വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 42

സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 2

സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 2

“നിനക്കും നിന്റെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക.” —1 തിമൊ. 4:16.

ഗീതം 77 ഇരുട്ടു നിറഞ്ഞ ലോകത്ത്‌ വെളിച്ചം

പൂർവാവലോകനം *

1. ശിഷ്യ​രാ​ക്കൽവേല ആളുക​ളു​ടെ ജീവൻ രക്ഷിക്കു​ന്ന​താണ്‌ എന്ന്‌ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

ശിഷ്യ​രാ​ക്കൽവേല ആളുക​ളു​ടെ ജീവൻ രക്ഷിക്കുന്ന വേലയാണ്‌. അത്‌ എങ്ങനെ? മത്തായി 28:19, 20-ൽ കാണു​ന്ന​തു​പോ​ലെ ‘പോയി ആളുകളെ ശിഷ്യ​രാ​ക്കാ​നുള്ള’ കല്‌പന കൊടു​ത്ത​പ്പോൾ അവരെ “സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും” വേണം എന്നു യേശു പറഞ്ഞു. സ്‌നാ​ന​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ അറിയാം, അല്ലേ? രക്ഷ കിട്ടണ​മെ​ങ്കിൽ നമ്മൾ സ്‌നാ​ന​പ്പെ​ടണം. യേശു നമുക്കു​വേണ്ടി മരിക്കു​ക​യും പിന്നീട്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​തു​കൊണ്ട്‌ മാത്ര​മാണ്‌ നമുക്ക്‌ രക്ഷ സാധ്യ​മാ​യത്‌ എന്ന്‌ ഓരോ സ്‌നാ​നാർഥി​ക്കും വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം. അതു​കൊ​ണ്ടാണ്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ സഹക്രി​സ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞത്‌: “സ്‌നാനം . . . യേശു​ക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ഇപ്പോൾ നിങ്ങ​ളെ​യും രക്ഷിക്കു​ന്നു.” (1 പത്രോ. 3:21) അതു​കൊണ്ട്‌ ഒരു പുതിയ ശിഷ്യൻ സ്‌നാ​ന​പ്പെ​ടു​മ്പോൾ രക്ഷയ്‌ക്കുള്ള ഒരു പ്രധാ​ന​പ്പെട്ട പടി അദ്ദേഹം സ്വീക​രി​ക്കു​ക​യാണ്‌.

2. അധ്യാ​പ​ക​രെന്ന നിലയിൽ നമ്മൾ എങ്ങനെ​യാ​യി​രി​ക്കണം എന്നാണ്‌ 2 തിമൊ​ഥെ​യൊസ്‌ 4 :1, 2 പറയു​ന്നത്‌?

2 ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തിന്‌ നമ്മൾ “വിദഗ്‌ധ​മായ പഠിപ്പി​ക്കൽരീ​തി” വളർത്തി​യെ​ടു​ക്കണം. (2 തിമൊ​ഥെ​യൊസ്‌ 4:1, 2 വായി​ക്കുക.) എന്തു​കൊണ്ട്‌? കാരണം, ‘പോയി ആളുകളെ ശിഷ്യ​രാ​ക്കാ​നുള്ള’ കല്‌പന കൊടു​ത്ത​പ്പോൾ അവരെ “പഠിപ്പി​ക്കു​ക​യും വേണം” എന്ന്‌ യേശു പറഞ്ഞു. അതു​പോ​ലെ, ‘നിന്റെ പഠിപ്പി​ക്ക​ലിന്‌ എപ്പോ​ഴും ശ്രദ്ധ കൊടു​ക്കാ​നും’ അതിൽ ‘മടുത്തു​പോ​കാ​തെ തുടരാ​നും’ പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു. അങ്ങനെ ചെയ്‌താൽ “നിന്നെ​ത്ത​ന്നെ​യും നിന്നെ ശ്രദ്ധി​ക്കു​ന്ന​വ​രെ​യും നീ രക്ഷിക്കും” എന്നു പറഞ്ഞു​കൊണ്ട്‌ അതിന്റെ പ്രാധാ​ന്യം അദ്ദേഹം വിശദീ​ക​രി​ച്ചു. (1 തിമൊ. 4:16) പഠിപ്പി​ക്കു​ന്നത്‌ ശിഷ്യ​രാ​ക്കൽവേ​ല​യു​മാ​യി അടുത്ത്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മുടെ പഠിപ്പി​ക്കൽരീ​തി ഏറ്റവും നല്ലതാ​യി​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കും.

3. ബൈബിൾപ​ഠ​നങ്ങൾ നടത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ എന്താണ്‌ പഠിക്കാൻപോ​കു​ന്നത്‌?

3 ലോക​മെ​മ്പാ​ടു​മുള്ള കണക്കു നോക്കി​യാൽ, നമ്മൾ ലക്ഷക്കണ​ക്കി​നാ​ളു​കൾക്ക്‌ ക്രമമാ​യി ബൈബിൾപ​ഠ​നങ്ങൾ നടത്തു​ന്നുണ്ട്‌. കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, അതിൽപ്പെട്ട കൂടു​തൽക്കൂ​ടു​തൽ ആളുകൾ സ്‌നാ​ന​പ്പെട്ട്‌ ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​യി​ത്തീ​രു​ന്നത്‌ കാണാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. അവരെ എങ്ങനെ സഹായി​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ നമ്മൾ ചിന്തയു​ള്ള​വ​രാണ്‌. ഒരു ബൈബിൾവി​ദ്യാർഥി​യെ സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ സഹായി​ക്കു​ന്ന​തിന്‌ അധ്യാ​പകൻ ചെയ്യേണ്ട കൂടു​ത​ലായ അഞ്ചു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും.

