വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 45

ഗീതം 138 നരച്ച മുടി സൗന്ദര്യം

വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാ​രു​ടെ അവസാ​ന​വാ​ക്കു​ക​ളിൽനിന്ന്‌ പഠിക്കുക

വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാ​രു​ടെ അവസാ​ന​വാ​ക്കു​ക​ളിൽനിന്ന്‌ പഠിക്കുക

“പ്രായ​മാ​യവർ ജ്ഞാനി​ക​ളാ​യി​രി​ക്കി​ല്ലേ? പ്രായം ചെല്ലു​മ്പോൾ വിവേകം വർധി​ക്കി​ല്ലേ?”ഇയ്യോ. 12:12.

ഉദ്ദേശ്യം

ദൈവ​മാ​യ യഹോ​വയെ അനുസ​രി​ക്കു​ന്നതു നമുക്ക്‌ ഇപ്പോൾ അനു​ഗ്ര​ഹങ്ങൾ നേടി​ത്ത​രും; ഭാവി​യിൽ നിത്യ​ജീ​വ​നും.

1. എന്തു​കൊ​ണ്ടാ​ണു പ്രായ​മാ​യ​വ​രിൽനിന്ന്‌ പഠി​ക്കേ​ണ്ടത്‌?

 ജീവി​ത​ത്തിൽ പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്ക്‌ എല്ലാവർക്കും നല്ല ഉപദേ​ശങ്ങൾ ആവശ്യ​മാണ്‌. സഭയി​ലുള്ള മൂപ്പന്മാ​രും അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങ​ളും നമുക്ക്‌ ഇതു​പോ​ലുള്ള സഹായം തരാറുണ്ട്‌. അവരുടെ ഉപദേശം പഴഞ്ചനാ​ണെന്നു ചിന്തിച്ച്‌ അതു നമ്മൾ കേൾക്കാ​തി​രി​ക്ക​രുത്‌. പ്രായ​മാ​യ​വ​രിൽനിന്ന്‌ നമ്മൾ പഠിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. നമ്മളെ​ക്കാൾ കൂടുതൽ കാലം ജീവി​ച്ച​തു​കൊണ്ട്‌ അവർക്കു നമ്മളെ​ക്കാൾ അറിവും ജ്ഞാനവും അനുഭ​വ​പ​രി​ച​യ​വും ഉണ്ട്‌.—ഇയ്യോ. 12:12.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 പുരാ​ത​ന​കാ​ലത്ത്‌ പ്രായ​മുള്ള വിശ്വ​സ്‌ത​രായ ദാസരെ ഉപയോ​ഗിച്ച്‌ യഹോവ തന്റെ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വഴിന​ട​ത്തു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മോശ​യു​ടെ​യും ദാവീ​ദി​ന്റെ​യും അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ​യും കാര്യ​മെ​ടു​ക്കുക. അവർ വ്യത്യ​സ്‌ത​സ​മ​യ​ങ്ങ​ളി​ലാ​ണു ജീവി​ച്ചി​രു​ന്നത്‌. അതു​പോ​ലെ അവരുടെ സാഹച​ര്യ​ങ്ങ​ളും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ജീവി​താ​വ​സാ​ന​ത്തോട്‌ അടുത്ത​പ്പോൾ അവർ ജ്ഞാനമുള്ള ചില ഉപദേ​ശങ്ങൾ ചെറു​പ്പ​ക്കാർക്കു കൊടു​ത്തു. പ്രായ​മുള്ള ഈ മൂന്ന്‌ ദൈവ​ദാ​സ​രും യഹോ​വയെ അനുസ​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ എടുത്തു​പ​റഞ്ഞു. അവരുടെ ജ്ഞാനമുള്ള ആ വാക്കുകൾ യഹോവ നമുക്കു​വേണ്ടി തന്റെ വചനത്തിൽ കുറി​ച്ചി​ട്ടു. നമ്മൾ പ്രായ​മു​ള്ള​വ​രാ​ണെ​ങ്കി​ലും ചെറു​പ്പ​ക്കാ​രാ​ണെ​ങ്കി​ലും അവരുടെ ആ ഉപദേ​ശ​ത്തിൽനിന്ന്‌ നമുക്കു പ്രയോ​ജനം നേടാ​നാ​കും. (റോമ. 15:4; 2 തിമൊ. 3:16) ഈ ലേഖന​ത്തിൽ അവരുടെ അവസാ​ന​വാ​ക്കു​കൾ എന്താ​ണെ​ന്നും അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​മെ​ന്നും നോക്കും.

‘നിങ്ങൾ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കും’

3. എന്തെല്ലാം നിയമ​നങ്ങൾ മോശ​യ്‌ക്ക്‌ യഹോ​വ​യിൽനിന്ന്‌ കിട്ടി?

