വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 43

ഗീതം 90 പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക

സംശയങ്ങൾ എങ്ങനെ മറിക​ട​ക്കാം?

സംശയങ്ങൾ എങ്ങനെ മറിക​ട​ക്കാം?

“എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തുക.”1 തെസ്സ. 5:21.

ഉദ്ദേശ്യം

യഹോ​വ​യ്‌ക്കു​ള്ള നമ്മുടെ സേവനത്തെ ബാധി​ക്കുന്ന സംശയങ്ങൾ നമ്മുടെ മനസ്സിനെ അലട്ടാൻ തുടങ്ങി​യാൽ എന്തു ചെയ്യാ​നാ​കും?

1-2. (എ) യഹോ​വ​യു​ടെ ദാസർക്കു തോന്നി​യേ​ക്കാ​വുന്ന ചില സംശയങ്ങൾ എന്തൊ​ക്കെ​യാണ്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

 ഏതു പ്രായ​ത്തി​ലുള്ള ആളുകൾക്കും ചില​പ്പോ​ഴൊ​ക്കെ സംശയങ്ങൾ a തോന്നാം. ഉദാഹ​ര​ണ​ത്തിന്‌, യഹോവ തന്നെ ശരിക്കും ശ്രദ്ധി​ക്കു​ന്നു​ണ്ടോ എന്ന്‌ ഒരു ചെറു​പ്പ​ക്കാ​രനു സംശയം തോന്നി​യേ​ക്കാം. അതു​കൊ​ണ്ടു​തന്നെ സ്‌നാ​ന​പ്പെ​ട​ണോ വേണ്ടയോ എന്ന ആശയക്കു​ഴ​പ്പ​ത്തി​ലാ​യി​രി​ക്കും അവൻ. അല്ലെങ്കിൽ മധ്യവ​യ​സ്സി​ലെ​ത്തിയ ഒരു സഹോ​ദ​ര​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ചെറു​പ്പ​കാ​ലത്ത്‌ അദ്ദേഹം ഒരു നല്ല ജോലി​ക്കു പുറകെ പോകു​ന്ന​തി​നു പകരം ദൈവ​രാ​ജ്യ​ത്തി​ന്റെ താത്‌പ​ര്യ​ങ്ങൾ ഒന്നാമ​തു​വെ​ക്കാൻ തീരു​മാ​നി​ച്ച​താണ്‌. പക്ഷേ, ഇപ്പോൾ അത്യാ​വ​ശ്യ​ങ്ങൾക്കുള്ള പണം മാത്രമേ കൈയിൽ ഉള്ളൂ. അതു​കൊണ്ട്‌ ചെറു​പ്പ​ത്തിൽ താനെ​ടുത്ത ആ തീരു​മാ​നം ശരിയാ​യോ എന്ന്‌ അദ്ദേഹ​ത്തി​നു സംശയം തോന്നാം. ഇനി, ആരോ​ഗ്യ​മൊ​ക്കെ ക്ഷയിച്ച പ്രായ​മായ ഒരു സഹോ​ദ​രി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. മുമ്പ​ത്തെ​പ്പോ​ലെ ഒന്നും ചെയ്യാൻ പറ്റാത്ത​തി​ന്റെ വിഷമം സഹോ​ദ​രി​ക്കുണ്ട്‌. ശരി, നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ച്ചി​ട്ടു​ണ്ടോ: ‘യഹോവ എന്നെ ശരിക്കും ശ്രദ്ധി​ക്കു​ന്നു​ണ്ടോ? യഹോ​വ​യ്‌ക്കു​വേണ്ടി ഞാൻ അത്രയും ത്യാഗങ്ങൾ ചെയ്യേ​ണ്ടി​യി​രു​ന്നോ? യഹോ​വ​യ്‌ക്ക്‌ എന്നെ​ക്കൊണ്ട്‌ ഇപ്പോ​ഴും ഉപയോ​ഗ​മു​ണ്ടോ?’

2 ഈ ചോദ്യ​ങ്ങൾ നമ്മുടെ മനസ്സി​ലു​ണ്ടാ​യിട്ട്‌ അതിന്‌ ഉത്തരം കണ്ടെത്താൻ ശ്രമി​ക്കു​ന്നി​ല്ലെ​ങ്കിൽ പതു​ക്കെ​പ്പ​തു​ക്കെ യഹോ​വയെ ആരാധി​ക്കു​ന്ന​തു​പോ​ലും നമ്മൾ നിറു​ത്തി​ക്ക​ള​ഞ്ഞേ​ക്കാം. അതു​കൊണ്ട്‌, ഈ ലേഖന​ത്തിൽ നമുക്ക്‌ പിൻവ​രുന്ന മൂന്നു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ നോക്കാം: (1) യഹോ​വ​യ്‌ക്ക്‌ ശരിക്കും നമ്മുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടോ? (2) മുമ്പ്‌ നമ്മളെ​ടുത്ത ചില തീരു​മാ​നങ്ങൾ ശരിയാ​യി​രു​ന്നോ? (3) യഹോ​വ​യ്‌ക്ക്‌ ഇപ്പോ​ഴും നമ്മളെ​ക്കൊണ്ട്‌ ഉപയോ​ഗ​മു​ണ്ടോ?

