വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെ മനയാൻ വലിയ കുശവനെ നിങ്ങൾ അനുവ​ദി​ക്കു​ന്നു​വോ?

നിങ്ങളെ മനയാൻ വലിയ കുശവനെ നിങ്ങൾ അനുവ​ദി​ക്കു​ന്നു​വോ?

“കളിമണ്ണു കുശവന്‍റെ കയ്യിൽ ഇരിക്കു​ന്ന​തു​പോ​ലെ നിങ്ങൾ എന്‍റെ കയ്യിൽ ഇരിക്കു​ന്നു.”—യിരെ. 18:6.

ഗീതം: 60, 22

1, 2. ദാനി​യേൽ യഹോ​വ​യ്‌ക്ക് ‘ഏറ്റവും പ്രിയ​പു​രു​ഷൻ’ ആയിരു​ന്നത്‌ എന്തു​കൊണ്ട്, യഹോവ നമ്മളെ മനയു​മ്പോൾ നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം?

യഹൂദരെ ബാബി​ലോ​ണി​ലേക്ക് പിടി​ച്ചു​കൊണ്ട് പോയ​പ്പോൾ വിഗ്ര​ഹ​ങ്ങ​ളും ദുഷ്ടാ​ത്മാ​ക്ക​ളു​ടെ ആരാധ​ക​രും നിറഞ്ഞ ഒരു പട്ടണത്തി​ലേ​ക്കാണ്‌ അവർ ചെന്നത്‌. ദാനി​യേ​ലി​നെ​യും മൂന്നു കൂട്ടു​കാ​രെ​യും പോലെ വിശ്വ​സ്‌ത​രാ​യി​രുന്ന യഹൂദർ തങ്ങളെ മനയാൻ ബാബി​ലോ​ണി​യരെ അനുവ​ദി​ച്ചില്ല. (ദാനി. 1:6, 8, 12; 3:16-18) ദാനി​യേ​ലും കൂട്ടു​കാ​രും തങ്ങളെ മനയാൻ യഹോ​വയെ അനുവ​ദി​ച്ചു. യഹോ​വയെ മാത്രം ആരാധി​ക്കു​ക​യും ചെയ്‌തു. ദാനി​യേൽ തന്‍റെ ജീവി​ത​ത്തി​ന്‍റെ അധിക​പ​ങ്കും ഒരു മോശ​മായ ചുറ്റു​പാ​ടി​ലാണ്‌ ജീവി​ച്ചി​രു​ന്ന​തെ​ങ്കി​ലും, ‘ഏറ്റവും പ്രിയ​പു​രു​ഷൻ’ എന്നാണ്‌ ദൈവ​ത്തി​ന്‍റെ ദൂതൻ ദാനി​യേ​ലി​നെ വിളി​ച്ചത്‌.—ദാനി. 10:11, 19.

2 ബൈബിൾക്കാ​ല​ങ്ങ​ളിൽ, കുഴച്ച കളിമ​ണ്ണിന്‌ രൂപം​വ​രു​ത്താ​നാ​യി ഒരു കുശവൻ അച്ച് ഉപയോ​ഗി​ച്ചി​രു​ന്നു. യഹോ​വ​യാണ്‌ പ്രപഞ്ച​ത്തി​ന്‍റെ ഭരണാ​ധി​കാ​രി​യെ​ന്നും ജനതകളെ രൂപ​പ്പെ​ടു​ത്താ​നുള്ള അധികാ​രം യഹോ​വ​യ്‌ക്കു​ണ്ടെ​ന്നും ഇന്നത്തെ സത്യാ​രാ​ധ​കർക്ക് അറിയാം. (യിരെമ്യ 18:6 വായി​ക്കുക.) നമ്മളെ ഓരോ​രു​ത്ത​രെ​യും രൂപ​പ്പെ​ടു​ത്താ​നുള്ള അധികാ​ര​വും ദൈവ​ത്തി​നുണ്ട്. എങ്കിലും, മാറ്റം വരുത്താൻ യഹോവ ആരെയും നിർബ​ന്ധി​ക്കു​ന്നില്ല. പകരം, നമ്മൾ യഹോ​വ​യ്‌ക്ക് വഴങ്ങി​ക്കൊ​ടു​ക്ക​ണ​മെന്ന് യഹോവ ആഗ്രഹി​ക്കു​ന്നു. ദൈവ​ത്തി​ന്‍റെ കൈയി​ലെ പതംവന്ന കളിമ​ണ്ണു​പോ​ലെ​യാ​കാൻ നമ്മൾ എന്തു ചെയ്യണ​മെന്ന് ഈ ലേഖന​ത്തി​ലൂ​ടെ പഠിക്കും. പിൻവ​രുന്ന മൂന്നു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും: (1) ദൈവ​ത്തി​ന്‍റെ ഉപദേ​ശങ്ങൾ തള്ളിക്ക​ള​യാൻ പ്രേരി​പ്പി​ക്കുന്ന സ്വഭാ​വ​വി​ശേ​ഷ​തകൾ നമുക്ക് എങ്ങനെ ഒഴിവാ​ക്കാം? (2) പതംവന്ന കളിമ​ണ്ണു​പോ​ലെ വഴക്കമു​ള്ള​വ​രാ​യി​രി​ക്കാൻ സഹായി​ക്കുന്ന ഗുണങ്ങൾ എങ്ങനെ വളർത്തി​യെ​ടു​ക്കാം? (3) മക്കളെ രൂപ​പ്പെ​ടു​ത്തു​മ്പോൾ മാതാ​പി​താ​ക്കൾക്ക് എങ്ങനെ യഹോ​വ​യോ​ടൊ​പ്പം പ്രവർത്തി​ക്കാം?

