വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറു​പ്പ​ക്കാ​രേ, സ്‌നാ​ന​ത്തി​നാ​യി എങ്ങനെ തയ്യാ​റെ​ടു​ക്കാം?

ചെറു​പ്പ​ക്കാ​രേ, സ്‌നാ​ന​ത്തി​നാ​യി എങ്ങനെ തയ്യാ​റെ​ടു​ക്കാം?

“എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയ​പ്പെ​ടു​ന്നു.”—സങ്കീ. 40:8.

ഗീതം: 51, 58

1, 2. (എ) സ്‌നാനം ഗൗരവ​മുള്ള ഒരു പടിയാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട് എന്ന് വിശദീ​ക​രി​ക്കുക. (ബി) സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ് ഒരു വ്യക്തി ഏത്‌ കാര്യം സംബന്ധിച്ച് ഉറപ്പു​ള്ള​വ​നാ​യി​രി​ക്കണം, എന്തു​കൊണ്ട്?

സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കുന്ന ഒരു യുവവ്യ​ക്തി​യാ​ണോ നിങ്ങൾ? സ്‌നാ​ന​മേറ്റ ഒരു സാക്ഷി​യാ​യി​രി​ക്കുക എന്നത്‌ ലഭിക്കാ​വു​ന്ന​തി​ലേ​ക്കും​വെച്ച് ഏറ്റവും വലിയ ബഹുമ​തി​യാണ്‌. മുൻലേ​ഖ​ന​ത്തിൽ പറഞ്ഞതു​പോ​ലെ സ്‌നാ​ന​മേൽക്കാ​നുള്ള തീരു​മാ​നം വളരെ ഗൗരവ​മേ​റിയ ഒന്നാണ്‌. യഹോ​വയ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ച്ചി​രി​ക്കു​ന്നു എന്നതിന്‍റെ തെളി​വാണ്‌ സ്‌നാനം. അതിലൂ​ടെ, യഹോ​വയെ എന്നെന്നും സേവി​ക്കു​മെ​ന്നും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​താണ്‌ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​മെ​ന്നും മറ്റുള്ള​വർക്കു നിങ്ങൾ തെളിവ്‌ നൽകു​ക​യാണ്‌. ഇത്‌ ദൈവ​ത്തി​നു കൊടു​ക്കുന്ന വളരെ ഗൗരവ​മേ​റിയ ഒരു വാക്കാണ്‌. അതു​കൊണ്ട് സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ് വേണ്ടത്ര പക്വത നേടു​ക​യും അതിനു​വേണ്ടി വ്യക്തി​പ​ര​മായ ഒരു ആഗ്രഹം തോന്നു​ക​യും സമർപ്പ​ണ​ത്തി​ന്‍റെ അർഥം എന്താ​ണെന്ന് മനസ്സി​ലാ​ക്കു​ക​യും വേണം.

2 ഒരുപക്ഷേ ഇപ്പോൾ സ്‌നാ​ന​മേൽക്കാ​റാ​യി​ട്ടില്ല എന്നായി​രി​ക്കാം നിങ്ങൾക്കു തോന്നു​ന്നത്‌. അഥവാ സ്‌നാ​ന​മേൽക്കാ​റാ​യെന്ന് നിങ്ങൾക്കു തോന്നു​ന്നു​ണ്ടെ​ങ്കി​ലും കുറച്ചു​കൂ​ടി അനുഭ​വ​പ​രി​ചയം നേടി​യ​തി​നു ശേഷം മതി എന്ന് മാതാ​പി​താ​ക്കൾ പറയുന്നു എന്നിരി​ക്കട്ടെ. അപ്പോൾ നിങ്ങൾ എന്തു ചെയ്യണം? മനസ്സു മടുക്ക​രുത്‌, പകരം പുരോ​ഗതി പ്രാപി​ക്കാൻ ഈ സമയം ഉപയോ​ഗി​ക്കുക. അങ്ങനെ​യെ​ങ്കിൽ സ്‌നാ​ന​ത്തിന്‌ എത്രയും പെട്ടെന്ന് യോഗ്യത നേടാൻ നിങ്ങൾക്കു കഴിയും. ഇതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട് മൂന്നു കാര്യ​ങ്ങ​ളിൽ നിങ്ങൾക്കു ലക്ഷ്യം വെക്കാ​നാ​കും: (1) നിങ്ങളു​ടെ ബോധ്യ​ങ്ങൾ അഥവാ വിശ്വാ​സങ്ങൾ (2) നിങ്ങളു​ടെ പ്രവൃ​ത്തി​കൾ, (3) നിങ്ങളു​ടെ വിലമ​തിപ്പ്.

നിങ്ങളു​ടെ ബോധ്യ​ങ്ങൾ

3, 4. തിമൊ​ഥെ​യൊ​സി​ന്‍റെ മാതൃ​ക​യിൽനിന്ന് ചെറു​പ്പ​ക്കാർക്ക് എന്ത് പാഠം പഠിക്കാ​നാ​കും?

