ജീവന്റെ പാതയിൽ യഹോവ തന്റെ ജനത്തെ നയിക്കുന്നു
“വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ.”—യെശ. 30:21.
ഗീതം: 65, 48
1, 2. (എ) ഏതു മുന്നറിയിപ്പ് അനേകരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ജീവൻ രക്ഷിക്കാൻ ഉതകുന്ന ഏതു മാർഗനിർദേശമാണ് ദൈവജനത്തിനുള്ളത്?
“നിറുത്തുക, നോക്കുക, ശ്രദ്ധിക്കുക.” ഏകദേശം 100 വർഷത്തിലധികം വടക്കേ അമേരിക്കയിലുള്ള റയിൽവേ ക്രോസുകളിൽ സ്ഥാപിച്ചിരുന്ന വലിയ ബോർഡുകളിൽ കണ്ടിരുന്ന വാക്കുകളായിരുന്നു ഇവ. എന്തുകൊണ്ട്? പാളം കുറുകെ കടക്കുന്ന വാഹനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു ഇത്. അതിവേഗം പാഞ്ഞുവരുന്ന ട്രെയിനുകൾ ഈ വാഹനങ്ങളെ ഇടിക്കാതിരിക്കാനായിരുന്നു ഈ മുന്നറിയിപ്പ്. ഇതിനു ശ്രദ്ധകൊടുത്തത് അനേകരുടെ ജീവൻ രക്ഷിച്ചു.
2 സുരക്ഷയ്ക്കായുള്ള മുന്നറിയിപ്പുകൾ നൽകുക മാത്രമല്ല യഹോവ ചെയ്യുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ, യഹോവ തന്റെ ജനത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് അപകടസൂചനകൾ നൽകുകയും നിത്യജീവനിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അപകടം പതിയിരിക്കുന്ന വഴികൾ ഒഴിവാക്കാൻ ആടുകളെ നയിക്കുകയും മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുന്ന സ്നേഹനിധിയായ ഒരു ഇടയനെപ്പോലെയാണ് യഹോവ.—യെശയ്യാവു 30:20, 21 വായിക്കുക.
യഹോവ എല്ലാക്കാലത്തും തന്റെ ജനത്തെ വഴിനയിച്ചിട്ടുണ്ട്
3. മരണത്തിലേക്കുള്ള വഴിയിൽ മനുഷ്യകുടുംബം എത്തിയത് എങ്ങനെ?
3 മനുഷ്യചരിത്രത്തിന്റെ തുടക്കംമുതൽ യഹോവ മനുഷ്യർക്കു വ്യക്തമായ ഉല്പ. 2:15-17) എന്നാൽ സ്നേഹനിധിയായ ആ പിതാവിന്റെ വാക്കുകൾക്ക് അവർ ഒരു വിലയും കല്പിച്ചില്ല. പാമ്പിൽനിന്ന് വന്നതായി തോന്നിയ വാക്കുകൾക്ക് ഹവ്വായും, ഹവ്വായുടെ വാക്കുകൾക്ക് ആദാമും ശ്രദ്ധ കൊടുത്തു. ഫലമോ? പിന്നീടുള്ള അവരുടെ ജീവിതം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ഒടുവിൽ യാതൊരു പ്രത്യാശയുമില്ലാതെ അവർ മൺമറഞ്ഞു. അവരുടെ അനുസരണക്കേട് മുഴുമനുഷ്യരെയും മരണത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടു.
നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, മനുഷ്യകുടുംബത്തെ നിത്യജീവനിലേക്കും സന്തോഷത്തിലേക്കും നയിക്കുമായിരുന്ന വ്യക്തമായ നിർദേശങ്ങൾ ഏദെൻതോട്ടത്തിൽവെച്ച് യഹോവ നൽകി. (4. (എ) പ്രളയത്തിനു ശേഷം പുതിയ മാർഗനിർദേശങ്ങൾ ആവശ്യമായിവന്നത് എന്തുകൊണ്ട്? (ബി) മാറിയ സാഹചര്യങ്ങൾ ദൈവത്തിന്റെ ചിന്തകൾ വെളിപ്പെടുത്തിയത് എങ്ങനെ?