ഹൃദയത്തെ കഠിന​മാ​ക്കി​യേ​ക്കാ​വുന്ന സ്വഭാ​വ​വി​ശേ​ഷ​തകൾ ഒഴിവാ​ക്കു​ക

3. ഏത്‌ സ്വഭാ​വ​വി​ശേ​ഷ​തകൾ നമ്മുടെ ഹൃദയം കഠിന​മാ​ക്കി​യേ​ക്കാം? ഉദാഹ​രണം പറയുക.

3 “സകലജാ​ഗ്ര​ത​യോ​ടും​കൂ​ടെ നിന്‍റെ ഹൃദയത്തെ കാത്തു​കൊൾക; ജീവന്‍റെ ഉത്ഭവം അതിൽനി​ന്ന​ല്ലോ ആകുന്നത്‌” എന്ന് സദൃശ​വാ​ക്യ​ങ്ങൾ 4:23 പറയുന്നു. ഹൃദയം കഠിന​മാ​കാ​തി​രി​ക്കാൻ അഹങ്കാ​ര​വും അവിശ്വാ​സ​വും മനഃപൂർവം തെറ്റ്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഒഴിവാ​ക്കണം. ശ്രദ്ധയു​ള്ള​വ​ര​ല്ലെ​ങ്കിൽ ഇവ അനുസ​ര​ണ​ക്കേ​ടി​ലേ​ക്കും മത്സരത്തി​ലേ​ക്കും നയിക്കും. (ദാനി. 5:1, 20; എബ്രാ. 3:13, 18, 19) യെഹൂദാ രാജാ​വായ ഉസ്സീയാ​വിന്‌ സംഭവി​ച്ചത്‌ ഇതുത​ന്നെ​യാണ്‌. (2 ദിനവൃ​ത്താ​ന്തം 26:3-5, 16-21 വായി​ക്കുക.) ആദ്യ​മൊ​ക്കെ ഉസ്സീയാവ്‌ അനുസ​ര​ണ​മു​ള്ള​വ​നാ​യി​രു​ന്നു. യഹോ​വ​യു​മാ​യി നല്ല ബന്ധവും ഉണ്ടായി​രു​ന്നു. അതു​കൊണ്ട് ദൈവം അദ്ദേഹത്തെ പ്രബല​നാ​ക്കി. എന്നാൽ ‘ബലവാ​നാ​യ​പ്പോൾ അവന്‍റെ ഹൃദയം നിഗളി​ച്ചു.’ ആലയത്തിൽ ധൂപം കാട്ടാൻപോ​ലും അദ്ദേഹം മടിച്ചില്ല. അത്‌ പുരോ​ഹി​ത​ന്മാർ മാത്രം ചെയ്യേണ്ട ഒരു കാര്യ​മാ​യി​രു​ന്നു. ചെയ്യാൻപോ​കുന്ന കാര്യം തെറ്റാ​ണെന്ന് പുരോ​ഹി​ത​ന്മാർ പറഞ്ഞ​പ്പോൾ ഉസ്സീയാവ്‌ ഉഗ്രമാ​യി കോപി​ച്ചു! യഹോവ രാജാ​വി​ന്‍റെ അഹങ്കാ​ര​ത്തി​ന്‍റെ കൊമ്പ് ഒടിച്ചു. ജീവി​ത​കാ​ലം മുഴുവൻ അദ്ദേഹ​ത്തിന്‌ കുഷ്ട​രോ​ഗി​യാ​യി കഴി​യേ​ണ്ടി​വന്നു.—സദൃ. 16:18.

4, 5. നമ്മൾ അഹങ്കാ​ര​ത്തി​ന്‍റെ കൊമ്പ് ഒടിച്ചി​ല്ലെ​ങ്കിൽ എന്ത് സംഭവി​ച്ചേ​ക്കാം? ഉദാഹ​രണം പറയുക.

