വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 46

ഗീതം 49 യഹോ​വ​യു​ടെ ഹൃദയം സന്തോ​ഷി​പ്പി​ക്കാം

സഹോ​ദ​ര​ന്മാ​രേ, ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ നിങ്ങൾ ലക്ഷ്യം​വെ​ച്ചി​ട്ടു​ണ്ടോ?

സഹോ​ദ​ര​ന്മാ​രേ, ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ നിങ്ങൾ ലക്ഷ്യം​വെ​ച്ചി​ട്ടു​ണ്ടോ?

“വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”പ്രവൃ. 20:35.

ഉദ്ദേശ്യം

ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കുക എന്ന ലക്ഷ്യം​വെ​ക്കാ​നും അതിൽ എത്തി​ച്ചേ​രാ​നും സ്‌നാ​ന​മേറ്റ സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

1. ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സിന്‌ എന്താണു തോന്നി​യത്‌?

 ശുശ്രൂ​ഷാ​ദാ​സ​ന്മാർ സഭയിൽ പ്രധാ​ന​പ്പെട്ട പല ഉത്തരവാ​ദി​ത്വ​ങ്ങ​ളും ചെയ്യുന്നു. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശ്വ​സ്‌ത​രായ ഈ പുരു​ഷ​ന്മാ​രെ ശരിക്കും വിലമ​തി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതി​യ​പ്പോൾ, അദ്ദേഹം മൂപ്പന്മാ​രോ​ടൊ​പ്പം ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​ക്കു​റി​ച്ചും എടുത്തു​പ​റഞ്ഞു.—ഫിലി. 1:1.

2. ശുശ്രൂ​ഷാ​ദാ​സൻ എന്ന നിയമ​ന​ത്തെ​ക്കു​റിച്ച്‌ ലൂയസ്‌ സഹോ​ദ​രന്‌ എന്താണു തോന്നു​ന്നത്‌?

2 ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും ഉൾപ്പെടെ സ്‌നാ​ന​മേറ്റ പല സഹോ​ദ​ര​ന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രാ​യി സേവി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഡെവെൻ സഹോ​ദരൻ 18-ാമത്തെ വയസ്സിൽ ശുശ്രൂ​ഷാ​ദാ​സ​നാ​യി. അതേസ​മയം ലൂയസ്‌ സഹോ​ദരൻ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യത്‌ 50 വയസ്സു കഴിഞ്ഞ​പ്പോ​ഴാണ്‌. ആ സേവന​ത്തെ​ക്കു​റിച്ച്‌ സഹോ​ദ​രന്‌ ഇങ്ങനെ​യാ​ണു തോന്നി​യത്‌: “ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കാ​നുള്ള എന്റെ നിയമനം ഞാൻ ഒത്തിരി വിലമ​തി​ക്കു​ന്നു. സഭയിലെ സഹോ​ദ​രങ്ങൾ എന്നെ സ്‌നേ​ഹി​ക്കു​മ്പോൾ അവരെ തിരിച്ച്‌ സ്‌നേ​ഹി​ക്കാൻ ഈ വിധത്തിൽ എനിക്കു കഴിയു​ന്നുണ്ട്‌.” പല ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും ഇങ്ങനെ​ത​ന്നെ​യാ​ണു തോന്നു​ന്നത്‌.

3. ഏതെല്ലാം ചോദ്യ​ങ്ങൾ നമ്മൾ പരിചി​ന്തി​ക്കും?

3 നിങ്ങൾ സ്‌നാ​ന​മേറ്റ ഒരു സഹോ​ദ​ര​നാ​ണെ​ങ്കിൽ നിങ്ങൾക്കു ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നുള്ള ലക്ഷ്യം​വെ​ക്കാ​നാ​കു​മോ? അങ്ങനെ ചെയ്യാൻ നിങ്ങളെ എന്തു പ്രേരി​പ്പി​ക്കും? ഇനി ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നുള്ള തിരു​വെ​ഴു​ത്തു​യോ​ഗ്യ​തകൾ എന്തൊ​ക്കെ​യാണ്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. എന്നാൽ ആദ്യം, ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചർച്ച ചെയ്യാം.

ശുശ്രൂ​ഷാ​ദാ​സ​ന്മാർ സഭയെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

4. ശുശ്രൂ​ഷാ​ദാ​സ​ന്മാർ സഭയെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ചിത്ര​വും കാണുക.)

