വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

യഹോവ എന്റെ തീരു​മാ​നത്തെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു

യഹോവ എന്റെ തീരു​മാ​നത്തെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു

വെട്ടം വീണു​തു​ട​ങ്ങു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. ഞങ്ങൾക്കു നിയമി​ച്ചു​കി​ട്ടിയ പ്രദേ​ശത്തെ അവസാ​നത്തെ ഏതാനും വീടു​ക​ളു​ടെ കതകിന്‌ അടിയി​ലേക്കു ഞങ്ങൾ ലഘു​ലേ​ഖകൾ തിരുകി. പാതി​രാ​ത്രി​യാ​യ​പ്പോൾ ഞങ്ങൾ വീട്ടിൽനിന്ന്‌ ഇറങ്ങി​യ​താണ്‌. ഐക്യ​നാ​ടു​ക​ളി​ലെ തെക്കു​പ​ടി​ഞ്ഞാ​റൻ മിസൂ​റി​യി​ലുള്ള ജോപ്ലിൻ എന്ന ചെറിയ പട്ടണത്തി​ലേക്കു ഞങ്ങൾ കാറോ​ടിച്ച്‌ പോയി. ഒരു മണിക്കൂ​റി​ലേറെ നീളുന്ന യാത്ര. വേറാ​രും അറിയാ​തെ ഞങ്ങളുടെ ദൗത്യം പൂർത്തി​യാ​ക്കി​യ​ശേഷം ഞങ്ങൾ തിരികെ കാറിൽ കയറി​പ്പറ്റി. എന്നിട്ട്‌ നേരത്തേ പറഞ്ഞൊത്ത സ്ഥലത്തേക്കു പോയി. അവിടെ മറ്റു ഗ്രൂപ്പു​ക​ളി​ലു​ള്ളവർ വരുന്ന​തി​നാ​യി കാത്തി​രു​ന്നു. 1939-ലെ ഒരു സംഭവ​മാ​ണിത്‌. ഞങ്ങൾ എന്തു​കൊ​ണ്ടാ​ണു സൂര്യൻ ഉദിക്കു​ന്ന​തി​നു മുമ്പേ വയൽസേ​വ​ന​ത്തി​നു പോയ​തെ​ന്നും പെട്ടെന്ന്‌ ആ പ്രദേശം വിട്ടു​പോ​ന്ന​തെ​ന്നും നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​യി​രി​ക്കും. അതു പിന്നെ പറയാം.

ഞാൻ ജനിച്ചത്‌ 1934-ലാണ്‌. അതിന്‌ 20 വർഷം മുമ്പു​തന്നെ എന്റെ മാതാ​പി​താ​ക്കൾ ഫ്രഡ്‌ മോല​ഹാ​നും എഡ്‌നാ മോല​ഹാ​നും ഊർജ​സ്വ​ല​രായ ബൈബിൾവി​ദ്യാർഥി​കൾ (യഹോ​വ​യു​ടെ സാക്ഷികൾ) ആയിത്തീർന്നി​രു​ന്നു. യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്തി​യെ​ടു​ക്കാൻ അവർ എന്നെ സഹായി​ച്ചു. തെക്കു​കി​ഴക്കൻ കാൻസ​സി​ലെ പാർസെൻസ്‌ എന്ന ചെറിയ പട്ടണമാ​യി​രു​ന്നു ഞങ്ങളുടെ നാട്‌. ഞങ്ങൾ സഹവസി​ച്ചി​രുന്ന സഭയിലെ ഭൂരി​പക്ഷം സഹോ​ദ​ര​ങ്ങ​ളും അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളാ​യി​രു​ന്നു. ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തി​നും ദൈവ​വ​ച​ന​ത്തി​ലെ സത്യം മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ക്കു​ന്ന​തി​നും ഞങ്ങളുടെ കുടും​ബ​ത്തി​നു നല്ലൊരു പട്ടിക​യു​ണ്ടാ​യി​രു​ന്നു. ശനിയാഴ്‌ച ഉച്ചകഴി​ഞ്ഞുള്ള സമയം സാധാരണ ഞങ്ങൾ തെരു​വു​സാ​ക്ഷീ​ക​രണം നടത്തു​മാ​യി​രു​ന്നു. പരസ്യ​സാ​ക്ഷീ​ക​രണം അന്ന്‌ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. ചില​പ്പോൾ ശരിക്കും ക്ഷീണി​ക്കും. പക്ഷേ അതു കഴിയു​മ്പോൾ ഡാഡി ഞങ്ങൾക്ക്‌ ഐസ്‌ക്രീം വാങ്ങി​ത്ത​രും. അപ്പോൾ ക്ഷീണ​മെ​ല്ലാം മാറും.

സഭ ചെറു​താ​യി​രു​ന്നെ​ങ്കി​ലും ഞങ്ങൾക്ക്‌ ഒരു വലിയ പ്രദേ​ശ​മാ​ണു പ്രവർത്തി​ക്കാ​നു​ണ്ടാ​യി​രു​ന്നത്‌, ചെറിയ പട്ടണങ്ങ​ളും ധാരാളം കൃഷി​യി​ട​ങ്ങ​ളും ഉള്ള ഒന്ന്‌. കൃഷി​ക്കാ​രെ സന്ദർശി​ക്കു​മ്പോൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വിലയ്‌ക്കു പകരം അവരുടെ തോട്ട​ത്തി​ലെ പച്ചക്കറി​ക​ളും അപ്പോൾ കൂട്ടിൽനിന്ന്‌ എടുത്ത ഫ്രഷ്‌ മുട്ടക​ളും ചില​പ്പോൾ കോഴി​ക്കു​ഞ്ഞു​ങ്ങ​ളും ഒക്കെയാ​യി​രി​ക്കും ലഭിക്കുക. പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വില നേര​ത്തേ​തന്നെ ഡാഡി സംഭാവന ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ ഈ കിട്ടുന്ന സാധനങ്ങൾ ഞങ്ങൾ ഭക്ഷണത്തിന്‌ ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു.

