വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടുതൽ പഠിക്കാ​നാ​യി. . .

പഠനത്തി​നാ​യി നല്ലൊരു അന്തരീക്ഷം ഒരുക്കുക

പഠനത്തി​നാ​യി നല്ലൊരു അന്തരീക്ഷം ഒരുക്കുക

വ്യക്തി​പ​ര​മായ പഠനം കുറെ​ക്കൂ​ടെ പ്രയോ​ജ​ന​പ്ര​ദ​മാ​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? എങ്കിൽ നന്നായി ശ്രദ്ധിച്ച്‌ പഠിക്കാൻ ഈ കാര്യങ്ങൾ നിങ്ങളെ സഹായി​ക്കും:

  • നല്ലൊരു സ്ഥലം തിര​ഞ്ഞെ​ടു​ക്കാം. കഴിയു​മെ​ങ്കിൽ നല്ല വൃത്തി​യുള്ള, ആവശ്യ​ത്തിന്‌ വെളി​ച്ച​മുള്ള ഒരു സ്ഥലം തിര​ഞ്ഞെ​ടു​ക്കാം. നിങ്ങൾക്ക്‌ ഒരു മേശയു​ള്ളി​ടത്ത്‌ ഇരിക്കാം. അല്ലെങ്കിൽ പുറത്ത്‌ എവി​ടെ​യെ​ങ്കി​ലും സൗകര്യ​പ്ര​ദ​മായ ഒരു സ്ഥലം കണ്ടെത്താം.

  • ഒറ്റയ്‌ക്ക്‌ ആയിരി​ക്കാൻ പറ്റുന്ന ഒരു സ്ഥലം കണ്ടെത്തുക. യേശു പ്രാർഥി​ക്കാ​നാ​യി “അതിരാ​വി​ലെ . . . ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.” (മർക്കോ. 1:35) ഒറ്റയ്‌ക്ക്‌ ഇരിക്കാൻ ഒരു സ്ഥലമി​ല്ലെ​ങ്കിൽ നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളെ​യോ കൂടെ താമസി​ക്കു​ന്ന​വ​രെ​യോ നിങ്ങൾ പഠിക്കാ​നി​രി​ക്കുന്ന സമയം അറിയി​ക്കുക. ആ സമയത്ത്‌ പഠനം തടസ്സ​പെ​ടു​ത്താ​തി​രി​ക്കാൻ ആവശ്യ​പ്പെ​ടാം.

  • ശ്രദ്ധ മാറി​പ്പോ​ക​രുത്‌. ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കുക. നിങ്ങൾ മൊ​ബൈ​ലോ ടാബ്‌ല​റ്റോ ഉപയോ​ഗി​ച്ചാ​ണു പഠിക്കു​ന്ന​തെ​ങ്കിൽ ശ്രദ്ധ മാറി​പ്പോ​കാ​തി​രി​ക്കാൻ അതു സൈല​ന്റാ​ക്കു​ക​യോ ഫ്ലൈറ്റ്‌ മോഡിൽ ഇടുക​യോ ചെയ്യാം. ചെയ്യാ​നുള്ള എന്തെങ്കി​ലും കാര്യം പഠിക്കുന്ന സമയത്ത്‌ ഓർമ വന്നാൽ നിങ്ങൾക്ക്‌ അതു പിന്നീടു ചെയ്യു​ന്ന​തി​നാ​യി എഴുതി​വെ​ക്കാം. നിങ്ങൾക്ക്‌ ശ്രദ്ധ​യോ​ടി​രി​ക്കാൻ ബുദ്ധി​മുട്ട്‌ തോന്നു​ന്നെ​ങ്കിൽ ഒന്ന്‌ നടക്കാ​നോ കൈയും കാലും ഒന്നു നിവർത്തി​യിട്ട്‌ വരാനോ ആയി ഒരു ഇടവേള എടുക്കാം.