4 അഹങ്കാരം വെച്ചു​കൊ​ണ്ടി​രു​ന്നാൽ നമ്മൾ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്ന് ചിന്തി​ക്കാ​നും ബൈബിൾ നൽകുന്ന ഉപദേ​ശങ്ങൾ തള്ളിക്ക​ള​യാ​നും ഇടയാ​യേ​ക്കാം. (റോമ. 12:3; സദൃ. 29:1) ഒരു മൂപ്പനാ​യി​രുന്ന ജിമ്മിന്‌ സംഭവി​ച്ചത്‌ ഇതാണ്‌. ഒരിക്കൽ സഭയിലെ മൂപ്പന്മാ​രു​മാ​യി അദ്ദേഹ​ത്തിന്‌ വിയോ​ജി​പ്പു​ണ്ടാ​യി. ജിം പറയുന്നു: “ആ സഹോ​ദ​രങ്ങൾ സ്‌നേ​ഹ​മു​ള്ള​വ​ര​ല്ലെന്ന് ഞാൻ അവരോട്‌ പറഞ്ഞു, എന്നിട്ട് ഞാൻ ആ യോഗ​ത്തിൽനിന്ന് ഇറങ്ങി​പ്പോ​യി.” ആറു മാസം കഴിഞ്ഞ് അദ്ദേഹം മറ്റൊരു സഭയി​ലേക്ക് മാറി. എന്നാൽ അവിടെ അദ്ദേഹത്തെ ഒരു മൂപ്പനാ​യി നിയമി​ച്ചില്ല. ജിമ്മിന്‌ ആകെ നിരാ​ശ​യാ​യി. തന്‍റെ നിലപാട്‌ ശരിയാ​ണെന്ന് ഉറച്ചു​വി​ശ്വ​സിച്ച ജിം യഹോ​വയെ സേവി​ക്കു​ന്നത്‌ നിറു​ത്തി​ക്ക​ളഞ്ഞു. പത്തു വർഷ​ത്തോ​ളം ഒരു നിഷ്‌ക്രി​യ​നാ​യി തുടർന്നു. താൻ അഹങ്കാ​രി​യാ​യി​രു​ന്നെ​ന്നും സംഭവി​ച്ച​തി​നൊ​ക്കെ യഹോ​വയെ പഴി പറയു​മാ​യി​രു​ന്നെ​ന്നും അദ്ദേഹം പറയുന്നു. വർഷങ്ങ​ളോ​ളം സഹോ​ദ​രങ്ങൾ ജിമ്മിനെ സന്ദർശി​ക്കു​ക​യും സഹായി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തെ​ങ്കി​ലും അദ്ദേഹം അതെല്ലാം അപ്പാടെ നിരസി​ച്ചു.

5 ജിം പറയുന്നു: “മറ്റുള്ളവർ ചെയ്യുന്ന എല്ലാ കാര്യ​ത്തി​ലും കുറ്റം മാത്രം കാണാനേ എനിക്ക് കഴിഞ്ഞി​രു​ന്നു​ള്ളൂ.” ജിമ്മിന്‍റെ ഈ അനുഭവം കാണി​ക്കു​ന്നത്‌, അഹങ്കാരം തെറ്റായ നടത്തയെ ന്യായീ​ക​രി​ക്കാൻ കാരണ​മാ​യേ​ക്കും എന്നാണ്‌. അങ്ങനെ സംഭവി​ച്ചാൽ നമ്മൾ പതംവന്ന കളിമ​ണ്ണാ​ണെന്ന് പറയാൻ പറ്റില്ല. (യിരെ. 17:9) ഏതെങ്കി​ലും സഹോ​ദ​ര​ന്‍റെ​യോ സഹോ​ദ​രി​യു​ടെ​യോ പെരു​മാ​റ്റം നിങ്ങളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടോ? ഏതെങ്കി​ലും പദവി നഷ്ടപ്പെ​ട്ട​തി​ന്‍റെ പേരിൽ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ദുഃഖി​ച്ചി​ട്ടു​ണ്ടോ? അപ്പോ​ഴുള്ള നിങ്ങളു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു? നിങ്ങൾ അഹങ്കരി​ച്ചോ, അതോ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കു​ന്ന​തും യഹോ​വ​യോ​ടുള്ള കൂറ്‌ നിലനി​റു​ത്തു​ന്ന​തും ആണ്‌ ഏറ്റവും പ്രധാ​ന​മെന്ന് നിങ്ങൾ തിരി​ച്ച​റി​ഞ്ഞോ?—സങ്കീർത്തനം 119:165; കൊ​ലോ​സ്യർ 3:13 വായി​ക്കുക.

6. തെറ്റു ചെയ്യു​ന്നത്‌ ശീലമാ​ക്കു​ന്നെ​ങ്കിൽ എന്ത് സംഭവി​ച്ചേ​ക്കാം?

6 ഒരു വ്യക്തി തുടർച്ച​യാ​യി പാപം ചെയ്യു​ക​യും അത്‌ മറച്ചു​വെ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ദൈവ​ത്തി​ന്‍റെ ഉപദേശം സ്വീക​രി​ക്കു​ന്നത്‌ അദ്ദേഹ​ത്തിന്‌ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നേ​ക്കാം. അപ്പോൾ പിന്നെ​യും പിന്നെ​യും പാപം ചെയ്യാ​നുള്ള സാധ്യത കൂടും. കാലം കഴിയു​ന്തോ​റും താൻ ചെയ്‌തു​കൊ​ണ്ടി​രുന്ന തെറ്റു​ക​ളൊ​ന്നും ഒരു തെറ്റാ​യിട്ട് തോന്നി​യതേ ഇല്ല എന്ന് ഒരു സഹോ​ദരൻ പറഞ്ഞു. (സഭാ. 8:11) അശ്ലീലം വീക്ഷി​ക്കുന്ന ശീലമു​ണ്ടാ​യി​രുന്ന മറ്റൊരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “മൂപ്പന്മാ​രെ വിമർശി​ക്കുന്ന ഒരു രീതി എന്നിൽ വളർന്നു​വ​രു​ന്ന​താ​യി ഞാൻ മനസ്സി​ലാ​ക്കി.” ആ ശീലം യഹോ​വ​യു​മാ​യുള്ള അദ്ദേഹ​ത്തി​ന്‍റെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തി. കാല​ക്ര​മേണ ആ ശീലം മറ്റുള്ളവർ അറിയാ​നി​ട​യാ​യി. മൂപ്പന്മാ​രിൽനിന്ന് അദ്ദേഹ​ത്തിന്‌ തിരു​ത്ത​ലും സഹായ​വും ലഭിക്കു​ക​യും ചെയ്‌തു. നമ്മളെ​ല്ലാ​വ​രും അപൂർണ​രാ​ണെന്ന കാര്യം സത്യം​തന്നെ. എങ്കിലും തെറ്റ്‌ ചെയ്യു​മ്പോൾ യഹോ​വ​യോട്‌ ക്ഷമയ്‌ക്കും സഹായ​ത്തി​നും ആയി യാചി​ക്കാ​തെ, ഉപദേ​ശി​ക്കു​ന്ന​വരെ വിമർശി​ക്കു​ക​യോ ഒഴിക​ഴി​വു​കൾ പറയു​ക​യോ ചെയ്യു​ന്നെ​ങ്കിൽ നമ്മുടെ ഹൃദയം കഠിന​മാ​യേ​ക്കാം.

