വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യിൽ ആശ്രയി​ക്കൂ, ജീവിക്കൂ!

യഹോ​വ​യിൽ ആശ്രയി​ക്കൂ, ജീവിക്കൂ!

“പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക; സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരുത്‌.”—സുഭാ. 3:5.

ഗീതങ്ങൾ: 3, 8

1. നമുക്ക്‌ എല്ലാവർക്കും ആശ്വാസം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ആശ്വാസം ആവശ്യ​മി​ല്ലാത്ത ആരാണു​ള്ളത്‌? നമ്മളിൽ ചിലർ പ്രായാ​ധി​ക്യ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളും പ്രിയ​പ്പെട്ട ആരു​ടെ​യെ​ങ്കി​ലും വേർപാ​ടി​ന്റെ വേദന​യും അനുഭ​വി​ക്കു​ന്ന​വ​രാണ്‌. ശത്രു​ത​യു​ടെ ഇരകളാ​ണു വേറെ ചിലർ. ദുഷ്ടത നമുക്കു ചുറ്റും തഴച്ചു​വ​ള​രു​ക​യാണ്‌. അതെ, ഉത്‌ക​ണ്‌ഠ​ക​ളും നിരാ​ശ​ക​ളും കഷ്ടതക​ളും നിമിത്തം നമ്മൾ വലയു​ക​യാ​യി​രി​ക്കാം. ‘ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സമയങ്ങൾ’ നമ്മൾ ‘അവസാ​ന​കാ​ല​ത്താണ്‌’ ജീവി​ക്കു​ന്നത്‌ എന്നതിന്റെ അനി​ഷേ​ധ്യ​മായ തെളി​വാണ്‌. ഓരോ ദിവസം കഴിയും​തോ​റും നമ്മൾ പുതിയ ലോക​ത്തി​ലേക്ക്‌ ഓരോ ചുവടു​കൂ​ടെ അടുക്കു​ക​യാണ്‌. (2 തിമൊ. 3:1) എങ്കിലും യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​ന്നതു കാണാ​നുള്ള നമ്മുടെ കാത്തി​രി​പ്പു തുടങ്ങി​യി​ട്ടു കാലങ്ങ​ളാ​യി, കഷ്ടപ്പാ​ടു​ക​ളാ​ണെ​ങ്കിൽ കൂടി​ക്കൂ​ടി​വ​രു​ക​യു​മാണ്‌. നമ്മുടെ സാഹച​ര്യം അതാ​ണെ​ങ്കിൽ ആശ്വാസം എവി​ടെ​നിന്ന്‌ കിട്ടും?

2, 3. (എ) ഹബക്കൂ​ക്കി​നെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തൊക്കെ അറിയാം? (ബി) നമ്മൾ ഹബക്കൂ​ക്കി​ന്റെ പുസ്‌തകം പരി​ശോ​ധി​ക്കു​ന്നത്‌ എന്തിനു​വേ​ണ്ടി​യാണ്‌?

2 ഉത്തരം കിട്ടു​ന്ന​തി​നു നമുക്കു ഹബക്കൂ​ക്കി​ന്റെ പുസ്‌തകം ഒന്നു പരി​ശോ​ധി​ക്കാം. ഹബക്കൂ​ക്കി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചും പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും തിരു​വെ​ഴു​ത്തു​കൾ കാര്യ​മായ വിവരങ്ങൾ നൽകു​ന്നി​ല്ലെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ പേരി​ലുള്ള ഈ പുസ്‌തകം പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവി​ട​മാണ്‌. ഹബക്കൂക്ക്‌ എന്ന പേരിന്റെ അർഥം സാധ്യ​ത​യ​നു​സ​രിച്ച്‌ “ഊഷ്‌മ​ള​മായ ആശ്ലേഷം” എന്നാണ്‌. യഹോവ നമ്മളെ ആശ്വസി​പ്പി​ക്കു​ന്ന​തി​നാ​യി ആശ്ലേഷി​ക്കു​ന്ന​തി​നെ​യോ അല്ലെങ്കിൽ യഹോ​വ​യു​ടെ ആരാധകർ പൂർണ​മായ വിശ്വാ​സ​ത്തോ​ടെ യഹോ​വ​യോ​ടു പറ്റിനിൽക്കു​ന്ന​തി​നെ​യോ ആയിരി​ക്കാം ഇതു പരാമർശി​ക്കു​ന്നത്‌. ജിജ്ഞാസ നിറഞ്ഞ ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊ​ണ്ടാണ്‌ ഹബക്കൂക്ക്‌ ദൈവ​ത്തോ​ടു സംസാ​രി​ക്കു​ന്നത്‌. നമ്മൾ ചോദി​ക്കാൻ ആഗ്രഹി​ക്കുന്ന ചോദ്യ​ങ്ങൾത​ന്നെ​യാ​ണു ഹബക്കൂക്ക്‌ ചോദി​ച്ചത്‌. അതു​കൊണ്ട്‌ ആ സംഭാ​ഷണം രേഖ​പ്പെ​ടു​ത്താൻ യഹോവ അദ്ദേഹത്തെ പ്രചോ​ദി​പ്പി​ച്ചു.—ഹബ. 2:2.