3 പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക് നിങ്ങൾ എങ്ങനെ ഉത്തരം പറയു​മെന്നു ചിന്തി​ക്കുക: ദൈവം ഉണ്ടെന്ന് ഞാൻ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊണ്ട്? ബൈബിൾ ദൈവ​ത്തിൽനി​ന്നുള്ള പുസ്‌ത​ക​മാ​ണെന്ന് എനിക്ക് ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്? ഞാൻ എന്തു​കൊ​ണ്ടാണ്‌ ലോക​ത്തി​ന്‍റെ ധാർമി​ക​നി​ല​വാ​രങ്ങൾ അനുക​രി​ക്കു​ന്ന​തി​നു പകരം ദൈവ​ത്തി​ന്‍റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നത്‌? ഈ ചോദ്യ​ങ്ങൾ പൗലോസ്‌ അപ്പൊസ്‌ത​ലന്‍റെ പിൻവ​രുന്ന നിർദേശം പിൻപ​റ്റാൻ നിങ്ങളെ സഹായി​ക്കും: “നല്ലതും സ്വീകാ​ര്യ​വും പരിപൂർണ​വു​മായ ദൈവ​ഹി​തം എന്തെന്നു തിരി​ച്ച​റി​യുക.” (റോമ. 12:2) നിങ്ങൾ എന്തു​കൊ​ണ്ടാണ്‌ അതു ചെയ്യേ​ണ്ടത്‌?

4 തിമൊ​ഥെ​യൊ​സി​ന്‍റെ മാതൃക നിങ്ങളെ സഹായി​ക്കും. തിമൊ​ഥെ​യൊ​സി​നു ബൈബിൾ നന്നായി അറിയാ​മാ​യി​രു​ന്നു, കാരണം അമ്മയും വലിയ​മ്മ​യും തിമൊ​ഥെ​യൊ​സി​നെ സത്യം പഠിപ്പി​ച്ചി​രു​ന്നു. എങ്കിലും പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ ഇങ്ങനെ എഴുതി: ‘നീ ഗ്രഹി​ച്ച​തും നിനക്കു ബോധ്യം​വ​ന്നി​ട്ടു​ള്ള​തു​മായ കാര്യ​ങ്ങ​ളിൽ നിലനിൽക്കുക.’ (2 തിമൊ. 3:14, 15) ഇവിടെ “ബോധ്യം​വ​ന്നി​ട്ടുള്ള” എന്ന് ഉപയോ​ഗി​ച്ചി​രി​ക്കുന്ന വാക്കിന്‍റെ അർഥം “ഒരു കാര്യ​ത്തി​ന്‍റെ സത്യം സംബന്ധിച്ച് ഉറപ്പും നിശ്ചയ​വും ഉള്ളവരാ​യി​രി​ക്കുക” എന്നാണ്‌. തിമൊ​ഥെ​യൊസ്‌ സത്യം സ്വന്തമാ​ക്കി. അമ്മയും വലിയ​മ്മ​യും പഠിപ്പി​ച്ച​തു​കൊ​ണ്ടല്ല, പകരം പഠിച്ച​തും ഗ്രഹി​ച്ച​തും ആയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച് സ്വയം ബോധ്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ തിമൊ​ഥെ​യൊസ്‌ അത്‌ സ്വീക​രി​ച്ചത്‌.—റോമർ 12:1 വായി​ക്കുക.

5, 6. നിങ്ങളു​ടെ ‘കാര്യ​ബോ​ധം’ സാധ്യ​മാ​കു​ന്നത്ര നേര​ത്തെ​തന്നെ ഉപയോ​ഗി​ക്കാൻ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

5 നിങ്ങളു​ടെ കാര്യ​മോ? നിങ്ങൾ സത്യം അറിഞ്ഞിട്ട് കുറെ​ക്കാ​ല​മാ​യി​ട്ടു​ണ്ടാ​കും. അങ്ങനെ​യെ​ങ്കിൽ നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളു​ടെ പിന്നിലെ കാരണ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാൻ ലക്ഷ്യം​വെ​ക്കുക. അത്‌ നിങ്ങളു​ടെ വിശ്വാ​സം കരുത്തു​റ്റ​താ​ക്കും. സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള സമ്മർദ്ദ​മോ ലോക​ത്തി​ന്‍റെ ചിന്താ​ഗ​തി​യോ നിങ്ങളു​ടെ​തന്നെ വീക്ഷണ​ത്തി​ലെ പിശകു​ക​ളോ നിമിത്തം തെറ്റായ തീരു​മാ​നങ്ങൾ എടുക്കാ​തി​രി​ക്കാ​നും അത്‌ സഹായി​ക്കും.

