വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രേ​ണ്ടത്‌ എന്തുകൊണ്ട്?

ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രേ​ണ്ടത്‌ എന്തുകൊണ്ട്?

‘അവർ ദിവസ​വും മുടങ്ങാ​തെ ഏകമന​സ്സോ​ടെ ദൈവാ​ല​യ​ത്തിൽ ഒരുമി​ച്ചു​കൂ​ടി​വന്നു.’—പ്രവൃ. 2:46.

ഗീതം: 20, 119

1-3. (എ) ക്രിസ്‌ത്യാ​നി​കൾ കൂടി​വ​രാൻ ആകാം​ക്ഷ​യു​ള്ള​വ​രാ​ണെന്ന് എങ്ങനെ തെളി​യി​ച്ചി​രി​ക്കു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) ഈ ലേഖന​ത്തിൽ എന്ത് ചർച്ച ചെയ്യും?

കൊറി​ന​യ്‌ക്ക് 17 വയസ്സു​ള്ള​പ്പോൾ അവളുടെ അമ്മയെ അറസ്റ്റു ചെയ്‌ത്‌ ദൂരെ​യുള്ള തൊഴിൽപ്പാ​ള​യ​ത്തി​ലേക്ക് അയച്ചു. പിന്നീട്‌, ആയിര​ക്ക​ണ​ക്കിന്‌ മൈലു​കൾ അകലെ​യുള്ള സൈബീ​രി​യ​യി​ലേക്ക് കൊറി​ന​യെ​യും നാടു​ക​ടത്തി. അവിടെ ഒരു കന്നുകാ​ലി​ഫാ​മിൽ അവളെ അടിമ​യെ​പ്പോ​ലെ പണി​യെ​ടു​പ്പി​ച്ചു. തണുപ്പി​നെ പ്രതി​രോ​ധി​ക്കാ​നുള്ള വസ്‌ത്ര​ങ്ങൾപോ​ലു​മി​ല്ലാ​തെ ചില​പ്പോൾ മരം കോച്ചുന്ന തണുപ്പത്ത്‌ അവൾക്ക് പുറത്ത്‌ പണി​യെ​ടു​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്. സാഹച​ര്യം ഇത്ര വഷളാ​യി​രു​ന്നി​ട്ടും കൊറി​ന​യും മറ്റൊരു സഹോ​ദ​രി​യും എന്തുവ​ന്നാ​ലും ഒരു ദിവസം സഭാ​യോ​ഗ​ത്തിന്‌ പോകാൻ തീരു​മാ​നി​ച്ചു.

2 കൊറിന പറയുന്നു: “വൈകു​ന്നേരം ആയപ്പോൾ ഞങ്ങൾ 25 കിലോ​മീ​റ്റർ ദൂരെ​യുള്ള റെയിൽവെ സ്റ്റേഷനി​ലേക്ക് നടന്നു. പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ പുറ​പ്പെട്ടു. ആറു മണിക്കൂർ ട്രെയിൻ യാത്ര. വീണ്ടും പത്തു കിലോ​മീ​റ്റർ നടത്തം. ഒടുവിൽ ഞങ്ങൾ യോഗ​സ്ഥ​ലത്ത്‌ എത്തി.” ഇത്രയും കഷ്ടപ്പെട്ട് അവിടെ എത്തിയ​തിൽ അവൾക്ക് വലിയ സന്തോഷം തോന്നി. കൊറിന പറയുന്നു: “യോഗ​ത്തിൽ ഞങ്ങൾ വീക്ഷാ​ഗോ​പു​രം പഠിച്ചു, രാജ്യ​ഗീ​തങ്ങൾ പാടി. ഞങ്ങൾക്ക് വലിയ ഉന്മേഷം തോന്നി, അത്‌ ഞങ്ങളുടെ വിശ്വാ​സം ശക്തമാക്കി.” മൂന്നു ദിവസം കഴിഞ്ഞാണ്‌ അവർ തിരി​ച്ചെ​ത്തി​യത്‌. എന്നിട്ടും അവരുടെ തൊഴി​ലു​ടമ അത്‌ അറിഞ്ഞതേ ഇല്ല.