3 അസ്വസ്ഥ​നായ ഈ ദൈവ​ദാ​സ​നും യഹോ​വ​യും തമ്മിലുള്ള സംഭാ​ഷ​ണ​മാ​ണു ഹബക്കൂക്ക്‌ പ്രവാ​ച​ക​നെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ വെളി​പ്പെ​ടു​ത്തുന്ന ആകെയുള്ള വിവരങ്ങൾ. ‘നമ്മുടെ സഹനത്താ​ലും തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാ​സ​ത്താ​ലും നമുക്കു പ്രത്യാശ ഉണ്ടാകു​ന്ന​തിന്‌’ വേണ്ടി “മുമ്പ്‌ എഴുതി​യി​ട്ടു​ള്ള​തി​ന്റെ” ഭാഗമാണ്‌ ഹബക്കൂ​ക്കി​ന്റെ പുസ്‌തകം. ദൈവ​വ​ച​ന​മായ ബൈബി​ളി​ന്റെ ഭാഗമാ​യി അതു പരിര​ക്ഷി​ച്ചി​രി​ക്കു​ന്നു. (റോമ. 15:4) ഹബക്കൂ​ക്കി​ന്റെ പുസ്‌ത​ക​ത്തിൽനിന്ന്‌ നമുക്ക്‌ ഓരോ​രു​ത്തർക്കും എങ്ങനെ പ്രയോ​ജനം നേടാം? യഹോ​വ​യിൽ ആശ്രയി​ക്കുക എന്നതിന്റെ അർഥം എന്താ​ണെന്നു കാണാൻ അതു നമ്മളെ സഹായി​ക്കു​ന്നു. കൂടാതെ, കഷ്ടപ്പാ​ടു​ക​ളു​ടെ​യും പ്രശ്‌ന​ങ്ങ​ളു​ടെ​യും മധ്യേ ശാന്തമായ ഒരു ഹൃദയം നേടാ​നും നിലനി​റു​ത്താ​നും കഴിയു​മെന്ന്‌ അദ്ദേഹ​ത്തി​ന്റെ പ്രവചനം നമുക്ക്‌ ഉറപ്പു തരുന്നു. ഈ കാര്യങ്ങൾ മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ നമുക്കു ഹബക്കൂ​ക്കി​ന്റെ പുസ്‌തകം ഒന്നു വിശദ​മാ​യി പരി​ശോ​ധി​ക്കാം.

യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ക്കുക

4. ഹബക്കൂക്ക്‌ അസ്വസ്ഥ​നാ​യത്‌ എന്തു​കൊ​ണ്ടാണ്‌?

4 ഹബക്കൂക്ക്‌ 1:2, 3 വായി​ക്കുക. ബുദ്ധി​മു​ട്ടു​കൾ നിറഞ്ഞ, പ്രശ്‌ന​പൂ​രി​ത​മായ ഒരു സമയത്താ​ണു ഹബക്കൂക്ക്‌ ജീവി​ച്ചി​രു​ന്നത്‌. ചുറ്റും അക്രമാ​സ​ക്ത​രായ ആളുക​ളാ​യി​രു​ന്നു. എവിടെ നോക്കി​യാ​ലും ദുഷ്ടന്മാർ. ഈ സാഹച​ര്യം അദ്ദേഹത്തെ വല്ലാതെ വേദനി​പ്പി​ച്ചു. അവരുടെ ദുഷ്ടത എപ്പോൾ അവസാ​നി​ക്കും? യഹോവ നടപടി​യെ​ടു​ക്കാൻ എന്തു​കൊ​ണ്ടാണ്‌ ഇത്ര​യേറെ വൈകു​ന്നത്‌? സ്വന്തം ജനതയിൽപ്പെ​ട്ടവർ അനീതി കാണി​ക്കു​ന്നു, അടിച്ച​മർത്തു​ന്നു. ഇതു മാത്ര​മാണ്‌ ഹബക്കൂക്ക്‌ എവി​ടെ​യും കാണു​ന്നത്‌. താൻ നിസ്സഹാ​യ​നാ​ണെന്നു ഹബക്കൂ​ക്കി​നു തോന്നി. അന്ധകാരം നിറഞ്ഞ ഈ സമയത്ത്‌ ഇടപെ​ടേ​ണമേ എന്നു ഹബക്കൂക്ക്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു. യഹോ​വ​യ്‌ക്ക്‌ ഇക്കാര്യ​ത്തി​ലൊ​ന്നും താത്‌പ​ര്യ​മി​ല്ലെന്ന്‌ ഒരുപക്ഷേ ഹബക്കൂക്ക്‌ ചിന്തി​ച്ചി​രി​ക്കാം. ദൈവം പെട്ടെന്നു പ്രവർത്തി​ക്കാൻപോ​കു​ന്നി​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി​ക്കാ​ണും. ഈ പ്രിയ​പ്പെട്ട ദൈവ​ദാ​സന്റെ ചിന്തക​ളും വികാ​ര​ങ്ങ​ളും നിങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിയു​ന്നു​ണ്ടോ?

5. ഹബക്കൂ​ക്കി​ന്റെ പുസ്‌ത​ക​ത്തിൽ ഏതു പ്രധാ​ന​പ്പെട്ട പാഠമാ​ണു കാണു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