4 സ്‌നാ​ന​മേറ്റ, പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ത​രായ ഈ ശുശ്രൂ​ഷാ​ദാ​സ​ന്മാർ സഭയിലെ പല പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളി​ലും മൂപ്പന്മാ​രെ സഹായി​ക്കു​ന്നു. ചില ശുശ്രൂ​ഷാ​ദാ​സ​ന്മാർ പ്രചാ​ര​കർക്കു ശുശ്രൂ​ഷ​യിൽ പ്രവർത്തി​ക്കാ​നാ​യി ആവശ്യ​ത്തി​നു പ്രദേ​ശ​വും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഒക്കെയു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നു. മറ്റു ചിലർ രാജ്യ​ഹാൾ വൃത്തി​യാ​ക്കാ​നും പരിപാ​ലി​ക്കാ​നും സഹായി​ക്കു​ന്നു. അതു​പോ​ലെ ശുശ്രൂ​ഷാ​ദാ​സ​ന്മാർ മീറ്റി​ങ്ങു​ക​ളിൽ സേവക​ന്മാ​രാ​യി പ്രവർത്തി​ക്കു​ന്നു. ഓഡി​യോ-വീഡി​യോ കൈകാ​ര്യം ചെയ്യു​ന്ന​തി​ലും അവർ സഹായി​ക്കാ​റുണ്ട്‌. ഇതു​പോ​ലുള്ള പ്രാ​യോ​ഗി​ക​മായ സഹായ​ങ്ങ​ളാണ്‌ അവർ കൂടു​ത​ലാ​യും ചെയ്യു​ന്നത്‌. എങ്കിലും ഏറ്റവും പ്രധാ​ന​മാ​യി ശുശ്രൂ​ഷാ​ദാ​സ​ന്മാർ ആത്മീയ​ത​യു​ള്ള​വ​രാണ്‌. അവർ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യുന്നു. അതു​പോ​ലെ അവർ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു. (മത്താ. 22:37-39) അങ്ങനെ​യെ​ങ്കിൽ സ്‌നാ​ന​മേറ്റ ഒരു സഹോ​ദ​രന്‌ എങ്ങനെ ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ പരി​ശ്ര​മി​ക്കാം?

മറ്റുള്ള​വരെ സേവി​ക്കാൻ തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ത്തു​കൊണ്ട്‌ ശുശ്രൂ​ഷാ​ദാ​സ​ന്മാർ യേശു​വി​നെ അനുക​രി​ക്കു​ന്നു (4-ാം ഖണ്ഡിക കാണുക)


5. നിങ്ങൾക്ക്‌ എങ്ങനെ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ പരി​ശ്ര​മി​ക്കാം?

5 ശുശ്രൂ​ഷാ​ദാ​സ​നാ​കു​ന്ന​തിന്‌ ഒരു വ്യക്തിക്കു വേണ്ട യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. (1 തിമൊ. 3:8-10, 12, 13) ആ യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ പഠിക്കു​ക​യും അതിൽ എത്തി​ച്ചേ​രാൻ നന്നായി പ്രവർത്തി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങൾക്ക്‌ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ ശ്രമി​ക്കാം. എന്നാൽ ആദ്യം ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്നു ശ്രദ്ധി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌.

നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

6. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സേവി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കേ​ണ്ടത്‌ എന്താണ്‌? (മത്തായി 20:28; ചിത്ര​വും കാണുക.)

6 നമ്മുടെ ഏറ്റവും നല്ല മാതൃ​ക​യായ യേശു​വി​നെ പ്രേരി​പ്പി​ച്ചതു സ്‌നേ​ഹ​മാണ്‌; പിതാ​വി​നോ​ടും ആളുക​ളോ​ടും ഉള്ള സ്‌നേഹം. ആ സ്‌നേഹം കഠിനാ​ധ്വാ​നം ചെയ്യാ​നും മറ്റുള്ള​വർക്കു​വേണ്ടി എളിയ ജോലി​കൾ ചെയ്യാ​നും യേശു​വി​നെ പ്രേരി​പ്പി​ച്ചു. (മത്തായി 20:28 വായി​ക്കുക; യോഹ. 13:5, 14, 15) യേശു​വി​നെ​പ്പോ​ലെ സ്‌നേ​ഹ​മാ​ണു നിങ്ങ​ളെ​യും പ്രേരി​പ്പി​ക്കു​ന്ന​തെ​ങ്കിൽ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ക​യും ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നുള്ള യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രാൻ സഹായി​ക്കു​ക​യും ചെയ്യും.—1 കൊരി. 16:14; 1 പത്രോ. 5:5.

പ്രാമു​ഖ്യത നേടാൻ ശ്രമി​ക്കാ​തെ താഴ്‌മ​യോ​ടെ മറ്റുള്ള​വരെ സേവി​ക്കാൻ യേശു സ്വന്തം മാതൃ​ക​യി​ലൂ​ടെ അപ്പോ​സ്‌ത​ല​ന്മാ​രെ പഠിപ്പി​ക്കു​ന്നു (6-ാം ഖണ്ഡിക കാണുക)


7. ഒരു സഹോ​ദരൻ സ്വാർഥ​മായ ആഗ്രഹങ്ങൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