3 ഒന്നിച്ചു​കൂ​ടി​വ​രാ​നുള്ള അവസര​ങ്ങൾക്കാ​യി യഹോ​വ​യു​ടെ ജനം എല്ലാക്കാ​ല​ത്തും കാത്തി​രു​ന്നി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, ആദ്യകാ​ലത്തെ ക്രിസ്‌ത്യാ​നി​കൾ യഹോ​വയെ ആരാധി​ക്കു​ന്ന​തി​നാ​യും യഹോ​വ​യെ​ക്കു​റിച്ച് പഠിക്കു​ന്ന​തി​നാ​യും കൂടി​വ​രാൻ ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രു​ന്നു. (പ്രവൃ. 2:42) സഭാ​യോ​ഗ​ങ്ങൾക്ക് പോകാൻ നിങ്ങളും ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രി​ക്കാം. എല്ലാവ​രെ​യും​പോ​ലെ​തന്നെ ക്രമമാ​യി യോഗ​ങ്ങൾക്ക് ഹാജരാ​കു​ന്ന​തിന്‌ നമുക്കും പല തടസ്സങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാം. ജോലി​ഭാ​രം, അനുദിന ജീവി​ത​ത്തി​ര​ക്കു​കൾ, ക്ഷീണം എന്നിവ​യെ​ല്ലാം തടസ്സമാ​യി വന്നേക്കാം. അങ്ങനെ​യാ​ണെ​ങ്കിൽ എന്തു വില കൊടു​ത്തും യോഗ​ങ്ങൾക്ക് ഹാജരാ​കാൻ നമ്മളെ എന്ത് സഹായി​ക്കും? [1] സഭാ​യോ​ഗ​ങ്ങൾക്ക് ക്രമമാ​യി ഹാജരാ​കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ ബൈബിൾവി​ദ്യാർഥി​ക​ളെ​യും മറ്റുള്ള​വ​രെ​യും നമുക്ക് എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാം? യോഗ​ങ്ങൾക്ക് ഹാജരാ​കേ​ണ്ട​തി​ന്‍റെ മൂന്നു കാരണങ്ങൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും: (1) നമുക്ക് ഗുണം ചെയ്യും, (2) മറ്റുള്ള​വർക്ക് ഗുണം ചെയ്യും, (3) യഹോ​വയെ സന്തോ​ഷി​പ്പി​ക്കും. [2]

യോഗങ്ങൾ നമുക്ക് ഗുണം ചെയ്യുന്നു

4. യഹോ​വ​യെ​ക്കു​റിച്ച് പഠിക്കാൻ യോഗങ്ങൾ സഹായി​ക്കു​ന്നത്‌ എങ്ങനെ?

4 യോഗങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നു. ഓരോ യോഗ​വും യഹോ​വ​യെ​ക്കു​റിച്ച് കൂടുതൽ പഠിക്കാൻ നമ്മളെ സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മിക്ക സഭകളും അടുത്ത​കാ​ലത്ത്‌ സഭാ ബൈബിൾപ​ഠ​ന​ത്തിൽ യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌തകം പഠിച്ചു. ദൈവ​ത്തി​ന്‍റെ ഗുണങ്ങ​ളെ​ക്കു​റി​ച്ചുള്ള പഠന​ത്തോ​ടൊ​പ്പം, സഹോ​ദ​ര​ങ്ങ​ളു​ടെ ഹൃദയ​ത്തിൽനിന്ന് വന്ന അഭി​പ്രാ​യങ്ങൾ സ്വർഗീ​യ​പി​താ​വി​നോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം കൂടുതൽ ശക്തമാ​ക്കി​യി​ല്ലേ? പ്രസം​ഗങ്ങൾ, അവതര​ണങ്ങൾ, ബൈബിൾവാ​യന എന്നിവ ശ്രദ്ധി​ച്ചു​കൊണ്ട് യോഗ​ങ്ങ​ളിൽ നമ്മൾ ബൈബി​ളി​നെ​ക്കു​റി​ച്ചും കൂടു​ത​ലാ​യി പഠിക്കു​ന്നു. (നെഹ. 8:8) ഓരോ ആഴ്‌ച​യി​ലെ​യും ബൈബിൾവാ​യ​നാ​ഭാ​ഗം തയ്യാറാ​കു​മ്പോ​ഴും സഹോ​ദ​രങ്ങൾ കണ്ടെത്തിയ ആശയങ്ങൾ കേൾക്കു​മ്പോ​ഴും നമ്മൾ എന്തെല്ലാം കാര്യ​ങ്ങ​ളാണ്‌ പഠിക്കു​ന്ന​തെന്ന് ചിന്തിക്കൂ!