3 യഹോ​വ​യ്‌ക്കു​വേണ്ടി ഒരുപാ​ടു കാര്യങ്ങൾ ചെയ്‌ത ഒരു വ്യക്തി​യാണ്‌ മോശ. അദ്ദേഹം ഒരു പ്രവാ​ച​ക​നും ന്യായാ​ധി​പ​നും സൈന്യാ​ധി​പ​നും എഴുത്തു​കാ​ര​നും ആയി പ്രവർത്തി​ച്ചി​ട്ടുണ്ട്‌. മോശ​യ്‌ക്കു ധാരാളം ജീവി​താ​നു​ഭ​വങ്ങൾ ഉണ്ടായി​രു​ന്നു. മോശ ഇസ്രാ​യേ​ല്യ​രെ യഹോ​വ​യു​ടെ സഹായ​ത്തോ​ടെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ക്കു​ക​യും അവരെ വഴിന​യി​ക്കു​ക​യും യഹോവ ചെയ്‌ത പല അത്ഭുതങ്ങൾ നേരിട്ട്‌ കാണു​ക​യും ചെയ്‌തു. അതു​പോ​ലെ ആദ്യത്തെ അഞ്ചു ബൈബിൾപു​സ്‌ത​ക​ങ്ങ​ളും 90-ാം സങ്കീർത്ത​ന​വും എഴുതാൻ യഹോവ മോശയെ ഉപയോ​ഗി​ച്ചു. സാധ്യ​ത​യ​നു​സ​രിച്ച്‌ 91-ാം സങ്കീർത്ത​ന​വും ഇയ്യോ​ബി​ന്റെ പുസ്‌ത​ക​വും അദ്ദേഹ​മാ​യി​രി​ക്കണം എഴുതി​യത്‌.

4. മരിക്കു​ന്ന​തി​നു മുമ്പ്‌ മോശ ആരെയാ​ണു പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌? എന്തു​കൊണ്ട്‌?

4 തന്റെ മരണത്തി​നു തൊട്ടു​മുമ്പ്‌, 120 വയസ്സു​ള്ള​പ്പോൾ മോശ യഹോവ തങ്ങൾക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർമി​പ്പി​ക്കാൻ എല്ലാ ഇസ്രാ​യേ​ല്യ​രെ​യും വിളി​ച്ചു​കൂ​ട്ടി. ആ കൂട്ടത്തി​ലു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യ​രിൽ ചിലർ തങ്ങളുടെ ചെറു​പ്പ​കാ​ലത്ത്‌ യഹോവ ചെയ്‌ത അത്ഭുത​ങ്ങ​ളും ദൈവം ഈജി​പ്‌തു​കാ​രെ ശിക്ഷി​ച്ച​തും എല്ലാം നേരിട്ട്‌ കണ്ടവരാണ്‌. (പുറ. 7:3, 4) ചെങ്കടൽ വിഭജി​ച്ച​പ്പോൾ അവർ അതിലൂ​ടെ നടക്കു​ക​യും ദൈവം ഫറവോ​നെ​യും സൈന്യ​ത്തെ​യും നശിപ്പി​ച്ചതു നേരിട്ട്‌ കാണു​ക​യും ചെയ്‌തു. (പുറ. 14:29-31) ഇനി വിജന​ഭൂ​മി​യിൽവെച്ച്‌ അവർ യഹോ​വ​യു​ടെ സംരക്ഷ​ണ​വും കരുത​ലും എല്ലാം അനുഭ​വി​ച്ച​റി​ഞ്ഞു. (ആവ. 8:3, 4) ഇപ്പോൾ അവർ വാഗ്‌ദ​ത്ത​ദേ​ശ​ത്തി​നു തൊട്ട​ടുത്ത്‌ എത്തിയി​രി​ക്കു​ക​യാണ്‌. അതു​കൊ​ണ്ടാ​ണു മരിക്കു​ന്ന​തി​നു മുമ്പ്‌ മോശ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. അദ്ദേഹം എന്താണ്‌ അവരോ​ടു പറഞ്ഞത്‌? a

5. ആവർത്തനം 30:19, 20-ൽ കാണുന്ന മോശ​യു​ടെ അവസാ​ന​വാ​ക്കു​കൾ ഇസ്രാ​യേ​ല്യർക്ക്‌ എന്ത്‌ ഉറപ്പു​കൊ​ടു​ത്തു?

5 മോശ എന്താണു പറഞ്ഞത്‌? (ആവർത്തനം 30:19, 20 വായി​ക്കുക.) മുമ്പി​ലേക്കു നോക്കു​മ്പോൾ മനോ​ഹ​ര​മായ ഒരു ഭാവി​യാണ്‌ അവരെ കാത്തി​രി​ക്കു​ന്ന​തെന്നു മോശ ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ച്ചു. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടെ​ങ്കിൽ ഇസ്രാ​യേ​ല്യർക്കു വാഗ്‌ദ​ത്ത​ദേ​ശത്ത്‌ ദീർഘ​കാ​ലം ജീവി​ക്കാൻ പറ്റുമാ​യി​രു​ന്നു. എത്ര മനോ​ഹ​ര​മായ, ഫലസമൃ​ദ്ധി​യുള്ള ഒരു ദേശമാ​യി​രു​ന്നു അത്‌! മോശ അതി​നെ​ക്കു​റിച്ച്‌ ഇങ്ങനെ വിവരി​ച്ചു: ‘നീ പണിയാത്ത വലുതും ശ്രേഷ്‌ഠ​വും ആയ നഗരങ്ങ​ളും നീ അധ്വാ​നി​ച്ചു​ണ്ടാ​ക്കാത്ത നല്ല വസ്‌തു​ക്ക​ളെ​ല്ലാം നിറഞ്ഞ വീടു​ക​ളും നീ വെട്ടി​യു​ണ്ടാ​ക്കാത്ത ജലസം​ഭ​ര​ണി​ക​ളും നീ നട്ടുവ​ളർത്താത്ത മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഒലിവ്‌ മരങ്ങളും നിനക്കു തരും.’—ആവ. 6:10, 11.

6. ഇസ്രാ​യേ​ല്യ​രെ കീഴട​ക്കാൻ യഹോവ എന്തു​കൊ​ണ്ടാ​ണു മറ്റു ജനതകളെ അനുവ​ദി​ച്ചത്‌?