പഠിപ്പിക്കുമ്പോൾ ബൈബിൾ നന്നായി ഉപയോ​ഗി​ക്കു​ക

പഠിപ്പിക്കുമ്പോൾ ബൈബിൾ നന്നായി ഉപയോ​ഗി​ക്കാൻ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു അധ്യാ​പ​ക​നോട്‌ സഹായം ചോദി​ക്കു​ക (4-6 ഖണ്ഡികകൾ കാണുക) *

4. ബൈബിൾപ​ഠനം നടത്തു​മ്പോൾ അധ്യാ​പകൻ ആത്മനി​യ​ന്ത്രണം കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പും കാണുക.)

4 ദൈവ​വ​ച​ന​ത്തിൽനി​ന്നും നമ്മൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ നമുക്ക്‌ ഇഷ്ടമാണ്‌. ഇഷ്ടമുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരുപാട്‌ സംസാ​രി​ക്കാൻ നമുക്ക്‌ തോന്നി​യേ​ക്കാം. അങ്ങനെ തോന്നു​ന്നെ​ങ്കിൽ ഒന്നു സൂക്ഷി​ക്കുക. വീക്ഷാ​ഗോ​പു​ര​പ​ഠ​ന​മാ​യാ​ലും സഭാ ബൈബിൾപ​ഠ​ന​മാ​യാ​ലും ഇനി വിദ്യാർഥി​യു​മൊ​ത്തുള്ള ബൈബിൾപ​ഠ​ന​മാ​യാ​ലും, നടത്തു​ന്ന​യാൾ ഒത്തിരി സംസാ​രി​ക്ക​രുത്‌. ഇക്കാര്യ​ത്തിൽ അധ്യാ​പകൻ ആത്മനി​യ​ന്ത്രണം കാണി​ക്കണം. ബൈബി​ളിൽനി​ന്നാണ്‌ പഠിക്കു​ന്ന​തെന്ന്‌ വിദ്യാർഥിക്ക്‌ മനസ്സി​ലാ​ക​ണ​മെ​ങ്കിൽ ഒരു ബൈബിൾഭാ​ഗ​ത്തെ​ക്കു​റി​ച്ചോ വിഷയ​ത്തെ​ക്കു​റി​ച്ചോ തനിക്ക്‌ അറിയാ​വു​ന്ന​തെ​ല്ലാം പറയാ​തി​രി​ക്കാൻ അധ്യാ​പകൻ ശ്രദ്ധി​ക്കണം. * (യോഹ. 16:12) ഒന്ന്‌ ചിന്തി​ക്കുക, സ്‌നാ​ന​മേറ്റ സമയത്ത്‌ നിങ്ങൾക്ക്‌ എത്രമാ​ത്രം അറിവു​ണ്ടാ​യി​രു​ന്നു? അടിസ്ഥാന ബൈബിൾപ​ഠി​പ്പി​ക്ക​ലു​കളെ കുറി​ച്ചുള്ള അറിവല്ലേ ഉണ്ടായി​രു​ന്നു​ള്ളൂ? (എബ്രാ. 6:1) ഇപ്പോൾ അറിവി​ന്റെ കാര്യ​ത്തിൽ നിങ്ങൾ ഒരുപാട്‌ പുരോ​ഗ​മി​ച്ചു. പക്ഷേ അതിന്‌ വർഷങ്ങൾ എടുത്തി​ല്ലേ? അതു​കൊണ്ട്‌ എല്ലാ കാര്യ​ങ്ങ​ളും വിദ്യാർഥി​യെ ഒറ്റയടിക്ക്‌ പഠിപ്പി​ക്കാൻ ശ്രമി​ക്ക​രുത്‌.

5. (എ) 1 തെസ്സ​ലോ​നി​ക്യർ 2:13-നു ചേർച്ച​യിൽ വിദ്യാർഥി എന്തു മനസ്സി​ലാ​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു? (ബി) പഠിക്കുന്ന സമയത്ത്‌ മനസ്സി​ലാ​ക്കിയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയാൻ നമുക്ക്‌ വിദ്യാർഥി​യെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാം?

5 പഠിക്കുന്ന കാര്യ​ങ്ങ​ളു​ടെ ഉറവിടം നമ്മളല്ല, ദൈവ​വ​ച​ന​മാ​ണെന്ന്‌ വിദ്യാർഥി തിരി​ച്ച​റി​യണം. അതാണ്‌ നമ്മുടെ ആഗ്രഹം. (1 തെസ്സ​ലോ​നി​ക്യർ 2:13 വായി​ക്കുക.) അതിനു നമുക്ക്‌ എന്തു ചെയ്യാം? പഠിക്കുന്ന സമയത്ത്‌ മനസ്സി​ലായ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയാൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. എല്ലാ വാക്യ​ങ്ങ​ളും വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു പകരം ചില വാക്യങ്ങൾ വിശദീ​ക​രി​ക്കാൻ വിദ്യാർഥി​യോ​ടു​തന്നെ ആവശ്യ​പ്പെ​ടുക. ദൈവ​വ​ചനം തന്റെ ജീവി​ത​ത്തിൽ എങ്ങനെ​യാണ്‌ ബാധക​മാ​കു​ന്ന​തെന്നു കാണാൻ വിദ്യാർഥി​യെ സഹായി​ക്കുക. വായി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ വിദ്യാർഥിക്ക്‌ എന്താണ്‌ തോന്നു​ന്ന​തെന്നു പറയാൻ അദ്ദേഹത്തെ അനുവ​ദി​ക്കുക. അതിനു​വേണ്ടി നല്ലനല്ല ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക. (ലൂക്കോ. 10:25-28) ഉദാഹ​ര​ണ​ത്തിന്‌, “യഹോ​വ​യു​ടെ ഒരു ഗുണ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ഈ തിരു​വെ​ഴുത്ത്‌ എങ്ങനെ​യാണ്‌ താങ്കളെ സഹായി​ച്ചത്‌?” “ബൈബി​ളിൽനിന്ന്‌ പഠിച്ച ഈ കാര്യം താങ്കൾക്ക്‌ എങ്ങനെ​യാണ്‌ പ്രയോ​ജനം ചെയ്യു​ന്നത്‌?” “ഇപ്പോൾ പഠിച്ച ഈ കാര്യ​ത്തെ​ക്കു​റിച്ച്‌ താങ്കൾക്ക്‌ എന്താണ്‌ തോന്നു​ന്നത്‌?” എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ ചോദി​ക്കുക. (സുഭാ. 20:5) വിദ്യാർഥിക്ക്‌ എത്രമാ​ത്രം അറിവുണ്ട്‌ എന്നതല്ല പ്രധാനം. മറിച്ച്‌ പഠിക്കുന്ന കാര്യങ്ങൾ അദ്ദേഹം എത്രമാ​ത്രം ഇഷ്ടപ്പെ​ടു​ന്നുണ്ട്‌, അതനു​സ​രിച്ച്‌ ജീവി​ക്കു​ന്നു​ണ്ടോ ഇതൊ​ക്കെ​യാണ്‌ ശരിക്കും പ്രധാനം.