5. ബൈബി​ളിൽനിന്ന് പഠിച്ച കാര്യങ്ങൾ ഉപയോ​ഗി​ക്കാ​നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ മെച്ച​പ്പെ​ടാ​നും യോഗങ്ങൾ നിങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

5 വീക്ഷാ​ഗോ​പു​ര​പ​ഠനം പോ​ലെ​യുള്ള യോഗങ്ങൾ ബൈബിൾത​ത്ത്വ​ങ്ങൾ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാൻ നമ്മളെ സഹായി​ക്കും. (1 തെസ്സ. 4:9, 10) യഹോ​വ​യു​ടെ സേവന​ത്തിൽ നല്ല ലക്ഷ്യങ്ങൾ വെക്കാ​നോ പ്രാർഥ​ന​ക​ളു​ടെ ഗുണനി​ല​വാ​രം മെച്ച​പ്പെ​ടു​ത്താ​നോ ഒരു സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ ക്ഷമിക്കാ​നോ വീക്ഷാ​ഗോ​പു​ര​പ​ഠനം നിങ്ങളെ പ്രേരി​പ്പി​ച്ചി​ട്ടു​ണ്ടോ? കൂടാതെ, സുവാർത്ത ആളുകളെ അറിയി​ക്കേണ്ട വിധവും ബൈബിൾസ​ത്യം മനസ്സി​ലാ​ക്കാൻ മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാ​മെ​ന്നും മധ്യവാ​ര​യോ​ഗ​ത്തി​ലൂ​ടെ നമ്മൾ പഠിക്കു​ന്നു.—മത്താ. 28:19, 20.

6. യോഗങ്ങൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ശക്തരാ​യി​രി​ക്കാൻ സഹായി​ക്കു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ?

6 യോഗങ്ങൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. സാത്താന്‍റെ ലോകം നമ്മുടെ വിശ്വാ​സം ദുർബ​ല​മാ​ക്കാൻ ശ്രമി​ക്കു​ന്നു. അത്‌ നമ്മളെ സമ്മർദ്ദ​ത്തി​ലാ​ക്കു​ക​യും നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. എന്നാൽ യോഗങ്ങൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും യഹോ​വയെ സേവി​ക്കാ​നുള്ള ശക്തി തരിക​യും ചെയ്യുന്നു. (പ്രവൃ​ത്തി​കൾ 15:30-32 വായി​ക്കുക.) ബൈബിൾപ്ര​വ​ച​നങ്ങൾ നിവൃ​ത്തി​യേ​റിയ വിധം നമ്മൾ പലപ്പോ​ഴും യോഗ​ങ്ങ​ളിൽ ചർച്ച ചെയ്യാ​റുണ്ട്. ഭാവി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം നിറ​വേ​റു​മെ​ന്നുള്ള നമ്മുടെ ഉറപ്പ് ശക്തമാ​ക്കാൻ ഇതിനാ​കും. പ്രസം​ഗ​ങ്ങ​ളി​ലൂ​ടെ മാത്രമല്ല സഹോ​ദ​രങ്ങൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌, അഭി​പ്രാ​യങ്ങൾ പറഞ്ഞു​കൊ​ണ്ടും ഹൃദയ​ത്തിൽനിന്ന് യഹോ​വയെ പാടി സ്‌തു​തി​ച്ചു​കൊ​ണ്ടും അവർ അത്‌ ചെയ്യുന്നു. (1 കൊരി. 14:26) യോഗ​ത്തി​നു മുമ്പും ശേഷവും സഹോ​ദ​ര​ങ്ങ​ളോട്‌ സംസാ​രി​ക്കു​മ്പോൾ നമുക്ക് ഉന്മേഷം തോന്നാ​റുണ്ട്. കാരണം, നമ്മളെ​ക്കു​റിച്ച് കരുത​ലുള്ള അനേകം സുഹൃ​ത്തു​ക്കൾ അവിടെ നമുക്കുണ്ട്.—1 കൊരി. 16:17, 18.

7. യോഗ​ങ്ങൾക്ക് കൂടി​വ​രു​ന്നത്‌ വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

7 പരിശു​ദ്ധാ​ത്മാ​വി​ന്‍റെ സഹായം നമുക്ക് ലഭിക്കു​ന്നു. സഭകളെ നയിക്കാൻ യേശു പരിശു​ദ്ധാ​ത്മാ​വി​നെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ‘ആത്മാവ്‌ സഭക​ളോ​ടു പറയു​ന്നത്‌ കേൾക്കാ​നാണ്‌’ യേശു നമ്മളോ​ടു പറഞ്ഞത്‌. (വെളി. 2:7) പ്രലോ​ഭ​നങ്ങൾ ചെറുത്തു നിൽക്കാ​നും ധൈര്യ​ത്തോ​ടെ പ്രസം​ഗി​ക്കാ​നും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും പരിശു​ദ്ധാ​ത്മാ​വിന്‌ നമ്മളെ സഹായി​ക്കാ​നാ​കും. അതു​കൊ​ണ്ടാണ്‌ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ സഹായം ലഭിക്കാ​നാ​യി യോഗ​ങ്ങൾക്ക് കൂടി​വ​രാൻ നമ്മൾ സർവ​ശ്ര​മ​വും ചെയ്യേ​ണ്ടത്‌.