സംശയ​ങ്ങൾക്ക്‌ എങ്ങനെ ഉത്തരം കണ്ടെത്താം?

3. സംശയങ്ങൾ മറിക​ട​ക്കാൻ നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്താണ്‌?

3 സംശയ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മൾ ചെയ്യേണ്ട ഒരു കാര്യം അവയ്‌ക്കുള്ള ഉത്തരം കണ്ടെത്താ​നാ​യി ദൈവ​വ​ച​ന​ത്തി​ലേക്ക്‌ തിരി​യുക എന്നതാണ്‌. അങ്ങനെ ചെയ്യു​മ്പോൾ ആത്മീയ​മാ​യി വളരാ​നും ശക്തരാ​കാ​നും ‘വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കാ​നും’ നമുക്കു കഴിയും.—1 കൊരി. 16:13.

4. നമുക്ക്‌ എങ്ങനെ ‘എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്താം?’ (1 തെസ്സ​ലോ​നി​ക്യർ 5:21)

4 1 തെസ്സ​ലോ​നി​ക്യർ 5:21 വായി​ക്കുക. ‘എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്താ​നാണ്‌’ ബൈബിൾ പറയു​ന്നത്‌. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ നമുക്കു സംശയ​മു​ണ്ടെ​ങ്കിൽ ബൈബിൾ അതെക്കു​റിച്ച്‌ എന്താണു പറയു​ന്ന​തെന്നു നോക്കുക. ദൈവ​ത്തി​ന്റെ കണ്ണിൽ തനിക്കു വിലയു​ണ്ടോ എന്നു സംശയി​ക്കുന്ന ചെറു​പ്പ​ക്കാ​ര​നെ​ത്തന്നെ നമുക്ക്‌ ഉദാഹ​ര​ണ​മാ​യെ​ടു​ക്കാം. ആ സംശയ​ത്തിന്‌ ഉത്തരം കണ്ടെത്താ​തെ അതു വിട്ടു​ക​ള​യു​ന്ന​തി​നു പകരം അദ്ദേഹം കാര്യങ്ങൾ ‘പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തണം.’ അതിനു​വേണ്ടി അതെക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്നു മനസ്സി​ലാ​ക്കണം.

5. നമ്മുടെ ചോദ്യ​ങ്ങൾക്കുള്ള യഹോ​വ​യു​ടെ ഉത്തരം എങ്ങനെ കണ്ടെത്താ​നാ​കും?

5 നമ്മൾ ദൈവ​വ​ചനം വായി​ക്കു​മ്പോൾ യഹോവ നമ്മളോ​ടു സംസാ​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. എന്നാൽ ഒരു പ്രത്യേക വിഷയ​ത്തെ​ക്കു​റിച്ച്‌ ദൈവ​ത്തി​ന്റെ ചിന്ത എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ നല്ല ശ്രമം ആവശ്യ​മാണ്‌. ആ വിഷയ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ കണ്ടെത്തു​ക​യും അവ പഠിക്കു​ക​യും വേണം. യഹോ​വ​യു​ടെ സംഘടന തന്നിരി​ക്കുന്ന പഠനോ​പ​ക​ര​ണ​ങ്ങ​ളും ഉപയോ​ഗി​ക്കാം. (സുഭാ. 2:3-6) ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താ​നാ​യി ഗവേഷണം ചെയ്യു​മ്പോൾ നമ്മളെ വഴിന​യി​ക്കണേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാം. ഇനി, നമ്മളെ സഹായി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങ​ളും പ്രാ​യോ​ഗി​ക​വി​വ​ര​ങ്ങ​ളും കണ്ടെത്തുക. നമ്മുടെ അതേ സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോയ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തും നമ്മളെ സഹായി​ച്ചേ​ക്കും.

6. നമ്മുടെ സംശയങ്ങൾ മറിക​ട​ക്കാൻ മീറ്റി​ങ്ങു​കൾ നമ്മളെ എങ്ങനെ സഹായി​ക്കും?