പ്രചാ​ര​ണ​പ​രി​പാ​ടി​കൾ

പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഉപയോ​ഗി​ക്കാൻ എന്റെ മാതാ​പി​താ​ക്കൾ ഒരു ഗ്രാമ​ഫോൺ സംഘടി​പ്പി​ച്ചു. ഞാൻ കുട്ടി​യാ​യി​രു​ന്ന​തു​കൊണ്ട്‌ അതു പ്രവർത്തി​പ്പി​ക്കാൻ എനിക്കു കഴിയി​ല്ലാ​യി​രു​ന്നു. ഡാഡി​യും മമ്മിയും മടക്കസ​ന്ദർശ​ന​ങ്ങ​ളും ബൈബിൾപ​ഠ​ന​ങ്ങ​ളും നടത്തു​മ്പോൾ റഥർഫോർഡ്‌ സഹോ​ദ​രന്റെ റെക്കോർഡ്‌ ചെയ്‌ത പ്രസം​ഗങ്ങൾ ഗ്രാമ​ഫോ​ണി​ലൂ​ടെ കേൾപ്പി​ച്ചി​രു​ന്നു. അതു പ്ലേ ചെയ്യാൻ അവരെ സഹായി​ക്കു​ന്നത്‌ എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു.

സൗണ്ട്‌ കാറിനു മുന്നിൽ, ഡാഡി​യു​ടെ​യും മമ്മിയു​ടെ​യും കൂടെ

ഞങ്ങളുടെ 1936 മോഡൽ ഫോർഡ്‌ കാറിന്റെ മുകളിൽ ഒരു സ്‌പീക്കർ ഘടിപ്പിച്ച്‌ ഡാഡി അതിനെ സൗണ്ട്‌ കാറാക്കി. രാജ്യ​സ​ന്ദേശം വ്യാപി​പ്പി​ക്കാൻ ഈ കാർ വലി​യൊ​രു സഹായ​മാ​യി​രു​ന്നു. സാധാ​ര​ണ​യാ​യി, ആളുക​ളു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ റെക്കോർഡ്‌ ചെയ്‌ത സംഗീതം ആദ്യം കേൾപ്പി​ക്കും. പിന്നീട്‌, റെക്കോർഡ്‌ ചെയ്‌ത ബൈബിൾപ്ര​സം​ഗം പ്ലേ ചെയ്യും. പ്രസംഗം തീരു​മ്പോൾ താത്‌പ​ര്യ​മുള്ള ആളുകൾക്കു ഞങ്ങൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കും.

കാൻസ​സി​ലെ ചെറി​വെയ്‌ൽ എന്ന ചെറിയ പട്ടണത്തി​ലെ ഒരു പാർക്കിൽ ഞങ്ങൾ ഈ കാർ കൊണ്ടു​പോ​കു​മാ​യി​രു​ന്നു. എന്നാൽ അവി​ടെ​യുള്ള പോലീസ്‌ ഡാഡിയെ തടഞ്ഞു. ഞായറാ​ഴ്‌ച​യാ​യ​തു​കൊണ്ട്‌ അനേകം ആളുകൾ ഇവിടെ വിശ്ര​മി​ക്കാൻ വരുന്നു എന്നതാ​യി​രു​ന്നു കാരണം. എന്നാൽ പാർക്കി​ന്റെ പുറത്തു​വെച്ച്‌ റെക്കോർഡിങ്ങ്‌ കേൾപ്പി​ക്കു​ന്ന​തിൽ തടസ്സമി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഡാഡി, പാർക്കിന്‌ അഭിമു​ഖ​മാ​യുള്ള ഒരു തെരു​വിൽ കാർ പാർക്ക്‌ ചെയ്‌ത്‌ അവി​ടെ​വെച്ച്‌ റെക്കോർഡിങ്ങ്‌ കേൾപ്പി​ച്ചു. അവി​ടെ​നിന്ന്‌ റെക്കോർഡിങ്ങ്‌ ഇട്ടാലും ആളുകൾക്കു നന്നായി അതു കേൾക്കാ​മാ​യി​രു​ന്നു. ഈ അവസര​ങ്ങ​ളി​ലെ​ല്ലാം ഡാഡി​യോ​ടും ചേട്ടൻ ജെറി​യോ​ടും ഒപ്പം പോകാൻ എനിക്കു വലിയ ഇഷ്ടമാ​യി​രു​ന്നു.

1930-കളുടെ അവസാനം ഞങ്ങൾ ‘മിന്നലാ​ക്ര​മണം’ എന്ന പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ ഏർപ്പെട്ടു. എതിർപ്പു​ക​ളുള്ള പ്രദേ​ശത്ത്‌ ഞൊടി​യി​ട​യിൽ രാജ്യ​സ​ന്ദേശം എത്തിക്കു​ക​യെ​ന്ന​താ​യി​രു​ന്നു ഞങ്ങളുടെ ഉദ്ദേശ്യം. മിസൂ​റി​യി​ലുള്ള ജോപ്ലി​നിൽ ചെയ്‌ത​തു​പോ​ലെ ഞങ്ങൾ നേരം വെളു​ക്കു​ന്ന​തി​നു മുമ്പേ എഴു​ന്നേറ്റ്‌ ആളുക​ളു​ടെ വീടിന്റെ കതകിന്‌ അടിയിൽ ലഘു​ലേ​ഖ​ക​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും വെക്കും. അതിനു ശേഷം പട്ടണത്തി​നു വെളി​യിൽ കൂടി​ച്ചേ​രും, ആരെ​യെ​ങ്കി​ലും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തോ എന്ന്‌ അറിയാ​നാ​യി​രു​ന്നു അത്‌.

അക്കാലത്തെ ശുശ്രൂ​ഷ​യു​ടെ മറ്റൊരു പ്രധാ​ന​സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു വിജ്ഞാ​പ​ന​ജാഥ. രാജ്യ​സ​ന്ദേശം പ്രസി​ദ്ധ​മാ​ക്കു​ന്ന​തി​നു ഞങ്ങൾ പ്ലക്കാർഡു​കൾ ധരിച്ച്‌ പട്ടണത്തി​ലൂ​ടെ മാർച്ച്‌ ചെയ്യു​മാ​യി​രു​ന്നു. ഞങ്ങളുടെ പട്ടണത്തിൽ അങ്ങനെ​യുള്ള ഒരു മാർച്ച്‌ നടന്നതു ഞാൻ ഇപ്പോ​ഴും ഓർക്കു​ന്നു. “മതം ഒരു കെണി​യും വഞ്ചനയു​മാ​കു​ന്നു” എന്ന്‌ എഴുതിയ ഒരു പ്ലക്കാർഡ്‌ ധരിച്ച്‌ സുഹൃ​ത്തു​ക്കൾ പട്ടണത്തി​ലൂ​ടെ നടന്നു. ഏകദേശം ഒന്നര കിലോ​മീ​റ്റർ നടന്ന്‌ അവർ ഞങ്ങളുടെ വീട്ടിൽ തിരി​ച്ചെത്തി. ആ മാർച്ചിൽ അവർക്കു യാതൊ​രു എതിർപ്പും നേരി​ട്ടി​ല്ലെന്നു മാത്രമല്ല, താത്‌പ​ര്യ​മുള്ള അനേകരെ കണ്ടെത്താ​നും കഴിഞ്ഞു.