6 എന്നാൽ മോശ ഇസ്രാ​യേ​ല്യർക്ക്‌ ഒരു മുന്നറി​യി​പ്പും നൽകി. ആ ദേശത്ത്‌ തുടർന്നും ജീവി​ക്ക​ണ​മെ​ങ്കിൽ അവർ യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. യഹോ​വയെ ശ്രദ്ധി​ച്ചു​കൊ​ണ്ടും ദൈവ​ത്തോ​ടു ‘പറ്റി​ച്ചേർന്നു​കൊ​ണ്ടും’ ‘ജീവൻ തിര​ഞ്ഞെ​ടു​ക്കാൻ‘ മോശ അവരോ​ടു പറഞ്ഞു. എന്നാൽ ഇസ്രാ​യേ​ല്യർ യഹോ​വയെ അനുസ​രി​ച്ചില്ല. അതു​കൊണ്ട്‌ കുറച്ച്‌ നാളുകൾ കഴിഞ്ഞ്‌ അസീറി​യ​ക്കാ​രും അതിനു​ശേഷം ബാബി​ലോൺകാ​രും ഇസ്രാ​യേ​ല്യ​രെ കീഴടക്കി ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കാൻ യഹോവ അനുവ​ദി​ച്ചു.—2 രാജാ. 17:6-8, 13, 14; 2 ദിന. 36:15-17, 20.

7. മോശ​യു​ടെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (ചിത്ര​വും കാണുക.)

7 എന്താണു നമുക്കുള്ള പാഠം? അനുസ​രണം നമ്മുടെ ജീവൻ രക്ഷിക്കും. ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശ​ത്തി​നു തൊട്ട​ടുത്ത്‌ എത്തിയി​രു​ന്ന​തു​പോ​ലെ​തന്നെ നമ്മളും ഇന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ ലോക​ത്തി​നു തൊട്ട​ടുത്ത്‌ എത്തിയി​രി​ക്കു​ക​യാണ്‌. പെട്ടെ​ന്നു​തന്നെ യഹോവ ഈ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കും. (യശ. 35:1; ലൂക്കോ. 23:43) പിശാ​ചായ സാത്താ​നും അവന്റെ ഭൂതങ്ങ​ളും ഇല്ലാതാ​കും. (വെളി. 20:2, 3) പിന്നെ ഒരിക്ക​ലും യഹോ​വ​യിൽനിന്ന്‌ ആളുകളെ അകറ്റുന്ന വ്യാജ​മതം ഉണ്ടായി​രി​ക്കില്ല. (വെളി. 17:16) മേലാൽ, മനുഷ്യ​ഗ​വൺമെ​ന്റു​ക​ളൊ​ന്നും തങ്ങളുടെ കീഴി​ലുള്ള ജനങ്ങളെ അടിച്ച​മർത്തില്ല. (വെളി. 19:19, 20) പറുദീ​സ​യിൽ ആരും ഒരു പ്രശ്‌ന​വും ഉണ്ടാക്കില്ല. (സങ്കീ. 37:10, 11) യഹോ​വ​യു​ടെ നീതി​യുള്ള നിയമങ്ങൾ എല്ലാ ആളുക​ളും അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ എങ്ങും സമാധാ​ന​വും ഐക്യ​വും ഉണ്ടായി​രി​ക്കും. അതു​പോ​ലെ എല്ലാവ​രും പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്യും. (യശ. 11:9) ആ മനോ​ഹ​ര​മായ സമയത്തി​നാ​യി നമ്മൾ കാത്തി​രി​ക്കു​ക​യാണ്‌. നമ്മൾ യഹോ​വയെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്കു പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കാ​നാ​കും. അതും ഏതാനും വർഷങ്ങൾ മാത്രമല്ല, എന്നേക്കു​മാ​യി!—സങ്കീ. 37:29; യോഹ. 3:16.

നമ്മൾ യഹോ​വയെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്കു പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കാ​നാ​കും; അതും ഏതാനും വർഷങ്ങൾ മാത്രമല്ല, എന്നേക്കു​മാ​യി (7-ാം ഖണ്ഡിക കാണുക)


8. നിത്യം ജീവി​ക്കാ​നുള്ള വാഗ്‌ദാ​നം ഒരു മിഷന​റി​യെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌? (യൂദ 20, 21)

8 ദൈവം തന്നിരി​ക്കുന്ന നിത്യ​ജീ​വന്റെ വാഗ്‌ദാ​നം എപ്പോ​ഴും നമ്മുടെ ഹൃദയ​ത്തി​ലു​ണ്ടെ​ങ്കിൽ എന്തെല്ലാം പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും നമ്മൾ യഹോ​വ​യോ​ടു പറ്റിനിൽക്കും. (യൂദ 20, 21 വായി​ക്കുക.) നമ്മുടെ വ്യക്തി​പ​ര​മായ ബലഹീ​ന​ത​കൾക്കെ​തി​രെ പോരാ​ടാ​നും ഈ വാഗ്‌ദാ​നം നമുക്കു ശക്തി തരും. ആഫ്രി​ക്ക​യിൽ വർഷങ്ങ​ളാ​യി മിഷന​റി​യാ​യി സേവി​ക്കുന്ന ഒരു സഹോ​ദ​രനു തുടർച്ച​യാ​യി തന്റെ ഒരു ബലഹീ​ന​ത​യോ​ടു പോരാ​ടേ​ണ്ടി​വന്നു. അദ്ദേഹം പറഞ്ഞു: “യഹോ​വയെ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ എനിക്കു പറുദീ​സാ​ഭൂ​മി​യിൽ നിത്യം ജീവി​ക്കാൻ പറ്റില്ല​ല്ലോ എന്നു ഞാൻ ഓർത്തു. അങ്ങനെ ചിന്തി​ച്ചതു പ്രശ്‌ന​ത്തിന്‌ എതിരെ പോരാ​ടാ​നും സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു കൂടെ​ക്കൂ​ടെ പ്രാർഥി​ക്കാ​നും എന്നെ പ്രേരി​പ്പി​ച്ചു. യഹോ​വ​യു​ടെ സഹായ​ത്തോ​ടെ എനിക്ക്‌ ആ പ്രശ്‌നം മറിക​ട​ക്കാ​നാ​യി.”

