വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 3

ഗീതം 35 ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പു​വ​രു​ത്തുക’

യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക

യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക

“യഹോ​വ​യോ​ടുള്ള ഭയഭക്തി​യാ​ണു ജ്ഞാനത്തി​ന്റെ തുടക്കം; അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവാ​ണു വിവേകം.”—സുഭാ. 9:10.

ഉദ്ദേശ്യം

അറിവും വിവേ​ക​വും വകതി​രി​വും ഉപയോ​ഗിച്ച്‌ എങ്ങനെ ജ്ഞാന​ത്തോ​ടെ​യുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​മെന്നു കാണാം.

1. നമ്മളെ​ല്ലാം എന്തു ബുദ്ധി​മു​ട്ടാ​ണു നേരി​ടു​ന്നത്‌?

 ഓരോ ദിവസ​വും നമ്മൾ വ്യത്യസ്‌ത തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​റുണ്ട്‌. ചില തീരു​മാ​നങ്ങൾ എളുപ്പ​ത്തി​ലെ​ടു​ക്കാൻ പറ്റുന്ന​വ​യാണ്‌. രാവിലെ എന്തു കഴിക്കണം, എപ്പോൾ ഉറങ്ങണം എന്നതൊ​ക്കെ. എന്നാൽ ചില കാര്യ​ങ്ങ​ളിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നതു ബുദ്ധി​മു​ട്ടാണ്‌. നമ്മുടെ ആരോ​ഗ്യ​ത്തെ​യും സന്തോ​ഷ​ത്തെ​യും ആരാധ​ന​യെ​യും നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രെ​യും ഒക്കെ ബാധി​ക്കു​ന്ന​താ​യി​രി​ക്കാം അത്‌. നമ്മളെ​ടു​ക്കുന്ന തീരു​മാ​നങ്ങൾ നമുക്കും നമ്മുടെ കുടും​ബ​ത്തി​നും പ്രയോ​ജനം ചെയ്യണ​മെ​ന്നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. ഏറ്റവും പ്രധാ​ന​മാ​യി, അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്ക​ണ​മെന്നു നമ്മൾ ആഗ്രഹി​ക്കു​ന്നു.—റോമ. 12:1, 2.

2. ജ്ഞാന​ത്തോ​ടെ​യുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ഏതു പടികൾ നിങ്ങളെ സഹായി​ക്കും?

2 ഈ ലേഖന​ത്തിൽ, ജ്ഞാന​ത്തോ​ടെ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ച്ചേ​ക്കാ​വുന്ന മൂന്നു പടിക​ളെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കും. (1) വസ്‌തു​തകൾ മനസ്സി​ലാ​ക്കുക. (2) ആ വിഷയ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്ന​തെന്നു ചിന്തി​ക്കുക. (3) മുന്നി​ലുള്ള തിര​ഞ്ഞെ​ടു​പ്പു​കൾ തൂക്കി​നോ​ക്കുക. അതോ​ടൊ​പ്പം വകതി​രിവ്‌ എന്ന ഗുണം എങ്ങനെ പരിശീ​ലി​പ്പി​ച്ചെ​ടു​ക്കാ​മെ​ന്നും നമ്മൾ കാണും.—സുഭാ. 2:11.

വസ്‌തു​തകൾ മനസ്സി​ലാ​ക്കു​ക

3. ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ വസ്‌തു​ത​ക​ളെ​ല്ലാം മനസ്സി​ലാ​ക്കേ​ണ്ട​തി​ന്റെ ഒരു ഉദാഹ​രണം പറയുക.