നമ്മൾ യോഗ​ങ്ങൾക്ക് ചെല്ലു​ന്നത്‌ മറ്റുള്ള​വർക്ക് ഗുണം ചെയ്യുന്നു

8. യോഗ​സ്ഥ​ലത്ത്‌ നമ്മളെ കാണു​മ്പോൾ, നമ്മൾ പാട്ടു​പാ​ടു​ന്ന​തും അഭി​പ്രാ​യങ്ങൾ പറയു​ന്ന​തും കേൾക്കു​മ്പോൾ, അത്‌ സഹോ​ദ​ര​ങ്ങളെ എങ്ങനെ സഹായി​ക്കും? (“യോഗ​ത്തി​നു ശേഷം അദ്ദേഹ​ത്തിന്‌ എപ്പോ​ഴും ആശ്വാസം തോന്നി​യി​രു​ന്നു” എന്ന ചതുരം കാണുക.)

8 നമുക്ക് സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം കാണി​ക്കാ​നുള്ള അവസരം ലഭിക്കു​ന്നു. നമ്മുടെ സഭയിൽ വലിയ ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കുന്ന പലരു​മുണ്ട്. പൗലോസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “നമുക്കു പരസ്‌പരം കരുതൽ കാണി​ക്കാം.” (എബ്രാ. 10:24, 25) പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കൂടി​വ​ന്നു​കൊണ്ട് നമുക്ക് സഹോ​ദ​ര​ങ്ങ​ളോ​ടുള്ള കരുതൽ കാണി​ക്കാം. യോഗ​ങ്ങൾക്കു പോകു​ന്ന​തി​ലൂ​ടെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രിക്കാ​നും അവരോട്‌ സംസാ​രി​ക്കാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും അവരുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെ​ന്നും തെളി​യി​ക്കു​ക​യാണ്‌ നമ്മൾ. ഹൃദയ​പൂർവം അഭി​പ്രാ​യങ്ങൾ പറയു​ന്ന​തി​ലൂ​ടെ​യും പാട്ടുകൾ പാടു​ന്ന​തി​ലൂ​ടെ​യും നമ്മൾ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌.—കൊലോ. 3:16.

9, 10. (എ) യോഹന്നാൻ 10:16-ൽ കാണുന്ന യേശുവിന്‍റെ വാക്കുകൾ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം കൂടി​വ​രു​ന്നത്‌ പ്രധാ​ന​മാ​ണെന്ന് മനസ്സി​ലാ​ക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെയെന്നു വിശദീകരിക്കുക. (ബി) യോഗ​ങ്ങൾക്ക് ക്രമമാ​യി ഹാജരാ​കു​ന്നെ​ങ്കിൽ കുടും​ബാം​ഗങ്ങൾ ഉപേക്ഷിച്ച ആരെ​യെ​ങ്കി​ലും നമുക്ക് എങ്ങനെ സഹായി​ക്കാം?

