വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാ​സ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നത്‌ ദൈവാം​ഗീ​കാ​ര​ത്തി​ലേക്കു നയിക്കും

വിശ്വാ​സ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നത്‌ ദൈവാം​ഗീ​കാ​ര​ത്തി​ലേക്കു നയിക്കും

“വിശ്വാ​സ​ത്താ​ലും ദീർഘ​ക്ഷ​മ​യാ​ലും വാഗ്‌ദാ​ന​ങ്ങൾക്ക് അവകാ​ശി​ക​ളാ​യ​വ​രു​ടെ അനുകാരികളാകേണ്ടതിനുതന്നെ.”—എബ്രാ. 6:12.

ഗീതം: 86, 54

1, 2. യിഫ്‌താ​ഹും മകളും നേരിട്ട പ്രതി​സന്ധി എന്തായി​രു​ന്നു?

കാത്തി​രി​പ്പി​ന്‍റെ നിമി​ഷ​ങ്ങൾക്കു വിരാ​മ​മി​ട്ടു​കൊണ്ട് അച്ഛൻ തിരി​ച്ചെത്തി. യുദ്ധം കഴിഞ്ഞ് വിജയ​ശ്രീ​ലാ​ളി​ത​നാ​യി തിരി​ച്ചെ​ത്തിയ അച്ഛനെ നൃത്തച്ചു​വ​ടു​ക​ളോ​ടെ മകൾ വരവേറ്റു. എന്നാൽ അച്ഛന്‍റെ പ്രതി​ക​രണം അവളെ ഞെട്ടിച്ചു. “അയ്യോ, എന്‍റെ മകളേ, ... നീ എന്നെ വ്യസനി​പ്പി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ആക്കിയ​ല്ലോ” എന്ന്, ധരിച്ചി​രുന്ന വസ്‌ത്രം വലിച്ചു​കീ​റി​ക്കൊണ്ട് അദ്ദേഹം വിലപി​ച്ചു. ‘യഹോ​വ​യ്‌ക്ക് ഞാൻ ഒരു വാക്കു കൊടു​ത്തു​പോ​യി’ എന്ന് അദ്ദേഹം അവളോ​ടു പറഞ്ഞു. അത്‌ അവളുടെ ജീവി​തത്തെ എന്നെ​ന്നേ​ക്കു​മാ​യി മാറ്റി​മ​റി​ക്കു​മാ​യി​രു​ന്നു. കാരണം, അവൾക്ക് വിവാഹം കഴിക്കാ​നോ ഒരു കുഞ്ഞിനു ജന്മം നൽകാ​നോ ഇനി കഴിയി​ല്ലാ​യി​രു​ന്നു. എന്നാൽ അവളുടെ പ്രതി​ക​രണം യഹോ​വ​യ്‌ക്ക് കൊടുത്ത വാക്ക് പാലി​ക്കാൻ ആ അച്ഛനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. യഹോവ എന്ത് ആവശ്യ​പ്പെ​ട്ടാ​ലും അത്‌ തന്‍റെ നന്മയ്‌ക്കു​വേ​ണ്ടി​യാ​യി​രി​ക്കു​മെന്ന ഉറച്ച ബോധ്യം അവൾക്കു​ണ്ടെന്ന് ആ മറുപടി തെളി​യി​ച്ചു. (ന്യായാ. 11:34-37) മകളുടെ വിശ്വാ​സം കണ്ട ആ അച്ഛന്‌ മകളെ​ക്കു​റിച്ച് എന്തെന്നി​ല്ലാത്ത അഭിമാ​നം തോന്നി. കാരണം അവളുടെ മനസ്സൊ​രു​ക്കം യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മെന്ന് അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു.

2 യിഫ്‌താ​ഹി​നും മകൾക്കും യഹോ​വ​യി​ലും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തി​ലും പൂർണ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. വിശ്വ​സ്‌തത കാണി​ക്കാൻ അത്ര എളുപ്പ​മ​ല്ലാ​യി​രുന്ന സാഹച​ര്യ​ങ്ങ​ളി​ലും അവർ യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രു​ന്നു. ഏതൊരു ത്യാഗ​ത്തെ​ക്കാ​ളും യാഗ​ത്തെ​ക്കാ​ളും വില​യേ​റി​യ​താണ്‌ യഹോ​വ​യു​ടെ അംഗീ​കാ​രം എന്ന കാര്യ​ത്തിൽ അവർക്ക് ഒരു സംശയ​വു​മി​ല്ലാ​യി​രു​ന്നു.

3. യിഫ്‌താ​ഹി​ന്‍റെ​യും മകളു​ടെ​യും മാതൃക നമുക്ക് ഇന്ന് പ്രയോ​ജനം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്?