6. അനുഭ​വ​പ​രി​ച​യ​മുള്ള ഒരു അധ്യാ​പ​കനെ ബൈബിൾപ​ഠ​ന​ത്തി​നു കൂടെ കൊണ്ടു​പോ​കു​ന്ന​തി​ന്റെ ചില പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

6 അധ്യാ​പ​ക​രെന്ന നിലയിൽ അനുഭ​വ​പ​രി​ച​യ​മുള്ള പ്രചാ​ര​കരെ നിങ്ങളു​ടെ ബൈബിൾപ​ഠ​ന​ങ്ങൾക്കാ​യി കൂടെ കൊണ്ടു​പോ​കാ​റു​ണ്ടോ? നിങ്ങൾ പഠിപ്പി​ക്കുന്ന രീതി​യെ​ക്കു​റിച്ച്‌ അവർക്ക്‌ എന്താണ്‌ തോന്നു​ന്ന​തെ​ന്നും പഠിപ്പി​ക്കാൻ നിങ്ങൾ ബൈബിൾ നന്നായി ഉപയോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്നും അവരോ​ടു ചോദി​ക്കാ​വു​ന്ന​താണ്‌. ഓർക്കുക, പഠിപ്പി​ക്കാ​നുള്ള നിങ്ങളു​ടെ കഴിവു​കൾ മെച്ച​പ്പെ​ടു​ത്ത​ണ​മെ​ങ്കിൽ നിങ്ങൾക്ക്‌ താഴ്‌മ വേണം. (പ്രവൃ​ത്തി​കൾ 18:24-26 താരത​മ്യം ചെയ്യുക.) അതു​പോ​ലെ, പഠിക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം വിദ്യാർഥിക്ക്‌ മനസ്സി​ലാ​കു​ന്ന​താ​യി തോന്നു​ന്നു​ണ്ടോ എന്നും അനുഭ​വ​പ​രി​ച​യ​മുള്ള ആ പ്രചാ​ര​ക​നോട്‌ ചോദി​ക്കാം. നിങ്ങൾ സ്ഥലത്തി​ല്ലാത്ത ആഴ്‌ച​ക​ളിൽ ബൈബിൾപ​ഠനം നടത്താ​മോ എന്നും അതേ പ്രചാ​ര​ക​നോട്‌ നിങ്ങൾക്ക്‌ ചോദി​ക്കാം. അങ്ങനെ ചെയ്‌താൽ പഠനം മുടങ്ങി​ല്ലെന്നു മാത്രമല്ല ബൈബിൾപ​ഠ​ന​ത്തി​ന്റെ പ്രാധാ​ന്യം കുറച്ചു​കൂ​ടെ മനസ്സി​ലാ​ക്കാൻ വിദ്യാർഥിക്ക്‌ കഴിയു​ക​യും ചെയ്യും. ഇത്‌ “എന്റെ” ബൈബിൾപ​ഠ​ന​മാണ്‌, വേറെ ആരു നടത്തി​യാ​ലും ശരിയാ​കില്ല എന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. വിദ്യാർഥിക്ക്‌ ഏറ്റവും നല്ലത്‌ എന്താണോ അത്‌ ചെയ്യാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കുക. അദ്ദേഹം സത്യ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌ ക്രമമാ​യി നേടി​ക്കൊ​ണ്ടി​രി​ക്കുക എന്നതാണ്‌ ഇവിടെ പ്രധാനം.

നിങ്ങളുടെ ബോധ്യ​വും ബൈബിൾസ​ത്യ​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും വിദ്യാർഥി കാണട്ടെ!

ബൈബിൾതത്ത്വങ്ങൾക്ക്‌ ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്കാം എന്ന്‌ മനസ്സി​ലാ​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കു​ന്ന​തിന്‌ യഥാർഥ ജീവി​താ​നു​ഭ​വങ്ങൾ പങ്കു​വെ​ക്കു​ക (7-9 ഖണ്ഡികകൾ കാണുക) *

7. പഠിക്കുന്ന കാര്യ​ങ്ങ​ളോട്‌ കൂടുതൽ താത്‌പ​ര്യം തോന്നാൻ വിദ്യാർഥി​യെ എന്ത്‌ സഹായി​ക്കും?