9 യോഗ​ങ്ങൾക്ക് ഹാജരാ​കു​മ്പോൾ സഭയുടെ ഐക്യം കാക്കാൻ നമ്മൾ സഹായി​ക്കു​ന്നു. (യോഹ​ന്നാൻ 10:16 വായി​ക്കുക.) തന്നെ ഒരു ഇടയ​നോ​ടും അനുഗാ​മി​കളെ ചെമ്മരി​യാ​ട്ടിൻകൂ​ട്ട​ത്തോ​ടും ആണ്‌ യേശു ഉപമി​ച്ചത്‌. ഇങ്ങനെ ഒന്ന് ചിന്തി​ക്കുക: രണ്ട് ആടുകൾ ഒരു കുന്നിൻപു​റ​ത്തും വേറെ രണ്ടെണ്ണം കുന്നിൻചെ​രി​വി​ലും ഒരെണ്ണം വേറെ ഒരിട​ത്തും ആണ്‌ മേയു​ന്നത്‌. ഈ അഞ്ച് ആടുക​ളും ഒരൊറ്റ ആട്ടിൻകൂ​ട്ട​ത്തി​ന്‍റെ ഭാഗമാ​ണെന്ന് പറയാൻ പറ്റുമോ? ഇല്ല. കാരണം ചെമ്മരി​യാ​ട്ടിൻകൂ​ട്ടം എപ്പോ​ഴും ഒരുമി​ച്ചാ​യി​രി​ക്കും. അത്‌ ഇടയനെ പിന്തു​ട​രു​ക​യും ചെയ്യും. യോഗ​ങ്ങൾക്ക് വരാതി​രു​ന്നു​കൊണ്ട് നമ്മളെ​ത്തന്നെ ഒറ്റപ്പെ​ടു​ത്തു​ന്നെ​ങ്കിൽ നമുക്ക് ഇടയനെ പിന്തു​ട​രാ​നാ​കില്ല. ‘ഒരു ഇടയന്‍റെ’ കീഴി​ലുള്ള ‘ഒരൊറ്റ ആട്ടിൻകൂ​ട്ടം’ ആയിത്തീ​ര​ണ​മെ​ങ്കിൽ നമ്മൾ ഒന്നിച്ചു​കൂ​ടി​വ​രണം.

10 സ്‌നേ​ഹ​മുള്ള ഒരു കുടും​ബം​പോ​ലെ ഐക്യ​മു​ളള​വ​രാ​യി​രി​ക്കാൻ യോഗങ്ങൾ നമ്മളെ സഹായി​ക്കും. (സങ്കീ. 133:1) മാതാ​പി​താ​ക്ക​ളോ കൂടെ​പ്പി​റ​പ്പു​ക​ളോ ഉപേക്ഷിച്ച ചിലർ സഭയി​ലു​ണ്ടാ​യി​രി​ക്കാം. എന്നാൽ അവരെ സ്‌നേ​ഹി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്യുന്ന ഒരു ആത്മീയ​കു​ടും​ബം അവർക്ക് ലഭിക്കു​മെന്ന് യേശു ഉറപ്പു കൊടു​ത്തു. (മർക്കോ. 10:29, 30) യോഗ​ങ്ങൾക്ക് ക്രമമാ​യി ഹാജരാ​കു​ന്നെ​ങ്കിൽ ഒരു പിതാ​വി​നെ​പ്പോ​ലെ​യോ, മാതാ​വി​നെ​പ്പോ​ലെ​യോ, ഒരു കൂടെ​പ്പി​റ​പ്പി​നെ​പ്പോ​ലെ​യോ ഒക്കെ ആയിത്തീ​രാൻ നമുക്ക് കഴിയും. യോഗ​ങ്ങൾക്ക് ഹാജരാ​കാൻ കഴിവി​ന്‍റെ പരമാ​വധി ശ്രമി​ക്കാൻ ഇത്‌ നമ്മളെ പ്രേരി​പ്പി​ക്കു​ന്നി​ല്ലേ?

നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും

11. സഭാ​യോ​ഗ​ങ്ങൾക്ക് ഹാജരാ​കു​ന്നത്‌ യഹോവ അർഹി​ക്കു​ന്നതു കൊടു​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

11 യോഗ​ങ്ങ​ളിൽ യഹോവ അർഹി​ക്കു​ന്നത്‌ നമ്മൾ കൊടു​ക്കു​ന്നു. നമ്മുടെ സ്രഷ്ടാ​വാ​യ​തു​കൊണ്ട് നമ്മൾ യഹോ​വ​യ്‌ക്ക് നന്ദി പറയണം, യഹോ​വയെ ബഹുമാ​നി​ക്കു​ക​യും സ്‌തു​തി​ക്കു​ക​യും വേണം. (വെളി​പാട്‌ 7:12 വായി​ക്കുക.) യോഗ​ങ്ങ​ളിൽ പ്രാർഥി​ക്കു​ക​യും, രാജ്യ​ഗീ​തം പാടു​ക​യും, യഹോ​വ​യെ​ക്കു​റിച്ച് സംസാ​രി​ക്കു​ക​യും ചെയ്യു​മ്പോൾ യഹോവ അർഹി​ക്കുന്ന ആരാധ​ന​യാണ്‌ നമ്മൾ അർപ്പി​ക്കു​ന്നത്‌. ഒരോ ആഴ്‌ച​യും അതിനുള്ള എത്ര നല്ല അവസര​ങ്ങ​ളാണ്‌ നമുക്ക് കിട്ടു​ന്നത്‌!