5 ഹബക്കൂ​ക്കി​നു യഹോ​വ​യി​ലുള്ള വിശ്വാ​സം നഷ്ടമാ​യോ? ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള വിശ്വാ​സം പൊയ്‌പോ​യോ? ഒരിക്ക​ലു​മില്ല! ഒന്നു ചിന്തി​ക്കുക: തന്റെ പ്രശ്‌ന​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും എല്ലാം ഹബക്കൂക്ക്‌ മനുഷ്യ​രെ അല്ല, യഹോ​വ​യെ​യാണ്‌ അറിയി​ച്ചത്‌. അതുതന്നെ, അദ്ദേഹം പ്രതീക്ഷ കൈവി​ട്ടില്ല എന്നതിന്റെ തെളി​വാണ്‌. പിന്നെ എന്തു​കൊ​ണ്ടാണ്‌ അദ്ദേഹം ഇത്ര അസ്വസ്ഥ​നാ​യത്‌? ദൈവം എന്തു​കൊ​ണ്ടാ​ണു നടപടി​യെ​ടു​ക്കാൻ വൈകു​ന്ന​തെ​ന്നും വേദനാ​ക​ര​മായ കഷ്ടപ്പാ​ടു​ക​ളി​ലൂ​ടെ കടന്നു​പോ​കാൻ തന്നെ അനുവ​ദി​ക്കു​ന്ന​തെ​ന്നും ഹബക്കൂ​ക്കി​നു മനസ്സി​ലാ​യില്ല. ഹബക്കൂ​ക്കി​ന്റെ ഉത്‌ക​ണ്‌ഠകൾ എഴുതി​വെ​ക്കാൻ അദ്ദേഹത്തെ പ്രചോ​ദി​പ്പി​ച്ച​തി​ലൂ​ടെ യഹോവ നമ്മളെ ഒരു പ്രധാ​ന​പ്പെട്ട കാര്യം പഠിപ്പി​ക്കു​ക​യാണ്‌: നമ്മുടെ ആകുല​ത​ക​ളും സംശയ​ങ്ങ​ളും യഹോ​വ​യോ​ടു തുറന്നു​പ​റ​യാൻ ഒരിക്ക​ലും മടിക്ക​രുത്‌. വാസ്‌ത​വ​ത്തിൽ പ്രാർഥ​ന​യി​ലൂ​ടെ നമ്മുടെ ഹൃദയങ്ങൾ യഹോ​വ​യു​ടെ മുമ്പാകെ പകരാ​നാണ്‌ അനുക​മ്പ​യോ​ടെ യഹോവ നമ്മളെ ക്ഷണിക്കു​ന്നത്‌. (സങ്കീ. 50:15; 62:8) കൂടാതെ, ‘പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കാ​നും’ ‘സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കാ​തി​രി​ക്കാ​നും’ സുഭാ​ഷി​തങ്ങൾ 3:5 നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഹബക്കൂ​ക്കിന്‌ ഈ വാക്കുകൾ അറിയാ​മാ​യി​രു​ന്നി​രി​ക്കണം, അത്‌ അദ്ദേഹം മനസ്സിൽപ്പി​ടി​ക്കു​ക​യും ചെയ്‌തു.

6. പ്രാർഥന പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 ആശ്രയ​യോ​ഗ്യ​നായ സുഹൃ​ത്തും പിതാ​വും ആയ യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലാൻ ഹബക്കൂക്ക്‌ മുൻ​കൈ​യെ​ടു​ത്തു. സ്വന്തം വിവേ​ക​ത്തിൽ ആശ്രയി​ച്ചു​കൊണ്ട്‌ തന്റെ സാഹച​ര്യ​ങ്ങളെ ഓർത്ത്‌ ഹബക്കൂക്ക്‌ വേവലാ​തി​പ്പെ​ട്ടില്ല. പകരം, തന്റെ വികാ​ര​ങ്ങ​ളെ​യും ഉത്‌ക​ണ്‌ഠ​ക​ളെ​യും കുറിച്ച്‌ അദ്ദേഹം പ്രാർഥി​ച്ചു. അതു നമുക്ക്‌ ഒരു നല്ല മാതൃ​ക​യാണ്‌. കൂടാതെ, നമ്മുടെ ഉത്‌ക​ണ്‌ഠകൾ പ്രാർഥ​ന​യിൽ പകർന്നു​കൊണ്ട്‌ യഹോ​വ​യി​ലുള്ള ആശ്രയം കാണി​ക്കാൻ ‘പ്രാർഥന കേൾക്കു​ന്ന​വ​നായ’ യഹോവ നമ്മളെ ക്ഷണിക്കു​ന്നു. (സങ്കീ. 65:2) അങ്ങനെ ചെയ്യു​ന്നത്‌, ദയയോ​ടെ മാർഗ​നിർദേശം തന്നു​കൊണ്ട്‌ യഹോവ നമ്മളെ ഊഷ്‌മ​ള​മാ​യി ആശ്ലേഷി​ക്കു​ന്നത്‌ അനുഭ​വി​ച്ച​റി​യാൻ സഹായി​ക്കും, അതെ, യഹോവ മറുപടി തരുന്നതു നമ്മൾ അനുഭ​വി​ച്ച​റി​യും. (സങ്കീ. 73:23, 24) നമ്മളെ ക്ലേശി​പ്പി​ക്കു​ന്നത്‌ എന്തായാ​ലും അതെക്കു​റിച്ച്‌ യഹോവ ചിന്തി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ അറിയാൻ യഹോവ നമ്മളെ സഹായി​ക്കും. നമ്മുടെ ഹൃദയ​ത്തിൽനി​ന്നുള്ള പ്രാർഥ​ന​ക​ളാ​ണു നമ്മൾ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നുണ്ട്‌ എന്നതിന്റെ ഏറ്റവും വലിയ തെളിവ്‌.

യഹോവ പറയു​ന്നതു ശ്രദ്ധി​ക്കു​ക

7. ഹബക്കൂക്ക്‌ ഉത്‌ക​ണ്‌ഠ​ക​ളെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യഹോവ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