6 യഹോവ നമ്മളോ​ടു സംസാ​രി​ക്കുന്ന മറ്റൊരു വിധമാ​ണു മീറ്റി​ങ്ങു​കൾ. മുടങ്ങാ​തെ മീറ്റി​ങ്ങു​കൾക്കു പോകു​ന്നെ​ങ്കിൽ നമ്മുടെ സംശയ​ങ്ങൾക്കുള്ള ഉത്തരം അവി​ടെ​നി​ന്നു​തന്നെ കിട്ടി​യേ​ക്കും. അതു ചില​പ്പോൾ ഒരു പ്രസം​ഗ​ത്തിൽനി​ന്നാ​യി​രി​ക്കാം, അല്ലെങ്കിൽ സദസ്സി​ലുള്ള ആരെങ്കി​ലും പറയുന്ന ഒരു അഭി​പ്രാ​യ​മാ​യി​രി​ക്കാം. (സുഭാ. 27:17) നമുക്ക്‌ ഇനി, ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ട ആ സംശയങ്ങൾ എങ്ങനെ പരിഹ​രി​ക്കാ​മെന്നു നോക്കാം.

യഹോ​വ​യ്‌ക്കു നിങ്ങളിൽ താത്‌പ​ര്യ​മു​ണ്ടോ എന്ന സംശയം

7. ചിലർ ഏതു ചോദ്യം ചോദി​ച്ചേ​ക്കാം?

7 യഹോവ എന്നെ ശരിക്കും ശ്രദ്ധി​ക്കു​ന്നു​ണ്ടോ എന്നു നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും സംശയം തോന്നി​യി​ട്ടു​ണ്ടോ? നിങ്ങളു​ടെ മനസ്സിൽ അങ്ങനെ ഒരു സംശയ​മു​ണ്ടാ​യാൽ, ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച യഹോ​വ​യു​ടെ ഒരു സുഹൃ​ത്താ​കുക എന്നത്‌ നടക്കാത്ത കാര്യം​പോ​ലെ നിങ്ങൾക്കു തോന്നി​യേ​ക്കാം. ദാവീദ്‌ രാജാ​വി​നും ഇതു​പോ​ലുള്ള സംശയം തോന്നി​ക്കാ​ണും. നിസ്സാ​ര​രായ മനുഷ്യ​രെ യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന്‌ ഓർത്ത​തു​തന്നെ ദാവീ​ദി​നെ അത്ഭുത​പ്പെ​ടു​ത്തി. അദ്ദേഹം ചോദി​ച്ചു: “യഹോവേ, അങ്ങ്‌ ശ്രദ്ധി​ക്കാൻമാ​ത്രം മനുഷ്യൻ ആരാണ്‌? അങ്ങ്‌ ഗൗനി​ക്കാൻമാ​ത്രം മനുഷ്യ​മ​ക്കൾക്ക്‌ എന്ത്‌ അർഹത​യാ​ണു​ള്ളത്‌?” (സങ്കീ. 144:3) യഹോ​വ​യ്‌ക്കു നിങ്ങളിൽ താത്‌പ​ര്യ​മു​ണ്ടോ എന്ന ചോദ്യ​ത്തിന്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും?

8. 1 ശമുവേൽ 16:6, 7, 10-12 അനുസ​രിച്ച്‌ ആളുക​ളിൽ യഹോവ എന്താണ്‌ നോക്കു​ന്നത്‌?

8 മറ്റുള്ള​വ​രു​ടെ കണ്ണിൽ വലിയ സ്ഥാന​മൊ​ന്നും ഇല്ലാത്ത​വ​രെ​പ്പോ​ലും യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന്‌ ബൈബി​ളിൽനിന്ന്‌ നമുക്കു മനസ്സി​ലാ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, യിശ്ശാ​യി​യു​ടെ മക്കളിൽ ഒരാളെ ഇസ്രാ​യേ​ലി​ന്റെ ഭാവി​രാ​ജാ​വാ​യി അഭി​ഷേകം ചെയ്യു​ന്ന​തിന്‌ യഹോവ ശമു​വേ​ലി​നെ യിശ്ശാ​യി​യു​ടെ വീട്ടി​ലേക്ക്‌ അയച്ചു. യിശ്ശായി തന്റെ എട്ട്‌ ആൺമക്ക​ളിൽ ഏഴു പേരെ​യും ശമു​വേ​ലി​ന്റെ മുന്നിൽ കൊണ്ടു​വന്നു. എന്നാൽ, ഏറ്റവും ഇളയവ​നായ ദാവീ​ദി​നെ വിളി​ച്ചില്ല. b എങ്കിലും യഹോവ തിര​ഞ്ഞെ​ടു​ത്തത്‌ ദാവീ​ദി​നെ​യാണ്‌. (1 ശമുവേൽ 16:6, 7, 10-12 വായി​ക്കുക.) യഹോവ ദാവീ​ദി​ന്റെ ഉള്ളം കണ്ടു. ആത്മീയ​കാ​ര്യ​ങ്ങളെ വിലമ​തി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​ര​നാ​ണു ദാവീദ്‌ എന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു.

9. നിങ്ങളു​ടെ കാര്യ​ത്തിൽ യഹോ​വ​യ്‌ക്കു താത്‌പ​ര്യ​മു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ചിത്ര​വും കാണുക.)