7 ബൈബിൾസ​ത്യ​ങ്ങ​ളോട്‌ നിങ്ങൾക്കുള്ള സ്‌നേ​ഹ​വും അതിലുള്ള നിങ്ങളു​ടെ ബോധ്യ​വും വിദ്യാർഥിക്ക്‌ കാണാൻ കഴിയണം. (1 തെസ്സ. 1:5) അപ്പോൾ പഠിക്കുന്ന കാര്യ​ങ്ങ​ളോട്‌ വിദ്യാർഥിക്ക്‌ കൂടുതൽ താത്‌പ​ര്യം തോന്നാൻ സാധ്യ​ത​യുണ്ട്‌. ഉചിത​മെ​ങ്കിൽ, ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ ജീവി​ച്ച​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്ത്‌ പ്രയോ​ജ​ന​മാണ്‌ കിട്ടി​യ​തെന്ന്‌ അദ്ദേഹ​ത്തോട്‌ പറയുക. പ്രാ​യോ​ഗി​ക​നിർദേ​ശങ്ങൾ അടങ്ങിയ പുസ്‌ത​ക​മാണ്‌ ബൈബി​ളെ​ന്നും അവ അനുസ​രി​ച്ചാൽ തനിക്ക്‌ പ്രയോ​ജനം കിട്ടു​മെ​ന്നും അദ്ദേഹ​ത്തിന്‌ അപ്പോൾ മനസ്സി​ലാ​കും.

8. ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കാൻ നിങ്ങൾക്ക്‌ മറ്റ്‌ എന്തുകൂ​ടെ ചെയ്യാം, അതിന്റെ പ്രയോ​ജനം എന്താണ്‌?

8 വിദ്യാർഥി എന്തെങ്കി​ലും പ്രശ്‌നം നേരി​ടു​ന്നു​ണ്ടെ​ങ്കിൽ സമാന​മായ പ്രശ്‌ന​ങ്ങളെ നേരി​ടു​ക​യും അതിനെ മറിക​ട​ക്കു​ക​യും ചെയ്‌ത സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വങ്ങൾ നിങ്ങൾക്ക്‌ അദ്ദേഹ​ത്തോട്‌ പറയാം. ചില​പ്പോൾ നിങ്ങളു​ടെ സഭയിൽത്തന്നെ അങ്ങനെ​യുള്ള സഹോ​ദ​ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. അവരെ നിങ്ങൾക്ക്‌ ബൈബിൾപ​ഠ​ന​ത്തിന്‌ കൂടെ കൊണ്ടു​പോ​കാം. അല്ലെങ്കിൽ jw.org-ലുള്ള “ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” എന്ന പരമ്പര​യി​ലെ പ്രോ​ത്സാ​ഹനം പകരുന്ന അനുഭ​വങ്ങൾ നിങ്ങൾക്ക്‌ പങ്കു​വെ​ക്കാം. * ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ ജീവി​ത​ത്തിൽ പ്രയോ​ജ​ന​മു​ണ്ടെന്ന്‌ മനസ്സി​ലാ​ക്കാൻ അത്തരം ലേഖന​ങ്ങ​ളും വീഡി​യോ​ക​ളും വിദ്യാർഥി​യെ സഹായി​ക്കും.

9. പഠിക്കുന്ന കാര്യങ്ങൾ കുടും​ബാം​ഗ​ങ്ങ​ളോ​ടും കൂട്ടു​കാ​രോ​ടും പറയാൻ നമുക്ക്‌ വിദ്യാർഥി​യെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാം?

9 വിദ്യാർഥി വിവാ​ഹി​ത​നാ​ണെ​ങ്കിൽ ഇണയും ബൈബിൾ പഠിക്കു​ന്നു​ണ്ടോ? ഇല്ലെങ്കിൽ ബൈബിൾ പഠിക്കാൻ ഇണയെ​യും ക്ഷണിക്കുക. പഠിക്കുന്ന കാര്യങ്ങൾ കുടും​ബാം​ഗ​ങ്ങ​ളോ​ടും കൂട്ടു​കാ​രോ​ടും പറയാൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. (യോഹ 1:40-45) അത്‌ എങ്ങനെ ചെയ്യാം? അതിന്‌ ഇതു​പോ​ലുള്ള ചില ചോദ്യ​ങ്ങൾ നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാം: “ഈ കാര്യം വീട്ടി​ലു​ള്ള​വ​രോട്‌ നിങ്ങൾ എങ്ങനെ പറഞ്ഞു​കൊ​ടു​ക്കും?” “ഈ സത്യം ഒരു കൂട്ടു​കാ​രന്‌ തെളി​യി​ച്ചു​കൊ​ടു​ക്കാൻ നിങ്ങൾ ഏതു തിരു​വെ​ഴുത്ത്‌ ഉപയോ​ഗി​ക്കും?” ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ ഒരു അധ്യാ​പ​ക​നാ​കാൻ നിങ്ങൾ വിദ്യാർഥി​യെ പരിശീ​ലി​പ്പി​ക്കു​ക​യാണ്‌. പിന്നീട്‌ യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രു​മ്പോൾ, സ്‌നാ​ന​മേൽക്കാത്ത പ്രചാ​ര​ക​നാ​യി ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ അദ്ദേഹ​ത്തിന്‌ സാധി​ക്കും. ബൈബിൾ പഠിക്കാൻ ആഗ്രഹി​ക്കുന്ന ആരെ​യെ​ങ്കി​ലും അറിയാ​മോ എന്ന്‌ നമുക്ക്‌ വിദ്യാർഥി​യോട്‌ ചോദി​ക്കാം. അങ്ങനെ ആരെങ്കി​ലും ഉണ്ടെങ്കിൽ ആ വ്യക്തിയെ അപ്പോൾത്തന്നെ ബന്ധപ്പെ​ടുക. എന്നിട്ട്‌ ബൈബിൾപ​ഠനം തുടങ്ങു​ന്ന​തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക. ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ അദ്ദേഹത്തെ കാണി​ക്കുക. *

സഭയിൽ കൂട്ടു​കാ​രെ കണ്ടെത്താൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക

സഭയിൽ കൂട്ടു​കാ​രെ കണ്ടെത്താൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക (10-11 ഖണ്ഡികകൾ കാണുക) *

10. 1 തെസ്സ​ലോ​നി​ക്യർ 2:7, 8-ലെ പൗലോ​സി​ന്റെ മാതൃക അധ്യാ​പ​കർക്ക്‌ എങ്ങനെ അനുക​രി​ക്കാം?