7, 8. (എ) പുരാതന ഇസ്രാ​യേ​ല്യ​രു​ടെ ഹൃദയം അവിശ്വാ​സം നിമിത്തം കഠിന​മാ​യ​പ്പോൾ അവർ എന്ത് ചെയ്‌തു? (ബി) അതിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

7 ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന് മോചി​പ്പി​ച്ച​പ്പോൾ യഹോവ ചെയ്‌ത വിസ്‌മ​യി​പ്പി​ക്കുന്ന പല അത്ഭുത​ങ്ങ​ളും അവർ കണ്ടു. എന്നിട്ടും, വാഗ്‌ദ​ത്ത​ദേ​ശ​ത്തോട്‌ അടുത്തു​കൊ​ണ്ടി​രി​ക്കവെ, അവരുടെ ഹൃദയം കഠിന​മാ​യി. എന്തു​കൊണ്ട്? അവർക്ക് ദൈവ​ത്തിൽ വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു. യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം അവർ അനാവ​ശ്യ​മാ​യി ഭയക്കു​ക​യും മോശ​യ്‌ക്കെ​തി​രെ പിറു​പി​റു​ക്കു​ക​യും ചെയ്‌തു. തങ്ങൾ അടിമ​ക​ളാ​യി​രുന്ന ഈജി​പ്‌തി​ലേക്ക് തിരി​ച്ചു​പോ​കാൻപോ​ലും അവർ ആഗ്രഹി​ച്ചു. അതീവ ദുഃഖി​ത​നായ യഹോവ ഇങ്ങനെ പറഞ്ഞു: “ഈ ജനം എത്ര​ത്തോ​ളം എന്നെ നിരസി​ക്കും?” (സംഖ്യ 14:1-4, 11; സങ്കീ. 78:40, 41) അവിശ്വാ​സ​വും ഹൃദയ​കാ​ഠി​ന്യ​വും നിമിത്തം ആ ഇസ്രാ​യേ​ല്യർ മരുഭൂ​മി​യിൽ മരിച്ചു​വീ​ണു!

8 പുതിയ ലോക​ത്തി​ന്‍റെ കവാട​ത്തിൽ എത്തിയി​രി​ക്കുന്ന നമുക്കും ഇന്ന് വിശ്വാ​സ​ത്തി​ന്‍റെ നിരവധി പരി​ശോ​ധ​ന​ക​ളുണ്ട്. അതു​കൊണ്ട് നമ്മുടെ വിശ്വാ​സ​ത്തി​ന്‍റെ ഗുണമേന്മ പരി​ശോ​ധി​ക്കണം. അത്‌ ശക്തമാ​ണെന്ന് നമുക്ക് എങ്ങനെ ഉറപ്പാ​ക്കാം? മത്തായി 6:33-ലെ യേശു​വി​ന്‍റെ വാക്കുകൾ ഓർക്കുക. എന്നിട്ട് സ്വയം ചോദി​ക്കുക: ‘എന്‍റെ ലക്ഷ്യങ്ങ​ളും തീരു​മാ​ന​ങ്ങ​ളും ഞാൻ യഥാർഥ​ത്തിൽ യേശു​വി​ന്‍റെ വാക്കുകൾ വിശ്വ​സി​ക്കു​ന്നെന്ന് തെളി​യി​ക്കു​ന്നു​ണ്ടോ? കൂടുതൽ പണമു​ണ്ടാ​ക്കാൻവേണ്ടി സഭാ​യോ​ഗ​മോ വയൽസേ​വ​ന​മോ ഞാൻ മുടക്കാ​റു​ണ്ടോ? കൂടുതൽ സമയവും ഊർജ​വും ചെലവ​ഴി​ക്കേ​ണ്ടി​വ​രുന്ന ഒരു ജോലി​യാണ്‌ എന്‍റേ​തെ​ങ്കിൽ ഞാൻ എന്ത് ചെയ്യും? എന്നെ രൂപ​പ്പെ​ടു​ത്താൻ ഞാൻ ലോകത്തെ അനുവ​ദി​ക്കു​മോ? ഒടുവിൽ ഞാൻ യഹോ​വയെ സേവി​ക്കു​ന്നത്‌ നിറു​ത്താൻപോ​ലും ഇടയാ​കു​മോ?’