എന്റെ ചെറു​പ്പ​ത്തിൽ നടന്ന കൺ​വെൻ​ഷ​നു​കൾ

കൺ​വെൻ​ഷ​നു​ക​ളിൽ പങ്കെടു​ക്കാ​നാ​യി ഞങ്ങൾ സാധാരണ കാൻസ​സിൽനിന്ന്‌ ടെക്‌സ​സി​ലേക്കു പോകു​മാ​യി​രു​ന്നു. ഡാഡിക്കു റെയിൽവേ​യി​ലാ​യി​രു​ന്നു ജോലി. അതു​കൊണ്ട്‌ ഡാഡി​യു​ടെ പാസ്സ്‌ ഉപയോ​ഗിച്ച്‌ ഞങ്ങൾക്കു യാത്ര ചെയ്യാ​മാ​യി​രു​ന്നു. അങ്ങനെ ഞങ്ങൾക്കു കൺ​വെൻ​ഷൻ കൂടാ​നും ബന്ധുക്കളെ സന്ദർശി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. മമ്മിയു​ടെ ചേട്ടൻ ഫ്രഡ്‌ വിസ്‌മാ​റും ഭാര്യ യൂലാ​ലി​യും താമസി​ച്ചി​രു​ന്നതു ടെക്‌സ​സി​ലെ ടെമ്പിൾ എന്ന സ്ഥലത്താ​യി​രു​ന്നു. ഫ്രഡ്‌ അങ്കിൾ 1900-ങ്ങളുടെ തുടക്ക​ത്തിൽ, വളരെ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾത്തന്നെ സത്യം പഠിച്ച്‌ സ്‌നാ​ന​മേ​റ്റി​രു​ന്നു. മമ്മി ഉൾപ്പെടെ എല്ലാ കൂടപ്പി​റ​പ്പു​ക​ളെ​യും അതു പഠിപ്പി​ക്കു​ക​യും ചെയ്‌തു. അങ്കിൾ മുമ്പ്‌ സെൻട്രൽ ടെക്‌സ​സിൽ ഒരു മേഖലാ​ദാ​സ​നാ​യി സേവി​ച്ചി​രു​ന്നു. (ഇപ്പോൾ സർക്കിട്ട്‌ മേൽവി​ചാ​രകൻ എന്ന്‌ അറിയ​പ്പെ​ടു​ന്നു.) അതു​കൊണ്ട്‌ അവിടത്തെ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ അദ്ദേഹം അറിയ​പ്പെ​ടുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു. ദയയും ഊർജ​സ്വ​ല​ത​യും ഉള്ള അങ്കിളി​ന്റെ കൂടെ​യാ​യി​രി​ക്കാൻ നല്ല രസമാ​യി​രു​ന്നു. സത്യത്തി​നു​വേണ്ടി അദ്ദേഹം ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചു. അദ്ദേഹം എനിക്കു നല്ല ഒരു മാതൃ​ക​യാ​യി​രു​ന്നു.

1941-ൽ ഞങ്ങളുടെ കുടും​ബം ഒരു വലിയ കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാ​നാ​യി ട്രെയി​നിൽ മിസൂ​റി​യി​ലെ സെന്റ്‌ ലൂയി​സി​ലേക്കു പോയി. റഥർഫോർഡ്‌ സഹോ​ദ​രന്റെ “രാജാ​വി​ന്റെ കുട്ടികൾ” എന്ന പ്രസംഗം കേൾക്കാ​നാ​യി സ്റ്റേജിന്‌ അടുത്തുള്ള ഒരു സ്ഥലത്ത്‌ ഒന്നിച്ചി​രി​ക്കാൻ എല്ലാ കുട്ടി​ക​ളോ​ടും ആവശ്യ​പ്പെട്ടു. ആ പ്രസം​ഗ​ത്തി​ന്റെ അവസാനം ഞങ്ങൾക്കെ​ല്ലാം ഓരോ സമ്മാനം കിട്ടി. കുട്ടികൾ (ഇംഗ്ലീഷ്‌) എന്ന ഒരു പുതിയ പുസ്‌ത​ക​മാ​യി​രു​ന്നു അത്‌. റഥർഫോർഡ്‌ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്റെ സഹായി​ക​ളും ചേർന്ന്‌ അതു വിതരണം ചെയ്‌തു. 15,000-ത്തിലധി​കം കുട്ടി​കൾക്കാണ്‌ ആ ചരി​ത്ര​മു​ഹൂർത്ത​ത്തി​നു സാക്ഷി​ക​ളാ​കാൻ കഴിഞ്ഞത്‌.

1943 ഏപ്രി​ലിൽ കാൻസ​സി​ലെ കോഫീ​വി​ല്ലിൽവെച്ച്‌ നടന്ന “പ്രവർത്ത​ന​സ​ജ്ജ​രാ​കൂ” എന്ന സമ്മേള​ന​ത്തിൽ ഞങ്ങൾ പങ്കെടു​ത്തു. ചെറു​തെ​ങ്കി​ലും ശ്രദ്ധേ​യ​മായ ഒരു സമ്മേള​ന​മാ​യി​രു​ന്നു അത്‌. ആ സമ്മേള​ന​ത്തി​ലാ​ണു സഭകളിൽ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ എന്ന പരിപാ​ടി തുടങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള അറിയി​പ്പു നടത്തി​യത്‌. സ്‌കൂ​ളിന്‌ ഉപയോ​ഗി​ക്കുന്ന, 52 പാഠങ്ങ​ളുള്ള ഒരു ചെറു​പു​സ്‌ത​ക​വും പ്രകാ​ശനം ചെയ്‌തു. ആ വർഷം​തന്നെ ഞാൻ എന്റെ ആദ്യത്തെ വിദ്യാർഥി​പ്ര​സം​ഗം നടത്തി. ആ സമ്മേളനം വേറൊ​രു രീതി​യി​ലും എനിക്കു പ്രത്യേ​ക​ത​യു​ള്ള​താ​യി​രു​ന്നു. മറ്റു രണ്ടു സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം അടുത്തുള്ള കൃഷി​യി​ട​ത്തി​ലെ ഒരു കുളത്തിൽ ഞാൻ സ്‌നാ​ന​മേറ്റു, മരവി​ക്കുന്ന തണുപ്പാ​യി​രു​ന്നു വെള്ളത്തിന്‌!