10 അധ്യാ​പകർ തങ്ങളുടെ വിദ്യാർഥി​ക​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാ​യി​രി​ക്കണം. അവരെ നമ്മുടെ ഒരു ഭാവി സഹോ​ദ​ര​നോ സഹോ​ദ​രി​യോ ആയി കാണുക. (1 തെസ്സ​ലോ​നി​ക്യർ 2:7, 8 വായി​ക്കുക.) ഇപ്പോ​ഴുള്ള കൂട്ടു​കെ​ട്ടു​ക​ളൊ​ക്കെ അവസാ​നി​പ്പി​ക്കു​ന്ന​തും യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ ആവശ്യ​മായ മാറ്റങ്ങൾ വരുത്തു​ന്ന​തും ഒന്നും അവർക്ക്‌ എളുപ്പമല്ല. അതു​കൊണ്ട്‌ സഭയിൽ നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ നമ്മൾ അവരെ സഹായി​ക്കണം. നിങ്ങളും നിങ്ങളു​ടെ വിദ്യാർഥി​യു​ടെ ഒരു നല്ല സുഹൃ​ത്താ​യി​രി​ക്കണം. അതിന്‌ ബൈബിൾപ​ഠ​ന​ത്തി​ന്റെ സമയത്ത്‌ മാത്രം അദ്ദേഹ​ത്തി​ന്റെ​കൂ​ടെ സമയം ചെലവി​ട്ടാൽ പോരാ. നിങ്ങൾക്ക്‌ അവരെ ഇടയ്‌ക്ക്‌ ഫോൺ വിളി​ക്കാം; അല്ലെങ്കിൽ മെസ്സേജ്‌ അയയ്‌ക്കാം; ഇനി ഇടയ്‌ക്ക്‌ വെറുതേ ഒന്ന്‌ കാണാൻ ചെല്ലാം. അപ്പോൾ നിങ്ങൾക്ക്‌ അവരെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്ന്‌ അവർക്ക്‌ മനസ്സി​ലാ​കും.

11. വിദ്യാർഥി​കളെ സഹായി​ക്കാൻ ആഗ്രഹി​ക്കുന്ന അധ്യാ​പകർ എന്തുകൂ​ടെ ചെയ്യണം, എന്തു​കൊണ്ട്‌?

11 ഒരു പഴഞ്ചൊ​ല്ലുണ്ട്‌: “ഒരു ഗ്രാമം മുഴു​വ​നും കൂടി​യാണ്‌ ഒരു കുട്ടിയെ വളർത്തു​ന്നത്‌.” നമ്മുടെ കാര്യ​ത്തിൽ അത്‌ ഇങ്ങനെ പറയാം: “സഭയിലെ എല്ലാവ​രും കൂടി​യാണ്‌ ഒരാളെ ശിഷ്യ​നാ​ക്കു​ന്നത്‌.” അതു​കൊണ്ട്‌ വിദഗ്‌ധ​രായ അധ്യാ​പകർ, വിദ്യാർഥി​യെ നല്ല രീതി​യിൽ സ്വാധീ​നി​ക്കാൻ കഴിയുന്ന സഹോ​ദ​ര​ങ്ങൾക്ക്‌ അദ്ദേഹത്തെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കും. അങ്ങനെ ദൈവ​ജ​ന​ത്തി​ന്റെ​കൂ​ടെ സഹവസി​ക്കു​ന്നത്‌ വിദ്യാർഥി ആസ്വദി​ച്ചു​തു​ട​ങ്ങും. യഹോ​വ​യോട്‌ അടുക്കു​ന്ന​തിന്‌ അദ്ദേഹത്തെ സഹായി​ക്കാ​നും പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോൾ വേണ്ട പ്രോ​ത്സാ​ഹനം കൊടു​ക്കാ​നും അവർക്കു കഴിയും. സഭയു​ടെ​യും നമ്മുടെ ആത്മീയ​കു​ടും​ബ​ത്തി​ന്റെ​യും ഒരു ഭാഗമാണ്‌ താനെന്ന്‌ ഓരോ വിദ്യാർഥി​ക്കും തോന്ന​ണ​മെ​ന്നാ​ണു നമ്മുടെ ആഗ്രഹം. സ്‌നേഹം നിറഞ്ഞ നമ്മുടെ സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ വിദ്യാർഥി​ക്കു താത്‌പ​ര്യം തോന്ന​ണ​മെ​ന്നും നമ്മൾ ആഗ്രഹി​ക്കു​ന്നു. യഹോ​വയെ സ്‌നേ​ഹി​ക്കാൻ തന്നെ സഹായി​ക്കാത്ത ആളുക​ളു​മാ​യുള്ള അടുത്ത കൂട്ടു​കെട്ട്‌ അവസാ​നി​പ്പി​ക്കു​ന്നത്‌ അപ്പോൾ അദ്ദേഹ​ത്തിന്‌ എളുപ്പ​മാ​യി​രി​ക്കും. (സുഭാ. 13:20) മുമ്പു​ണ്ടാ​യി​രുന്ന സുഹൃ​ത്തു​ക്കൾ അദ്ദേഹത്തെ പൂർണ​മാ​യി ഒഴിവാ​ക്കി​യാ​ലും യഹോ​വ​യു​ടെ സംഘട​ന​യിൽ തനിക്ക്‌ നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്താ​നാ​കു​മെന്ന്‌ അദ്ദേഹ​ത്തിന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കും.—മർക്കോ. 10:29, 30; 1 പത്രോ. 4:4.