3 ശരിയായ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നുള്ള ആദ്യത്തെ പടി വസ്‌തു​തകൾ മനസ്സി​ലാ​ക്കുക എന്നതാണ്‌. അത്‌ എന്തു​കൊ​ണ്ടാണ്‌? ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌ന​വു​മാ​യി ഒരു രോഗി ഡോക്ടറെ കാണു​ന്നെന്നു വിചാ​രി​ക്കുക. നന്നായി പരി​ശോ​ധി​ക്കു​ക​യോ വിവര​ങ്ങ​ളൊ​ക്കെ ചോദിച്ച്‌ അറിയു​ക​യോ ചെയ്യാതെ ആ ഡോക്ടർ ഒരു ചികിത്സ നിർദേ​ശി​ക്കു​മോ? ഒരിക്ക​ലു​മില്ല. അതു​പോ​ലെ, സാഹച​ര്യ​വു​മാ​യി ബന്ധപ്പെട്ട വസ്‌തു​തകൾ നന്നായി മനസ്സി​ലാ​ക്കി​യാൽ മാത്രമേ നമുക്കും ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയൂ. അതു നമുക്ക്‌ എങ്ങനെ ചെയ്യാം?

4. സുഭാ​ഷി​തങ്ങൾ 18:13-നു ചേർച്ച​യിൽ വസ്‌തു​ത​ക​ളെ​ല്ലാം നിങ്ങൾക്ക്‌ അറിയാ​മെന്ന്‌ എങ്ങനെ ഉറപ്പാ​ക്കാം? (ചിത്ര​വും കാണുക.)

4 വസ്‌തു​തകൾ മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു ചോദ്യ​ങ്ങൾ ചോദി​ക്കാ​നാ​കും. നിങ്ങളെ ഒരു കൂടി​വ​ര​വി​നു ക്ഷണി​ച്ചെന്നു വിചാ​രി​ക്കുക. നിങ്ങൾ അതിനു പോക​ണോ? അതു ക്രമീ​ക​രിച്ച ആളെയോ, അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തെല്ലാ​മാ​ണെ​ന്നോ അറിയി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ ഇതു​പോ​ലുള്ള ചില ചോദ്യ​ങ്ങൾ ചോദി​ക്കാം: “എപ്പോൾ, എവി​ടെ​വെ​ച്ചാണ്‌ ഈ പരിപാ​ടി നടക്കു​ന്നത്‌? അതിന്‌ എത്ര പേരു​ണ്ടാ​കും? അതിനു മേൽനോ​ട്ടം വഹിക്കു​ന്നത്‌ ആരാണ്‌? ആരൊക്കെ അതിലു​ണ്ടാ​യി​രി​ക്കും? അവിടെ എന്തെല്ലാം കാര്യ​ങ്ങ​ളാ​യി​രി​ക്കും ചെയ്യു​ന്നത്‌? മദ്യം ഉണ്ടായി​രി​ക്കു​മോ?” ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു ജ്ഞാന​ത്തോ​ടെ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കും.—സുഭാ​ഷി​തങ്ങൾ 18:13 വായി​ക്കുക.

ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട്‌ വസ്‌തു​തകൾ മനസ്സി​ലാ​ക്കുക (4-ാം ഖണ്ഡിക കാണുക) a


5. വസ്‌തു​ത​ക​ളെ​ല്ലാം മനസ്സി​ലാ​ക്കി​യ​തി​നു ശേഷം നിങ്ങൾ എന്തു ചെയ്യണം?

