വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സഹിഷ്‌ണുത അതിന്‍റെ ധർമം പൂർത്തീ​ക​രി​ക്കട്ടെ”

“സഹിഷ്‌ണുത അതിന്‍റെ ധർമം പൂർത്തീ​ക​രി​ക്കട്ടെ”

“നിങ്ങൾ ഒന്നിലും കുറവില്ലാതെ, പൂർണ​രും എല്ലാം തികഞ്ഞ​വ​രും ആകേണ്ട​തിന്‌ നിങ്ങളു​ടെ സഹിഷ്‌ണുത അതിന്‍റെ ധർമം പൂർത്തീകരിക്കട്ടെ.”—യാക്കോ. 1:4.

ഗീതം: 135, 139

1, 2. (എ) ഗിദെ​യോ​നിൽനി​ന്നും 300 പടയാ​ളി​ക​ളിൽനി​ന്നും നമുക്ക് എന്ത് പഠിക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) ലൂക്കോസ്‌ 21:19-നു ചേർച്ച​യിൽ സഹിഷ്‌ണു​ത​യു​ടെ പ്രാധാ​ന്യം എന്താണ്‌?

ഇത്‌ ഒന്നു ഭാവന​യിൽ കണ്ടു​നോ​ക്കൂ! ന്യായാ​ധി​പ​നായ ഗിദെ​യോ​ന്‍റെ നേതൃ​ത്വ​ത്തി​ലുള്ള ഇസ്രാ​യേ​ല്യ​സൈ​ന്യ​വും ശത്രു​സൈ​ന്യ​വും തമ്മിലുള്ള ക്ഷീണി​പ്പി​ക്കുന്ന പൊരിഞ്ഞ പോരാ​ട്ടം. ഗിദെ​യോ​നും കൂട്ടരും മിദ്യാ​ന്യ​രെ​യും സഖ്യക​ക്ഷി​ക​ളെ​യും ഒരു രാത്രി മുഴുവൻ പിന്തു​ട​രു​ന്നു. ഏകദേശം 32 കിലോ​മീ​റ്റർ! തുടർന്ന് സംഭവി​ച്ചത്‌ എന്താ​ണെന്ന് ബൈബിൾ പറയുന്നു: “ഗിദെ​യോൻ യോർദ്ദാ​ങ്കൽ എത്തി; അവനും കൂടെ​യുള്ള മുന്നൂറു പേരും ക്ഷീണി​ച്ചി​രു​ന്നി​ട്ടും അവരെ പിന്തു​ട​രു​വാൻ അക്കരെ കടന്നു.” അവരുടെ വിജയം അപ്പോ​ഴും പൂർത്തി​യാ​യി​രു​ന്നില്ല, 15,000 പടയാ​ളി​കളെ ഇനിയും നേരി​ടാ​നുണ്ട്. ഗിദെ​യോ​നും പടയാ​ളി​കൾക്കും പിന്മാ​റാൻ കഴിയി​ല്ലാ​യി​രു​ന്നു. കാരണം വർഷങ്ങ​ളാ​യി ഈ ശത്രുക്കൾ അവരെ ഞെരു​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട് അവർ അവരെ വിടാതെ പിന്തു​ടർന്നു പരാജ​യ​പ്പെ​ടു​ത്തി.—ന്യായാ. 7:22; 8:4, 10, 28.

2 തളർത്തി​ക്ക​ള​യുന്ന കഠിന​മായ ഒരു പോരാ​ട്ട​ത്തി​ലാണ്‌ ഇന്ന് നമ്മളും. സാത്താൻ, അവന്‍റെ ലോകം, നമ്മു​ടെ​തന്നെ അപൂർണത ഇവയെ​ല്ലാം നമ്മുടെ ശത്രു​ക്ക​ളാണ്‌. നമ്മളിൽ ചിലർ വർഷങ്ങ​ളാ​യി ഈ ശത്രു​ക്ക​ളോട്‌ പോരാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. യഹോ​വ​യു​ടെ സഹായ​ത്താൽ പല പോരാ​ട്ട​ങ്ങ​ളി​ലും നമുക്ക് വിജയി​ക്കാ​നാ​യി. എങ്കിലും സമ്പൂർണ​ജയം നമുക്ക് നേടാ​നാ​യി​ട്ടില്ല. ചില​പ്പോ​ഴെ​ല്ലാം പോരാ​ട്ട​ത്തിൽ നമ്മൾ ക്ഷീണി​ച്ചു​പോ​യേ​ക്കാം. അല്ലെങ്കിൽ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ നാശം കാത്തു​കാ​ത്തി​രുന്ന് മടുത്തു​പോ​യേ​ക്കാം. ഈ അന്ത്യനാ​ളു​ക​ളിൽ ക്രൂര​മായ പീഡന​ങ്ങ​ളും കഠിന​മായ പരി​ശോ​ധ​ന​ക​ളും ഉണ്ടാകു​മെന്ന് യേശു മുന്നറി​യി​പ്പു നൽകി. എന്നാൽ സഹിഷ്‌ണുത കാണി​ച്ചാൽ നമുക്ക് വിജയി​ക്കാ​നാ​കു​മെ​ന്നും യേശു പറഞ്ഞു. (ലൂക്കോസ്‌ 21:19 വായി​ക്കുക.) എന്താണ്‌ സഹിഷ്‌ണുത? സഹിച്ചു​നിൽക്കാൻ നമ്മളെ എന്ത് സഹായി​ക്കും? സഹിഷ്‌ണുത കാണി​ച്ച​വ​രിൽനിന്ന് നമുക്ക് എന്ത് പഠിക്കാ​നാ​കും? ‘സഹിഷ്‌ണു​തയെ അതിന്‍റെ ധർമം പൂർത്തീ​ക​രി​ക്കാൻ’ നമുക്ക് എങ്ങനെ അനുവ​ദി​ക്കാം?—യാക്കോ. 1:4.