9 യഹോവ നിങ്ങളെ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന്‌ ഇതി​നോ​ടകം പല വിധങ്ങ​ളിൽ തെളി​യി​ച്ചി​ട്ടുണ്ട്‌. അതെക്കു​റിച്ച്‌ ചിന്തി​ക്കുക. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ആവശ്യ​ങ്ങൾക്ക​നു​സ​രിച്ച്‌ വേണ്ട ഉപദേശം തരാ​മെന്ന്‌ യഹോവ വാക്കു​ത​ന്നി​ട്ടുണ്ട്‌. (സങ്കീ. 32:8) നമ്മളെ ഓരോ​രു​ത്ത​രെ​യും നന്നായി അറിയി​ല്ലെ​ങ്കിൽ യഹോ​വ​യ്‌ക്ക്‌ അതിനു പറ്റുമോ? (സങ്കീ. 139:1) നിങ്ങൾ യഹോ​വ​യു​ടെ ഉപദേശം അനുസ​രി​ക്കു​ക​യും അതിന്റെ പ്രയോ​ജനം ജീവി​ത​ത്തിൽ കാണു​ക​യും ചെയ്യു​മ്പോൾ യഹോ​വ​യ്‌ക്കു നിങ്ങളു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്ന്‌ ഉറപ്പാ​കും. (1 ദിന. 28:9; പ്രവൃ. 17:26, 27) ഇനി, യഹോവ നിങ്ങളു​ടെ ശ്രമങ്ങൾ കാണു​ന്നുണ്ട്‌. നിങ്ങളു​ടെ നല്ല ഗുണങ്ങൾ ശ്രദ്ധി​ക്കു​ന്നുണ്ട്‌. നിങ്ങ​ളോട്‌ അടുക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. (യിരെ. 17:10) തന്റെ ഒരു സുഹൃ​ത്താ​കാൻ യഹോവ നമ്മളെ ക്ഷണിക്കു​ന്നു. ആ ക്ഷണം നമ്മൾ സ്വീക​രി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോഷം തോന്നും.—1 യോഹ. 4:19.

“നീ ദൈവത്തെ അന്വേ​ഷി​ച്ചാൽ ദൈവത്തെ കണ്ടെത്തും.”—1 ദിന. 28:9 (9-ാം ഖണ്ഡിക കാണുക) c


നിങ്ങ​ളെ​ടുത്ത തീരു​മാ​നങ്ങൾ ശരിയാ​യി​രു​ന്നോ എന്ന സംശയം

10. മുമ്പെ​ടുത്ത തീരു​മാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ ഏതൊക്കെ ചോദ്യ​ങ്ങൾ നിങ്ങളു​ടെ മനസ്സിൽ വന്നേക്കാം?

10 കുറച്ച്‌ പ്രായ​മൊ​ക്കെ​യാ​യി കഴിയു​മ്പോൾ ചിലർ ഒന്നു തിരിഞ്ഞ്‌ നോക്കി, ‘അന്നു ഞാനെ​ടുത്ത തീരു​മാ​നം തെറ്റി​പ്പോ​യോ’ എന്നു ചിന്തി​ച്ചേ​ക്കും. ചില​പ്പോൾ യഹോ​വയെ കൂടുതൽ സേവി​ക്കു​ന്ന​തി​നു​വേണ്ടി അവർ നല്ല ശമ്പളമുള്ള ഒരു ജോലി വേണ്ടെന്നു വെച്ചി​ട്ടു​ണ്ടാ​കാം. അല്ലെങ്കിൽ പണമു​ണ്ടാ​ക്കാ​വുന്ന ഒരു ബിസി​നെസ്സ്‌ ഉപേക്ഷി​ച്ചി​ട്ടു​ണ്ടാ​കാം. ഇപ്പോൾ വർഷങ്ങൾ കടന്നു​പോ​യി. പക്ഷേ അവരുടെ ചില പരിച​യ​ക്കാ​രാ​ണെ​ങ്കിൽ നല്ല ജോലി തിര​ഞ്ഞെ​ടുത്ത്‌ ഇപ്പോൾ നല്ല സൗകര്യ​ത്തിൽ ജീവി​ക്കു​ക​യാണ്‌. അതൊക്കെ കാണു​മ്പോൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘യഹോ​വ​യ്‌ക്കു​വേണ്ടി ഞാൻ അത്രയും ത്യാഗങ്ങൾ ചെയ്യണ​മാ​യി​രു​ന്നോ? അതോ ജീവി​ത​ത്തിൽ നല്ലനല്ല അവസരങ്ങൾ നഷ്ടപ്പെ​ടു​ത്തു​ക​യാ​യി​രു​ന്നോ?’

11. സങ്കീർത്തനം 73-ന്റെ എഴുത്തു​കാ​രനെ എന്താണ്‌ അസ്വസ്ഥ​നാ​ക്കി​യത്‌?