3 യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പമല്ല. നമ്മൾ ‘സത്യവി​ശ്വാ​സ​ത്തി​നു​വേണ്ടി കഠിന​മാ​യി പോരാ​ടേ​ണ്ട​തുണ്ട്.’ (യൂദാ 3) അതിന്‌, യിഫ്‌താ​ഹും മകളും പ്രതി​സ​ന്ധി​ക​ളിൽ സഹിച്ചു​നി​ന്നത്‌ എങ്ങനെ​യെന്ന് പഠിക്കു​ന്നത്‌ നമ്മളെ സഹായി​ക്കും. അവർ എങ്ങനെ​യാണ്‌ യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി നിന്നത്‌?

ലോക​ത്തി​ന്‍റെ സ്വാധീ​നം ഉണ്ടായി​രു​ന്നെ​ങ്കി​ലും വിശ്വാ​സ​ത്തോ​ടെ പ്രവർത്തി​ച്ചു

4, 5. (എ) വാഗ്‌ദ​ത്ത​ദേ​ശത്ത്‌ കടക്കാ​റാ​യ​പ്പോൾ ഇസ്രാ​യേ​ല്യർക്ക് യഹോവ നൽകിയ കല്‌പന എന്തായി​രു​ന്നു? (ബി) സങ്കീർത്തനം 106 അനുസ​രിച്ച് അനുസ​ര​ണ​ക്കേട്‌ കാണി​ച്ച​തു​കൊണ്ട് ഇസ്രാ​യേ​ല്യർക്ക് എന്ത് സംഭവി​ച്ചു?

4 ഓരോ ദിവസ​വും യിഫ്‌താ​ഹും മകളും ഇസ്രാ​യേ​ല്യ​രു​ടെ അനുസ​ര​ണ​ക്കേ​ടി​ന്‍റെ ഫലം കണ്മുമ്പിൽ കാണു​ന്നു​ണ്ടാ​യി​രു​ന്നു. ഏകദേശം 300 വർഷം മുമ്പ് വാഗ്‌ദ​ത്ത​ദേ​ശത്തെ എല്ലാ വ്യാജാ​രാ​ധ​ക​രെ​യും നശിപ്പി​ക്കാൻ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ കല്‌പി​ച്ചി​രു​ന്നു. പക്ഷേ അവർ അത്‌ അനുസ​രി​ച്ചില്ല. (ആവ. 7:1-4) വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും അസാന്മാർഗിക ജീവിതം നയിക്കു​ക​യും ചെയ്‌തി​രുന്ന കനാന്യ​രെ മിക്ക ഇസ്രാ​യേ​ല്യ​രും അനുക​രി​ക്കാൻ തുടങ്ങി.—സങ്കീർത്തനം 106:34-39 വായിക്കുക.

5 ഇസ്രാ​യേ​ല്യ​രു​ടെ അനുസ​ര​ണ​ക്കേട്‌ കാരണം യഹോവ അവരെ ശത്രു​ക്ക​ളിൽനി​ന്നു സംരക്ഷി​ച്ചില്ല. (ന്യായാ. 2:1-3, 11-15; സങ്കീ. 106:40-43) പ്രയാ​സ​ക​ര​മായ ആ നാളു​ക​ളിൽ യഹോ​വയെ സ്‌നേ​ഹി​ച്ചി​രുന്ന കുടും​ബ​ങ്ങൾക്ക് വിശ്വ​സ്‌ത​രാ​യി​രി​ക്കുക വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നി​രി​ക്കണം. എങ്കിലും വിശ്വ​സ്‌ത​രാ​യി​രുന്ന ചില​രെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നുണ്ട്. അവരിൽ ചിലരാണ്‌ യിഫ്‌താ​ഹും മകളും, എല്‌ക്കാ​ന​യും ഹന്നായും ശമു​വേ​ലും ഒക്കെ. യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ അവർ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു.—1 ശമൂ. 1:20-28; 2:26.

6. ലോക​ത്തി​ന്‍റെ ഏത്‌ സ്വാധീ​നങ്ങൾ ഇന്നു നിലനിൽക്കു​ന്നു, നമ്മൾ എന്തു ചെയ്യണം?