സമർപ്പ​ണ​വും സ്‌നാ​ന​വും എന്ന ലക്ഷ്യത്തിൽ എത്താൻ പ്രോ​ത്സാ​ഹി​പ്പി​ക്കുക

ആത്മാർഥതയോടെ പഠിക്കുന്ന ഒരു ബൈബിൾവി​ദ്യാർഥിക്ക്‌ പടിപ​ടി​യാ​യി സ്‌നാനം എന്ന ലക്ഷ്യത്തിൽ എത്താൻ കഴിയും (12-13 ഖണ്ഡികകൾ കാണുക)

12. സമർപ്പ​ണ​ത്തെ​യും സ്‌നാ​ന​ത്തെ​യും കുറിച്ച്‌ നമ്മൾ വിദ്യാർഥി​യോ​ടു സംസാ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ കൂടെ​ക്കൂ​ടെ വിദ്യാർഥി​യോട്‌ സംസാ​രി​ക്കുക. അതിന്‌ മടിച്ചു​നിൽക്ക​രുത്‌. നമ്മൾ ബൈബിൾപ​ഠനം നടത്തു​ന്ന​തി​ന്റെ ലക്ഷ്യം​തന്നെ ആ വ്യക്തിയെ സ്‌നാ​ന​പ്പെട്ട ഒരു ശിഷ്യ​നാ​കാ​നും യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​കാ​നും സഹായി​ക്കുക എന്നതാണ്‌. ഇതാണ്‌ ബൈബിൾപ​ഠ​ന​ത്തി​ന്റെ ലക്ഷ്യ​മെന്ന്‌ ക്രമമാ​യി ബൈബിൾപ​ഠനം തുടങ്ങി ഏതാനും മാസങ്ങൾക്കു​ള്ളിൽ, പ്രത്യേ​കിച്ച്‌ മീറ്റി​ങ്ങു​കൾക്ക്‌ ഹാജരാ​കാൻ തുടങ്ങി​യ​തി​നു ശേഷം വിദ്യാർഥി മനസ്സി​ലാ​ക്കണം.

13. സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ഒരു വിദ്യാർഥി ഏതെല്ലാം പടികൾ എടുക്കണം?

13 ആത്മാർഥ​ത​യോ​ടെ പഠിക്കുന്ന ഒരു ബൈബിൾവി​ദ്യാർഥിക്ക്‌ പടിപ​ടി​യാ​യി സ്‌നാനം എന്ന ലക്ഷ്യത്തിൽ എത്താൻ കഴിയും. ആദ്യം വിദ്യാർഥി യഹോ​വയെ അറിയു​ക​യും സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യിൽ വിശ്വാ​സം അർപ്പി​ക്കു​ക​യും ചെയ്യും. (യോഹ. 3:16; 17:3) അതിനു ശേഷം വിദ്യാർഥി യഹോ​വ​യു​മാ​യി ഒരു ബന്ധത്തി​ലേക്ക്‌ വരുക​യും സഭയോ​ടൊത്ത്‌ സഹവസി​ക്കാൻ തുടങ്ങു​ക​യും ചെയ്യും. (എബ്രാ. 10:24, 25; യാക്കോ. 4:8) പിന്നീട്‌ വിദ്യാർഥി മോശ​മായ ശീലങ്ങൾ ഉപേക്ഷി​ക്കു​ക​യും തന്റെ പാപങ്ങ​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും ചെയ്യും. (പ്രവൃ. 3:19) കൂടാതെ പഠിക്കുന്ന കാര്യ​ങ്ങ​ളിൽ വിശ്വാ​സ​മു​ള്ള​തു​കൊണ്ട്‌ അദ്ദേഹം അത്‌ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കും. (2 കൊരി. 4:13) ഒടുവിൽ അദ്ദേഹം യഹോ​വ​യ്‌ക്കു തന്നെത്തന്നെ സമർപ്പി​ക്കു​ക​യും അതിന്റെ പ്രതീ​ക​മാ​യി സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യും. (1 പത്രോ. 3:21; 4:2) അത്‌ എല്ലാവർക്കും സന്തോ​ഷ​ത്തി​ന്റെ ഒരു ദിവസ​മാണ്‌. വിദ്യാർഥി സ്‌നാനം എന്ന ലക്ഷ്യത്തി​ലേ​ക്കുള്ള ഓരോ പടിയും കയറു​മ്പോൾ ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കുക. ശരിയായ ദിശയിൽത്തന്നെ മുന്നോ​ട്ടു​പോ​കാൻ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

വിദ്യാർഥിയുടെ പുരോ​ഗതി ഇടയ്‌ക്കി​ടെ വിലയി​രു​ത്തു​ക

14. ഒരു അധ്യാ​പ​കന്‌ വിദ്യാർഥി​യു​ടെ പുരോ​ഗതി എങ്ങനെ വിലയി​രു​ത്താം?

14 സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും ഒരു വിദ്യാർഥി​യെ സഹായി​ക്കു​മ്പോൾ നമ്മൾ ക്ഷമയു​ള്ള​വ​രാ​യി​രി​ക്കണം എന്നത്‌ ശരിയാണ്‌. എങ്കിലും അദ്ദേഹ​ത്തിന്‌ ശരിക്കും യഹോ​വയെ സേവി​ക്കാ​നുള്ള ആഗ്രഹ​മു​ണ്ടോ എന്ന്‌ നമ്മൾ കണ്ടെത്തണം. വിദ്യാർഥി യേശു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ ശ്രമി​ക്കു​ന്ന​തി​ന്റെ എന്തെങ്കി​ലും സൂചനകൾ നിങ്ങൾ കാണു​ന്നു​ണ്ടോ? അതോ കേവലം കുറെ അറിവ്‌ നേടുക എന്നതു മാത്ര​മാ​ണോ അദ്ദേഹ​ത്തി​ന്റെ ലക്ഷ്യം?