6 ചെറുപ്പമായിരിക്കുമ്പോൾത്തന്നെ നിങ്ങളുടെ ‘കാര്യ​ബോ​ധം,’ അതായത്‌ ചിന്താ​പ്രാപ്‌തി, ഉപയോ​ഗി​ക്കാൻ പഠിക്കു​ന്നെ​ങ്കിൽ കൂട്ടു​കാർ ചോദി​ക്കുന്ന പിൻവ​രു​ന്ന​തു​പോ​ലുള്ള ചോദ്യ​ങ്ങൾക്ക് ഉത്തരം കൊടു​ക്കാൻ നിങ്ങൾക്കു കഴിയും: ‘ഒരു ദൈവ​മു​ണ്ടെ​ന്ന​തിന്‌ നിനക്ക് എന്ത് ഉറപ്പുണ്ട്? ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കിൽ മോശ​മായ കാര്യങ്ങൾ സംഭവി​ക്കാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ദൈവ​ത്തിന്‌ ആരംഭ​മില്ല എന്നു പറഞ്ഞാൽ അത്‌ എങ്ങനെ ശരിയാ​കും?’ ഇക്കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു നിങ്ങൾക്കു ബോധ്യ​മു​ണ്ടെ​ങ്കിൽ ഇത്തരം ചോദ്യ​ങ്ങൾ നിങ്ങളു​ടെ മനസ്സിൽ സംശയ​ത്തി​ന്‍റെ വിത്തുകൾ മുളപ്പി​ക്കില്ല. പകരം അത്‌ ബൈബിൾ കൂടു​ത​ലാ​യി പഠിക്കാൻ നിങ്ങളെ പ്രചോ​ദി​പ്പി​ക്കും.

7-9. നമ്മുടെ വെബ്‌സൈ​റ്റി​ലെ “ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?” എന്ന പരമ്പര നിങ്ങളു​ടെ ബോധ്യം ശക്തമാ​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്ന് വിശദീ​ക​രി​ക്കുക.

7 ശ്രദ്ധ​യോ​ടെ​യുള്ള വ്യക്തി​പ​ര​മായ പഠനം, ചോദ്യ​ങ്ങൾക്ക് ഉത്തരം കൊടു​ക്കാ​നും സംശയ​ങ്ങ​ളു​ണ്ടാ​യാൽ അത്‌ ദൂരീ​ക​രി​ക്കാ​നും നിങ്ങളു​ടെ ബോധ്യ​ങ്ങൾ ശക്തമാ​ക്കാ​നും സഹായി​ക്കും. (പ്രവൃ. 17:11) വ്യക്തി​പ​ര​മായ പഠനത്തിന്‌ നിങ്ങളെ സഹായി​ക്കുന്ന ധാരാളം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളുണ്ട്. ജീവന്‍റെ ഉത്ഭവംപ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ എന്ന ലഘുപ​ത്രി​ക​യും നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലുള്ള ഒരു സ്രഷ്ടാ​വു​ണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​വും പഠിക്കു​ന്നതു സഹായ​ക​മാ​ണെന്നു പലരും കണ്ടെത്തി​യി​രി​ക്കു​ന്നു. കൂടാതെ പല ചെറു​പ്പ​ക്കാ​രും jw.org-ലെ “ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?” (“What Does the Bible Really Teach?”) എന്ന പരമ്പര ആസ്വദി​ക്കു​ക​യും അതിൽനിന്ന് പ്രയോ​ജനം നേടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. നിങ്ങൾക്ക് അത്‌ “ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ” (“BIBLE TEACHINGS”) എന്നതിനു കീഴിൽ കണ്ടെത്താൻ കഴിയും. ഓരോ ബൈബിൾവി​ഷ​യ​ത്തെ​ക്കു​റി​ച്ചു​മുള്ള നിങ്ങളു​ടെ ബോധ്യം ശക്തമാ​ക്കാൻ സഹായി​ക്കുന്ന വിധത്തി​ലാണ്‌ ഈ പരമ്പര​യി​ലെ ഓരോ പഠനസ​ഹാ​യി​യും തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.