6 നമ്മുടെ നാളി​ലും ആളുകൾ ചിന്തി​ക്കു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും കനാന്യ​രെ​പ്പോ​ലെ​ത​ന്നെ​യാണ്‌. അസാന്മാർഗി​കത, അക്രമം, പണം എന്നിവയെ ചുറ്റി​പ്പ​റ്റി​യാണ്‌ ഇന്ന് ആളുക​ളു​ടെ ജീവിതം. എന്നാൽ യഹോവ നമുക്ക് വ്യക്തമായ മുന്നറി​യി​പ്പു​കൾ തരുന്നു. അത്തരം മോശ​മായ സ്വാധീ​ന​ങ്ങ​ളിൽനിന്ന് ഇസ്രാ​യേ​ല്യ​രെ സംരക്ഷി​ക്കാൻ ആഗ്രഹി​ച്ച​തു​പോ​ലെ യഹോവ നമ്മളെ​യും സംരക്ഷി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ഇസ്രാ​യേ​ല്യ​രു​ടെ പിഴവു​ക​ളിൽനിന്ന് നമ്മൾ പാഠം ഉൾക്കൊ​ള്ളു​മോ? (1 കൊരി. 10:6-11) ലോക​ത്തി​ന്‍റെ ചിന്ത ഒഴിവാ​ക്കാൻ നമുക്ക് ആവുന്ന​തെ​ല്ലാം ചെയ്യാം. (റോമ. 12:2) അതിനു നമ്മൾ പരമാ​വധി ശ്രമി​ക്കു​മോ?

വിഷമ​സ​ന്ധി​യി​ലും വിശ്വാ​സ​ത്തോ​ടെ പ്രവർത്തി​ച്ചു

7. (എ) സ്വന്തം ജനംതന്നെ യിഫ്‌താ​ഹി​നോട്‌ എന്ത് ചെയ്‌തു? (ബി) യിഫ്‌താ​ഹി​ന്‍റെ പ്രതി​ക​രണം എന്തായി​രു​ന്നു?

7 യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ച്ച​തു​കൊണ്ട് യിഫ്‌താ​ഹി​ന്‍റെ കാലത്ത്‌ ഫെലി​സ്‌ത്യ​രും അമ്മോ​ന്യ​രും ഇസ്രാ​യേ​ല്യ​രെ അടിച്ച​മർത്തി​ക്കൊ​ണ്ടി​രു​ന്നു. (ന്യായാ. 10:7, 8) ശത്രു​രാ​ജ്യ​ങ്ങ​ളിൽനിന്ന് മാത്രമല്ല, സഹോ​ദ​ര​ന്മാ​രിൽനി​ന്നും ഇസ്രാ​യേ​ല്യ​നേ​താ​ക്ക​ന്മാ​രിൽനി​ന്നും യിഫ്‌താ​ഹിന്‌ പല പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വന്നു. അവർക്ക് യിഫ്‌താ​ഹി​നോട്‌ അസൂയ​യും വെറു​പ്പും ആയിരു​ന്ന​തു​കൊണ്ട് നിയമ​പ​ര​മാ​യി അവകാ​ശ​പ്പെട്ട പിതൃ​സ്വത്ത്‌ ഉപേക്ഷി​ച്ചു​പോ​കാൻ അവർ യിഫ്‌താ​ഹി​നെ നിർബ​ന്ധി​ച്ചു. അദ്ദേഹം ദേശം വിട്ടു​പോ​കു​ക​യും ചെയ്‌തു. (ന്യായാ. 11:1-3) അവർ ക്രൂര​മാ​യി പെരു​മാ​റി​യെ​ങ്കി​ലും അതൊ​ന്നും അവരോ​ടുള്ള അദ്ദേഹ​ത്തി​ന്‍റെ മനോ​ഭാ​വ​ത്തിന്‌ മാറ്റം വരുത്തി​യില്ല. നമുക്ക് അത്‌ എങ്ങനെ അറിയാം? തിരി​ച്ചു​വന്ന് തങ്ങളെ സഹായി​ക്ക​ണ​മെന്ന് ദേശത്തെ മൂപ്പന്മാർ അപേക്ഷി​ച്ച​പ്പോൾ യിഫ്‌താഹ്‌ അങ്ങനെ ചെയ്‌തു. (ന്യായാ. 11:4-11) അങ്ങനെ ചെയ്യാൻ യിഫ്‌താ​ഹി​നെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രി​ക്കും?

8, 9. (എ) മോശ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​ലെ ഏത്‌ തത്ത്വങ്ങൾ യിഫ്‌താ​ഹി​നെ സഹായി​ച്ചി​രി​ക്കണം? (ബി) യിഫ്‌താ​ഹിന്‌ എന്തായി​രു​ന്നു ഏറ്റവും പ്രധാനം?