5 അടുത്ത​താ​യി, വസ്‌തു​ത​ക​ളെ​ല്ലാം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ കാര്യ​ങ്ങ​ളു​ടെ ഒരു മുഴുവൻ ചിത്ര​വും കാണാൻ ശ്രമി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, അവിടെ പങ്കെടു​ക്കു​ന്നതു ബൈബിൾത​ത്ത്വ​ങ്ങൾക്ക്‌ ഒരു വിലയും കൊടു​ക്കാത്ത ആളുക​ളാ​ണെന്നു മനസ്സി​ലാ​കു​ന്നെ​ങ്കി​ലോ? അല്ലെങ്കിൽ മദ്യം ആരു​ടെ​യും മേൽനോ​ട്ട​മി​ല്ലാ​തെ​യാ​ണു വിളമ്പു​ന്ന​തെന്ന്‌ അറിയു​ന്നെ​ങ്കി​ലോ? ഇനി അത്‌ ഒരു നിയ​ന്ത്ര​ണ​വു​മി​ല്ലാ​തെ, വഴിവിട്ട ഒരു ആഘോ​ഷ​മാ​യി​പ്പോ​കാ​നുള്ള സാധ്യത നിങ്ങൾ കാണു​ന്നു​ണ്ടോ? (1 പത്രോ. 4:3) ആ പരിപാ​ടി നടക്കുന്ന സമയം, നിങ്ങളു​ടെ മീറ്റി​ങ്ങി​നും ക്രമീ​ക​രി​ച്ചി​രി​ക്കുന്ന ശുശ്രൂ​ഷ​യ്‌ക്കും ഒരു തടസ്സമാ​കു​മോ? അങ്ങനെ കാര്യ​ങ്ങ​ളു​ടെ മുഴുവൻ ചിത്ര​വും കാണു​ക​യാ​ണെ​ങ്കിൽ ശരിയായ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും. എന്നാൽ, നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം​കൂ​ടി​യുണ്ട്‌. ആ സാഹച​ര്യ​ത്തെ നിങ്ങൾ എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു നിങ്ങൾക്ക്‌ അറിയാ​മെ​ങ്കി​ലും യഹോ​വ​യ്‌ക്ക്‌ അതെക്കു​റിച്ച്‌ എന്താണു തോന്നു​ന്ന​തെന്നു ചിന്തി​ക്കണം.—സുഭാ. 2:6.

യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്ന​തെന്നു ചിന്തി​ക്കു​ക

6. യാക്കോബ്‌ 1:5-നു ചേർച്ച​യിൽ യഹോ​വ​യു​ടെ സഹായ​ത്തി​നു​വേണ്ടി പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

6 യഹോ​വ​യു​ടെ ചിന്തകൾ മനസ്സി​ലാ​ക്കാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. ഒരു തീരു​മാ​നം യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മോ എന്നു വിവേ​ചി​ച്ച​റി​യാ​നുള്ള ജ്ഞാനം യഹോവ തരു​മെന്ന്‌ നമുക്കു വാക്കു തന്നിട്ടുണ്ട്‌. അത്തരം ജ്ഞാനം യഹോവ “കുറ്റ​പ്പെ​ടു​ത്താ​തെ എല്ലാവർക്കും ഉദാര​മാ​യി” നൽകും.—യാക്കോബ്‌ 1:5 വായി​ക്കുക.

7. നിങ്ങൾക്ക്‌ എങ്ങനെ യഹോ​വ​യു​ടെ ചിന്ത മനസ്സി​ലാ​ക്കാം? ഉദാഹ​രണം പറയുക.

7 മാർഗ​നിർദേ​ശ​ത്തി​നു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥിച്ച്‌ കഴിഞ്ഞാൽ ഉത്തരത്തി​നാ​യി നിങ്ങൾ ശ്രദ്ധ​യോ​ടെ നോക്കണം. ഉദാഹ​ര​ണ​ത്തിന്‌, ഒരു യാത്ര ചെയ്യു​ന്ന​തി​നി​ടെ നിങ്ങൾക്കു വഴി തെറ്റി​പ്പോ​യാൽ ആ പ്രദേ​ശത്ത്‌ താമസി​ക്കുന്ന ഒരാ​ളോ​ടു നിങ്ങൾ സഹായം ചോദി​ക്കും. എന്നാൽ അദ്ദേഹം മറുപടി പറയു​ന്ന​തി​നു മുമ്പേ നിങ്ങൾ അവി​ടെ​നിന്ന്‌ പൊയ്‌ക്ക​ള​യു​മോ? ഒരിക്ക​ലു​മില്ല. അദ്ദേഹം പറയു​ന്നതു നിങ്ങൾ ശ്രദ്ധ​യോ​ടെ കേൾക്കും. അതു​പോ​ലെ​തന്നെ ജ്ഞാനത്തി​നാ​യി യഹോ​വ​യോ​ടു ചോദി​ച്ച​തി​നു ശേഷം അതിന്റെ ഉത്തരം മനസ്സി​ലാ​ക്കാ​നാ​യി നിങ്ങളു​ടെ സാഹച​ര്യ​ത്തി​നു ചേരുന്ന ബൈബിൾനി​യ​മ​ങ്ങ​ളും തത്ത്വങ്ങ​ളും കണ്ടെത്തണം. മുമ്പ്‌ പറഞ്ഞതു​പോ​ലെ നിങ്ങൾ ഒരു കൂടി​വ​ര​വി​നു പോക​ണോ എന്നു തീരു​മാ​നി​ക്കു​മ്പോൾ, വന്യമായ ആഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും മോശ​മായ സഹവാ​സ​ത്തെ​ക്കു​റി​ച്ചും സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ ദൈവ​രാ​ജ്യ താത്‌പ​ര്യ​ങ്ങൾക്കു മുൻഗണന കൊടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ബൈബിൾ എന്താണു പറയു​ന്ന​തെന്നു ചിന്തി​ക്കുക.—മത്താ. 6:33; റോമ. 13:13; 1 കൊരി. 15:33.