“നീ വിജയം വരിക്കും”

9. ദാവീ​ദി​നു ജീവി​ത​ത്തിൽ എന്തെല്ലാം പരി​ശോ​ധ​നകൾ നേരി​ടേ​ണ്ടി​വന്നു?

9 മഹാനായ ഒരു രാജാ​വാ​യി​രു​ന്നു ദാവീദ്‌. അതു​പോ​ലെ അദ്ദേഹം ഒരു സംഗീ​ത​ജ്ഞ​നും കവിയും യോദ്ധാ​വും പ്രവാ​ച​ക​നും ആയിരു​ന്നു. പലപല പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ അദ്ദേഹ​ത്തി​നു കടന്നു​പോ​കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. തന്റെ ജീവ​നെ​ടു​ക്കാൻ തക്കംപാർത്ത്‌ നടക്കുന്ന ശൗൽ രാജാ​വി​ന്റെ കണ്ണിൽപ്പെ​ടാ​തെ ദാവീ​ദി​നു കുറച്ച്‌ വർഷങ്ങൾ ഒളിച്ച്‌ കഴി​യേ​ണ്ടി​വന്നു. ഇനി രാജാ​വാ​യ​തി​നു ശേഷം തന്റെ മകനായ അബ്‌ശാ​ലോം ഭരണം തട്ടി​യെ​ടു​ക്കാൻ ശ്രമി​ച്ച​പ്പോൾ ദാവീദ്‌ വീണ്ടും ഒളിച്ച്‌ താമസി​ച്ചു. ദാവീ​ദിന്‌ ഒരുപാ​ടു പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും ഗുരു​ത​ര​മായ തെറ്റുകൾ പറ്റി​യെ​ങ്കി​ലും അദ്ദേഹം ജീവി​താ​വ​സാ​നം​വരെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി തുടർന്നു. യഹോവ ദാവീ​ദി​നെ വിശേ​ഷി​പ്പി​ച്ചത്‌, ‘എന്റെ മനസ്സിന്‌ ഇണങ്ങിയ ഒരാൾ’ എന്നാണ്‌. അങ്ങനെ​യെ​ങ്കിൽ നമ്മൾ ദാവീ​ദി​ന്റെ ഉപദേശം ശ്രദ്ധി​ക്കേ​ണ്ട​തല്ലേ!—പ്രവൃ. 13:22; 1 രാജാ. 15:5.

10. ശലോ​മോൻ രാജാ​വാ​കു​ന്ന​തി​നു മുമ്പ്‌ ദാവീദ്‌ അദ്ദേഹ​ത്തിന്‌ ഉപദേശം കൊടു​ത്തത്‌ എന്തിനാണ്‌?

10 ദാവീദ്‌ തന്റെ മകനും ഇസ്രാ​യേ​ലി​ന്റെ ഭാവി രാജാ​വും ആയ ശലോ​മോന്‌ ഉപദേശം കൊടു​ത്തു. തന്നെ ആരാധി​ക്കേ​ണ്ട​തിന്‌ ഒരു ആലയം പണിയാൻ യഹോവ തിര​ഞ്ഞെ​ടു​ത്തതു ശലോ​മോ​നെ​യാ​യി​രു​ന്നു. (1 ദിന. 22:5) എന്നാൽ ശലോ​മോ​നു പലപല പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ദാവീദ്‌ ഇപ്പോൾ ശലോ​മോ​നോട്‌ എന്താണു പറയാൻപോ​കു​ന്നത്‌? നമുക്കു നോക്കാം.

11. 1 രാജാ​ക്ക​ന്മാർ 2:2, 3 അനുസ​രിച്ച്‌ ദാവീദ്‌ ശലോ​മോന്‌ എന്ത്‌ ഉറപ്പാണു കൊടു​ത്തത്‌, ആ വാക്കുകൾ എങ്ങനെ​യാ​ണു സത്യമാ​യി​ത്തീർന്നത്‌? (ചിത്ര​വും കാണുക.)

11 ദാവീദ്‌ എന്താണു പറഞ്ഞത്‌? (1 രാജാ​ക്ക​ന്മാർ 2:2, 3 വായി​ക്കുക.) ദൈവത്തെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ ജീവി​ത​ത്തിൽ വിജയ​മു​ണ്ടാ​കും എന്നു ദാവീദ്‌ തന്റെ മകനോ​ടു പറഞ്ഞു. കുറെ വർഷം ശലോ​മോന്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. (1 ദിന. 29:23-25) അദ്ദേഹം പ്രൗഢ​ഗം​ഭീ​ര​മായ ഒരു ആലയം നിർമി​ച്ചു. ചില ബൈബിൾപു​സ്‌ത​കങ്ങൾ എഴുതി. ഇനി അദ്ദേഹ​ത്തി​ന്റെ വാക്കുകൾ ബൈബി​ളി​ലെ മറ്റു പല ഭാഗങ്ങ​ളി​ലും കാണാം. അതു​പോ​ലെ ജ്ഞാനത്തി​ന്റെ​യും സമ്പത്തി​ന്റെ​യും കാര്യ​ത്തിൽ ശലോ​മോൻ പ്രസി​ദ്ധ​നാ​യി​രു​ന്നു. (1 രാജാ. 4:34) പക്ഷേ, ദാവീദ്‌ പറഞ്ഞതു​പോ​ലെ​തന്നെ യഹോ​വയെ അനുസ​രി​ച്ചാൽ മാത്രമേ ശലോ​മോ​നു വിജയം കിട്ടു​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ ശലോ​മോ​നു പ്രായ​മാ​യ​പ്പോൾ അദ്ദേഹം വ്യാജ​ദൈ​വ​ങ്ങ​ളി​ലേക്കു തിരിഞ്ഞു. ദൈവ​ത്തിന്‌ അത്‌ ഇഷ്ടമാ​യില്ല. അതു​കൊണ്ട്‌ ദയയോ​ടെ​യും നീതി​യോ​ടെ​യും ജനത്തെ ഭരിക്കാ​നുള്ള ജ്ഞാനം ശലോ​മോ​നു നഷ്ടമായി.—1 രാജാ. 11:9, 10; 12:4.