8 യിഫ്‌താഹ്‌ ഒരു വീര​യോ​ദ്ധാ​വാ​യി​രു​ന്നു. ഇസ്രാ​യേ​ലി​ന്‍റെ ചരി​ത്ര​വും മോശ​യു​ടെ ന്യായ​പ്ര​മാ​ണ​വും അദ്ദേഹ​ത്തിന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. യഹോവ ജനത്തോട്‌ ഇടപെട്ട വിധത്തിൽനിന്ന് ശരിയും തെറ്റും സംബന്ധിച്ച ദൈവ​ത്തി​ന്‍റെ നിലവാ​രം എന്താ​ണെന്ന് യിഫ്‌താഹ്‌ മനസ്സി​ലാ​ക്കി. (ന്യായാ. 11:12-27) പിന്നീട്‌, ജീവി​ത​ത്തിൽ പല തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​ന്ന​പ്പോ​ഴും യിഫ്‌താഹ്‌ ഈ അറിവ്‌ ഉപയോ​ഗി​ച്ചു. ദേഷ്യ​വും പകയും സംബന്ധി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം എന്താ​ണെ​ന്നും തന്‍റെ ജനം പരസ്‌പരം എങ്ങനെ സ്‌നേ​ഹി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെ​ന്നും യിഫ്‌താ​ഹിന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. തന്നെ വെറു​ക്കു​ന്ന​വ​രോ​ടു​പോ​ലും എങ്ങനെ പെരു​മാ​റ​ണ​മെന്ന് യിഫ്‌താഹ്‌ ന്യായ​പ്ര​മാ​ണ​ത്തിൽനിന്ന് പഠിച്ചി​രു​ന്നു.—പുറപ്പാടു 23:5; ലേവ്യ​പു​സ്‌തകം 19:17, 18 വായി​ക്കുക.

9 യോ​സേ​ഫി​ന്‍റെ മാതൃക യിഫ്‌താ​ഹി​നെ സഹായി​ച്ചി​ട്ടു​ണ്ടാ​കാം. കൂടെ​പ്പി​റ​പ്പു​കൾ യോ​സേ​ഫി​നെ വെറു​ത്തി​രു​ന്നെ​ങ്കി​ലും യോ​സേഫ്‌ അവരോട്‌ കരുണ കാണി​ച്ചത്‌ എങ്ങനെ​യെന്ന് യിഫ്‌താഹ്‌ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കും. (ഉല്‌പ. 37:4; 45:4, 5) ഇതെക്കു​റിച്ച് ചിന്തി​ച്ചത്‌ യഹോ​വ​യ്‌ക്ക് ഇഷ്ടമുള്ള വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ യിഫ്‌താ​ഹി​നെ സഹായി​ച്ചി​രി​ക്കണം. സഹോ​ദ​രങ്ങൾ തന്നോട്‌ ചെയ്‌തത്‌ യിഫ്‌താ​ഹി​നെ വല്ലാതെ വിഷമി​പ്പി​ച്ചു. എങ്കിലും സ്വന്തം വികാ​ര​ങ്ങ​ളെ​ക്കാൾ യഹോ​വ​യു​ടെ നാമത്തി​നും ജനത്തി​നും വേണ്ടി പോരാ​ടു​ന്ന​താ​യി​രു​ന്നു യിഫ്‌താ​ഹിന്‌ പ്രധാനം. (ന്യായാ. 11:9) യഹോ​വ​യിൽ വിശ്വാ​സം അർപ്പി​ക്കാൻ അദ്ദേഹം ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രു​ന്നു. ആ മനോ​ഭാ​വം യിഫ്‌താ​ഹി​നും ഇസ്രാ​യേ​ല്യർക്കും യഹോ​വ​യു​ടെ അനു​ഗ്രഹം നേടി​ക്കൊ​ടു​ത്തു.—എബ്രാ. 11:32, 33.

10. ദിവ്യ​ത​ത്ത്വ​ങ്ങൾക്ക് ചേർച്ച​യിൽ ജീവി​ക്കുന്ന ക്രിസ്‌ത്യാ​നി​ക​ളാണ്‌ നമ്മളെന്ന് എങ്ങനെ തെളി​യി​ക്കാം?

10 യിഫ്‌താ​ഹി​ന്‍റെ മാതൃ​ക​യിൽനിന്ന് നമ്മൾ പാഠം ഉൾക്കൊ​ള്ളു​മോ? സഹോ​ദ​രങ്ങൾ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തു​മ്പോ​ഴും നമ്മളോട്‌ മോശ​മാ​യി പെരു​മാ​റു​ന്ന​താ​യി തോന്നു​മ്പോ​ഴും എന്തു ചെയ്യും? ഈ വിധത്തിൽ നമ്മുടെ മനസ്സു വേദനി​ക്കു​മ്പോൾ യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ അതൊരു തടസ്സമാ​ക​രുത്‌. യോഗ​ങ്ങൾക്ക് പോകു​ന്ന​തും സഹോ​ദ​ര​ങ്ങ​ളോ​ടൊത്ത്‌ സഹവസി​ക്കു​ന്ന​തും ഒരിക്ക​ലും നിറു​ത്തി​ക്ക​ള​യ​രുത്‌. നമുക്ക് യിഫ്‌താ​ഹി​നെ അനുക​രി​ച്ചു​കൊണ്ട് യഹോ​വയെ അനുസ​രി​ക്കാം. അങ്ങനെ വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങളെ മറിക​ട​ക്കാ​നും യിഫ്‌താ​ഹി​നെ​പ്പോ​ലെ മറ്റുള്ള​വർക്കു നല്ലൊരു മാതൃ​ക​യാ​യി​രി​ക്കാ​നും നമുക്കു കഴിയും.—റോമ. 12:20, 21; കൊലോ. 3:13.