ബഥേൽസേ​വനം—സ്വപ്‌നം പൂവണി​യു​ന്നു

1951-ൽ ഞാൻ എന്റെ അടിസ്ഥാ​ന​വി​ദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കി. ഇപ്പോൾ എനിക്ക്‌ ഒരു തീരു​മാ​ന​മെ​ടു​ക്കേണ്ട സമയമാ​യി. എന്റെ ഏറ്റവും വലിയ ആഗ്രഹം ബഥേലിൽ സേവി​ക്കുക എന്നതാ​യി​രു​ന്നു. ജെറി നേരത്തേ അവിടെ സേവി​ച്ചി​രു​ന്നു. പെട്ടെ​ന്നു​തന്നെ ബ്രൂക്‌ലി​നി​ലെ ബഥേലി​ലേക്കു ഞാൻ അപേക്ഷ അയച്ചു. അധികം താമസി​യാ​തെ, എനിക്കു മറുപടി കിട്ടി. അങ്ങനെ 1952 മാർച്ച്‌ 10-നു ഞാൻ ബഥേൽസേ​വനം ആരംഭി​ച്ചു. ബഥേലിൽ സേവി​ക്കാൻ തീരു​മാ​നി​ച്ചത്‌ എനിക്ക്‌ ആത്മീയ​മാ​യി വളരെ പ്രയോ​ജനം ചെയ്‌തു.

മാസി​ക​ക​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അച്ചടി​ക്കുന്ന പ്രിന്റ​റി​യിൽ ജോലി ചെയ്യാ​നാ​യി​രു​ന്നു എനിക്ക്‌ ഇഷ്ടം. എന്നാൽ എന്നെ വെയ്‌റ്റ​റാ​യി​ട്ടാണ്‌ നിയമി​ച്ചത്‌, പിന്നീട്‌ അടുക്ക​ള​യി​ലും. രസമുള്ള ഒരു അനുഭ​വ​മാ​യി​രു​ന്നു അത്‌, പല പുതിയ കാര്യ​ങ്ങ​ളും പഠിച്ചു. എന്നാൽ ഇതുവരെ എനിക്കു പ്രിന്റ​റി​യിൽ ജോലി ചെയ്യാൻ കഴിഞ്ഞി​ട്ടില്ല. അടുക്ക​ള​യിൽ ഷിഫ്‌റ്റ്‌ അനുസ​രി​ച്ചാ​യി​രു​ന്നു ജോലി. അത്‌ എനിക്കു വളരെ​യ​ധി​കം പ്രയോ​ജനം ചെയ്‌തു. കാരണം പകൽസ​മയം കുറെ നേരം വെറുതേ കിട്ടു​മാ​യി​രു​ന്നു. ആ സമയം ബഥേലി​ലെ വിശാ​ല​മായ ലൈ​ബ്ര​റി​യിൽ പോയി പഠിക്കും. ആത്മീയ​മാ​യി വളരാ​നും വിശ്വാ​സം ശക്തി​പ്പെ​ടു​ത്താ​നും അത്‌ എന്നെ സഹായി​ച്ചു. കഴിയു​ന്നി​ട​ത്തോ​ളം കാലം ബഥേലിൽ നിന്നു​കൊണ്ട്‌ യഹോ​വയെ സേവി​ക്ക​ണ​മെ​ന്നുള്ള എന്റെ തീരു​മാ​ന​ത്തിന്‌ അതു ബലമേകി. ഞാൻ ചെല്ലു​ന്ന​തി​നു മുമ്പ്‌, 1949-ൽ, ജെറി ബഥേലിൽനിന്ന്‌ പോയി. പിന്നീട്‌ വിവാഹം കഴിച്ച ജെറി, ഭാര്യ പട്രീ​ഷ്യ​യു​മൊത്ത്‌ ബ്രൂക്‌ലിന്‌ അടുത്ത്‌ താമസി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ബഥേൽസേ​വ​ന​ത്തി​ന്റെ ആദ്യകാ​ല​ങ്ങ​ളിൽ അവർ എന്നെ വളരെ​യ​ധി​കം സഹായി​ച്ചു, എനിക്കു വേണ്ട പ്രോ​ത്സാ​ഹനം നൽകി.

ബഥേലിൽ എത്തി കുറച്ച്‌ നാൾ കഴിഞ്ഞ​പ്പോൾ, ബഥേലി​ന്റെ പൊതു​പ്ര​സം​ഗ​ക​രു​ടെ ലിസ്റ്റിൽ ചേർക്കു​ന്ന​തി​നു യോഗ്യ​ത​യുള്ള ബഥേലം​ഗ​ങ്ങളെ സഹോ​ദ​രങ്ങൾ അന്വേ​ഷി​ക്കാൻ തുടങ്ങി. ബ്രൂക്‌ലി​ന്റെ 322 കിലോ​മീ​റ്റർ ചുറ്റള​വി​ലുള്ള സഭകളിൽ പോയി അവിടെ പൊതു​പ്ര​സം​ഗങ്ങൾ നടത്താ​നും ആ സഭയോ​ടൊത്ത്‌ വയൽസേ​വനം ചെയ്യാ​നും ഈ ലിസ്റ്റി​ലുള്ള സഹോ​ദ​ര​ന്മാ​രെ നിയമി​ച്ചി​രു​ന്നു. ആ ലിസ്റ്റിൽ എന്റെ പേര്‌ വരാനുള്ള പദവി എനിക്കു ലഭിച്ചു. പേടി​ച്ചു​പേ​ടിച്ച്‌ ഞാൻ എന്റെ ആദ്യത്തെ പൊതു​പ്ര​സം​ഗം നടത്തി. പൊതു​പ്ര​സം​ഗ​ങ്ങൾക്ക്‌ ഒരു മണിക്കൂ​റാ​യി​രു​ന്നു ദൈർഘ്യം. സാധാ​ര​ണ​യാ​യി ട്രെയി​നി​ലാ​ണു ഞാൻ സഭകളി​ലേക്കു പോയി​രു​ന്നത്‌. 1954-ലെ ശൈത്യ​കാ​ലത്ത്‌ ഒരു ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ നടന്ന സംഭവം ഞാൻ ഒരിക്ക​ലും മറക്കില്ല. ന്യൂ​യോർക്കി​ലേ​ക്കുള്ള മടക്കയാ​ത്ര​യ്‌ക്കാ​യി ഞാൻ ഒരു ട്രെയി​നിൽ കയറി. വൈകു​ന്നേരം ബഥേലിൽ എത്തി​ച്ചേ​രാ​മെ​ന്നാ​യി​രു​ന്നു എന്റെ കണക്കു​കൂ​ട്ടൽ. എന്നാൽ ശക്തമായ കാറ്റും മഞ്ഞും കാരണം ട്രെയി​നി​ന്റെ എഞ്ചിൻ കേടായി. അവസാനം ഞാൻ ന്യൂ​യോർക്കിൽ എത്തി​ച്ചേർന്ന​പ്പോൾ തിങ്കളാഴ്‌ച രാവിലെ അഞ്ചു മണിയാ​യി. ട്രെയി​നിൽനിന്ന്‌ ഇറങ്ങിയ ഞാൻ ഒരു ഭൂഗർഭ​ട്രെ​യി​നിൽ ചാടി​ക്ക​യറി ബ്രൂക്‌ലി​നി​ലെത്തി. അവി​ടെ​നിന്ന്‌ നേരേ അടുക്ക​ള​യി​ലേക്ക്‌. കുറച്ച്‌ താമസി​ച്ചു​പോ​യെന്നു മാത്രമല്ല, രാത്രി മുഴുവൻ ഉണർന്നി​രു​ന്ന​തി​ന്റെ ക്ഷീണം വേറെ​യും. എന്നാൽ പ്രത്യേ​ക​വാ​രാ​ന്ത​ങ്ങ​ളി​ലെ ആ സേവനം സന്തോ​ഷ​ത്തി​ന്റെ അവസര​ങ്ങ​ളാ​യി​രു​ന്നു. മറ്റു സഭകളിൽ പോയി സഹോ​ദ​ര​ങ്ങളെ സേവി​ക്കു​ന്ന​തി​ന്റെ​യും പുതിയ കൂട്ടു​കാ​രെ കണ്ടെത്തു​ന്ന​തി​ന്റെ​യും സന്തോഷം ഇത്തരം ബുദ്ധി​മു​ട്ടു​ക​ളെ​യെ​ല്ലാം നിഷ്‌പ്ര​ഭ​മാ​ക്കി.