9. നമ്മൾ വിശ്വാ​സ​ത്തിൽ നിലനിൽക്കു​ന്നു​ണ്ടോ എന്ന് ‘പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്, അത്‌ നമുക്ക് എങ്ങനെ ചെയ്യാം?

9 മോശ​മായ സഹവാസം, സഭയിൽനിന്ന് പുറത്താ​ക്കൽ, വിനോ​ദം എന്നീ കാര്യ​ങ്ങ​ളിൽ ബൈബിൾ പറയു​ന്നത്‌ നമ്മൾ പിൻപ​റ്റു​ന്നി​ല്ലെ​ങ്കിൽ നമ്മുടെ ഹൃദയം കഠിന​മാ​യേ​ക്കാം. നിങ്ങളു​ടെ കാര്യ​ത്തിൽ ഇങ്ങനെ സംഭവി​ക്കാൻ തുടങ്ങു​ന്നെ​ങ്കിൽ എന്തു ചെയ്യണം? പെട്ടെ​ന്നു​തന്നെ നിങ്ങളു​ടെ വിശ്വാ​സം പരി​ശോ​ധി​ക്കുക. ബൈബിൾ പറയുന്നു: “നിങ്ങൾ വിശ്വാ​സ​ത്തിൽ നിലനിൽക്കു​ന്നു​വോ​യെന്ന് പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​വിൻ; നിങ്ങ​ളെ​ത്തന്നെ ശോധ​ന​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കു​വിൻ.” (2 കൊരി. 13:5) നിങ്ങ​ളോ​ടു​തന്നെ വിശ്വ​സ്‌ത​രാ​യി​രി​ക്കുക, നിങ്ങളു​ടെ ചിന്താ​ഗ​തി​യെ തിരു​ത്താൻ ദൈവ​വ​ചനം ക്രമമാ​യി ഉപയോ​ഗി​ക്കുക.

പതമുള്ള കളിമ​ണ്ണു​പോ​ലെ ആയിരി​ക്കു​ക

10. യഹോ​വ​യു​ടെ കൈയിൽ പതമുള്ള കളിമ​ണ്ണു​പോ​ലെ​യാ​യി​രി​ക്കാൻ നമ്മളെ എന്ത് സഹായി​ക്കും?

10 പതമുള്ള കളിമ​ണ്ണാ​യി​രി​ക്കാൻ ദൈവം നമുക്ക് തന്‍റെ വചനം, ക്രിസ്‌തീ​യസഭ, വയൽശു​ശ്രൂഷ എന്നിവ​യെ​ല്ലാം തന്നിട്ടുണ്ട്. ദിവസ​വും ബൈബിൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്നത്‌ യഹോ​വ​യ്‌ക്കു മനയാൻ കഴിയുന്ന വിധത്തിൽ പതമുള്ള കളിമ​ണ്ണാ​യി​ത്തീ​രാൻ നമ്മളെ സഹായി​ക്കും. ന്യായ​പ്ര​മാ​ണ​ത്തി​ന്‍റെ ഒരു പകർപ്പ് എഴുതാ​നും അത്‌ ദിവസ​വും വായി​ക്കാ​നും യഹോവ ഇസ്രാ​യേ​ല്യ​രാ​ജാ​ക്ക​ന്മാ​രോട്‌ കല്‌പി​ച്ചി​രു​ന്നു. (ആവ. 17:18, 19) തിരു​വെ​ഴു​ത്തു​ക​ളു​ടെ വായന​യും ധ്യാന​വും ശുശ്രൂ​ഷ​യ്‌ക്ക് ഒഴിച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണെന്ന് അപ്പൊ​സ്‌ത​ല​ന്മാർ മനസ്സി​ലാ​ക്കി. തങ്ങളുടെ എഴുത്തു​ക​ളിൽ അവർ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനിന്ന് നൂറു​ക​ണ​ക്കി​നു പ്രാവ​ശ്യം പരാമർശി​ക്കു​ക​യോ ഉദ്ധരി​ക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്. തിരു​വെ​ഴു​ത്തു​കൾ എടുത്തു നോക്കാ​നും ധ്യാനി​ക്കാ​നും അവർ ശ്രോ​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 17:11) സമാന​മാ​യി, ദൈവ​വ​ചനം ദിവസ​വും വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ പ്രധാ​ന​മാ​ണെന്ന് നമ്മളും മനസ്സി​ലാ​ക്കു​ന്നു. (1 തിമൊ. 4:15) ഇത്‌ യഹോ​വ​യ്‌ക്ക് മനയാൻ കഴിയും​വി​ധം നമ്മളെ താഴ്‌മ​യു​ള്ള​വ​രാ​ക്കു​ന്നു.