മനസ്സോ​ടെ​യുള്ള ത്യാഗങ്ങൾ വിശ്വാ​സം വെളി​പ്പെ​ടു​ത്തു​ന്നു

11, 12. യിഫ്‌താഹ്‌ യഹോ​വ​യ്‌ക്ക് എന്ത് വാക്കു​കൊ​ടു​ത്തു, ഇതിൽ എന്ത് ഉൾപ്പെ​ട്ടി​രു​ന്നു?

11 ഇസ്രാ​യേ​ല്യ​രെ അമ്മോ​ന്യ​രു​ടെ കൈയിൽനിന്ന് രക്ഷിക്കാൻ യഹോ​വ​യു​ടെ സഹായം വേണ​മെന്ന് യിഫ്‌താ​ഹിന്‌ അറിയാ​മാ​യി​രു​ന്നു. യുദ്ധത്തിൽ ജയിച്ചാൽ, വീട്ടിൽ തിരിച്ച് എത്തു​മ്പോൾ ആദ്യം കാണുന്ന വ്യക്തിയെ “ഹോമ​യാ​ഗ​മാ​യി” അർപ്പി​ക്കാ​മെന്ന് യിഫ്‌താഹ്‌ യഹോ​വ​യ്‌ക്ക് വാക്കു കൊടു​ത്തു. (ന്യായാ. 11:30, 31) ഒരു വ്യക്തിയെ ഹോമ​യാ​ഗ​മാ​യി അർപ്പി​ക്കുക എന്നാൽ എന്താണ്‌ അർഥം?

12 യിഫ്‌താഹ്‌ അർപ്പി​ക്കാൻ പോയത്‌ ഒരു അക്ഷരീയ യാഗമല്ല. കാരണം, മനുഷ്യ​ബലി യഹോ​വ​യ്‌ക്കു വെറു​പ്പാണ്‌. (ആവ. 18:9, 10) ന്യായ​പ്ര​മാ​ണ​മ​നു​സ​രിച്ച് ഒരാൾ യഹോ​വ​യ്‌ക്കു മുഴു​വ​നാ​യി നൽകുന്ന ഒരു പ്രത്യേ​ക​സ​മ്മാ​നം ആയിരു​ന്നു ഹോമ​യാ​ഗം. അതു​കൊണ്ട്, യാഗമാ​യി അർപ്പി​ക്ക​പ്പെ​ടുന്ന വ്യക്തി പിന്നീ​ടുള്ള കാലം മുഴുവൻ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ സേവി​ക്കും എന്നായി​രു​ന്നു യിഫ്‌താഹ്‌ അർഥമാ​ക്കി​യത്‌. യഹോവ യിഫ്‌താ​ഹി​ന്‍റെ അപേക്ഷ കേൾക്കു​ക​യും യുദ്ധത്തിൽ സമ്പൂർണ​ജയം നൽകു​ക​യും ചെയ്‌തു. (ന്യായാ. 11:32, 33) എന്നാൽ യിഫ്‌താഹ്‌ ആരെയാ​യി​രി​ക്കും യഹോ​വ​യ്‌ക്ക് യാഗമാ​യി അർപ്പി​ക്കു​ന്നത്‌?

13, 14. ന്യായാ​ധി​പ​ന്മാർ 11:35-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യിഫ്‌താ​ഹി​ന്‍റെ വാക്കുകൾ അദ്ദേഹ​ത്തി​ന്‍റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് എന്ത് വെളി​പ്പെ​ടു​ത്തു​ന്നു?