4 ജീവരക്ഷാകരമായ നിർദേശങ്ങൾ ദൈവം നോഹയ്ക്കു കൊടുത്തു. പ്രളയത്തിനു ശേഷം, തന്റെ ജനം രക്തം ഭക്ഷിക്കരുതെന്നു യഹോവ കല്പിച്ചു. എന്തുകൊണ്ട്? കാരണം യഹോവ മനുഷ്യർക്കു മാംസം കഴിക്കാനുള്ള അനുവാദം കൊടുക്കാൻ പോകുകയായിരുന്നു. മാറിയ സാഹചര്യത്തിൽ ഈ പുതിയ മാർഗനിർദേശം ആവശ്യമായിവന്നു: “പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു.” (ഉല്പ. 9:1-4) ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ് ജീവൻ. അതിനെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണെന്ന് ഈ കല്പന വെളിപ്പെടുത്തി. സ്രഷ്ടാവും ജീവദാതാവും എന്ന നിലയിൽ ജീവൻ സംബന്ധിച്ച് നിയമങ്ങൾ വെക്കാനുള്ള അവകാശം യഹോവയ്ക്കാണ്. ഉദാഹരണത്തിന്, കൊല ചെയ്യരുതെന്ന് യഹോവ മനുഷ്യർക്കു കല്പന കൊടുത്തു. ജീവനും രക്തവും ദൈവം പവിത്രമായി വീക്ഷിക്കുന്നു. അത് ദുരുപയോഗം ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും.—ഉല്പ. 9:5, 6.
5. എന്താണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യാൻ പോകുന്നത്, എന്തുകൊണ്ട്?
5 നോഹയുടെ കാലത്തിനു ശേഷവും യഹോവ തന്റെ ജനത്തെ നയിച്ചുകൊണ്ടിരുന്നു. യഹോവ അങ്ങനെ ചെയ്തതിന്റെ ചില ദൃഷ്ടാന്തങ്ങൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. പുതിയ ലോകത്തിലേക്കു നയിക്കുന്ന യഹോവയുടെ മാർഗനിർദേശം പിൻപറ്റാനുള്ള നമ്മുടെ തീരുമാനത്തിന് അത് കരുത്തു പകരും.
പുതിയ ജനത, പുതിയ നിർദേശങ്ങൾ
6. മോശ മുഖാന്തരം നൽകിയ നിയമങ്ങൾ ഇസ്രായേല്യർ അനുസരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്, അവർക്ക് ഏതു മനോഭാവം ആവശ്യമായിരുന്നു?
6 മോശയുടെ നാളിൽ, ജീവിതരീതിയും ആരാധനയും സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ യഹോവ തന്റെ ജനത്തിനു കൊടുത്തു. എന്തുകൊണ്ട്? കാരണം, സാഹചര്യങ്ങൾ വീണ്ടും മാറി. 200-ലധികം വർഷക്കാലം ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായി കഴിയുകയായിരുന്നു. ഈജിപ്തുകാർ മരിച്ചവരെയും വിഗ്രഹങ്ങളെയും ആരാധിക്കുന്നവരും ദൈവനിന്ദാകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആയിരുന്നു. അതുകൊണ്ട് ഈജിപ്തിൽനിന്ന് മോചിതരായപ്പോൾ ദൈവജനത്തിന് പുതിയ മാർഗനിർദേശങ്ങൾ ആവശ്യമായിവന്നു. ദൈവനിയമം മാത്രം പിൻപറ്റുന്ന ഒരു ജനതയായിത്തീരുമായിരുന്നു അവർ. “നിയമം” എന്നതിനുള്ള എബ്രായപദത്തിന്, “ദിശ കാണിച്ചുകൊടുക്കുക, നയിക്കുക, നിർദേശങ്ങൾ കൊടുക്കുക” എന്നൊക്കെ അർഥമുള്ള ഒരു പദവുമായി ബന്ധമുണ്ടെന്ന് ചില പരാമർശഗ്രന്ഥങ്ങൾ പറയുന്നു. ചുറ്റുമുണ്ടായിരുന്ന ജനതകളുടെ അസാന്മാർഗികജീവിതരീതിയിൽനിന്നും വ്യാജാരാധനയിൽനിന്നും ന്യായപ്രമാണം ഇസ്രായേല്യരെ സംരക്ഷിക്കുമായിരുന്നു. ദൈവത്തെ അനുസരിച്ചപ്പോൾ അവർക്ക് അനുഗ്രഹം ലഭിച്ചു. എന്നാൽ ദൈവത്തെ അവഗണിച്ചപ്പോൾ അതിന്റെ കയ്പേറിയ ഫലങ്ങൾ അവർക്ക് അനുഭവിക്കേണ്ടിവന്നു.—ആവർത്തനപുസ്തകം 28:1, 2, 15 വായിക്കുക.