8 ബൈബിൾ പഠിക്കുന്ന ഒരാളാ​യ​തു​കൊണ്ട് ഈ പഠനസ​ഹാ​യി​ക​ളി​ലെ പല ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം ഇപ്പോൾത്തന്നെ നിങ്ങൾക്ക് അറിയാ​മാ​യി​രി​ക്കും. എന്നാൽ നിങ്ങളു​ടെ ഉത്തരങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് ഉറപ്പു​ണ്ടോ? ഈ പഠനസ​ഹാ​യി​കൾ വ്യത്യസ്‌ത തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചു ശ്രദ്ധാ​പൂർവം ചിന്തി​ക്കാൻ നിങ്ങളെ സഹായി​ക്കും. ഒരു കാര്യ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തി​ന്‍റെ കാരണങ്ങൾ എഴുതി​വെ​ക്കാൻ അത്‌ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. അതിലൂ​ടെ നിങ്ങളു​ടെ വിശ്വാ​സങ്ങൾ മറ്റുള്ള​വർക്ക് എങ്ങനെ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​മെ​ന്നും പഠിക്കും. നമ്മുടെ വെബ്‌സൈ​റ്റി​ലെ “ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?” എന്ന പരമ്പര നിങ്ങൾക്ക് വ്യക്തി​പ​ര​മായ പഠനത്തിൽ ഉപയോ​ഗി​ക്കാ​നാ​കും, അത്‌ നിങ്ങളു​ടെ ബോധ്യം കൂടുതൽ ശക്തമാ​ക്കും.

9 ഇതാണ്‌ സത്യം എന്ന് നിങ്ങൾ സ്വയം ബോധ്യ​പ്പെ​ടു​ത്തണം. അത്‌ സ്‌നാ​ന​ത്തി​നു തയ്യാറാ​കാൻ നിങ്ങളെ സഹായി​ക്കും. കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ഒരു സഹോ​ദരി ഇങ്ങനെ പറഞ്ഞു: “സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ് ഞാൻ ബൈബിൾ പഠിക്കു​ക​യും ഇതാണ്‌ സത്യമ​ത​മെന്ന് മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു. ഓരോ ദിവസം കഴിയു​ന്തോ​റും ആ ബോധ്യം കൂടുതൽ ശക്തമാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.”

നിങ്ങളു​ടെ പ്രവൃ​ത്തി​കൾ

10. സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി​യു​ടെ പ്രവൃ​ത്തി​കൾ അദ്ദേഹ​ത്തി​ന്‍റെ വിശ്വാ​സ​ത്തി​നു ചേർച്ച​യി​ലാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

10 “വിശ്വാ​സ​വും പ്രവൃ​ത്തി​ക​ളി​ല്ലാ​ത്ത​താ​യാൽ നിർജീ​വ​മാ​യി​രി​ക്കും” എന്ന് ബൈബിൾ പറയുന്നു. (യാക്കോ. 2:17) നിങ്ങൾക്ക് ഉറച്ച ബോധ്യ​മു​ണ്ടെ​ങ്കിൽ അത്‌ നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളിൽ കാണാ​നാ​കും. “വിശു​ദ്ധ​വും ഭക്തിപൂർണ​വു​മായ ജീവിതം” എന്ന് ബൈബിൾ വിശേ​ഷി​പ്പി​ക്കുന്ന തരത്തി​ലുള്ള ഒരു ജീവിതം നയിക്കാൻ അത്‌ നിങ്ങളെ സഹായി​ക്കും.—2 പത്രോസ്‌ 3:12 വായി​ക്കുക.

11. ‘വിശു​ദ്ധ​ജീ​വി​തം’ എന്ന പദപ്ര​യോ​ഗം വിശദീ​ക​രി​ക്കുക.

11 ‘വിശു​ദ്ധ​ജീ​വി​തം’ നയിക്കു​ന്ന​തിന്‌ നിങ്ങൾ ധാർമി​ക​മാ​യി ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കണം. ഇക്കാര്യ​ത്തിൽ നിങ്ങളു​ടെ ഇപ്പോ​ഴത്തെ നില എന്താണ്‌? കഴിഞ്ഞ ആറു മാസ​ത്തെ​ക്കു​റിച്ച് ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. പ്രലോ​ഭനം തോന്നിയ ഒരു സാഹച​ര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​ന്ന​പ്പോൾ ശരി​യേത്‌ തെറ്റേത്‌ എന്ന് നിങ്ങൾ ശ്രദ്ധാ​പൂർവം ചിന്തി​ച്ചോ? (എബ്രാ. 5:14) പ്രലോ​ഭ​ന​ത്തെ​യോ സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള സമ്മർദ്ദ​ത്തെ​യോ ചെറു​ത്തു​നിന്ന ചില പ്രത്യേക സാഹച​ര്യ​ങ്ങൾ നിങ്ങൾക്ക് ഓർക്കാൻ കഴിയു​ന്നു​ണ്ടോ? സ്‌കൂ​ളിൽ നിങ്ങൾ മറ്റുള്ള​വർക്ക് ഒരു നല്ല മാതൃ​ക​യാ​ണോ? നിങ്ങൾ യഹോ​വ​യോട്‌ വിശ്വസ്‌ത​നാ​യി നിൽക്കു​ന്നു​ണ്ടോ, അതോ കൂട്ടു​കാർ കളിയാ​ക്കാ​തി​രി​ക്കാ​നാ​യി അവരെ​പ്പോ​ലെ​യാ​കാൻ ശ്രമി​ക്കു​ന്നു​ണ്ടോ? (1 പത്രോ. 4:3, 4) ആരും പൂർണ​ര​ല്ലെ​ന്നു​ള്ളത്‌ സത്യമാണ്‌. യഹോ​വയെ വർഷങ്ങ​ളാ​യി സേവി​ച്ചി​ട്ടുള്ള ചിലർക്കു​പോ​ലും ചില​പ്പോൾ തങ്ങളുടെ വിശ്വാ​സ​ത്തി​നു​വേണ്ടി പരസ്യ​മായ നിലപാ​ടെ​ടു​ക്കാൻ ലജ്ജ തോന്നാ​റുണ്ട്. എന്നാൽ യഹോ​വയ്‌ക്ക് ജീവിതം സമർപ്പിച്ച ഒരാൾക്ക് യഹോ​വ​യു​ടെ സാക്ഷി​യാ​യി​രി​ക്കു​ന്ന​തിൽ അഭിമാ​ന​മാണ്‌ തോ​ന്നേ​ണ്ടത്‌. ശുദ്ധമായ ഒരു ജീവിതം നയിച്ചു​കൊണ്ട് ആ വ്യക്തി അതിനു തെളിവ്‌ നൽകു​ക​യും ചെയ്യും.