7 ഹബക്കൂക്ക്‌ 1:5-7 വായി​ക്കുക. തന്റെ ഉത്‌ക​ണ്‌ഠ​ക​ളും ആകുല​ത​ക​ളും യഹോ​വ​യോ​ടു പറഞ്ഞ​പ്പോൾ, എന്ത്‌ ഉത്തരം കിട്ടു​മെന്നു ഹബക്കൂക്ക്‌ ചിന്തി​ച്ചി​രി​ക്കാം. സ്‌നേ​ഹ​മുള്ള ഒരു പിതാ​വി​നെ​പ്പോ​ലെ, ഹബക്കൂ​ക്കി​ന്റെ വിഷമങ്ങൾ മനസ്സി​ലാ​ക്കി​യാണ്‌ യഹോവ അദ്ദേഹ​ത്തോട്‌ ഇടപെ​ട്ടത്‌. പരാതി​കൾ തുറന്നു​പ​റ​ഞ്ഞ​തിന്‌ യഹോവ അദ്ദേഹത്തെ ശാസി​ച്ചില്ല. നിസ്സഹാ​യ​നായ ഒരാളു​ടെ വേദന​യും ദുഃഖ​വും കലർന്ന നിലവി​ളി​യാണ്‌ അതെന്നു ദൈവ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. വഴിപി​ഴച്ച ജൂതന്മാ​രെ മനസ്സിൽ കണ്ടു​കൊണ്ട്‌ സമീപ​ഭാ​വി​യിൽ എന്താണു സംഭവി​ക്കാൻപോ​കു​ന്ന​തെന്ന്‌ യഹോവ ഹബക്കൂ​ക്കി​നെ അറിയി​ച്ചു. അക്രമം നിറഞ്ഞ ആ കാലഘ​ട്ട​ത്തി​ന്റെ അന്ത്യം അടു​ത്തെന്ന്‌ യഹോവ ഹബക്കൂ​ക്കി​നാ​യി​രി​ക്കാം ആദ്യം വെളി​പ്പെ​ടു​ത്തു​ന്നത്‌.

8. യഹോ​വ​യു​ടെ പ്രതി​ക​രണം ഹബക്കൂ​ക്കി​നെ ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യത്‌ എന്തു​കൊണ്ട്‌?

8 താൻ പ്രവർത്തി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ക​യാ​ണെന്ന്‌ യഹോവ ഹബക്കൂ​ക്കി​നു കാണി​ച്ചു​കൊ​ടു​ത്തു. അക്രമാ​സ​ക്ത​മായ, ദുഷ്ടത നിറഞ്ഞ ആ തലമു​റ​യ്‌ക്കുള്ള ശിക്ഷ അടു​ത്തെ​ത്തി​യി​രു​ന്നു. “നിങ്ങളു​ടെ കാലത്ത്‌” എന്ന പദപ്ര​യോ​ഗ​ത്തി​ലൂ​ടെ പ്രവാ​ച​ക​ന്റെ​യോ അദ്ദേഹ​ത്തി​ന്റെ സമകാ​ലീ​ന​രു​ടെ​യോ കാലത്ത്‌ ന്യായ​വി​ധി നടക്കു​മെന്ന്‌ യഹോവ സൂചി​പ്പി​ച്ചു. പക്ഷേ അതല്ലാ​യി​രു​ന്നു ഹബക്കൂക്ക്‌ പ്രതീ​ക്ഷിച്ച മറുപടി. യഹൂദ്യ​യി​ലുള്ള ആളുക​ളു​ടെ കഷ്ടതകൾ കുറയു​ന്ന​തി​നു പകരം വർധി​ക്കു​മെ​ന്നാ​ണു യഹോ​വ​യു​ടെ വാക്കുകൾ കാണി​ച്ചത്‌. * കൽദയർ (ബാബി​ലോൺകാർ) കണ്ണിൽച്ചോ​ര​യി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും ആയിരു​ന്നു. ഹബക്കൂ​ക്കി​ന്റെ സ്വന്തം നാട്ടു​കാ​രെ​ക്കാൾ അക്രമാ​സ​ക്ത​രാ​യി​രു​ന്നു അവർ. യഹൂദ​ന്മാർക്കു കുറഞ്ഞ​പക്ഷം യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയു​ക​യെ​ങ്കി​ലും ചെയ്യാ​മാ​യി​രു​ന്നു. തന്റെ ജനത്തി​ന്മേൽ ദുരന്തം വരുത്താൻ യഹോവ ക്രൂര​രായ ഈ വിജാ​തീ​യ​രാ​ഷ്‌ട്ര​ത്തി​ലെ ആളുകളെ ഉപയോ​ഗി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ദൈവം ഇങ്ങനെ പ്രതി​ക​രി​ച്ച​തി​നെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു പറയു​മാ​യി​രു​ന്നു?

9. ഹബക്കൂക്ക്‌ ഏതെല്ലാം ചോദ്യ​ങ്ങൾ സ്വയം ചോദി​ച്ചി​രി​ക്കാം?

9 ഹബക്കൂക്ക്‌ 1:12-14, 17 വായി​ക്കുക. യഹോവ ബാബി​ലോ​ണി​നെ ഉപയോ​ഗിച്ച്‌ ചുറ്റു​മുള്ള ദുഷ്ടന്മാ​രെ ന്യായം വിധി​ക്കു​ക​യും ശിക്ഷി​ക്കു​ക​യും ചെയ്യു​മെന്നു മനസ്സി​ലാ​ക്കി​യെ​ങ്കി​ലും ഹബക്കൂ​ക്കിന്‌ ഇപ്പോ​ഴും സംശയം തീർന്നില്ല. എങ്കിലും യഹോവ തുടർന്നും തന്റെ “പാറ”യായി​രി​ക്കു​മെന്ന്‌ അദ്ദേഹം യഹോ​വ​യോ​ടു പറഞ്ഞു. (ആവ. 32:4; യശ. 26:4) തുടർന്നും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തി​ലും കരുണ​യി​ലും ക്ഷമയോ​ടെ ആശ്രയി​ക്കാൻ ഹബക്കൂക്ക്‌ തീരു​മാ​നി​ച്ചു. ആ ഉറച്ച തീരു​മാ​നം യഹോ​വ​യോ​ടു വീണ്ടും ചോദ്യ​ങ്ങൾ ചോദി​ക്കാ​നുള്ള ധൈര്യം അദ്ദേഹ​ത്തി​നു കൊടു​ത്തു. യഹൂദ്യ​യി​ലെ അവസ്ഥകൾ കൂടുതൽ വഷളാ​കാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? യഹോവ എന്തു​കൊ​ണ്ടാണ്‌ പെട്ടെന്നു പ്രവർത്തി​ക്കാ​ത്തത്‌? എന്തു​കൊ​ണ്ടാ​ണു സർവശക്തൻ ഈ ദുരി​ത​ങ്ങ​ളെ​ല്ലാം വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌? ദുഷ്ടത വർധി​ക്കു​മ്പോൾ എന്തു​കൊ​ണ്ടാണ്‌ യഹോവ ‘മൗനം പാലി​ക്കു​ന്നത്‌?’ കാരണം, യഹോവ ‘പരിശു​ദ്ധ​നാ​ണ​ല്ലോ;’ ‘ദോഷത്തെ നോക്കാൻ യഹോ​വ​യ്‌ക്കാ​കില്ല, അത്ര വിശു​ദ്ധ​മാ​ണ​ല്ലോ യഹോ​വ​യു​ടെ കണ്ണുകൾ.’