8. ആവശ്യ​മായ വിവരങ്ങൾ കണ്ടെത്താൻ സഹായം വേണ​മെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം? (ചിത്ര​വും കാണുക.)

8 ചില​പ്പോ​ഴൊ​ക്കെ അത്തരം നിർദേ​ശങ്ങൾ കണ്ടെത്താൻ നിങ്ങൾക്കു സഹായം ആവശ്യ​മാ​യി​വ​ന്നേ​ക്കാം. അനുഭ​വ​പ​രി​ച​യ​മുള്ള ഒരു സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ, സാഹച​ര്യ​ത്തി​നു ചേരുന്ന ബൈബിൾനി​യ​മ​ങ്ങ​ളും തത്ത്വങ്ങ​ളും കണ്ടെത്താ​നുള്ള സഹായം നിങ്ങൾക്ക്‌ ചോദി​ക്കാം. അതു​പോ​ലെ നിങ്ങൾക്കു സ്വന്തമാ​യി ഗവേഷണം ചെയ്യാ​നു​മാ​കും. സഹായ​ക​മായ ഒരുപാ​ടു വിവരങ്ങൾ അടങ്ങിയ പഠനോ​പ​ക​ര​ണങ്ങൾ നമുക്കുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യും ക്രിസ്‌തീയ ജീവി​ത​ത്തി​നുള്ള ബൈബിൾത​ത്ത്വ​ങ്ങ​ളും മറ്റും ഉപയോ​ഗി​ക്കാം. യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക എന്നതാണു നമ്മുടെ ലക്ഷ്യ​മെന്നു മറക്കരുത്‌.

യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്ന​തെന്നു ചിന്തി​ക്കുക (8-ാം ഖണ്ഡിക കാണുക) b


9. നമ്മുടെ തീരു​മാ​നങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മെന്ന്‌ എങ്ങനെ ഉറപ്പാ​ക്കാം? (എഫെസ്യർ 5:17)

9 നമ്മുടെ തീരു​മാ​നങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മെന്ന്‌ എങ്ങനെ ഉറപ്പു​വ​രു​ത്താം? അതിനാ​യി ആദ്യം നമ്മൾ യഹോ​വയെ അടുത്ത​റി​യണം. “അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവാ​ണു വിവേകം” എന്നു ബൈബിൾ പറയുന്നു. (സുഭാ. 9:10) അതെ, യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റി​ച്ചും ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും യഹോവ ഇഷ്ടപ്പെ​ടു​ക​യും വെറു​ക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള അറിവിൽനി​ന്നാ​ണു യഥാർഥ​വി​വേകം വരുന്നത്‌. അതു​കൊണ്ട്‌ സ്വയം ചോദി​ക്കുക, ‘യഹോ​വ​യെ​ക്കു​റിച്ച്‌ എനിക്ക്‌ അറിയാ​വുന്ന കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന എന്തു തീരു​മാ​നം എനിക്ക്‌ എടുക്കാം?—എഫെസ്യർ 5:17 വായി​ക്കുക.