12. ‘ഭക്തിപൂർണ​മായ ജീവി​ത​ത്തിൽ’ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌, നിങ്ങൾ അതിനെ എങ്ങനെ വീക്ഷി​ക്കണം?

12 ‘ഭക്തിപൂർണ​മാ​യി ജീവി​ക്കു​ന്ന​തിൽ’ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌? യോഗ​ങ്ങ​ളും പ്രസം​ഗ​വേ​ല​യും പോലുള്ള സഭാ​പ്ര​വർത്ത​നങ്ങൾ അതിന്‍റെ ഭാഗമാണ്‌. എന്നാൽ വ്യക്തി​പ​ര​മായ പ്രാർഥ​ന​ക​ളും പഠനവും പോലെ മറ്റുള്ളവർ അത്ര പെട്ടെന്ന് കാണാത്ത കാര്യ​ങ്ങ​ളും അതിൽ ഉൾപ്പെ​ടു​ന്നുണ്ട്. യഹോ​വയ്‌ക്കു ജീവിതം സമർപ്പിച്ച ഒരു വ്യക്തിക്ക് ഈ കാര്യ​ങ്ങ​ളൊ​ന്നും ഒരു ഭാരമാ​യി തോന്നില്ല. “എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയ​പ്പെ​ടു​ന്നു; നിന്‍റെ ന്യായ​പ്ര​മാ​ണം എന്‍റെ ഉള്ളിൽ ഇരിക്കു​ന്നു” എന്നു പറഞ്ഞ ദാവീദ്‌ രാജാ​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കും ആ വ്യക്തിക്കു തോന്നു​ന്നത്‌.—സങ്കീ. 40:8.

13, 14. ‘ഭക്തിപൂർണ​മായ ജീവിതം’ നയിക്കാൻ സംഘട​ന​യു​ടെ ഏതു കരുതൽ നിങ്ങളെ സഹായി​ക്കും, ഇതിൽനിന്ന് ചില ചെറു​പ്പ​ക്കാർക്ക് പ്രയോ​ജനം കിട്ടി​യത്‌ എങ്ങനെ?

13 ലക്ഷ്യങ്ങൾ വെക്കാൻ നിങ്ങളെ സഹായി​ക്കുന്ന ഒരു അഭ്യാസം യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും, വാല്യം 2 (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്‍റെ 308, 309 പേജു​ക​ളിൽ കാണാം. അതിൽ പിൻവ​രു​ന്ന​തു​പോ​ലുള്ള ചില ചോദ്യ​ങ്ങൾക്ക് ഉത്തരം എഴുതി​വെ​ക്കാൻ നിങ്ങൾക്കു കഴിയും. “ഓരോ കാര്യ​വും എടുത്തു​പ​റഞ്ഞ് പ്രാർഥി​ക്കുന്ന രീതി നിങ്ങൾക്കു​ണ്ടോ, ആ പ്രാർഥ​നകൾ യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച് എന്താണ്‌ വെളി​പ്പെ​ടു​ത്തു​ന്നത്‌?” “വ്യക്തി​പ​ര​മായ പഠനത്തിൽ എന്തൊ​ക്കെ​യാണ്‌ നിങ്ങൾ ഉൾപ്പെ​ടു​ത്തു​ന്നത്‌?” “മാതാ​പി​താ​ക്കൾ വയൽസേ​വ​ന​ത്തി​നു പോയി​ല്ലെ​ങ്കി​ലും നിങ്ങൾ പോകു​മോ?” നിങ്ങളു​ടെ പ്രാർഥ​നകൾ, വ്യക്തി​പ​ര​മായ പഠനം, വയൽസേ​വനം എന്നീ കാര്യ​ങ്ങ​ളിൽ വെക്കുന്ന ലക്ഷ്യങ്ങൾ ആ അഭ്യാ​സ​ത്തിൽ എഴുതി​വെ​ക്കാ​നാ​കും.