7. (എ) യഹോവ തന്റെ ജനത്തിനു മാർഗനിർദേശങ്ങൾ നൽകിയത് എന്തുകൊണ്ട്? (ബി) ന്യായപ്രമാണം ഇസ്രായേല്യർക്കു ഒരു ശിശുപാലകനായിരുന്നത് എങ്ങനെ?
7 പുതിയ മാർഗനിർദേശങ്ങൾ കൊടുത്തതിനു മറ്റൊരു കാരണവുമുണ്ടായിരുന്നു. യഹോവയുടെ ഉദ്ദേശ്യത്തിലെ ഒരു പ്രധാന ഭാഗമായ മിശിഹായുടെ വരവിനായി ന്യായപ്രമാണം ഇസ്രായേല്യരെ ഒരുക്കി. തങ്ങൾ അപൂർണരാണെന്നുള്ള സംഗതി ന്യായപ്രമാണം അവരെ ഓർമിപ്പിച്ചു. തങ്ങളുടെ പാപങ്ങൾ പൂർണമായി ഇല്ലാതാക്കുന്നതിനായി ഒരു മറുവിലയുടെ അതായത്, പൂർണതയുള്ള ഒരു ബലിയുടെ ഗലാ. 3:19; എബ്രാ. 10:1-10) കൂടാതെ, ന്യായപ്രമാണം മിശിഹായിലേക്കു നയിക്കുന്ന വംശാവലി സംരക്ഷിക്കുകയും മിശിഹാ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തെ തിരിച്ചറിയാൻ അവരെ സഹായിക്കുകയും ചെയ്തു. അതെ, ന്യായപ്രമാണം ക്രിസ്തുവിലേക്കു നയിക്കുന്ന താത്കാലികമായ ഒരു വഴികാട്ടിയെപ്പോലെ അഥവാ ‘ശിശുപാലകനെ’പ്പോലെയായിരുന്നു.—ഗലാ. 3:23, 24.
ആവശ്യമുണ്ടെന്ന കാര്യം മനസ്സിലാക്കാൻ ന്യായപ്രമാണം അവരെ സഹായിച്ചു. (8. നമ്മൾ മോശൈക ന്യായപ്രമാണത്തിലെ തത്ത്വങ്ങൾ അനുസരിച്ച് ജീവിക്കേണ്ടത് എന്തുകൊണ്ട്?
8 യഹോവ ന്യായപ്രമാണത്തിൽ നൽകിയിരുന്ന മാർഗനിർദേശങ്ങളിൽനിന്ന് ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്കും പ്രയോജനം നേടാനാകും. എങ്ങനെ? ന്യായപ്രമാണത്തിന്റെ തത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമെടുത്തുകൊണ്ട്. നമ്മൾ ഇപ്പോൾ ആ നിയമങ്ങളുടെ കീഴിൽ അല്ലെങ്കിലും അനുദിന ജീവിതത്തിലും ആരാധനയിലും നമ്മളെ വഴിനയിക്കാൻ അവയിൽ പലതും സഹായിക്കും. ദൈവം ബൈബിളിൽ ഈ നിയമങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് നമ്മൾ അതിൽനിന്നു പഠിക്കുന്നതിനും ആ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിനും വേണ്ടിയാണ്. അതുപോലെ ന്യായപ്രമാണത്തെക്കാൾ ശ്രേഷ്ഠമായ ഒന്ന് യേശു നമ്മളെ പഠിപ്പിച്ചു എന്ന കാര്യം വിലമതിക്കാനുമാണ്. യേശു എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുക: “‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നു: ഒരു സ്ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.” അതുകൊണ്ട്, വ്യഭിചാരം ചെയ്യരുതെന്നു മാത്രമല്ല അസാന്മാർഗിക ചിന്തകളും ആഗ്രഹങ്ങളും നമ്മൾ ഒഴിവാക്കുകയും വേണം.—മത്താ. 5:27, 28.