10. കുടും​ബ​പാ​ര​മ്പ​ര്യ​ത്തെ​ക്കാ​ളും പ്രാ​ദേ​ശി​ക​സം​സ്‌കാ​ര​ത്തെ​ക്കാ​ളും ബൈബിൾത​ത്ത്വ​ങ്ങൾ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 ചില​പ്പോ​ഴെ​ങ്കി​ലും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നു നമ്മൾ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ നിരാ​ശ​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ചില മാതാ​പി​താ​ക്കൾ നല്ല ഉദ്ദേശ്യ​ത്തോ​ടെ ഒരു പണക്കാ​ര​നായ ആളെ വിവാഹം കഴിക്കാൻ തങ്ങളുടെ മകളെ നിർബ​ന്ധി​ച്ചേ​ക്കാം. പക്ഷേ ആ വ്യക്തി നല്ല ആത്മീയ​ത​യുള്ള ആളായി​രി​ക്കില്ല. ഇനി ചില സംസ്‌കാ​ര​ങ്ങ​ളിൽ, ചെറു​ക്കന്റെ വീട്ടു​കാർ പെണ്ണിന്റെ വീട്ടു​കാ​രിൽനിന്ന്‌ സമ്മാന​ങ്ങ​ളൊ​ക്കെ പ്രതീ​ക്ഷി​ച്ചു​കൊണ്ട്‌ വിവാഹം ആലോ​ചി​ച്ചേ​ക്കാം. എന്നാൽ ആ പെൺകു​ട്ടിക്ക്‌ യഹോ​വ​യു​മാ​യി നല്ലൊരു ബന്ധമു​ണ്ടാ​യി​രി​ക്കില്ല. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഒരു യുവ​ക്രി​സ്‌ത്യാ​നിക്ക്‌, “ഞാൻ ഈ വ്യക്തിയെ വിവാഹം കഴിച്ചാൽ യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധം ശക്തമാ​കു​മോ അതോ നഷ്ടപ്പെ​ടു​മോ?” എന്നു സ്വയം ചോദി​ക്കാം. ശരി, യഹോവ ഇതിനെ എങ്ങനെ​യാ​ണു കാണു​ന്നത്‌? അതിനുള്ള ഉത്തരം മത്തായി 6:33-ലുണ്ട്‌. അവിടെ, ‘ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കാ​നാണ്‌’ യേശു ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. നമ്മൾ മാതാ​പി​താ​ക്ക​ളെ​യും മറ്റുള്ള​വ​രെ​യും ഒക്കെ ബഹുമാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യഹോ​വയെ സന്തോ​ഷി​പ്പി​ക്കുക എന്നതാണു നമുക്ക്‌ ഏറ്റവും പ്രധാനം.

മുന്നി​ലുള്ള തിര​ഞ്ഞെ​ടു​പ്പു​കൾ തൂക്കി​നോ​ക്കു​ക

11. ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ മുന്നി​ലുള്ള തിര​ഞ്ഞെ​ടു​പ്പു​കൾ തൂക്കി​നോ​ക്കാൻ ഫിലി​പ്പി​യർ 1:9, 10-ലെ ഏതു ഗുണം സഹായി​ക്കും?