14 സ്‌നാ​ന​മേൽക്കു​ന്ന​തി​നെ​ക്കു​റിച്ച് ചിന്തി​ക്കുന്ന അനേകം ചെറു​പ്പ​ക്കാ​രും ഈ അഭ്യാസം വളരെ പ്രയോ​ജ​ന​പ്ര​ദ​മായ ഒന്നാ​ണെന്ന് കണ്ടെത്തി​യി​രി​ക്കു​ന്നു. റ്റിൽഡ എന്ന ഒരു യുവസ​ഹോ​ദരി ഇങ്ങനെ പറഞ്ഞു: “ലക്ഷ്യങ്ങൾ വെക്കു​ന്ന​തി​നാ​യി ഞാൻ ആ അഭ്യാസം ഉപയോ​ഗി​ച്ചു. ഒന്നൊ​ന്നാ​യി ആ ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേർന്നു, അങ്ങനെ ഏകദേശം ഒരു വർഷത്തി​നു ശേഷം ഞാൻ സ്‌നാ​ന​മേൽക്കാൻ സജ്ജയായി.” യുവാ​വായ പാട്രി​ക്കും ഇതേ വിധത്തിൽ പ്രയോ​ജനം നേടി. പാട്രിക്‌ പറയുന്നു: “എന്‍റെ ലക്ഷ്യങ്ങൾ എന്താ​ണെന്ന് എനിക്കു വ്യക്തമാ​യി അറിയാ​മാ​യി​രു​ന്നു. എന്നാൽ അത്‌ എഴുതി​വെ​ച്ചത്‌, അവയിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ കഠിന​ശ്രമം ചെയ്യാൻ എന്നെ പ്രേരി​പ്പി​ച്ചു.”

മാതാപിതാക്കൾ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​യാ​ലും നിങ്ങൾ ദൈവ​സേ​വ​ന​ത്തിൽ തുടരു​മോ? (15-‍ാ‍ം ഖണ്ഡിക കാണുക)

15. സമർപ്പണം വ്യക്തി​പ​ര​മായ ഒരു തീരു​മാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട് എന്നു വിശദീ​ക​രി​ക്കുക.

15 അഭ്യാ​സ​ത്തി​ലെ ഒരു ചോദ്യം ഇതാണ്‌: “മാതാ​പി​താ​ക്ക​ളും സുഹൃ​ത്തു​ക്ക​ളും യഹോ​വയെ സേവി​ക്കു​ന്നത്‌ നിറു​ത്തി​യാ​ലും നിങ്ങൾ അതിൽ തുടരു​മോ?” യഹോ​വയ്‌ക്കു ജീവിതം സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ ദൈവ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധത്തി​ലേക്ക് വരും. അതു​കൊണ്ട് ദൈവ​സേ​വ​ന​ത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മാതാ​പി​താ​ക്ക​ളെ​യും മറ്റുള്ള​വ​രെ​യും ആശ്രയി​ച്ചാ​യി​രി​ക്ക​രുത്‌. നിങ്ങൾ നയിക്കുന്ന വിശു​ദ്ധ​വും ഭക്തിപൂർണ​വു​മായ ജീവിതം, നിങ്ങൾ സത്യം സ്വന്തമാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സ്‌നാ​ന​ത്തി​ലേക്ക് പുരോ​ഗതി പ്രാപി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഉള്ളതിന്‍റെ തെളി​വാണ്‌.

നിങ്ങളു​ടെ വിലമ​തിപ്പ്

16, 17. (എ) ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രാൻ ഒരു വ്യക്തിയെ പ്രചോ​ദി​പ്പി​ക്കേണ്ട ഘടകം എന്തായി​രി​ക്കണം? (ബി) മറുവി​ല​യോ​ടുള്ള വിലമ​തിപ്പ് എങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാം?