10. ഹബക്കൂ​ക്കി​നെ​പ്പോ​ലെ ചില​പ്പോൾ നമ്മൾ എങ്ങനെ ചിന്തി​ച്ചേ​ക്കാം?

10 ഹബക്കൂ​ക്കി​നെ​പ്പോ​ലെ നമ്മളും യഹോ​വ​യ്‌ക്കു ശ്രദ്ധ കൊടു​ക്കു​ന്നു. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ക​യും ദൈവ​വ​ചനം വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യുന്നു, ഇതു നമുക്കു പ്രത്യാശ പകരുന്നു. യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ സംഘട​ന​യും നമ്മളെ പഠിപ്പി​ക്കു​ന്നു. എങ്കിലും ഹബക്കൂ​ക്കി​നെ​പ്പോ​ലെ ഒരുപക്ഷേ നമ്മളും ചോദി​ച്ചു​പോ​യേ​ക്കാം, ‘നമ്മുടെ കഷ്ടപ്പാ​ടു​കൾ എന്നാ​ണൊന്ന്‌ അവസാ​നി​ക്കുക?’ ഹബക്കൂക്ക്‌ പിന്നീടു ചെയ്‌ത​തിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാ​മെന്നു നോക്കാം.

യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ക

11. യഹോ​വ​യ്‌ക്കു ശ്രദ്ധ കൊടു​ത്ത​തി​നു ശേഷം ഹബക്കൂക്ക്‌ എന്തു ചെയ്യാ​നാ​ണു തീരു​മാ​നി​ച്ചത്‌?

11 ഹബക്കൂക്ക്‌ 2:1 വായി​ക്കുക. യഹോ​വ​യു​മാ​യുള്ള സംഭാ​ഷണം ഹബക്കൂ​ക്കി​ന്റെ മനസ്സു തണുപ്പി​ച്ചു. അതു​കൊണ്ട്‌ യഹോവ പ്രവർത്തി​ക്കുന്ന സമയം​വരെ കാത്തി​രി​ക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു. പെട്ടെന്ന്‌ അങ്ങനെ​യങ്ങ്‌ തോന്നി​യ​പ്പോൾ എടുത്ത ഒരു തീരു​മാ​നമല്ല ഇത്‌. കാരണം, “നമ്മളെ ആക്രമി​ക്കുന്ന ആളുക​ളു​ടെ മേലാ​ണ​ല്ലോ അതു വരുന്ന​തെന്ന്‌ ഓർത്ത്‌ കഷ്ടതയു​ടെ ദിവസ​ത്തി​നാ​യി ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യാണ്‌” എന്ന്‌ അദ്ദേഹം പിന്നീടു പറഞ്ഞു. (ഹബ. 3:16) ഹബക്കൂ​ക്കി​നെ​പ്പോ​ലെ, യഹോവ പ്രവർത്തി​ക്കു​ന്ന​തി​നു​വേണ്ടി ക്ഷമയോ​ടെ കാത്തി​രി​ക്കാൻ തയ്യാറായ വിശ്വ​സ്‌ത​രായ മറ്റു ദൈവ​ദാ​സ​രും നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—മീഖ 7:7; യാക്കോ. 5:7, 8.

12. ഹബക്കൂ​ക്കിൽനിന്ന്‌ നമുക്കു പഠിക്കാ​വുന്ന ചില പാഠങ്ങൾ ഏവ?

12 ഹബക്കൂ​ക്കി​ന്റെ ഉറച്ച തീരു​മാ​നം നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? ഒന്നാമത്‌, എന്തൊക്കെ പരി​ശോ​ധ​നകൾ നേരി​ട്ടാ​ലും യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നത്‌ ഒരിക്ക​ലും നിറു​ത്തി​ക്ക​ള​യ​രുത്‌. രണ്ടാമത്‌, തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും യഹോവ നമ്മളോ​ടു പറയുന്ന കാര്യങ്ങൾ ശ്രദ്ധി​ക്കണം. മൂന്നാ​മത്‌, തന്റേതായ സമയത്ത്‌ യഹോവ നമ്മുടെ പ്രയാ​സ​ങ്ങ​ളും വിഷമ​ങ്ങ​ളും നീക്കു​മെന്ന ഉറച്ച വിശ്വാ​സ​ത്തോ​ടെ യഹോ​വ​യ്‌ക്കാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കണം. യഹോ​വ​യോട്‌ ഒരു ഉറ്റ സുഹൃ​ത്തി​നോ​ടെ​ന്ന​പോ​ലെ സംസാ​രി​ക്കു​ക​യും കാത്തി​രി​ക്കാൻ തയ്യാറുള്ള ഒരു മനസ്സോ​ടെ യഹോ​വയെ ശ്രദ്ധി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ശാന്തമായ ഒരു ഹൃദയം നേടാൻ നമുക്കു കഴിയും, സഹിച്ചു​നിൽക്കാൻ അതു നമ്മളെ സഹായി​ക്കും. ഹബക്കൂക്ക്‌ അങ്ങനെ​യാ​ണു ചെയ്‌തത്‌. പ്രത്യാശ കൈവി​ടാ​തി​രു​ന്നാൽ നമ്മളും ക്ഷമയോ​ടെ കാത്തി​രി​ക്കും. സാഹച​ര്യ​ങ്ങൾ എത്ര മോശ​മാ​യാ​ലും സന്തോഷം നിലനി​റു​ത്താൻ അതു നമ്മളെ സഹായി​ക്കും. പ്രത്യാ​ശ​യു​ണ്ടെ​ങ്കിൽ നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമുക്കു​വേണ്ടി പ്രവർത്തി​ക്കു​മെന്ന ഉറച്ച ബോധ്യം നമുക്കു​ണ്ടാ​യി​രി​ക്കും.—റോമ. 12:12.