11 നിങ്ങളു​ടെ തീരു​മാ​ന​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ച​ശേഷം നിങ്ങളു​ടെ മുന്നി​ലുള്ള തിര​ഞ്ഞെ​ടു​പ്പു​കൾ നന്നായി തൂക്കി​നോ​ക്കണം. (ഫിലി​പ്പി​യർ 1:9, 10 വായി​ക്കുക.) വകതി​രിവ്‌ എന്ന ഗുണമു​ണ്ടെ​ങ്കിൽ നമുക്കു മുന്നി​ലുള്ള ഓരോ തിര​ഞ്ഞെ​ടു​പ്പി​ന്റെ​യും ഫലം എന്തായി​രി​ക്കു​മെന്നു നമ്മൾ ചിന്തി​ക്കും. ചില തീരു​മാ​നങ്ങൾ എളുപ്പ​ത്തി​ലെ​ടു​ക്കാൻ പറ്റും. എന്നാൽ എല്ലാ തീരു​മാ​ന​ങ്ങ​ളും എടുക്കു​ന്നത്‌ അത്ര എളുപ്പമല്ല. ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലും ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ വകതി​രിവ്‌ നമ്മളെ സഹായി​ക്കും.

12-13. ജോലി​യോ​ടു ബന്ധപ്പെട്ട്‌ ജ്ഞാന​ത്തോ​ടെ​യുള്ള ഒരു തീരു​മാ​ന​മെ​ടു​ക്കാൻ വകതി​രിവ്‌ എങ്ങനെ സഹായി​ക്കും?

12 ഇങ്ങനെ ഒരു സാഹച​ര്യം ചിന്തി​ക്കുക. കുടും​ബ​ത്തി​നു​വേണ്ടി കരുതാൻ നിങ്ങൾ ഒരു ജോലി അന്വേ​ഷി​ക്കു​ന്നു. രണ്ടു ജോലി കണ്ടെത്തി. അതെക്കു​റി​ച്ചുള്ള വസ്‌തു​ത​ക​ളെ​ല്ലാം നിങ്ങൾ പരി​ശോ​ധി​ച്ചു. എന്തു തരം ജോലി​യാണ്‌, ജോലി​യു​ടെ സമയം എങ്ങനെ​യാ​യി​രി​ക്കും, അതിനു​വേണ്ടി എത്ര​ത്തോ​ളം സമയം യാത്ര ചെയ്യണം എന്നതൊ​ക്കെ. രണ്ടു ജോലി​യും തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾക്കു വിരു​ദ്ധമല്ല. നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട ജോലി​യാ​യ​തു​കൊ​ണ്ടോ ശമ്പളം കൂടു​ത​ലാ​യ​തു​കൊ​ണ്ടോ അതിൽ ഒരെണ്ണം തിര​ഞ്ഞെ​ടു​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു. എന്നാൽ ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ ചിന്തി​ക്കേണ്ട മറ്റു ചില കാര്യ​ങ്ങ​ളു​മുണ്ട്‌.

13 ഉദാഹ​ര​ണ​ത്തിന്‌, ആ ജോലി കാരണം നിങ്ങളു​ടെ ഏതെങ്കി​ലും മീറ്റി​ങ്ങു​കൾ മുടങ്ങു​മോ? കുടും​ബ​ത്തി​ന്റെ ആത്മീയ​വും വൈകാ​രി​ക​വും ആയ ആവശ്യ​ങ്ങൾക്കാ​യി കരുതാ​നുള്ള സമയം അതു കവർന്നെ​ടു​ക്കു​മോ? ഈ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നതു കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പു​വ​രു​ത്താൻ നിങ്ങളെ സഹായി​ക്കും. അതായത്‌, ഭൗതി​ക​കാ​ര്യ​ങ്ങ​ളെ​ക്കാൾ നിങ്ങളു​ടെ ആരാധ​ന​യ്‌ക്കും കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കും പ്രാധാ​ന്യം കൊടു​ക്കാൻ. അപ്പോൾ യഹോവ അനു​ഗ്ര​ഹി​ക്കുന്ന ഒരു തീരു​മാ​ന​ത്തിൽ നിങ്ങൾക്ക്‌ എത്തി​ച്ചേ​രാ​നാ​കും.