എന്താണ്‌ സഹിഷ്‌ണുത?

3. എന്താണ്‌ സഹിഷ്‌ണുത?

3 ബുദ്ധി​മു​ട്ടേ​റിയ ഒരു സാഹച​ര്യം സഹിച്ചു​നിൽക്കു​ന്ന​തി​നെ മാത്രമല്ല സഹിഷ്‌ണുത എന്നതു​കൊണ്ട് ബൈബിൾ അർഥമാ​ക്കു​ന്നത്‌. സഹിഷ്‌ണു​ത​യിൽ നമ്മുടെ മനസ്സും ഹൃദയ​വും അതായത്‌ ആ സാഹച​ര്യ​ത്തോട്‌ നമ്മൾ പ്രതി​ക​രി​ക്കുന്ന വിധം ഉൾപ്പെ​ടു​ന്നു. ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാ​നും വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും ക്ഷമ കാണി​ക്കാ​നും സഹിഷ്‌ണുത നമ്മളെ സഹായി​ക്കും. ഒരു പരാമർശ​കൃ​തി പറയു​ന്ന​ത​നു​സ​രിച്ച് പ്രശ്‌ന​ങ്ങൾക്കു മധ്യേ മടുത്ത്‌ പിന്മാ​റാ​തി​രി​ക്കാ​നും ശക്തമായ പ്രതീക്ഷ നിലനി​റു​ത്താ​നും സഹായി​ക്കുന്ന ഒരു ഗുണമാണ്‌ സഹിഷ്‌ണുത. കഠിന​മായ പരി​ശോ​ധ​ന​കൾക്കി​ട​യി​ലും ഉറപ്പോ​ടെ അചഞ്ചല​രാ​യി നിൽക്കാൻ അത്‌ നമ്മളെ സഹായി​ക്കും. അതു​പോ​ലെ നമ്മുടെ പ്രശ്‌നങ്ങൾ അനു​ഗ്രഹം ആക്കി മാറ്റാ​നും ദുരി​ത​ങ്ങ​ളിൽ ശ്രദ്ധി​ക്കാ​തെ ലക്ഷ്യത്തിൽ ശ്രദ്ധി​ക്കാ​നും അത്‌ സഹായി​ക്കും.

4. സഹിഷ്‌ണു​ത​യു​ടെ പ്രേര​ക​ഘ​ടകം സ്‌നേഹം ആണെന്ന് പറയു​ന്നത്‌ എന്തു​കൊണ്ട്?

4 സഹിച്ചു​നിൽക്കാൻ സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കും (1 കൊരി​ന്ത്യർ 13:4, 7 വായി​ക്കുക.) യഹോവ അനുവ​ദി​ക്കുന്ന എന്തും സഹിക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കും. (ലൂക്കോ. 22:41, 42) സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം, അപൂർണത നിമിത്തം അവരുടെ ഭാഗത്തു​നിന്ന് ഉണ്ടാകുന്ന പിഴവു​കൾ സഹിക്കാൻ നമ്മളെ സഹായി​ക്കു​ന്നു. (1 പത്രോ. 4:8) സന്തുഷ്ട​രായ ദമ്പതി​കൾക്കി​ട​യിൽപ്പോ​ലും പ്രശ്‌നങ്ങൾ ഉണ്ടാകാം. എന്നാൽ ഇണയോ​ടുള്ള സ്‌നേഹം ആ “കഷ്ടം” സഹിക്കാ​നും വിവാ​ഹ​ബന്ധം ശക്തമാ​ക്കാ​നും ദമ്പതി​കളെ സഹായി​ക്കു​ന്നു.—1 കൊരി. 7:28.

സഹിച്ചു​നിൽക്കാൻ നിങ്ങളെ എന്ത് സഹായി​ക്കും?

5. സഹിച്ചു​നിൽക്കു​ന്ന​തിന്‌ നമ്മളെ സഹായി​ക്കാൻ യഹോവ ഏറ്റവും ഉചിത​മായ സ്ഥാനത്താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

5 ശക്തിക്കാ​യി യഹോ​വ​യോട്‌ യാചി​ക്കുക. യഹോവ “സഹിഷ്‌ണു​ത​യും ആശ്വാ​സ​വും നൽകുന്ന” ദൈവ​മാണ്‌. (റോമ. 15:6) നമ്മുടെ സാഹച​ര്യ​വും ചിന്തക​ളും പശ്ചാത്ത​ല​വും ഏറ്റവും നന്നായി മനസ്സി​ലാ​ക്കു​ന്നത്‌ യഹോവ മാത്ര​മാണ്‌. അതു​കൊണ്ട് സഹിച്ചു​നിൽക്കാൻ നമുക്ക് വേണ്ടത്‌ എന്താ​ണെന്ന് യഹോ​വ​യ്‌ക്കു കൃത്യ​മാ​യി അറിയാം. ബൈബിൾ പറയുന്നു: “തന്‍റെ ഭക്തന്മാ​രു​ടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവി​ളി കേട്ടു അവരെ രക്ഷിക്കും.” (സങ്കീ. 145:19) എന്നാൽ സഹിച്ചു​നിൽക്കാ​നുള്ള ശക്തിക്കാ​യി നമ്മൾ യാചി​ക്കു​മ്പോൾ ദൈവം എങ്ങനെ ഉത്തരം തരും?