മകനായ ശലോ​മോ​നോ​ടുള്ള ദാവീ​ദി​ന്റെ അവസാ​ന​വാ​ക്കു​ക​ളിൽനിന്ന്‌, നമ്മൾ യഹോ​വയെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള ജ്ഞാനം യഹോവ തരു​മെന്നു പഠിക്കാം (11-12 ഖണ്ഡികകൾ കാണുക) b


12. ദാവീ​ദി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 എന്താണു നമുക്കുള്ള പാഠം? അനുസ​രണം വിജയ​ത്തി​ലേക്കു നയിക്കും. (സങ്കീ. 1:1-3) ശലോ​മോ​നെ​പ്പോ​ലെ നമ്മളെ​യും സമ്പന്നനോ അറിയ​പ്പെ​ടുന്ന ഒരാളോ ആക്കു​മെന്ന്‌ യഹോവ പറഞ്ഞി​ട്ടില്ല. എന്നാൽ, തന്നെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള ജ്ഞാനം തരു​മെന്ന്‌ യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (സുഭാ. 2:6, 7; യാക്കോ. 1:5) ജോലി, വിദ്യാ​ഭ്യാ​സം, വിനോ​ദം, പണം എന്നീ കാര്യ​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ യഹോ​വ​യു​ടെ തത്ത്വങ്ങൾ സഹായി​ക്കും. ദൈവ​ത്തി​ന്റെ ജ്ഞാനമ​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ നിലനിൽക്കുന്ന ദോഷം വരുത്തുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ അതു നമ്മളെ സംരക്ഷി​ക്കും. (സുഭാ. 2:10, 11) നല്ല സൗഹൃ​ദങ്ങൾ വളർത്തി​യെ​ടു​ക്കാൻ അതു നമ്മളെ സഹായി​ക്കും. അതു​പോ​ലെ സന്തോ​ഷ​ക​ര​മായ ഒരു കുടും​ബ​ജീ​വി​ത​ത്തിന്‌ ആവശ്യ​മായ മാർഗ​നിർദേ​ശ​ങ്ങ​ളും നമുക്കു ലഭിക്കും.

13. ജീവി​ത​ത്തിൽ വിജയി​ക്കാൻ കാർമനെ സഹായി​ച്ചത്‌ എന്താണ്‌?

13 മൊസാ​മ്പി​ക്കി​ലുള്ള കാർമന്റെ അനുഭവം നോക്കാം. കൂടുതൽ വിദ്യാ​ഭ്യാ​സം നേടു​ന്ന​താ​ണു ജീവി​ത​ത്തിൽ വിജയി​ക്കാൻ സഹായി​ക്കു​ന്ന​തെന്നു കാർമൻ ചിന്തിച്ചു. അതു​കൊണ്ട്‌ അവൾ ഒരു യൂണി​വേ​ഴ്‌സി​റ്റി​യിൽ കെട്ടി​ടങ്ങൾ ഡിസൈൻ ചെയ്യുന്ന ഒരു കോഴ്‌സി​നു ചേർന്നു. കാർമൻ ഇങ്ങനെ പറഞ്ഞു: “പഠിക്കുന്ന കാര്യ​ങ്ങ​ളൊ​ക്കെ എനിക്ക്‌ ഒത്തിരി ഇഷ്ടമാ​യി​രു​ന്നു. പക്ഷേ അത്‌ എന്റെ സമയവും ഊർജ​വും എല്ലാം കവർന്നെ​ടു​ത്തു. ഞാൻ രാവിലെ ഏഴരയ്‌ക്കു കോ​ളേ​ജിൽ എത്തിയാൽ വൈകു​ന്നേരം ആറു മണിവരെ അവി​ടെ​യാ​യി​രി​ക്കും. എനിക്കു മീറ്റി​ങ്ങിന്‌ എത്താൻ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അത്‌ എന്റെ ആത്മീയ​തയെ ബാധിച്ചു. ഞാൻ ശരിക്കും രണ്ടു യജമാ​ന​ന്മാ​രെ സേവി​ക്കാൻ ശ്രമി​ക്കു​ക​യാ​ണ​ല്ലോ എന്ന്‌ ഉള്ളിന്റെ ഉള്ളിൽ എനിക്കു തോന്നി.” (മത്താ. 6:24) കാർമൻ തന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ പ്രാർഥി​ക്കു​ക​യും അതെക്കു​റിച്ച്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനിന്ന്‌ ഗവേഷണം ചെയ്‌ത്‌ പഠിക്കു​ക​യും ചെയ്‌തു. അവൾ ഇങ്ങനെ​യും പറഞ്ഞു: “സഭയിലെ മൂപ്പന്മാ​രിൽനി​ന്നും എന്റെ അമ്മയിൽനി​ന്നും എനിക്കു നല്ല ഉപദേ​ശങ്ങൾ കിട്ടി. അവസാനം യൂണി​വേ​ഴ്‌സി​റ്റി വിടാ​നും യഹോ​വയെ മുഴു​സ​മയം സേവി​ക്കാ​നും ഞാൻ തീരു​മാ​നി​ച്ചു. ഞാൻ ഏറ്റവും നല്ല തീരു​മാ​ന​മാണ്‌ എടുത്ത​തെന്ന്‌ എനിക്കു മനസ്സി​ലാ​യി. എനിക്ക്‌ അതിൽ ഒത്തിരി സന്തോ​ഷ​മുണ്ട്‌.”