14. മറ്റുള്ള​വരെ ഇടറി​വീ​ഴി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ വകതി​രി​വും സ്‌നേ​ഹ​വും എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

14 നമ്മുടെ തീരു​മാ​നങ്ങൾ മറ്റുള്ള​വരെ എങ്ങനെ ബാധി​ക്കു​മെന്നു ചിന്തി​ക്കാ​നും വകതി​രിവ്‌ സഹായി​ക്കും. അങ്ങനെ​യാ​കു​മ്പോൾ നമ്മൾ കാരണം ‘മറ്റുള്ളവർ ഇടറി​വീ​ഴില്ല.’ (1 കൊരി. 10:32) വസ്‌ത്ര​ധാ​ര​ണ​വും ഒരുക്ക​വും പോലുള്ള വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ ഇതു വളരെ പ്രധാ​ന​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു പ്രത്യേ​ക​തരം വസ്‌ത്ര​ധാ​ര​ണ​രീ​തി​യോ ഒരുക്ക​മോ നമുക്ക്‌ ഇഷ്ടമാ​യി​രി​ക്കും. എന്നാൽ നമ്മുടെ താത്‌പ​ര്യ​ങ്ങൾ കാരണം സഭയ്‌ക്ക്‌ അകത്തോ പുറത്തോ ഉള്ളവർക്ക്‌ ഒരു ബുദ്ധി​മുട്ട്‌ തോന്നു​മെ​ങ്കി​ലോ? മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങളെ ആദരി​ക്കാൻ വകതി​രിവ്‌ നമ്മളെ സഹായി​ക്കും. ‘മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെന്നു’ ചിന്തി​ക്കാ​നും മാന്യ​മാ​യി ഒരുങ്ങാ​നും സ്‌നേഹം നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു. (1 കൊരി. 10:23, 24; 1 തിമൊ. 2:9, 10) അങ്ങനെ അവരോ​ടുള്ള സ്‌നേ​ഹ​വും ആദരവും തെളി​യി​ക്കുന്ന രീതി​യിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്കു കഴിയും.

15. ഗൗരവ​മുള്ള ഒരു തീരു​മാ​നം നടപ്പി​ലാ​ക്കു​ന്ന​തി​നു മുമ്പ്‌ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം?

15 നിങ്ങൾ ഗൗരവ​മുള്ള ഒരു തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ അതു നടപ്പി​ലാ​ക്കാൻ എന്തൊക്കെ ചെയ്യേ​ണ്ടി​വ​രു​മെന്നു ചിന്തി​ക്കുക. യേശു നമ്മളെ ‘ചെലവ്‌ കണക്കു​കൂ​ട്ടി നോക്കണം’ എന്നു പഠിപ്പി​ച്ചു. (ലൂക്കോ. 14:28) അതു​കൊണ്ട്‌ ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌, അതു നടപ്പി​ലാ​ക്കാൻവേണ്ട സമയവും ശ്രമവും മറ്റു കാര്യ​ങ്ങ​ളും കണക്കി​ലെ​ടു​ക്കേ​ണ്ടി​വ​രും. ചില സാഹച​ര്യ​ങ്ങ​ളിൽ തീരു​മാ​നം നടപ്പി​ലാ​ക്കാൻ കുടും​ബാം​ഗ​ങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കു​മെന്ന്‌ അറിയാൻ അവരോ​ടു ചോദി​ക്കാ​നാ​യേ​ക്കും. ഈ രീതി​യി​ലെ​ല്ലാം കാര്യങ്ങൾ പ്ലാൻ ചെയ്യേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? അങ്ങനെ ചെയ്യു​മ്പോൾ നിങ്ങളു​ടെ തീരു​മാ​ന​ത്തിൽ എന്തെങ്കി​ലും പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്ത​ണ​മെ​ന്നോ അല്ലെങ്കിൽ പ്രാ​യോ​ഗി​ക​മായ മറ്റൊരു തീരു​മാ​ന​മാണ്‌ എടു​ക്കേ​ണ്ട​തെ​ന്നോ നിങ്ങൾക്കു മനസ്സി​ലാ​യേ​ക്കും. ഇനി, നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളെ​ക്കൂ​ടി ഉൾപ്പെ​ടു​ത്തു​ക​യും അവരുടെ അഭി​പ്രാ​യം കേൾക്കു​ക​യും ചെയ്യു​മ്പോൾ ആ തീരു​മാ​നം നടപ്പി​ലാ​ക്കാൻ അവർ നിങ്ങളു​ടെ ഒപ്പമു​ണ്ടാ​യി​രി​ക്കും.—സുഭാ. 15:22.