പതമുള്ള കളിമണ്ണു പോ​ലെ​യാ​യി​രി​ക്കാൻ യഹോ​വ​യു​ടെ കരുത​ലു​കൾ പ്രയോ​ജ​ന​പ്പെ​ടു​ത്തുക (10–13 ഖണ്ഡികകൾ കാണുക)

11, 12. നമ്മുടെ വ്യക്തി​പ​ര​മായ ആവശ്യ​ങ്ങൾക്ക​നു​സ​രിച്ച് നമ്മളെ മനയാൻ യഹോവ ക്രിസ്‌തീ​യ​സ​ഭയെ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

11 യഹോ​വ​യ്‌ക്ക് നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ആവശ്യങ്ങൾ നന്നായി അറിയാം. നമ്മളെ മനയാൻ യഹോവ ക്രിസ്‌തീ​യ​സ​ഭയെ ഉപയോ​ഗി​ക്കു​ന്നു. മുമ്പ് പറഞ്ഞ ജിമ്മിന്‍റെ കാര്യ​ത്തിൽ ഒരു മൂപ്പൻ താത്‌പ​ര്യ​മെ​ടു​ത്ത​പ്പോൾ ജിം തന്‍റെ മനോ​ഭാ​വ​ത്തിന്‌ മാറ്റം വരുത്തി. ജിം പറയുന്നു: “അദ്ദേഹം ഒരുവ​ട്ടം​പോ​ലും എന്‍റെ സാഹച​ര്യ​ത്തെ കുറ്റ​പ്പെ​ടു​ത്തു​ക​യോ എന്നെ വിമർശി​ക്കു​ക​യോ ചെയ്‌തില്ല. പകരം, ഒരു നല്ല മനോ​ഭാ​വ​ത്തോ​ടെ എന്നെ സഹായി​ക്കാൻ ആത്മാർഥ​മായ താത്‌പ​ര്യം കാണിച്ചു.” മൂന്നു മാസം കഴിഞ്ഞ​പ്പോൾ മൂപ്പൻ ജിമ്മിനെ യോഗ​ങ്ങൾക്ക് ക്ഷണിച്ചു. സഭയി​ലു​ള്ളവർ ജിമ്മിനെ സ്‌നേ​ഹ​പൂർവം സ്വാഗതം ചെയ്‌തു. അത്‌ അദ്ദേഹ​ത്തി​ന്‍റെ ചിന്താ​ഗ​തിക്ക് മാറ്റം വരുത്തി. തന്‍റെ വികാ​ര​ങ്ങളല്ല പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെന്ന് അദ്ദേഹം മനസ്സി​ലാ​ക്കാൻ തുടങ്ങി. ഭാര്യ​യും സഭയിലെ മൂപ്പന്മാ​രും അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അങ്ങനെ അദ്ദേഹം വീണ്ടും യഹോ​വയെ സേവി​ക്കാൻ തുടങ്ങി. 1993 ഫെബ്രു​വരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “യഹോ​വയെ പഴിക്കാൻ പാടില്ല,” “യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കുക” എന്നീ ലേഖനങ്ങൾ വായി​ച്ചത്‌ ജിമ്മിന്‌ ഗുണം ചെയ്‌തു.

12 കുറച്ചു​കാ​ലം കഴിഞ്ഞ​പ്പോൾ ജിം വീണ്ടും മൂപ്പനാ​യി. അപ്പോൾമു​തൽ അദ്ദേഹം സമാന​മായ പ്രശ്‌ന​ങ്ങ​ളുള്ള സഹോ​ദ​ര​ങ്ങളെ അവരുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും അവരുടെ വിശ്വാ​സം ശക്തമാ​ക്കാ​നും സഹായി​ക്കു​ന്നു. യഹോ​വ​യു​മാ​യി തനിക്ക് നല്ലൊരു ബന്ധമു​ണ്ടാ​യി​രു​ന്നെ​ന്നാണ്‌ അദ്ദേഹം വിചാ​രി​ച്ചി​രു​ന്നത്‌, എന്നാൽ അത്‌ അങ്ങനെ​യാ​യി​രു​ന്നില്ല. പ്രാധാ​ന്യ​മേ​റിയ കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പകരം മറ്റുള്ള​വ​രു​ടെ കുറവു​കൾ ശ്രദ്ധി​ക്കാൻ തന്‍റെ അഹങ്കാ​രത്തെ അനുവ​ദി​ച്ച​തിൽ അദ്ദേഹ​ത്തിന്‌ ദുഃഖം തോന്നി.—1 കൊരി. 10:12.

13. ഏതു ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ വയൽശു​ശ്രൂഷ സഹായി​ക്കും, അതിന്‍റെ പ്രയോ​ജനം എന്താണ്‌?