ഡബ്ല്യുബിബിആർ റേഡി​യോ​നി​ല​യ​ത്തിൽ പ്രക്ഷേ​പ​ണ​ത്തി​നാ​യി തയ്യാ​റെ​ടു​ക്കു​ന്നു

ബഥേൽസേ​വ​ന​ത്തി​ന്റെ ആദ്യവർഷ​ങ്ങ​ളിൽ ഡബ്ല്യു​ബി​ബി​ആർ റേഡി​യോ​നി​ല​യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളിൽ ഒരു പങ്കു വഹിക്കാൻ എനിക്കു സാധിച്ചു. 124 കൊള​മ്പിയ ഹൈറ്റ്‌സി​ന്റെ രണ്ടാമത്തെ നിലയി​ലാ​യി​രു​ന്നു സ്റ്റുഡി​യോ​കൾ. ആഴ്‌ച​തോ​റും പ്രക്ഷേ​പണം ചെയ്‌തി​രുന്ന ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യി​ലെ ഒരു അംഗമാ​കാൻ എനിക്കു നിയമനം ലഭിച്ചു. ദീർഘ​കാ​ലം ബഥേലം​ഗ​മാ​യി സേവിച്ച എ. എച്ച്‌. മാക്‌മി​ല്ലൻ സഹോ​ദരൻ ഈ റേഡി​യോ​പ​രി​പാ​ടി​ക​ളി​ലെ ഒരു പതിവു​മു​ഖ​മാ​യി​രു​ന്നു. ഞങ്ങൾ അദ്ദേഹത്തെ സ്‌നേ​ഹ​ത്തോ​ടെ മാക്‌ സഹോ​ദരൻ എന്നാണു വിളി​ച്ചി​രു​ന്നത്‌. യഹോ​വ​യു​ടെ സേവന​ത്തിൽ ദീർഘ​കാ​ലം പ്രവർത്തിച്ച അദ്ദേഹം ബഥേലി​ലെ യുവ​പ്രാ​യ​ക്കാ​രായ ഞങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും സഹനശ​ക്തി​യു​ടെ നല്ല ഒരു മാതൃ​ക​യാ​യി​രു​ന്നു.

ഡബ്ല്യുബിബിആർ പരസ്യ​പ്പെ​ടു​ത്താൻ ഞങ്ങൾ ഉപയോ​ഗി​ച്ചി​രുന്ന നോട്ടീസ്‌

1958-ൽ എനിക്കു ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ പ്രവർത്ത​ന​ത്തോ​ടു ബന്ധപ്പെട്ട ചില നിയമ​നങ്ങൾ ലഭിച്ചു. ബിരുദം നേടിയ വിദ്യാർഥി​കൾക്കു മിഷന​റി​നി​യ​മനം കിട്ടിയ സ്ഥലത്തേ​ക്കുള്ള വിസ ശരിയാ​ക്കു​ന്ന​തും തീക്ഷ്‌ണ​ത​യുള്ള ഈ സഹോ​ദ​ര​ങ്ങൾക്കു​വേണ്ട യാത്രാ​സൗ​ക​ര്യ​ങ്ങൾ ഒരുക്കു​ന്ന​തും ആയിരു​ന്നു ജോലി. അക്കാല​ങ്ങ​ളിൽ വിമാ​ന​യാ​ത്ര വളരെ ചെല​വേ​റി​യ​താ​യി​രു​ന്നു. അതു​കൊണ്ട്‌ കുറച്ച്‌ വിദ്യാർഥി​കൾ മാത്ര​മാ​ണു വിമാ​ന​ത്തിൽ യാത്ര ചെയ്‌തത്‌. ആഫ്രിക്ക, ഏഷ്യ എന്നീ നാടു​ക​ളി​ലേക്കു യാത്ര ചെയ്യേ​ണ്ടി​യി​രു​ന്നവർ ചരക്കു​ക​പ്പ​ലു​കളെ ആശ്രയി​ച്ചു. കാലം കടന്നു​പോ​യ​പ്പോൾ വിമാ​ന​യാ​ത്ര​യ്‌ക്കുള്ള ചെലവു​കൾ കുറഞ്ഞു. അതു​കൊണ്ട്‌ പിന്നീടു മിക്ക മിഷന​റി​മാ​രും യാത്ര ചെയ്‌തി​രു​ന്നതു വിമാ​ന​ത്തി​ലാ​യി​രു​ന്നു.