13 ഈ ലേഖന​ത്തി​ന്‍റെ തുടക്ക​ത്തിൽ പറഞ്ഞ ആ രംഗം ഒന്നുകൂ​ടി മനസ്സി​ലേക്ക് കൊണ്ടു​വ​രാ​മോ? യുദ്ധം കഴി​ഞ്ഞെ​ത്തിയ യിഫ്‌താ​ഹി​നെ വരവേ​റ്റത്‌ അദ്ദേഹം അതിയാ​യി സ്‌നേ​ഹി​ച്ചി​രുന്ന തന്‍റെ ഒരേ ഒരു മകളാ​യി​രു​ന്നു. യിഫ്‌താഹ്‌ വാക്ക് പാലി​ക്കു​മോ? ജീവി​ത​കാ​ലം മുഴുവൻ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ യഹോ​വയെ സേവി​ക്കാൻ മകളെ വിട്ടു​കൊ​ടു​ക്കു​മോ?

14 ന്യായ​പ്ര​മാ​ണ​ത്തി​ലെ തത്ത്വങ്ങ​ളാ​യി​രി​ക്കണം ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ യിഫ്‌താ​ഹി​നെ ഇവി​ടെ​യും സഹായി​ച്ചത്‌. തങ്ങളുടെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കാൻ ദൈവ​ജനം മനസ്സു​ള്ള​വ​രാ​യി​രി​ക്കണം എന്ന പുറപ്പാട്‌ 23:19-ലെ വാക്കുകൾ യിഫ്‌താഹ്‌ ഓർത്തി​രി​ക്കാം. ആരെങ്കി​ലും യഹോ​വ​യ്‌ക്ക് ഒരു നേർച്ച നേർന്നാൽ “അവൻ വാക്കിന്നു ഭംഗം വരുത്താ​തെ തന്‍റെ വായിൽനി​ന്നു പുറ​പ്പെ​ട്ട​തു​പോ​ലെ ഒക്കെയും നിവർത്തി​ക്കേണം” എന്നും ന്യായ​പ്ര​മാ​ണ​ത്തിൽ പറഞ്ഞി​രു​ന്നു. (സംഖ്യാ. 30:2) തന്‍റെയും മകളു​ടെ​യും ഭാവി എന്താകു​മെന്ന് അറിയാ​മാ​യി​രു​ന്നി​ട്ടും സാധ്യ​ത​യ​നു​സ​രിച്ച് അതേ കാലത്തു ജീവി​ച്ചി​രുന്ന വിശ്വ​സ്‌ത​യായ ഹന്നാ​യെ​പ്പോ​ലെ യിഫ്‌താ​ഹും വാക്കു പാലി​ക്ക​ണ​മാ​യി​രു​ന്നു. മറ്റു മക്കളി​ല്ലാ​യി​രു​ന്ന​തു​കൊണ്ട് യിഫ്‌താ​ഹിന്‌ ഈ മകളി​ലൂ​ടെ മാത്രമേ ഒരു അനന്തരാ​വ​കാ​ശി ഉണ്ടാകു​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ അവൾ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ സേവി​ക്കു​ക​യാ​ണെ​ങ്കിൽ അതിന്‌ ഒരു സാധ്യ​ത​യു​മി​ല്ലാ​യി​രു​ന്നു. (ന്യായാ. 11:34) എന്നിട്ടും, യിഫ്‌താഹ്‌ വിശ്വ​സ്‌ത​ത​യോ​ടെ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യോ​ടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാ​റി​ക്കൂ​ടാ.” (ന്യായാ. 11:35) ഈ വലിയ ത്യാഗം ചെയ്‌ത​തി​ലൂ​ടെ യഹോ​വ​യു​ടെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും യിഫ്‌താ​ഹി​നു ലഭിച്ചു. ആ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ യിഫ്‌താ​ഹി​നെ​പ്പോ​ലെ വിശ്വ​സ്‌തത കാണി​ക്കു​മാ​യി​രു​ന്നോ?

15. നമ്മളിൽ പലരും യഹോ​വ​യ്‌ക്ക് എന്ത് വാക്കു കൊടു​ത്തി​ട്ടു​ള്ള​വ​രാണ്‌, നമുക്ക് എങ്ങനെ വിശ്വ​സ്‌തത തെളി​യി​ക്കാം?