6. ബൈബിൾ ഉറപ്പ് തരുന്ന​തു​പോ​ലെ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ യഹോവ “പോം​വഴി” കാണി​ക്കു​ന്നത്‌ എങ്ങനെ?

6 1 കൊരി​ന്ത്യർ 10:13 വായിക്കുക. സഹിച്ചുനിൽക്കാനുള്ള സഹായത്തിനായി യാചിച്ചാൽ “പോം​വഴി” കാണി​ച്ചു​ത​രു​മെന്ന് യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്. എങ്ങനെ​യാണ്‌ ദൈവം അത്‌ ചെയ്യു​ന്നത്‌? ചില​പ്പോൾ ആ പ്രശ്‌നം​തന്നെ ഇല്ലാതാ​ക്കി​ക്കൊണ്ട്. എന്നാൽ മിക്ക സന്ദർഭ​ങ്ങ​ളി​ലും “സകല സഹിഷ്‌ണു​ത​യും ദീർഘ​ക്ഷ​മ​യും കാണി​ക്കേ​ണ്ട​തിന്‌” ദൈവം നമ്മളെ ശക്തീക​രി​ക്കും. (കൊലോ. 1:11) നമ്മുടെ ശാരീ​രി​ക​വും മാനസി​ക​വും വൈകാ​രി​ക​വും ആയ പരിമി​തി​കൾ യഹോ​വ​യ്‌ക്കു നന്നായി അറിയാ​വു​ന്ന​തു​കൊണ്ട് വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയാത്ത അളവോ​ളം ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​മു​ണ്ടാ​കാൻ യഹോവ ഒരിക്ക​ലും അനുവ​ദി​ക്കില്ല.

7. സഹിച്ചു​നിൽക്കാൻ ആത്മീയാ​ഹാ​രം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന് ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

7 ആത്മീയാ​ഹാ​രം നിങ്ങളു​ടെ വിശ്വാ​സ​ത്തിന്‌ കരുത്ത്‌ പകരട്ടെ. എന്തു​കൊ​ണ്ടാണ്‌ ആത്മീയാ​ഹാ​രം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌? ഉദാഹ​ര​ണ​ത്തിന്‌, എവറസ്റ്റ് കൊടു​മു​ടി കയറുന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ഏകദേശം 6,000 കലോറി ഊർജം ആവശ്യ​മാണ്‌. അതായത്‌, അയാൾ സാധാരണ കഴിക്കു​ന്ന​തി​ലും അധികം ഭക്ഷണം കഴിക്ക​ണ​മെന്ന് അർഥം. മടുത്തു​പി​ന്മാ​റാ​തെ ലക്ഷ്യത്തി​ലെ​ത്താൻ പർവതാ​രോ​ഹകൻ സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം ഊർജം സംഭരി​ക്കണം. സമാന​മാ​യി സഹിച്ചു​നിൽക്കാ​നും ലക്ഷ്യത്തി​ലെ​ത്താ​നും നമുക്ക് ധാരാളം ആത്മീയാ​ഹാ​രം ആവശ്യ​മാണ്‌. അതു​കൊണ്ട് വ്യക്തി​പ​ര​മായ പഠനത്തി​നും യോഗ​ങ്ങൾക്കു​മാ​യി സമയം ചെലവ​ഴി​ക്കാൻ നമ്മൾ ദൃഢചി​ത്ത​രാ​യി​രി​ക്കണം. ഇത്‌ വിശ്വാ​സം ശക്തമാക്കി നിറു​ത്താൻ നമ്മളെ സഹായി​ക്കും.—യോഹ. 6:27.

8, 9. (എ) ഇയ്യോബ്‌ 2:4, 5 അനുസ​രിച്ച് പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ഏത്‌ കാര്യം​കൂ​ടി നമ്മൾ മനസ്സിൽപ്പി​ടി​ക്കണം? (ബി) പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ ഏത്‌ രംഗം ഭാവന​യിൽ കാണു​ന്നത്‌ നന്നായി​രി​ക്കും?