14. മോശ​യു​ടെ​യും ദാവീ​ദി​ന്റെ​യും പ്രധാ​ന​സ​ന്ദേശം എന്തായി​രു​ന്നു?

14 മോശ​യും ദാവീ​ദും യഹോ​വയെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചു. ദൈവത്തെ അനുസ​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചും അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. അവരുടെ അവസാ​ന​വാ​ക്കു​ക​ളിൽ തങ്ങളുടെ മാതൃക പിൻപ​റ്റാ​നും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി തുടരാ​നും അവർ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്നാൽ യഹോ​വയെ ഉപേക്ഷി​ക്കു​ക​യാ​ണെ​ങ്കിൽ യഹോ​വ​യു​ടെ അംഗീ​കാ​ര​വും ഭാവി അനു​ഗ്ര​ഹ​ങ്ങ​ളും നഷ്ടമാ​കു​മെ​ന്നും അവർ മുന്നറി​യി​പ്പു കൊടു​ത്തു. അവരുടെ ആ ഉപദേശം നമുക്ക്‌ ഇന്നും പ്രയോ​ജനം ചെയ്യും. നൂറ്റാ​ണ്ടു​കൾക്കു ശേഷം മറ്റൊരു ദൈവ​ദാ​സ​നും ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌ത​ത​യു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു.

‘അതി​നെ​ക്കാൾ വലിയ സന്തോഷം ഇല്ല’

15. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ തന്റെ ജീവി​ത​ത്തിൽ എന്തെല്ലാം കാര്യങ്ങൾ കണ്ടു?

15 യേശു​വി​ന്റെ അടുത്ത സുഹൃ​ത്തും അപ്പോ​സ്‌ത​ല​നും ആയിരു​ന്നു യോഹ​ന്നാൻ. (മത്താ. 10:2; യോഹ. 19:26) യേശു​വി​ന്റെ ഭൂമി​യി​ലുള്ള ശുശ്രൂ​ഷ​യിൽ ഉടനീളം യോഹ​ന്നാൻ യേശു​വി​നോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. യേശു ചെയ്‌ത പല അത്ഭുത​ങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. പ്രശ്‌ന​ങ്ങ​ളു​ടെ സമയത്ത്‌ അദ്ദേഹം യേശു​വി​നോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു. യോഹ​ന്നാ​ന്റെ കൺമു​ന്നിൽവെ​ച്ചാ​യി​രു​ന്നു യേശു വധിക്ക​പ്പെ​ട്ടത്‌. ഇനി പുനരു​ത്ഥാ​ന​പ്പെ​ട്ട​തി​നു ശേഷവും അദ്ദേഹം യേശു​വി​നെ കണ്ടു. ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ വളർച്ച​യു​ടെ സമയത്തും യോഹ​ന്നാൻ ഉണ്ടായി​രു​ന്നു. “ആകാശ​ത്തിൻകീ​ഴി​ലുള്ള എല്ലാ സൃഷ്ടി​ക​ളു​ടെ ഇടയി​ലും . . . സന്തോ​ഷ​വാർത്ത” ഘോഷി​ക്കു​ന്നതു കാണാൻ യോഹ​ന്നാ​നു കഴിഞ്ഞു.—കൊലോ. 1:23.

16. യോഹ​ന്നാ​ന്റെ കത്തുക​ളിൽനിന്ന്‌ ആർക്കെ​ല്ലാം പ്രയോ​ജനം കിട്ടി​യി​ട്ടുണ്ട്‌? ഇന്ന്‌ ആർക്കെ​ല്ലാം പ്രയോ​ജനം കിട്ടു​ന്നുണ്ട്‌?

16 തന്റെ ജീവി​താ​വ​സാ​ന​ത്തോ​ട​ടുത്ത്‌ യോഹ​ന്നാൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി “യേശു​ക്രി​സ്‌തു​വി​ന്റെ വെളി​പാട്‌” എഴുതി. (വെളി. 1:1) ഇനി സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ ഒരെണ്ണ​വും മൂന്നു കത്തുക​ളും എഴുതാൻ യോഹ​ന്നാന്‌ അവസരം ലഭിച്ചു. അദ്ദേഹം തന്റെ മൂന്നാ​മത്തെ കത്ത്‌ എഴുതി​യത്‌ ഒരു വിശ്വ​സ്‌ത​ക്രി​സ്‌ത്യാ​നി​യായ ഗായോ​സി​നാ​യി​രു​ന്നു. തന്റെ ഒരു ആത്മീയ​പു​ത്ര​നാ​യി​ട്ടാ​ണു യോഹ​ന്നാൻ അദ്ദേഹത്തെ കണ്ടത്‌. (3 യോഹ. 1) ആ സമയമാ​യ​പ്പോ​ഴേ​ക്കും യോഹ​ന്നാൻ മക്കളെ​പ്പോ​ലെ സ്‌നേ​ഹി​ച്ചി​രുന്ന ഒരുപാ​ടു ക്രിസ്‌ത്യാ​നി​കൾ ഉണ്ടായി​രു​ന്നി​രി​ക്കണം. പ്രായ​മുള്ള ഈ വിശ്വ​സ്‌ത​ദാ​സൻ എഴുതി​യ​തെ​ല്ലാം യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ ഇന്നോളം ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌.