11 ഇത്തരം ചോദ്യ​ങ്ങൾ നിങ്ങളെ അലട്ടു​ന്നു​ണ്ടെ​ങ്കിൽ നമുക്ക്‌ 73-ാം സങ്കീർത്ത​ന​ത്തി​ലേക്ക്‌ പോകാം. ആ സങ്കീർത്ത​ന​ക്കാ​രന്റെ ചിന്തക​ളി​ലൂ​ടെ ഒന്നു സഞ്ചരി​ക്കാം. മറ്റുള്ളവർ നല്ല ആരോ​ഗ്യ​ത്തോ​ടെ സമ്പത്തൊ​ക്കെ ആസ്വദിച്ച്‌ ഉത്‌ക​ണ്‌ഠകൾ ഒന്നുമി​ല്ലാ​തെ ജീവി​ക്കു​ന്ന​തു​പോ​ലെ അദ്ദേഹ​ത്തി​നു തോന്നി. (സങ്കീ. 73:3-5, 12) അവരാണു നല്ല സന്തോ​ഷ​ത്തോ​ടെ ജീവി​ക്കു​ന്ന​തെന്നു തോന്നി​യ​പ്പോൾ യഹോ​വയെ സേവി​ക്കാൻവേണ്ടി താൻ ചെയ്‌ത ശ്രമങ്ങ​ളൊ​ക്കെ വെറു​തേ​യാ​യെന്ന്‌ അദ്ദേഹം ചിന്തി​ച്ചു​പോ​യി. “ദിവസം മുഴുവൻ” ഈ ചിന്ത അദ്ദേഹത്തെ ‘അസ്വസ്ഥ​നാ​ക്കി.’ (സങ്കീ. 73:13, 14) ഇത്തരം ചിന്തകളെ അദ്ദേഹം എങ്ങനെ​യാണ്‌ മറിക​ട​ന്നത്‌?

12. സങ്കീർത്തനം 73:16-18 അനുസ​രിച്ച്‌ തന്റെ ആശങ്കകൾ പരിഹ​രി​ക്കാൻ സങ്കീർത്ത​ന​ക്കാ​രൻ എന്താണ്‌ ചെയ്‌തത്‌?

12 സങ്കീർത്തനം 73:16-18 വായി​ക്കുക. സങ്കീർത്ത​ന​ക്കാ​രൻ യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലേക്കു പോയി. അവിടു​ത്തെ സമാധാ​നം നിറഞ്ഞ അന്തരീ​ക്ഷ​ത്തിൽ അദ്ദേഹ​ത്തി​നു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കുറച്ചു​കൂ​ടി വ്യക്തമാ​യി ചിന്തി​ക്കാ​നാ​യി. ചിലരു​ടെ ജീവിതം ഇപ്പോൾ സുഖക​ര​മാ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും ഭാവി​യെ​ക്കു​റിച്ച്‌ അവർക്ക്‌ യാതൊ​രു പ്രത്യാ​ശ​യും ഇല്ലെന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. ആത്മീയ​കാ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ന്ന​തു​ത​ന്നെ​യാണ്‌ ഏറ്റവും നല്ല തീരു​മാ​ന​മെന്ന്‌ തിരി​ച്ച​റി​ഞ്ഞ​പ്പോൾ ആ സങ്കീർത്ത​ന​ക്കാ​രനു മനസ്സമാ​ധാ​നം വീണ്ടു​കി​ട്ടി. അങ്ങനെ യഹോ​വയെ തുടർന്നും വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നുള്ള തീരു​മാ​നം അദ്ദേഹം ഒന്നുകൂ​ടെ ശക്തമാക്കി.—സങ്കീ. 73:23-28.

13. മുമ്പെ​ടുത്ത തീരു​മാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ സംശയ​മു​ണ്ടെ​ങ്കിൽ എങ്ങനെ മനസ്സമാ​ധാ​നം കണ്ടെത്താം? (ചിത്ര​വും കാണുക.)