9. ഏതു പുതിയ സാഹചര്യം ദൈവത്തിൽനിന്നുള്ള പുതിയ മാർഗനിർദേശം ആവശ്യമാക്കിത്തീർത്തു?
9 യേശു, മിശിഹായായി വന്നതിനു ശേഷം പുതിയ മാർഗനിർദേശങ്ങളും യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ആവശ്യമായിവന്നു. എന്തുകൊണ്ട്? കാരണം, എ.ഡി. 33-ൽ യഹോവ ഇസ്രായേൽ ജനതയ്ക്കു പകരം ക്രിസ്തീയസഭയെ തന്റെ ജനമായി തിരഞ്ഞെടുത്തു. അങ്ങനെ ദൈവജനത്തിന്റെ സാഹചര്യം വീണ്ടും മാറി.
ആത്മീയ ഇസ്രായേലിനുള്ള മാർഗരേഖ
10. എന്തുകൊണ്ടാണ് ക്രിസ്തീയസഭയ്ക്കു പുതിയ നിയമങ്ങൾ നൽകിയത്, ഇസ്രായേല്യർക്കു കൊടുത്തിരുന്ന നിയമങ്ങളിൽനിന്ന് അതു വ്യത്യസ്തമായിരുന്നത് എങ്ങനെ?
10 എങ്ങനെ ജീവിക്കണമെന്നും തന്നെ എങ്ങനെ ആരാധിക്കണമെന്നും പഠിപ്പിക്കാൻ യഹോവ ഇസ്രായേല്യർക്കു മോശൈക ന്യായപ്രമാണം കൊടുത്തു. എന്നാൽ ഒന്നാം നൂറ്റാണ്ടുമുതൽ ദൈവജനം ഒരു ദേശത്തുനിന്ന് മാത്രമുള്ളവരായിരുന്നില്ല. പകരം പല ദേശങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നും ഉള്ളവരായിരുന്നു. അവരെ ആത്മീയ ഇസ്രായേൽ എന്നാണ് വിളിച്ചിരുന്നത്. അവരെല്ലാം ചേർന്ന് ക്രിസ്തീയസഭ രൂപംകൊണ്ടു, അവർ ഒരു പുതിയ ഉടമ്പടിയുടെ കീഴിലുമായി. എങ്ങനെ ജീവിക്കണമെന്നും ആരാധിക്കണമെന്നും സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ യഹോവ അവർക്കു കൊടുത്തു. “ദൈവം പക്ഷപാതമുള്ളവനല്ലെന്നും ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണെന്നും” തെളിഞ്ഞു. (പ്രവൃ. 10:34, 35) അവർ പിൻപറ്റിയത് “ക്രിസ്തുവിന്റെ പ്രമാണം” ആയിരുന്നു. അത് അടിസ്ഥാനപ്പെട്ടിരുന്നത് കല്ലുകളിൽ എഴുതിയ നിയമങ്ങളിലല്ല, ഹൃദയങ്ങളിൽ എഴുതിയ നിയമങ്ങളിലായിരുന്നു. ക്രിസ്ത്യാനികൾ എവിടെ ജീവിച്ചാലും ശരി, ഈ നിയമം അവരെ വഴിനയിക്കുകയും അവർക്കു പ്രയോജനപ്പെടുകയും ചെയ്യുമായിരുന്നു.—ഗലാ. 6:2.
11. “ക്രിസ്തുവിന്റെ പ്രമാണം” നമ്മുടെ ക്രിസ്തീയജീവിതത്തിന്റെ ഏതു രണ്ടു വശങ്ങളെ സ്വാധീനിക്കുന്നു?