8 ദൈവ​ത്തോ​ടുള്ള നിങ്ങളു​ടെ വിശ്വ​സ്‌തത മറക്കരുത്‌. പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ നമുക്കു​ണ്ടാ​കുന്ന വേദന​ക​ളെ​യും കഷ്ടപ്പാ​ടു​ക​ളെ​യും കുറിച്ച് മാത്രമല്ല ചിന്തി​ക്കേ​ണ്ടത്‌, യഹോ​വ​യോട്‌ നമ്മൾ വിശ്വ​സ്‌ത​രാ​യി​രി​ക്കു​മോ എന്നതാണ്‌ ഏറെ പ്രധാനം. പ്രശ്‌ന​ങ്ങ​ളോട്‌ നമ്മൾ പ്രതി​ക​രി​ക്കുന്ന വിധം യഹോ​വയെ പ്രപഞ്ച​ത്തി​ന്‍റെ പരമാ​ധി​കാ​രി​യാ​യി നമ്മൾ അംഗീ​ക​രി​ക്കു​ന്നു​ണ്ടോ എന്നു തെളി​യി​ക്കും. എങ്ങനെ? ദൈവ​ത്തി​ന്‍റെ ഭരണത്തെ എതിർക്കുന്ന സാത്താൻ, ആളുകൾ ദൈവത്തെ സേവി​ക്കു​ന്നത്‌ സ്വന്തം കാര്യ​സാ​ധ്യ​ത്തി​നു​വേണ്ടി മാത്ര​മാ​ണെന്നു പറഞ്ഞ് യഹോ​വയെ നിന്ദിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ തനിക്കു​ള്ള​തൊ​ക്കെ​യും തന്‍റെ ജീവന്നു പകരം കൊടു​ത്തു​ക​ള​യും.” തുടർന്ന് സാത്താൻ ഇയ്യോ​ബി​നോ​ടുള്ള ബന്ധത്തിൽ ഇങ്ങനെ പറഞ്ഞു: “നിന്‍റെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസ​വും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” (ഇയ്യോ. 2:4, 5) സാത്താന്‌ ഇക്കാല​ത്തി​നി​ടെ എന്തെങ്കി​ലും മാറ്റം വന്നിട്ടു​ണ്ടോ? ഇല്ലേ ഇല്ല. വർഷങ്ങൾ കഴിഞ്ഞ് സാത്താനെ സ്വർഗ​ത്തിൽനിന്ന് തള്ളിയി​ടുന്ന സമയത്തും അവൻ ഇടവി​ടാ​തെ ദൈവ​ദാ​സരെ കുറ്റ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. (വെളി. 12:10) ഇന്നും ആളുകൾ ദൈവത്തെ ആരാധി​ക്കു​ന്നത്‌ സ്വന്തം കാര്യ​സാ​ധ്യ​ത്തി​നു​വേ​ണ്ടി​യാ​ണെ​ന്നാണ്‌ സാത്താൻ അവകാ​ശ​പ്പെ​ടു​ന്നത്‌. നമ്മൾ ദൈവ​ത്തി​ന്‍റെ ഭരണം തള്ളിക്ക​ള​യാ​നും ദൈവ​സേ​വനം നിറു​ത്താ​നും കാത്തി​രി​ക്കു​ക​യാണ്‌ സാത്താൻ.

9 പ്രശ്‌ന​ങ്ങൾകൊണ്ട് വലയു​മ്പോൾ ഈ രംഗം ഒന്നു ഭാവന​യിൽ കാണാൻ ശ്രമിക്കൂ! നിങ്ങൾ സമ്മർദ്ദ​ത്തിന്‌ കീഴ്‌പെ​ടു​മെ​ന്നും മടുത്ത്‌ പിന്മാ​റു​മെ​ന്നും അവകാ​ശ​പ്പെ​ട്ടു​കൊണ്ട് കാത്തി​രി​ക്കുന്ന സാത്താ​നും ഭൂതങ്ങ​ളും ഒരു വശത്ത്‌. യഹോ​വ​യും നമ്മുടെ രാജാ​വായ ക്രിസ്‌തു​യേ​ശു​വും പുനരു​ത്ഥാ​നം പ്രാപിച്ച അഭിഷി​ക്ത​രും ആയിര​ക്ക​ണ​ക്കിന്‌ ദൂതന്മാ​രും മറുവ​ശത്ത്‌. മടുത്ത്‌ പിന്മാ​റാ​തെ നിങ്ങൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ കാണു​മ്പോൾ അവർ സന്തോ​ഷ​ത്തോ​ടെ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. അപ്പോൾ യഹോവ ഇങ്ങനെ പറയു​ന്നത്‌ നിങ്ങൾ കേൾക്കു​ന്നു: “മകനേ, എന്നെ നിന്ദി​ക്കു​ന്ന​വ​നോ​ടു ഞാൻ ഉത്തരം പറയേ​ണ്ട​തി​ന്നു നീ ജ്ഞാനി​യാ​യി എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”—സദൃ. 27:11.

10. സഹിച്ചു​നിൽക്കുന്ന കാര്യ​ത്തിൽ യേശു​വി​നെ എങ്ങനെ അനുക​രി​ക്കാം?