ഗിലെയാദ്‌ ബിരു​ദ​ദാ​ന​ച​ട​ങ്ങി​നു മുമ്പായി സർട്ടി​ഫി​ക്ക​റ്റു​കൾ ക്രമീ​ക​രി​ക്കു​ന്നു

കൺ​വെൻ​ഷ​നു​വേ​ണ്ടി​യുള്ള യാത്രകൾ

1960 ആയപ്പോൾ എനിക്കു വേറൊ​രു നിയമ​ന​വും​കൂ​ടെ കിട്ടി. പിറ്റെ വർഷം നടക്കാ​നി​രുന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളിൽ പങ്കെടു​ക്കു​ന്ന​വർക്കു പോകാ​നാ​യി ഐക്യ​നാ​ടു​ക​ളിൽനിന്ന്‌ യൂറോ​പ്പി​ലേക്കു വിമാ​നങ്ങൾ ബുക്ക്‌ ചെയ്യു​ന്ന​താ​യി​രു​ന്നു അത്‌. അതിൽ ഒരു വിമാ​ന​ത്തിൽ, ജർമനി​യി​ലെ ഹാംബർഗിൽ നടക്കുന്ന കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാ​നാ​യി ഞാനും പോയി. കൺ​വെൻ​ഷനു ശേഷം ഞാനും ബഥേലി​ലെ മൂന്നു സഹോ​ദ​ര​ന്മാ​രും ചേർന്ന്‌ ഒരു കാർ വാടക​യ്‌ക്കെ​ടുത്ത്‌ ജർമനി​യിൽനിന്ന്‌ ഇറ്റലി​യി​ലേക്കു യാത്ര ചെയ്‌തു. അവിടെ എത്തിയ​ശേഷം ഞങ്ങൾ റോമി​ലെ നമ്മുടെ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ച്ചു. അവി​ടെ​നിന്ന്‌ ഫ്രാൻസി​ലേക്കു പോയി. പിന്നെ പൈറ​ണീസ്‌ മലനി​രകൾ താണ്ടി സ്‌പെ​യി​നി​ലേക്ക്‌. സ്‌പെ​യി​നിൽ നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചി​രു​ന്നു. ബാർസി​ലോ​ന​യി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു ഞങ്ങൾ കുറെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ത്തു. നന്നായി പൊതി​ഞ്ഞി​രുന്ന അവ കണ്ടാൽ സമ്മാന​ങ്ങ​ളാ​ണെന്നേ തോന്നു​മാ​യി​രു​ന്നു​ള്ളൂ. ആ സഹോ​ദ​ര​ങ്ങളെ കാണാ​നും സംസാ​രി​ക്കാ​നും കഴിഞ്ഞതു ഞങ്ങളെ എത്ര ആവേശം​കൊ​ള്ളി​ച്ചെ​ന്നോ! അവി​ടെ​നിന്ന്‌ ഞങ്ങൾ ആംസ്റ്റർഡാ​മി​ലേക്കു പോയി, പിന്നെ വിമാ​ന​ത്തിൽ ന്യൂ​യോർക്കി​ലേക്ക്‌.

ലോക​മെ​മ്പാ​ടു​മാ​യി 1963-ൽ “നിത്യ​സു​വാർത്ത” കൺ​വെൻ​ഷ​നു​കൾ നടന്നു. ആ പ്രത്യേക അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾക്കു പോകുന്ന 583 സഹോ​ദ​ര​ങ്ങൾക്കു യാത്രാ​ക്ര​മീ​ക​ര​ണങ്ങൾ ചെയ്യാൻ 1962-ൽ എനിക്കു നിയമനം കിട്ടി. യൂറോപ്പ്‌, ഏഷ്യ, തെക്കൻ പസിഫിക്‌, ഹോ​ണോ​ലു​ലു, ഹവായി, പാസഡേന, കാലി​ഫോർണിയ എന്നിവി​ട​ങ്ങ​ളി​ലാ​യി​രു​ന്നു കൺ​വെൻ​ഷ​നു​കൾ. ലബാനോൻ, ജോർദാൻ തുടങ്ങിയ ബൈബിൾദേ​ശങ്ങൾ കാണാ​നുള്ള പ്രത്യേക വിദ്യാ​ഭ്യാ​സ ടൂറും യാത്ര​യു​ടെ ഭാഗമാ​യി​രു​ന്നു. വിമാ​ന​ടി​ക്ക​റ്റു​ക​ളും ഹോട്ട​ലു​ക​ളിൽ താമസ​സൗ​ക​ര്യ​വും ഏർപ്പാ​ടാ​ക്കു​ന്ന​തി​നു പുറമേ, ഈ രാജ്യ​ങ്ങ​ളി​ലേ​ക്കുള്ള വിസക​ളും ഞങ്ങളുടെ ഡിപ്പാർട്ടു​മെന്റ്‌ ശരിയാ​ക്കി.

പുതിയ യാത്രാ​പ​ങ്കാ​ളി

1963-ൽ എന്റെ ജീവി​ത​ത്തിൽ മറ്റൊരു വഴിത്തി​രി​വും​കൂ​ടെ ഉണ്ടായി. ജൂൺ 29-ാം തീയതി മിസൂ​റി​ക്കാ​രി​യായ ലൈല റോ​ജേ​ഴ്‌സി​നെ ഞാൻ വിവാഹം കഴിച്ചു. ലൈല 1960-ലാണു ബഥേൽസേ​വനം ആരംഭി​ച്ചത്‌. വിവാ​ഹ​ത്തി​നു ശേഷം ഒരാഴ്‌ച കഴിഞ്ഞ്‌, ലോക​മെ​മ്പാ​ടു​മാ​യി നടന്നു​കൊ​ണ്ടി​രുന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളിൽ പങ്കെടു​ക്കാൻ ഞങ്ങൾ പുറ​പ്പെട്ടു. ഞങ്ങൾ ഗ്രീസ്‌, ഈജി​പ്‌ത്‌, ലബാ​നോൻ എന്നീ നാടുകൾ സന്ദർശി​ച്ചു. ബെയ്‌റൂ​ട്ടിൽനിന്ന്‌ വിമാ​ന​ത്തിൽ ഞങ്ങൾ ജോർദാ​നി​ലെ ഒരു ചെറിയ വിമാ​ന​ത്താ​വ​ള​ത്തിൽ ചെന്ന്‌ ഇറങ്ങി. അവിടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു നിയ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ അധികാ​രി​കൾ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സാധാ​ര​ണ​ഗ​തി​യിൽ വിസ നൽകാ​റി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ അവിടെ ചെന്നു​ക​ഴി​യു​മ്പോൾ എന്തു സംഭവി​ക്കു​മെന്ന്‌ ഓർത്ത്‌ ഞങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെട്ടു. പക്ഷേ സംഭവി​ച്ച​തോ? വിമാ​ന​ത്താ​വ​ള​ത്തിൽ കെട്ടി​ട​ത്തി​നു മുകളിൽ ഒരു കൂട്ടം സഹോ​ദ​രങ്ങൾ “യഹോ​വ​യു​ടെ സാക്ഷി​കൾക്കു സ്വാഗതം!” എന്ന്‌ എഴുതിയ ഒരു ബാനർ പിടി​ച്ചു​കൊണ്ട്‌ നിൽക്കു​ന്നു. ബൈബിൾദേ​ശങ്ങൾ നേരിട്ട്‌ കാണാൻ കഴിഞ്ഞത്‌ എത്ര ആവേശ​ക​ര​മാ​യി​രു​ന്നെ​ന്നോ! ഗോ​ത്ര​പി​താ​ക്ക​ന്മാർ താമസി​ച്ചി​രുന്ന പ്രദേ​ശ​ങ്ങ​ളും യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും പ്രസം​ഗിച്ച സ്ഥലങ്ങളും ക്രിസ്‌ത്യാ​നി​ത്വം ഭൂമി​യു​ടെ അറ്റംവരെ വ്യാപി​ക്കാൻ തുടങ്ങിയ സ്ഥലങ്ങളും ഞങ്ങൾ കണ്ടു.—പ്രവൃ. 13:47.