7 സ്വയം വലിയ​വ​രാ​ണെന്നു കാണി​ക്കു​ന്ന​വ​രെ​യാണ്‌ ഇന്നു ലോകം ആദരി​ക്കു​ന്നത്‌. എന്നാൽ യഹോ​വ​യു​ടെ സംഘട​ന​യിൽ അങ്ങനെയല്ല. യേശു​വി​നെ​പ്പോ​ലെ സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി പ്രവർത്തി​ക്കുന്ന ഒരു സഹോ​ദരൻ, ഒരിക്ക​ലും അധികാ​ര​മോ പ്രാമു​ഖ്യ​ത​യോ നേടാൻ ശ്രമി​ക്കില്ല. അധികാ​ര​മോ​ഹി​യായ ഒരാളെ സഭയിൽ നിയമി​ച്ചാൽ ആ വ്യക്തി യഹോ​വ​യു​ടെ വിലപ്പെട്ട ആടുകൾക്കു​വേണ്ടി എളിയ ജോലി​കൾ ചെയ്യാൻ മടി കാണി​ച്ചേ​ക്കാം. അത്തരം ജോലി​കൾ അദ്ദേഹം ഒരു കുറച്ചി​ലാ​യി കാണാൻ സാധ്യ​ത​യുണ്ട്‌. (യോഹ. 10:12) അഹങ്കാ​ര​മോ സ്വാർഥ​മായ ആഗ്രഹ​ങ്ങ​ളോ ഉള്ളിൽവെ​ച്ചു​കൊണ്ട്‌ പ്രവർത്തി​ക്കുന്ന ഒരാളു​ടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കില്ല.—1 കൊരി. 10:24, 33; 13:4, 5.

8. യേശു തന്റെ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ എന്ത്‌ ഉപദേ​ശ​മാ​ണു നൽകി​യത്‌?

8 ഇടയ്‌ക്കൊ​ക്കെ യേശു​വി​ന്റെ അടുത്ത സുഹൃ​ത്തു​ക്കൾപോ​ലും തെറ്റായ ആന്തര​ത്തോ​ടെ പദവികൾ നേടി​യെ​ടു​ക്കാൻ ശ്രമിച്ചു. യേശു​വി​ന്റെ രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാ​രായ യാക്കോ​ബും യോഹ​ന്നാ​നും ഉൾപ്പെട്ട ഒരു സംഭവം നോക്കാം. അവർ യേശു​വി​നോ​ടു ദൈവ​രാ​ജ്യ​ത്തിൽ ഒരു പ്രമു​ഖ​സ്ഥാ​നം ചോദി​ച്ചു. എന്നാൽ അവരുടെ ആ ആഗ്രഹത്തെ യേശു അഭിന​ന്ദി​ക്കു​കയല്ല ചെയ്‌തത്‌. പകരം 12 അപ്പോ​സ്‌ത​ല​ന്മാ​രോ​ടാ​യി യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​യി​രി​ക്കണം. നിങ്ങളിൽ ഒന്നാമ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങളു​ടെ അടിമ​യാ​യി​രി​ക്കണം.” (മർക്കോ. 10:35-37, 43, 44) ശരിയായ ആന്തര​ത്തോ​ടെ, അതായത്‌ മറ്റുള്ള​വരെ സേവി​ക്കാ​നുള്ള ആഗ്രഹ​ത്തോ​ടെ, ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാൻ ശ്രമി​ക്കുന്ന സഹോ​ദ​ര​ന്മാർ സഭയ്‌ക്ക്‌ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും.—1 തെസ്സ. 2:8.

സഹോ​ദ​ര​ങ്ങളെ സേവി​ക്കാ​നുള്ള ആഗ്രഹം നിങ്ങൾക്ക്‌ എങ്ങനെ ശക്തമാ​ക്കാം?

9. ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നുള്ള ആഗ്രഹം നിങ്ങൾക്ക്‌ എങ്ങനെ ശക്തമാ​ക്കാം?

9 നിങ്ങൾക്ക്‌ ഉറപ്പാ​യും യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്കും. സഹോ​ദ​ര​ങ്ങളെ സേവി​ക്കാൻ ആഗ്രഹ​വു​മു​ണ്ടാ​യി​രി​ക്കും. എന്നാൽ ഒരു ശുശ്രൂ​ഷാ​ദാ​സൻ എന്ന നിലയിൽ ചെയ്യേ​ണ്ടി​വ​രുന്ന കൂടു​ത​ലായ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ നിങ്ങൾക്കു തോന്നു​ന്നി​ല്ലാ​യി​രി​ക്കാം. എങ്കിൽ ആ ആഗ്രഹം വളർത്താൻ നിങ്ങളെ എന്തു സഹായി​ക്കും? സഹോ​ദ​ര​ങ്ങളെ സേവി​ക്കു​മ്പോൾ കിട്ടുന്ന സന്തോ​ഷ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. യേശു പറഞ്ഞു: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.” (പ്രവൃ. 20:35) ആ തത്ത്വത്തി​നു ചേർച്ച​യി​ലാ​ണു യേശു ജീവി​ച്ചത്‌. മറ്റുള്ള​വരെ സേവി​ക്കു​ന്ന​തിൽ യേശു യഥാർഥ​സ​ന്തോ​ഷം കണ്ടെത്തി. നിങ്ങൾക്കും അതിനാ​കും.