13. ഹബക്കൂക്ക്‌ 2:3-ൽ ഏത്‌ ഉറപ്പാണു നമ്മൾ കാണു​ന്നത്‌?

13 ഹബക്കൂക്ക്‌ 2:3 വായി​ക്കുക. കാത്തി​രി​ക്കാ​നുള്ള ഹബക്കൂ​ക്കി​ന്റെ തീരു​മാ​ന​ത്തിൽ യഹോ​വ​യ്‌ക്ക്‌ ഉറപ്പാ​യും സന്തോഷം തോന്നി​യി​ട്ടു​ണ്ടാ​കും. ഹബക്കൂ​ക്കി​ന്റെ വിഷമം​പി​ടിച്ച സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സർവശ​ക്തനു നല്ല ബോധ്യ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ദൈവം ഹബക്കൂ​ക്കി​നെ ആശ്വസി​പ്പി​ച്ചു, ഹബക്കൂ​ക്കി​ന്റെ ആത്മാർഥ​മായ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടു​മെന്ന്‌ സ്‌നേ​ഹ​ത്തോ​ടെ, സൗമ്യ​മാ​യി ഉറപ്പു കൊടു​ത്തു. അധികം വൈകാ​തെ​തന്നെ അദ്ദേഹ​ത്തി​ന്റെ ഉത്‌ക​ണ്‌ഠ​കൾക്കെ​ല്ലാം ശമനമു​ണ്ടാ​കും. ഫലത്തിൽ ദൈവം ഹബക്കൂ​ക്കി​നോട്‌ ഇങ്ങനെ പറയു​ക​യാ​യി​രു​ന്നു: ‘ക്ഷമയോ​ടി​രി​ക്കുക, എന്നെ വിശ്വ​സി​ക്കൂ. താമസി​ക്കു​ന്നെന്നു തോന്നി​യാ​ലും ഞാൻ മറുപടി തന്നിരി​ക്കും.’ തന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​ന്ന​തി​നു താൻ ഒരു ‘സമയം നിശ്ചയി​ച്ചി​ട്ടു​ണ്ടെന്ന്‌’ യഹോവ അദ്ദേഹത്തെ ഓർമി​പ്പി​ച്ചു. തന്റെ ഉദ്ദേശ്യ​ങ്ങ​ളു​ടെ പൂർത്തീ​ക​ര​ണ​ത്തി​നു​വേണ്ടി കാത്തി​രി​ക്കാൻ യഹോവ ഹബക്കൂ​ക്കി​നെ ഉപദേ​ശി​ച്ചു. പ്രവാ​ച​കന്റെ കാത്തി​രി​പ്പു പാഴാ​യില്ല.

നമുക്കു കഴിയു​ന്ന​തി​ന്റെ പരമാ​വധി യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (14-ാം ഖണ്ഡിക കാണുക)

14. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ നമ്മുടെ തീരു​മാ​നം എന്തായി​രി​ക്കണം?

14 യഹോ​വ​യ്‌ക്കു​വേണ്ടി ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യും യഹോവ പറയുന്ന കാര്യ​ങ്ങൾക്കാ​യി കാതോർത്തി​രി​ക്കു​ക​യും ചെയ്യു​ന്നതു നമുക്കു ധൈര്യം പകരും, കഷ്ടപ്പാ​ടു​ക​ളു​ടെ​യും പ്രതി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും മധ്യേ ശാന്തമായ ഹൃദയം നേടി​യെ​ടു​ക്കാൻ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും. ദൈവം ഇതുവരെ വെളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത “സമയങ്ങ​ളെ​യും കാലങ്ങ​ളെ​യും” ഓർത്ത്‌ ആകുല​പ്പെ​ടു​ന്ന​തി​നു പകരം സമയം പാലി​ക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃ​ക​യായ യഹോ​വ​യിൽ ആശ്രയി​ക്കാൻ കഴിയു​മെന്നു യേശു നമുക്ക്‌ ഉറപ്പു തന്നിട്ടുണ്ട്‌. (പ്രവൃ. 1:7) അതു​കൊണ്ട്‌, നിരാ​ശ​പ്പെട്ട്‌ പിന്മാ​റു​ന്ന​തി​നു പകരം കഴിവി​ന്റെ പരമാ​വധി യഹോ​വയെ സേവി​ക്കു​ന്ന​തി​നു നമുക്കു സമയം നന്നായി ഉപയോ​ഗി​ക്കാം. താഴ്‌മ​യും വിശ്വാ​സ​വും ക്ഷമയും പ്രകട​മാ​ക്കി​ക്കൊണ്ട്‌ കാത്തി​രി​ക്കാം.—മർക്കോ. 13:35-37; ഗലാ. 6:9.

യഹോ​വ​യിൽ ആശ്രയി​ക്കുക, ജീവനും മഹത്തായ ഭാവിയും കരഗത​മാ​ക്കു​ക

15, 16. (എ) നമുക്കു കരുത്തു പകരുന്ന ഏതെല്ലാം വാഗ്‌ദാ​ന​ങ്ങ​ളാ​ണു ഹബക്കൂ​ക്കി​ന്റെ പുസ്‌ത​ക​ത്തിൽ കാണു​ന്നത്‌? (ബി) ഈ വാഗ്‌ദാ​നങ്ങൾ നമ്മളെ എന്തെല്ലാം പഠിപ്പി​ക്കു​ന്നു?