55 വർഷമാ​യി എന്റെ സേവന​ത്തി​ലു​ട​നീ​ളം ഒരു വിശ്വ​സ്‌ത​സ​ഹ​കാ​രി​യാ​യി ലൈല എന്നോ​ടൊ​പ്പ​മുണ്ട്‌. സ്‌പെ​യിൻ, പോർച്ചു​ഗൽ എന്നീ നാടു​ക​ളിൽ നമ്മുടെ പ്രവർത്ത​ന​ത്തി​നു നിരോ​ധ​ന​മു​ണ്ടാ​യി​രുന്ന സമയത്ത്‌ ആ രാജ്യങ്ങൾ പല പ്രാവ​ശ്യം സന്ദർശി​ക്കാൻ ഞങ്ങൾക്ക്‌ അവസരം കിട്ടി. അപ്പോൾ ഞങ്ങളുടെ കൂട്ടു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും മറ്റു സാധന​ങ്ങ​ളും കൊടു​ക്കാ​നും ഞങ്ങൾക്കു കഴിഞ്ഞു. സ്‌പെ​യി​നി​ലെ കഡിസ്സിൽ തടവി​ലാ​യി​രുന്ന സഹോ​ദ​ര​ങ്ങളെ സന്ദർശി​ക്കാ​നും ഞങ്ങൾക്ക്‌ അവസരം ലഭിച്ചു. അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ ഒരു പ്രസംഗം നടത്താൻ കഴിഞ്ഞ​പ്പോൾ എനിക്കു വളരെ​യ​ധി​കം സന്തോഷം തോന്നി.

1969-ൽ നടന്ന “ഭൂമി​യിൽ സമാധാ​നം” കൺ​വെൻ​ഷ​നുള്ള യാത്ര​യ്‌ക്കി​ടെ പട്രീ​ഷ്യ​യോ​ടും ജെറി മോല​ഹാ​നോ​ടും ഒപ്പം

1963 മുതൽ ആഫ്രിക്ക, ഓസ്‌​ട്രേ​ലിയ, തെക്കേ അമേരിക്ക, ന്യൂസി​ലൻഡ്‌, പോർട്ടോ റീക്കോ, പൗരസ്‌ത്യ​ദേ​ശത്തെ ചില രാജ്യങ്ങൾ, മധ്യ അമേരിക്ക, യൂറോപ്പ്‌, ഹവായി തുടങ്ങിയ ദേശങ്ങ​ളിൽ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾക്കു​വേ​ണ്ടി​യുള്ള യാത്രാ​ക്ര​മീ​ക​ര​ണങ്ങൾ ചെയ്യാൻ എനിക്കു കഴിഞ്ഞത്‌ ഒരു പദവി​യാ​യി ഞാൻ കാണുന്നു. ലൈല​യ്‌ക്കും എനിക്കും മറക്കാൻ കഴിയാത്ത പല കൺ​വെൻ​ഷ​നു​ക​ളു​മുണ്ട്‌. 1989-ൽ പോള​ണ്ടി​ലെ വാഴ്‌സോ​യിൽ നടന്ന കൺ​വെൻ​ഷ​നാ​യി​രു​ന്നു അതി​ലൊന്ന്‌. റഷ്യയി​ലുള്ള അനേകം സഹോ​ദ​ര​ങ്ങൾക്കും ഈ വലിയ കൺ​വെൻ​ഷൻ കൂടാൻ കഴിഞ്ഞു, അവരുടെ ജീവി​ത​ത്തി​ലെ ആദ്യത്തെ കൺ​വെൻ​ഷൻ! വിശ്വാ​സ​ത്തി​ന്റെ പേരിൽ അനേക​വർഷങ്ങൾ സോവി​യറ്റ്‌ യൂണി​യ​നി​ലെ ജയിലു​ക​ളിൽ കഴിഞ്ഞി​രുന്ന ധാരാളം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ഞങ്ങൾക്ക്‌ അവിടെ കാണാൻ കഴിഞ്ഞു.

ലോക​മെ​മ്പാ​ടു​മുള്ള ബഥേലം​ഗ​ങ്ങ​ളെ​യും മിഷന​റി​മാ​രെ​യും ബലപ്പെ​ടു​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആയി ബ്രാ​ഞ്ചോ​ഫീ​സു​കൾ സന്ദർശി​ക്കാ​നുള്ള പദവി ലഭിച്ച​തും വലിയ ഒരു അനു​ഗ്ര​ഹ​മാണ്‌. ഞങ്ങളുടെ ബ്രാഞ്ചു​സ​ന്ദർശ​ന​ങ്ങ​ളിൽ അവസാ​ന​ത്തേ​താ​യി​രു​ന്നു ദക്ഷിണ കൊറിയ. അവിടെ എത്തിയ​പ്പോൾ സുവോൺ ജയിലിൽ കഴിയുന്ന 50 സഹോ​ദ​ര​ന്മാ​രെ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. ശുശ്രൂ​ഷ​യിൽ വീണ്ടും ഏർപ്പെ​ടാൻ കഴിയുന്ന നാളു​കൾക്കാ​യി അവർ നോക്കി​യി​രി​ക്കു​ക​യാണ്‌. അവരെ കാണാൻ കഴിഞ്ഞതു ഞങ്ങൾക്കു​തന്നെ ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു!—റോമ. 1:11, 12.

