക്കു​ക​യും ചെയ്യും.

16. സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ നമുക്ക്‌ എങ്ങനെ നമ്മുടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കാം, അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

16 സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ നമുക്ക്‌ എങ്ങനെ നമ്മുടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കാം? എല്ലാ ആഴ്‌ച​യും പഠിക്കാ​നും പാഠഭാ​ഗം നേര​ത്തേ​തന്നെ തയ്യാറാ​കാ​നും പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ ബൈബിൾപ​ഠ​ന​ത്തി​ന്റെ ഗൗരവം മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഓരോ വിദ്യാർഥി​യെ​യും സഹായി​ക്കാം. അതു​പോ​ലെ എല്ലാ ദിവസ​വും യഹോ​വ​യു​മാ​യി സംസാ​രി​ക്കാ​നും യഹോ​വ​യോട്‌ ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാ​നും നമ്മൾ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കണം. സഭാ​യോ​ഗ​ങ്ങൾക്ക്‌ വരേണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ നമ്മൾ വിദ്യാർഥി​യെ സഹായി​ക്കണം. (“ സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ വിദ്യാർഥി​കൾ ചെയ്യേ​ണ്ടത്‌” എന്ന ചതുരം കാണുക.) വിദ്യാർഥി​കളെ സ്‌നാ​ന​ത്തി​ലേക്ക്‌ നയിക്കാൻ അധ്യാ​പകർ ചെയ്യേണ്ട വേറെ അഞ്ചു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും

ഗീതം 76 നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌?

^ ഖ. 5 ഒരു വ്യക്തിയെ എന്തെങ്കി​ലും പഠിപ്പി​ക്കുക എന്നു പറഞ്ഞാൽ “പുതി​യൊ​രു വിധത്തിൽ, അല്ലെങ്കിൽ വ്യത്യ​സ്‌ത​മായ ഒരു വിധത്തിൽ ചിന്തി​ക്കാ​നോ പ്രവർത്തി​ക്കാ​നോ” ആ വ്യക്തിയെ സഹായി​ക്കുക എന്നാണ്‌ അർഥം. 2020-ലെ നമ്മുടെ വാർഷി​ക​വാ​ക്യ​മാണ്‌ മത്തായി 28:19. മറ്റുള്ള​വ​രോ​ടൊത്ത്‌ ബൈബിൾപ​ഠനം നടത്തേ​ണ്ട​തി​ന്റെ​യും സ്‌നാ​ന​പ്പെട്ട്‌ ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീ​രാൻ അവരെ സഹായി​ക്കേ​ണ്ട​തി​ന്റെ​യും പ്രാധാ​ന്യം ആ വാക്യം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. ഈ പ്രധാ​ന​പ്പെട്ട വേല ചെയ്യു​ന്ന​തിൽ നമുക്ക്‌ എങ്ങനെ പുരോ​ഗ​മി​ക്കാൻ കഴിയു​മെന്ന്‌ ഈ ലേഖന​ത്തി​ലൂ​ടെ​യും അടുത്ത ലേഖന​ത്തി​ലൂ​ടെ​യും കാണാം.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: നമ്മുടെ ഏതെങ്കി​ലും ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ വിവര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലോ അല്ലെങ്കിൽ ആ പ്രസി​ദ്ധീ​ക​രണം ഉപയോ​ഗി​ച്ചോ ക്രമമാ​യി ബൈബിൾചർച്ചകൾ നടത്തുന്നു എങ്കിൽ നിങ്ങൾ ഒരു ബൈബിൾപ​ഠനം നടത്തു​ക​യാണ്‌. എങ്ങനെ​യാണ്‌ ബൈബിൾപ​ഠനം നടത്തു​ന്ന​തെന്നു വിദ്യാർഥിക്ക്‌ കാണി​ച്ചു​കൊ​ടു​ത്ത​തി​നു ശേഷം രണ്ടു തവണ പഠനം നടത്തു​ക​യും അതു തുടരു​മെന്ന്‌ തോന്നു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ആ ബൈബിൾപ​ഠനം റിപ്പോർട്ട്‌ ചെയ്യാ​വു​ന്ന​താണ്‌.

^ ഖ. 3 2004 ജൂലൈ മുതൽ 2005 മെയ്‌ വരെയുള്ള നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യി​ലെ “പുരോ​ഗ​മ​നാ​ത്മ​ക​മായ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തൽ” എന്ന ലേഖന​പ​ര​മ്പ​ര​യി​ലെ ചില ആശയങ്ങ​ളും ഈ ലേഖന​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

^ ഖ. 4 ഈ ലേഖന​ത്തിൽ വിദ്യാർഥി എന്നു പറയു​മ്പോൾ അതിൽ വിദ്യാർഥി​നി​ക​ളും പെടുന്നു.

^ ഖ. 9 തയ്യാറാകാൻ ബൈബിൾ വിദ്യാർഥി​കളെ പഠിപ്പി​ക്കുക എന്ന നാലു മിനിറ്റ്‌ ദൈർഘ്യ​മുള്ള വീഡി​യോ കാണുക. JW ലൈ​ബ്ര​റി​യിൽ, ഓഡി​യോ വീഡി​യോ പരിപാ​ടി​കൾ (മീഡിയ) > ഞങ്ങളുടെ യോഗ​ങ്ങ​ളും ശുശ്രൂ​ഷ​യും > കഴിവു​കൾ മെച്ച​പ്പെ​ടു​ത്തുക എന്നതിന്‌ കീഴിൽ നോക്കുക.

^ ഖ. 10 ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾ പഠനസ​ഹാ​യി​കൾ എന്നതിന്‌ കീഴിൽ നോക്കുക.

^ ഖ. 14 JW ലൈ​ബ്ര​റി​യിൽ, ഓഡി​യോ വീഡി​യോ പരിപാ​ടി​കൾ (മീഡിയ) > ഞങ്ങളുടെ യോഗ​ങ്ങ​ളും ശുശ്രൂ​ഷ​യും > പ്രസം​ഗ​വേ​ല​യ്‌ക്കുള്ള ഉപകര​ണങ്ങൾ എന്നതിനു കീഴിൽ നോക്കുക.