വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യ്‌ക്കു നമ്മൾ എന്തു സമ്മാനം കൊടു​ക്കും?

യഹോ​വ​യ്‌ക്കു നമ്മൾ എന്തു സമ്മാനം കൊടു​ക്കും?

യേശു ഒരിക്കൽ പറഞ്ഞു: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.” (പ്രവൃ. 20:35) യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യ​ത്തി​ലും ഈ അടിസ്ഥാ​ന​സ​ത്യം ബാധക​മാണ്‌. എന്തു​കൊണ്ട്‌? യഹോവ നമുക്കു പല സമ്മാന​ങ്ങ​ളും തന്നിരി​ക്കു​ന്നു. അതു നമ്മളെ സന്തുഷ്ട​രാ​ക്കു​ന്നു. എന്നാൽ യഹോ​വ​യ്‌ക്ക്‌ ഒരു സമ്മാനം കൊടു​ക്കു​ന്നതു നമ്മളെ കൂടുതൽ സന്തോ​ഷി​പ്പി​ക്കും. യഹോ​വ​യ്‌ക്ക്‌ എന്തു സമ്മാന​മാ​ണു കൊടു​ക്കാ​നാ​കുക? സുഭാ​ഷി​തങ്ങൾ 3:9 പറയുന്നു: ‘നിന്റെ വില​യേ​റിയ വസ്‌തു​ക്കൾ കൊടുത്ത്‌ യഹോ​വയെ ബഹുമാ​നി​ക്കുക.’ നമ്മുടെ ‘വില​യേ​റിയ വസ്‌തു​ക്ക​ളിൽ’ നമ്മുടെ സമയം, കഴിവു​കൾ, ശക്തി, നമ്മുടെ ഭൗതി​ക​വ​സ്‌തു​ക്കൾ എല്ലാം ഉൾപ്പെ​ടു​ന്നു. ഇത്തരം വിഭവ​ങ്ങ​ളെ​ല്ലാം സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി ഉപയോ​ഗി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യ്‌ക്ക്‌ ഒരു സമ്മാനം കൊടു​ക്കു​ക​യാണ്‌. അതു നമുക്കു വലിയ സന്തോഷം നേടി​ത്ത​രും.

ഭൗതി​ക​വ​സ്‌തു​ക്കൾ കൊടു​ക്കുന്ന കാര്യം ചില​പ്പോൾ നമ്മൾ വിട്ടു​പോ​യേ​ക്കാം. അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ എന്തു സഹായി​ക്കും? സംഭാ​വ​ന​യാ​യി ‘ഒരു തുക നീക്കി​വെ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌’ പൗലോസ്‌ അപ്പോ​സ്‌തലൻ കൊരി​ന്തി​ലു​ള്ള​വ​രോ​ടു പറഞ്ഞു. (1 കൊരി. 16:2) സംഭാവന കൊടു​ക്കു​ന്ന​തി​നു നിങ്ങളു​ടെ സ്ഥലത്ത്‌ ലഭ്യമാ​യി​രി​ക്കുന്ന മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ കിട്ടും? താഴെ കൊടു​ത്തി​രി​ക്കുന്ന ചതുരം കാണുക.

എല്ലാ രാജ്യ​ങ്ങ​ളി​ലും ഓൺ​ലൈ​നാ​യി സംഭാവന കൊടു​ക്കാൻ സാധി​ക്കില്ല. എങ്കിലും മറ്റു വിധങ്ങ​ളിൽ സംഭാവന കൊടു​ക്കാൻ കഴിയുന്ന വിധങ്ങ​ളെ​ക്കു​റിച്ച്‌ താഴെ കാണുന്ന വെബ്‌​സൈ​റ്റിൽ പറയു​ന്നുണ്ട്‌. ചില രാജ്യ​ങ്ങ​ളിൽ, സംഭാ​വ​ന​ക​ളെ​ക്കു​റിച്ച്‌ കൂടെ​കൂ​ടെ വരാറുള്ള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കുന്ന ഒരു ഭാഗം ഈ വെബ്‌​സൈ​റ്റി​ലുണ്ട്‌.