പ്രചാ​ര​ക​രു​ടെ വർധന സന്തോഷം വർധി​പ്പി​ക്കു​ന്നു

യഹോവ തന്റെ ജനത്തെ എത്രമാ​ത്ര​മാണ്‌ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഈ വർഷങ്ങ​ളിൽ എല്ലാം എനിക്കു കാണാൻ കഴിഞ്ഞു. 1943-ൽ ഞാൻ സ്‌നാ​ന​മേൽക്കു​മ്പോൾ ഏകദേശം 1,00,000 പ്രചാ​രകർ ഉണ്ടായി​രുന്ന സ്ഥാനത്ത്‌ ഇന്ന്‌ 240 ദേശങ്ങ​ളി​ലാ​യി 80 ലക്ഷത്തി​ല​ധി​കം ആളുകൾ യഹോ​വയെ സേവി​ക്കു​ന്നു. ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​കൾക്ക്‌ ഈ വളർച്ച​യിൽ ഒരു നല്ല പങ്കുണ്ട്‌. വർഷങ്ങ​ളി​ലു​ട​നീ​ളം ഈ മിഷന​റി​മാ​രിൽ പലരു​മാ​യി അടുത്ത്‌ സഹവസി​ക്കാ​നും അവരുടെ നിയമ​ന​സ്ഥ​ല​ങ്ങ​ളി​ലേ​ക്കുള്ള യാത്ര​യ്‌ക്കു വേണ്ട സഹായം ചെയ്‌തു​കൊ​ടു​ക്കാ​നും എനിക്കു കഴിഞ്ഞി​രി​ക്കു​ന്നു. ശരിക്കും സന്തോ​ഷ​ക​ര​മായ ഒരു നിയമ​ന​മാ​യി​രു​ന്നു അത്‌!

ശുശ്രൂഷ വികസി​പ്പി​ക്കാ​നാ​യി ചെറു​പ്പ​ത്തിൽത്തന്നെ ഞാൻ ബഥേൽസേ​വ​ന​ത്തി​നു അപേക്ഷി​ച്ചത്‌ എത്ര നന്നായി! എന്റെ എല്ലാ വഴിക​ളി​ലും യഹോവ എന്നെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. ബഥേൽസേ​വനം കൂടാതെ, പതിറ്റാ​ണ്ടു​ക​ളോ​ളം ബ്രൂക്‌ലി​നി​ലുള്ള സഭകളി​ലെ സഹോ​ദ​ര​ങ്ങ​ളോ​ടൊത്ത്‌ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ എനിക്കും ലൈല​യ്‌ക്കും കഴിഞ്ഞി​രി​ക്കു​ന്നു. എത്രയോ കാലങ്ങ​ളാ​യി തുടരുന്ന സുഹൃ​ദ്‌ബ​ന്ധങ്ങൾ ഞങ്ങൾക്ക്‌ അവി​ടെ​യുണ്ട്‌!

ലൈല​യു​ടെ പിന്തു​ണ​യോ​ടെ എനിക്ക്‌ ഇപ്പോ​ഴും ബഥേൽസേ​വ​ന​ത്തിൽ തുടരാൻ സാധി​ക്കു​ന്നു. എനിക്ക്‌ ഇപ്പോൾ 84 വയസ്സു കഴിഞ്ഞു. എങ്കിലും ബ്രാ​ഞ്ചോ​ഫീ​സിൽ കത്തിട​പാ​ടു​കൾ നടത്തുന്ന വിഭാ​ഗ​ത്തിൽ സഹായി​ച്ചു​കൊണ്ട്‌ അർഥവ​ത്തായ വേല ചെയ്യു​ന്ന​തി​ന്റെ സംതൃ​പ്‌തി ആസ്വദി​ക്കു​ന്നു.

ലൈലയോടൊപ്പം ഇന്ന്‌

യഹോ​വ​യു​ടെ അതിമ​ഹ​ത്തായ സംഘട​ന​യു​ടെ ഒരു ഭാഗമാ​കാൻ കഴിഞ്ഞ​തിൽ ഞാൻ അതീവ​സ​ന്തു​ഷ്ട​നാണ്‌. യഹോ​വയെ സേവി​ക്കു​ന്ന​വ​രും സേവി​ക്കാ​ത്ത​വ​രും തമ്മിലുള്ള വ്യത്യാ​സം എനിക്കു കാണാൻ കഴിയു​ന്നു. മലാഖി 3:18-ലെ വാക്കുകൾ നമ്മൾ ഇന്നു കൂടുതൽ വ്യക്തമാ​യി കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌: “നീതി​മാ​നും ദുഷ്ടനും തമ്മിലും ദൈവത്തെ സേവി​ക്കു​ന്ന​വ​നും സേവി​ക്കാ​ത്ത​വ​നും തമ്മിലും ഉള്ള വ്യത്യാ​സം നിങ്ങൾ വീണ്ടും കാണും.” ഓരോ ദിവസം കടന്നു​പോ​കും​തോ​റും സാത്താന്റെ ഈ ലോകം മോശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആളുക​ളു​ടെ ഭാവി ഇരുള​ട​ഞ്ഞ​താണ്‌. അവർക്കു യാതൊ​രു സന്തോ​ഷ​വു​മില്ല. എന്നാൽ ദുഷ്‌ക​ര​മായ ഈ നാളു​ക​ളിൽ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ ജീവിതം സന്തോ​ഷ​മു​ള്ള​താണ്‌, അവർക്കു ഭാവി​യെ​ക്കു​റിച്ച്‌ ശോഭ​ന​മായ ഒരു പ്രത്യാ​ശ​യുണ്ട്‌. രാജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത വ്യാപി​പ്പി​ക്കാ​നുള്ള എത്ര വലിയ പദവി​യാ​ണു നമുക്കു​ള്ളത്‌! (മത്താ. 24:14) ദൈവ​രാ​ജ്യം വരു​മ്പോൾ ഈ പഴയ ലോകത്തെ നീക്കി​ക്ക​ള​യും. നല്ല ആരോ​ഗ്യം, അനന്തമായ ജീവിതം എന്നിങ്ങനെ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന എല്ലാ അനു​ഗ്ര​ഹ​ങ്ങ​ളും നമുക്കു ലഭിക്കും. പെട്ടെ​ന്നു​തന്നെ വരാനി​രി​ക്കുന്ന ആ നല്ല നാളു​കൾക്കാ​യി നമ്മൾ കാത്തി​രി​ക്കു​ക​യാണ്‌. അതിനു ശേഷം യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​ന്മാർ ഈ ഭൂമി​യിൽ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.