13 ദൈവ​വ​ച​ന​ത്തി​ന്റെ സഹായ​ത്തോ​ടെ നിങ്ങൾക്കും ഇതു​പോ​ലെ മനസ്സമാ​ധാ​നം കണ്ടെത്താ​നാ​കും. അതിന്‌ എന്തു ചെയ്യാം? യഹോ​വ​യു​ടെ അംഗീ​കാ​രം ഉൾപ്പെടെ നിങ്ങൾക്ക്‌ ഇപ്പോ​ഴുള്ള അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഈ ലോക​ത്തി​ലെ സന്തോ​ഷ​ങ്ങ​ളി​ലും സുഖങ്ങ​ളി​ലും മാത്രം മതിമ​റന്ന്‌ ജീവി​ക്കു​ന്ന​വരെ കാത്തി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നും ഓർക്കുക. ഈ ജീവി​ത​ത്തി​ലെ നേട്ടങ്ങ​ളെ​ക്കു​റിച്ച്‌ മാത്ര​മാ​യി​രി​ക്കും അവരുടെ ചിന്ത. അവർക്ക്‌ ഭാവി​യി​ലേ​ക്കാ​യി കാത്തി​രി​ക്കാൻ ഒന്നുമില്ല. പക്ഷേ നിങ്ങളു​ടെ കാര്യം അങ്ങനെയല്ല. നിങ്ങൾ ചിന്തി​ച്ചി​ട്ടു​പോ​ലു​മി​ല്ലാത്ത അനു​ഗ്ര​ഹങ്ങൾ തരു​മെ​ന്നാണ്‌ യഹോവ വാക്കു​ത​ന്നി​രി​ക്കു​ന്നത്‌. (സങ്കീ. 145:16) ഇതും ചിന്തി​ക്കുക: ദൈവ​രാ​ജ്യം ഒന്നാമതു വെക്കു​ന്ന​തി​നു പകരം നമ്മൾ മറ്റൊരു തീരു​മാ​ന​മാണ്‌ ചെറു​പ്പ​ത്തിൽ എടുത്തി​രു​ന്ന​തെ​ങ്കിൽ ഇന്നു നമ്മുടെ ജീവിതം എങ്ങനെ​യാ​യി​രി​ക്കു​മെന്നു നമുക്കു തീർത്തു​പ​റ​യാൻ പറ്റുമോ? എന്തായാ​ലും ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും അയൽക്കാ​രോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും അടിസ്ഥാ​ന​ത്തിൽ തീരു​മാ​ന​മെ​ടു​ത്ത​വ​രു​ടെ കാര്യ​ത്തിൽ ഒരു കാര്യം ഉറപ്പാണ്‌: അവരുടെ ജീവി​ത​ത്തിൽ എപ്പോ​ഴും യഥാർഥ​സ​ന്തോ​ഷം ഉണ്ടായി​രി​ക്കും.

യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളി​ലേക്കു നോക്കുക (13-ാം ഖണ്ഡിക കാണുക) d


യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ക്കൊണ്ട്‌ ഉപയോ​ഗ​മു​ണ്ടോ എന്ന സംശയം

14. ചിലർ എന്തെല്ലാം പ്രശ്‌നങ്ങൾ നേരി​ടു​ന്നുണ്ട്‌, അവരുടെ മനസ്സിൽ എന്ത്‌ ചോദ്യം വന്നേക്കാം?

14 യഹോ​വ​യു​ടെ ചില ദാസന്മാർ പ്രായ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കു​ന്നു. ചിലർ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ നേരി​ടു​ന്നുണ്ട്‌, മറ്റു ചിലർ ശാരീ​രി​ക​വൈ​ക​ല്യ​ങ്ങ​ളും. ഇതൊക്കെ കാരണം യഹോ​വ​യു​ടെ കണ്ണിൽ തങ്ങൾക്കു വിലയി​ല്ലെന്ന്‌ അവർക്കു തോന്നി​യേ​ക്കാം. ‘യഹോ​വ​യ്‌ക്ക്‌ എന്നെ​ക്കൊണ്ട്‌ ഇപ്പോ​ഴും ഉപയോ​ഗ​മു​ണ്ടോ?’ എന്ന്‌ അവർ സംശയി​ച്ചേ​ക്കാം.

15. സങ്കീർത്തനം 71-ന്റെ എഴുത്തു​കാ​രന്‌ ഏത്‌ കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രു​ന്നു?

15 സങ്കീർത്തനം 71-ന്റെ എഴുത്തു​കാ​ര​നും സമാന​മായ ഒരു ചിന്തയു​ണ്ടാ​യി. അദ്ദേഹം പ്രാർഥി​ച്ചു: ‘എന്റെ ശക്തി ക്ഷയിക്കു​മ്പോൾ എന്നെ ഉപേക്ഷി​ക്ക​രു​തേ.’ (സങ്കീ. 71:9, 18) എങ്കിലും, ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചാൽ യഹോവ തന്നെ വഴിന​ട​ത്തു​മെ​ന്നും താങ്ങു​മെ​ന്നും സങ്കീർത്ത​ന​ക്കാ​രന്‌ ഉറപ്പാ​യി​രു​ന്നു. സങ്കീർത്ത​ന​ക്കാ​രൻ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ പരിമി​തി​ക​ളു​ണ്ടെ​ങ്കി​ലും തങ്ങളുടെ കഴിവി​ന്റെ പരമാ​വധി സേവി​ക്കു​ന്ന​വരെ കാണു​മ്പോൾ യഹോവ സന്തോ​ഷി​ക്കു​ന്നു.—സങ്കീ. 37:23-25.