17. 3 യോഹ​ന്നാൻ 4 അനുസ​രിച്ച്‌ എന്തു ചെയ്യു​ന്നതു സന്തോഷം തരും?

17 യോഹ​ന്നാൻ എന്താണ്‌ എഴുതി​യത്‌? (3 യോഹ​ന്നാൻ 4 വായി​ക്കുക.) ദൈവത്തെ അനുസ​രി​ക്കു​മ്പോൾ സന്തോഷം കിട്ടു​മെന്നു യോഹ​ന്നാൻ എഴുതി. യോഹ​ന്നാൻ മൂന്നാ​മത്തെ കത്ത്‌ എഴുതുന്ന സമയമാ​യ​പ്പോ​ഴേ​ക്കും ചില ആളുകൾ തെറ്റായ കാര്യങ്ങൾ പഠിപ്പി​ക്കു​ക​യും സഭയിൽ ഭിന്നത​യു​ണ്ടാ​ക്കു​ക​യും ചെയ്‌തി​രു​ന്നു. എങ്കിലും ചിലർ “സത്യത്തിൽ നടക്കു​ന്നതു” തുടർന്നു. അവർ യഹോ​വ​യു​ടെ ‘കല്പനകൾ അനുസ​രിച്ച്‌ നടന്നു.’ (2 യോഹ. 4, 6) ഈ വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾ യോഹ​ന്നാ​നെ മാത്രമല്ല യഹോ​വ​യെ​യും വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ച്ചു.—സുഭാ. 27:11.

18. യോഹ​ന്നാ​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

18 എന്താണു നമുക്കുള്ള പാഠം? വിശ്വ​സ്‌തത സന്തോ​ഷ​ത്തി​ലേക്കു നയിക്കും. (1 യോഹ. 5:3) ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു​ണ്ടെന്ന്‌ ഓർക്കു​മ്പോൾ നമുക്കു സന്തോഷം കിട്ടും. നമ്മൾ മോശ​മായ കാര്യങ്ങൾ ഒഴിവാ​ക്കു​ക​യും യഹോ​വ​യു​ടെ കല്പനകൾ അനുസ​രി​ക്കു​ക​യും ചെയ്യു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കും. (സുഭാ. 23:15) സ്വർഗ​ത്തി​ലുള്ള ദൂതന്മാർക്കും സന്തോഷം തോന്നും. (ലൂക്കോ. 15:10) ഇനി, പ്രശ്‌ന​ങ്ങ​ളും പ്രലോ​ഭ​ന​ങ്ങ​ളും ഒക്കെ ഉണ്ടാകു​മ്പോൾ നമ്മുടെ സഹോ​ദ​രങ്ങൾ വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്നതു കാണു​ന്നതു നമ്മളെ​യും സന്തോ​ഷി​പ്പി​ക്കും. (2 തെസ്സ. 1:4) ഒടുവിൽ സാത്താന്റെ ഈ ലോകം നശിപ്പി​ക്ക​പ്പെ​ടുന്ന സമയത്ത്‌ അതുവരെ നമ്മൾ വിശ്വ​സ്‌ത​രാ​യി​നി​ന്ന​ല്ലോ എന്ന്‌ ഓർക്കു​മ്പോൾ നമുക്ക്‌ എത്ര സന്തോ​ഷ​മാ​യി​രി​ക്കും തോന്നു​ന്നത്‌!

19. മറ്റുള്ള​വരെ സത്യം പഠിപ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ റേയ്‌ച്ചൽ സഹോ​ദരി എന്താണു പറഞ്ഞത്‌? (ചിത്ര​വും കാണുക.)

19 യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കു​മ്പോൾ നമുക്ക്‌ എന്തെന്നി​ല്ലാത്ത സന്തോഷം കിട്ടും. ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കി​ലുള്ള റേയ്‌ച്ച​ലി​ന്റെ കാര്യ​മെ​ടു​ക്കുക. ദൈവ​മായ യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്നതു വലി​യൊ​രു പദവി​യാ​യി​ട്ടാ​ണു സഹോ​ദരി കാണു​ന്നത്‌. താൻ സത്യം പഠിപ്പിച്ച ആത്മീയ​മ​ക്ക​ളെ​ക്കു​റിച്ച്‌ സഹോ​ദരി ഇങ്ങനെ പറഞ്ഞു: “ഞാൻ പഠിപ്പി​ക്കുന്ന ആളുകൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തും യഹോ​വ​യിൽ കൂടുതൽ ആശ്രയി​ക്കു​ന്ന​തും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നാ​യി ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്ന​തും കാണു​മ്പോൾ എനിക്ക്‌ ഒരുപാ​ടു സന്തോഷം തോന്നാ​റുണ്ട്‌. ആ സന്തോഷം വെച്ചു​നോ​ക്കു​മ്പോൾ അവരെ പഠിപ്പി​ക്കാ​നാ​യി ഞാൻ ചെയ്‌ത ശ്രമങ്ങ​ളും ത്യാഗ​ങ്ങ​ളും എല്ലാം വളരെ ചെറു​താണ്‌.”