11 യഹോവ യേശുവിലൂടെ നൽകിയ മാർഗനിർദേശങ്ങളിൽനിന്ന് ആത്മീയ ഇസ്രായേൽ വളരെയധികം പ്രയോജനം നേടി. പുതിയ ഉടമ്പടി സ്ഥാപിക്കുന്നതിനു തൊട്ടുമുമ്പ് യേശു രണ്ടു പ്രധാന കല്പനകൾ നൽകി. ഒന്ന് പ്രസംഗവേലയോടു ബന്ധപ്പെട്ടതായിരുന്നു. അടുത്തത്, നമ്മുടെ പെരുമാറ്റത്തെക്കുറിച്ചും മറ്റുള്ളവരോട് എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ചും ഉള്ളതായിരുന്നു. എല്ലാ ക്രിസ്ത്യാനികൾക്കുംവേണ്ടി ഉള്ളതായിരുന്നു ഈ നിർദേശങ്ങൾ. അതുകൊണ്ട് നമ്മുടെ പ്രത്യാശ സ്വർഗത്തിൽ ജീവിക്കാനായാലും ഭൂമിയിൽ ജീവിക്കാനായാലും ഈ മാർഗനിർദേശങ്ങൾ നമുക്കെല്ലാം ഒരുപോലെ ബാധകമാണ്.
12. പ്രസംഗവേലയുടെ പ്രത്യേകത എന്തായിരുന്നു?
12 കഴിഞ്ഞ കാലത്ത് യഹോവയെ സേവിക്കുന്നതിന് 1 രാജാ. 8:41-43) എന്നാൽ യേശു ശിഷ്യന്മാരോട് ആളുകളുടെ അടുത്തേക്കു ‘പോകാനുള്ള’ കല്പനയാണ് കൊടുത്തത്. ആ കല്പന നമുക്കു മത്തായി 28:19, 20-ൽ കാണാം. (വായിക്കുക.) എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ ആ പുതിയ സഭയിലെ അംഗങ്ങളായ ഏതാണ്ട് 120 പേർക്കു പരിശുദ്ധാത്മാവ് ലഭിക്കുകയും അവർ യഹൂദരോടും യഹൂദമതം സ്വീകരിച്ചവരോടും അവരുടെ സ്വന്തം ഭാഷകളിൽ സുവാർത്ത അറിയിക്കുകയും ചെയ്തു. അങ്ങനെ ലോകത്തെല്ലായിടത്തും സുവാർത്ത അറിയിക്കാൻ യഹോവയ്ക്ക് ആഗ്രഹമുണ്ടെന്ന് തെളിഞ്ഞു. (പ്രവൃ. 2:4-11) പിന്നീട് ശമര്യക്കാരുടെ അടുത്തേക്കും എ.ഡി. 36-ൽ പരിച്ഛേദനയേൽക്കാത്ത മറ്റ് ജനതകളുടെ അടുക്കലേക്കും സുവാർത്ത എത്തി. അതായത് സുവാർത്ത ലോകമെങ്ങും വ്യാപിക്കാൻ തുടങ്ങി.
പല ദേശങ്ങളിൽനിന്നും ആളുകൾ ഇസ്രായേലിലേക്കു വരണമായിരുന്നു. (13, 14. (എ) യേശുവിന്റെ “പുതിയ കല്പന”യിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (ബി) യേശു വെച്ച മാതൃകയിൽനിന്നും നമ്മൾ എന്താണ് പഠിക്കുന്നത്?
13 സഹോദരങ്ങളോട് നമ്മൾ എങ്ങനെ ഇടപെടണം എന്നതു സംബന്ധിച്ചും യേശു “ഒരു പുതിയ കല്പന” നൽകി. (യോഹന്നാൻ 13:34, 35 വായിക്കുക.) അനുദിന ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ മാത്രമല്ല, അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ തയ്യാറായിക്കൊണ്ടുപോലും അവരോടുള്ള സ്നേഹം കാണിക്കണം. ന്യായപ്രമാണം ആവശ്യപ്പെട്ട ഒന്നായിരുന്നില്ല അത്.—മത്താ. 22:39; 1 യോഹ. 3:16.