16. പ്രായ​മാ​യ​വരെ യഹോ​വ​യ്‌ക്ക്‌ എങ്ങനെ​യെ​ല്ലാം ഉപയോ​ഗി​ക്കാ​നാ​കും? (സങ്കീർത്തനം 92:12-15)

16 പ്രായ​മാ​യ​വരേ, നിങ്ങളു​ടെ സാഹച​ര്യ​ത്തെ യഹോവ കാണു​ന്ന​തു​പോ​ലെ കാണുക. ശാരീ​രി​ക​മാ​യി നിങ്ങൾ ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ക​യാ​ണെ​ങ്കി​ലും ആത്മീയ​മാ​യി തഴച്ചു​വ​ള​രാൻ യഹോവ നിങ്ങളെ സഹായി​ക്കും. (സങ്കീർത്തനം 92:12-15 വായി​ക്കുക.) നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാൻ കഴിയാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തി​നു പകരം, ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ വിശ്വ​സ്‌ത​മാ​തൃക, ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ നിങ്ങൾ കാണി​ക്കുന്ന താത്‌പ​ര്യം, ഇതിലൂ​ടെ​യൊ​ക്കെ നിങ്ങൾക്കു സഹക്രി​സ്‌ത്യാ​നി​കളെ ബലപ്പെ​ടു​ത്താ​നാ​കും. ഇത്രനാ​ളും യഹോവ നിങ്ങളെ എങ്ങനെ​യാ​ണു താങ്ങി​നി​റു​ത്തി​യ​തെന്നു നിങ്ങൾക്ക്‌ അവരോ​ടു പറയാം. യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​മെന്ന നിങ്ങളു​ടെ ഉറച്ച പ്രത്യാശ അവരു​മാ​യി പങ്കു​വെ​ക്കാം. അതു​പോ​ലെ മറ്റുള്ള​വർക്കു​വേണ്ടി നിങ്ങൾ നടത്തുന്ന ഉള്ളുരു​കി​യുള്ള പ്രാർഥ​ന​ക​ളു​ടെ ശക്തിയും കുറച്ചു​കാ​ണ​രുത്‌. (1 പത്രോ. 3:12) നമ്മുടെ സാഹച​ര്യം എത്ര മോശ​മാ​ണെ​ങ്കി​ലും, യഹോ​വ​യ്‌ക്കും മറ്റുള്ള​വർക്കും കൊടു​ക്കാൻ നമ്മുടെ കൈയിൽ ഇതു​പോ​ലെ എന്തെങ്കി​ലു​മൊ​ക്കെ ഉണ്ടായി​രി​ക്കും.

17. നമ്മളെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

17 യഹോ​വ​യു​ടെ സേവന​ത്തിൽ കൂടു​ത​ലൊ​ന്നും ചെയ്യാൻ കഴിയു​ന്നി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ ഒരു കാര്യം ഓർക്കുക. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങളെ യഹോവ മൂല്യ​മു​ള്ള​താ​യാ​ണു കാണു​ന്നത്‌. നിങ്ങൾ ചെയ്യു​ന്ന​തി​നെ മറ്റുള്ള​വ​രു​ടേ​തു​മാ​യി താരത​മ്യം ചെയ്യാൻ നിങ്ങൾക്കു തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെ ചെയ്യരുത്‌. കാരണം യഹോവ ഒരിക്ക​ലും അങ്ങനെ ചെയ്യു​ന്നില്ല. (ഗലാ. 6:4) ഉദാഹ​ര​ണ​ത്തിന്‌, മറിയ വിലപി​ടി​പ്പുള്ള സുഗന്ധ​തൈ​ല​മാ​ണു സമ്മാന​മാ​യി യേശു​വി​നു കൊടു​ത്തത്‌. (യോഹ. 12:3-5) നേരെ മറിച്ച്‌, ദരി​ദ്ര​യായ വിധവ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​ക​ളാണ്‌ ആലയത്തിൽ സംഭാ​വ​ന​യാ​യി ഇട്ടത്‌. (ലൂക്കോ. 21:1-4) എന്നാൽ യേശു ആ രണ്ടു പേരെ​യും താരത​മ്യം ചെയ്‌തില്ല. പകരം വിശ്വാ​സ​ത്തി​ന്റെ തെളി​വു​ക​ളാ​യാണ്‌ ആ രണ്ടു സമ്മാന​ങ്ങ​ളെ​യും യേശു കണ്ടത്‌. ശരിക്കും തന്റെ പിതാ​വി​ന്റെ മാതൃ​ക​യാണ്‌ യേശു ഇവിടെ പകർത്തി​യത്‌. യഹോ​വ​യ്‌ക്കു​വേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളു​ടെ കണ്ണിൽ എത്ര ചെറു​താ​ണെ​ങ്കി​ലും യഹോവ അതിനെ വളരെ വിലയു​ള്ള​താ​യി​ട്ടാണ്‌ കാണു​ന്നത്‌. കാരണം യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും ഭക്തിയും ആണ്‌ നിങ്ങളെ അതിനു പ്രേരി​പ്പി​ക്കു​ന്നത്‌.