12. യോഗ​ങ്ങൾക്ക് ഹാജരാ​കാ​നുള്ള യഹോ​വ​യു​ടെ കല്‌പന അനുസ​രി​ക്കു​മ്പോൾ യഹോവ അതിനെ എങ്ങനെ കാണുന്നു?

12 നമ്മളെ സൃഷ്ടിച്ച യഹോ​വയെ നമ്മൾ അനുസ​രി​ക്കണം. യോഗ​ങ്ങൾക്ക് ക്രമമാ​യി കൂടി​വ​രാൻ യഹോവ നമ്മളോട്‌ കല്‌പി​ച്ചി​ട്ടുണ്ട്, പ്രത്യേ​കിച്ച് അന്ത്യ​ത്തോട്‌ അടുത്തി​രി​ക്കുന്ന ഈ കാലത്ത്‌. ആ കല്‌പന നമ്മൾ അനുസ​രി​ക്കു​മ്പോൾ യഹോവ സന്തോ​ഷി​ക്കു​ന്നു. (1 യോഹ. 3:22) ഓരോ യോഗ​ത്തി​നും ഹാജരാ​കാൻ നമ്മൾ നടത്തുന്ന ശ്രമം യഹോവ വളരെ മൂല്യ​മു​ള്ള​താ​യി കാണുന്നു.—എബ്രാ. 6:10.

13, 14. യോഗ​ങ്ങ​ളി​ലൂ​ടെ നമ്മൾ എങ്ങനെ​യാണ്‌ യഹോ​വ​യോ​ടും യേശു​വി​നോ​ടും അടുത്തു ചെല്ലു​ന്നത്‌?

13 യോഗ​ങ്ങൾക്ക് പോകു​ന്ന​തി​ലൂ​ടെ യഹോ​വ​യോ​ടും യേശു​വി​നോ​ടും അടുത്തു​ചെ​ല്ലാൻ നമുക്ക് ആഗ്രഹ​മു​ണ്ടെന്ന് നമ്മൾ യഹോ​വ​യ്‌ക്ക് തെളിവു നൽകുന്നു. യോഗ​സ്ഥ​ല​ത്താ​യി​രി​ക്കു​മ്പോൾ വലിയ അധ്യാ​പ​ക​നായ യഹോവ ബൈബി​ളി​ലൂ​ടെ നമ്മളെ വഴിന​യി​ക്കു​ക​യാണ്‌. (യശ. 30:20, 21) യഹോ​വയെ സേവി​ക്കാത്ത ഒരാൾ യോഗ​ങ്ങൾക്കു വന്നാലും ദൈവ​മാണ്‌ നമ്മളെ നയിക്കു​ന്ന​തെന്ന് അദ്ദേഹ​ത്തിന്‌ മനസ്സി​ലാ​ക്കും. (1 കൊരി. 14:23-25) പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ യഹോവ നമ്മുടെ യോഗ​ങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു. ആ ആത്മീയ പഠിപ്പി​ക്കൽ പരിപാ​ടി​കളെ യഹോ​വ​ത​ന്നെ​യാണ്‌ നയിക്കു​ന്നത്‌. അതു​കൊണ്ട് യോഗ​ങ്ങ​ളിൽ ആയിരി​ക്കു​മ്പോൾ യഹോ​വ​യു​ടെ ശബ്ദമാണ്‌ നമ്മൾ കേൾക്കു​ന്നത്‌, യഹോ​വ​യു​ടെ സ്‌നേഹം നമ്മൾ അനുഭ​വി​ച്ച​റി​യു​ന്നു, യഹോ​വ​യോട്‌ കൂടുതൽ അടുത്തു​ചെ​ല്ലു​ന്നു.

14 സഭയുടെ ശിരസ്സായ യേശു ഇങ്ങനെ പറഞ്ഞു: “രണ്ടോ മൂന്നോ പേർ എന്‍റെ നാമത്തിൽ കൂടി​വ​രു​ന്നി​ടത്തു ഞാൻ അവരുടെ മധ്യേ ഉണ്ട്.” (മത്താ. 18:20) യേശു​വി​നെ സഭയുടെ “മധ്യേ നടക്കു​ന്നവൻ” എന്നും ബൈബിൾ പറയു​ന്നുണ്ട്. (വെളി. 1:20–2:1) വ്യക്തമാ​യും, യഹോ​വ​യും യേശു​വും നമ്മളോ​ടൊ​പ്പ​മു​ണ്ടെന്നു മാത്രമല്ല യോഗ​ങ്ങ​ളി​ലൂ​ടെ നമ്മളെ ബലപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. യഹോ​വ​യോ​ടും യേശു​വി​നോ​ടും അടുത്തു​ചെ​ല്ലാൻ നിങ്ങൾ കഴിവി​ന്‍റെ പരമാ​വധി ശ്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക് എന്തായി​രി​ക്കും തോന്നു​ന്നത്‌?