16 ഒരു ദിവസം, മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണം നന്നായി അറിയാ​മാ​യി​രുന്ന ഒരു മനുഷ്യൻ യേശു​വി​നോട്‌ ഇങ്ങനെ ചോദി​ച്ചു: “ഏറ്റവും വലിയ കൽപ്പന ഏതാണ്‌?” യേശു​വി​ന്‍റെ മറുപടി ഇതായി​രു​ന്നു: “നിന്‍റെ ദൈവ​മായ യഹോ​വയെ നീ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കണം.” (മത്താ. 22:35-37) യേശു വിശദീ​ക​രി​ച്ച​ത​നു​സ​രിച്ച് യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​മാ​യി​രി​ക്കണം സ്‌നാ​ന​മേറ്റ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രാൻ ഒരാളെ പ്രചോ​ദി​പ്പി​ക്കേണ്ട ഘടകം. മനുഷ്യ​കു​ടും​ബ​ത്തിന്‌ യഹോവ നൽകിയ മറുവി​ല​യെന്ന ഏറ്റവും മഹത്തായ ദാന​ത്തെ​ക്കു​റിച്ച് ആഴത്തിൽ ചിന്തി​ക്കു​ന്നത്‌ യഹോ​വ​യോ​ടുള്ള സ്‌നേഹം കരുത്തു​റ്റ​താ​ക്കാ​നുള്ള ഒരു മാർഗ​മാണ്‌. (2 കൊരി​ന്ത്യർ 5:14, 15; 1 യോഹ​ന്നാൻ 4:9, 19 വായി​ക്കുക.) അങ്ങനെ ചെയ്യു​മ്പോൾ ഈ വിശി​ഷ്ട​ദാ​ന​ത്തോട്‌ വിലമ​തി​പ്പു​ണ്ടെന്ന് നിങ്ങൾ തെളി​യി​ക്കു​ക​യാ​യി​രി​ക്കും.

17 മറുവി​ല​യോ​ടുള്ള വിലമ​തിപ്പ് നമുക്ക് ഇപ്രകാ​രം ദൃഷ്ടാ​ന്തീ​ക​രി​ക്കാം: നിങ്ങൾ വെള്ളത്തിൽ മുങ്ങി​ത്താ​ണു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന് സങ്കല്‌പി​ക്കുക. ഒരാൾ നിങ്ങളെ രക്ഷപ്പെ​ടു​ത്തു​ന്നു. രക്ഷിച്ച​യാ​ളെ ഒന്നു തിരി​ഞ്ഞു​പോ​ലും നോക്കാ​തെ ദേഹവും തോർത്തി നിങ്ങൾ വീട്ടി​ലേക്കു പോകു​മോ? ഒരിക്ക​ലു​മില്ല! ജീവൻ രക്ഷിച്ച ആ മനുഷ്യ​നെ നിങ്ങൾ ജീവി​ത​ത്തിൽ ഒരിക്ക​ലും മറക്കില്ല. അദ്ദേഹ​ത്തോ​ടു നന്ദി കാണി​ക്കാ​തി​രി​ക്കു​ക​യു​മില്ല. സമാന​മാ​യി, മറുവില നൽകിയ യഹോ​വ​യോ​ടും യേശു​വി​നോ​ടും നമ്മൾ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം! നമ്മുടെ ജീവന്‌ നമ്മൾ അവരോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു. പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും അവർ നമ്മളെ കരകയ​റ്റി​യി​രി​ക്കു​ന്നു. അവർ കാണിച്ച ആ സ്‌നേ​ഹ​മാണ്‌ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രതീ​ക്ഷ​യു​ടെ വാതിൽ നമുക്കു തുറന്നു​ത​ന്നി​രി​ക്കു​ന്നത്‌!

18, 19. (എ) യഹോ​വയ്‌ക്കു സമർപ്പണം നടത്തു​ന്നത്‌ പേടി​ക്കേണ്ട ഒരു കാര്യ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്? (ബി) യഹോ​വയെ സേവി​ക്കു​ന്നത്‌ ജീവിതം മെച്ച​പ്പെ​ടു​ത്താൻ എങ്ങനെ സഹായി​ക്കും?

18 യഹോവ നിങ്ങൾക്കാ​യി ചെയ്‌തി​രി​ക്കു​ന്ന​തി​നെ നിങ്ങൾ വിലമ​തി​ക്കു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ സ്വീക​രി​ക്കേണ്ട ഉചിത​മായ പടിക​ളാണ്‌ സമർപ്പ​ണ​വും സ്‌നാ​ന​വും. സമർപ്പണം എന്നത്‌ എന്നെന്നും ദൈവ​ത്തി​ന്‍റെ ഇഷ്ടം ചെയ്‌തു​കൊ​ള്ളാ​മെന്ന് നിങ്ങൾ ദൈവ​ത്തി​നു കൊടു​ക്കുന്ന വാക്കാണ്‌. അങ്ങനെ​യൊ​രു വാക്കു കൊടു​ക്കാൻ നിങ്ങൾ പേടി​ക്ക​ണോ? വേണ്ട! നിങ്ങൾക്ക് ഏറ്റവും നല്ലതു വരാനാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌, തന്‍റെ ഇഷ്ടം ചെയ്യു​ന്ന​വർക്ക് യഹോവ പ്രതി​ഫലം കൊടു​ക്കു​ക​യും ചെയ്യും. (എബ്രാ. 11:6) ദൈവ​ത്തി​നു ജീവിതം സമർപ്പിച്ച് സ്‌നാ​ന​മേൽക്കു​മ്പോൾ നിങ്ങളു​ടെ ജീവിതം മോശ​മാ​കില്ല, ഒന്നി​നൊന്ന് മെച്ച​പ്പെ​ടും. കൗമാ​ര​ത്തി​ലെ​ത്തു​ന്ന​തി​നു മുമ്പ് സ്‌നാ​ന​മേറ്റ, ഇപ്പോൾ 24 വയസ്സുള്ള, ഒരു സഹോ​ദരൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “കുറച്ചു​കൂ​ടെ കഴിഞ്ഞി​രു​ന്നെ​ങ്കിൽ കുറെ​ക്കൂ​ടെ ഗ്രാഹ്യം നേടി​യ​തി​നു ശേഷം സ്‌നാ​ന​പ്പെ​ടാ​മാ​യി​രു​ന്നെ​ങ്കി​ലും നേര​ത്തേ​തന്നെ യഹോ​വയ്‌ക്കു സമർപ്പി​ക്കാൻ തീരു​മാ​നി​ച്ചത്‌ ലോകം വെച്ചു​നീ​ട്ടുന്ന കാര്യ​ങ്ങ​ളു​ടെ പിന്നാലെ പോകു​ന്ന​തിൽനിന്ന് എന്നെ സംരക്ഷി​ച്ചു.”