10 സഹിച്ചുനിൽക്കുന്നതിന്‍റെ പ്രതിഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. നിങ്ങൾ ഒരു യാത്ര​യി​ലാ​ണെന്നു വിചാ​രി​ക്കുക. ഒരു തുരങ്ക​ത്തി​ലൂ​ടെ വേണം നിങ്ങൾക്കു പോകാൻ. അതിന​കത്ത്‌ എവിടെ നോക്കി​യാ​ലും ഇരുട്ടാണ്‌. എന്നാൽ തുരങ്ക​ത്തി​ന്‍റെ മറ്റെ അറ്റത്ത്‌ എത്തിയാൽ വീണ്ടും വെളിച്ചം കാണാ​മെന്ന് നിങ്ങൾക്ക് അറിയാം. ജീവിതം ഈ യാത്ര പോ​ലെ​യാണ്‌. നിങ്ങൾക്ക് വളരെ പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കേ​ണ്ടി​വ​ന്നേ​ക്കാം. ചില​പ്പോൾ പ്രശ്‌ന​ങ്ങൾകൊണ്ട് പൊറു​തി​മു​ട്ടു​ന്ന​താ​യി നിങ്ങൾക്ക് തോന്നാം. യേശു​വി​നു​പോ​ലും അങ്ങനെ തോന്നി​യി​രി​ക്കാം. ദണ്ഡനസ്‌തം​ഭ​ത്തിൽ തറയ്‌ക്ക​പ്പെട്ട് അപമാ​നി​ത​നായ യേശു അതി​വേ​ദ​ന​യി​ലാ​യി​രു​ന്നു. ഇത്‌ യേശു​വി​ന്‍റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രയാ​സ​ക​ര​മായ ഒരു സമയം ആയിരു​ന്നി​രി​ക്കണം. സഹിച്ചു​നിൽക്കാൻ യേശു​വി​നെ സഹായി​ച്ചത്‌ എന്താണ്‌? യേശു ‘തന്‍റെ മുമ്പിൽ വെച്ചി​രുന്ന സന്തോഷം ഓർത്തു’ എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (എബ്രാ. 12:2, 3) സഹിച്ചു​നി​ന്നാൽ ലഭിക്കുന്ന പ്രതി​ഫ​ല​ങ്ങ​ളി​ലാണ്‌ യേശു ശ്രദ്ധി​ച്ചത്‌. ദൈവ​നാ​മ​ത്തി​ന്‍റെ വിശു​ദ്ധീ​ക​ര​ണ​വും ഭരിക്കാ​നുള്ള ദൈവ​ത്തി​ന്‍റെ അവകാ​ശത്തെ പിന്തു​ണ​യ്‌ക്കു​ന്ന​തും ആയിരു​ന്നു യേശു​വിന്‌ പ്രധാനം. നേരിട്ട പരി​ശോ​ധ​നകൾ താത്‌കാ​ലി​ക​വും സ്വർഗ​ത്തി​ലെ പ്രതി​ഫലം നിത്യ​വും ആണെന്ന് യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ഇന്ന് നിങ്ങൾ നേരി​ടുന്ന പ്രശ്‌നങ്ങൾ ബുദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന​തും വേദനി​പ്പി​ക്കു​ന്ന​തും ആയിരി​ക്കാം. എന്നാൽ അതെല്ലാം താത്‌കാ​ലി​കം മാത്ര​മാ​ണെന്ന് ഓർക്കുക.

‘സഹിഷ്‌ണുത കാണി​ച്ചവർ’

11. നമ്മൾ എന്തു​കൊ​ണ്ടാണ്‌ ‘സഹിഷ്‌ണുത കാണി​ച്ച​വ​രു​ടെ’ അനുഭ​വങ്ങൾ പരിചി​ന്തി​ക്കേ​ണ്ടത്‌?

11 സഹിച്ചു​നിൽക്കു​ന്ന​തിൽ നമ്മൾ തനിച്ചല്ല. സാത്താൻ കൊണ്ടു​വ​രുന്ന പരീക്ഷ​ണങ്ങൾ സഹിച്ചു​നിൽക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിന്‌ പത്രോസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “എന്നാൽ ലോക​മെ​ങ്ങു​മുള്ള നിങ്ങളു​ടെ സഹോ​ദ​ര​വർഗ​ത്തി​നും ഇതേ കഷ്ടതകൾ നേരി​ടേ​ണ്ടി​വ​രു​ന്നു​വെന്ന് അറിഞ്ഞ് വിശ്വാ​സ​ത്തിൽ ഉറപ്പു​ള്ള​വ​രാ​യി അവനോട്‌ എതിർത്തുനിൽക്കുവിൻ.” (1 പത്രോ. 5:9) എങ്ങനെ വിശ്വ​സ്‌ത​രാ​യി നിൽക്കാ​മെന്ന് ‘സഹിഷ്‌ണുത കാണി​ച്ച​വ​രു​ടെ’ അനുഭ​വങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നു, നമുക്ക് വിജയി​ക്കാ​നാ​കു​മെന്ന ഉറപ്പു തരുന്നു, വിശ്വ​സ്‌ത​ത​യ്‌ക്ക് പ്രതി​ഫലം കിട്ടു​മെന്ന് നമ്മളെ ഓർമി​പ്പി​ക്കു​ന്നു. (യാക്കോ. 5:11) അവരിൽ ചില​രെ​ക്കു​റിച്ച് നമുക്ക് നോക്കാം. [1]

12. ഏദെനിൽ നിയമി​ച്ചി​രുന്ന കെരൂ​ബു​ക​ളിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