15. യോഗ​ങ്ങൾക്ക് ഹാജരാ​കു​ന്ന​തി​ലൂ​ടെ യഹോ​വയെ അനുസ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന് നമ്മൾ തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

15 യോഗ​ങ്ങൾക്ക് പോകു​മ്പോൾ നമ്മൾ യഹോ​വയെ അനുസ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന് യഹോ​വ​യ്‌ക്ക് തെളിവു നൽകുന്നു. എന്നാൽ യഹോവ ഇക്കാര്യ​ത്തിൽ നമ്മളെ നിർബ​ന്ധി​ക്കു​ന്നില്ല. (യശ. 43:23) എങ്കിലും യോഗ​ങ്ങൾക്ക് ഹാജരാ​കാ​നുള്ള കല്‌പന അനുസ​രി​ക്കു​ന്ന​തി​ലൂ​ടെ യഹോ​വയെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു​ണ്ട​ന്നും യഹോ​വ​യു​ടെ അധികാ​രത്തെ ഉറപ്പോ​ടെ പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടെ​ന്നും യഹോ​വ​യ്‌ക്ക് തെളിവു നൽകാൻ നമുക്കാ​കും. (റോമ. 6:17) യോഗങ്ങൾ മുടക്കി​ക്കൊണ്ട് ജോലി ചെയ്യാൻ തൊഴി​ലു​ടമ നമ്മുടെ മേൽ സമ്മർദ്ദം ചെലു​ത്തു​ന്നെ​ങ്കി​ലോ? യഹോ​വയെ ആരാധി​ക്കാൻ ഒന്നിച്ചു​കൂ​ടി​യാൽ പിഴ അടയ്‌ക്കേ​ണ്ടി​വ​രു​മെ​ന്നോ ജയിലിൽ ഇടു​മെ​ന്നോ അല്ലെങ്കിൽ അതിലും കഠിന​മായ ശിക്ഷ നൽകു​മെ​ന്നോ പറഞ്ഞ് ഭരണാ​ധി​കാ​രി​കൾ നമ്മളെ ഭീഷണി​പ്പെ​ടു​ത്തി​യേ​ക്കാം. ചില​പ്പോൾ യോഗ​ത്തിന്‌ പോകാ​തെ മറ്റ്‌ എന്തെങ്കി​ലും ചെയ്യാൻ നമുക്ക് തോന്നി​യേ​ക്കാം. ഈ സാഹച​ര്യ​ങ്ങ​ളി​ലെ​ല്ലാം എന്തു ചെയ്യണ​മെന്ന് തീരു​മാ​നി​ക്കാ​നുള്ള അവകാശം യഹോവ നമുക്ക് തന്നിട്ടുണ്ട്. (പ്രവൃ. 5:29) എന്നാൽ അനുസ​രി​ക്കുന്ന ഓരോ സന്ദർഭ​ത്തി​ലും നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യാണ്‌.—സദൃ. 27:11.

സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം തുടർന്നും കൂടി​വ​രി​ക

16, 17. (എ) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക് സഭാ​യോ​ഗങ്ങൾ വളരെ പ്രധാ​ന​മാ​യി​രു​ന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) യോഗ​ങ്ങ​ളെ​ക്കു​റിച്ച് ജോർജ്‌ ഗാംഗസ്‌ സഹോ​ദരൻ എന്ത് പറഞ്ഞു?

16 എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌തി​നു ശേഷം യഹോ​വയെ ആരാധി​ക്കു​ന്ന​തിന്‌ ക്രിസ്‌ത്യാ​നി​കൾ പതിവാ​യി കൂടി​വ​രാൻ തുടങ്ങി. ‘അവർ മുടങ്ങാ​തെ ദൈവാ​ല​യ​ത്തിൽ ഒരുമി​ച്ചു​കൂ​ടി.’ (പ്രവൃ. 2:42, 46) റോമൻ ഗവണ്മെ​ന്‍റിൽനി​ന്നും യഹൂദ​മ​ത​നേ​താ​ക്ക​ന്മാ​രിൽനി​ന്നും ഉപദ്ര​വങ്ങൾ നേരി​ട്ടി​ട്ടും കൂടി​വ​രവ്‌ അവർ നിറു​ത്തി​യില്ല. അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും തുടർന്നും ഒന്നിച്ചു കൂടി​വ​രാൻ അവർ സർവ​ശ്ര​മ​വും ചെയ്‌തു.

