പഠനപ്രോജക്ട്
വിശ്വസ്തരായ ആളുകൾ അവരുടെ നേർച്ചകൾ നിറവേറ്റും
ന്യായാധിപന്മാർ 11:30-40-ലെ (വായിക്കുക) യിഫ്താഹിന്റെയും മകളുടെയും വിവരണത്തിൽനിന്ന് നേർച്ചകൾ നിറവേറ്റുന്നതിനെക്കുറിച്ച് പഠിക്കാം.
സന്ദർഭം മനസ്സിലാക്കുക. യഹോവയ്ക്കു നേർന്ന നേർച്ചകളെ വിശ്വസ്തരായ ഇസ്രായേല്യർ എങ്ങനെയാണു കണ്ടിരുന്നത്? (സംഖ്യ 30:2) യഹോവയിൽ വിശ്വാസമുണ്ടെന്നു യിഫ്താഹും മകളും എങ്ങനെയാണു കാണിച്ചത്?—ന്യായാ. 11:9-11, 19-24, 36.
ആഴത്തിൽ പഠിക്കുക. നേർച്ച നേർന്നപ്പോൾ സാധ്യതയനുസരിച്ച് യിഫ്താഹിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായിരിക്കാം? (w16.04 7 ¶12) യിഫ്താഹിന്റെ നേർച്ച നിറവേറ്റാൻ അദ്ദേഹവും മകളും എന്തെല്ലാം ത്യാഗങ്ങളാണു ചെയ്തത്? (w16.04 7-8 ¶14-16) ഇന്ന് ക്രിസ്ത്യാനികൾ ഏതെല്ലാം നേർച്ചകളാണു നേരുന്നത്?—w17.04 5-8 ¶10-19.
നമുക്കുള്ള പാഠങ്ങൾ വേർതിരിച്ചെടുക്കുക. സ്വയം ചോദിക്കുക:
-
‘സമർപ്പണപ്രതിജ്ഞയോടു പറ്റിനിൽക്കാൻ എന്നെ എന്തു സഹായിക്കും?’ (w20.03 13 ¶20)
-
‘യഹോവയ്ക്കുവേണ്ടി കൂടുതൽ ചെയ്യാൻ എനിക്ക് എന്തെല്ലാം ത്യാഗങ്ങൾ ചെയ്യാനാകും?’
-
‘വിവാഹപ്രതിജ്ഞയോടു പറ്റിനിൽക്കാൻ എന്നെ എന്തു സഹായിക്കും?’ (മത്താ. 19:5, 6; എഫെ. 5:28-33)