10. മറ്റുള്ള​വരെ സേവി​ക്കാൻ തനിക്കു സന്തോ​ഷ​മാ​ണെന്നു യേശു എങ്ങനെ​യാ​ണു കാണി​ച്ചത്‌? (മർക്കോ. 6:31-34)

10 മറ്റുള്ള​വരെ സേവി​ക്കു​ന്ന​തിൽ തനിക്കു സന്തോ​ഷ​മു​ണ്ടെന്നു യേശു കാണിച്ച ഒരു സാഹച​ര്യം നോക്കാം. (മർക്കോസ്‌ 6:31-34 വായി​ക്കുക.) ഒരിക്കൽ യേശു​വി​നും അപ്പോ​സ്‌ത​ല​ന്മാർക്കും വളരെ ക്ഷീണം തോന്നി​യ​തു​കൊണ്ട്‌ അവർ വിശ്ര​മി​ക്കാ​നാ​യി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ യേശു​വിൽനിന്ന്‌ പഠിക്കാ​നാ​യി ഒരു ജനക്കൂട്ടം അവർക്കു മുമ്പേ അവിടെ എത്തി. യേശു​വി​നു വേണ​മെ​ങ്കിൽ പഠിപ്പി​ക്കാൻ പറ്റി​ല്ലെന്നു പറയാ​മാ​യി​രു​ന്നു. കാരണം യേശു​വി​നും കൂടെ​യു​ള്ള​വർക്കും ‘ഭക്ഷണം കഴിക്കാൻപോ​ലും സമയം കിട്ടി​യി​രു​ന്നില്ല.’ അല്ലെങ്കിൽ യേശു​വിന്‌ ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ത്തിട്ട്‌ അവരെ പറഞ്ഞ്‌ അയയ്‌ക്കാ​മാ​യി​രു​ന്നു. പക്ഷേ അവരോ​ടു സ്‌നേഹം തോന്നി​യ​തു​കൊണ്ട്‌ യേശു “അവരെ പലതും പഠിപ്പി​ച്ചു,” അതും ‘നേരം വൈകു​വോ​ളം.’ (മർക്കോ. 6:35) യേശു അങ്ങനെ ചെയ്‌തത്‌ ഒരു കടമയാ​യി​ട്ടല്ല. പകരം ‘അവരോട്‌ അലിവ്‌ തോന്നി​യി​ട്ടാണ്‌.’ അവരോ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അവരെ പഠിപ്പി​ക്കാൻ യേശു​വിന്‌ ആഗ്രഹം തോന്നി. അതെ, മറ്റുള്ള​വരെ സേവി​ച്ച​പ്പോൾ യേശു​വി​നു ശരിക്കും സന്തോഷം കിട്ടി.

11. യേശു എങ്ങനെ​യാണ്‌ ആളുകളെ പ്രാ​യോ​ഗി​ക​മാ​യി സഹായി​ച്ചത്‌? (ചിത്ര​വും കാണുക.)

11 യേശു ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കുക മാത്രമല്ല അവരെ പ്രാ​യോ​ഗി​ക​മാ​യി സഹായി​ക്കു​ക​യും ചെയ്‌തു. യേശു അത്ഭുത​ക​ര​മാ​യി ഭക്ഷണം കൊടു​ക്കു​ക​യും ശിഷ്യ​ന്മാ​രോട്‌ അതു വിതരണം ചെയ്യാൻ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. (മർക്കോ. 6:41) അതിലൂ​ടെ മറ്റുള്ള​വരെ എങ്ങനെ സേവി​ക്ക​ണ​മെന്നു യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. കൂടാതെ ശുശ്രൂ​ഷാ​ദാ​സ​ന്മാർ ചെയ്യു​ന്ന​തു​പോ​ലെ​യുള്ള പ്രാ​യോ​ഗി​ക​സേ​വ​നങ്ങൾ എത്ര പ്രധാ​ന​മാ​ണെന്നു കാണി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു. യേശു​വി​നോ​ടൊ​പ്പം പ്രവർത്തി​ച്ച​തും ‘ജനം മുഴുവൻ തിന്ന്‌ തൃപ്‌ത​രാ​വു​ന്നതു’ കണ്ടതും അപ്പൊ​സ്‌ത​ല​ന്മാ​രെ എത്ര സന്തോ​ഷി​പ്പി​ച്ചു​കാ​ണും! (മർക്കോ. 6:42) യേശു തന്റെ ഇഷ്ടത്തെ​ക്കാൾ മറ്റുള്ള​വ​രു​ടെ ഇഷ്ടത്തിനു പ്രാധാ​ന്യം കൊടു​ത്തത്‌ ഈ അവസര​ത്തിൽ മാത്ര​മാ​യി​രു​ന്നില്ല. ഭൂമി​യിൽ ആയിരു​ന്ന​പ്പോ​ഴുള്ള തന്റെ ജീവിതം മുഴുവൻ യേശു ആളുകളെ സേവി​ക്കാൻവേ​ണ്ടി​യാണ്‌ ഉപയോ​ഗി​ച്ചത്‌. (മത്താ. 4:23; 8:16) ആളുകളെ പഠിപ്പി​ക്കു​ന്ന​തി​ലും അവർക്കു​വേണ്ടി കരുതു​ന്ന​തി​ലും യേശു സന്തോ​ഷ​വും സംതൃ​പ്‌തി​യും കണ്ടെത്തി. ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ നിസ്വാർഥ​ത​യോ​ടെ പ്രവർത്തി​ക്കു​മ്പോൾ നിങ്ങൾക്കും അതേ സന്തോഷം കിട്ടു​മെന്ന്‌ ഉറപ്പാണ്‌.

യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും മറ്റുള്ള​വരെ സേവി​ക്കാ​നുള്ള ആഗ്രഹ​വും സഭയിലെ ഏതു നിയമ​ന​വും ചെയ്യാൻ നിങ്ങളെ പ്രേരി​പ്പി​ക്കും (11-ാം ഖണ്ഡിക കാണുക) a


12. സഭയ്‌ക്കു​വേണ്ടി നിങ്ങൾക്കു പ്രത്യേ​കി​ച്ചൊ​ന്നും ചെയ്യാൻ കഴിയി​ല്ലെന്നു ചിന്തി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

12 എന്നാൽ നിങ്ങൾക്കു പ്രത്യേ​കിച്ച്‌ കഴിവു​ക​ളൊ​ന്നു​മില്ല എന്നു തോന്നു​ന്നെ​ങ്കി​ലോ? നിരാ​ശ​പ്പെ​ട​രുത്‌. സഭയ്‌ക്കു പ്രയോ​ജനം ചെയ്യുന്ന ഗുണങ്ങൾ നിങ്ങൾക്ക്‌ എന്തായാ​ലും ഉണ്ടായി​രി​ക്കും. 1 കൊരി​ന്ത്യർ 12:12-30 വരെയുള്ള വാക്യ​ങ്ങ​ളിൽ കാണുന്ന പൗലോ​സി​ന്റെ വാക്കു​ക​ളെ​ക്കു​റിച്ച്‌ പ്രാർഥ​നാ​പൂർവം ചിന്തി​ക്കു​ന്നതു നിങ്ങളെ സഹായി​ച്ചേ​ക്കും. മറ്റ്‌ ദൈവ​ദാ​സ​രെ​പ്പോ​ലെ നിങ്ങൾക്കും സഭയിൽ പ്രധാ​ന​പ്പെട്ട ഒരു പങ്കു​ണ്ടെന്നു പൗലോ​സി​ന്റെ ആ വാക്കുകൾ കാണി​ക്കു​ന്നു. ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നുള്ള യോഗ്യ​ത​ക​ളിൽ നിങ്ങൾ ഇപ്പോൾ എത്തി​ച്ചേർന്നി​ട്ടി​ല്ലെ​ങ്കിൽ വിഷമി​ക്കേണ്ടാ. പകരം യഹോ​വ​യെ​യും സഹോ​ദ​ര​ങ്ങ​ളെ​യും സേവി​ക്കു​ന്ന​തി​നാ​യി നിങ്ങൾക്ക്‌ എന്തെല്ലാം ചെയ്യാ​നാ​കു​മോ അതെല്ലാം ചെയ്യുക. മൂപ്പന്മാർ നിങ്ങളു​ടെ കഴിവു​കൾ ശ്രദ്ധി​ക്കു​മെ​ന്നും നിങ്ങൾക്കു ചെയ്യാ​നാ​കുന്ന നിയമ​നങ്ങൾ തരു​മെ​ന്നും ഉറപ്പു​ണ്ടാ​യി​രി​ക്കുക.—റോമ. 12:4-8.

13. നിയമി​ത​പു​രു​ഷ​ന്മാർക്കു വേണ്ട മിക്ക യോഗ്യ​ത​ക​ളും എങ്ങനെ​യു​ള്ള​താണ്‌?

13 ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നുള്ള ലക്ഷ്യം​വെ​ക്കാൻ മടി​ക്കേ​ണ്ട​തി​ല്ലാ​ത്ത​തി​നു മറ്റൊരു കാരണം​കൂ​ടെ​യുണ്ട്‌. ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ വേണ്ട മിക്ക ഗുണങ്ങ​ളും എല്ലാ ക്രിസ്‌ത്യാ​നി​ക​ളിൽനി​ന്നും പ്രതീ​ക്ഷി​ക്കുന്ന ഗുണങ്ങൾത​ന്നെ​യാണ്‌. കാരണം, എല്ലാ ക്രിസ്‌ത്യാ​നി​ക​ളും യഹോ​വ​യോട്‌ അടുക്കു​ക​യും കൊടു​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ക​യും യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള വിധത്തിൽ ജീവി​ക്കു​ക​യും ചെയ്യേ​ണ്ട​താ​ണ​ല്ലോ. അതു​കൊണ്ട്‌ നിങ്ങൾ ഇപ്പോൾതന്നെ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ വേണ്ട മിക്ക ഗുണങ്ങ​ളും വളർത്തി​യെ​ടു​ത്തി​ട്ടു​ണ്ടാ​കും. എന്നാൽ ഒരു സഹോ​ദ​രന്‌ ഈ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നാ​യി പ്രത്യേ​കിച്ച്‌ എന്തെല്ലാം ചെയ്യാ​നാ​കും?

ലക്ഷ്യത്തിൽ എങ്ങനെ എത്തി​ച്ചേ​രാം?