13 വയൽശു​ശ്രൂ​ഷ​യ്‌ക്ക് നമ്മളെ മനയാ​നും മെച്ചപ്പെട്ട വ്യക്തി​ക​ളാ​ക്കി​ത്തീർക്കാ​നും കഴിയും. എങ്ങനെ? സുവാർത്ത പ്രസം​ഗി​ക്കു​മ്പോൾ നമ്മൾ താഴ്‌മ​യും ദൈവാ​ത്മാ​വി​ന്‍റെ ഫലത്തിന്‍റെ വ്യത്യ​സ്‌ത​വ​ശ​ങ്ങ​ളും പ്രകടി​പ്പി​ക്കണം. (ഗലാ. 5:22, 23) വയൽശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ട്ട​തി​ലൂ​ടെ നിങ്ങൾക്ക് വളർത്തി​യെ​ടു​ക്കാ​നായ നല്ല ഗുണങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുക. നമ്മൾ ക്രിസ്‌തു​വി​നെ അനുക​രി​ക്കു​മ്പോൾ ആളുകൾ നമ്മുടെ സന്ദേശ​ത്തോട്‌ താത്‌പ​ര്യം കാണി​ക്കു​ക​യും നമ്മളോ​ടുള്ള അവരുടെ മനോ​ഭാ​വ​ത്തി​നു മാറ്റം വരിക​യും ചെയ്‌തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഓസ്‌​ട്രേ​ലി​യ​യി​ലുള്ള രണ്ടു സാക്ഷികൾ ഒരു സ്‌ത്രീ​യു​ടെ വീട്ടിൽ ചെന്ന് സുവാർത്ത അറിയി​ച്ച​പ്പോൾ ആ സ്‌ത്രീ അവരോട്‌ ദേഷ്യ​പ്പെ​ടു​ക​യും വളരെ മോശ​മാ​യി പെരു​മാ​റു​ക​യും ചെയ്‌തു. എന്നാൽ അവർ ആ സ്‌ത്രീ​യെ ആദര​വോ​ടെ ശ്രദ്ധിച്ചു. പിന്നീട്‌, തന്‍റെ മോശ​മായ പെരു​മാ​റ്റ​ത്തിൽ ദുഃഖം തോന്നി ആ സ്‌ത്രീ ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക് ഒരു കത്ത്‌ എഴുതി. അങ്ങനെ പെരു​മാ​റി​യ​തിന്‌ ആ സ്‌ത്രീ ക്ഷമ ചോദി​ച്ചു. “ദൈവ​വ​ചനം അറിയി​ക്കാൻ വന്ന രണ്ടു പേരെ ആട്ടിപ്പാ​യിച്ച ഞാൻ ഒരു വിഡ്‌ഢി​യാണ്‌” എന്ന് ആ സ്‌ത്രീ പറഞ്ഞു. സുവാർത്ത പ്രസം​ഗി​ക്കു​മ്പോൾ നമ്മൾ ശാന്തത​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം ഈ അനുഭവം എടുത്തു​കാ​ണി​ക്കു​ന്നു. നമ്മുടെ ശുശ്രൂഷ മറ്റുള്ള​വരെ മാത്രമല്ല, നമ്മു​ടെ​തന്നെ വ്യക്തി​ത്വം മെച്ച​പ്പെ​ടു​ത്താ​നും സഹായി​ക്കു​ന്നു.

മക്കളെ മനയു​മ്പോൾ യഹോ​വ​യോ​ടൊ​പ്പം പ്രവർത്തി​ക്കു​ക

14. മക്കളെ നന്നായി മനയാൻ മാതാ​പി​താ​ക്കൾക്ക് എന്ത് ചെയ്യാം?

14 കൊച്ചു​കു​ട്ടി​കൾ പൊതു​വേ താഴ്‌മ​യു​ള്ള​വ​രും പഠിക്കാൻ ആകാം​ക്ഷ​യു​ള്ള​വ​രും ആയിരി​ക്കും. (മത്താ. 18:1-4) അതു​കൊണ്ട്, മക്കൾ കുഞ്ഞു​ങ്ങ​ളാ​യി​രി​ക്കു​മ്പോൾത്തന്നെ അവരെ സത്യം പഠിപ്പി​ക്കു​ക​യും സത്യത്തെ സ്‌നേ​ഹി​ക്കാൻ സഹായി​ക്കു​ക​യും ചെയ്യു​ന്നത്‌ മാതാ​പി​താ​ക്ക​ളു​ടെ പക്ഷത്തെ ജ്ഞാനമാ​യി​രി​ക്കും. (2 തിമൊ. 3:14, 15) ഇതിൽ വിജയി​ക്കു​ന്ന​തിന്‌ മാതാ​പി​താ​ക്കൾതന്നെ സത്യത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രും ബൈബിൾ പറയു​ന്നത്‌ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ന്ന​വ​രും ആയിരി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ സത്യത്തെ സ്‌നേ​ഹി​ക്കാൻ മക്കൾക്ക് കൂടുതൽ എളുപ്പ​മാ​യി​രി​ക്കും. കൂടാതെ, മാതാ​പി​താ​ക്ക​ളിൽനി​ന്നുള്ള ശിക്ഷണം, മാതാ​പി​താ​ക്കൾക്കും യഹോ​വ​യ്‌ക്കും തങ്ങളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാ​ണെന്ന് മക്കൾ മനസ്സി​ലാ​ക്കു​ക​യും ചെയ്യും.

15, 16. മക്കൾ പുറത്താ​ക്ക​പ്പെ​ട്ടാൽ മാതാ​പി​താ​ക്കൾക്ക് യഹോ​വ​യി​ലുള്ള ആശ്രയം എങ്ങനെ കാണി​ക്കാം?