19 നിങ്ങൾക്ക് ഏറ്റവും നല്ലതു വരാനാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ സാത്താൻ സ്വാർഥ​നാണ്‌, അവനു നമ്മളിൽ യാതൊ​രു താത്‌പ​ര്യ​വു​മില്ല. അവന്‍റെ പിറകേ പോയാൽ നല്ലതൊ​ന്നും തരാൻ അവനു പറ്റില്ല. അവന്‍റെ കൈയി​ലി​ല്ലാത്ത ഒന്ന് അവൻ നമുക്ക് എങ്ങനെ തരും? അവന്‍റെ പക്കൽ നല്ല വാർത്ത​ക​ളൊ​ന്നു​മി​ല്ലെന്നു മാത്രമല്ല, അവന്‍റേത്‌ ഒരു പ്രത്യാ​ശ​യു​മി​ല്ലാത്ത ജീവി​ത​വു​മാണ്‌. അവന്‍റെ മുമ്പി​ലുള്ള ഇരുളടഞ്ഞ ഭാവി മാത്രമേ അവന്‌ നിങ്ങൾക്കും വാഗ്‌ദാ​നം ചെയ്യാൻ കഴിയൂ.—വെളി. 20:10.

20. സമർപ്പ​ണ​ത്തി​ലേ​ക്കും സ്‌നാ​ന​ത്തി​ലേ​ക്കും പുരോ​ഗ​മി​ക്കാൻ ചെറു​പ്പ​ക്കാർക്ക് എങ്ങനെ കഴിയും? ( “ആത്മീയ​പു​രോ​ഗ​തിക്ക് ആവശ്യ​മായ സഹായം” എന്ന ചതുരം കാണുക.)

20 യഹോ​വയ്‌ക്കു ജീവിതം സമർപ്പി​ക്കാ​നുള്ള തീരു​മാ​ന​മാണ്‌ നിങ്ങൾക്ക് എടുക്കാൻ കഴിയു​ന്ന​തി​ലും​വെച്ച് ഏറ്റവും ഉത്തമമായ തീരു​മാ​നം. അതിനു നിങ്ങൾ തയ്യാറാ​ണോ? എങ്കിൽ യഹോ​വയ്‌ക്കു വാക്കു കൊടു​ക്കാൻ അശേഷം പേടി​ക്കേ​ണ്ട​തില്ല. എന്നാൽ ഇപ്പോൾ നിങ്ങൾ അതിനു സജ്ജനല്ല എന്നു തോന്നു​ന്നെ​ങ്കിൽ കൂടുതൽ പുരോ​ഗ​മി​ക്കാ​നാ​യി ഈ ലേഖന​ത്തി​ലെ നിർദേ​ശങ്ങൾ പിൻപ​റ്റുക. പൗലോസ്‌ ഫിലി​പ്പി​യർക്ക് ഇങ്ങനെ എഴുതി: “നാം പ്രാപിച്ച പുരോ​ഗ​തി​ക്കൊ​ത്ത​വി​ധം അതേ ചര്യയിൽ നമുക്കു നിഷ്‌ഠ​യോ​ടെ തുടരാം.”(ഫിലി. 3:16) ആ ഉപദേശം പിൻപ​റ്റു​ന്നെ​ങ്കിൽ ഒട്ടും വെച്ചു​താ​മ​സി​പ്പി​ക്കാ​തെ നിങ്ങളു​ടെ ജീവിതം യഹോ​വയ്‌ക്കു സമർപ്പി​ക്കാ​നും സ്‌നാ​ന​മേൽക്കാ​നും നിങ്ങൾ ആഗ്രഹി​ക്കും.