17 ഇന്നും യഹോ​വ​യു​ടെ ദാസർ യോഗ​ങ്ങ​ളോട്‌ വിലമ​തി​പ്പു​ള്ള​വ​രും അവിടെ കൂടി​വ​രാൻ സന്തോ​ഷ​മു​ള്ള​വ​രും ആണ്‌. 22 വർഷത്തി​ല​ധി​കം ഭരണസം​ഘാം​ഗ​മാ​യി​രുന്ന ജോർജ്‌ ഗാംഗസ്‌ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം കൂടി​വ​രു​ന്ന​താണ്‌ എനിക്ക് ഏറ്റവും അധികം സന്തോ​ഷ​വും പ്രോ​ത്സാ​ഹ​ന​വും തരുന്നത്‌. സാധ്യ​മാ​കു​മ്പോ​ഴെ​ല്ലാം രാജ്യ​ഹാ​ളിൽ ആദ്യം വരാനും അവസാനം പോകാ​നും ആണ്‌ എനിക്ക് ഇഷ്ടം. സഹോ​ദ​ര​ങ്ങ​ളു​മാ​യി സംസാ​രി​ക്കു​മ്പോൾ എനിക്ക് നല്ല സന്തോഷം തോന്നാ​റുണ്ട്. അവരുടെ കൂടെ​യാ​യി​രി​ക്കു​മ്പോൾ ഒരു ആത്മീയ​പ​റു​ദീ​സ​യിൽ എന്‍റെ കുടും​ബ​ത്തോ​ടൊ​ത്തു വീട്ടി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നു​ന്നു.” അദ്ദേഹം ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “യോഗ​ങ്ങൾക്ക് പോകാ​നുള്ള ആഗ്രഹം എന്‍റെ ഉള്ളിന്‍റെ ഉള്ളിൽനിന്ന് വരുന്ന​താണ്‌.”

18. നമ്മുടെ യോഗ​ങ്ങ​ളെ​ക്കു​റിച്ച് നിങ്ങൾക്ക് എന്ത് തോന്നു​ന്നു, നിങ്ങൾ എന്ത് ചെയ്യാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കു​ന്നു?

18 യഹോ​വയെ ആരാധി​ക്കു​ന്ന​തി​നാ​യി കൂടി​വ​രു​ന്ന​തി​നെ​ക്കു​റിച്ച് നിങ്ങൾക്ക് ഇങ്ങനെ​ത​ന്നെ​യാ​ണോ തോന്നു​ന്നത്‌? അങ്ങനെ​യാ​ണെ​ങ്കിൽ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലും സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം തുടർന്നും യോഗ​ങ്ങൾക്ക് കൂടി​വ​രാൻ നിങ്ങളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യുക. ‘യഹോവേ, നിന്‍റെ ആലയമായ വാസസ്ഥലം എനിക്കു പ്രിയ​മാ​കു​ന്നു’ എന്നു പറഞ്ഞ ദാവീ​ദി​നെ​പ്പോ​ലെ നമുക്കും യഥാർഥ​ത്തിൽ തോന്നു​ന്നു​ണ്ടെന്ന് യഹോ​വ​യ്‌ക്ക് തെളിവു നൽകാം.—സങ്കീ. 26:8.

^ [1] (ഖണ്ഡിക 3) കലശലായ രോഗം​പോ​ലെ​യുള്ള, തങ്ങളുടെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലാത്ത കാരണ​ങ്ങ​ളാൽ നമ്മുടെ പല സഹോ​ദ​ര​ങ്ങൾക്കും ക്രമമാ​യി യോഗ​ങ്ങൾക്ക് ഹാജരാ​കാൻ കഴിയു​ന്നില്ല. യഹോവ അവരുടെ സാഹച​ര്യം മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും തന്നെ ആരാധി​ക്കാ​നാ​യി അവർ ചെയ്യുന്ന സകല ശ്രമങ്ങ​ളെ​യും ആഴമായി വിലമ​തി​ക്കു​ന്നു​ണ്ടെ​ന്നും അവർക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. യോഗ​പ​രി​പാ​ടി​കൾ ഫോണി​ലൂ​ടെ​യോ റെക്കോർഡ്‌ ചെയ്‌തോ കേൾപ്പി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ മൂപ്പന്മാർക്ക് ചെയ്യാ​നാ​കും.