നമ്മളെ​പ്പോ​ലെ​തന്നെ യഹോ​വയെ അനുസ​രി​ക്കാ​നും യഹോ​വയെ സ്‌നേ​ഹി​ക്കാ​നും നമ്മൾ മറ്റുള്ള​വരെ പഠിപ്പി​ക്കു​മ്പോൾ നമുക്കു സന്തോഷം കിട്ടും (19-ാം ഖണ്ഡിക കാണുക)


വിശ്വ​സ്‌ത​പു​രു​ഷ​ന്മാ​രു​ടെ അവസാ​ന​വാ​ക്കു​ക​ളിൽനിന്ന്‌ പ്രയോ​ജനം നേടുക

20. ഏതെല്ലാം വിധങ്ങ​ളി​ലാ​ണു നമ്മൾ മോശ​യെ​യും ദാവീ​ദി​നെ​യും യോഹ​ന്നാ​നെ​യും പോ​ലെ​യാ​യി​രി​ക്കു​ന്നത്‌?

20 മോശ​യും ദാവീ​ദും യോഹ​ന്നാ​നും ജീവി​ച്ചി​രു​ന്നതു നമ്മു​ടേ​തിൽനി​ന്നും വ്യത്യ​സ്‌ത​മായ കാലഘ​ട്ട​ങ്ങ​ളി​ലും സാഹച​ര്യ​ങ്ങ​ളി​ലും ആയിരു​ന്നു. എന്നാൽ പല കാര്യ​ങ്ങ​ളി​ലും നമ്മൾ അവരെ​പ്പോ​ലെ​യാണ്‌. അവർ നമ്മളെ​പ്പോ​ലെ​തന്നെ സത്യ​ദൈ​വ​ത്തെ​യാണ്‌ ആരാധി​ച്ചത്‌. അവരെ​പ്പോ​ലെ നമ്മളും യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും നിർദേ​ശ​ങ്ങൾക്കാ​യി യഹോ​വ​യി​ലേക്കു നോക്കു​ക​യും ചെയ്യുന്നു. പ്രായ​മുള്ള ആ പുരു​ഷ​ന്മാ​രെ​പ്പോ​ലെ നമുക്കും ഈ ഉറപ്പുണ്ട്‌: തന്നെ അനുസ​രി​ക്കു​ന്ന​വരെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​മെന്ന്‌.

21. മോശ​യു​ടെ​യും ദാവീ​ദി​ന്റെ​യും യോഹ​ന്നാ​ന്റെ​യും വാക്കുകൾ അനുസ​രി​ച്ചാൽ യഹോവ നമ്മളെ എങ്ങനെ അനു​ഗ്ര​ഹി​ക്കും?

21 അതു​കൊണ്ട്‌ യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ പ്രായ​മുള്ള ആ പുരു​ഷ​ന്മാ​രു​ടെ അവസാ​ന​വാ​ക്കു​കൾക്കു ചേർച്ച​യിൽ നമുക്കു ജീവി​ക്കാം. അങ്ങനെ​യാ​കു​മ്പോൾ നമുക്കു “ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കാൻ” ആകും; അതെ, എന്നേക്കു​മാ​യി! (ആവ. 30:20) അതു​പോ​ലെ, ചെയ്യുന്ന കാര്യ​ങ്ങ​ളി​ലെ​ല്ലാം നമ്മൾ വിജയി​ക്കും. ഇനി യഹോ​വ​യു​ടെ അംഗീ​കാ​രം നേടു​മ്പോൾ അതു നമുക്കു സന്തോ​ഷ​വും തരും. ദൈവം നമ്മു​ടെ​യൊ​ക്കെ ചിന്തകൾക്കും അപ്പുറം നമ്മളെ അനു​ഗ്ര​ഹി​ക്കും.—എഫെ. 3:20.

ഗീതം 129 നമ്മൾ എന്നും സഹിച്ചു​നിൽക്കും

a ചെങ്കടലിൽവെച്ച്‌ യഹോ​വ​യു​ടെ അത്ഭുതങ്ങൾ നേരിട്ട്‌ കണ്ട ഇസ്രാ​യേ​ല്യ​രിൽ മിക്കവ​രും വാഗ്‌ദ​ത്ത​ദേശം കാണാൻ ജീവ​നോ​ടെ ഉണ്ടായി​രു​ന്നില്ല. (സംഖ്യ 14:22, 23) 20 വയസ്സോ അതിനു മുകളി​ലോ പ്രായ​മുള്ള എല്ലാ പുരു​ഷ​ന്മാ​രും വിജന​ഭൂ​മി​യിൽവെച്ച്‌ മരിക്കു​മെന്ന്‌ യഹോവ പറഞ്ഞി​രു​ന്നു. (സംഖ്യ 14:29) എന്നാൽ യോശു​വ​യും കാലേ​ബും ലേവി​ഗോ​ത്ര​ത്തിൽപ്പെട്ട ഒരുപാ​ടു പേരും അതു​പോ​ലെ 20 വയസ്സിൽ താഴെ പ്രായ​മു​ണ്ടാ​യി​രു​ന്ന​വ​രിൽ പലരും യോർദാൻ നദി കടന്നു. അങ്ങനെ അവർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ എത്തി.—ആവ. 1:24-40.

b ചിത്രത്തിന്റെ വിവരണം: ഇടത്ത്‌: ദാവീദ്‌ തന്റെ മകനായ ശലോ​മോന്‌ അവസാ​ന​മാ​യി ചില ഉപദേ​ശങ്ങൾ കൊടു​ക്കു​ന്നു. വലത്ത്‌: സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ മുൻനി​ര​സേ​വ​ന​സ്‌കൂ​ളിൽനിന്ന്‌ പഠിക്കു​ന്നു.