15 യഹോ​വ​യ്‌ക്ക് ജീവിതം സമർപ്പി​ച്ച​പ്പോൾ, എന്തൊക്കെ സംഭവി​ച്ചാ​ലും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​മെന്ന് നമ്മൾ വാക്കു കൊടു​ത്തി​രു​ന്നു. ഇത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പ​മാ​യി​രി​ക്കി​ല്ലെന്നു നമുക്ക് അറിയാ​മാ​യി​രു​ന്നു. ആ സ്ഥിതിക്ക് നമുക്ക് ഇഷ്ടമി​ല്ലാത്ത ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ നമ്മുടെ പ്രതി​ക​രണം എന്തായി​രി​ക്കും? ആശങ്കകൾ മറിക​ടന്ന് ദൈവത്തെ അനുസ​രി​ക്കു​മ്പോൾ നമ്മൾ സമർപ്പ​ണ​ത്തോട്‌ വിശ്വ​സ്‌തത പാലി​ക്കു​ക​യാണ്‌. നമ്മൾ ചെയ്യുന്ന ത്യാഗങ്ങൾ ചില​പ്പോൾ വേദനാ​കരം ആയിരു​ന്നേ​ക്കാം, എങ്കിലും യഹോവ തരുന്ന അനു​ഗ്ര​ഹ​ത്തി​നു മുന്നിൽ അത്‌ ഒന്നുമല്ല. (മലാ. 3:10) എന്നാൽ യിഫ്‌താ​ഹി​ന്‍റെ മകളുടെ കാര്യ​മോ? അച്ഛൻ കൊടുത്ത വാക്കി​നോട്‌ മകൾ എങ്ങനെ പ്രതി​ക​രി​ച്ചു?

യിഫ്‌താഹിന്‍റെയും മകളു​ടെ​യും വിശ്വാ​സം നമുക്ക് എങ്ങനെ അനുക​രി​ക്കാം? (16, 17 ഖണ്ഡികകൾ കാണുക)

16. യിഫ്‌താഹ്‌ കൊടുത്ത വാക്കി​നോട്‌ അദ്ദേഹ​ത്തി​ന്‍റെ മകൾ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

16 യിഫ്‌താഹ്‌ കൊടുത്ത വാക്ക് ഹന്നായു​ടേ​തിൽനിന്ന് വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ഹന്നാ, തന്‍റെ മകൻ ശമു​വേ​ലി​നെ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ ഒരു നാസീർ ആയി സേവി​ക്കാൻ വിടാ​മെ​ന്നാണ്‌ വാക്കു​കൊ​ടു​ത്തത്‌. (1 ശമൂ. 1:11) ഒരു നാസീർ വ്രതക്കാ​രന്‌ വിവാ​ഹ​വും കുടും​ബ​വും ഒക്കെ ആകാമാ​യി​രു​ന്നു. എന്നാൽ യിഫ്‌താഹ്‌ തന്‍റെ മകളെ ഒരു പൂർണ “ഹോമ​യാഗ”മായാണ്‌ കൊടു​ത്തത്‌. അതു​കൊണ്ട് ഭാര്യ​യോ അമ്മയോ ആകുന്ന​തി​ന്‍റെ സന്തോഷം ആസ്വദി​ക്കാൻ അവൾക്ക് കഴിയി​ല്ലാ​യി​രു​ന്നു. (ന്യായാ. 11:37-40) ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! യിഫ്‌താഹ്‌ ഇസ്രാ​യേ​ലി​ന്‍റെ വീരനാ​യ​ക​നാ​യി​രു​ന്ന​തി​നാൽ മകൾക്ക് ആ നാട്ടിലെ ഏറ്റവും നല്ല ഒരാളെ വിവാഹം കഴിക്കാ​മാ​യി​രു​ന്നു. എന്നാൽ അവൾ ഇപ്പോൾ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ ഒരു എളിയ ദാസി​യാ​കാൻ പോകു​ക​യാ​യി​രു​ന്നു. ആ യുവതി​യു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു? “നിന്‍റെ വായിൽനി​ന്നു പുറ​പ്പെ​ട്ട​തു​പോ​ലെ എന്നോടു ചെയ്‌ക” എന്ന് അച്ഛനോട്‌ പറഞ്ഞു​കൊണ്ട് ദൈവ​സേ​വ​ന​മാണ്‌ തനിക്കു വലു​തെന്ന് അവൾ തെളി​യി​ച്ചു. (ന്യായാ. 11:36) കുടും​ബ​ജീ​വി​തം എന്ന സ്വാഭാ​വി​ക​മായ ആഗ്രഹം യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി അവൾ ത്യജിച്ചു. ഈ ആത്മത്യാ​ഗ​മ​നോ​ഭാ​വം നമുക്ക് എങ്ങനെ അനുക​രി​ക്കാം?