15. വിദ്യാർഥി പുരോ​ഗതി വരുത്തു​ന്നു​ണ്ടോ എന്ന്‌ അറിയാൻ അധ്യാ​പ​കന്‌ ഏതെല്ലാം കാര്യങ്ങൾ ശ്രദ്ധി​ക്കാം?

15 വിദ്യാർഥി എത്ര​ത്തോ​ളം പുരോ​ഗതി വരുത്തു​ന്നു​ണ്ടെന്ന്‌ പതിവാ​യി പരി​ശോ​ധി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും നന്ദിയും ഒക്കെ അദ്ദേഹ​ത്തി​ന്റെ വാക്കു​ക​ളിൽ നിങ്ങൾക്ക്‌ കാണാ​നാ​കു​ന്നു​ണ്ടോ? അദ്ദേഹം യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു​ണ്ടോ? (സങ്കീ. 116:1, 2) ബൈബിൾ വായി​ക്കു​ന്നത്‌ അദ്ദേഹ​ത്തിന്‌ ഇഷ്ടമാ​ണോ? (സങ്കീ. 119:97) ക്രമമാ​യി മീറ്റി​ങ്ങു​കൾക്ക്‌ വരുന്നു​ണ്ടോ? (സങ്കീ. 22:22) പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നു​ണ്ടോ? (സങ്കീ. 119:112) മനസ്സി​ലാ​ക്കിയ ബൈബിൾസ​ത്യ​ങ്ങൾ അദ്ദേഹം കുടും​ബാം​ഗ​ങ്ങ​ളോ​ടും കൂട്ടു​കാ​രോ​ടും പറയാൻ തുടങ്ങി​യി​ട്ടു​ണ്ടോ? (സങ്കീ. 9:1) ഏറ്റവും പ്രധാ​ന​മാ​യി, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​കാൻ അദ്ദേഹ​ത്തിന്‌ ആഗ്രഹ​മു​ണ്ടോ? (സങ്കീ. 40:8) മേൽപ്പറഞ്ഞ കാര്യ​ങ്ങ​ളി​ലൊ​ന്നും വിദ്യാർഥി വേണ്ടത്ര പുരോ​ഗതി വരുത്തു​ന്നി​ല്ലെന്ന്‌ കാണു​ന്നെ​ങ്കിൽ അതിന്റെ കാരണം എന്താ​ണെന്ന്‌ നയപൂർവം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. എന്നിട്ട്‌ അക്കാര്യ​ത്തെ​ക്കു​റിച്ച്‌ ദയയോ​ടെ അതേസ​മയം തുറന്ന്‌ അദ്ദേഹ​ത്തോട്‌ സംസാ​രി​ക്കുക. *

16. ഒരു ബൈബിൾപ​ഠനം നിറു​ത്ത​ണോ എന്ന്‌ തീരു​മാ​നി​ക്കാൻ അധ്യാ​പ​കനെ എന്തു സഹായി​ക്കും?

16 ഒരു ബൈബിൾപ​ഠനം തുടര​ണോ വേണ്ടയോ എന്ന്‌ ഇടയ്‌ക്കി​ടെ വിലയി​രു​ത്തുക. അതിനാ​യി നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘തയ്യാറാ​കാ​തെ​യാ​ണോ വിദ്യാർഥി ബൈബിൾപ​ഠ​ന​ത്തിന്‌ ഇരിക്കു​ന്നത്‌? മീറ്റി​ങ്ങിന്‌ വരാൻ അദ്ദേഹ​ത്തി​നു താത്‌പ​ര്യ​ക്കു​റ​വു​ണ്ടോ? മോശ​മായ ശീലങ്ങൾ അദ്ദേഹ​ത്തിന്‌ ഇപ്പോ​ഴു​മു​ണ്ടോ? അദ്ദേഹം ഇപ്പോ​ഴും വ്യാജ​മ​ത​ത്തി​ലെ ഒരു അംഗമാ​ണോ?’ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ‘അതെ’ എന്നാ​ണെ​ങ്കിൽ പഠിക്കുന്ന കാര്യ​ങ്ങൾക്ക്‌ താൻ വലിയ വില കൊടു​ക്കു​ന്നി​ല്ലെ​ന്നും മാറ്റങ്ങൾ വരുത്താൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നും അല്ലേ വിദ്യാർഥി തെളി​യി​ക്കു​ന്നത്‌? അങ്ങനെ ഒരാളു​മാ​യി ബൈബിൾ പഠിക്കു​ന്ന​തിൽ എന്തെങ്കി​ലും അർഥമു​ണ്ടോ? നനയാൻ ആഗ്രഹി​ക്കാത്ത ഒരാളെ നീന്തൽ പഠിപ്പി​ക്കാൻ ശ്രമി​ക്കു​ന്നത്‌ പോ​ലെ​യല്ലേ അത്‌?

17. 1 തിമൊ​ഥെ​യൊസ്‌ 4:16-ൽ കാണുന്ന “നിന്റെ പഠിപ്പി​ക്ക​ലിന്‌ എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക” എന്ന ഉപദേശം ബൈബിൾ പഠിപ്പി​ക്കു​ന്ന​വർക്ക്‌ എങ്ങനെ അനുസ​രി​ക്കാം?