14 യേശുവാണ് നിസ്വാർഥസ്നേഹം കാണിക്കുന്ന കാര്യത്തിൽ ഏറ്റവും നല്ല മാതൃക വെച്ചത്. ശിഷ്യന്മാർക്കുവേണ്ടി ജീവൻ കൊടുക്കുന്ന അളവോളം യേശു അവരെ സ്നേഹിച്ചു. തന്റെ അനുഗാമികൾ ആ മാതൃക പിൻപറ്റണമെന്നാണ് യേശു പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് കഷ്ടങ്ങൾ സഹിക്കാനും വേണ്ടിവന്നാൽ സഹോദരങ്ങൾക്കുവേണ്ടി ജീവൻ കൊടുക്കാൻപോലും നമ്മൾ മനസ്സൊരുക്കമുള്ളവരായിരിക്കണം.—1 തെസ്സ. 2:8.
മാർഗനിർദേശങ്ങൾ—ഇക്കാലത്തേക്കും ഭാവിയിലേക്കും
15, 16. നമ്മുടെ ഇപ്പോഴത്തെ പുതിയ സാഹചര്യം എന്താണ്, ദൈവം നമ്മളെ നയിക്കുന്നത് എങ്ങനെ?
15 തന്റെ അനുഗാമികൾക്കു “തക്കസമയത്ത് ഭക്ഷണം” നൽകുന്നതിനായി “വിശ്വസ്തനും വിവേകിയുമായ അടിമ”യെ യേശു നിയമിച്ചിരിക്കുന്നു. (മത്താ. 24:45-47) ഈ ഭക്ഷണത്തിൽ, സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ദൈവജനത്തിന് ലഭിക്കുന്ന മാർഗനിർദേശങ്ങളും ഉൾപ്പെടുന്നു. നമ്മുടെ സാഹചര്യങ്ങൾ പുതിയതായിരിക്കുന്നത് എങ്ങനെ?
16 നമ്മൾ ജീവിക്കുന്നത് “അന്ത്യകാലത്ത്” ആണ്. വളരെ പെട്ടെന്നുതന്നെ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു കഷ്ടം നമ്മളെല്ലാം നേരിടാൻ പോകുകയാണ്. (2 തിമൊ. 3:1; മർക്കോ. 13:19) സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ട സാത്താനും ഭൂതങ്ങളും ഭൂമിയിലെ ദുരിതങ്ങളുടെ ആക്കം കൂട്ടിയിരിക്കുന്നു. (വെളി. 12:9, 12) കൂടാതെ, ഗോളവ്യാപകമായി കൂടുതൽ ആളുകളുടെ അടുക്കലും കൂടുതൽ ഭാഷകളിലും പ്രസംഗിച്ചുകൊണ്ട് നമ്മൾ യേശുവിന്റെ കല്പന അനുസരിക്കുകയും ചെയ്യുന്നു!
17, 18. ലഭിക്കുന്ന മാർഗനിർദേശങ്ങളോട് നമ്മൾ എങ്ങനെ പ്രതികരിക്കണം?
17 പ്രസംഗപ്രവർത്തനത്തിൽ നമ്മളെ സഹായിക്കാൻ ദൈവത്തിന്റെ സംഘടന നിരവധി ഉപകരണങ്ങൾ തന്നിട്ടുണ്ട്. അതൊക്കെ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? ഈ ഉപകരണങ്ങൾ ഏറ്റവും ഫലകരമായി എങ്ങനെ ഉപയോഗിക്കാമെന്ന് യോഗങ്ങളിലൂടെ നമ്മളെ പഠിപ്പിക്കുന്നു. ഇവയെ ദൈവത്തിൽനിന്ന് വരുന്ന മാർഗനിർദേശങ്ങളായി നിങ്ങൾ കാണുന്നുണ്ടോ?
18 ദൈവത്തിൽനിന്ന് അനുഗ്രഹം ലഭിക്കുന്നതിന്, ക്രിസ്തീയസഭയിലൂടെ ദൈവം തരുന്ന എല്ലാ മാർഗനിർദേശങ്ങളും നമ്മൾ ശ്രദ്ധയോടെ പിൻപറ്റണം. ഇപ്പോൾത്തന്നെ നമുക്ക് അതെല്ലാം അനുസരിക്കാൻ കഴിയുന്നുണ്ടെങ്കിൽ സാത്താന്റെ മുഴുവ്യവസ്ഥിതിയെയും നശിപ്പിക്കുന്ന ‘മഹാകഷ്ടത്തിന്റെ’ സമയത്ത് മാർഗനിർദേശങ്ങൾ അനുസരിക്കുന്നത് നമുക്ക് എളുപ്പമായിരിക്കും. (മത്താ. 24:21) അതിനു ശേഷം സാത്താന്റെ സ്വാധീനം ഒട്ടുമില്ലാത്ത പുതിയ ലോകത്തിൽ ജീവിക്കാൻ നമുക്ക് പുതിയ മാർഗനിർദേശം ആവശ്യമായിവരും.