വിജയി​ക്കുന്ന ഒരു തീരു​മാ​ന​മെ​ടു​ക്കുക

16. വിജയ​ക​ര​മായ തീരു​മാ​ന​മെ​ടു​ക്കാൻ ഏതു പടികൾ നിങ്ങളെ സഹായി​ക്കും? (“ എങ്ങനെ ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം” എന്ന ചതുര​വും കാണുക.)

16 ഇതുവരെ ചിന്തിച്ച പടിക​ളി​ലൂ​ടെ കടന്നു​പോ​യി​ട്ടു​ണ്ടെ​ങ്കിൽ ജ്ഞാന​ത്തോ​ടെ​യുള്ള ഒരു തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറാ​യി. നിങ്ങൾ വസ്‌തു​ത​ക​ളെ​ല്ലാം മനസ്സി​ലാ​ക്കു​ക​യും യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​മെ​ടു​ക്കാൻ സഹായി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ വിലയി​രു​ത്തു​ക​യും ചെയ്‌തു. ഇനി നിങ്ങളു​ടെ തീരു​മാ​നം വിജയ​ത്തി​ലെ​ത്താ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക.

17. ശരിയായ തീരു​മാ​ന​ങ്ങൾക്കുള്ള താക്കോൽ എന്താണ്‌?

17 നിങ്ങൾ മുമ്പ്‌ വിജയ​ക​ര​മായ പല തീരു​മാ​ന​ങ്ങ​ളും എടുത്തി​ട്ടു​ണ്ടാ​യി​രി​ക്കും. എന്നാൽ ഒരു കാര്യം ഓർക്കുക: ശരിയായ തീരു​മാ​ന​ങ്ങൾക്കുള്ള താക്കോൽ നിങ്ങളു​ടെ അനുഭ​വ​പ​രി​ച​യ​മോ ബുദ്ധി​യോ അല്ല, പകരം യഹോവ തരുന്ന ജ്ഞാനമാണ്‌. അതിൽ വേണം നമ്മൾ ആശ്രയി​ക്കാൻ. ജ്ഞാനത്തി​ന്റെ അടിസ്ഥാ​ന​ഘ​ട​ക​ങ്ങ​ളായ അറിവും വിവേ​ക​വും വകതി​രി​വും യഹോ​വ​യ്‌ക്കു മാത്രമേ തരാൻ കഴിയൂ. (സുഭാ. 2:1-5) നമ്മൾ യഹോ​വ​യു​ടെ വഴിന​ട​ത്തി​പ്പി​നു ശ്രദ്ധ കൊടു​ക്കു​ക​യാ​ണെ​ങ്കിൽ ജ്ഞാനമുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്കു കഴിയും. അത്‌ യഹോ​വ​യെ​യും നമ്മളെ​യും സന്തോ​ഷി​പ്പി​ക്കും.—സങ്കീ. 23:2, 3.

ഗീതം 28 യഹോ​വ​യു​ടെ സൗഹൃദം നേടുക

a ചിത്രത്തിന്റെ വിവരണം: പാർട്ടി​ക്കുള്ള ക്ഷണം ഫോണി​ലൂ​ടെ കിട്ടിയ ചെറു​പ്പ​ക്കാ​രായ സഹോ​ദ​രങ്ങൾ പരസ്‌പരം സംസാ​രി​ക്കു​ന്നു.

b ചിത്രത്തിന്റെ വിവരണം: പാർട്ടി​ക്കു പോക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ ആ സഹോ​ദ​ര​ങ്ങ​ളിൽ ഒരാൾ ഗവേഷണം ചെയ്യുന്നു.