12 കെരൂ​ബു​കൾ. ഉന്നതപ​ദ​വി​യി​ലുള്ള ദൂതന്മാ​രാണ്‌ ഇവർ. ആദാമും ഹവ്വയും പാപം ചെയ്‌ത​പ്പോൾ യഹോവ കെരൂ​ബു​കൾക്ക് ഭൂമി​യിൽ ഒരു നിയമനം കൊടു​ത്തു. സ്വർഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തിൽനിന്ന് തികച്ചും വ്യത്യ​സ്‌ത​മായ ഒന്ന്! ബുദ്ധി​മു​ട്ടേ​റിയ ഒരു കാര്യം എങ്ങനെ ചെയ്യാ​മെന്ന് ഇവരുടെ ദൃഷ്ടാന്തം നമ്മളെ പഠിപ്പി​ക്കു​ന്നു. ബൈബിൾ പറയുന്നു: “ജീവന്‍റെ വൃക്ഷത്തി​ങ്ക​ലേ​ക്കുള്ള വഴികാ​പ്പാൻ അവൻ ഏദെൻതോ​ട്ട​ത്തി​ന്നു കിഴക്കു കെരൂ​ബു​കളെ തിരി​ഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന വാളിന്‍റെ ജ്വാല​യു​മാ​യി നിർത്തി.” [2] (ഉല്‌പ. 3:24) കെരൂ​ബു​കൾ ഈ നിയമ​ന​ത്തെ​ക്കു​റിച്ച് പരാതി​പ്പെ​ട്ടെ​ന്നോ തങ്ങൾ ഇതിലും വലിയ കാര്യങ്ങൾ ചെയ്യേ​ണ്ട​വ​രാ​ണെന്ന് പറഞ്ഞെ​ന്നോ ബൈബിൾ പറയു​ന്നില്ല. അവർക്ക് വിരസത അനുഭ​വ​പ്പെ​ടു​ക​യോ അവർ മടുത്തു പിന്മാ​റു​ക​യോ ചെയ്‌തില്ല. പകരം, നിയമനം പൂർത്തി​യാ​കു​ന്ന​തു​വരെ അവർ അവി​ടെ​ത്തന്നെ നില​കൊ​ണ്ടു. സാധ്യ​ത​യ​നു​സ​രിച്ച് 1,600 വർഷം കഴിഞ്ഞ് ജലപ്ര​ള​യം​വരെ അവർ ആ നിയമനം നിറ​വേറ്റി!

13. ഇയ്യോ​ബിന്‌ പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാൻ കഴിഞ്ഞത്‌ എങ്ങനെ?

13 വിശ്വ​സ്‌ത​നാ​യി​രുന്ന ഇയ്യോബ്‌. ചില​പ്പോൾ ഒരു സുഹൃ​ത്തോ കുടും​ബാം​ഗ​മോ പറഞ്ഞ എന്തെങ്കി​ലും നമ്മളെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം. അല്ലെങ്കിൽ ഗുരു​ത​ര​മായ ഒരു രോഗ​മോ പ്രിയ​പ്പെട്ട ഒരാളു​ടെ മരണമോ നിങ്ങളെ ദുഃഖി​പ്പി​ച്ചേ​ക്കാം. എന്തൊക്കെ സംഭവി​ച്ചാ​ലും ഇയ്യോ​ബി​ന്‍റെ മാതൃ​ക​യിൽനിന്ന് നമുക്ക് ആശ്വാസം കണ്ടെത്താം. (ഇയ്യോ. 1:18, 19; 2:7, 9; 19:1-3) എന്തു​കൊ​ണ്ടാണ്‌ തനിക്ക് പെട്ടെന്ന് ഇത്ര​യേറെ പ്രശ്‌നങ്ങൾ വന്നതെന്ന് ഇയ്യോ​ബിന്‌ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ ഇയ്യോബ്‌ മടുത്ത്‌ പിന്മാ​റി​യതേ ഇല്ല. സഹിച്ചു​നിൽക്കാൻ അദ്ദേഹത്തെ സഹായി​ച്ചത്‌ എന്താണ്‌? ഒന്നാമ​താ​യി, ഇയ്യോ​ബിന്‌ യഹോ​വ​യോട്‌ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു, ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം ഭയപ്പെ​ട്ടി​രു​ന്നു. (ഇയ്യോ. 1:1) അനുകൂ​ല​കാ​ല​ത്തും പ്രതി​കൂ​ല​കാ​ല​ത്തും ഇയ്യോബ്‌ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ച്ചു. അത്‌ കൂടാതെ, തന്‍റെ ചില സൃഷ്ടി​ക​ളെ​ക്കു​റിച്ച് ഇയ്യോ​ബി​നോട്‌ പറഞ്ഞു​കൊണ്ട് തനിക്ക് എത്ര​ത്തോ​ളം ശക്തിയു​ണ്ടെന്ന് ദൈവം വ്യക്തമാ​ക്കി. ഇത്‌, താൻ നേരി​ട്ടു​കൊ​ണ്ടി​രുന്ന പരി​ശോ​ധ​നകൾ ഉചിത​മായ സമയത്ത്‌ യഹോവ നീക്കും എന്ന ബോധ്യം ഇയ്യോ​ബിന്‌ നൽകി. (ഇയ്യോ. 42:1, 2) അതുത​ന്നെ​യാണ്‌ സംഭവി​ച്ച​തും. “യഹോവ അവന്‍റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായി​രു​ന്ന​തൊ​ക്കെ​യും യഹോവ ഇയ്യോ​ബി​ന്നു ഇരട്ടി​യാ​യി കൊടുത്തു.” അങ്ങനെ “ഇയ്യോബ്‌ വൃദ്ധനും കാലസ​മ്പൂർണ്ണ​നു​മാ​യി മരിച്ചു.”—ഇയ്യോ. 42:10, 17.

14. 2 കൊരി​ന്ത്യർ 1:6 അനുസ​രിച്ച് പൗലോ​സി​ന്‍റെ സഹിഷ്‌ണുത മറ്റുള്ള​വരെ സഹായി​ച്ചത്‌ എങ്ങനെ?

