പഠനപ്രോജക്ട്
എതിർപ്പുകളുണ്ടെങ്കിലും ശരി ചെയ്യാനുള്ള ധൈര്യം കാണിക്കുക
യിരെമ്യ 38:1-13 വായിക്കുക. ആ വിവരണത്തിൽനിന്ന് പ്രവാചകനായ യിരെമ്യയും ഷണ്ഡനായ ഏബെദ്-മേലെക്കും കാണിച്ച ധൈര്യത്തെക്കുറിച്ച് പഠിക്കാം.
സന്ദർഭം മനസ്സിലാക്കുക. യഹോവയുടെ സന്ദേശം ആളുകളെ അറിയിക്കാൻ യിരെമ്യയ്ക്കു ധൈര്യം ആവശ്യമായിരുന്നത് എന്തുകൊണ്ടാണ്? (യിരെ. 27:12-14; 28:15-17; 37:6-10) യിരെമ്യ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ആളുകൾ എങ്ങനെയാണു പ്രതികരിച്ചത്?—യിരെ. 37:15, 16.
ആഴത്തിൽ പഠിക്കുക. യിരെമ്യയ്ക്ക് എന്തു സമ്മർദമാണു നേരിടേണ്ടിവന്നത്? (jr-E 26-27 ¶20-22) പുരാതനനാളുകളിലെ കിണറുകൾ അഥവാ ജലസംഭരണികൾ എന്തിനെല്ലാമാണ് ഉപയോഗിച്ചിരുന്നതെന്നും അവ കാഴ്ചയ്ക്ക് എങ്ങനെയായിരുന്നെന്നും കണ്ടെത്തുക. (it-1-E 471) ചെളിനിറഞ്ഞ കിണറ്റിൽ കിടന്ന സമയത്ത് യിരെമ്യയുടെ മനസ്സിലൂടെ എന്തെല്ലാം വികാരങ്ങളായിരിക്കും കടന്നുപോയത്? എന്തെല്ലാം കാര്യങ്ങൾ ഏബെദ്-മേലെക്കിനെ ഭയപ്പെടുത്തിയിരിക്കണം?—w12-E 5/1 31 ¶2-3.
നമുക്കുള്ള പാഠങ്ങൾ വേർതിരിച്ചെടുക്കുക. സ്വയം ചോദിക്കുക:
-
‘യഹോവ തന്റെ വിശ്വസ്തദാസന്മാരെ സംരക്ഷിക്കുന്ന വിധത്തെക്കുറിച്ച് ഈ വിവരണം എന്നെ എന്താണു പഠിപ്പിക്കുന്നത്?’ (സങ്കീ. 97:10; യിരെ. 39:15-18)
-
‘എനിക്കു ധൈര്യം കാണിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണ്?’
-
‘സമ്മർദത്തിൻകീഴിലും ശരി ചെയ്യാനുള്ള ധൈര്യം എനിക്ക് എങ്ങനെ ശക്തമാക്കാം?’(w11-E 3/1 30) a
a പഠനപ്രോജക്ട് ആക്കാൻ കഴിയുന്ന ചില കാര്യങ്ങൾക്കായി, 2023 ജൂലൈ ലക്കം വീക്ഷാഗോപുരത്തിലെ “കൂടുതൽ പഠിക്കാനായി. . . ” എന്ന ലേഖനം കാണുക.