15 തന്നിൽ ആശ്രയ​മർപ്പി​ക്കുന്ന നീതി​മാ​ന്മാർക്ക്‌ യഹോവ ഇങ്ങനെ ഉറപ്പു തരുന്നു: “നീതി​മാൻ തന്റെ വിശ്വ​സ്‌തത കാരണം ജീവി​ക്കും.” മാത്രമല്ല, “ഭൂമി യഹോ​വ​യു​ടെ മഹത്ത്വ​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​ത്താൽ നിറയും.” (ഹബ. 2:4, 14) ക്ഷമയോ​ടെ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്ന​വർക്കു ജീവൻ സമ്മാന​മാ​യി കിട്ടും.

16 ഹബക്കൂക്ക്‌ 2:4-ൽ കാണുന്ന വാഗ്‌ദാ​നം പൊതു​വായ ഒരു പ്രസ്‌താ​വന മാത്ര​മാ​ണെന്ന്‌ ഒറ്റനോ​ട്ട​ത്തിൽ തോന്നാ​നി​ട​യുണ്ട്‌. പക്ഷേ യഹോ​വ​യു​ടെ ഈ ഉറപ്പ്‌ അത്ര പ്രധാ​ന​പ്പെ​ട്ട​താ​ണെന്നു മനസ്സി​ലാ​യ​തു​കൊണ്ട്‌ പൗലോസ്‌ അപ്പോ​സ്‌തലൻ ഈ വാക്യം മൂന്നു പ്രാവ​ശ്യം ഉദ്ധരി​ച്ചി​ട്ടുണ്ട്‌! (റോമ. 1:17; ഗലാ. 3:11; എബ്രാ. 10:38) നീതി​മാ​നായ ഒരു വ്യക്തിക്ക്‌ എന്തെല്ലാം വിഷമ​സാ​ഹ​ച​ര്യ​ങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​ന്നാ​ലും വിശ്വാ​സം​കൊ​ണ്ടും ദൈവ​ത്തി​ലുള്ള ആശ്രയം​കൊ​ണ്ടും ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളു​ടെ നിവൃത്തി അദ്ദേഹം ജീവി​ച്ചി​രുന്ന്‌ കാണും. ഇന്നത്തെ ദുഃഖ​ങ്ങളല്ല, നാളത്തെ സന്തോഷം കാണാ​നാണ്‌ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌.

17. ഹബക്കൂ​ക്കി​ന്റെ പുസ്‌തകം എന്തെല്ലാം ഉറപ്പാണു നമുക്കു നൽകു​ന്നത്‌?

17 ഈ അവസാ​ന​കാ​ലത്ത്‌ ജീവി​ക്കുന്ന നമുക്ക്‌ എല്ലാവർക്കും വേണ്ട ശക്തമായ ഒരു പാഠം ഹബക്കൂ​ക്കി​ന്റെ പുസ്‌തകം നൽകു​ന്നുണ്ട്‌. തന്നിൽ വിശ്വ​സി​ക്കു​ക​യും ആശ്രയി​ക്കു​ക​യും ചെയ്യുന്ന നീതി​മാ​നായ ഏതൊ​രാൾക്കും യഹോവ ജീവന്റെ വാഗ്‌ദാ​നം നീട്ടി​ക്കൊ​ടു​ക്കു​ന്നു. നമ്മൾ അനുഭ​വി​ക്കുന്ന ദുരി​ത​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും എന്തുത​ന്നെ​യാ​യാ​ലും, നമുക്കു ദൈവ​ത്തി​ലുള്ള വിശ്വാ​സ​വും ആശ്രയ​വും ശക്തി​പ്പെ​ടു​ത്താം. നമ്മളെ പിന്തു​ണ​യ്‌ക്കു​ക​യും വിടു​വി​ക്കു​ക​യും ചെയ്യു​മെന്ന്‌ യഹോവ ഹബക്കൂ​ക്കി​ലൂ​ടെ ഉറപ്പു തരുന്നു. തന്നിൽ ആശ്രയി​ക്കാ​നും ക്ഷമയോ​ടെ കാത്തി​രി​ക്കാ​നും യഹോവ നമ്മളോ​ടു കരുണ​യോ​ടെ ആവശ്യ​പ്പെ​ടു​ന്നു. യഹോവ നിശ്ചയിച്ച സമയം വന്നെത്തു​ക​തന്നെ ചെയ്യും, അന്ന്‌ ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ മുഴു​ഭൂ​മി​യും സന്തുഷ്ട​രും സൗമ്യ​രും ആയ ആരാധ​ക​രെ​ക്കൊണ്ട്‌ നിറയും.—മത്താ. 5:5; എബ്രാ. 10:36-39.

സന്തോഷത്തോടെ യഹോവയിൽ ആശ്രയി​ക്കു​ക

18. യഹോ​വ​യു​ടെ വാക്കുകൾ ഹബക്കൂ​ക്കി​നെ എങ്ങനെ​യാ​ണു സ്വാധീ​നി​ച്ചത്‌?