14 പൗലോസ്‌ അപ്പൊ​സ്‌തലൻ. നിങ്ങൾ കഠിന​മായ എതിർപ്പു​ക​ളോ പീഡന​മോ സഹിക്കു​ക​യാ​ണോ? വ്യത്യസ്‌ത ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ടെ ഭാരം വഹിക്കുന്ന ഒരു മൂപ്പനോ സർക്കിട്ട് മേൽവി​ചാ​ര​ക​നോ ആണോ നിങ്ങൾ? എങ്കിൽ, പൗലോ​സി​ന്‍റെ മാതൃക നിങ്ങളെ സഹായി​ക്കും. പൗലോസ്‌ ക്രൂര​മായ പീഡനം സഹിച്ചു, സഭയിലെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചിന്തയും അദ്ദേഹത്തെ എപ്പോ​ഴും അലട്ടി​ക്കൊ​ണ്ടി​രു​ന്നു. (2 കൊരി. 11:23-29) പക്ഷേ, പൗലോസ്‌ മടുത്തു​പോ​യില്ല. അദ്ദേഹ​ത്തി​ന്‍റെ മാതൃക മറ്റുള്ള​വരെ ബലപ്പെ​ടു​ത്തി. (2 കൊരി​ന്ത്യർ 1:6 വായി​ക്കുക.) ഇതു​പോ​ലെ നിങ്ങളു​ടെ സഹിഷ്‌ണുത, സഹിച്ചു​നിൽക്കു​ന്ന​തിന്‌ മറ്റുള്ള​വർക്ക് ഒരു പ്രോ​ത്സാ​ഹ​ന​മാ​കും.

സഹിഷ്‌ണുത നിങ്ങളിൽ ‘അതിന്‍റെ ധർമം പൂർത്തീ​ക​രി​ക്കു​മോ?’

15, 16. (എ) സഹിഷ്‌ണുത ഏതു “ധർമം” പൂർത്തീ​ക​രി​ക്കും? (ബി) ‘സഹിഷ്‌ണുത അതിന്‍റെ ധർമം പൂർത്തീ​ക​രി​ക്കു​ന്നത്‌’ എങ്ങനെ​യെ​ന്ന​തി​ന്‍റെ ദൃഷ്ടാന്തം നൽകുക.

15 അപ്പൊ​സ്‌ത​ല​നായ യാക്കോബ്‌ നിശ്വ​സ്‌ത​ത​യിൽ ഇങ്ങനെ എഴുതി: “നിങ്ങൾ ഒന്നിലും കുറവി​ല്ലാ​തെ, പൂർണ​രും എല്ലാം തികഞ്ഞ​വ​രും ആകേണ്ട​തിന്‌ നിങ്ങളു​ടെ സഹിഷ്‌ണുത അതിന്‍റെ ധർമം പൂർത്തീ​ക​രി​ക്കട്ടെ.” (യാക്കോ. 1:4) പരി​ശോ​ധ​നകൾ മിക്ക​പ്പോ​ഴും നമ്മുടെ ബലഹീ​ന​ത​ക​ളും വ്യക്തി​ത്വ​ത്തിൽ വരുത്തേണ്ട മാറ്റങ്ങ​ളും വെളി​പ്പെ​ടു​ത്തും. നമ്മൾ ആ പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കു​ക​യാ​ണെ​ങ്കിൽ നമ്മുടെ ക്രിസ്‌തീ​യ​വ്യ​ക്തി​ത്വം കൂടുതൽ മെച്ച​പ്പെ​ടും. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ കൂടുതൽ ക്ഷമയു​ള്ള​വ​രും വിലമ​തി​പ്പു​ള്ള​വ​രും സ്‌നേ​ഹ​മു​ള്ള​വ​രും ആയിത്തീ​രും.

പരിശോധനകൾ സഹിച്ചു​നിൽക്കു​മ്പോൾ നമ്മുടെ വ്യക്തി​ത്വം കൂടുതൽ തികവു​ള്ള​താ​കു​ന്നു (15, 16 ഖണ്ഡികകൾ കാണുക)

16 സഹിഷ്‌ണു​ത​യ്‌ക്ക് നമ്മളെ മെച്ചപ്പെട്ട ക്രിസ്‌ത്യാ​നി​ക​ളാ​ക്കി രൂപ​പ്പെ​ടു​ത്താൻ കഴിയും. അത്‌ അറിയാ​വു​ന്ന​തു​കൊണ്ട് നേരി​ടുന്ന പ്രശ്‌നങ്ങൾ അവസാ​നി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി നമ്മൾ യഹോ​വ​യു​ടെ നിയമങ്ങൾ ലംഘി​ക്കില്ല. ഉദാഹ​ര​ണ​ത്തിന്‌, അസാന്മാർഗി​ക​ചി​ന്ത​ക​ളു​മാ​യി നിങ്ങൾ പോരാ​ടു​ന്നെ​ങ്കി​ലോ? പ്രലോ​ഭ​ന​ത്തിന്‌ വഴി​പ്പെ​ടു​ന്ന​തി​നു പകരം അത്തരം തെറ്റായ ചിന്തകൾ ഒഴിവാ​ക്കാൻ സഹായി​ക്ക​ണമേ എന്ന് യഹോ​വ​യോട്‌ പ്രാർഥി​ക്കുക. നിങ്ങളെ എതിർക്കുന്ന അവിശ്വാ​സി​യായ ഒരു കുടും​ബാം​ഗം നിങ്ങൾക്കു​ണ്ടോ? തളർന്നു​പോ​ക​രുത്‌. യഹോ​വയെ സേവി​ക്കാൻ ഉറച്ച തീരു​മാ​ന​വു​മാ​യി മുന്നോ​ട്ടു പോകുക. അപ്പോൾ യഹോ​വ​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​കും. ഓർക്കുക: യഹോ​വ​യു​ടെ അംഗീ​കാ​രം വേണ​മെ​ങ്കിൽ സഹിച്ചു​നി​ന്നേ തീരൂ.—റോമ. 5:3-5; യാക്കോ. 1:12.