18. സംശയ​ങ്ങളെ മറിക​ട​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? (“ സംശയങ്ങൾ മറിക​ട​ക്കാൻ യഹോ​വ​യു​ടെ വചനത്തി​നു നമ്മളെ സഹായി​ക്കാ​നാ​കും” എന്ന ചതുരം​കൂ​ടെ കാണുക.)

18 നമു​ക്കെ​ല്ലാം ഇടയ്‌ക്കൊ​ക്കെ സംശയ​ങ്ങ​ളു​ണ്ടാ​കാം. പക്ഷേ നമ്മൾ കണ്ടതു​പോ​ലെ നമ്മുടെ മനസ്സിൽനിന്ന്‌ അവയെ പിഴു​തെ​റി​യാൻ ദൈവ​വ​ച​ന​മായ ബൈബി​ളി​നു നമ്മളെ സഹായി​ക്കാ​നാ​കും. അതു​കൊണ്ട്‌ സംശയങ്ങൾ പരിഹ​രി​ക്കാ​നാ​യി നല്ല ശ്രമം നടത്തുക. അപ്പോൾ നിങ്ങളു​ടെ ചോദ്യ​ങ്ങ​ളും ആശങ്കക​ളും മാറി ആ സ്ഥാനത്ത്‌ വിശ്വാ​സം വളരും. യഹോവ നിങ്ങളെ, നിങ്ങൾ എന്ന വ്യക്തിയെ, കാണു​ന്നുണ്ട്‌. നിങ്ങൾ ചെയ്‌ത ത്യാഗ​ങ്ങളെ യഹോവ വില​യേ​റി​യ​താ​യി കാണുന്നു. നിങ്ങൾക്കു പ്രതി​ഫലം തരുമെന്ന വാക്കു പാലി​ക്കു​ക​യും ചെയ്യും. ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക, തന്റെ ഓരോ വിശ്വ​സ്‌ത​ദാ​സ​നെ​യും യഹോവ സ്‌നേ​ഹി​ക്കു​ക​യും കരുതു​ക​യും ചെയ്യുന്നു.

ഗീതം 111 സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ

a പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ഈ ലേഖന​ത്തിൽ, യഹോ​വ​യു​ടെ മുന്നിൽ നമുക്ക്‌ വിലയു​ണ്ടോ, നമ്മളെ​ടുത്ത തീരു​മാ​നങ്ങൾ ശരിയാ​യോ എന്നതു​പോ​ലുള്ള സംശയ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ചർച്ച ചെയ്യു​ന്നത്‌. എന്നാൽ ബൈബി​ളിൽ വേറൊ​രു തരം സംശയ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. യഹോ​വ​യി​ലും യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ഉള്ള വിശ്വാ​സം കുറയു​ന്നു എന്നു സൂചി​പ്പി​ച്ചേ​ക്കാ​വുന്ന തരം സംശയങ്ങൾ. അവയെ​ക്കു​റി​ച്ചല്ല ഈ ലേഖന​ത്തിൽ ചർച്ച ചെയ്യു​ന്നത്‌.

b യഹോവ ദാവീ​ദി​നെ തിര​ഞ്ഞെ​ടു​ത്ത​പ്പോൾ കൃത്യം എത്ര വയസ്സാ​യി​രു​ന്നു എന്നു ബൈബി​ളിൽ പറയു​ന്നില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ ദാവീദ്‌ ആ സമയത്ത്‌ കൗമാ​ര​ക്കാ​ര​നാ​യി​രു​ന്നു.—2011 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) പേ. 29 ഖ. 2 കാണുക.

c ചിത്രത്തിന്റെ വിവരണം : ഉപദേ​ശ​ത്തി​നാ​യി തിരു​വെ​ഴു​ത്തു​ക​ളി​ലേക്കു നോക്കി​ക്കൊണ്ട്‌ ഒരു യുവസാ​ക്ഷി യഹോ​വയെ അന്വേ​ഷി​ക്കു​ന്നു.

d ചിത്രത്തിന്റെ വിവരണം: കുടും​ബത്തെ പുലർത്താൻവേണ്ടി ഒരു സഹോ​ദരൻ ജനലുകൾ വൃത്തി​യാ​ക്കുന്ന ജോലി ചെയ്യുന്നു. പക്ഷേ അദ്ദേഹ​ത്തി​ന്റെ മനസ്സ്‌ മുഴുവൻ വരാനി​രി​ക്കുന്ന പറുദീ​സ​യി​ലെ അനു​ഗ്ര​ഹ​ങ്ങ​ളാണ്‌.