14. ‘കാര്യ​ഗൗ​ര​വ​മു​ള്ള​വ​രാ​യി​രി​ക്കുക’ എന്നതിന്റെ അർഥം എന്താണ്‌? (1 തിമൊ​ഥെ​യൊസ്‌ 3:8-10, 12)

14 1 തിമൊ​ഥെ​യൊസ്‌ 3:8-10, 12 (വായി​ക്കുക.) വാക്യ​ങ്ങ​ളിൽ കാണുന്ന ചില യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ നമുക്കു നോക്കാം. ശുശ്രൂ​ഷാ​ദാ​സ​ന്മാർ “കാര്യ​ഗൗ​ര​വ​മു​ള്ള​വ​രാ​യി​രി​ക്കണം.” ആ പ്രയോ​ഗത്തെ “ബഹുമാ​ന്യർ,” “അന്തസ്സു​ള്ളവർ,” “ആദരണീ​യർ,” എന്നിങ്ങ​നെ​യും പരിഭാ​ഷ​പ്പെ​ടു​ത്താം. എന്നാൽ അതിന്റെ അർഥം, നിങ്ങൾ ചിരി​ക്കാ​നോ തമാശ ആസ്വദി​ക്കാ​നോ പാടില്ല എന്നല്ല. (സഭാ. 3:1, 4) പകരം നിങ്ങൾ നിങ്ങളു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഗൗരവ​മാ​യെ​ടു​ക്കണം എന്നാണ്‌. ഏൽപ്പിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റവും ഭംഗി​യാ​യി, കൃത്യ​സ​മ​യത്ത്‌ ചെയ്‌തു​തീർക്കു​ക​യാ​ണെ​ങ്കിൽ സഭയിലെ സഹോ​ദ​രങ്ങൾ നിങ്ങളെ ആദരി​ക്കു​ക​യും ആശ്രയി​ക്കു​ക​യും ചെയ്യും.

15. ‘കാര്യങ്ങൾ മാറ്റി​പ്പ​റ​യാ​ത്ത​വ​രും വളഞ്ഞ വഴിയി​ലൂ​ടെ നേട്ടമു​ണ്ടാ​ക്കാൻ നോക്കാ​ത്ത​വ​രും’ എന്ന്‌ പറഞ്ഞാൽ അർഥ​മെ​ന്താണ്‌?

15 ‘കാര്യങ്ങൾ മാറ്റി​പ്പ​റ​യാ​ത്തവർ’ എന്നതിന്റെ അർഥം നിങ്ങൾ വിശ്വ​സ്‌ത​രും സത്യസ​ന്ധ​രും ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന​വ​രും ആയിരി​ക്കണം എന്നാണ്‌. അങ്ങനെ​യുള്ള ഒരാൾ വാക്കു പാലി​ക്കും, മറ്റുള്ള​വരെ വഞ്ചിക്കില്ല. (സുഭാ. 3:32) ‘വളഞ്ഞ വഴിയി​ലൂ​ടെ നേട്ടമു​ണ്ടാ​ക്കാൻ നോക്കാ​ത്തവർ’ എന്നതിന്റെ അർഥം, ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളി​ലും പണം കൈകാ​ര്യം ചെയ്യുന്ന കാര്യ​ത്തി​ലും സത്യസ​ന്ധ​നാ​യി​രി​ക്കണം എന്നാണ്‌. സഭയിലെ സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള നല്ല ബന്ധം ആ വ്യക്തി സാമ്പത്തി​ക​നേ​ട്ട​ത്തി​നാ​യി ഉപയോ​ഗി​ക്കില്ല.

16. (എ) ‘ധാരാളം വീഞ്ഞ്‌ കുടി​ക്കാ​ത്തവർ’ എന്നതിന്റെ അർഥം എന്താണ്‌? (ബി) ‘ശുദ്ധമ​ന​സ്സാ​ക്ഷി ഉണ്ടായി​രി​ക്കുക’ എന്നാൽ എന്താണ്‌?

16 ‘ധാരാളം വീഞ്ഞ്‌ കുടി​ക്കാ​ത്തവർ’ എന്നു പറഞ്ഞാൽ ആ വ്യക്തി അമിത​മാ​യി മദ്യപി​ക്കില്ല എന്നാണ്‌. ഒരുപാ​ടു കുടി​ക്കുന്ന ആൾ എന്ന പേരും അദ്ദേഹ​ത്തി​നു​ണ്ടാ​യി​രി​ക്കില്ല. ഇനി ‘ശുദ്ധമ​ന​സ്സാ​ക്ഷി ഉണ്ടായി​രി​ക്കുക’ എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ ആ വ്യക്തി യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കും എന്നാണ്‌. പൂർണ​ന​ല്ലെ​ങ്കി​ലും ദൈവ​വു​മാ​യി ഒരു നല്ല ബന്ധമു​ണ്ടാ​യി​രി​ക്കു​ന്ന​തി​ന്റെ സമാധാ​നം അദ്ദേഹം ആസ്വദി​ക്കും.