18 ഹബക്കൂക്ക്‌ 3:16-19 വായി​ക്കുക. യഹോ​വ​യു​ടെ വാക്കുകൾ ഹബക്കൂ​ക്കി​നെ ആഴമായി സ്വാധീ​നി​ച്ചു. മുൻകാ​ലത്ത്‌ തന്റെ ജനത്തി​നു​വേണ്ടി യഹോവ നടത്തി​യി​ട്ടുള്ള വൻകാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം ധ്യാനി​ച്ചു. അതു​കൊണ്ട്‌ അദ്ദേഹ​ത്തി​നു തന്റെ വിശ്വാ​സം പുതു​ക്കാൻ കഴിഞ്ഞു. യഹോവ വൈകാ​തെ പ്രവർത്തി​ക്കു​മെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി. തന്റെ കഷ്ടപ്പാ​ടു​കൾ കുറച്ച്‌ കാലം​കൂ​ടെ തുടർന്നേ​ക്കാ​മെ​ങ്കി​ലും ഈ അറിവ്‌ പ്രവാ​ച​കനെ ആശ്വസി​പ്പി​ച്ചു. ഹബക്കൂ​ക്കി​ന്റെ സത്യസ​ന്ധ​മായ സംശയങ്ങൾ ഇപ്പോൾ, സന്തോ​ഷ​ത്തി​നും യഹോ​വ​യു​ടെ രക്ഷാശ​ക്തി​യി​ലുള്ള ഇളകാത്ത ആശ്രയ​ത്തി​നും വഴിമാ​റി. യഹോ​വ​യി​ലുള്ള വിശ്വാ​സം തുളു​മ്പുന്ന അവിസ്‌മ​ര​ണീ​യ​മായ ചില വാക്കു​ക​ളാണ്‌ അദ്ദേഹം പിന്നീടു പറഞ്ഞത്‌. ദൈവ​ത്തിൽ ആശ്രയി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മനുഷ്യൻ ഇന്നേവരെ പറഞ്ഞി​ട്ടുള്ള മനോ​ഹ​ര​മായ വാക്കു​ക​ളിൽ ചിലതാണ്‌ അവ! 18-ാം വാക്യ​ത്തി​ന്റെ അക്ഷരാർഥം ഇങ്ങനെ​യാ​ണെ​ന്നാ​ണു ചില പണ്ഡിത​ന്മാർ പറയു​ന്നത്‌: “എന്റെ കർത്താ​വിൽ സന്തോ​ഷി​ച്ചു​കൊണ്ട്‌ ഞാൻ തുള്ളി​ച്ചാ​ടും. ദൈവ​ത്തിൽ ആനന്ദി​ച്ചു​കൊണ്ട്‌ ഞാൻ നൃത്തം ചെയ്യും.” നമുക്കുള്ള എത്ര ശക്തമായ ഉറപ്പ്‌! നമുക്ക്‌ അത്ഭുത​ക​ര​മായ വാഗ്‌ദാ​നങ്ങൾ തരുക മാത്രമല്ല, തന്റെ മഹത്തായ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തി​നു ത്വരി​ത​ഗ​തി​യിൽ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും യഹോവ നമുക്ക്‌ ഉറപ്പു നൽകി​യി​രി​ക്കു​ന്നു.

19. ഹബക്കൂ​ക്കി​നു ലഭിച്ച​തു​പോ​ലെ നമുക്കും എങ്ങനെ ആശ്വാസം നേടാം?

19 യഹോ​വ​യിൽ ആശ്രയി​ക്കുക എന്നതാണു ഹബക്കൂ​ക്കി​ന്റെ സന്ദേശ​ത്തി​ന്റെ കാതൽ. (ഹബ. 2:4) നമുക്ക്‌ എങ്ങനെ അത്തരം ആശ്രയം നേടി​യെ​ടു​ക്കു​ക​യും നിലനി​റു​ത്തു​ക​യും ചെയ്യാം? യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തി​പ്പെ​ടു​ത്തി​ക്കൊണ്ട്‌. അതിനു​വേണ്ടി (1) പ്രാർഥ​ന​യിൽ ഉറ്റിരി​ക്കുക, നമ്മുടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും മനോ​വി​ഷ​മ​ങ്ങ​ളും യഹോ​വയെ അറിയി​ക്കുക. (2) യഹോ​വ​യു​ടെ വചനത്തി​നും സംഘട​ന​യി​ലൂ​ടെ ലഭിക്കുന്ന ഏതൊരു മാർഗ​നിർദേ​ശ​ത്തി​നും അടുത്ത ശ്രദ്ധ കൊടു​ക്കുക. (3) യഹോ​വ​യ്‌ക്കാ​യി ക്ഷമയോ​ടെ, വിശ്വ​സ്‌ത​മാ​യി കാത്തി​രി​ക്കുക. അതാണു ഹബക്കൂക്ക്‌ ചെയ്‌തത്‌. അദ്ദേഹം തന്റെ പുസ്‌തകം എഴുതി​ത്തു​ട​ങ്ങി​യത്‌ ദുഃഖം നിറഞ്ഞ വാക്കു​ക​ളോ​ടെ​യാ​ണെ​ങ്കി​ലും അവസാ​നി​പ്പി​ക്കു​ന്നത്‌ ആത്മവി​ശ്വാ​സം തുടി​ക്കു​ന്ന​തും സന്തോഷം നിറഞ്ഞ​തും ആയ വാക്കു​ക​ളി​ലാണ്‌. പ്രചോ​ദനം പകരുന്ന ഈ മാതൃക നമുക്ക്‌ അനുക​രി​ക്കാം, അങ്ങനെ യഹോ​വ​യു​ടെ പിതൃ​നിർവി​ശേ​ഷ​മായ ആശ്ലേഷം നമുക്ക്‌ അനുഭ​വി​ച്ച​റി​യാം! ഇരുട്ട്‌ ഒന്നി​നൊന്ന്‌ കനത്തു​കൊ​ണ്ടി​രി​ക്കുന്ന ഈ ലോകത്ത്‌ ഇതിലും വലിയ ആശ്വാസം മറ്റ്‌ എന്താണു​ള്ളത്‌?

^ ഖ. 8 ഹബക്കൂക്ക്‌ 1:5-ൽ “നിങ്ങളു​ടെ” എന്ന ബഹുവ​ച​ന​രൂ​പം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഈ ദുരന്തം മുഴുവൻ യഹൂദ​യെ​യും ബാധി​ക്കു​മെന്നു സൂചി​പ്പി​ക്കു​ന്നു.