17 ആളുകളെ ശിഷ്യ​രാ​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നമ്മൾ ഗൗരവ​മാ​യി കാണുന്നു. നമ്മുടെ ബൈബിൾവി​ദ്യാർഥി​കളെ സ്‌നാ​ന​മെന്ന ലക്ഷ്യത്തിൽ എത്താൻ സഹായി​ക്കുക എന്നതാണ്‌ നമ്മുടെ ആഗ്രഹം. അതു​കൊണ്ട്‌ പഠിപ്പി​ക്കു​മ്പോൾ നമ്മൾ ബൈബിൾ നന്നായി ഉപയോ​ഗി​ക്കും. നമ്മുടെ ഉറച്ച ബോധ്യ​വും ബൈബിൾസ​ത്യ​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും പ്രതി​ഫ​ലി​പ്പി​ക്കുന്ന രീതി​യിൽ നമ്മൾ പഠിപ്പി​ക്കും. സഭയിൽ നല്ല കൂട്ടു​കാ​രെ കണ്ടെത്താൻ നമ്മൾ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കണം. അതു​പോ​ലെ സമർപ്പി​ക്കേ​ണ്ട​തി​ന്റെ​യും സ്‌നാ​ന​പ്പെ​ടേ​ണ്ട​തി​ന്റെ​യും പ്രാധാ​ന്യം നമ്മൾ എടുത്തു​പ​റ​യും. വിദ്യാർഥി​യു​ടെ പുരോ​ഗതി ഇടയ്‌ക്കി​ടെ വിലയി​രു​ത്തു​ക​യും ചെയ്യും. (13-ാം പേജിലെ “ വിദ്യാർഥി​കളെ സ്‌നാ​ന​ത്തി​ലേക്കു നയിക്കാൻ അധ്യാ​പകർ ചെയ്യേ​ണ്ടത്‌” എന്ന ചതുരം കാണുക.) ആളുക​ളു​ടെ ജീവൻ രക്ഷിക്കുന്ന ഈ വേലയിൽ ഒരു പങ്കുണ്ടാ​യി​രി​ക്കു​ന്ന​തിൽ നമ്മൾ സന്തോ​ഷി​ക്കു​ന്നു. നമ്മുടെ ബൈബിൾവി​ദ്യാർഥി​കളെ സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ സഹായി​ക്കു​ന്ന​തി​നു കഴിയു​ന്ന​തെ​ല്ലാം നമുക്ക്‌ ചെയ്യാം.

ഗീതം 79 ഉറച്ചു​നിൽക്കാൻ അവരെ പഠിപ്പി​ക്കു​ക

^ ഖ. 5 ബൈബിൾപ​ഠ​നങ്ങൾ നടത്തു​ന്നത്‌ ശരിക്കും ഒരു വലിയ പദവി​യാണ്‌. കാരണം അതിലൂ​ടെ യഹോവ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും നമ്മൾ ആളുകളെ സഹായി​ക്കു​ക​യാണ്‌. പഠിപ്പി​ക്കാ​നുള്ള കഴിവ്‌ നമുക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താ​നാ​കു​മെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ കൂടു​ത​ലാ​യി പഠിക്കും.

^ ഖ. 4 2016 സെപ്‌റ്റം​ബർ ലക്കം ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യി​ലെ “ബൈബിൾപ​ഠനം നടത്തു​മ്പോൾ ഒഴിവാ​ക്കേണ്ട ചില രീതികൾ” എന്ന ലേഖനം കാണുക.

^ ഖ. 8 ഞങ്ങളെക്കുറിച്ച്‌ > അനുഭ​വങ്ങൾ എന്നതിന്‌ കീഴിൽ നോക്കുക.

^ ഖ. 9 JW ലൈ​ബ്ര​റി​യിൽ ഓഡി​യോ-വീഡി​യോ പരിപാ​ടി​കൾ (മീഡിയ) > ഞങ്ങളുടെ യോഗ​ങ്ങ​ളും ശുശ്രൂ​ഷ​യും > പ്രസം​ഗ​വേ​ല​യ്‌ക്കുള്ള ഉപകര​ണങ്ങൾ എന്നതിന്‌ കീഴിൽ നോക്കുക.

^ ഖ. 77 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദരി ബൈബിൾപ​ഠനം നടത്തു​മ്പോൾ അനുഭ​വ​പ​രി​ച​യ​മുള്ള മറ്റൊരു സഹോ​ദരി കൂടെ​യി​രി​ക്കു​ന്നു. ബൈബിൾ പഠിപ്പി​ക്കു​മ്പോൾ ഒത്തിരി സംസാ​രി​ക്കാ​തി​രി​ക്കാൻ എന്ത്‌ ചെയ്യാം എന്ന്‌ മറ്റൊരു സമയത്ത്‌ അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദരി പറഞ്ഞു​കൊ​ടു​ക്കു​ന്നു.

^ ഖ. 79 ചിത്രക്കുറിപ്പ്‌: എങ്ങനെ നല്ല ഒരു ഭാര്യ​യാ​കാം എന്ന്‌ വിദ്യാർഥി ബൈബിൾപ​ഠ​ന​ത്തി​ന്റെ സമയത്ത്‌ മനസ്സി​ലാ​ക്കു​ന്നു. പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വിദ്യാർഥി പിന്നീട്‌ ഭർത്താ​വി​നോട്‌ സംസാ​രി​ക്കു​ന്നു.

^ ഖ. 81 ചിത്രക്കുറിപ്പ്‌: രാജ്യ​ഹാ​ളിൽവെച്ച്‌ സൗഹൃ​ദ​ത്തി​ലായ ഒരു സഹോ​ദ​രി​യു​ടെ വീട്ടിൽ ആ വിദ്യാർഥി​യും ഭർത്താ​വും കുറച്ച്‌ സമയം ചെലവ​ഴി​ക്കു​ന്നു.