നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രയോജനകരമായ താരതമ്യം
നിങ്ങൾ ഒരു ക്രൈസ്തവവിശ്വാസിയാണോ? അങ്ങനെയെങ്കിൽ ക്രിസ്തുവിന്റെ അനുഗാമികളെന്ന് അവകാശപ്പെടുന്ന 200 കോടിയിലധികം ആളുകളിൽ ഒരാളാണു നിങ്ങൾ. ലോകജനസംഖ്യയുടെ ഏകദേശം മൂന്നിൽ ഒരു ഭാഗം ക്രൈസ്തവരാണ്. ഇന്ന് ആയിരക്കണക്കിനു ക്രൈസ്തവമതവിഭാഗങ്ങളുണ്ട്. പക്ഷേ അവയുടെയെല്ലാം പഠിപ്പിക്കലുകളും ആശയങ്ങളും വ്യത്യസ്തങ്ങളാണ്. അതുകൊണ്ട് മറ്റു ക്രൈസ്തവരിൽനിന്ന് നിങ്ങളുടെ വിശ്വാസങ്ങൾക്കു വളരെ വ്യത്യാസം കാണും. നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതു പ്രധാനമാണോ? ബൈബിളിൽ പറഞ്ഞിരിക്കുന്ന തരം ക്രിസ്ത്യാനിത്വം ആചരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതു വളരെ പ്രധാനമാണ്.
യേശുക്രിസ്തുവിന്റെ ആദ്യകാലത്തെ അനുഗാമികൾ “ക്രിസ്ത്യാനികൾ” എന്ന് അറിയപ്പെടാൻതുടങ്ങി. (പ്രവൃത്തികൾ 11:26) അവരെ തിരിച്ചറിയിക്കാൻ വേറെ ഒരു പേരിന്റെ ആവശ്യമില്ലായിരുന്നു. കാരണം ഒരേ ഒരു ക്രിസ്തീയവിശ്വാസം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളും നിർദേശങ്ങളും അവരെല്ലാം ഒരുപോലെ പിൻപറ്റി. നിങ്ങളുടെ സഭയുടെ കാര്യമോ? ക്രിസ്തു പഠിപ്പിച്ചതും ക്രിസ്തുവിന്റെ ആദ്യകാലത്തെ അനുഗാമികൾ വിശ്വസിച്ചിരുന്നതും ആയ കാര്യങ്ങളാണു നിങ്ങളുടെ സഭ പഠിപ്പിക്കുന്നതെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അത് അങ്ങനെതന്നെയാണോ എന്ന് എങ്ങനെ ഉറപ്പാക്കാം? ഒരു വഴിയേ ഉള്ളൂ—ബൈബിളിനെ ഒരു അളവുകോലായി ഉപയോഗിക്കുക.
മർക്കോസ് 7:9-13) അതുകൊണ്ട് യഥാർഥത്തിൽ യേശുവിനെ അനുഗമിക്കുന്നവരുടെ വിശ്വാസങ്ങൾക്ക് അടിസ്ഥാനം ബൈബിളായിരിക്കും എന്ന് ഉറപ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ക്രിസ്ത്യാനിയും തന്നോടുതന്നെ ഈ ചോദ്യം ചോദിക്കണം: ‘എന്റെ സഭയുടെ പഠിപ്പിക്കലുകൾ ബൈബിളുമായി ചേർച്ചയിലാണോ?’ അതിന് ഉത്തരം കിട്ടാൻ നിങ്ങളുടെ സഭ പഠിപ്പിക്കുന്ന കാര്യങ്ങളും ബൈബിളും തമ്മിൽ ഒന്നു താരതമ്യം ചെയ്യുക.
ഇതു ചിന്തിക്കുക: തിരുവെഴുത്തുകൾ ദൈവത്തിന്റെ വാക്കുകളായതുകൊണ്ട് യേശുവിന് അവയോട് ആഴമായ ആദരവുണ്ടായിരുന്നു. മാനുഷപാരമ്പര്യങ്ങൾക്കു പ്രാധാന്യം കൊടുത്ത് ബൈബിളിന്റെ പഠിപ്പിക്കലിൽ വെള്ളം ചേർത്തവരെ യേശു ഒരിക്കലും അംഗീകരിച്ചില്ല. (നമ്മുടെ ആരാധന സത്യത്തിനു ചേർച്ചയിലായിരിക്കണമെന്നു യേശു പറഞ്ഞു. ആ സത്യം നമുക്കു ബൈബിളിൽ കാണാം. (യോഹന്നാൻ 4:24; 17:17) നമ്മുടെ രക്ഷ ‘സത്യത്തിന്റെ പരിജ്ഞാനം’ നേടുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (1 തിമൊഥെയൊസ് 2:4) അതുകൊണ്ട് നമ്മുടെ വിശ്വാസങ്ങൾ ബൈബിളിലെ സത്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കേണ്ടതു വളരെ പ്രധാനമാണ്. നമ്മുടെ രക്ഷതന്നെ അതിനെ ആശ്രയിച്ചിരിക്കുന്നു!
നമ്മുടെ വിശ്വാസങ്ങളും ബൈബിളും തമ്മിലുള്ള താരതമ്യം
ഈ ലേഖനത്തോടൊപ്പമുള്ള ആറു ചോദ്യങ്ങൾ വായിക്കാനും അതിനു ബൈബിൾ നൽകുന്ന ഉത്തരങ്ങൾ നോക്കാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പരാമർശിച്ചിരിക്കുന്ന ബൈബിൾവാക്യങ്ങൾ എടുത്തുനോക്കുക, ഉത്തരങ്ങളെക്കുറിച്ച് ചിന്തിക്കുക. എന്നിട്ട് സ്വയം ഇങ്ങനെ ചോദിക്കുക: ‘എന്റെ സഭയുടെ പഠിപ്പിക്കലുകൾ ബൈബിളുമായി ചേർച്ചയിലാണോ?’
നിങ്ങൾക്കു ജീവിതത്തിൽ ഏറ്റവും പ്രയോജനം ചെയ്തേക്കാവുന്ന ഒരു താരതമ്യം നടത്താൻ ഈ ചോദ്യങ്ങളും ഉത്തരങ്ങളും സഹായിക്കും. നിങ്ങളുടെ സഭ പഠിപ്പിക്കുന്ന മറ്റു കാര്യങ്ങളും ബൈബിളും തമ്മിൽ ഒത്തുനോക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? സൗജന്യമായി ശരിയായ ബൈബിൾസത്യം മനസ്സിലാക്കുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ. അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ബൈബിൾ പഠിപ്പിക്കാമോ എന്ന് ഒരു യഹോവയുടെ സാക്ഷിയോടു ചോദിക്കുക. അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റായ jw.org സന്ദർശിക്കുക. ▪ (w16-E No. 4)