വായനക്കാർക്കുള്ള കുറിപ്പ്
പ്രിയ വായനക്കാരന്
ഈ ലക്കം വീക്ഷാഗോപുരത്തിൽ അഞ്ചു പഠനലേഖനങ്ങളാണുള്ളത്. അവയെല്ലാം പരസ്പരബന്ധമുള്ള വിഷയങ്ങളാണു ചർച്ച ചെയ്യുന്നത്.
ഒന്നാമത്തെ ലേഖനത്തിൽ, പാപത്തോടു പോരാടാൻ തന്റെ മനുഷ്യമക്കളെ സഹായിക്കുന്നതിന് യഹോവ എന്തു ക്രമീകരണമാണു ചെയ്തിരിക്കുന്നതെന്നു പഠിക്കും.
രണ്ടാമത്തെ ലേഖനത്തിൽ, യഥാർഥമാനസാന്തരം എന്താണെന്ന് യഹോവ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് എങ്ങനെയെന്നും പാപികളെ മാനസാന്തരത്തിലേക്കു നയിക്കാൻ യഹോവ സഹായിക്കുന്നത് എങ്ങനെയെന്നും കാണും.
മൂന്നാമത്തെ ലേഖനത്തിൽ, മാനസാന്തരപ്പെടാത്ത, ഒരു മനഃപൂർവപാപിയോടു കൊരിന്തുസഭ എങ്ങനെ ഇടപെടാനാണു നിർദേശിച്ചതെന്നു വിശദീകരിക്കും.
നാലാമത്തെ ലേഖനത്തിൽ, ഗുരുതരമായ പാപം ചെയ്ത വ്യക്തികളെ മൂപ്പന്മാർ എങ്ങനെ സഹായിക്കുമെന്നു കാണും.
അഞ്ചാമത്തെ ലേഖനത്തിൽ, മാനസാന്തരപ്പെടാത്ത പാപിയെ സഭയിൽനിന്ന് നീക്കം ചെയ്താലും സഭയ്ക്ക് എങ്ങനെ ആ വ്യക്തിയോടു തുടർന്നും സ്നേഹത്തോടെയും കരുണയോടെയും ഇടപെടാമെന്നു പഠിക്കും.