15 മാതാ​പി​താ​ക്കൾ സത്യം പഠിപ്പി​ച്ചാ​ലും ചില മക്കൾ യഹോ​വയെ വിട്ട് പോകു​ക​യോ പുറത്താ​ക്ക​പ്പെ​ടു​ക​യോ ചെയ്‌തേ​ക്കാം. അത്‌ കുടും​ബത്തെ ഒന്നടങ്കം ദുഃഖി​പ്പി​ക്കും. സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ഒരു സഹോ​ദരി ഇങ്ങനെ പറഞ്ഞു: “എന്‍റെ ചേട്ടനെ പുറത്താ​ക്കി​യ​പ്പോൾ, ചേട്ടൻ മരിച്ച​തു​പോ​ലെ എനിക്ക് തോന്നി. അത്‌ ഹൃദയ​ഭേ​ദ​ക​മാ​യി​രു​ന്നു!” എന്നാൽ ആ സഹോ​ദ​രി​യും കുടും​ബ​വും എന്ത് ചെയ്‌തു? അവർ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന നിർദേ​ശങ്ങൾ അനുസ​രി​ച്ചു. (1 കൊരി​ന്ത്യർ 5:11, 13 വായി​ക്കുക.) ദൈവം പറയു​ന്ന​തു​പോ​ലെ ചെയ്‌താൽ എല്ലാവർക്കും ഗുണം ചെയ്യു​മെന്ന് അദ്ദേഹ​ത്തി​ന്‍റെ മാതാ​പി​താ​ക്കൾക്ക് അറിയാ​മാ​യി​രു​ന്നു. പുറത്താ​ക്കൽ നടപടി യഹോവ നൽകുന്ന സ്‌നേ​ഹ​പു​ര​സ്സ​ര​മായ ശിക്ഷണ​മാ​ണെന്ന് അവർ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട് വളരെ പ്രധാ​ന​പ്പെട്ട കുടും​ബ​കാ​ര്യ​ങ്ങൾക്കു​വേണ്ടി മാത്രമേ അവർ മകനെ വിളി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

16 മകന്‌ അപ്പോൾ എന്ത് തോന്നി? അദ്ദേഹം പറയുന്നു: “എന്‍റെ കുടും​ബ​ത്തി​ലു​ള്ള​വർക്ക് എന്നോട്‌ വെറു​പ്പി​ല്ലെന്ന് എനിക്ക് അറിയാ​മാ​യി​രു​ന്നു. അവർ യഹോ​വ​യെ​യും സംഘട​ന​യെ​യും അനുസ​രി​ക്കു​ക​യാ​യി​രു​ന്നു. . . . സഹായ​ത്തി​നും ക്ഷമയ്‌ക്കും ആയി യഹോ​വ​യോട്‌ യാചി​ക്കാൻ നിർബ​ന്ധി​ത​നാ​കു​മ്പോൾ, യഹോ​വയെ നമുക്ക് എത്ര​ത്തോ​ളം ആവശ്യ​മാ​ണെന്ന് നമ്മൾ തിരി​ച്ച​റി​യും.” ആ ചെറു​പ്പ​ക്കാ​രൻ യഹോ​വ​യി​ലേക്ക് മടങ്ങി​വ​ന്ന​പ്പോൾ ആ കുടും​ബ​ത്തി​നു​ണ്ടായ സന്തോഷം ഒന്നു ഭാവന​യിൽ കാണൂ! അതെ, എപ്പോ​ഴും യഹോ​വയെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ ഏറ്റവും മികച്ച ഫലം ലഭിക്കും.—സദൃ. 3:5, 6; 28:26.

17. നമ്മൾ എല്ലായ്‌പോ​ഴും യഹോ​വ​യ്‌ക്ക് കീഴ്‌പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്, ഇത്‌ നമുക്ക് എങ്ങനെ പ്രയോ​ജനം ചെയ്യും?

17 ബാബി​ലോ​ണി​ലുള്ള യഹൂദ​ന്മാർ മാനസാ​ന്ത​ര​പ്പെട്ട് ഇങ്ങനെ പറയു​മെന്ന് യശയ്യ പ്രവാ​ചകൻ മുൻകൂ​ട്ടി പറഞ്ഞു: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമ​ണ്ണും നീ ഞങ്ങളെ മനയു​ന്ന​വ​നും ആകുന്നു; ഞങ്ങൾ എല്ലാവ​രും നിന്‍റെ കൈപ്പ​ണി​യ​ത്രേ.” അവർ യഹോ​വ​യോട്‌ ഇങ്ങനെ​യും യാചി​ക്കു​മാ​യി​രു​ന്നു: “അകൃത്യം എന്നേക്കും ഓർക്ക​രു​തേ; അയ്യോ, കടാക്ഷി​ക്കേ​ണമേ; ഞങ്ങൾ എല്ലാവ​രും നിന്‍റെ ജനമല്ലോ.” (യശ. 64:8, 9) താഴ്‌മ​യും അനുസ​ര​ണ​വും ഉള്ളവരാ​ണെ​ങ്കിൽ, നമ്മളും ദാനി​യേ​ലി​നെ​പ്പോ​ലെ യഹോ​വ​യ്‌ക്ക് ഏറ്റവും പ്രിയ​പ്പെ​ട്ട​വ​രാ​കും. തന്‍റെ വചനത്തി​ലൂ​ടെ​യും ആത്മാവി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും യഹോവ നമ്മളെ മനഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും. അങ്ങനെ ഭാവി​യിൽ നമ്മൾ പൂർണ​ത​യുള്ള ‘ദൈവ​മ​ക്ക​ളാ​യി​ത്തീ​രും.’—റോമ. 8:20.