17. ‘യോഗ്യ​രാ​ണോ എന്നു പരി​ശോ​ധി​ക്കു​മ്പോൾ’ ഒരു സഹോ​ദ​രന്‌ എങ്ങനെ ആശ്രയ​യോ​ഗ്യ​നാ​ണെന്നു തെളി​യി​ക്കാം? (1 തിമൊ​ഥെ​യൊസ്‌ 3:10; ചിത്ര​വും കാണുക.)

17 ‘യോഗ്യ​രാ​ണോ എന്ന്‌ പരി​ശോ​ധി​ച്ച​റി​ഞ്ഞവർ’ എന്നതിന്റെ അർഥം, ഒരു ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചാൽ നിങ്ങൾ അതു വിശ്വ​സ്‌ത​ത​യോ​ടെ ചെയ്യു​മെന്നു തെളി​യി​ച്ചി​ട്ടു​ണ്ടെ​ന്നാണ്‌. അതു​കൊണ്ട്‌ മൂപ്പന്മാർ ഒരു ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചാൽ അവർ പറഞ്ഞതി​നു ചേർച്ച​യിൽ, സംഘട​ന​യു​ടെ നിർദേ​ശങ്ങൾ അനുസ​രിച്ച്‌ കാര്യങ്ങൾ ചെയ്യാൻ നന്നായി ശ്രദ്ധി​ക്കണം. ആ നിയമ​ന​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അത്‌ എപ്പോൾ പൂർത്തി​യാ​ക്ക​ണ​മെ​ന്നും മനസ്സി​ലാ​ക്കുക. നിങ്ങൾക്കു കിട്ടുന്ന ഓരോ നിയമ​ന​വും നന്നായി ചെയ്യു​മ്പോൾ സഭയി​ലുള്ള സഹോ​ദ​രങ്ങൾ നിങ്ങളു​ടെ പുരോ​ഗതി കാണു​ക​യും നിങ്ങളെ അഭിന​ന്ദി​ക്കു​ക​യും ചെയ്യും. മൂപ്പന്മാ​രേ, നിങ്ങൾ സ്‌നാ​ന​മേറ്റ സഹോ​ദ​ര​ന്മാർക്കു പരിശീ​ലനം കൊടു​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക. (1 തിമൊ​ഥെ​യൊസ്‌ 3:10 വായി​ക്കുക.) നിങ്ങളു​ടെ സഭയിൽ കൗമാ​ര​ത്തി​ന്റെ തുടക്ക​ത്തി​ലോ അതിൽ താഴെ​യോ പ്രായ​മുള്ള, സ്‌നാ​ന​മേറ്റ സഹോ​ദ​ര​ന്മാ​രു​ണ്ടോ? അവർ വ്യക്തി​പ​ര​മായ പഠനത്തി​ന്റെ കാര്യ​ത്തിൽ നല്ല മാതൃ​ക​ക​ളാ​ണോ? അവർ ക്രമമാ​യി മീറ്റി​ങ്ങു​കൾക്ക്‌ അഭി​പ്രാ​യം പറയു​ക​യും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ അവരുടെ പ്രായ​ത്തി​നും സാഹച​ര്യ​ത്തി​നും പറ്റിയ നിയമ​നങ്ങൾ കൊടു​ക്കുക. അങ്ങനെ ചെറു​പ്പ​ക്കാ​രായ ഈ സഹോ​ദ​രങ്ങൾ ‘യോഗ്യ​രാ​ണോ എന്നു പരി​ശോ​ധി​ച്ച​റി​യാൻ’ പറ്റും. അപ്പോൾ കൗമാ​ര​ത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും അവർക്ക്‌ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ കഴി​ഞ്ഞേ​ക്കും.

സ്‌നാ​ന​പ്പെട്ട സഹോ​ദ​ര​ങ്ങൾക്കു നിയമ​നങ്ങൾ കൊടു​ത്തു​കൊണ്ട്‌ മൂപ്പന്മാർക്ക്‌ അവർ ‘യോഗ്യ​ത​യു​ള്ള​വ​രാ​ണോ’ എന്നു പരി​ശോ​ധി​ച്ച​റി​യാം (17-ാം ഖണ്ഡിക കാണുക)


18. ‘ആരോ​പ​ണ​ര​ഹി​ത​രാ​യി​രി​ക്കുക’ എന്നതു​കൊണ്ട്‌ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌?

18 ‘ആരോ​പ​ണ​ര​ഹി​തർ’ എന്നതിന്റെ അർഥം, ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തെന്ന ആരോ​പണം നിങ്ങൾക്കെ​തി​രെ ഉന്നയി​ക്കാൻ ആർക്കും ന്യായ​മായ ഒരു അടിസ്ഥാ​നം ഉണ്ടായി​രി​ക്ക​രുത്‌ എന്നാണ്‌. ക്രിസ്‌ത്യാ​നി​കൾക്കെ​തി​രെ തെറ്റായ ആരോ​പ​ണ​ങ്ങ​ളു​ണ്ടാ​കും എന്നതു ശരിയാണ്‌. യേശു​വിന്‌ എതിരെ അങ്ങനെ​യു​ണ്ടാ​യി​ട്ടുണ്ട്‌. തന്റെ ശിഷ്യ​ന്മാർക്കും അങ്ങനെ സംഭവി​ക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യോഹ. 15:20) എന്നാൽ യേശു​വി​നെ​പ്പോ​ലെ നിങ്ങളു​ടെ​യും നടത്ത ശുദ്ധമാ​ണെ​ങ്കിൽ സഭയിൽ നിങ്ങൾക്കു നല്ലൊരു പേരു​ണ്ടാ​യി​രി​ക്കും.—മത്താ. 11:19.