19, 20. ഏതു ചുരുളുകൾ തുറക്കും, അതിൽനിന്ന് നമുക്ക് എന്തു പ്രയോജനം കിട്ടും?
19 മോശയുടെ കാലത്ത് ഇസ്രായേൽ ജനതയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ ആവശ്യമായിരുന്നു. അതുകൊണ്ട് ദൈവം അവർക്കു ന്യായപ്രമാണം വെളിപാട് 20:12 വായിക്കുക.) ആ സമയത്ത് മനുഷ്യരിൽനിന്ന് ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ ഈ ചുരുളുകളിൽ വിശദീകരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പുനരുത്ഥാനം ചെയ്തവർ ഉൾപ്പെടെ എല്ലാവർക്കും, അവരെക്കുറിച്ചുള്ള ദൈവേഷ്ടം എന്താണെന്ന് ഈ ചുരുളുകളിൽനിന്ന് പഠിക്കാനാകും. യഹോവയുടെ ചിന്താരീതിയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഈ ചുരുളുകൾ സഹായിക്കും. ബൈബിൾ കുറെക്കൂടെ മെച്ചമായി മനസ്സിലാക്കാനും നമുക്കു കഴിയും. അതുകൊണ്ട്, പറുദീസയിൽ ജീവിക്കുന്ന എല്ലാവരും പരസ്പരം സ്നേഹവും ബഹുമാനവും ആദരവും കാണിക്കും. (യെശ. 26:9) രാജാവായ ക്രിസ്തുയേശുവിന്റെ മാർഗനിർദേശത്തിൻകീഴിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ പഠിക്കുമെന്നും മറ്റുള്ളവരെ പഠിപ്പിക്കുമെന്നും ഒന്നു സങ്കല്പിച്ചുനോക്കൂ!
കൊടുത്തു. പിന്നീട്, ക്രിസ്തീയസഭ “ക്രിസ്തുവിന്റെ പ്രമാണം” പിൻപറ്റണമായിരുന്നു. സമാനമായി, ഭാവിയിൽ പുതിയ ലോകത്തിൽ പുതിയ നിർദേശങ്ങളടങ്ങിയ പുതിയ ചുരുളുകൾ നമുക്ക് ലഭിക്കുമെന്നു ബൈബിൾ പറയുന്നു. (20 ‘ചുരുളുകളിൽ എഴുതിയിരിക്കുന്ന’ നിർദേശങ്ങൾ അനുസരിക്കുകയും അന്തിമപരിശോധനയിൽ യഹോവയോടു വിശ്വസ്തരായിരിക്കുകയും ആണെങ്കിൽ ‘ജീവന്റെ പുസ്തകത്തിൽ’ യഹോവ നമ്മുടെ പേരുകളും സദാകാലത്തേക്കുമായി എഴുതിവെക്കും. അതാണ് നമുക്കുള്ള ഓഹരി—നിത്യജീവൻ! അതുകൊണ്ട് ബൈബിൾ പറയുന്നതു ശ്രദ്ധവെച്ച് കേൾക്കണം, അതു നമുക്ക് എന്താണ് അർഥമാക്കുന്നതെന്ന് കാണാൻ ശ്രമിക്കണം, ദൈവത്തിന്റെ മാർഗനിർദേശം അനുസരിച്ചുകൊണ്ട് നമ്മൾ ജീവിക്കണം. ഇങ്ങനെ ചെയ്താൽ നമുക്ക് മഹാകഷ്ടത്തെ അതിജീവിക്കാനും സ്നേഹവാനും ജ്ഞാനിയും ആയ യഹോവയെക്കുറിച്ച് സകല നിത്യതയിലും പഠിക്കാനും കഴിയും.—സഭാ. 3:11; റോമ. 11:33.