17, 18. (എ) അന്ത്യം​വരെ സഹിച്ചു​നിൽക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ വ്യക്തമാ​ക്കുക. (ബി) അന്ത്യ​ത്തോട്‌ അടുക്കു​ന്തോ​റും നമുക്ക് എന്ത് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും?

17 നമ്മൾ അന്ത്യം വരെ സഹിച്ചു​നിൽക്കണം, ഏതാനും കുറച്ചു കാല​ത്തേക്കല്ല. മുങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു കപ്പൽ ഭാവന​യിൽ കാണുക. രക്ഷപ്പെ​ട​ണ​മെ​ങ്കിൽ കരയി​ലെ​ത്തു​ന്ന​തു​വരെ യാത്ര​ക്കാർ നീന്തണം. ഇടയ്‌ക്കു​വെച്ച് നീന്തൽ നിറു​ത്തുന്ന ഒരു വ്യക്തി മുങ്ങി​പ്പോ​കും. കരയ്‌ക്കെ​ത്തു​ന്ന​തി​നു തൊട്ടു​മുമ്പ് നീന്തൽ നിറു​ത്തി​യാ​ലും അദ്ദേഹം മുങ്ങി​പ്പോ​കും. പുതിയ ലോക​ത്തിൽ ജീവി​ക്ക​ണ​മെ​ങ്കിൽ നമ്മൾ സഹിച്ചു​നി​ന്നേ മതിയാ​കൂ. പൗലോസ്‌ അപ്പൊ​സ്‌ത​ലന്‍റെ അതേ മനോ​ഭാ​വം നമുക്കും കാണി​ക്കാം. അദ്ദേഹം പറഞ്ഞു: “മടുത്തു​പി​ന്മാ​റ​രുത്‌.”—2 കൊരി. 4:1, 16.

18 പൗലോ​സി​നെ​പ്പോ​ലെ, അവസാ​നം​വരെ സഹിച്ചു​നിൽക്കാൻ യഹോവ നമ്മളെ സഹായി​ക്കു​മെന്ന ഉറച്ച ബോധ്യം നമുക്കുണ്ട്. പൗലോസ്‌ ഇങ്ങനെ എഴുതി: “നാമോ നമ്മെ സ്‌നേ​ഹി​ച്ചവൻ മുഖാ​ന്തരം ഇതി​ലൊ​ക്കെ​യും പൂർണ​ജയം പ്രാപിക്കുന്നു; എന്തെന്നാൽ മരണത്തി​നോ ജീവനോ ദൂതന്മാർക്കോ വാഴ്‌ച​കൾക്കോ ഇപ്പോ​ഴു​ള്ള​തി​നോ വരുവാ​നു​ള്ള​തി​നോ അധികാ​ര​ങ്ങൾക്കോ ഉയരത്തി​നോ ആഴത്തി​നോ മറ്റേ​തെ​ങ്കി​ലും സൃഷ്ടി​ക്കോ നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യുള്ള ദൈവ​സ്‌നേ​ഹ​ത്തിൽനിന്ന് നമ്മെ വേർപെ​ടു​ത്താൻ കഴിയു​ക​യി​ല്ലെന്ന് എനിക്ക് ഉറപ്പുണ്ട്.” (റോമ. 8:37-39) ചില​പ്പോൾ നമ്മൾ തളർന്നു​പോ​യേ​ക്കാ​മെ​ന്നത്‌ ശരിയാണ്‌. നമുക്ക് ഗിദെ​യോ​നെ​യും കൂട്ട​രെ​യും അനുക​രി​ക്കാം. ക്ഷീണി​ച്ചി​ട്ടും അവർ തളർന്നു പിന്മാ​റി​യില്ല, ശത്രു​ക്കളെ ‘പിന്തു​ടർന്നു​കൊ​ണ്ടി​രു​ന്നു.’—ന്യായാ. 8:4.

^ [1] (ഖണ്ഡിക 11) ആധുനിക നാളിലെ ദൈവ​ജ​ന​ത്തി​ന്‍റെ സഹിഷ്‌ണു​ത​യെ​ക്കു​റിച്ച് അവലോ​കനം ചെയ്യു​ന്നത്‌ നിങ്ങൾക്ക് പ്രോ​ത്സാ​ഹനം തരും. ഉദാഹ​ര​ണ​ത്തിന്‌, ഇത്യോ​പ്യ, മലാവി, റഷ്യ എന്നീ രാജ്യ​ങ്ങ​ളി​ലെ പ്രോ​ത്സാ​ഹനം പകരുന്ന റിപ്പോർട്ടു​കൾ 1992 (ഇംഗ്ലീഷ്‌), 1999, 2008 എന്നീ വർഷങ്ങ​ളി​ലെ വാർഷി​ക​പു​സ്‌ത​ക​ത്തിൽ കാണാം.

^ [2] (ഖണ്ഡിക 12) എത്ര കെരൂ​ബു​കളെ അവിടെ നിയമി​ച്ചെന്ന് ബൈബിൾ പറയു​ന്നില്ല.