19. ‘ഒരു ഭാര്യ മാത്ര​മു​ള്ളവർ’ ആയിരി​ക്കു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു?

19 ‘ഒരു ഭാര്യ മാത്ര​മു​ള്ളവർ.’ നിങ്ങൾ വിവാ​ഹി​ത​നാ​ണെ​ങ്കിൽ ഒരു പുരു​ഷന്‌ ഒരു സ്‌ത്രീ എന്ന ദൈവ​ത്തി​ന്റെ നിലവാ​ര​ത്തോ​ടു ചേർന്നു​നിൽക്കണം. (മത്താ. 19:3-9) ഒരു ക്രിസ്‌തീ​യ​പു​രു​ഷൻ ഒരിക്ക​ലും ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടില്ല. (എബ്രാ. 13:4) എന്നാൽ അതുമാ​ത്രം പോരാ. മറ്റു സ്‌ത്രീ​ക​ളോട്‌ അനുചി​ത​മായ താത്‌പ​ര്യം കാണി​ക്കാ​തി​രു​ന്നു​കൊണ്ട്‌ ഭാര്യ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു.—ഇയ്യോ. 31:1.

20. സ്വന്തം കുടും​ബ​ത്തി​ന്റെ കാര്യ​ത്തിൽ നല്ല രീതി​യിൽ നേതൃ​ത്വ​മെ​ടു​ക്കാൻ ഒരു പുരു​ഷന്‌ എങ്ങനെ കഴിയും?

20 ‘മക്കളു​ടെ​യും സ്വന്തകു​ടും​ബ​ത്തി​ന്റെ​യും കാര്യ​ത്തിൽ നല്ല രീതി​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ.’ നിങ്ങൾ ഒരു കുടും​ബ​നാ​ഥ​നാ​ണെ​ങ്കിൽ കുടും​ബ​ത്തി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഗൗരവ​മാ​യെ​ടു​ക്കണം. കുടും​ബാ​രാ​ധന ക്രമമാ​യി നടത്തണം. കുടും​ബ​ത്തി​ലെ ഒരോ അംഗ​ത്തോ​ടും ഒപ്പം ക്രമമാ​യി ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടണം. അതു​പോ​ലെ യഹോ​വ​യു​മാ​യി ഒരു വ്യക്തി​പ​ര​മായ ബന്ധം വളർത്തി​യെ​ടു​ക്കാൻ മക്കളെ സഹായി​ക്കു​ക​യും വേണം. (എഫെ. 6:4) കുടും​ബ​ത്തി​നു​വേണ്ടി നന്നായി കരുതുന്ന ഒരു പുരു​ഷനു സഭയെ നന്നായി നയിക്കാൻ കഴിയും.—1 തിമൊ​ഥെ​യൊസ്‌ 3:5 താരത​മ്യം ചെയ്യുക.

21. ഇതുവരെ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി​ട്ടി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

21 സഹോ​ദ​ര​ന്മാ​രേ, നിങ്ങൾ ഇതുവരെ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി​ട്ടി​ല്ലെ​ങ്കിൽ ഈ ലേഖന​ത്തി​ലെ വിവരങ്ങൾ പ്രാർഥ​നാ​പൂർവം ചിന്തി​ക്കുക. ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നുള്ള യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ പഠിക്കു​ക​യും അതിൽ എത്തി​ച്ചേ​രാൻ കഠിന​ശ്രമം ചെയ്യു​ക​യും വേണം. നിങ്ങൾ യഹോ​വ​യെ​യും സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​യും എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ചിന്തി​ക്കുക. അവരെ സേവി​ക്കാ​നുള്ള ആഗ്രഹം ശക്തമാ​ക്കുക. (1 പത്രോ. 4:8, 10) നിങ്ങളു​ടെ ആത്മീയ​കു​ടും​ബത്തെ സേവി​ക്കു​ന്ന​തി​ന്റെ സന്തോഷം അനുഭ​വി​ച്ച​റി​യുക. ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നുള്ള നിങ്ങളു​ടെ ശ്രമത്തെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കട്ടെ!—ഫിലി. 2:13.

ഗീതം 17 “എനിക്കു മനസ്സാണ്‌”

a ചിത്രത്തിന്റെ വിവരണം: ഇടത്ത്‌, യേശു മറ്റുള്ള​വരെ താഴ്‌മ​യോ​ടെ സേവി​ക്കു​ന്നു; വലത്ത്‌, ഒരു ശുശ്രൂ​ഷാ​ദാ​സൻ സഭയിലെ പ്രായ​മായ ഒരു സഹോ​ദ​രനെ സഹായി​ക്കു​ന്നു.