17. (എ) യിഫ്‌താ​ഹി​ന്‍റെ​യും മകളു​ടെ​യും വിശ്വാ​സം നമുക്ക് എങ്ങനെ അനുക​രി​ക്കാം? (ബി) എബ്രായർ 6:10-12 വരെയുള്ള വാക്കുകൾ ആത്മത്യാ​ഗ​മ​നോ​ഭാ​വം കാണി​ക്കാൻ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

17 യുവ​പ്രാ​യ​ത്തി​ലുള്ള ആയിര​ക്ക​ണ​ക്കിന്‌ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ കുറച്ചു​കാ​ല​ത്തേ​ക്കെ​ങ്കി​ലും വിവാ​ഹ​മോ കുട്ടി​ക​ളോ വേണ്ടെ​ന്നു​വെ​ച്ചു​കൊണ്ട് ത്യാഗം ചെയ്യാൻ മനസ്സു​കാ​ണി​ക്കു​ന്നു. കാരണം യഹോ​വയെ സേവി​ക്കു​ന്ന​തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. മക്കളോ​ടും കൊച്ചു​മ​ക്ക​ളോ​ടും ഒപ്പം ചെലവ​ഴി​ക്കാ​വുന്ന സമയം യഹോ​വയെ സേവി​ക്കാൻ ഉപയോ​ഗി​ച്ചു​കൊണ്ട് പ്രായ​മായ ചിലരും ത്യാഗം ചെയ്യുന്നു. അവരിൽ ചിലർ നിർമാണ പദ്ധതി​ക​ളിൽ സേവി​ക്കു​ക​യോ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കു​ക​യോ പ്രചാ​ര​ക​രു​ടെ ആവശ്യം അധിക​മുള്ള സ്ഥലങ്ങളി​ലേക്കു മാറു​ക​യോ ചെയ്‌തി​ട്ടുണ്ട്. മറ്റു ചിലർ സ്‌മാ​ര​ക​കാ​ലത്ത്‌ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ കാര്യങ്ങൾ ആസൂ​ത്രണം ചെയ്യാ​റുണ്ട്. ഈ വിശ്വ​സ്‌ത​രു​ടെ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള ത്യാഗങ്ങൾ യഹോവ ഒരിക്ക​ലും മറക്കില്ല. (എബ്രായർ 6:10-12 വായി​ക്കുക.) നിങ്ങളു​ടെ കാര്യ​മോ? യഹോ​വയെ കൂടുതൽ തിക​വോ​ടെ സേവി​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങൾ ത്യാഗങ്ങൾ ചെയ്യു​മോ?

നമ്മൾ പഠിച്ച പാഠങ്ങൾ

18, 19. യിഫ്‌താ​ഹി​നെ​യും മകളെ​യും കുറി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം, നമുക്ക് അവരെ എങ്ങനെ അനുക​രി​ക്കാം?

18 പല പ്രതി​സ​ന്ധി​ക​ളെ​യും മറിക​ട​ക്കാൻ യിഫ്‌താ​ഹി​നെ സഹായി​ച്ചത്‌ എന്താണ്‌? തന്‍റെ തീരു​മാ​ന​ങ്ങളെ നയിക്കാൻ യിഫ്‌താഹ്‌ യഹോ​വയെ അനുവ​ദി​ച്ചു. അതിനെ സ്വാധീ​നി​ക്കാൻ മറ്റാ​രെ​യും അനുവ​ദി​ച്ച​തു​മില്ല. മറ്റുള്ളവർ നിരാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ഴും വിശ്വാ​സ​ത്തോ​ടെ പ്രവർത്തി​ക്കാ​നുള്ള തീരു​മാ​നത്തെ ദുർബ​ല​മാ​ക്കാൻ യിഫ്‌താഹ്‌ അനുവ​ദി​ച്ചില്ല. മനസ്സോ​ടെ​യുള്ള ത്യാഗ​ത്തിന്‌ യിഫ്‌താ​ഹി​നെ​യും മകളെ​യും യഹോവ അനു​ഗ്ര​ഹി​ച്ചു. സത്യാ​രാ​ധന ഉന്നമി​പ്പി​ക്കു​ന്ന​തിന്‌ യഹോവ അവരെ ഉപയോ​ഗി​ച്ചു. മറ്റുള്ളവർ ദൈവ​ത്തി​ന്‍റെ നിലവാ​രങ്ങൾ കാറ്റിൽ പറത്തി​യ​പ്പോ​ഴും യിഫ്‌താ​ഹും മകളും അതി​നോട്‌ വിശ്വ​സ്‌ത​മാ​യി പറ്റിനി​ന്നു.

19 ‘വിശ്വാ​സ​ത്താ​ലും ദീർഘ​ക്ഷ​മ​യാ​ലും വാഗ്‌ദാ​ന​ങ്ങൾക്ക് അവകാ​ശി​ക​ളാ​യ​വ​രു​ടെ അനുകാ​രി​ക​ളാ​കുക’ എന്ന് ബൈബിൾ പറയുന്നു. (എബ്രാ. 6:12) യിഫ്‌താ​ഹി​നെ​യും മകളെ​യും അനുക​രി​ച്ചു​കൊണ്ട് നമ്മൾ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ക​യാ​ണെ​ങ്കിൽ യഹോവ നമ്മളെ​യും അനു​ഗ്ര​ഹി​ക്കും.